മുഖപ്രസംഗം

ദലിത് രാഷ്ട്രീയത്തിന് പുതിയ...
മോഹന്‍ കാക്കനാടന്‍

ജാതിവ്യവസ്ഥ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങളെ സമൂലം ഗ്രസിച്ചിരിക്കുന്ന ഒരു ദുര്‍ഭൂതമാണ്. കേരളത്തിലും ഇന്ത്യയിലെ വന്‍നഗരങ്ങളിലും ജാതിയുടെ പേരിലുള്ള ആക്രമണങ്ങള്‍ സാധാരണമല്ലെങ്കിലും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പീഡനത്തിനിരയാവുന്ന ദലിതുകളുടെ സംഖ്യ ഒട്ടും കുറഞ്ഞിട്ടില്ല. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷമായിട്ടും ഹൈദരാബാദ് യൂണിവേഴ്‌സിറ്റി പോലെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 'തിളങ്ങുന്ന ഗുജറാത്തി'ലെ യുന പോലെയുള്ള ഗ്രാമപ്രദേശങ്ങളിലും ദലിതര്‍ സുരക്ഷിതരല്ല. നിയമങ്ങളുടെ അഭാവമല്ല ഇതിനു കാരണം; മറിച്ച് അക്രമങ്ങള്‍ക്കെതിരെയുള്ള അധികാരികളുടെ മന:പൂര്‍വമുള്ള കണ്ണടയ്ക്കലാണ്. പലേടത്തും അധികാരകേന്ദ്രങ്ങള്‍ക്ക് മുമ്പിലാവും അതിക്രമങ്ങള്‍ അരങ്ങേറുക. ദലിത് കുടുംബങ്ങളെ കൂട്ടത്തോടെ ഗ്രാമത്തിനു പുറത്താക്കുക, അവരുടെ സ്ത്രീകളെ മാനഭംഗം ചെയ്യുക, അവരുടെ കുട്ടികളെ സ്‌കൂളില്‍ കയറ്റാതിരിക്കുക, അവരുടെ ഭൂമി തട്ടിയെടുക്കുക തുടങ്ങി നീചമായ നടപടികളാണ് പലയിടത്തും ഉന്നത ജാതിക്കാര്‍ കൈക്കൊള്ളുന്നത്. രോഹിത് വെമുലയെ പോലെ ബുദ്ധിയും കഴിവുമുള്ള യുവാക്കളെയാകട്ടെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് വഴിതെളിക്കുന്നു....

കവര്‍ സ്റ്റോറി

ഐ.എസും ഇന്ത്യന്‍ മുസ്ലിങ്ങളും
ഇര്‍ഫാന്‍ എഞ്ചിനീയര്‍
കുടത്തിലെ ഭൂതം പുറത്തെടുക്കപ്പെടുമ്പോള്‍
എന്‍.പി.ഹാഫിസ് മുഹമ്മദ്

ഒരു കൊച്ചു വാക്കിന്റെ...
viju-v-nair
വിജു വി. നായര്‍

മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്‌നം ഒരു കൊച്ചു വാക്കാണ് സ്വാതന്ത്ര്യം. അന്നത്തേക്കാള്‍, .....ത്തേക്കാള്‍, പണത്തേക്കാള്‍, മറ്റെന്തിനെയുംകാള്‍. കാരണം, ഇതൊക്കെ വേണമെങ്കില്‍ സ്വാതന്ത്ര്യം വേണം. സ്വാതന്ത്ര്യത്തെ സ്വതന്ത്രേച്ഛയായി കാണാം, ജന്മാവകാശമായി കാണാം, പ്രകൃതിദത്ത സ്വാഭാവികതയായി കാണാം, അനിവാര്യതയോ യാദൃച്ഛികതയോ ആയി കാണാം. എങ്ങനെ കണ്ടാലും, ഉച്ചരിക്കപ്പെടുന്ന മാത്രയിലേ ആ വാക്ക് ആശ്വാസവും പ്രത്യാശയും തരുന്നു. എന്താണീ പരുക്കന്‍...

balakrishnan
പ്രശസ്ത സാഹിത്യകാരനായ ബാലകൃഷ്ണന്റെ ഓര്‍മക്കുറിപ്പുകള്‍.
നഗരത്തിന്റെ മുഖം, മൃഗതൃഷ്ണ, കുതിര, ഫര്‍ണസ്, ആല്‍ബം, ഭാഗ്യാന്വേഷികള്‍, ആയിരം സൂര്യന്മാര്‍ തുടങ്ങി നിരവധി നോവലുകളും ചെറുകഥകളും രചിച്ചിട്ടുള്ള ബാലകൃഷ്ണന് കുങ്കുമം നോവല്‍ മത്സരത്തില്‍ പ്രത്യേക സമ്മാനം ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ഏത് കൃതികളോടും ഒപ്പം നില്‍ക്കുന്ന ബാലകൃഷ്ണന്റെ കഥകള്‍ കന്നഡയിലേക്കും തെലുങ്കിലേക്കും മറാഠിയിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
mkh

വാക്കിന്റെ ദാര്‍ശനികത പോള്‍...
എം.കെ. ഹരികുമാര്‍

ഉത്തരാധുനികതയാണ് ശേഷമുള്ള ചിന്താലോകത്ത് വ്യക്തമായ സാന്നിദ്ധ്യമാണ് ഫ്രാന്‍സിലെ പോള്‍ വിറിലിയോ. നവകാലഘട്ടത്തിലെ വേഗത, സൈനിക സാങ്കേതികവിദ്യ തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം തന്റെ ആശയങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. ഉത്തരാധുനികതയിലെന്നപോലെ ഉത്തര-ഉത്തരാധുനികതയിലും സാഹിത്യമല്ല ഇതിന്റെ പ്രമേയം. മറിച്ച് നഗരങ്ങള്‍, വാസ്തുശില്പങ്ങള്‍, യുദ്ധങ്ങള്‍, അപകടങ്ങള്‍ തുടങ്ങിയവയാണ്. സാമൂഹ്യപ്രവണതകളില്‍ നിന്ന് പുതുതായെന്തെങ്കിലും കണ്ടെത്താനുണ്ടോ എന്ന ആലോചന പ്രസക്തമാണ്. ടിവിയുടെ അതിപ്രസരം ഉണ്ടാക്കുന്ന വിപത്തിനെപ്പറ്റി...

rajesh_chirappadu

സമകാലിക കവിത: കവിതയും...
രാജേഷ് ചിറപ്പാട്

ഒരു ജനതയുടെ മുള്ളുകൊണ്ടു കോറുന്ന ജീവിതത്തിന്റെയും അടിമാനുഭവങ്ങളുടെയും ആവിഷ്‌കാരങ്ങളാണ് ഫോക്‌ലോര്‍ ആയി വികസിച്ചുവന്നത്. എന്നാല്‍ അത്തരം മനുഷ്യരുടെ സാമൂഹ്യനിലയും അത് മുന്നോട്ടുവയ്ക്കുന്ന പ്രതിരോധത്തിന്റെ രാഷ്ട്രീയവും ഫോക്‌ലോറില്‍ നിന്ന് പലപ്പോഴും വിസ്മരിക്കപ്പെട്ടു. നാടോടിവിജ്ഞാനീയത്തിന്റെ അക്കാദമിക് ഷോകെയ്‌സുകളില്‍ അത് ഒരു സൗന്ദര്യവസ്തുവവായി പ്രതിഷ്ഠിക്കപ്പെട്ടു. കീഴാളര്‍, ദലിതര്‍, ആദിവാസികള്‍ എന്നിവരുടെ കര്‍തൃത്വം അപ്പോഴും അജ്ഞാതമായി തുടര്‍ന്നു. അക്കാദമിക് താല്പര്യങ്ങളാല്‍ മറ്റാരാലോ...

kattoor

‘ഐ.എസ്സ്’ ഈസ് കോളിംഗ്
കാട്ടൂര്‍ മുരളി

2014 മെയ് 24. മുംബൈയ്ക്കടുത്തുള്ള താനെ ജില്ലയിലെ കല്യാണില്‍ മുസ്ലിം സമുദായക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ദൂധ്‌നാക്കയിലെ ഗോവിന്ദ് വാഡി പരിസരം. അവിടെ താമസക്കാരനും അടുത്തുള്ള അന്‍സാരി ചൗക്കില്‍ ക്ലിനിക് നടത്തി വരുന്ന യുനാനി ഡോക്ടറുമായ ഇജാസ് മജീദിന്റെ മകന്‍ ആരീബ് മജീദി(23)നെ അന്ന് കാണാതാവുകയുണ്ടായി. നവിമുംബൈയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന അരീബ് രാവിലെ...

manasi

നിങ്ങള്‍ എലിയെ തിന്നിട്ടുണ്ടോ?
മാനസി

''നിങ്ങള്‍ എലിയെ ചുട്ടുതിന്നിട്ടുണ്ടോ?'' സുരേഖ ദല്‍വി ഒരു നേര്‍ത്ത ചിരിയോടെ സംസാരം തുടങ്ങിയത് അങ്ങനെയാണ്. ''ഇല്ല'' മുഖത്തു വന്ന അമ്പരപ്പ് ഒളിപ്പിക്കാന്‍ ശ്രമിച്ച് ഞാന്‍ പറഞ്ഞു. ''മാഡം?'' ''ഇല്ല. കഴിഞ്ഞില്ല. അതെന്റെ മുന്നില്‍ വിശിഷ്ട ഭോജ്യം പോലെ വിളമ്പിയ ദാമു, ഇരുന്നിടത്തുനിന്ന് ഓക്കാനത്തോടെ പുറത്തേക്കോടിയ എന്റെ പിന്നില്‍ അന്തംവിട്ടുനിന്നതോര്‍മയുണ്ട്''. ശരിയായ ഭക്ഷണമൊന്നുമില്ലാതെ കാട്ടിലൂടെ നടക്കാന്‍ തുടങ്ങിയിട്ട്...

painting-banner

മുംബയ് ന്യൂസ്

മുംബയ് കലക്ടീവ്

കവിത പുതിയ വ്യാകരണം ഉണ്ടാക്കുന്നു കവിത വ്യാകരണത്തെ തിരുത്തുകയും പുതിയ വ്യാകരണം സൃഷ്ടിക്കുകയും ചെയ്യുന്നതായി കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് പറഞ്ഞു. മാട്ടുംഗ കേരള ഭവനത്തില്‍ നടന്ന മുംബൈ സാഹിത്യവേദിയുടെ പതിനെട്ടാമത് വി.ടി. ഗോപാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം കഥാകൃത്ത് ആര്‍.കെ. മാരൂരിന് സമ്മാനിച്ച ശേഷം 'ചലച്ചിത്രഗാന സാഹിത്യം - പ്രസക്തിയും പരിമിതിയും' എന്ന വിഷയത്തില്‍ പ്രഭാഷണം...

കവര്‍ സ്റ്റോറി

ഐ.എസും ഇന്ത്യന്‍ മുസ്ലിങ്ങളും
ഇര്‍ഫാന്‍ എഞ്ചിനീയര്‍
ഈ രാജ്യത്തിലെ മുസ്ലിങ്ങള്‍ രാജ്യത്തിനുവേണ്ടി ജീവിക്കാനും മരിക്കാനും തയ്യാറുള്ളവരും രാജ്യത്തിനു ദോഷമുണ്ടാക്കുന്നതൊന്നും ചെയ്യാത്തവരുമാണെന്ന്...

കുടത്തിലെ ഭൂതം പുറത്തെടുക്കപ്പെടുമ്പോള്‍
എന്‍.പി.ഹാഫിസ് മുഹമ്മദ്
ഒരു ദശകത്തിന്റെ പഴക്കമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്റ് സിറിയയുടെ (ഐഎസ്‌ഐഎസ്)...

കഥ

പാളം
കെ.ആര്‍. മല്ലിക

''അപ്പപ്പാ... കെന്ന് ഒങ്ങിച്ചോ... കണ്ണടയ്ക്ക്...'' കുട്ടി പറഞ്ഞു. താഴെയിട്ട മെത്തയില്‍ അയാള്‍ കണ്ണടച്ച് അനങ്ങാതെ കിടന്നു. ഒട്ടുകഴിഞ്ഞ് കണ്ണുതുറന്നു നോക്കിയപ്പോള്‍ കുട്ടി അകലെ മാറി നിന്ന് ഉന്നം പിടിക്കുകയാണ്. അവന്റെ നില്പു കണ്ട് അയാള്‍ക്ക് ചിരിവന്നു. അത് ഭാവിക്കാതെ അയാള്‍ ഗൗരവക്കാരനായി കണ്ണുകളടച്ചു കിടന്നു. ഉന്നം ശരിയായെന്നു തോന്നിയപ്പോള്‍ കുട്ടി ഓടിച്ചെന്ന് അയാളുടെ തലയിലേക്ക് വീണു....

അടയാത്ത പെട്ടികള്‍
കാല്‍വെര്‍ട്ട് കേസി ( മൊഴിമാറ്റം : വി.കെ. ഷറഫുദ്ദീന്‍)

ലാറ്റിനമേരിക്കന്‍ കഥ (ക്യൂബ) അവസാനത്തെ സ്യൂട്ട്‌കേസ് അടയ്ക്കാന്‍ ജോര്‍ജ് വല്ലാതെ ബുദ്ധിമുട്ടി. പൂട്ടാന്‍ പറ്റുന്നില്ല. പൂട്ട് ആദ്യം സാധാരണ നിലയില്‍ അമര്‍ത്തി. സ്പ്രിംഗ് താഴുന്നില്ല. കുറേ കൂടി ബലം പ്രയോഗിച്ചു. ഫലമില്ല. വിരലുകള്‍ നേരിയ നിലയില്‍ വിറയ്ക്കുന്നു. ചുമലില്‍ നിന്ന് വിയര്‍പ്പുകണങ്ങള്‍ അരയിലേക്കു വീഴുന്നു. കാലാവസ്ഥയല്ല കാരണം. പരിഭ്രമിക്കുമ്പോഴെല്ലാം ഇങ്ങനെ സംഭവിക്കാറുണ്ട്. യാത്രയ്ക്കുള്ള അവസാന ഒരുക്കത്തിലായിരുന്നു...

പ്രണയസായാഹ്നത്തില്‍
ടി.കെ. ശങ്കരനാരായണന്‍

''അച്ഛനും അമ്മയും പ്രേമിച്ചു തന്നെയല്ലേ വിവാഹം കഴിച്ചത്... പിന്നെന്താ?'' മകളുടെ ചോദ്യത്തിന് മുന്നില്‍ അച്ഛനുമമ്മയ്ക്കും വാക്കു മുട്ടി. സുഹൃത്തിനെപ്പോലെ കരുതി മകളോട് സ്വകാര്യങ്ങള്‍ വിളമ്പിയത് അബദ്ധമായെന്ന് ഇപ്പോള്‍ തോന്നി. അച്ഛനും അമ്മയും തമ്മിലുണ്ടായത് നേര്‍വഴി പ്രണയമായിരുന്നു. അതില്‍ ജാതി, മതം, വിദ്യാഭ്യാസം, കുടുംബപ്രൗഢി ഒന്നും പ്രശ്‌നഹേതുക്കളായിരുന്നില്ല. ജാതിചേര്‍ച്ചയില്ലായ്മ മാത്രം ഒരു കാരണമായി എടുത്തുകാട്ടപ്പെട്ടുവെങ്കിലും ഇത്രയും കാലം...

രേണുവിന്റെ ചിരി
ഗോവിന്ദന്‍ ഉണ്ണി

എന്നുമുതലാണ് മടിയനായത്? ആലസ്യത്തോടെ, യാന്ത്രികമായി പ്രഭാത കര്‍മങ്ങള്‍ ഓരോന്നായി ചെയ്തുകൊണ്ടിരുന്നപ്പോഴും വെറുതെ ഓര്‍ക്കാന്‍ ശ്രമിച്ചു. ദിവസംതോറും കൂടിവരുന്ന സ്ഥായിയായ ഈ അലസത... എന്നുമുതലോ ആവട്ടെ! സ്വയം സമാധാനിച്ചു. ഒരുതരത്തില്‍ ഈ മടി തനിക്കു നേടിത്തന്ന നിസ്സംഗത മറ്റൊരു മുതല്‍കൂട്ടല്ലേ! എന്തിനും ഏതിനും പ്രതികരിച്ച് കുറെ ശത്രുക്കളെ ഉണ്ടാക്കിയ പഴയ ആക്രമണശീലം ഇന്നില്ലതന്നെ. ഇതിനെ ആണോ 'മചോരിട്ടി'...

ഇര
മുയ്യം രാജന്‍

മൂന്നാല് ദിവസങ്ങളായി മൂടിക്കെട്ടിയ മാനം പെട്ടെന്ന് തെളിഞ്ഞു. അപ്പോഴാണ് വാട്‌സ്ആപ്പില്‍ നസീറിന്റെ മുഖം മിന്നി മറഞ്ഞത്. ''ഒരു സ്‌പെഷ്യല്‍ 'ാസെന്ന് കള്ളം പറഞ്ഞോളൂ... ബസ് സ്റ്റോപ്പിനരികിലെ ഇടവഴിയില്‍ ഞാന്‍ കാത്തിരിക്കും... വരുമ്പം ആ പര്‍ദ എടുക്കാന്‍ മറക്കണ്ട... പെട്ടെന്ന് ആരുടെയെങ്കിലും കണ്ണില്‍ പെട്ടാല്‍ മുഖം രക്ഷിക്കാന്‍...'' നസീറിപ്പോഴും ഒരുറച്ച ഡിസിഷന്‍ എടുക്കാനാവാതെ വലയുകയാണെന്നു തോന്നുന്നു. എന്നാലും...

കശാപ്പുശാല
സണ്ണി തായങ്കരി

''മ്‌റാാ... മ്‌റാാ...'' തെങ്ങിന്‍ ചുവട്ടില്‍ കെട്ടിയിരിക്കുന്ന അറവുമാട് കുറെ നേരമായി അമറാന്‍ തുടങ്ങിയിട്ട്. വെളുപ്പിന് നാലുമണിക്ക് ഇറച്ചിക്കടയുടെ പിന്‍വാതില്‍ തുറന്നപ്പോള്‍ മുതല്‍ മൈതീന്‍ഹാജി കേള്‍ക്കുന്നതാണ് മാടിന്റെ രോദനം. ആരുടെയും കരച്ചില്‍ അധികനേരം കേട്ട് നില്‍ക്കാനുള്ള മനക്കരുത്ത് മൈതീന്‍ ഹാജിക്കില്ല. അത് മനുഷ്യന്റെയായാലും മൃഗത്തിന്റെയായാലും. ഇറച്ചിക്കടയുടെ മൂലയില്‍ കൂട്ടിയിട്ടിരുന്ന എല്ലിന്‍കൂട്ടത്തില്‍നിന്ന് എല്ല് കടിച്ചെടുത്ത് കറുത്തിരുണ്ട രണ്ടു തെരുവുനായ്ക്കള്‍...

കവിത

കാര്‍ട്ടൂണ്‍ കവിതകള്‍
ജി.ഹരി നീലഗിരി

1) മയാസൃഷ്ടം പയ്യ് സാത്വിക പ്രകൃതനാകുന്നു. പൈമ്പാല്‍ കുടിക്കുന്നവര്‍ ശാന്തചിത്തരായി നിരത്തിന്മേല്‍ ഉലാത്തും. ആട് രാജസപ്രകൃതനാകുന്നു. ആട്ടിന്‍പാല്‍ കുടിക്കുന്നവര്‍ സെല്‍ഫോണുമായി നിരത്തില്‍ തുള്ളും. എരുമ താമസപ്രകൃതനാകുന്നു. എരുമപ്പാല്‍ കുടിക്കുന്നവര്‍ ഇതികര്‍ത്തവ്യതാവിമൂഢരായി സപ്ലൈക്കൊവില്‍ ക്യൂ നില്‍ക്കും. അപ്പോള്‍ 'നാരായ'നോ സ്വാമിന്‍!? 2) സമാദരണീയന്‍ ധ്വജഭംഗിതന്‍ മാത്രമാകുന്നില്ല ഷണ്ഡന്‍. പ്രതികരിച്ചീടാത്തോനും ഷണ്ഡനാകുന്നു! ഒന്നുമേ കണ്ടീലെന്നു നടിച്ചീടും. കയ്യാലപ്പുറത്തു കയറി...

ഇനി മടങ്ങിവരാത്തവര്‍
സുരേഷ് കുറുമുള്ളൂര്‍

ഇനി മടങ്ങുകയാണു ഞാന്‍, ജീവിതം ഇതളുകളൂര്‍ന്ന പൂവുപോല്‍ ശിഥിലമായ് കുടിലതന്ത്രങ്ങള്‍ വലനെയ്തുവീഴ്ത്തിയീ- പ്പെരുവഴിയില്‍ ചിതറിയെന്‍ മാനസം മൃദുലമാനസം വാവിട്ടുനിലവിളി- ച്ചലറിയെണ്ണുന്നുപൊയ്‌പ്പോയമാത്രകള്‍ ഹൃദയഭിത്തി തകര്‍ക്കുവാന്‍ വെമ്പുന്ന മരണമെത്തുവാന്‍ കാത്തിരിക്കുന്നു ഞാന്‍! ഒരു നിഴല്‍ച്ചിത്രം കാത്തിരിപ്പിന്റെയാ വിരസമായിടും വെയില്‍പ്പൂക്കളെണ്ണുന്നു ജനലഴികള്‍ കടന്നുചെന്നെത്തുന്നു ഒരു കനല്‍ക്കാറ്റിന്‍ നോട്ടങ്ങള്‍, വാക്കുകള്‍! ഇരുളിലുയരുന്നിതാ ശാപവാക്കുകള്‍ കുറുകല്‍ വീണൊരു തൊണ്ടയിലസ്ത്രങ്ങള്‍ പുളയും വേദന,യര്‍ബുദമല്ലയോ തളരുമീണത്തില്‍...

സമാധാനം ആവശ്യപ്പെടുന്നത്
ഫസല്‍ റഹ്മാന്‍

കാലഘട്ടത്തിന്റെ വെല്ലുവിളികളെ കുറിച്ച് സെമിനാറില്‍ പങ്കെടുക്കാനാണ് വെളുപ്പിനേ ഇറങ്ങിയത്. പാതവികസനത്തിന്റെ ബുള്‍ഡോസര്‍ നയത്തിനെതിരെ കിടപ്പാടം പോയ ഗ്രാമീണരുടെ വഴിതടയല്‍ ഏറെ മുഷിഞ്ഞാണ് നഗരത്തിലെത്തിയത്. സമ്മേളനങ്ങളില്‍ വൈകിയെത്തുന്നത് ശരിയല്ല. വളരെ നന്നായിരുന്നു അവതരണം. റേച്ചല്‍ കോറിയുടെ ആത്മബലിയെ അനുസ്മരിച്ചതിനു നല്ല കയ്യടിയായിരുന്നു. അതും കഴിഞ്ഞിറങ്ങിയതാണ്. നഗരത്തിരക്കില്‍ വീട്ടമ്മയുടെ മാല പൊട്ടിച്ച് പാഞ്ഞ തെരുവ് പയ്യനെ ജനം കൈകാര്യം...

ഒരു നാള്‍
കെ. സി. അലവിക്കുട്ടി

കാലത്തിന്റെ അനന്തതയില്‍ വരാന്‍ ബാക്കി നില്‍ക്കുന്ന ദിവസം, പകല്‍ പുലരുകയില്ല ദിവസത്തിന്, കറുത്ത ദൈര്‍ഘ്യം. പ്രാവുകള്‍ ചിരിച്ചു പറക്കും വംശം എന്ന പദവും, പര്യായങ്ങളും എല്ലാഭാഷയില്‍ നിന്നും എടുത്തു കളയും. എല്ലാ വേദങ്ങളും ദൈവംതിരിച്ചു വാങ്ങും. മനുഷ്യ മസ്തിഷ്‌കങ്ങളിലെ ഭക്തി പ്രാവുകള്‍ക്ക് മാറ്റി വയ്ക്കും, പകരം ഒരു വെളുത്ത പലക ഭൂമിയില്‍ സ്ഥാപിക്കും ശീര്‍ഷകത്തില്‍ 'ദൈവം'...

എന്റെ കണ്ണുകള്‍

കണ്ണുകള്‍ വാതായനങ്ങളാണ്, ചങ്കിന്റെ ദീപസ്തംഭം, മാര്‍ഗദര്‍ശി. ചേരികളിലും വഴിയോരങ്ങളിലും മുഷിഞ്ഞ പര്‍ദകള്‍ മറച്ചു വച്ച പട്ടിണിയും, പരിവട്ടവും, പാതിമറച്ച സീമന്തരേഖകളും, സിന്ദൂരക്കുറികളും ഉത്സവ മേളങ്ങളും, വിവാഹങ്ങളും, അടിയന്തരങ്ങളും വിഴുപ്പുകളും വിതുമ്പലുകളും, മൊട്ടക്കുന്നുകളും വറ്റിയ പുഴകളില്‍ ഒഴുകുന്ന മണല്‍തോണികളും ദല്ലാളന്മാരും കവര്‍ച്ചക്കാരും മതങ്ങള്‍ക്കും മല്‍പിടിത്തതിനും ഇടയില്‍ അനാഥരായിപ്പോയ കുഞ്ഞുങ്ങളും, മിണ്ടാപ്രാണികളും ചുമരെഴുത്തും സമരങ്ങളും, എല്ലാം എനിക്ക് തുറന്നു...

മരണജന്മം
മനോജ് മേനോൻ

ഇത്രകാലം ഭൂമുഖത്ത് ജീവിച്ചിരുന്നപ്പോളൊന്നും ആരുമതിന് തുനിഞ്ഞിട്ടില്ല മരിച്ച് മണിക്കൂറുകളായില്ല എന്തായിരുന്നു ധൃതി! ഈ മണ്ണിനിത് എന്ത് തണുപ്പാ... ഇത്രയും സ്വസ്ഥതയോടെ കുഞ്ഞുനാളിൽ പോലും കിടന്നിട്ടില്ല ശാന്തി, സമാധാനം, സന്തോഷം എന്നൊക്കെ പറയുന്നത് ഇവിടെ... ഇവിടെയാണ് കൂട്ടരെ... എന്താണത്? ഒരുപാട് സുവിശേഷങ്ങളുരുവിട്ട നാവിലേക്ക് അരിച്ച് കയറുന്നത്? ഈ പാവം മണ്ണട്ടയെയാണോ ദൈവമേ കാണുമ്പോഴൊക്കെ ഞാൻ തല്ലിക്കൊന്നിരുന്നത്. ചിതലുകൾ...

മഴപൊടിപ്പുകള്‍
വി.ആര്‍. സുധീഷ്

ഒന്ന് അന്ന് വൈകീട്ട് ക്ലാസ് കഴിഞ്ഞ് കുടയില്ലാതെ അലറിപ്പെയ്യുന്ന മഴയിലേക്ക് ഉള്‍പ്പട്ടിണിയുടെ തളര്‍ച്ചയോടെ ഞാന്‍ നോക്കിനില്‍ക്കെ- എട്ടാം സ്റ്റാന്‍ഡേര്‍ഡ് ബിയിലെ എന്റെകൂടെ പഠിക്കുന്ന അവള്‍ പേര് രമണി എനിക്കു നേരെ കുട നീട്ടി. ഞാന്‍ സംശയിച്ചുനില്‍ക്കെ അവള്‍ ലാഘവത്തോടെ പറഞ്ഞു. ''ഞാന്‍ ജീജയുടെ കുടയില്‍ പോകും''. രമണിയുടെ കുടയില്‍ ഞാന്‍ പുരയിലെത്തി. ഇന്നും പുരയിലെത്തുമ്പോള്‍ രമണിയുടെ...

പ്രിയപ്പെട്ട ഇമ്മാനുവല്‍
പ്രമോദ് പുനലൂര്‍

നീ എനിക്കായി തെളിയിച്ച ആറാമത്തെ മെഴുകുതിരിയിലേക്ക് ഇനി അഞ്ചുസന്ധ്യദൂരം. ഒന്നാംതിരി കണ്‍പോളയില്‍ ആവേശിച്ചതേ... പിതൃശാപം എന്നെ വിഷസര്‍പ്പം കൊത്തി; ഒന്നല്ല. രണ്ടാംവെളിച്ചത്തില്‍ എന്റെ ലിംഗദേഹത്തെ നീ അത്തിമരം എന്നു വിളിക്കും. മൂന്നാംതിരിയില്‍ പത്രോസ് ഒന്നാം ലേഖനം മൂന്നാമദ്ധ്യായം 12-ാം വാക്യം എനിക്കായി തുറക്കും. അവസാന അക്ഷരങ്ങള്‍ പെരുവിരലായി ചുവന്ന പട്ടുടുത്ത് എന്റെ സാക്ഷ്യം പറയും. നാലാംവെളിച്ചം...

നഗരമഴ
പി. ഹരികുമാര്‍

വേര്‍പ്പില്‍ കുഴഞ്ഞ നഗരം കഴുകി മൂക്കെരിച്ച പൊടി വടിച്ചൊഴുക്കി ചുട്ട ടെറസില്‍ കുളിരായി നിറഞ്ഞുകവിഞ്ഞ് മഴ. ചേരിക്കു ചുറ്റും ഇനിയില്ല താഴെയിടമെന്നറിഞ്ഞ് തളംകെട്ടിനിന്നു മുഷിഞ്ഞ് കറുപ്പു കലക്കിയിളക്കി കുടിലിന്‍ പഴുതിലൂടകത്തു കേറിപ്പെരുകി കുഞ്ഞിക്കണ്ണും കാതും മൂക്കും മൂടിക്കശക്കിപ്പരന്നോടയിലൊരു പാവയെപ്പോല്‍ അമ്മാനമാട്ടീ മഴ. അലമുറയ്ക്കു മോളിലുറക്കെപ്പാടി നഗരനാറ്റം മോന്തി ലഹരിയില്‍ തലകുത്തി കൂപ്പുകുത്തുന്നു മഴ നഗരമഴ.

മഴ
ജി.കെ. നായര്‍, അംബര്‍നാഥ്

മഴ വരുന്നു മഴ വരുന്നു മഴപ്പുള്ളുകള്‍ പാടി മഴ മണിവീണ മണ്ണിന്റെ മണം പേറി കുഞ്ഞിളം കാറ്റും ആകാശമേഘമുതിര്‍ത്ത മഴ മണിമുത്തുകള്‍ ചൂടി നൃത്തമാടി തളിര്‍ ചൂടും പുല്‍മേടുകള്‍ വയലുകള്‍ മഴ പുണര്‍ന്ന പൃഥ്വിയാം അമ്മതന്‍ മരവിച്ച മനസ്സുണര്‍ന്നു. കഠോരതാപശമനമായി തണുത്ത മാറിടം ചുരത്തുവാന്‍ കൊതി പൂണ്ടു പാലമൃതുപോലെ ജീവനാം ദാഹജലം. മഴയെ പുണര്‍ന്ന മരതകക്കാടുകള്‍...

വായന

ഫാര്‍മ മാര്‍ക്കറ്റ്
ജയശീലന്‍ പി.ആര്‍.

കേരളത്തിലെ തമിഴ് ബ്രാഹ്മണര്‍ ഒരു ന്യൂനപക്ഷസമൂഹമാണ്. അവരുടെ ജീവിതശൈലിയും ആചാരവിശ്വാസങ്ങളുമാകട്ടെ അധികമെവിടെയും രേഖപ്പെടുത്താത്ത സവിശേഷചരിത്രവുമാണ്. തഞ്ചാവൂരില്‍ നിന്ന് കുടിയേറി കേരളത്തിലെ പല പ്രദേശങ്ങളില്‍ അഗ്രഹാരങ്ങളിലായി അവര്‍ നയിച്ചിരുന്നതും ഗ്രാമീണമായൊരു ജീവിതം തന്നെയായിരുന്നു. അത് കുറ്റിപ്പുറത്തെ കേശവന്‍ നായരുടെ 'നാട്യപ്രധാനം നഗരം ദരിദ്രം/നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം' എന്ന രണ്ടുവരി കവിതയില്‍ പരാമര്‍ശിക്കപ്പെടുന്ന മറ്റൊരു നാട്ടിന്‍പുറജീവിതം തന്നെയാണ്. തമിഴ്ബ്രാഹ്മണസമൂഹം...

ഉത്തരകാലത്തിന്റെ കാഴ്ചകള്‍
വി.യു. സുരേന്ദ്രന്‍

ആധുനികതയുടെ ശബ്ദഘോഷങ്ങള്‍ക്കിടയില്‍ നിന്ന് മലയാള കവിതയില്‍ വ്യതിരിക്തമായൊരു ഭാവുകത്വാന്തരീക്ഷം പണിതുയര്‍ത്തിയ കവികൡ ശ്രദ്ധേയനാണ് പി.പി. രാമചന്ദ്രന്‍. ആഗോളവത്കരണവും ഉദാരവത്കരണ നയങ്ങളും മനുഷ്യജീവിതത്തിന്റെ അടിത്തറ ഇളക്കി മറിക്കാന്‍ തുടങ്ങിയ 1990കളില്‍ മാറിയ ഉത്തരകാലത്തിന്റെ പ്രതിസന്ധികളെ ഒരു ചെറുകൂവല്‍കൊണ്ടു തന്നെ അദ്ദേഹം കവിതയില്‍ അടയാളപ്പെടുത്തി. ബൃഹത് ആഖ്യാനങ്ങളെ സംബന്ധിച്ച സങ്കല്പങ്ങളെയും ആധുനിക ചിന്താപദ്ധതികളെയും മങ്ങലേല്പിച്ചുകൊണ്ട് വളര്‍ന്നുവന്ന ഉത്തരാധുനിക കാലഘട്ടത്തിന്റെ...

കാലത്തിന്റെ വിധിവാക്യങ്ങള്‍
വി.കെ. ഷറഫുദ്ദീന്‍

ദേശചരിത്രങ്ങളുടെ സര്‍ഗാവിഷ്‌കാരങ്ങള്‍ അപൂര്‍വമായെങ്കിലും മലയാളത്തില്‍ സംഭവിക്കുന്നുണ്ട്. ചരിത്രബോധം ഒട്ടുമില്ലാത്ത വേരുകള്‍ നഷ്ടപ്പെടുത്തിയ ഒരു ജനതതിക്ക് സ്വയം കണ്ടെത്താന്‍ എപ്പോളെങ്കിലും അതാവശ്യവുമാണ്. ആവേഗം പൂണ്ട സാമ്പത്തിക വളര്‍ച്ചയും പൊയ്ക്കാലുകളില്‍ നില്‍ക്കുന്ന വികസന വേഷങ്ങളും തലമുറഭേദമില്ലാതെ മനുഷ്യരെയെല്ലാം വാരിക്കുഴിയില്‍ അപകടപ്പെടുത്തിയിരിക്കുന്ന വര്‍ത്തമാന കാല സാഹചര്യത്തില്‍ 'തക്ഷന്‍കുന്ന് സ്വരൂപം' ഒരുക്കുന്നത് ഓരോ മലയാളിക്കും ആത്മപരിശോധനയ്ക്കുള്ള അവസരമാണ്. കൃതഹസ്തനായ കഥാകൃത്ത് യു.കെ....

വൈശാഖന്‍
വൈശാഖന്‍

വൈശാഖന്‍ എന്ന എം.കെ. ഗോപിനാഥന്‍ നായര്‍ എഴുത്തുകാരനാവാന്‍ ആഗ്രഹിച്ചിരുന്നോ? എങ്ങനെയാണ് എഴുത്തിലേക്ക് വന്നത്? ഞാന്‍ ചെറുപ്പത്തിലേ എഴുത്തുകാരനാകാന്‍ ആഗ്രഹിച്ചിരുന്നില്ല. ബാല്യത്തില്‍ ഒരു ഒറ്റപ്പെട്ട കുട്ടിയായിരുന്നു ഞാന്‍. വീട്ടിലെ ഒരേയൊരു ആണ്‍കുട്ടി. എന്റെ അച്ഛനമ്മമാരുടെ ജോലിസംബന്ധമായ സ്ഥലംമാറ്റങ്ങള്‍ കാരണം എട്ട് സ്‌കൂളുകളിലായാണ് ഞാന്‍ സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഓരോ വര്‍ഷവും പുതിയ സ്‌കൂളിലെ 'വരത്തന്‍' കുട്ടിയായ എനിക്ക് ഒറ്റപ്പെടലിന്റെ...

ഉന്മാദത്തിന്റെ ഒരു വിചിത്ര...
സന്തോഷ് പല്ലശ്ശന

നോവലെഴുത്തിന്റെ കാലവും ഭാവിയും മാറിക്കൊണ്ടിരിക്കാം. പക്ഷേ അതിന്റെ അഴകളവുകളിപ്പോള്‍ എഴുത്തുകാരനെക്കാള്‍ വായനക്കാരനാണ് നിശ്ചയം! രചനയുടെ ദിശാസൂചിയെക്കാള്‍ വായനയുടെ ദിശാസൂചിയാണ് അവന്‍ ഓരോ പുസ്തകം അടച്ചുവയ്ക്കുമ്പോഴും സ്വയം തേടുന്നത്. ഇതല്ല വേറൊന്നാണ് ഇനിവേണ്ടത് എന്ന ദൃഢനിശ്ചയത്തോടെ നിലവിലുള്ള വിഗ്രഹങ്ങളെ അവന്‍ എറിഞ്ഞുടയ്ക്കുന്നു. നോവല്‍ വരയ്ക്കുന്ന സ്ഥലഭാവനകളില്‍ ഞാനെവിടെയാണെന്ന് ഓരോ വായനക്കാരനും വരികള്‍ക്കിടയിലൂടെ തിരഞ്ഞുകൊണ്ടേയിരിക്കുന്നു. ഞാന്‍ അഭിമുഖീകരിക്കുന്ന ഈ...

നാളെയുടെ നിരൂപണ വഴികള്‍
മിനി പ്രസാദ്

പാരിസ്ഥിതിക പ്രതിസന്ധികളുടെ തിരിച്ചടികള്‍ ഏറ്റവും രൂക്ഷമായ ഒരു കാലമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും ഏറ്റവും എളുപ്പം പ്രഭാഷണത്തിനും പ്രസംഗത്തിനും പറ്റിയ ഒരു വിഷയമായി അത് മാറിയിട്ടുണ്ട്. ആര്‍ക്കും എടുത്തു പെരുമാറാവുന്നതും വികാരപരമായി സംസാരിക്കാവുന്നതുമായ ഒരു വിഷയം. പ്രതിസന്ധികള്‍ ഉണ്ട് എന്നും അതീവ രൂക്ഷമാണെന്നും ആര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇനിയെങ്കിലും ഇതിന്റെ പരിഹാരത്തെക്കുറിച്ച് ചിന്തിക്കുകയും ബദലുകള്‍ കണ്ടെത്തുകയുമാണ്...

കഥയിലെ എതിര്‍ സൗന്ദര്യ...
സുനില്‍ സി.ഇ.

(എം. മുകുന്ദന്റെ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന കഥയെ മുന്‍നിര്‍ത്തിയുള്ള പഠനം) ആമുഖം ജോണ്‍ ബള്‍വര്‍ ഒരു മികച്ച ഭാഷാനിരീക്ഷകനായിരുന്നു. അതുകൊണ്ടുതന്നെ ഭാഷയുടെ യന്ത്രസ്വഭാവത്തെ മുന്‍കൂട്ടി ഭാവന ചെയ്യാനുള്ള ബുദ്ധിശേഷി അയാള്‍ക്കുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഭാഷയുടെ ഈ യന്ത്രസ്വഭാവത്തെ അയാള്‍ പ്രവചിച്ചു ''ഭാഷ ജിജ്ഞാസുവായ ഒരു യന്ത്രമാണ്''. ഈ യാന്ത്രികതയെ എതിര്‍സൗന്ദര്യ സംഹിതകള്‍ കൊണ്ട് പരിചരിക്കുന്നിടത്താണ് മുകുന്ദന്‍...

ഒരു തുള്ളി മാസികയുടെ...
മാങ്ങാട് രത്‌നാകരന്‍

ഇന്ന് ഇന്‍ലന്റ് മാസികയെ എം. മുകുന്ദന്‍ വിശേഷിപ്പിച്ചത് ഒരു തുള്ളി മാസിക എന്നാണ്. കഴിഞ്ഞ 35 വര്‍ഷമായി ഒരു മാസം പോലും മുടങ്ങാതെ തുള്ളി തുള്ളിയായി ഇറ്റിവീഴുന്ന സാഹിത്യമാസിക. വരള്‍ച്ചയെന്തെന്ന് അറിഞ്ഞിട്ടില്ലാത്ത സ്‌നേഹസൗഹൃദങ്ങളുടെ നനവുള്ള മാസിക. ഇന്ന് മാസികയെന്നാല്‍ ഒരു വ്യക്തിയാണ്. കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മണമ്പൂര്‍ രാജന്‍ബാബു. മലപ്പുറത്ത് കൂട്ടിലങ്ങാടിയില്‍ ചെന്ന് രാജന്‍ബാബുവിനെ കണ്ടു....

കിഗാലിയില്‍ കേയ്ക്ക് പാകമാകുന്നു;...
ഫസല്‍ റഹ്മാന്‍

(ഗെയ്‌ലി പാര്‍കിന്‍ രചിച്ച 'ബെയ്ക്കിംഗ് കേയ്ക്ക്‌സ് ഇന്‍ കിഗാലി' എന്ന നോവലിനെ കുറിച്ച്) കൊളോണിയല്‍ അധിനിവേശത്തിനു മുമ്പ് റുവാണ്ടന്‍ സമൂഹത്തില്‍ പതിനാലു ശതമാനം മാത്രമുണ്ടായിരുന്ന ടുട്‌സി വിഭാഗത്തിന് ആദ്യം ജര്‍മനിയും പിന്നീട് ബല്‍ജിയവും അടങ്ങുന്ന ഭരണകര്‍ത്താക്കള്‍ നിര്‍മിച്ചുനല്‍കിയ അയഥാര്‍ത്ഥമായ വംശീയ മഹത്വം അവര്‍ക്ക് കൂടുതല്‍ യൂറോപ്യന്‍ ചായയുണ്ടെന്നും ഇളം കറുപ്പാണെന്നും ഔദ്യോഗിക, സര്‍ക്കാര്‍ മേഖലയില്‍ അവര്‍ക്ക്...

അക്ഷര നിറവിന്റെ സ്‌നേഹപ്പൊരുള്‍
ജി.കെ. രാംമോഹന്‍

(മുപ്പത്തിയഞ്ചാം വയസ്സിലേക്കു കടക്കുന്ന മണമ്പൂര്‍ രാജന്‍ബാബുവിന്റെ 'ഇന്ന്' മാസികയെക്കുറിച്ച് ചില നിനവുകള്‍) മാസിക എന്നു കേള്‍ക്കുമ്പോഴേക്കും നിയതവും പാരമ്പര്യബദ്ധവുമായ ഒരു പ്രസിദ്ധീകരണരൂപം നമ്മുടെ മനസ്സിലേക്കോടിയെത്തും. മള്‍ട്ടികളര്‍ പ്രിന്റിംഗില്‍ ആവശ്യമായ പരസ്യങ്ങള്‍ അനുബന്ധമായിച്ചേര്‍ത്ത് ആകര്‍ഷകമാക്കി വിവിധതരം വായനക്കാരെ പൂര്‍ണമായും മനസ്സിലുള്‍ക്കൊണ്ട് എഴുതപ്പെട്ട ലേഖനമോ കഥയോ കവിതയോ ഫീച്ചറുകളോ ഒക്കെച്ചേര്‍ത്ത് വില്പനയ്ക്കായി ഒരുക്കിയ ഒരു സൃഷ്ടി. പക്ഷേ ഇതില്‍...

തിയ്യറ്റര്‍

വ്യത്യസ്ത സങ്കല്പങ്ങളുടെ സങ്കേതമായി...
കെ. നിസാം

സാര്‍വദേശീയ സാന്നിദ്ധ്യമുള്ള കലാരൂപമാണ് നാടകം. ലോകത്തെവിടെയും ഈ കലാരൂപത്തിന് ആസ്വാദകരുമുണ്ട്. പക്ഷെ അതാതിടങ്ങളിലെ സാംസ്‌കാരിക വ്യത്യാസങ്ങള്‍ക്കനുസരിച്ച് നാടകത്തിന്റ രൂപപരവും ഭാവപരവുമായ മാറ്റങ്ങള്‍ പ്രകടമാണ്. ഒരു നാടിന്റെ സാംസ്‌കാരിക അടിത്തറയുടെ പ്രൗഢിയും പാരമ്പര്യവും അതാതിടത്തെ കലാരൂപങ്ങളില്‍ പ്രകടമാകും. നവയുഗ സങ്കേതങ്ങളുടെ കടന്നുകയറ്റം മറ്റേതൊരു മേഖലയെയും പോലെ കലാരംഗത്തും വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സാങ്കേതിക വിദ്യയിലും കലാമൂല്യത്തിലും അര്‍ത്ഥവ്യാപ്തിയിലും ഇത്...

സിനിമ

പ്രണയത്തിന്റെ പുതുഭാഷയുമായി സൈറത്
എന്‍. ശ്രീജിത്ത്

നഗ്രാജ് മഞ്ജുളെ ചിത്രങ്ങളെ മുന്‍നിര്‍ത്തി ഒരന്വേഷണം കവിയും അഭിനേതാവും പ്രശസ്ത സംവിധായകനുമായ നഗ്രാജ് മഞ്ജുളെയുടെ പുതിയ ചിത്രമാണ് സൈറത്. നഗ്രാജിന്റെ മറ്റ് ചിത്രങ്ങളെപ്പോലെ മറാഠി ദളിത് സാമൂഹ്യജീവിതത്തിന്റെ പച്ചയായ മുഖമാണ് സൈറത്. പ്രണയവും ജാതിയും നോവും സാമുഹ്യമായ ഉച്ചനീചത്വങ്ങളും എല്ലാം ഈ ചിത്രത്തിന്റെ ഭാഗമാകുന്നു. നഗ്രാജ് മഞ്ജുളെയുടെ 2011-ല്‍ പുറത്തെത്തിയ ആദ്യ ചിത്രം പത്തുമിനിട്ടു ദൈര്‍ഘ്യമുള്ള...

ചലച്ചിത്ര പഠനം: കാഴ്ചയ്ക്കുള്ളിലെ...
രാജേഷ് കെ., എരുമേലി

സിനിമയുടെ ഭാഷ വള്ളുവനാട്ടില്‍നിന്ന് കൊച്ചിയിലേക്ക് മാറുകയും ദൃശ്യം ഒറ്റപ്പാലത്തുനിന്ന് ഇടുക്കിയിലേക്ക് പരിവര്‍ത്തനപ്പെടുകയും ചെയ്യുന്ന സവിശേഷമായ ഘട്ടത്തിലാണ് മലയാള സിനിമ ഇന്ന്. മലയാളി ഇതുവരെ കണ്ടുശീലിച്ച ദേശങ്ങള്‍, മനുഷ്യര്‍, അവരുടെ വര്‍ത്തമാനങ്ങള്‍ എല്ലാം വളരെ പെെട്ടന്ന് അപ്രത്യക്ഷമാവുകയും അല്ലെങ്കില്‍ മാറ്റിനിര്‍ത്തപ്പെടുകയും ആ ഇടങ്ങളിലേക്ക് ഇതുവരെ ഫ്രെയ്മിന്റെ ഭാഗമാകാതിരുന്ന മനുഷ്യര്‍ പ്രവേശിക്കുകയും ചെയ്തു എന്നതാണ് സമകാലിക മലയാള സിനിമയുടെ...

അരങ്ങിനെ പ്രണയിച്ച അതുല്യപ്രതിഭ
രാജലക്ഷ്മി

മൂന്ന് പതിറ്റാണ്ടിലേറെക്കാലം തന്റെ അനന്യമായ അഭിനയസിദ്ധികൊണ്ട് മലയാളികളുടെ മനസ്സിനെ കീഴടക്കുകയും അവിസ്മരണീയമായ ഒട്ടേറെ അഭിനയ മുഹൂര്‍ത്തങ്ങള്‍ അവരില്‍ അവശേഷിപ്പിച്ചുകൊണ്ട് വിടപറയുകയും ചെയ്ത ഭരത് മുരളി ഓര്‍മയായിട്ട് ആഗസ്റ്റ് ആറാം തീയതി ഏഴു വര്‍ഷം തികയുന്നു. ഒരു വ്യക്തി, സമൂഹമനസ്സില്‍ അനശ്വരസ്മൃതിയായി നിലകൊള്ളണമെങ്കില്‍ അയാളുടെ വ്യക്തിമഹത്വവും പകര്‍ന്നു തന്ന അനുഭവസമ്പത്തും അത്ര കണ്ട് ശക്തവും ദീപ്തവുമായിരിക്കണം. നാടക...

വിവാന്‍ ലാ ആന്റിപൊഡാസ്
പി.കെ. സുരേന്ദ്രന്‍

നമുക്ക് സങ്കല്‍പ്പിക്കാം. നാം നമ്മുടെ വീട്ടുമുറ്റത്തുനിന്ന് നേരെ എതിര്‍ ദിശയിലേക്ക് ഒരു തുരങ്കം കുഴിക്കാന്‍ ആരംഭിക്കുകയാണ്. ഭൂമിയുടെ മദ്ധ്യഭാഗത്തുകൂടെ കുഴിച്ചുകൊണ്ടേയിരിക്കുക. ഭൂമിയുടെ മറ്റേ അറ്റത്ത് നാം എവിടെയായിരിക്കും ചെന്നെത്തുക? ഇത് അങ്ങേയറ്റം അസാധാരണവും ഭ്രാന്തവുമായ, സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറത്തുള്ള സങ്കല്‍പ്പമാണെങ്കില്‍ സാദ്ധ്യവും സാധാരണവുമായ മറ്റൊരു കാര്യം ഭാവന ചെയ്യാം. മേശപ്പുറത്തുള്ള ഭൂഗോളമെടുത്ത് ഗോളത്തിന്റെ കീഴ്ഭാഗത്തുള്ള ഒരു പ്രദേശത്തില്‍...

സിനിമയും സ്ത്രീയും
ഡോ. പ്രിയാനായര്‍

സിനിമയിലെ സ്ത്രീവാദസൗന്ദര്യശാസ്ത്രം ലക്ഷ്യമാക്കുന്നത് കാഴ്ചയുടെ പുരുഷാധികാര പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരായ പ്രതിരോധമാണ്. പുരുഷകേന്ദ്രിതമായ നോട്ടത്തില്‍നിന്ന് മോചനം നേടുമ്പോഴേ സ്ത്രീപക്ഷസിനിമ സാക്ഷാത്കരിക്കാന്‍ കഴിയുകയുള്ളു. പുരുഷകാമനകളുടെ പൂര്‍ത്തീകരണം ലക്ഷ്യം വയ്ക്കുന്ന സിനിമ പരോക്ഷമായി സ്ത്രീക്കും കീഴാളനുമെതിരെയാണ് തന്റെ നോട്ടത്തെ തിരിച്ചുവയ്ക്കുന്നത്. പ്രത്യയശാസ്ത്രപരമായ താല്‍പര്യങ്ങളുടെയും അധികാരബന്ധങ്ങളുടെയും സ്ഥാപനവത്കരണത്തിനുള്ള ഒരു ജനപ്രിയ ഇടമായി സിനിമ മാറിക്കഴിഞ്ഞിരിക്കുന്നു. സൂക്ഷ്മമായ അധികാര ഉപകരണമായി സിനിമ മാറുന്നത് അതിനുള്ളില്‍...

നാട്യസാമ്രാട്ട് എന്ന മറാഠി...
എന്‍. ശ്രീജിത്ത്

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അരനുറ്റാണ്ട് എത്തുന്ന കുസുമാഗ്രാജ് എന്ന വി.വി. ഷിര്‍വാഡ്കറുടെ നാട്യസാമ്രാട്ട് എന്ന വിഖ്യാത നാടകത്തെ ആധാരമാക്കിയാണ് മഹേഷ് മഞ്ജരേക്കര്‍ അതേ പേരില്‍ തന്റെ സിനിമ രൂപപ്പെടുത്തിയിട്ടുള്ളത്. നാട്യസാമാ്രട്ടായ ഗണപത് രാമച്രന്ദ ബെര്‍വാര്‍ക്കരുടെ ജീവിത്തിലുടെ ഒപ്പം നാടകജീവിതത്തെ വീണ്ടെടുക്കുകയും കൂടിയാണ് നാട്യസാമ്രാട്ട് എന്ന മറാഠി ചിത്രം.സുഹൃത്തായ വിക്രം ഗോഖലെയുടെ രാംബാഹു എന്ന കഥാപാത്രവും, ആ ജീവിതവും...

ടെന്‍: ഇറാനിയന്‍ സ്ര്തീപര്‍വം
പി.കെ. സുരേന്ദ്രന്‍

പ്രശസ്ത ഇറാനിയന്‍ ചലച്ചിത്രകാരനായ അബ്ബാസ് കിയറോസ്തമി ഒരു ബഹുമുഖ പ്രതിഭയാണ്. സിനിമാ സംവിധായകനും എഡിറ്ററും തിരക്കഥാകൃത്തും നിര്‍മാതാവും ആയ അദ്ദേഹം കവിയും ഫോട്ടോഗ്രാഫറും ചിത്രകാരനും ഇല്ലസ്രേ്ടറ്ററും ഗ്രാഫിക് ഡിസൈനറും കൂടിയാണ്. എഴുപതുകള്‍ തൊട്ട് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഹ്രസ്വ സിനിമകളും ഡോക്യുമെന്ററികളും അടക്കം ഏതാണ്ട് നാല്പതില്‍പരം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പ്രശസ്തങ്ങളായ പല മേളകളിലും...