ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രവാസി സാഹിത്യ പുരസ്കാരം

ഈ വർഷത്തെ ഇന്ത്യൻ അസോസിയേഷൻ ഷാർജ നൽകുന്ന പ്രവാസി സാഹിത്യ പുരസ്കാരത്തിനു കവിത വിഭാഗത്തിൽ സോഫിയ ഷാജഹാൻ തിരഞ്ഞെടുക്കപ്പെട്ടു. ഈ വർഷത്തെ ഏറ്റവും മികച്ച കഥയായി തിരഞ്ഞെടുക്കപ്പെട്ടത് കെ. എം. അബ്ബാസ് രചിച്ച നദീറയാണ്. ഏറ്റവും മികച്ച നോവൽ ആയി തിരഞ്ഞെടുത്തത് ഹണി ഭാസ്കരന്റെ ‘പിയേത്ത’യും. വിജയികൾക്ക് പ്രശസ്തിപത്രവും, ഫലകവും, ക്യാഷ് അവാർഡും നൽകപ്പെടും.

സോഫിയ ഷാജഹാൻ

ഹണി ഭാസ്കർ

ഇന്ത്യക്കു പുറത്തുപ്രവാസികളായി താമസിക്കുന്നമലയാളികളിൽ നിന്ന് കഥ, കവിത, നോവൽഎന്നീ വിഭാഗങ്ങൾക്കാണ് അവാർഡിന്കൃതികൾ ക്ഷണിച്ചത്. പ്രശസ്തഎഴുത്തുകാരായ ടി.ഡി. രാമകൃഷ്ണൻ,സുഭാഷ് ചന്ദ്രൻ, റഫീഖ് അഹമ്മദ്എന്നിവരാണ് അവാർഡിന് അർഹമായകൃതികൾ തിരഞ്ഞെടുത്തത്.

ഡിസംബർ 2 ന് ഇന്ത്യൻ അസോസിയേഷൻഷാർജയിൽ നടക്കുന്ന പുരസ്‌കാരസമർപ്പണത്തിൽ പ്രശസ്ത എഴുത്തുകാരനും ടി.വി ന്യൂസ്എഡിറ്ററുമായ പ്രമോദ് രാമൻ മുഖ്യ അതിഥിആയിരിക്കും. വൈകീട്ട് 3.30 മുതൽ പ്രമോദ് രാമനുമായി സംവാദം. 6.30 ന് പുരസ്‌കാരസമർപ്പണം.