അംബികാസുതൻ മാങ്ങാട്: മണ്ണും മരവും മനുഷ്യനും ജന്തുക്കളും ഹിംസിക്കപ്പെടരുത്

മിനിഷ് മുഴുപ്പിലങ്ങാട്

മനുഷ്യൻ അനുസ്യൂതം മുറിവേല്പിച്ചുകൊണ്ടേയിരിക്കുന്ന
പ്രകൃതിയെ അതിന്റെ മൃതാവ
സ്ഥയിൽ നിന്നു മുക്തമാക്കാനും ആവുംവിധം
വീണ്ടെടുക്കാനുമുള്ള വിലാപ
ങ്ങളായി പരിണമിക്കുന്നുണ്ട്, അംബികാസുതൻ
മാങ്ങാടിന്റെ സാഹിത്യ രചനകൾ.
ഗാഹിത്യത്തെ സമൂഹത്തിൽ ശ
ക്തമായ അവബോധം സൃഷ്ടിക്കാൻ കഴിയുന്ന
ഒരു മാധ്യമം എന്ന നിലയിൽ
വളർത്തിയെടുക്കാനുള്ള
ശ്രമം കൂടി അദ്ദേഹം നടത്തു
ന്നുണ്ട്. അതൊരു പരീക്ഷ
ണമാണ്. എങ്കിലും അ
തിൽ അദ്ദേഹം വിജയി
ക്കേണ്ടത് ഈ കാലത്തി
ന്റെ ആവശ്യം കൂടിയാണ്.
മരക്കാപ്പിലെ തെയ്യങ്ങൾ,
എൻമകജെ എന്നീനോവ
ലുകളും നീരാളിയാൻ, രണ്ടു മ
ത്സ്യങ്ങൾ, ഗജാനനം, മണ്ഡുകോപനിഷത്ത്,
ലോപാമുദ്ര… തുടങ്ങി
യ കഥകളും അതിനുള്ള ആത്മാർത്ഥമായ
ശ്രമങ്ങളാണ്. ആ നിലയിൽ പരിസ്ഥി
തിയുടെ കഥാകാരൻ എന്നും അദ്ദേഹത്തെ
വിശേഷിപ്പിക്കാം. മലയാളത്തി
ലെ ആദ്യ പരിസ്ഥിതി കഥാസമാഹാരമെന്നു
പറയാവുന്ന ‘കുന്നുകളും പുഴകളും’
അദ്ദേഹത്തിന്റേതാണ്. ആധുനികാനന്തര
മലയാള കഥാസാഹി
ത്യത്തിലെ ഏറ്റവും ശക്ത
മായ സാന്നിധ്യമായി മാറിയ
അംബികാസുതൻ
മാങ്ങാട് ‘കാക്ക’യോട്
തന്റെ മനസ് തുറ
ക്കുന്നു:
പരിസ്ഥിതിയുടെ
പ്രാധാന്യത്തിലൂന്നി
നിന്നുകൊണ്ടുള്ളതാ
ണ് താങ്കളുടെ സൃഷ്ടികളിലേറെയും.
ഒരു പരിസ്ഥി
തിവാദിയായി താങ്കൾ മാറിയതിന്റെ ഭൗതീ
ക പശ്ചാത്തലമെന്താണ്?

കാസർഗോഡ് ജില്ലയിലുള്ള ബാര
ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തി
ലാണ് ഞാൻ ജനിച്ചത്. കാർഷികവൃ
ത്തിയുമായി ബന്ധപ്പെട്ട ഒരു സാംസ്‌കാരികാന്തരീക്ഷം
കണ്ടും അനുഭവിച്ചുമാണ്
വളർന്നത്. അന്ന് കൃഷിഭൂമിയും നീർ
ത്തടങ്ങളും സൃഷ്ടിക്കുന്നതു കണ്ട
ഞാൻ, ഇന്നു കാണുന്നത് വികസനത്തി
ന്റെ പേരിൽ മനുഷ്യൻ അതൊക്കെ നശി
പ്പിക്കുന്നതാണ്. പ്രകൃതിയെ അനാവശ്യ
മായി ചൂഷണം ചെയ്യാത്ത, അതിനെ
ആശ്രയിച്ചും അനുസരിച്ചും മാത്രം ജീവി
ക്കുന്ന ഒരു ഗ്രാമവിശുദ്ധിയുടെ പരിസര
ത്തു വളർന്ന എനിക്ക് അതിനെ താറുമാറാക്കുന്ന
ഒന്നും സഹിക്കാൻ കഴിയില്ല.
കാർഷിക പാരമ്പര്യമുള്ള കുടുംബ പ
ശ്ചാത്തലവും അതുവഴി കിട്ടിയ ജനിതകഘടനയുടെ
സവിശേഷതയുമാകാം
എന്റെ സ്വാഭാവ രൂപീകരണത്തെ ആദ്യ
കാലത്തും എഴുത്തിനെ പിൽക്കാല
ത്തും വളരെയേറെ സ്വാധീനിച്ച പരി
സ്ഥിതി വാദത്തിനാധാരം.

1986-ൽ താങ്കൾ ‘ഗംഗ അശാന്തമായി ഒഴുകുന്നു’
എന്നൊരു ലേഖനമെഴുതുകയു
ണ്ടായി. പവിത്രമായി കരുതിപ്പോന്നിരുന്ന
ഗംഗാനദി മാരകമായി മലിനപ്പെട്ടത് വസ്തുനിഷ്ഠമായി
വിവരിച്ചും വിലയിരുത്തി
യും എഴുതപ്പെട്ട ആ ലേഖനം മലയാളിയുടെ
ഗംഗാ സങ്കൽപ്പത്തെ തകിടം മറിച്ച ഒ
ന്നായിരുന്നു. ഒരു പരിസ്ഥിതിവാദിയുടെ മനസ്
ആ ലേഖനത്തിലും വായിച്ചെടുക്കാം.
അടിസ്ഥാനപരമായി ഒരു കഥാകാരനായിരിക്കുമ്പൊഴും
ഇതുപോലുള്ള ധാരാളം
ലേഖനങ്ങളും താങ്കൾ എഴുതുന്നുണ്ട്. ആശയങ്ങളെ
കഥകളും ലേഖനങ്ങളുമായി
വേർതിരിക്കുന്നതിന്റെ മാനദണ്ഡമെന്താണ്?
നമുക്കു ചുറ്റും നമ്മെ അലട്ടുന്ന നിരവധി
വിഷയങ്ങളുണ്ടാകുന്നുണ്ട്. ശ്രദ്ധ
യിൽപ്പെടുന്ന അവയെല്ലാം കഥയായി രൂപപ്പെടണമെന്നില്ല.
എങ്കിലും ചില വിഷയങ്ങൾ
വളരെ പ്രസക്തമാണെന്ന് നമു
ക്കു തോന്നുകയും ചെയ്യും. എന്നാൽ അവ
ഒരു കഥയുടെ ഫ്രെയിമിൽ ഉൾക്കൊ
ള്ളിക്കാൻ കഴിയുന്നതിനപ്പുറം വസ്തുതകളും
സ്ഥിതിവിവര കണക്കുകളും ആവശ്യപ്പെടുന്ന
വിഷയവുമായിരിക്കും. അപ്പോഴാണ്
ലേഖനമെഴുതുന്നത്.
എം.ഫില്ലിന് പഠിക്കുന്ന കാലത്താണ്
ഞാനാ ലേഖനം എഴുതുന്നത്.
എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ
ഇന്ത്യയിലെ മുഴുവൻ കോളജുകളിൽ നി
ന്നും തെരഞ്ഞെടുത്ത 500 വിദ്യാർഥികൾ
ക്കായി ‘ഗംഗാ ക്ലീനിംഗ്’ എന്നു പേരിട്ട ഒരു
ക്യാമ്പ് വാരാണസിയിൽ സംഘടിപ്പി
ക്കപ്പെട്ടപ്പോൾ ഞാനും അതിൽ ഒരംഗമായിരുന്നു.
‘ഗംഗാ ക്ലീനിംഗ്’ എന്നു പറ
ഞ്ഞാൽ ഗംഗയുടെ കരയിലെ ചപ്പുചവറും
മറ്റു മാലിന്യങ്ങളുമൊക്കെ വാരിക്കൂ
ട്ടി നദിയിലേക്കെറിയുന്നു പരിപാടിയാണെന്ന്
ആദ്യ ദിവസംതന്നെ എനിക്കു മനസിലായി.
അല്ലെങ്കിലേ ഗംഗ അങ്ങേ
യറ്റം മലിനമാണ്. അത് രൂക്ഷമാക്കുകയാണ്
ക്ലീനിംഗ് എന്ന ഈ പ്രഹസനം.
ചോദിച്ചപ്പോൾ ഉത്തരേന്ത്യക്കാരനായ
ക്യാമ്പ് ലീഡർ പറഞ്ഞു – ”ഇവിടെ ഇതാണ്
ക്ലീനിംഗ്. പറഞ്ഞതു ചെയ്താൽ
മതി”. അതു കേട്ടതോടെ ഞാൻ ക്യാ
മ്പിൽ നിന്നും പിൻവലിഞ്ഞു. തുടർന്ന്
വാരാണസിയിൽ പലയിടത്തും ഞാൻ
ചുറ്റിക്കറങ്ങി. ഗംഗാമലിനീകരണത്തി
നെതിരെ പ്രവർത്തിക്കുന്ന സംഘടനകൾ,
വ്യക്തികൾ, പ്രസ്ഥാനങ്ങൾ എ
ന്നിവിടങ്ങളിൽ നിന്നൊക്കെ വിവരങ്ങ
ളും വസ്തുതകളും ശേഖരിക്കുകയും
പഠിക്കുകയും ചെയ്തു. തിരിച്ചു വന്ന ഉടനെ
കലാകൗമുദി വാരികയിൽ എഴുതി
യതാണ് ‘ഗംഗ അശാന്തമായി ഒഴുകു
ന്നു’ എന്ന ലേഖനം.

ബഷീർ, ഇടശ്ശേരി, വൈലോപ്പിള്ളി, പി.
കുഞ്ഞിരാമൻ നായർ എന്നിവരൊക്കെ
പ്രകൃതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ
വരും അതിനെ മുൻനിർത്തി എഴുതിയവരുമാണ്.
പരിസ്ഥിതിവാദിയായ താങ്കളെ
ഈ എഴുത്തുകാർ എത്രത്തോളം സ്വാധീ
നിച്ചിട്ടുണ്ട്?

ബഷീറും വൈലോപ്പിള്ളിയുമാണ്
ഇക്കാര്യത്തിൽ എന്നെ ഏറെ സ്വാധീനി
ച്ച എഴുത്തുകാർ. മറ്റുള്ളവരുടെ സ്വാധീ
നം ഇല്ലെന്ന് ഇതിന് വിവക്ഷയില്ല. മ
ണ്ണും മരവും മനുഷ്യനും ജീവജാലങ്ങളുമൊന്നും
ഹിംസിക്കപ്പെടരുത് എന്ന ചി
ന്താഗതിക്കാരനാണു ഞാൻ. ആ നിലയിൽ
എനിക്കൊരു ‘ജൈന’ മനസുണ്ട്
എന്നു പറയാം. ഉറുമ്പുകൾ ചതഞ്ഞു ച
ത്തുപോകാതിരിക്കാൻ ചായ കുടിച്ച ഗ്ലാസ്
കമഴ്ത്തിവയ്ക്കുന്ന ബഷീറിന്റെ ശീ
ലം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
കുട്ടിക്കാലത്ത് ഒരു നീർക്കോലി പാമ്പി
നെ ഓടിക്കാൻ ഞാനെറിഞ്ഞ കല്ല് അബദ്ധത്തിൽ
അതിനു കൊള്ളുകയും അത്
വല്ലാതെ പിടഞ്ഞ് മരണവെപ്രാളം
കാണിക്കുകയും ചെയ്തത് എന്റെ എത്ര
രാത്രികളുടെ ഉറക്കമാണ് കെടുത്തിയത്
എന്ന് എനിക്കേ അറിയൂ.

താങ്കളുടെ ഉള്ളിൽ ഒരു കഥാകാരനുണ്ടെ
ന്ന് തിരിച്ചറിയുന്നതെപ്പോഴാണ്?

അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തുട
ങ്ങിയതോടെ വായന ഒരു ഭ്രമമാ
യിത്തീർന്നു. വകതിരിവില്ലാതെ ആർ
ത്തിപിടിച്ചുള്ള ആ വായനക്കാലത്തെ
പ്പോഴോ ആവണം എഴുതാൻ തുടങ്ങിയത്.
6-ാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ
കഥയെഴുതുന്നത് – ‘ജീവിതപ്രശ്‌ന
ങ്ങൾ’. പക്ഷെ, ഈ കഥയെഴുതിയ കാര്യം
ഞാൻ മറന്നിരിക്കുകയായിരുന്നു. എ
ന്നാൽ കുറച്ചു വർഷം മുമ്പ് തികച്ചും യാദൃച്ഛികമായി
അതിനെ കുറിച്ച് ഒരു ഓർമപ്പെടുത്തൽ
ഉണ്ടായി. കാസർഗോഡ്
ടൗൺ യു.പി. സ്‌കൂളിലെ കുട്ടികൾ ഓഫീസിലെ
അലമാര വൃത്തിയാക്കു
മ്പോൾ കിട്ടിയ പഴയ സ്‌കൂൾ കൈയെഴു
ത്തു മാസികയിൽ നിന്നുമാണ് എന്റെ
ആ കഥ കണ്ടെത്തുന്നത്. കുട്ടികൾ ആ
കൈയെഴുത്തു മാസിക ജി.ബി. വത്സൻ
മാസ്റ്റർക്കു നൽകി. കഥയുടെ തലക്കെട്ടി
നു താഴെ അംബികാസുതൻ എം., ആറാം
തരം എന്നു കണ്ടപ്പോൾ സംശയനി
വൃത്തിക്കാണ് മാഷെന്നെ വിളിച്ചത്. അപ്പോഴാണ്
ആ കഥയെ കുറിച്ച് എനി
ക്കോർമ വരുന്നത്.

വീട്, കുടുംബം, സ്‌കൂൾ പഠനകാലം എ
ന്നിവയൊക്കെ താങ്കളിലെ എഴുത്തുകാരനെ
രുപപ്പെടുത്തുന്നതിൽ എത്രമാത്രം പ
ങ്കു വഹിച്ചിട്ടുണ്ട്?

ജേഷ്ഠൻ പേരെടുത്ത ഒരെഴുത്തു
കാരൻ ആയിരുന്നെങ്കിലും (ബാലകൃഷ്ണൻ
മാങ്ങാട്) എഴുത്തിന് നേരിട്ടൊരു
പ്രേരണയൊന്നും അദ്ദേഹത്തിൽ നിന്നു
കിട്ടിയിരുന്നില്ല. കാരണം ഞാനെഴു
തിത്തുടങ്ങുന്ന കാലത്ത് അദ്ദേഹം ജോലിയുമായി
ബന്ധപ്പെട്ട് വീട്ടിൽ നിന്ന് അകന്ന്
ജീവിക്കുകയായിരുന്നു. കർക്കിടക
ത്തിൽ അച്ഛൻ രാമായണം കിളിപ്പാട്ട് വായിക്കുന്നതിന്റെയും
ചിങ്ങത്തിൽ അമ്മ
കൃഷ്ണപ്പാട്ട് വായിക്കുന്നതിന്റെയും കു
ട്ടിക്കാലത്തെ തെളിവാർന്ന ഓർമകളാണ്
എഴുതാൻ എനിക്കു പ്രേരണ. ഒരു തരം
ജനിതകക്കുത്ത് എന്നതിനെ വിശേഷിപ്പിക്കാം.
സ്‌കൂൾ പഠനകാലത്ത് എഴു
ത്തിന് പ്രേരണയോ പ്രോത്സാഹനമോ
ആയ പ്രത്യക്ഷ സാഹചര്യങ്ങളൊന്നുമു
ണ്ടായിരുന്നില്ല. എങ്കിലും അക്കാലത്ത്
വായനയ്ക്കായി ധാരാളം പുസ്തക
ങ്ങൾ തെരഞ്ഞെടുത്തു തന്നിരുന്ന മലയാളം
അദ്ധ്യാപകർ എഴുത്തുവഴികളിൽ
എവിടെയൊക്കെയോ ഗാഢമായി സ്വാധീനം
ചെലുത്തിയതായി കരുതുന്നു.

ഒരു കഥാകാരനായി അറിയപ്പെട്ടുതുടങ്ങി
യതെപ്പോഴാണ്?

1982-ലാണ് കഥാവാരിക കോളേജ്
വിദ്യാർത്ഥികൾക്കായി അഖില കേരളാടിസ്ഥാനത്തിൽ
ഒരു കഥാമത്സരം സംഘടിപ്പിക്കുന്നത്.
ഞാനന്ന് കാസർഗോഡ്
ഗവൺമെന്റ് കോളജിൽ ഡിഗ്രിക്കു
പഠിക്കുകയാണ്. മത്സരത്തിന്റെ അറിയി
പ്പു കണ്ട് ഒരു കൗതുകത്തിന് ഞാനും ഒരു
കഥ എഴുതി അയച്ചു – ‘ഒരു സുന്ദരന്റെ കഥ;
രണ്ട് സുന്ദരിമാരുടെയും’. കഥ അയ
ച്ചു കഴിഞ്ഞ് പഠനത്തിന്റെയൊക്കെ തിര
ക്കിൽ ഞാനാ കാര്യം മറന്നതായിരുന്നു.
ഓർക്കാപ്പുറത്ത് ഒരു നാൾ കഥാവാരികയിൽ
നിന്നും അറിയിപ്പു വരുന്നു – എന്റെ
കഥയ് ക്കാണ് ഒന്നാം സമ്മാനം. ഞാ
നൊരു കഥാകാരനായി അറിയപ്പെട്ടുതുട
ങ്ങിയത് അതോടെയാണ്. ആ കഥയ്ക്ക്
ഒന്നാം സമ്മാനം കിട്ടിയതിലുമേറെ സന്തോഷം
തോന്നിയത് ആ കഥ സമ്മാന
ത്തിനായി തെരഞ്ഞെടുത്തത് പ്രസിദ്ധ
നിരൂപകനായിരുന്ന എം.കൃഷ്ണൻ നായർ
സാറായിരുന്നു എന്നറിഞ്ഞപ്പൊഴാണ്.

ഒരു കഥയെഴുതുന്നതിന് മുമ്പ് അതിന്റെ
പൂർണ രൂപം മനസിലുണ്ടാകുമോ, അതോ
അവ്യക്തമായ ഒരു ആശയവുമായി
എഴുതാനിരുന്ന്, എഴുതി തുടങ്ങി, ഒരൊഴുക്കിൽ
അതങ്ങ് സ്വാഭാവികമായ ഒരന്ത്യ
ത്തിൽ എത്തിച്ചേരുകയാണോ പതിവ്?

ഒരു കഥയുടെ ബീജം മനസിലിരുന്ന്
വിങ്ങിപ്പൊട്ടി എഴുതാതിരിക്കാനാവില്ല
എന്ന സമ്മർദം ശക്തമാകുമ്പോൾ മാത്രമാണ്
എഴുതാനിരിക്കാറ്. അപ്പോൾ
കഥയുടെ ഒരു ‘ഓവറോൾ സ്ട്രക്ചർ’
മാത്രമായിരിക്കും മനസിലുണ്ടാവുക. കഥയുടെ
അടിസ്ഥാനാശയത്തിൽ നിന്ന്
കാര്യമായ മാറ്റമുണ്ടാകാറില്ലെങ്കിലും വി
വരണങ്ങളും വിശദീകരണങ്ങളും എഴുതുന്ന
സമയത്തും എഴുതിക്കഴിഞ്ഞുള്ള
മിനുക്കുപണി വേളകളിലും രൂപപരിണാമങ്ങൾക്ക്
വിധേയമാകാറുണ്ട്.

മനസിൽ ഒരു കഥാബീജവുമില്ലാതെ കഥയെഴുതാൻ
ഇരിക്കേണ്ടി വന്ന സന്ദർഭം അഭിമുഖീകരിക്കേണ്ടി
വന്നിട്ടുണ്ടോ?

ഉണ്ട്. പ്രസിദ്ധീകരണങ്ങൾ ഡിമാന്റു
ചെയ്യുന്ന ചില നിശ്ചിത സമയപരിധി
ക്കുള്ളിൽ കഥ സൃഷ്ടിക്കേണ്ടിവരുമ്പോഴാണ്
ഇത്തരം സംഘർഷാവസ്ഥയെ
നാം നേരിടേണ്ടി വരിക. കഥാകാരൻ ഒരു
കഥ കിട്ടാനായി ‘മസോക്കിസ്റ്റ്'(സ്വ
യം പീഡിതൻ)ആയി മാറുന്ന സന്ദർഭമാണിത്.
എന്റെ മൂന്നു കഥകൾ ഇങ്ങനെ ഉ
ണ്ടായവയാണ് – സീതായനം, വായില്ലാകുന്നിലപ്പൻ,
ആർത്തു പെയ്യുന്ന മഴ
യിൽ ഒരു ജൂമൈല.

ഒരു കഥാകാരന് അയാളെഴുതിയ കഥകളൊക്കെ
ഇഷ്ടമായിരിക്കും എന്നറിയാം.
എങ്കിലും ചോദിക്കട്ടെ, എഴുതിയവയിൽ
താങ്കൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ ഏതാണ്?

ആ കഥയോട് ഒരിഷ്ടക്കൂടുതൽ തോ
ന്നാൻ കാരണമെന്താണ്?

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന
‘ആർത്തു പെയ്യുന്ന മഴയിൽ ഒരു ജൂമൈല’
എനിക്കേറെ ഇഷ്ടപ്പെട്ട കഥയാണ്.
സാഹചര്യങ്ങളുടെ സമ്മർദത്താൽ ശു
ദ്ധശൂന്യതയിൽ നിന്ന് സ്വാഭാവികവും
യാദൃച്ഛികവുമായി ഉണ്ടായതാണ് ആ കഥ.
കുറച്ചു കാലം മുമ്പ് കാസർഗോട്ട് കോളിളക്കമുണ്ടാക്കിയ
ഒരു പെൺപീഡന
ത്തിന്റെ പശ്ചാത്തലത്തിലാണ് ആ കഥയെഴുതിയത്.
പീഡനത്തിനിരയായ
പെൺകുട്ടി അതിക്രൂരമായി കൊല്ലപ്പെടുകയായിരുന്നു.
എന്റെ കഥ പ്രസിദ്ധീകരി
ച്ചു വരുന്ന സമയത്ത് പെൺകുട്ടിയുടെ
ഘാതകനായ ഹംസ ശിക്ഷിക്കപ്പെട്ട് ജ
യിലിലെത്തിയിരുന്നു. അതേ ജയിലി
ലെ ഒരു കുറ്റവാളി കഥ വന്ന മാതൃഭൂമി
വായിച്ച ശേഷം അത് ഹംസയ്ക്ക് വായി
ച്ചു കൊടുത്തു. കഥ തീർന്നപ്പോൾ ഹംസ
കുറേ നേരം കരഞ്ഞുവത്രെ. ആ സംഭവം
എന്നെ വല്ലാതെ സ്പർശിച്ചു. നമ്മളെഴുതിയ
ഒരു കഥ വായിച്ച് ഒരു കുറ്റവാളി കരയണമെങ്കിൽ
അയാളിൽ കുറ്റബോധം വളർത്താൻ
തക്ക ശക്തി ആ കഥയിൽ ഉ
ണ്ടായിരുന്നു എന്നല്ലേ നാം മനസിലാക്കേണ്ടത്?
ആ കഥയോട് ഒരിഷ്ട കൂടുതൽ
തോന്നാൻ കാരണവും അതുതന്നെ
യാണ്.

മലയാളത്തിലെ മുൻനിര പ്രസിദ്ധീകരണ
ങ്ങളിലൊക്കെ ഇന്ന് താങ്കൾക്ക് എഴുതാൻ
ഒരിടം ലഭിക്കുന്നുണ്ട്. അതു നേടിയെടുത്ത
തിന് പിന്നിലെ അധ്വാനം, സഹനം, കുറു
ക്കുവഴികൾ എന്നിവയെ കുറിച്ച്?

കഥയെഴുതും. അയയ്ക്കും. നല്ലതെ
ന്ന് അവർക്കു തോന്നിയാൽ പ്രസിദ്ധീകരിക്കും.
അപ്പോൾ സന്തോഷം തോന്നും.
നല്ലതല്ലെങ്കിൽ തിരിച്ചു വരും. അപ്പോൾ സ്വാഭാവികമായും സങ്കടപ്പെടും. എന്നു
വച്ച് തളർന്നു പോയിട്ടില്ല. കഥയെഴുത്ത്
നിർത്താനും തോന്നിയിട്ടില്ല. അങ്ങനെ
ചെയ്യുന്നവർക്ക് പറ്റിയ പണിയല്ല ഇത്
എന്ന് ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട്
വാശിയോടെ പിന്നെയും എഴുതും.
അയയ്ക്കും. നമ്മൾ എഴുതിക്കൊണ്ടേയിരിക്കണം.
അതുവഴി നമ്മൾ നമ്മ
ളെയും കഥയെഴുത്തിനേയും പുതുക്കിപ്പ
ണിതുകൊണ്ടേയിരിക്കുകയാണ്. കഥാകാരനായിത്തീരാൻ
കുറുക്കുവഴികളൊ
ന്നുമില്ല എന്ന് വിശ്വസിക്കുന്നവനാണു
ഞാൻ.

സന്ദർഭവശാൽ പറയട്ടെ, എന്റെ ആദ്യകാല
കഥകൾ വളരെയേറെ പ്രാധാന്യ
ത്തോടെ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചതും
കഥാകാരൻ എന്ന നിലയിൽ എനിക്കൊരു
മേൽവിലാസം ഉണ്ടാക്കിത്ത
ന്നതും പത്രാധിപരായിരുന്ന എസ്. ജയ
ചന്ദ്രൻ നായരായിരുന്നു. വലിയ വലിയ
എഴുത്തുകാരുടെ നിരയിലേക്ക് അദ്ദേഹമെന്നെ
കൈപിടിച്ചുയർത്തിയത് എന്റെ
കഥകളുടെ ഗുണമേന്മ കൊണ്ടുതന്നെ
യായിരിക്കണം എന്നാണെന്റെ വിശ്വാസം.
കലാകൗമുദിയിൽ എന്റെ ഒന്നു ര
ണ്ടു കഥകൾ മാത്രം പ്രസിദ്ധീകരിച്ചു വ
ന്ന സമയം. ഒരു ദിവസം എനിക്കദ്ദേഹ
ത്തിന്റെ ഒരു കത്തു കിട്ടി – ഒരു കഥ വേണം,
കലാകൗമുദിയുടെ ഓണപ്പതിപ്പിൽ
ചേർക്കാനാണ്. വലിയ ആഹ്ലാദമാണ്
അപ്പോൾ തോന്നിയത്. എങ്ങനെ ആഹ്ലാദിക്കാതിരിക്കും?

ലബ്ധപ്രതിഷ്ഠരായവർ
മാത്രം ഓണപ്പതിപ്പിൽ കഥകളെഴുതുന്ന
കാലത്താണ് താരതമ്യേന നവാഗതനായ
എന്റെ കഥ അദ്ദേഹം ആവശ്യ
പ്പെടുന്നത്. ‘ഗജാനനം’ അങ്ങനെ എഴുതിയ
കഥയാണ്.

നഗര സംസ്‌കാരത്തിനു നേരെ പുറംതിരി
ഞ്ഞു നിൽക്കുകയും ഗ്രാമസംസ്‌കാര
ത്തോട് ഏറെ അടുപ്പം പുലർത്തുകയും
ചെയ്യുന്ന ഒരു തനി ഗ്രാമീണ മനസ് താങ്ക
ളുടെ കഥകളിൽ പ്രതിഫലിച്ചു കാണാം.
എന്താണ് ഈ ഒരു ആഭിമുഖ്യത്തിനു
കാരണം?

പുതിയ കാലത്ത് ഗ്രാമങ്ങൾ ഇല്ലാതാകുന്നതിന്റെ
വേവലാതി പല കഥകൾക്കും
ഞാൻ പശ്ചാത്തലമാക്കിയിട്ടു
ണ്ട്. ഗ്രാമങ്ങൾ ഇല്ലാതാകുമ്പോൾ ഒപ്പം
ഇല്ലാതാകുന്നത് അതിന്റെ നൈർമല്യ
വും നന്മയും നിഷ്‌കളങ്കതയും കൂടിയാണ്.
ഗ്രാമം-നഗരം എന്നിവയുടെ വ്യത്യാസങ്ങൾ
തിരിച്ചറിയാൻ കഴിയാത്ത വി
ധം നഗര സംസ്‌കാരത്തിന്റെ ആസുരത
നമ്മെ കീഴ്‌പ്പെടുത്തുകയാണ്. നമ്മുടെ
തനതു പാരമ്പര്യവും സംസ്‌കാരവും മുല്യസങ്കല്പങ്ങളും
അതിന്റെ ആക്രമണ
ത്തിൽ നിരപ്പാക്കപ്പെടുകയാണ്. വല്ലാ
ത്ത മനസിനെ മദിക്കുന്ന കാര്യമായതു
കൊണ്ടാവണം അത് കഥകളിലും പ്രതി
ഫലിക്കുന്നത്.

താങ്കളുടെ കഥകളിലും നോവലുകളിലും
ധാരാളം മിത്തുകൾ കടന്നുവരുന്നുണ്ട
ല്ലൊ. ബോധപൂർവം അവ എടുത്തെഴുതു
ന്നതാണോ? അതോ എഴുത്തിന്റെ പരിണാമ
വേളകളിൽ അവ സ്വാഭാവികമായി കട
ന്നുവരുന്നതാണോ? വർത്തമാനകാല ജീ
വിതാവസ്ഥയിൽ മിത്തുകളുടെ സാംഗ
ത്യമെന്താണ്?

നന്മ കൊണ്ട് ബലിഷ്ഠമായ ഒരു കാലത്തിന്റെ
ഗൃഹാതുരത്വം ഉണർത്തുന്ന
ഓർമകളാണ് മിത്തുകൾ. അതാതു കാലത്തെ
മനുഷ്യ ജീവിതം, സംസ്‌കാരം,
പാരമ്പര്യം, മൂല്യസങ്കല്പം എന്നിവയുമായി
അവയ്ക്ക് അതിശക്തമായ പൊ
ക്കിൾക്കൊടി ബന്ധമുണ്ട്. എന്റെ കൃതി
കളിൽ ഞാൻ ബോധപൂർവം തന്നെയാണ്
മിത്തുകൾ ഉപയോഗിക്കുന്നത്. പുതി
യ കാലത്തിന്റെ ജീവിത സങ്കീർണതകളെ
ചോദ്യം ചെയ്യാനോ അല്ലെങ്കിൽ പ്രതിരോധിക്കാനോ
ഉള്ള ശ്രമമെന്ന നിലയിലാണ്
മിത്തുകളെ കഥകളിലേക്കു കടമെടുക്കുന്നത്.

പരിഷ്‌കാര ഭ്രമം മൂത്ത് അപരിഷ്‌കൃതരായി
തീർന്നുകൊണ്ടിരിക്കുന്ന സമൂഹമാണ്
നമ്മുടേത്. നല്ലതെന്തു നൽകിയാലും തിരസ്‌കരിക്കണമെന്ന
ഉറച്ച ശാഠ്യമുള്ള അവരിൽ
ഇത് അപ്രായോഗികമായ ഒരു പരീക്ഷ
ണമല്ലേ?

എഴുത്തുകാർ മുൻവിധികളുടെ തടവുകാരാകരുത്
എന്നു വിശ്വസിക്കുന്ന
ആളാണു ഞാൻ. മനുഷ്യനന്മയ്ക്ക് സഹായകമാകും
എന്നു ബോധ്യമുള്ള ഏതു
കാര്യവും ധൈര്യമായി ചെയ്യാൻ എഴു
ത്തുകാർക്ക് കഴിയണം. ഒരു ഉദാഹരണം
കൊണ്ട് ഞാനിതു വ്യക്തമാക്കാം. ‘തോ
ക്ക്’ എന്നൊരു കഥ ഞാനെഴുതിയിട്ടുണ്ട്.
വടക്കേ മലബാറിലെ വയനാട്ടു കുലവൻ
തെയ്യത്തിന്റെ നായാട്ടുമായി ബന്ധ
പ്പെട്ട ഒരു മിത്തിനെ വർത്തമാന കാല
യാഥാർത്ഥ്യത്തിലേക്കു പുന:സൃഷ്ടിച്ച
ത് വ്യക്തമായ ലക്ഷ്യത്തോടെതന്നെയായിരുന്നു.
വലിയ കാടും അതിൽ നിറയെ
മൃഗങ്ങളും ഉണ്ടായിരുന്ന ഒരു കാലത്ത്
അവയെ നായാടി കൊണ്ടു വന്ന് ദൈവ
ത്തിനായി ‘നേദി’ക്കുന്ന (‘ബപ്പിടൽ’ എ
ന്നാണിതിന് പറയുക) ചടങ്ങിനെ ന്യായീകരിക്കാം.
പക്ഷെ, മാറിയ കാലത്ത്
അതിന്റെ സാംഗത്യത്തെ ആ മിത്തിന്റെ
ശക്തി കൊണ്ടുതന്നെ ചോദ്യം ചെയ്യാനാണ്
ഞാൻ ശ്രമിച്ചത്. മുൻ വനംവകു
പ്പുമന്ത്രി ബിനോയ് വിശ്വം ഉൾപ്പെടെ നി
രവധി പേർ ആ കഥയ്ക്ക് അനുകൂലമായ
പ്രതികരണങ്ങളുമായി രംഗത്തു വ
ന്നു. തെയ്യംകെട്ട് എന്ന ദൈവാരാധ
നാചടങ്ങിനോ അതിന്റെ പാരമ്പര്യ അനുഷ്ഠാനങ്ങൾക്കോ
ഞാനെതിരല്ല. പക്ഷെ,
അതിന്റെ ഭാഗമായുള്ള അനാചാര
ങ്ങളും ക്രൂരവിനോദങ്ങളും എതിർക്ക
പ്പെടേണ്ടതാണ് എന്നാണെന്റെ പക്ഷം.
തുടർന്ന് കാഞ്ഞങ്ങാട്ടെ ‘നെയ്തൽ’ എ
ന്ന പരിസ്ഥിതി സംരക്ഷണ സംഘടന,
വയനാട്ടുകുലവൻ തെയ്യത്തിനോട് അനുബന്ധിച്ചുള്ള
മൃഗനായാട്ട് നിരോധി
ച്ചുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി
യിൽ പോയി നേടിയെടുത്തു. കഥയിലൂടെ
ഒരു മിത്ത് പുന:സൃഷ്ടിക്കുക വഴി സമൂഹത്തിൽ
ശക്തമായ ഒരു ബോധവത്കരണം
ഉണ്ടാക്കാൻ കഴിഞ്ഞു എന്നത് ഒരു
വലിയ കാര്യമായിതന്നെ ഞാൻ കരുതുന്നു.

ബേക്കൽ ടൂറിസം വികസന വിരുദ്ധ സമര
ങ്ങളിലെ ആദ്യകാല സജീവ പങ്കാളിയായി
രുന്നു താങ്കൾ. ഒരിടയ്ക്ക് സമരം പരാജയപ്പെട്ടു
എന്നു താങ്കൾ തുറന്നു പറഞ്ഞിട്ടുമുണ്ട്.
എങ്കിലും ആ പശ്ചാത്തലത്തിൽ നി
ന്നു കൊണ്ട് താങ്കൾ ആദ്യ നോവലെഴുതി
– ‘മരക്കാപ്പിലെ തെയ്യങ്ങൾ’. പരാജയപ്പെ
ട്ട ഒരു സംരംഭം നോവലിന് വിഷയമാക്കി
യത് ശരിയാണോ?

ശരിയാണ് എന്നുതന്നെ അന്നുമി
ന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ടൂറി
സത്തിനെതിരെയുള്ള ജനമുന്നേറ്റത്തെ
സർക്കാർ അതിന്റെ ഭരണയന്ത്ര ശൗര്യം
കൊണ്ട് പരാജയപ്പെടുത്തിയെങ്കിലും
നോവലിലൂടെ ഞാൻ ഉന്നയിച്ച ചോദ്യ
ങ്ങളും സംശയങ്ങളും ഇന്നും പ്രസക്ത
മാണ്. നമ്മുടെ ജീവിതം, പാരമ്പര്യം, സ്വ
ത്വം, സംസ്‌കാരം, സ്വാതന്ത്ര്യം എന്നിവയുടെ
മേലുള്ള ആസൂത്രിതമായ കട
ന്നുകയറ്റമാണ് ആധുനിക കാലത്തെ ടൂറിസം
ലക്ഷ്യമിടുന്നത്. ടൂറിസം കൊ
ണ്ടുവരുമെന്നു വിശ്വസിക്കുന്ന വമ്പിച്ച
വിദേശ നാണയത്തിന്റെ മോഹവല
യിൽ പെട്ട് നമ്മുടെ ഭരണാധികാരികളുടെ
കണ്ണുകൾ മഞ്ഞളിച്ചു പോയിരിക്കു
ന്നു. അതുണ്ടാക്കുന്ന ഭീകരമായ പാർശ്വ
ഫലങ്ങളെ കുറിച്ച് അവർ ചിന്തിക്കുന്ന
തേയില്ല. മൂന്നാം ലോകരാജ്യങ്ങളെ ഒരു
രണ്ടാം കോളനി വാഴ്ചയുടെ ഇരകളാ
ക്കിത്തീർക്കുക എന്ന ഉദ്ദേശ്യത്തോടെ
സാമ്രാജ്യത്വ രാജ്യങ്ങൾ ഒരുക്കുന്ന കെണിയാണ്
ആധുനിക ടൂറിസം.

പക്ഷെ, പണ്ടു മുതലേ ഇവിടേക്ക് വിദേശ
ടൂറിസ്റ്റുകൾ വരാറുണ്ടായിരുന്നല്ലോ? അവരെ
മാന്യമായി സ്വീകരിക്കുന്ന ഒരു പാര
മ്പര്യമായിരുന്നില്ലേ നമ്മുടേത്?

ശരിയാണ്. പക്ഷെ, അന്നു വന്നവരും
ഇന്നു വരുന്നവരും തമ്മിലുള്ള ല
ക്ഷ്യവ്യത്യാസം കൂടി നാം മനസിലാക്ക
ണം. പണ്ടു വന്നവർ നമ്മുടെ ജീവിത
ത്തിനും സംസ്‌കാരത്തിനും ഒരു പോറലും
ഏല്പിക്കാതെ വന്നുപോയവരായിരു
ന്നു. എന്നാൽ ആഗോളവത്കരണത്തി
ന്റെ ഈ വർത്തമാന കാലത്ത് ഇവിടേ
ക്കു വരുന്ന വിദേശ ടൂറിസ്റ്റുകൾ അക്രമ-
അധിനിവേശ സ്വഭാവമുള്ളവരാണ്. അ
വർ നമ്മുടെ ജീവിതരീതിയെ, സംസ്‌കാരത്തെ,
പാരമ്പര്യത്തെ, മൂല്യസങ്കല്പങ്ങ
ളെ തച്ചുതകർക്കാനും നമ്മെ അവരുടെ
കുത്തഴിഞ്ഞ സംസ്‌കാരത്തിന്റെ ഇരകളും
അടിമകളുമാക്കി മാറ്റാനുമാണ് ശ്രമി
ക്കുന്നത്. ഭൂമിയിൽ വിലക്കപ്പെട്ടതെന്തും
പണം കൊണ്ട് വിലയ്ക്കു വാങ്ങാനും കുടിച്ചും
കൂത്താടിയും ജീവിതം ആസ്വദി
ക്കാനും ആഘോഷിക്കാനുമാണ് അവരിവിടെ
വരുന്നത്. അവർക്കു വേണ്ടി
സർവതും ഒരുക്കി കാത്തിരിക്കുന്ന കുറേ
സ്വകാര്യ സംരംഭകരും അവരെ സഹായിച്ചും
സംരക്ഷിച്ചും നിലകൊള്ളുന്ന
സർക്കാരുകളും ബ്യൂറോക്രാറ്റുകളും രാഷ്ട്രീയ
പാർട്ടികളുമാണ് നമുക്കുള്ളത്.
ഇത് വളരെ നിർഭാഗ്യകരമാണ്.

വിദേശ ടൂറിസം പ്രോത്സാഹിപ്പിക്കപ്പെടരുത്
എന്നാണോ പറഞ്ഞു വരുന്നത്?

അല്ല, അങ്ങനെയൊന്നും ഞാൻ
നോവലിൽ പറയുന്നില്ല. അതുകൊണ്ട്
ഉണ്ടാവുന്ന ഭവിഷ്യത്തുകളെ കുറിച്ചുള്ള
മു ന്ന റി യി പ്പു ക ളാ ണ് ഞാൻ പ റ
ഞ്ഞുവയ്ക്കുന്നത്. വിദേശ ടൂറിസം കൊഴുപ്പിക്കാനും
അതിനായി സർക്കാരുകൾ
ആവിഷ്‌കരിച്ച വിവിധ വികസന പദ്ധ
തികൾ നടപ്പിലാക്കാനും ബേക്കലിലും
ചുറ്റുവട്ടത്തു നിന്നുമായി നിരവധി കുടുംബങ്ങളാണ്
കുടിയിറക്കപ്പെട്ട് വഴിയാധാരമായത്.
കൃഷി ചെയ്തും മീൻ പിടിച്ചും
കഴിഞ്ഞിരുന്ന അവരിൽ പലർക്കും മാന്യമായ
പുനരധിവാസ സൗകര്യം പോലും
ലഭിച്ചില്ല. പുതിയതായി ചെന്നിടങ്ങ
ളിൽ തങ്ങൾ ഇന്നലെ വരെ ചെയ്ത
തൊഴിലുകൾ ചെയ്യാൻ കഴിയാതെ ജീ
വിതത്തിനു നേരെ അവർ അന്ധാളിച്ചു
നിന്നു. ഗതികിട്ടാതെ പലരും ആത്മഹത്യ
ചെയ്ത് കുടുംബങ്ങളെ അനാഥമാ
ക്കി. കൃഷിക്കാർ കൂട്ടത്തോടെ കുടിയിറ
ക്കപ്പെട്ടപ്പോൾ കൃഷിയിടങ്ങൾ തരിശുനിലങ്ങളായി.
ടൂറിസത്തിനായി കെട്ടി
പ്പൊക്കിയ നക്ഷത്ര റിസോർട്ടുകൾ,
ഹോട്ടലുകൾ, ഫ്‌ളാറ്റുകൾ, ബംഗ്ലാവു
കൾ, പാർലറുകൾ, ഷോപ്പിംഗ് മാളുകൾ
എന്നിവയ്ക്കു വേണ്ടി വ്യാപകമായ തോതിൽ
ജലസ്രോതസ്സുകൾ നശിപ്പിക്കപ്പെ
ട്ടു. ഇതിന്റെയൊക്കെ തിക്തഫലങ്ങൾ
നാം അനുഭവിക്കാൻ പോകുന്നതേയു
ള്ളു. മരക്കാപ്പിലെ തെയ്യങ്ങൾ ഒരു ബേ
ക്കൽ പ്രദേശത്തെ ടൂറിസം അധിനിവേശം
സൃഷ്ടിച്ച ദുരന്തത്തിന്റെ മാത്രമല്ല,
കേരളത്തിന്റെ മുഴുവൻ കടൽത്തീരങ്ങ
ളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന, ഭാവി
യിൽ ഉണ്ടാകാൻ പോകുന്ന മഹാദുരന്ത
ങ്ങളുടെ കഥകൂടിയാണ് പറയുന്നത്.

അത്രയ്ക്ക് ആശങ്കപ്പെടാനും ആകുലപ്പെ
ടാനും മാത്രം ആപത്കരമാണോ പുതിയ
കാലത്തെ ടൂറിസം? ഒരെഴുത്തുകാരന്റെ
സ്വാഭാവിക അമിതോത്കണ്ഠ മാത്രമല്ലേ
ഈ അങ്കലാപ്പിനു പിന്നിൽ?

അല്ല. ടൂറിസത്തിന്റെ സർവ സാധ്യ
തകൾക്കുമൊപ്പം അതു സൃഷ്ടിക്കുന്ന
സങ്കീർണതകളും ദുരന്തങ്ങളും കൂടി ആഴ
ത്തിൽ പഠിച്ചതിനു ശേഷമാണ് ഞാൻ
ആ നോവൽ എഴുതുന്നത്. പെട്ടെന്നൊ
ന്നും ആർക്കും മനസിലാക്കാൻ പറ്റാത്ത
രീതിയിൽ വ്യത്യസ്ത രൂപത്തിലും ഭാവ
ത്തിലും കടന്നു വരുന്ന ആധുനിക കാല
ടൂറിസം അതിന്റെ യഥാർത്ഥ സ്വരൂപം
കാണിച്ചു തുടങ്ങുമ്പോൾ പിന്നെ ആർ
ക്കും നിയന്ത്രിക്കാൻ കഴിയാതെയാവും.
ഇതൊന്നും ആരും മനസിലാക്കുന്നില്ല
എന്നതാണ് സങ്കടകരം. ‘ഇക്കോ ടൂറി
സം’ എന്ന ഓമനപ്പേരിലാണ് അതി
പ്പോൾ ഇവിടേക്കു കടന്നുവരുന്നത്. പ്രകൃതിയും
ആവാസ വ്യവസ്ഥയും ജൈവസമ്പത്തും
സംരക്ഷിക്കുമെന്ന പൊള്ള
യായ വാഗാദാനവും അതു മുന്നോ
ട്ടുവയ്ക്കുന്നു. സർക്കാരുകൾ, ബ്യൂറോക്രാറ്റുകൾ,
രാഷ് ട്രീയക്കാർ, പൊതുപ്രവർത്തകർ
എന്നിവരുടെ കണ്ണിൽ പൊടി
യിടാനുള്ള കുടില തന്ത്രമാണിത്. കോ
സ്റ്ററിക്ക, ബെലിസിലെ, ഇക്വഡോർ,
കെനിയ, തായ്‌ലാന്റ്, ഫിലീപ്പീൻസ് എ
ന്നിവിടങ്ങളിലൊക്കെ ടൂറിസം ആദ്യം കടന്നുവന്നത്
ഇക്കോ ടൂറിസം എന്ന പേരി
ലാണ്. പിന്നീട് അവിടങ്ങളിലുണ്ടായത്
വൻതോതിലുള്ള പ്രകൃതിനശീകരണ
വും ജൈവസമ്പത്തിന്റെ കൊള്ളയുമാണ്.
ഒപ്പം, ഈ രാജ്യങ്ങളിലെ ജീവിത-
സംസ്‌കാര-പാരമ്പര്യങ്ങളെ ചവിട്ടിയരയ്ക്കുന്ന
സെക്‌സ് ടൂറിസമായി അതു പരിണമിക്കുകയും
ചെയ്തു.

ടൂറിസത്തെ കുറിച്ച് നോവലിൽ താങ്കൾ ഉയർത്തിക്കൊണ്ടു
വരുന്ന ആശങ്കകൾ ഇവിടെ
യാഥാർത്ഥ്യമാകുന്നു എന്നു തോ
ന്നുന്നുണ്ടോ?

തീർച്ചയായും. ഏതാണ്ടൊരു 15 വർ
ഷം മുമ്പ് നോവലിൽ ഞാൻ ചൂണ്ടിക്കാ
ണ്ടിയ വിപത്തുകൾ ഇന്ന് ബേക്കൽ പ്രദേശത്ത്
ഒന്നൊന്നായി തലപൊക്കിത്തുടങ്ങിയിട്ടുണ്ട്.
വിദേശികൾക്കായി പണി
ത റിസോർട്ടുകളിലും മറ്റും വെള്ളം സുലഭമായി
ലഭിക്കുമ്പോൾ ചുറ്റുമുള്ള തദ്ദേശവാസികൾക്ക്
കുടിവെള്ളം പോലും കി
ട്ടാക്കനിയാവുന്നു. ഒരിടയ്ക്ക് സർക്കാർ
ബേക്കൽ കോട്ട കാണാനെത്തുന്ന നാട്ടുകാർക്ക്
പ്രവേശന ഫീസ് ഏർപ്പെടുത്തി.
വിദേശികൾക്ക് അത് സൗജന്യം. വിദേശികൾക്ക്
സ്വതന്ത്രമായി വിഹരിക്കാൻ
കടൽതീരത്ത് പലയിടങ്ങളിലും നാട്ടുകാർക്ക്
പ്രവേശനം പോലും നിഷേധി
ച്ചു. ടൂറിസത്തിന്റെ പ്രായോജകർ പരിസരങ്ങളിലെ
ഭൂമിവില കൃത്രിമമായി ഉയർ
ത്തി. സാധാരണക്കാർക്ക് ഒരു തുണ്ടുഭൂമി
പോലും വാങ്ങാൻ കഴിയാതായി. എ
ന്നാൽ പുറമെ നിന്നു വരുന്നവർ വലിയ
വിലകൊടുത്ത് ഭൂമി വാങ്ങി ടൂറിസം ആവശ്യങ്ങൾക്കായി
പദ്ധതികൾ ഒരുക്കു
ന്നു. അന്യവത്കരണത്തിന്റെ കുത്തൊഴുക്കിൽ
പാരമ്പര്യത്തിന്റെ വേരുകളറ്റ് പകച്ചു
നിൽക്കുകയാണ് തദ്ദേശവാസി
കൾ. ജനിച്ചു-ജീവിച്ച മണ്ണിൽ അവർ അന്യരായിത്തീർന്നു.
നിലവിൽ ഇവിടെ നി
ലനിൽക്കുന്ന നിയമങ്ങളെ വെല്ലുവിളി
ച്ച് വിദേശികൾ കടൽതീരത്ത് കാട്ടിക്കൂട്ടു
ന്ന പേക്കൂത്തുകൾ നമ്മുടെ സാംസ്‌കാരിക
പൈതൃകത്തിനുതന്നെ അപമാനമുണ്ടാക്കുന്നതാണ്.
ടൂറിസം കൊണ്ടുവരുമെന്ന്
പ്രതീക്ഷിക്കപ്പെടുന്ന വിദേശ വരുമാനത്തിന്റെ
അനന്ത സാധ്യതകളിൽ
അന്ധരായിപ്പോയ ഇവിടുത്തെ ഭരണാധികാരികളും
രാഷ്ട്രീയക്കാരും പൊതുപ്രവർത്തകരും
അതു നൽകുന്ന ദുരന്ത
ങ്ങളുടെ ആഴം ഇനിയും അറിഞ്ഞിട്ടില്ല;
അതോ അറിഞ്ഞിട്ടും അറിയാത്തതു
പോലെ നടിക്കുകയാണോ?

താങ്കളുടെ എഴുത്തു ജീവിതത്തിലെ ‘മാ
സ്റ്റർ പീസ്’ ആണ് ‘എൻമകജെ’ എന്ന
നോവൽ. എൻഡോസൾഫാൻ എന്ന മാരക
കീടനാശിനി കേരളത്തിൽ നിരോധിക്കു
ന്നതിന് സർക്കാരുകളെ സമ്മർദത്തിലാ
ക്കിയ പ്രധാന കാരണങ്ങളിൽ ഒന്ന് ആ കൃതിയാണ്.
ആ നോവലിന്റെ പിറവിക്ക് പി
ന്നിലെ പ്രചോദനം എന്താണ്?

എൻഡോസൾഫാൻ വിരുദ്ധ സമര
ത്തിൽ പങ്കെടുത്ത് ഒരു ദശകകാലത്തി
ലേറെ ദുരിത ബാധിത പ്രദേശങ്ങളിലൂടെ
നിരവധി തവണ സഞ്ചരിച്ച ആളാണു
ഞാൻ. ‘എൻമകജെ’ എന്ന പ്രദേശ
ത്തിന്റെ മുക്കും മൂലയും എനിക്ക് ഹൃദി
സ്ഥമാണ്. എൻഡോസൾഫാൻ മണ്ണി
ലും മനുഷ്യരിലും ഏല്പിച്ച ദുരിതവും ദുര
ന്തവും നേരിൽ കണ്ട് പലപ്പോഴും മനസു
മടുത്തു പോയിട്ടുണ്ട്. അന്നുമിന്നും
അതെന്നെ വല്ലാതെ ‘ഹോണ്ട്’ ചെയ്യു
ന്ന കാര്യമാണ്. ഹതഭാഗ്യരായ ആ മനുഷ്യജന്മങ്ങളുടെ
അഭിശപ് ത ജീവിതം
മുൻനിർത്തി എഴുതണമെന്ന് പലരും
നിർബന്ധിച്ചപ്പോഴും പഞ്ചുരുളി, രാത്രി
മുതൽ രാത്രി വരെ എന്നീരണ്ടു കഥകൾ
മാത്രമെഴുതി ഞാൻ മിണ്ടാതിരുന്നു. ആ
ദുരന്തത്തെ കുറിച്ച് ഒരു നോവൽ എഴുതില്ലെന്ന്
മനസിൽ ഞാൻ ഉറപ്പിച്ചിരു
ന്നു. കാരണം ഭാഷയുടെ എല്ലാ സാധ്യ
തകളും എടുത്തുപയോഗിച്ച് എഴുതിയാലും
ഫലിപ്പിക്കാൻ കഴിയാത്ത വിധം
അത്ര വിചിത്രവും ദയനീയവുമാണ് അവരനുഭവിച്ച
ദുരിതങ്ങൾ. മറ്റൊന്ന് ആ
ദുരന്തങ്ങളുടെ പരിസരത്തു നിന്നു കൊ
ണ്ട് ഒരു നോവൽ രചന നടത്തുമ്പോൾ
ആ മനുഷ്യർ അനുഭവിച്ച ദുരിതങ്ങളുടെ
എല്ലാ സൂഷ്മാംശങ്ങളിലേക്കും
ഞാൻ കടന്നു ചെല്ലേണ്ടതുണ്ട്. ആ ഓർ
മകൾ ഒരിക്കൽകൂടി താങ്ങാൻ എന്റെ മനസിനും
ശരീരത്തിനും കെല്പുണ്ടാകുമോ
എന്നു ഞാൻ ഭയന്നു. ഒരു മൂന്നു-മൂ
ന്നര കൊല്ലക്കാലം പ്രലോഭനങ്ങൾ ഏറെയുണ്ടായിട്ടും
നോവലെഴുതാതെ
ഞാൻ പിടിച്ചു നിന്നു.
അങ്ങനെയിരിക്കെയാണ് ഒരിക്കൽ
സംവിധായകൻ രഞ്ജിത്തുമായി ‘ക
യ്യൊപ്പ്’ സിനിമയുടെ തിരക്കഥാചർച്ച
കഴിഞ്ഞ് ഞാൻ ട്രെയിനിൽ കോഴിക്കോ
ട്ടു നിന്ന് മടങ്ങുന്നത്. മിക്കവാറും ആളൊഴിഞ്ഞ
കംപാർട്‌മെന്റ്. ഒരു മൂല
യിൽ ഞാൻ തനിച്ച്. ഒരു വല്ലാത്ത ഏകാന്തത
എന്നെ വന്നു പൊതിഞ്ഞു. അപ്പോൾ
വളരെ യാദൃച്ഛികമായി എൻ
ഡോസൾഫാന്റെ ദുരിതം പേറുന്ന മനുഷ്യരെ
കുറിച്ചുള്ള ഓർമകൾ ഒരാവേശമായി
മനസിൽ കയറി വന്ന് എന്നെ
വീർപ്പുമുട്ടിക്കാൻ തുടങ്ങി. അന്നു തീയതി
23.07.2006. എഴുതാതിരിക്കാനാവില്ല
എന്ന നിലയിൽ മനസ് വിങ്ങിപ്പൊട്ടിയപ്പോൾ
ആ തീവണ്ടി മുറിയിൽ വച്ച് എൻ
മകജെ ഞാൻ എഴുതിത്തുടങ്ങി. ഞാനി
ന്നും വിശ്വസിക്കുന്നു, ഇതൊരു നിയോഗമാണ്.
എത്രയൊക്കെ വാശി പിടിച്ചി
രുന്നാലും എനിക്കാ നോവൽ എഴുതാതിരിക്കാൻ
കഴിയുമായിരുന്നില്ല.

എൻഡോസൾഫാൻ എന്ന ‘ജീവനാശിനി
‘ക്ക് എതിരെയുള്ള ബഹുജനങ്ങളുടെ ശ
ക്തമായ ചെറുത്തു നില്പിന്റെ കഥ കൂടിയാണ്
എൻമകജെ പറയുന്നത്. തുടർന്ന് ഈ
കീടനാശിനി ഇവിടെ നിരോധിച്ചു. ലക്ഷ്യം
വച്ച വിജയം സമരം കൊണ്ട് നേടിയെടു
ക്കാൻ കഴിഞ്ഞോ?

എൻഡോസൾഫാൻ ഇവിടെ നി
രോധിച്ചു എന്നത് സമരത്തിന്റെ വിജ
യം തന്നെയാണ്. പക്ഷെ, അതുമാത്രമായിരുന്നില്ല
സമരത്തിന്റെ ലക്ഷ്യം. ആ
അർത്ഥത്തിൽ സമരം ഇപ്പോഴും വിജ
യിച്ചിട്ടില്ല. ഈ കീടനാശിനിയുടെ ദുര
ന്തത്തിന്റെ ഇരകൾക്കും ബന്ധുക്കൾ
ക്കും അവരർഹിക്കുന്ന നഷ്ടപരിഹാരം
നേടിക്കൊടുക്കേണ്ടതുണ്ട്. സർക്കാരുകൾ
പലകാലങ്ങളിലായി പ്രഖ്യാപിച്ച
നഷ്ടപരിഹാരങ്ങളൊക്കെ തീർത്തും
അപര്യാപ്തമാണ്. പ്രഖ്യാപനങ്ങൾ പലപ്പോഴും
പാലിക്കപ്പെടാതെ പോവുകയും
ചെയ്യുന്നു. ഹിരോഷിമയിൽ ആറ്റംബോംബിട്ടത്
അമേരിക്ക എന്ന ശത്രു രാ
ജ്യമാണെങ്കിൽ ഇവിടെ എൻഡോസൾ
ഫാൻ എന്ന ആറ്റംബോംബ് മൂന്നു പതി
റ്റാണ്ടുകളോളം തുടരെ വർഷിച്ചത് ന
മ്മൾതന്നെ തെരഞ്ഞെടുത്ത സർക്കാരുകളാണ്;
അഥവാ അവരുടെ കീഴിലെ
‘പ്ലാന്റേഷൻ കോർപറേഷൻ’ എന്ന
സ്ഥാപനമാണ്. അതുകൊണ്ടു തന്നെ
അതിന്റെ ഇരകളെ മാന്യമായി പരിഗണിച്ച്
പ്രശ്‌നത്തിന് ശാശ്വത പരിഹാരം
കാണേണ്ട ഉത്തരവാദിത്വവും സർക്കാരിനാണ്.
അത് പൂർണമായും നേടിയെടുക്കും
വരെ സമരം തുടരേണ്ടതുണ്ട്.

ബേക്കൽ ടൂറിസം വികസന വിരുദ്ധ സമരങ്ങളുടെ
ആദ്യകാല സജീവ പങ്കാളിയായിരുന്നു
താങ്കൾ. പിന്നീട് നമ്മുടെ പ്ലാന്റേ
ഷൻ കോർപറേഷൻ, അവരുടെ കീഴിലു
ള്ള കാസർഗോട്ടെ കശുവണ്ടി തോട്ടങ്ങളി
ലെ തേയില കൊതുകുകളെ നശിപ്പിക്കാൻ
ഉപയോഗിച്ച കീടനാശിനിക്കെതിരെ ആദ്യ
മുണ്ടായ ബഹുജന സമരസമിതിയുടെ
ചെയർമാനും താങ്കളായിരുന്നു. തുടർന്ന്
പല ഘട്ടങ്ങളിലും ഇപ്പൊഴും താങ്കൾ ഈ
സമരത്തിൽ സജീവ സാന്നിദ്ധ്യമാണ്. ഭരണകൂടം
ജനനന്മയെ ലക്ഷ്യമാക്കി നടപ്പി
ലാക്കുന്ന വികസന പ്രവർത്തനങ്ങളോട്
എതിർപ്പുമായി രംഗത്തിറങ്ങുന്ന താങ്ക
ളിൽ ഒരു വികസന വിരുദ്ധ മനോഭാവം രൂപപ്പെട്ടിട്ടില്ലേ?

സുഹൃത്തേ, വികസനം എന്നു പറ
ഞ്ഞ് നമ്മുടെ ഭരണാധികാരികൾ നടപ്പി
ലാക്കുന്ന പല പദ്ധതികളുടെയും ഗുണം
ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക്
കിട്ടാറില്ല എന്നറിയുക. ബ്യൂറോക്രാറ്റുകളിലും
രാഷ് ട്രീയത്തിലുമുള്ള ചില നി
ക്ഷിപ്ത താത്പര്യക്കാർ ഇക്കാര്യത്തിൽ
നമ്മുടെ സർക്കാരുകളെ വളരെ വിദഗ്ദ്ധ
മായി കബളിപ്പിക്കുന്നുണ്ട് എന്നാണെനിക്ക്
തോന്നുന്നത്. വികസനം എന്ന
ലേബലിട്ടു വിളിച്ചാൽ പിന്നെ ഏതു കൊ
ള്ളരുതായ്മയേയും ജനം സഹിച്ചോളുമെന്നാണ്
ഇവരുടെ വിശ്വാസം. ആരുമതിനെ
എതിർക്കില്ലെന്നും എതിർക്കുന്ന
വനെ കരിങ്കാലി എന്നു മുദ്ര കുത്തി എളു
പ്പത്തിൽ ഒറ്റപ്പെടുത്താമെന്നും തുടർന്ന്
സമൂഹത്തിൽ നിന്നും ബഹിഷ്‌കൃതനാ
ക്കാം എന്നുമുള്ള ഒരു ‘സ്ട്രാറ്റജി’ ഉണ്ട് ഇതിന്
പിന്നിൽ. നമ്മുടെ നാടിനു പുറത്തെവിടെയോ
രൂപം കൊള്ളുന്ന വൻ ഗൂഢപദ്ധതികളുടെ
ഭാഗമായുള്ള പ
കൽക്കൊള്ളയാണ് ഇന്ന് വികസനത്തി
ന്റെ പേരിൽ ഇവിടെ നടക്കുന്ന പല കാര്യങ്ങളും.
എന്താണ് യഥാർത്ഥ വികസനം
എന്ന് വികസനം കൊണ്ടു വരുന്നവർ
ആദ്യം പഠിക്കുകയും നമ്മെ ബോധ്യപ്പെ
ടുത്തുകയും ചെയ്യേണ്ടതുണ്ട്. സർക്കാരോ
മറ്റുള്ളവരോ നടപ്പിലാക്കുന്ന വികസന
പദ്ധതികളിൽ ചിലത് സാധാരണ
ക്കാരന് ഗുണകരമല്ലെന്നു കണ്ടാൽ അതിനെ
എതിർക്കുക എന്നത് ഒരു ജനാധി
പത്യ രാജ്യത്തെ പ്രജ എന്ന നിലയിൽ
എന്റെ അവകാശമാണ്. അതിനെ വികസന
വിരുദ്ധമെന്ന് ചാപ്പ കുത്തുന്നവർ
ആദ്യം സ്വയം പരിശോധിക്കുകയാണ്
വേണ്ടത്.

എങ്കിൽ ചോദിക്കട്ടെ, എന്താണ് താങ്കളുടെ
വികസന സങ്കല്പം?

പ്രകൃതിയും പരിസ്ഥിതിയും കൃഷി
യിടങ്ങളും ജൈവസമ്പത്തും ആവാസവ്യവസ്ഥയും
പറ്റുന്നിടത്തോളം സംര
ക്ഷിച്ചു കൊണ്ടായിരിക്കണം വികസനം
നടപ്പിലാക്കേണ്ടത്. വികസിത രാജ്യങ്ങ
ളിൽ പലതും അത് അങ്ങനെയാണ് നട
പ്പിലാക്കുന്നത്. അങ്ങനെ ചെയ്യുന്നില്ലെ
ങ്കിൽ അത് ചൂഷണവും സംഹാരവുമാണ്;
അവയെ എന്തൊക്കെ ഓമനപ്പേരിട്ട്
വിളിച്ചാലും. ഒപ്പം വികസനത്തിന്റെ ഗുണം
ഒരു ന്യൂനപക്ഷത്തിന് മാത്രമായി ഒതുക്കാതെ
ഭൂരിപക്ഷം വരുന്ന അടിസ്ഥാന
വർഗത്തിനു കൂടി ലഭിക്കണം. പ്രകൃതിയെ
അറിഞ്ഞും അനുഭവിച്ചും ഒരു
പൊതു ജീവിതമാർഗം കണ്ടെത്തിയവരും
മാതൃക സൃഷ്ടിച്ചവരുമാണവർ. അവരെ
ബലിയാടാക്കിയാണ് ഇവിടെ പല
വികസനങ്ങളും നടപ്പിലാക്കുന്നത്. അവർ
പാർശ്വവത്കരിക്കപ്പെടുമ്പോൾ ഫലത്തിൽ
നാം പ്രകൃതിയെ തന്നെ നിരാകരിക്കുകയാണ്.
അത് വലിയ ഭവിഷ്യ
ത്തുകൾ ക്ഷണിച്ചു വരുത്തും എന്നോർ
ക്കുക.

അടിസ്ഥാന വർഗത്തെ അവഗണിക്കുന്ന,
അധികാര വർഗത്തിന്റെ അധീശത്വത്തെ
ചോദ്യം ചെയ്യുന്ന രീതിയാണ് താങ്കളെഴുതിയ
മരക്കാപ്പിലെ തെയ്യങ്ങൾ, എൻമകജെ
എന്നീനോവലുകൾ മുന്നോട്ടു വെക്കു
ന്നത്. അധികാരം കൈയാളുന്ന രാഷ്ട്രീയ
പാർട്ടികളിൽ വിശ്വാസം നഷ്ടപ്പെട്ട് ഒരു
അരാഷ്ട്രീയ വാദിയായി താങ്കൾ മാറുന്നുണ്ടോ?

ഇല്ല. ദുരന്തങ്ങൾക്ക് ഇരയായിത്തീ
രുന്നവർക്കൊപ്പം നിൽക്കുക എന്ന വ്യ
ക്തമായ രാഷ്ട്രീയ ബോധമാണ് എനി
ക്കുള്ളത്. ഇരകൾക്കൊപ്പമാണ് എന്ന് നമ്മെ
തെറ്റിദ്ധരിപ്പിക്കുകയും ഫലത്തിൽ
വേട്ടക്കാർക്കൊപ്പം നിലകൊള്ളുകയും
ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളാണ് വർ
ത്തമാന കാലത്തെ യഥാർത്ഥ അരാഷ്ട്രീയ
വാദികൾ. ഇന്നത്തെ രാഷ്ട്രീയ
പാർട്ടികൾക്ക് (അത് ഇടതായാലും വലതായാലും)
അധികാരം നേടാനും പങ്കി
ടാനും നിലനിർത്താനുമുള്ള മത്സരം മാത്രമേയുള്ളൂ.
അവർക്ക് മനുഷ്യത്വവും ല
ക്ഷ്യബോധവും മൂല്യബോധവും നഷ്ടപ്പെട്ടിരിക്കുന്നു.

അടിസ്ഥാന വർഗത്തിന്റെ അവകാശങ്ങൾ
ക്കായി അധികാര സ്ഥാപനങ്ങളോട് നിര
ന്തരം പൊരുതുന്ന ഒരു ആക്ടിവിസ്റ്റും എഴുത്തുകാരനുമാണ്
താങ്കൾ. അതുകൊണ്ടു
ചോദിക്കട്ടെ, ജനാധിപത്യ സംവിധാന
ത്തിൽ നമ്മൾ തെരഞ്ഞെടുക്കുന്നവരാണ്
നമ്മെ ഭരിക്കുന്നത്. എന്നിട്ടും എന്തുകൊ
ണ്ടാവും ദുരിതങ്ങളും ദുരന്തങ്ങളും മാത്രം
ഏറ്റുവാങ്ങാൻ നാം വിധിക്കപ്പെടുന്നത്?

ത്യാഗസന്നദ്ധതയോ ആദർശശുദ്ധി
യോ ആത്മാർത്ഥതയോ മൂല്യബോധമോ
ഇല്ലാത്തവരുടെ കൈകളിൽ അധി
കാരം ചെന്നെത്തുന്ന ഒരു ഗതികെട്ട കാലത്താണു
നാം ജീവിക്കുന്നത്. ഇത് ജ
നാധിപത്യത്തിന്റെ ശാപം കൂടിയാണ്.
രാഷ്ട്രീയത്തെ അദ്ധ്വാനിക്കാതെ അധി
കാരം കൈയടക്കാനുള്ള കുറുക്കു വഴി
യായി കാണുന്ന, നിക്ഷിപ്ത താത്പര്യ
ങ്ങൾക്കായി അവസരങ്ങൾ കൃത്യമായി
മുതലാക്കുന്ന പുത്തൻ കൂറ്റുകാർക്കാണ്
ഇന്ന് അധികാരത്തിന്റെ കുത്തക. ജനക്ഷേമം,
ജനനന്മ എന്നിവ അവരുടെ നി
ഘണ്ടുവിൽ പോലും ഇല്ലാത്ത വാക്കുകളാണ്.
പൊക്കിളിയനേയും കണ്ണൻ നായരേയും
പോലുള്ള ആദർശ രാഷ് ട്രീയ
ക്കാർ പിന്തള്ളപ്പെടുന്നതും സകല കൊ
ള്ളരുതായ്മകളുടെയും ആൾരൂപമായ
‘കിണ്ടിത്തോട്ട’ത്തിനെ പോലുള്ളവർ
ആ സ്ഥാനം പിടിച്ചെടുക്കുന്നതും (മര
ക്കാപ്പിലെ തെയ്യങ്ങൾ), ജനങ്ങൾക്ക് ദുരിതം
വിതയ്ക്കുന്ന എൻഡോസൾഫാനെതിരെ
ശബ്ദിക്കുന്നവരെ നിശ്ശബ്‌രാ
ക്കാൻ കെല്പുള്ള ‘നേതാവ്’ അധികാര
ത്തിന്റെ മൂർത്തരൂപമായി അഹങ്കരിച്ചു
നിൽക്കുന്നതും (എൻമകജെ) അ
തുകൊണ്ടാണ്. പണം പെരുകി പെരുകി
തങ്ങളെ പൊതിഞ്ഞു നിൽക്കണമെന്ന
ആഗ്രഹം മാത്രമേ ഇവർക്കുള്ളു. പുതിയ
കാലത്തെ സാമ്രാജ്യത്വത്തിന്റെ മനസ്സാ
ക്ഷിസൂക്ഷിപ്പുകാരായ ഏജന്റുമാരാണി
വർ. അവരിലൂടെ ഈ നാട് കൊള്ളയടി
ക്കപ്പെടുകയും നശിപ്പിക്കപ്പെടുകയുമാണ്.
നമുക്കിപ്പോൾ ചെയ്യാൻ ഒന്നേയു
ള്ളു. ജാതി-മത ചിന്തകൾക്കതീതമായി
നിന്നുകൊണ്ട് സംഘടിതമായി നിരന്ത
രം പ്രതിഷേധിക്കുക. നമുക്കിടയിൽ ഭി
ന്നിപ്പുകൾ ഉണ്ടാവാതെയാവണം അത്.
അതിനെ അവഗണിക്കാൻ ദീർഘകാലത്തേക്ക്
ഒരു ഭരണകൂടത്തിനും കഴിയില്ല
എന്നതാണ് ചരിത്രം നമുക്കു മുമ്പിൽ
വയ്ക്കുന്ന ശാശ്വതമായ
സത്യം.