• About WordPress
    • WordPress.org
    • Documentation
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Premium
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    ▼
    • Writers
Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

എന്റെ കണ്ണുകള്‍

ലീല പി. എസ്. November 10, 2016 0

കണ്ണുകള്‍ വാതായനങ്ങളാണ്,
ചങ്കിന്റെ ദീപസ്തംഭം, മാര്‍ഗദര്‍ശി.
ചേരികളിലും വഴിയോരങ്ങളിലും
മുഷിഞ്ഞ പര്‍ദകള്‍ മറച്ചു വച്ച
പട്ടിണിയും, പരിവട്ടവും, പാതിമറച്ച
സീമന്തരേഖകളും, സിന്ദൂരക്കുറികളും
ഉത്സവ മേളങ്ങളും, വിവാഹങ്ങളും,
അടിയന്തരങ്ങളും വിഴുപ്പുകളും
വിതുമ്പലുകളും, മൊട്ടക്കുന്നുകളും
വറ്റിയ പുഴകളില്‍ ഒഴുകുന്ന
മണല്‍തോണികളും
ദല്ലാളന്മാരും കവര്‍ച്ചക്കാരും
മതങ്ങള്‍ക്കും മല്‍പിടിത്തതിനും ഇടയില്‍
അനാഥരായിപ്പോയ കുഞ്ഞുങ്ങളും,
മിണ്ടാപ്രാണികളും ചുമരെഴുത്തും സമരങ്ങളും,
എല്ലാം എനിക്ക് തുറന്നു കാണിച്ച,
എന്റെ കണ്ണുകള്‍ എന്റെ സത്യമാണ്,
എന്റെ കരുത്തും, കണ്ണട വച്ച് ഞാന്‍
മറച്ച എന്റെ ദൗര്‍ബല്യവും ആണ്.

ഓര്‍മകളുടെ ശവപ്പറമ്പില്‍ ഞാന്‍
കൊളുത്തി വച്ച കല്‍വിളക്കുകള്‍;
എന്റെ അത്ഭുതങ്ങള്‍, എന്റെ
കവിതകള്‍, എഴുതാത്ത എന്റെ വരികള്‍,
പറയാത്ത വാക്കുകള്‍, എന്റെ നോവുകള്‍,
എന്റെ ചിന്തകള്‍, എല്ലാം എന്റെ കണ്ണുകള്‍.

എന്റെ നേത്ര പടലങ്ങളില്‍
നിശബ്ദമായ ഉപ്പുപാടങ്ങള്‍,
കരിമഷി പടര്‍ന്ന ആകാശ തുണ്ടില്‍,
ഒരിക്കലും അണയാത്ത വിപ്ലവകാന്തി.
ഞാന്‍ കണ്ട കാഴ്ചകള്‍, കാണാത്ത
കാഴ്ചകള്‍, ഉള്‍ക്കൊണ്ട കാഴ്ചകള്‍
ഉടനീളം യാത്രയില്‍ എന്റെ കൂടെ
മഞ്ഞത്തും, മഴയത്തും, വേനല്‍ക്കാല
ഉച്ചകളിലും ഇരുട്ടിലും വെളിച്ചത്തിലും,
എന്നോടൊപ്പം, തളരാതെ, നഗരങ്ങളിലും,
നാട്ടിന്‍പുറത്തും, കാട്ടിലും, പച്ചച്ച
കുന്നിന്‍ ചെരുവിലും, കടലോരത്തും
ഒട്ടകങ്ങളെ ഗര്‍ഭം ധരിച്ച മരുഭൂമിയിലെ
പൊള്ളുന്ന ചൂടിലും, ഹിമാലയത്തില്‍ നിന്നു
ഉതിര്‍ന്നിറ്റിറ്റു വീഴുന്ന തീസ്തയുടെ തീരത്തും
പുസ്തകത്താളുകളിലെ വരികള്‍ക്കുള്ളിലും,
കെട്ടിട സമുച്ചയങ്ങളുടെ മുകളില്‍
ആകാശത്തിലേക്കു തുളച്ചു കയറാന്‍
വെമ്പുന്ന കമ്പികളില്‍ തട്ടാതെ, പക്ഷികളെപ്പോലെ,
കാറ്റിനെപോലെ, മഴപോലെ, മിന്നലുപോലെ,
സൂര്യതാപംപോലെ, നിലാവുപോലെ,
എന്റെ മനസ്സിനെ അലയാന്‍ വിട്ടു,
എന്നെ ഒരു ആട്ടിടയനെ പോലെ
സംരക്ഷിക്കുന്ന കണ്ണുകളേ നന്ദി.

Previous Post

ഇടവേള കഴിഞ്ഞ പ്രണയം

Next Post

10. പുതുമണം മാറാത്ത വീട്

Related Articles

കവിത

അതിർത്തികൾ

കവിത

മരണത്തെക്കുറിച്ചുള്ള സാക്ഷ്യങ്ങൾ

കവിത

വെളിച്ചം പൂക്കുന്ന മരം

കവിത

ഛേദം

കവിത

പൈപ്പ്‌ വെള്ളത്തിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles from

ലീല പി. എസ്.

തീസ്ത ഒഴുകുന്ന നാട്ടിൽ

എന്റെ കണ്ണുകള്‍

സഖാവ് കൂത്താട്ടുകുളം മേരി: സമരരംഗത്തെ ധീര നായിക

Latest Updates

  • ജെ.പിയെ ഉപയോഗിച്ച് ആർഎസ്എസ് ദേശീയ ശക്തിയായി: ആനന്ദ് പട്വർദ്ധൻ-2October 1, 2023
    (ആനന്ദ് പട്വർധന്റെ സിനിമകൾ കാലത്തിന്റെ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു. അസ്വസ്ഥമായ അധികാര വർഗത്തിന് […]
  • ഫ്രാൻസ് കാഫ്‌കOctober 1, 2023
    (കഥകൾ) ഫ്രാൻസ് കാഫ്‌കവിവർത്തനം: ബി നന്ദകുമാർ മാതൃഭൂമി ബുക്‌സ് വില: 152 രൂപ. […]
  • ചിത്ര ജീവിതങ്ങൾOctober 1, 2023
    (ഫിലിം/ജനറൽ) ബിപിൻ ചന്ദ്രൻ ലോഗോഡ് ബുക്‌സ് വില: 480 രൂപ. പ്രമേയപരമായി ഭിന്നമായിരിക്കെത്തന്നെ […]
  • ഇന്‍ഗ്‌മര്‍ ബെർഗ്മാൻOctober 1, 2023
    (ജീവിതാഖ്യായിക) എസ് ജയചന്ദ്രൻ നായർ പ്രണത ബുക്‌സ് വില: 250 രൂപ. അന്യാദൃശ്യമായിരുന്നു […]
  • മുക്തകണ്ഠം വികെഎൻOctober 1, 2023
    (ജീവിതാഖ്യായിക) കെ. രഘുനാഥൻ ലോഗോസ് ബുക്‌സ് വില: 500 രൂപ. ശരിക്കു നോക്ക്യാ […]
  • ലവ്ജിഹാദിലെ മുസ്ലിം വിദ്വേഷംOctober 1, 2023
    (കേരള സ്റ്റോറി, ഹിന്ദുത്വ, പിന്നെ മലയാളി സ്ത്രീയും എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗമാണിത്.) […]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven