കാക്കയ്ക്ക്, പശു എഴുതുന്നത്..

വിജു വി. നായര്‍

പ്രിയ പത്രാധിപർ,

ഒരു സാദാ പക്ഷിയുടെ പേരിലുള്ള
പ്രസിദ്ധീകരണം എന്ന നിലയ്ക്ക് അങ്ങ
യുടെ സംരംഭത്തോട് നേരത്തേതന്നെ
ഒരു വിശേഷാൽ മമത തോന്നിയിരുന്നു.
വിശേഷിച്ചും ടി പക്ഷിയും എന്റെ കൂട്ടരും
തമ്മിലുള്ള ഉഭയകക്ഷി സഹവർത്തി
ത്തത്തെയാണല്ലോ, നിങ്ങളുടെ കുഞ്ഞു
ങ്ങൾക്ക് ജീവശാസ്ര്ത ക്ലാസിൽ സിംബയോസിസ്
പഠിപ്പിച്ചുകൊടുക്കാൻ ഉദാഹരിക്കാറ്.
ഗ്രന്ഥപ്പശു പുല്ലു തിന്നി
ല്ലെന്ന പഴഞ്ചൊല്ല് ഞങ്ങളുടെ പുരാണ
ങ്ങളിലുമുണ്ട്. അതുകൊണ്ട് ഏട്ടിൽ
നിന്ന് നാട്ടിലേക്കു വരാം.

ചിരിക്കണോ കരയണോ? അങ്ങ
നൊരു ആത്മീയ പ്രതിസന്ധിയിൽ
നിന്നാണീകത്ത്. ഇന്ത്യൻ രാഷ്ട്രീയ
ത്തിന്റെ കേന്ദ്രചാലക ശക്തി യായി
എന്നെ ഉയ ർത്തിക്കാണി ക്കു ന്നത്
സന്തോഷമുള്ള കാര്യംതന്നെ. 53 ഇഞ്ച്
നെഞ്ചളവും 70 എം.എം. നാവു വീതിയുമുള്ള
നരേന്ദ്ര മോദിക്കു പോലുമില്ലാത്ത
ചാലകശക്തിയാണ് എന്റേതെന്ന് ഭൂമി
യിലെ ഏറ്റവും വലിയ ജനാധിപത്യം
ഉറക്കെ സമ്മതിക്കുമ്പോൾ ഏത് മച്ചിപ്പ
ശുപോലും വാലൊന്നു പൊക്കിപ്പോ
കും. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ
സാക്ഷാൽ മോദിതന്നെ എത്രവട്ടം
എന്നെച്ചൊല്ലി കണ്ണീരൊഴുക്കി!
ഞങ്ങളെ കൊന്ന് ഇറച്ചിയാക്കി
സായ്പുമാർക്ക് തിന്നാൻ കയറ്റിവിട്ട്
‘പിങ്ക് വിപ്ല വം’ സൃഷ്ടിക്കാ നാണ്
കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ടിയാൻ
മാറത്തടിച്ച് നിലവിളിച്ചത് ഒരു വട്ടമോ
രണ്ടു വട്ടമോ അല്ല. ബാംഗ്ലൂരിലെ
ഐ.ടി. ഹബ്ബ് തൊട്ട് ഗാസിയാബാദ്
വരെ എത്രയോ ദേശങ്ങളിലാണ്. ആ
നിലവിളിയുടെ ഫലം കൂടിയാണ് നിങ്ങ
ളുടെ ഭാഷയിൽ ‘മൃഗീയ’മെന്നും ഞങ്ങ
ളുടെ വാണിയിൽ ‘മാനുഷിക’മെന്നും
ഏതാണ്ട് ഒരേ അർത്ഥത്തിൽവിവക്ഷി
ക്കുന്ന ഭരണഭൂരിപക്ഷം. അതു കണ്ട്,
അന്ന് ഞാനും ഒന്നമറിപ്പോയി – ജയ്
നമോ!
രാഷ്ട്രീയമൊന്നുമില്ലാത്ത
ഞങ്ങളെ രാഷ്ട്രീയായുധമാക്കുകയും
മറുവശത്ത് സാമ്പത്തി
കോപാധിയാക്കുകയും ചെയ്യുമ്പോൾ
ഒന്നേ ചോദിക്കാനുള്ളൂ
– ഞങ്ങൾ നിങ്ങളോട്
എന്തു തെറ്റു ചെയ്തു? കുറഞ്ഞ
പക്ഷം, കുടിക്കാൻ പാലു ചുര
ത്തിത്തരുന്നു, പാവങ്ങൾക്ക്
കഴിക്കാൻ ഇറച്ചി തരുന്നു,
ദേശീയകളി കളിക്കാൻ പന്തു
തരുന്നു, കൊമ്പു പൊടിച്ച്
കോസ്‌മെറ്റിക്‌സ് തരുന്നു,
സുഖമായി നടക്കാൻ ഷൂസ്
തരുന്നു, അര മുറുക്കാൻ
ബെൽറ്റ്, ഭാരമൊതുക്കാൻ
സഞ്ചി… എന്തിനേറെ, ആത്മീ
യസൗഖ്യം തേടി ദേവാലയങ്ങ
ളിലും വിനോദസുഖം തേടി
സംഗീതമേടകളിലും ചെല്ലുമ്പോൾ
അവിടുത്തെ വാദ്യമേളങ്ങളുടെ
മുഖമൊന്നു നോക്കുക – തബലയും മൃദംഗവും
ചെണ്ടയുമൊക്കെ
ആരുടെ തൊലിപ്പുറത്താണ്
ഉയിരെടുക്കുന്നത്?

എന്നാൽ, തുടർന്നുള്ള 16 മാസ
ഭരണകാലയളവിൽ മേപ്പടി പിങ്ക് വിപ്ലവ
ത്തിലേക്ക് രാജ്യത്തെ കൂടുതലടുപ്പിക്കു
ന്നതിന്റെ ക്രെഡിറ്റ് ഇതേ ‘നമോ’യ്ക്കാണെന്നു
കാണുമ്പോൾ ഏത് വികാര
മാണ് കവിൾക്കൊള്ളേണ്ടത്?
ബീഫ് എന്ന ബ്രാൻഡ്‌നെയിമിൽ
നടത്തിവരുന്ന കയറ്റുമതിയിൽ ഞങ്ങളുടെയല്ല,
സഹോദരസ്ഥാനീയരായ
പോത്തുകളുടെ ഇറച്ചിയാണ് കൂടുത
ലായി കയറ്റുമതി ചെയ്യപ്പെടുന്നതെന്ന്
മുടിനാരിഴ കീറി വ്യാഖ്യാനം ചെയ്യുന്നവരുണ്ട്.
‘നമോ’ പക്ഷേ അത്തരം കപട
മതേതര വ്യാഖ്യാനങ്ങളിൽ വീണുപോകുന്നയാളല്ല.
എന്നിട്ടുമെന്തേ ടിയാൻ
മൗനം പാലിക്കുന്നു എന്നു മനസ്സിലാവു
ന്നില്ല. അതിയാന്റെ വാനരപ്പടയാകട്ടെ,
എന്റെ വംശാവലിയുടെ പേരിൽ ആണയിടുന്നു,
എന്നെ പിടിച്ച് ദേവമാതാവാ
ക്കുന്നു. ദാർദ്രിയിൽ ഒരാട്ടിൻകുട്ടിയെ
അറുത്ത മനുഷ്യനെ കശാപ്പു ചെയ്ത
മാതൃക കാട്ടുന്നു. ഇതിന്റെ പേരിൽ
രാജ്യം രണ്ടായിത്തിരിഞ്ഞ് 20-20 കളിക്കു
ന്നു.

പത്രാധിപർ എന്ന നിലയിൽ അങ്ങ
യുടെ അറിവിലുള്ള ചില ചരിത്രവസ്തുതകൾ
ഞാനൊന്ന് അയവിറക്കിക്കൊ
ള്ളട്ടെ – ഒരു നൊസ്റ്റാൽജിയയുടെ സുഖ
ത്തിന്.

എന്റെ രാഷ്ട്രീയപ്രസക്തിക്കുള്ളത്ര
കറവ ഇന്ത്യാചരിത്രത്തിൽ മറ്റൊന്നിനുമില്ല.
സത്യത്തിൽ ഈ പ്രസക്തി ഉദിക്കു
ന്നത് പലരും പ്രചരിക്കുമ്പോലെ വേദകാലത്തല്ല;
മധ്യകാലഘട്ടശേഷമാണ്.
അതിലേക്കെത്തും മുമ്പ് ഞങ്ങളുടെ
കൂട്ടർ അനുഭവിച്ച ചരിത്രപീഡനങ്ങൾ
ഇന്നത്തെ കമ്പക്കെട്ടിൽ മറച്ചുവയ്ക്കപ്പെടുകയാണ്.
ഉദാഹരണമായി കൊട്ടിഘോഷിക്കപ്പെടുന്ന
വേദകാലംതന്നെ എടു
ക്കുക.

നേരാണ്, വേദങ്ങളിലും ഉപനിഷ
ത്തുകളിലും ഗോമാതാ പ്രകീർത്തനങ്ങ
ളുണ്ട്. ചാർവാകഭാഷയിൽ പറഞ്ഞാൽ
മാട്ടുപ്രേമം. അന്നതിന്റെ തായ്‌വേര്
സാമ്പ ത്തി ക ഘ ട ക മാ യി രു ന്നു .
ഇന്നത്തെ മാതിരിതന്നെ. മാംസാഹാര
ത്തിന്, നിലമുഴുതിടാൻ, പാലു കറക്കാ
ൻ, ചില്ലറ വണ്ടി വലിക്കാൻ ഇത്യാദി.
അന്നേയുണ്ട് ഞങ്ങളെച്ചൊല്ലിയുള്ള മനുഷ്യരുടെ
ബൗദ്ധിസംവാദം. മാംസാ
ഹാരം പാടില്ല, പാടണം എന്നിങ്ങനെ.
വെജിറ്റേറിയനിസത്തിന്റെ ഉസ്താദുമാ
രായി ജൈനതീർത്ഥങ്കരന്മാർ ഊരുചുറ്റി
യതോടെ കൊമ്പു കുലുക്കി ഇടയാൻ
ചെന്നത് അറബികളോ സായ്പന്മാരോ
അല്ല. സാക്ഷാൽ വൈദിക ബ്രാഹ്മണ
‘ഹി ന്ദു ‘ ക്ക ളാ ണ് . ഉമ്മ ൻ ചാണ്ടി
സ്റ്റൈലിൽ അങ്ങ് തെളിവു ചോദിക്കയാണെങ്കിൽ
അതും ഹാജരാക്കാം.

സാക്ഷാൽ മഹാഭാരതമെടുക്കുക.
ഗോപാലകൃഷ്ണന്റെ അപദാനങ്ങളു
മായി വൈശ്യമ്പായനൻ അരങ്ങു തകർ
ക്കുന്നതിനിടെ, അതിഥികൾക്കായി
നിത്യം 20,100 ഗോക്കളെ കശാപ്പു ചെയ്ത്
സൂപ്പും കറിയും ഫ്രൈയുമാക്കുന്ന ഒരാതിഥേയ
സാമ്രാട്ടിനെ പ്രകീർത്തിക്കുന്നു
ണ്ട്, ഇതിഹാസകാരൻ. അതൊരു ഒറ്റ
പ്പെട്ട കശാപ്പൊന്നുമല്ല. ശ്രേഷ്ഠബ്രാഹ്മ
ണരും മഹർഷിമാരും പുരയിൽ വരുന്ന
പക്ഷം ആതിഥേയർ ഒരുക്കേണ്ട വിശേഷവസ്തുവിന്റെ
നാമധേയവും വ്യാസമുനിതന്നെ
വിളമ്പുന്നുണ്ട് – ബീഫ്.

അന്യഗൃഹങ്ങളിൽ വിരുന്നുണ്ണും
നേരം മാത്രമല്ല ഈ മെനു. ഭാരതീയമനീ
ഷികൾ അന്നും ഭാരതീയ രാഷ്ട്രീയക്കാർ
ഇന്നും തോളിലേറ്റുന്ന മഹാധിഷണാശാലിയല്ലോ
ഭവഭൂതി. ടിയാന്റെ ചരിത്രപ്രസിദ്ധമായ
ഉത്തരരാമചരിതം മറിച്ചുനോക്കിയാൽ
ഇങ്ങനൊരു സംഭാഷണഭാഗം
വായിക്കാം.

രംഗം: വസിഷ്ഠമഹർഷിയുടെ
ആശ്രമം
അരങ്ങത്ത്: മഹർഷിയുടെ രണ്ട്
ആശ്രമബാലകർ – ദണ്ഡായനനും
സൗദാഹതകിയും.

ഡയലോഗ് ആരംഭിക്കുന്നു:

ദണ്ഡായനൻ: വസിഷ്ഠമഹർഷി
യാണ് കക്ഷി.

സൗദാഹതകി: വസിഷ്ഠരോ?

ദണ്ഡാ: പിന്നെയാര്?

സൗദാ: ഞാൻ കരുതി, വല്ല കടുവയോ
ചെന്നായോ ആയിരിക്കും ചെയ്ത
തെന്ന്. കാരണം, വന്നപാടേ നമ്മുടെ
പശുക്കിടാവിനെ കറുമുറെയങ്ങ് തീർക്കുകയായിരുന്നില്ലേ?

സൗദാ: തൈരിനും മോരിനുമൊപ്പം
മാംസം വിളമ്പണമെന്നാണ് ലിഖിതം.
ആയതിനാൽ, ശ്രേഷ്ഠബ്രാഹ്മണൻ
അതിഥി യാ യെത്തുമ്പോൾ ഓരോ
ആതിഥേയനും ഒരു പശുക്കിടാവ്, ഒരു
വലിയ കാള, ഒരു ആട് എന്നിവയെ
ആഹാരത്തിന് വിളമ്പുന്നു. ഇത് വിശു
ദ്ധനിയമാവലിയിൽ ഉള്ള കാര്യമാണ്.

പ്രിയ പത്രാധിപർ, ഇത് ഉത്തരരാമ
ചരിതം. പൂജനീയ ഭവഭൂതി. എട്ടാം നൂറ്റാ
ണ്ടിൽ വിരചിതം. 21-ാം നൂറ്റാണ്ടിൽ
ഇമ്മാതിരി ഡയ ലോ ഗി റക്കി യാൽ
ശ്രീമാൻ ഭവഭൂതിക്ക് പൻസാരെ, കൽബു
ർഗി പ്രഭൃതികളുടെ റോൾ ഒഫ് ഓണറിൽ
കയറിപ്പറ്റാനല്ലേ യോഗമുണ്ടാവൂ?

അവിടെയാണ് എനിക്ക് അതിശയം.
മോദി തൊട്ട് തൊഗാഡിയ വരെ,
സിംഘാൾ തൊട്ട് ശോഭാസുരേന്ദ്രൻ
വരെ മഹത്തുക്കൾ വാഴുന്ന ഈ മാതൃകാസ്ഥാനത്ത്
എന്തേ ഭവഭൂതിയുടെ ഈ
ബ്ലാസ്‌ഫെമി ക്ഷമിച്ചുവിടുന്നു?

ഉത്തരരാമചരിതത്തെ
സാത്താനിക് വേഴ്‌സ
സിന്റെ കരിമ്പട്ടികയിൽപ്പെടുത്തുന്നില്ല?
പറഞ്ഞുവന്നത് പൗരാണിക കഫല
ത്തും ഞങ്ങൾക്ക് കിടക്കപ്പൊറുതിയു
ണ്ടായിരുന്നില്ല എന്ന ചരിത്രാനുഭവമാണ്.
വൃന്ദാവനം, ഗോപികമാർ, ഗോപാ
ൽജി ഇത്യാദി മധുരമനോജ്ഞ പിന്നണി
ഗാനങ്ങൾ ഇഷ്ടംപോലെ പലരുമിറക്കി.
ഗ്രൗണ്ട് സീറോ റിയാലിറ്റി എന്നു നിങ്ങൾ
മാധ്യമങ്ങൾ പറയുന്ന ചരക്ക്, ഏതു വഴി
ക്കായിരുന്നു എന്ന് വ്യക്തമായില്ലേ? അട്ട
ക്കാടികളും പാവപ്പെട്ടവരും വിശപ്പട
ക്കാൻ വെട്ടിത്തിന്നുന്നത് മനസ്സിലാക്കാമാ
യി രു ന്നു. ലോകാ സമസ്താ
സുഖിനോ എന്റർപ്രൈസസിനെന്നും
പറഞ്ഞ് ഉലകം ചുറ്റുന്ന മഹർഷീശ്വരഗണത്തിനും
വായ്ക്കു രുചിയായി കടിച്ചുപറിക്കാൻ
ഞങ്ങളെത്തന്നെ വേണ
മെന്നു വന്നാലോ? അപ്പോ, ടിയന്മാരുടെ
അഹം ബ്രഹ്മാസ്മി? അതിനല്ലേ അവർ
തന്നെ എടുത്തിട്ടുള്ള മുൻകൂർ ജാമ്യം –
അന്നം ബ്രഹ്മ:

പഴയകാലത്തെ അട്ടക്കാടി നിലവാരത്തിൽ
നിന്ന് ഞങ്ങൾ രാഷ്ട്രീയ പ്രസ
ക്തിയിലേക്കു വരുന്നത് മധ്യകാലഘട്ട
ശേഷമാണ്. ഗോമാംസപ്പേരിൽ പാവ
പ്പെട്ട മുസ ൽ മാ ൻ മാരെ കശാപ്പു
ചെയ്യുന്ന ആധുനിക അറവുകാർക്ക് അർ
ശസുണ്ടാക്കുന്ന ചില ചരിത്രസത്യങ്ങൾ
വിളമ്പട്ടെ. മുഗൾ സാമ്രാജ്യത്തിൽ
ഗോവധം നിരോധിക്കാൻ യുവരാജാ
വായ മകൻ ഹുമയൂണിനോട് ആവശ്യ
പ്പെട്ടയാളിന്റെ പേര് ബാബർ! സംശയി
ക്കേണ്ട, ആധുനിക ശൂലദണ്ഡപാണികളുടെ
പരമശത്രുവായ അതേ കക്ഷി.

1586-ൽ ടിയാന്റെ പേരക്കു ട്ടി യായ
അക്ബറാകട്ടെ ഒരു ലിഖിത വിളംബരം
വഴി ഗോവധത്തെ കുറ്റകൃത്യമാക്കി. തുട
ർന്ന് സിഖ്, മറാത്താ സാമ്രാജ്യങ്ങളും
അതേ ലൈനെടുത്തു. മൈസൂറിലാ
കട്ടെ പശുവിനെ വെട്ടുന്നവന്റെ കൈ
വെട്ടുന്ന നിയ മ മാണ് ടിപ്പു വിന്റെ
പിതാവ് ഹൈദർ അലി പ്രഖ്യാപിച്ചത്.
ഈ ലൈൻ സമാ ഹ രി ക്ക പ്പെ ട്ടത്
1857-ലെ പ്രക്ഷോഭത്തിലാണ്. ശിപായി
ലഹള എന്ന് സായ്പും ഒന്നാംസ്വാതന്ത്ര്യസമരം
എന്ന് നിങ്ങളുടെ കൂട്ടവും
വിളിച്ച ആ അലശണ്ഠയ്ക്കിടെ അവസാന
മുഗൾ ചക്രവർത്തിയും സമരക്കാർ
ക്ഷണിച്ച് അവരോധിച്ച നായകനുമായ
ബഹദൂർ ഷാ സഫർ, ഗോവധത്തിന്
വധശിക്ഷയും പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാർക്കെതിരെ
ഹിന്ദു-മുസ്ലിം ഐക്യ
ദണ്ഡു പിടിക്കാൻ വേണ്ടിയുള്ള തന്ത്രം
കൂടിയായിരുന്നു ഈ ഗോപ്രേമം. അവി
ടെത്തുടങ്ങുന്നു, ഞങ്ങളുടെ ശനിദശ.

കോളനി വി രു ദ്ധ സ മ രത്തിന്റെ
രാഷ്ട്രീയപ്രമേയമായി ഞങ്ങൾ മാറിയതോടെ
ഇന്ത്യക്കാരുടെ സംഘടിത
ബോധതലത്തിന് ഏകമുഖം കൈവരു
മെന്നാണ് ഞങ്ങൾ വിചാ രി ച്ച ത്.
എന്നാൽ സംഘടിത ബോധത്തിനു
ള്ളിൽ രണ്ട് മതവിഭാഗങ്ങളുണ്ടായി –
മുസ്ലിം, ഹിന്ദു ഐഡന്റിറ്റികൾ. വേലി
കെട്ടിത്തിരിച്ച രണ്ടിനം കന്നാലികൾ –
ക്ഷമിക്കണം ഇരുകാലികൾ. എന്റർ, ദ
മുത്താപ്പ ഓഫ് ഹിന്ദുത്വ ദേശീയത: ദയാനന്ദ
സര സ്വ തി. 1881-ൽ ടിയാൻ
ഞങ്ങളെ പ്രകീർത്തിച്ചുകൊണ്ട് ഭൂമി
യിലെ പ്രഥമ പശുഗീത രചിച്ചു. ‘ഗോകരുണാനിധി’.
സംഗതി ഒരു ലഘുലേഖയായിരുന്നെങ്കിലും,
ഒളിപ്പോരുകാരിറക്കുന്ന ലഘു ലേ ഖ ക ളുടെ അതേ
ലൈനായിരുന്നു ഇതിനും. ഗോവധം
ഹിന്ദുമതത്തിന് നേരെയുള്ള ആക്രമ
ണമാണ് എന്ന് സ്വാമിയാര് വച്ചുകാച്ചി.
ഈ ലേഖ വച്ച് ഗോസംരക്ഷണ സൊ
സൈറ്റികൾ എന്ന പേരിൽ ഇന്നത്തെ
ഉത്തർപ്രദേശ്, ബിഹാർ, പഞ്ചാബ്,
ഹര്യാന ഭാഗങ്ങളിൽ എന്തിനും പോന്ന
ഗോപാൽജികളെയുമിറക്കി. അങ്ങനെ
ഞങ്ങൾ, പശുക്കൾ ചരിത്രത്തിലാദ്യ
മായി രാഷ്ട്രീയവത്കരിക്കപ്പെട്ടു. അന്നേ
രമാണ്, അലഹബാദിലെ കോടതി ഒരു
വിവരക്കേട് കാണിച്ചത്. പശു ഒരു വിശു
ദ്ധവസ്തുവല്ലെന്നും ഗോവധം നിയമവിരു
ദ്ധമല്ലെന്നുമുള്ള വിധി. പോരേ പൂരം?
ഈ സംഭവവികാസങ്ങളെല്ലാം കൂടി
ചേർന്നാണ് ഇന്ത്യയിലെ പ്രഥമ ഹോൾ
സെയിൽ വർഗീയ കലാപം അരങ്ങേറു
ന്നത് – 1893-ലെ അസംഗഡ് കലാപം.
ആ ബക്രീദ് നാളിൽ കശാപ്പു ചെയ്യപ്പെ
ട്ടത് കന്നാലികളല്ല, ഇരുകാലികളാണ്.
എത്ര എന്നു തിരക്കരുത്. അന്നോ
ഇന്നോ ആർക്കുമറിയില്ല. ഒന്നറിയാം,
പരമശക്തരായിരുന്ന ബ്രിട്ടീഷ് ഭരണ
കൂടം കുറെദിവസത്തേക്ക് അസംഗഡ്
മേഖലയിൽ നിന്നു തടിതപ്പി.

ഇനിയാണ് ഞങ്ങളുടെ രാഷ്ട്രീയ
ഗ്രാജ്വേഷൻ. ഇന്ത്യൻ സ്വാതന്ത്ര്യപ്ര
സ്ഥാനത്തിന്റെ മുഖ്യധാരാചാലകഘടകമായി
ഞങ്ങളെ ഏറ്റെടുത്ത് ഉയർത്തി
യത് സാക്ഷാൽ ഗാന്ധിജി. നന്ദികൊണ്ട്
എന്റെ വാലിന്റെ അനക്കം നിർത്താനേ
സാധിക്കുന്നില്ല. ദോഷം പറയരുതല്ലോ,
മുസ്ലിങ്ങൾക്കെതിരെ ഞങ്ങളെ തിരിച്ചുവി
ടാതിരിക്കാൻ സൂക്ഷ്മതയോടെ
ശ്രദ്ധിച്ച ഗാന്ധിജി ഉന്നമിട്ടതത്രയും
സായ്പിനെയാണ്. ”ബീഫില്ലാതെ ഒരു
ദിവസം പോലും കഴിയാൻ നിവൃത്തിയി
ല്ലാത്തവരാണ് ബ്രീട്ടീഷുകാർ” എന്ന്
അദ്ദേഹം എഴുതി. മാത്രമല്ല, 1927-ലെ
ഒരുപന്യാസത്തിൽ ഇന്ത്യയിലെ ദലിതരോടും
ടിയാൻ ഉപദേശരൂപേണ പറ
ഞ്ഞു, ബീഫ് തീറ്റ മതിയാക്കണമെന്ന്.
കാരണം ”ഗോസംരക്ഷണം ഹിന്ദുമത
ത്തിന്റെ ബാഹ്യരൂപമാണ്”. ദലിതരും
അയിത്തക്കാരുമൊക്കെ ഇപ്പറയുന്ന
ബാഹ്യരൂപത്തിന്റെ ഏഴയലത്തു പെടാ
ത്തവരാണെന്ന് ഭാവിരാഷ്ട്രപിതാവ്
ഓർമിച്ചില്ല. അഥവാ 19-ാം നൂറ്റാണ്ടിലെ
സെൻസസിൽപോലും അയിത്തജാതി
കളെയും ഗിരിവർഗക്കാരെയും ഹിന്ദുമതത്തിനു
പുറത്തുള്ളവരായിത്തന്നെ
കല്പിച്ച ഒരു ദേശത്ത് അവരെക്കൂടി ഹിന്ദു
ക്കളായി പരിവർത്തിക്കാനാണ് ടിയാൻ
ശ്രമി ച്ച തെന്നു കരു താം. പോട്ടെ,
അതൊക്കെ നിങ്ങൾ മനുഷ്യരുടെ പ്രശ്‌നം.
ഗാന്ധിമൂപ്പൻ ഈ പണി പറ്റിച്ച
തോടെ ഞങ്ങൾ പശുക്കൾ നേരെ
ചെന്നുകയറിയത് ഇന്ത്യൻ ഭരണഘടനയിലേക്കാണ്.
ഡയറക്ടീവ് പ്രിൻസി
പ്പിളിൽ ഗോസാന്നിദ്ധ്യം. നിർബന്ധിത
വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട്
സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യത്തിന്
ഞങ്ങളെ വിട്ടു. ഒരു കുഴപ്പവുമുണ്ടായില്ല.
മിക്ക സംസ്ഥാനങ്ങളും ഉടനടി ഗോവധനിരോധന
നിയമങ്ങളുണ്ടാക്കി. മതവി
കാരം കൊണ്ട് ചാണകം മെഴുകിയ ഈ
നിയമങ്ങളെല്ലാം മൂന്നാംക്ലാസ് കരിനിയമങ്ങളാണെന്ന്
ദോഷൈകദൃക്കുകൾ
പറയും. ഗുജറാത്തിൽ ഗോവധത്തിന്
ശിക്ഷ ഏഴുകൊല്ലം കഠിനതടവ്. നിരപരാധിത്വം
തെളിയിക്കേണ്ട ബാദ്ധ്യത പല
സ്ഥാനങ്ങളിലും പ്രതികൾക്കാണ്. കുറ്റാരോപിതൻ
സംശയിക്കപ്പെടുന്ന പ്രതി
മാത്രമാണ്, കുറ്റം തെളിയിക്കുവോളം
പ്രതി മാത്രമാണ് എന്നുള്ള ക്രിമിനൽ
നിയമതത്വം പോലും ഞങ്ങളുടെ കേസുകെട്ടിൽ
ഇല്ല. അതുകൊണ്ടെന്താ, ഒരു
മനുഷ്യനെ നിങ്ങൾ കൊന്നാൽ സംശയ
ത്തിന്റെ ആനുകൂല്യം കിട്ടും. ഞങ്ങളെ
തൊട്ടാൽ നിങ്ങൾ പ്രഥമദൃഷ്ട്യാ കുറ്റ
വാളി!

ഈ പരംപൂജനീയ സ്ഥാനലബ്ധി
യിൽ ഞങ്ങൾക്ക് ചില്ലറയല്ല അഹങ്കരി
ക്കാനുണ്ടായിരുന്നത്. പക്ഷെ ഒരൊറ്റ
നാഴിക പോലും അങ്ങനെയൊന്ന് അനുമാനിക്കാൻ
എനിക്കോ എന്റെ കൂട്ട
ർക്കോ നാളിതേവരെ കഴിഞ്ഞിട്ടില്ലെന്ന
താണ് ക്രൂരസത്യം. വാർത്ത വരുമ്പോൾ
സംഗതിയൊക്കെ കെങ്കേമം. കഴിഞ്ഞ
കൊല്ലം അഹമ്മദാബാദിൽ ഈദ് ദിന
ത്തിൽ പോലീസിന് ഹാലിളകി വെടി
വയ്പുവരെ നടത്തി. ഒരുത്തൻ തട്ടിപ്പോവുകയും
ചെയ്തു – ഗോവധനിരോധനം
നടപ്പാക്കിയ വകയിൽ. ഇതേസമയം,
ഞങ്ങളുടെ തോലു രിഞ്ഞ് ഷൂസും
ബെൽറ്റും തോൾബാഗുമാക്കി കോടി
യുടെ കച്ചോടമടിക്കുന്ന ഒരുത്തനെയും
കണ്ട ഭാവം വച്ചില്ല.

ഞങ്ങൾക്കുവേണ്ടി ആളെ തല്ലി
ക്കൊന്ന് ദേശീയ പുകിലുണ്ടാക്കുന്ന
ഹിന്ദുത്വസേവക്കാർ ദീർഘകാലമായി
വാഴുന്ന മധ്യപ്രദേശിലെ ഉറിയടി കേൾ
ക്കുക. കഴിഞ്ഞ കൊല്ലം ജൂലൈയിൽ
അവിടുത്തെ നിയമസഭയിൽ ഒരു ബില്ലു
കൊണ്ടുവന്നു. ഏക മുസ്ലിം അംഗമായ
ആരിഫ് അക്വീൽ. ഉദ്ദേശ്യം ലളിതം –
പശുക്കൊമ്പും പശുക്കൊഴുപ്പും വിൽ
ക്കുന്നത് തടയുന്ന നിയമനിർമാണം.
സഭയിൽ മൃഗീയ, ക്ഷമിക്കണം, മാനുഷിക
ഭൂരിപക്ഷമുള്ള ബിജെപി ആദ്യം
ഇതിനെ ഒരു മുസ്ലിം ഫലിതമായി കണ്ടു.
എന്നാൽ ആരിഫ് ബില്ലവതരണത്തിൽ
ഉ റ ച ്‌വ ു ന ി ന്ന േത ാ െട െഹെന്ദ വ
ഗൗരവാലിറ്റിക്കാർ സമനില വീണ്ടെടു
ത്തു. അവർ ഒറ്റക്കെട്ടായി നിന്ന് വോട്ടിട്ട്
ബില്ലിനെ തകർത്തു. കാരണം, ഞങ്ങ
ളുടെ കൊമ്പും കൊഴുപ്പും ഏറ്റവുമധികം
കയറ്റുമതി ചെയ്ത് കാശു വാരുന്നത് മധ്യ
പ്രദേശുകാരാണ്. സഭയിൽ തോറ്റത്
ആരിഫാണെങ്കിലും തെരുവിൽ കര
ഞ്ഞത് ഞങ്ങളാണ്. ഭിലായിലെ ഗോമ
ന്ദിറിനു മുന്നിൽ ഞങ്ങൾ അന്നിട്ട ചാണകവരളിക്ക്
കയ്യും കണക്കുമുണ്ടായില്ല.
ഒക്കെ തലേലെഴുത്തെന്നു കരുതി
സഹി ക്കാം. എന്നാൽ ദാദ്രി യിൽ
പൈക്കിടാവിനെ കൊന്നെന്നു പറ
ഞ്ഞത് പുകിലായ പുകിലത്രയുമുണ്ടാ
ക്കിയ ഗോപാൽജികൾക്ക് പവർമാൾട്ടുമായി
വന്ന നമ്മുടെ മുസാഫർനഗർ
ഫെയിം സംഗീത് സോം അവർകളുടെ
ഗോഭക്തിയാണ് ഞങ്ങടെ നടുവൊടി
ക്കു ന്ന ത്. പൈക്ക ൾക്കു വേണ്ടി
ചാവാനും കൊല്ലാനും തയ്യാറെന്ന്
പറഞ്ഞ് ദാദ്രിയെ നടുക്കിയ, രാജ്യത്തെ
വിറപ്പിച്ച ടിയാൻ ഏറ്റവും വലിയ ഒരു
മാട്ടിറച്ചി എക്‌സ്‌പോർട് കമ്പനി ഡയറക്ടറാണെന്ന്
അറിയുമ്പോൾ പ്രിയ
ഒക്കെ തലേലെഴുത്തെന്നു
കരുതി സഹിക്കാം. എന്നാൽ
ദാദ്രിയിൽ പൈക്കിടാവിനെ
കൊന്നെന്നു പറഞ്ഞത് പുകി
ലായ പുകിലത്രയുമുണ്ടാക്കിയ
ഗോപാൽജികൾക്ക് പവർമാൾ
ട്ടുമായി വന്ന നമ്മുടെ മുസാഫ
ർനഗർ ഫെയിം സംഗീത്
സോം അവർകളുടെ ഗോഭക്തി
യാണ് ഞങ്ങടെ നടുവൊടിക്കു
ന്നത്. പൈക്കൾക്കു വേണ്ടി
ചാവാനും കൊല്ലാനും തയ്യാറെന്ന്
പറഞ്ഞ് ദാദ്രിയെ നടു
ക്കിയ, രാജ്യത്തെ വിറപ്പിച്ച
ടിയാൻ ഏറ്റവും വലിയ ഒരു
മാട്ടിറച്ചി എക്‌സ്‌പോർട്
കമ്പനി ഡയറക്ടറാണെന്ന്
അറിയുമ്പോൾ പ്രിയ പത്രാധി
പർ, എനിക്ക് മനുഷ്യകുലത്തോടുതന്നെ
അറപ്പുതോന്നി
പ്പോവുകയാണ്.

എങ്ങനെ തോന്നാതിരിക്കും? ഒരു
സംഗീത് സോമായിരുന്നെങ്കിൽ പൊറു
ക്കാമായിരുന്നു. നിങ്ങൾ മനുഷ്യരുടെ
ആധുനിക മൃഗയാ വിനോദങ്ങളിൽ പരമപ്രധാനമായ
ക്രിക്കറ്റുകളിയെടുക്കുക.
കാക്കത്തൊള്ളായിരം ജാതിമതങ്ങ
ളായി പരസ്പരം കശാപ്പിനു തരിക്കുന്ന
നിങ്ങൾ ഇന്ത്യക്കാരെ എന്തെങ്കിലും ഒരു
കാര്യം ഒന്നിച്ചുനിർത്തുന്നെങ്കിൽ അത്
ക്രിക്കറ്റ്മതമാണെന്ന് പെപ്‌സിയുടെ
പരസ്യത്തിലെ ഏതോ കാലിച്ചെക്കൻ
പറയുന്നത് മേച്ചിലിനിടയിൽ കേട്ടിട്ടു
ണ്ട്. ഗാലറിയിലും ടി.വി. പെട്ടിക്കു മുന്നി
ലുമിരുന്ന് 120 കോടി മനുഷ്യർ കയ്യടിക്കു
ന്നതും കണ്ടിട്ടുണ്ട്, കളത്തിനു പുറ
ത്തേക്ക് പറത്തിവിടുന്ന കളിപ്പന്തിന്റെ
പേരിൽ. ഞങ്ങളുടെ തോലുരിഞ്ഞ്,
വരിഞ്ഞുകെട്ടിയ പന്ത് അടിച്ചുപറത്തു
ന്നതിൽ ഇത്ര ആഹ്ലാദം കണ്ടെത്തുന്ന
നിങ്ങളാണോ ഗോസംരക്ഷണത്തിന്റെ
ഗീർവാണമടിക്കുന്നത്? സംഗീത് സോം
ഒരാളല്ല 120 കോടി ആളുകളാണെന്ന്
ഒരു ഞെട്ടലോടെ തിരിച്ചറിയുമ്പോൾ
പലപ്പോഴും തോന്നാറുണ്ട്, നിങ്ങളുടെ
ഈ ഗോപൂജയേക്കാൾ എത്രയോ ഭേദമാണ്
ദേവ്‌നാറിലെ അറവുകത്തിയെ
ന്ന്. കുറഞ്ഞപക്ഷം അതിന് വോട്ടുരാഷ്ട്രീയവും
മതവിശ്വാസവുമില്ലല്ലോ. ഭൂമി
യിൽ ഏറ്റവുമധികം പേടിക്കേണ്ട ആ
രണ്ട് ബീഭത്സതകൾ.

അല്പം ദീർഘിച്ചുപോയി. ക്ഷമിക്ക
ണം, മനോവേദനകൊണ്ടു മാത്രമാണ്.
നിങ്ങൾ മനുഷ്യരെപ്പോലെ ആശയ
ങ്ങൾ കൊണ്ട് കോമരമിടാൻ തീരെ പരി
ചയമില്ല ഞങ്ങൾ നാൽക്കാലികൾക്ക്.
ആമാശയം മാത്രമാണ് അഭയം. അതിന
പ്പുറമുള്ള രാഷ്ട്രീയമൊന്നുമില്ലാത്ത
ഞങ്ങളെ രാഷ്ട്രീയായുധമാക്കുകയും
മറുവശത്ത് സാമ്പത്തികോപാധിയാ
ക്കുകയും ചെയ്യുമ്പോൾ ഒന്നേ ചോദി
ക്കാനുള്ളൂ – ഞങ്ങൾ നിങ്ങളോട് എന്തു
തെറ്റു ചെയ്തു? കുറഞ്ഞപക്ഷം, കുടി
ക്കാൻ പാലു ചുരത്തിത്തരുന്നു, പാവ
ങ്ങൾക്ക് കഴിക്കാൻ ഇറച്ചി തരുന്നു,
ദേശീയകളി കളിക്കാൻ പന്തു തരുന്നു,
കൊമ്പു പൊടിച്ച് കോസ്‌മെറ്റിക്‌സ് തരു
ന്നു, സുഖമായി നടക്കാൻ ഷൂസ് തരു
ന്നു, അര മുറുക്കാൻ ബെൽറ്റ്, ഭാരമൊതുക്കാൻ
സഞ്ചി… എന്തിനേറെ, ആത്മീ
യസൗഖ്യം തേടി ദേവാലയങ്ങളിലും
വിനോദസുഖം തേടി സംഗീതമേടക
ളിലും ചെല്ലുമ്പോൾ അവിടുത്തെ വാദ്യ
മേളങ്ങളുടെ മുഖമൊന്നു നോക്കുക –
തബ ലയും മൃദം ഗവും ചെണ്ടയു
മൊക്കെ ആരുടെ തൊലിപ്പുറത്താണ്
ഉയിരെടുക്കുന്നത്?

ദയവായി, ഞങ്ങളെ വെറുതെ വിടുക.
വേദവും ചരിത്രവും രാഷ്ട്രീയവും
ദൈവത്വവുമൊന്നുമില്ലാതെ ഞങ്ങൾ
ഇവിടെവിടെങ്കിലുമൊക്കെ മേഞ്ഞ്,
കാലക്ഷേപം ചെയ്‌തോട്ടെ.