അവളുടെ തീരുമാനം

മേഴ്‌സി മാർഗരറ്റ്

ഞായറാഴ്ച
പള്ളിമുറ്റത്ത്
അസ്വസ്ഥനായി
രാമൻ ഉലാത്തുന്നതു ഞാൻ കണ്ടു.

വലിച്ചെറിഞ്ഞ ഹൃദയത്തെ
രാമൻ അന്വേഷിക്കുന്നതു ഞാൻ കണ്ടു.

നഷ്ടപ്പെട്ട ജീവിതത്തെ
രാമൻ അന്വേഷിക്കുന്നതു ഞാൻ കണ്ടു.

പള്ളിമുറ്റത്ത്,
അതേ, പള്ളിമുറ്റത്ത്
ആവി ഉതിർക്കുന്ന തീവണ്ടിപോലെ
അേങ്ങാട്ടുമിങ്ങോട്ടും കുതിക്കുന്നത്.

”അകത്തു വരൂ!
നിനക്കു വേണ്ടത് ഇവിടെയുണ്ട്”
പിഞ്ചുകരങ്ങൾ നീട്ടി
ക്രിസ്തു ക്ഷണിച്ചു.

എങ്ങനെ പ്രവേശിക്കണമെന്നറിയാതെ
രാമൻ പള്ളിവാതുക്കൽ അലഞ്ഞുതിരിഞ്ഞു.

കുർബാന കഴിഞ്ഞു
തല മൂടി രാമന്റെ ഭാര്യ പുറത്തുവന്നു.

”നീഎന്താണ് ചെയ്യുന്നത്?
ഞാൻ കുറ്റപ്പെടുത്തിയപ്പോൾ
അമ്മവീട്ടിലേക്ക് പോകുന്നതിനു പകരം
ഭ്രഷ്ടനായ ക്രിസ്തുവിന്റെ അടുത്തേക്കു നീപോയി”.

അവൾ ഒന്നും പറഞ്ഞില്ല

ക്രിസ്തുവിനോട് പ്രാർത്ഥിച്ചു:

”കർത്താവു നിന്നോട് പൊറുക്കട്ടെ!”
എന്നു പറഞ്ഞ് അവൾ മടങ്ങി.

വനം, പതിവ്രതകൾക്ക് അന്യമല്ല.
നമുക്കു കാണാം,

ഭാര്യമാർക്കു വേണ്ടി
ഇപ്പോൾ അവൻ പണിത പറുദീസ!

പരിഭാഷ: കെ.എൻ. ഷാജി