കാറ്റിന്റെയും മഴയുടെയും പുസ്തകം; തീവണ്ടിയുടെയും

ഡോ: ഇ. എം. സുരജ

അക്ഷരങ്ങൾ ചിലപ്പോൾ പിടഞ്ഞുവീഴുന്ന, ചിലപ്പോൾ കര
ഞ്ഞും ചിരിച്ചും അർത്ഥത്തിന്റെ അതിർത്തികളെ മാറ്റിവര
യ്ക്കുന്ന ഒരുപിടിക്കവിതകളാണ് മോഹനകൃഷ്ണൻ കാലടിയുടെ
‘കല്ക്കരിവണ്ടി’യിലുള്ളത്. അതിപരിചിതമായ കാഴ്ചകൾക്കുപോലും,
മഴത്തുള്ളിയുടെ കാചത്തിലൂടെ കടന്നുപോകുന്ന
നക്ഷത്രരശ്മിക്കുണ്ടകുന്നതുപോലെ അത്ഭുതകരമായ ഒരു
പരിവർത്തനം സംഭവിക്കുന്നതെങ്ങനെയെന്ന് ഈ സമാഹാര
ത്തിലെ ഓരോ കവിതയും കാണിച്ചുതരുന്നു.

ചില സ്ഥലരാശികൾ ഓർമയുടെ ഒളി
യിടങ്ങളാണ്. കുട്ടിക്കൂട്ടങ്ങൾ കളിച്ചുമറി
യുന്ന അവധിക്കാലപ്പാടങ്ങൾപോലെ.
കൃഷി പോയപ്പോൾ വെയിലും മഴയും
മടുത്ത പാടത്തിന് കുട്ടികളെത്താതായപ്പോൾ
അവധിക്കാലവും മടുത്തു.
ചെത്തി ക്കോരാത്ത, ഗോൾപോസ്റ്റ്
നാട്ടാത്ത പാടത്തിന്റെ മധ്യബിന്ദുവിൽ
ഉല്ക്കപോലെ ഒരു പന്ത്; ആരും കൊണ്ടുപോകാൻ
വരാത്ത പശുക്കൾ; മണ്ണുമാ
ന്തികൾക്ക് പിടികൊടുക്കാത്ത വെള്ളരി
വള്ളി; കാഴ്ച യുടെ തുട ർച്ച യിൽ
ശ്വാസംമുട്ടുന്ന പാടത്ത് കാറ്റു മാത്രം പഴയപോലെ
മടുപ്പില്ലാതെ, മരപ്പെട്ടിയിലട
ച്ചുവച്ച മഴയുടെ കുളിരുമായി ബാക്കിയാകുന്നു
(അവധിക്കാലത്ത് പാടത്ത്). ‘ചുര’ത്തിലാണെങ്കിൽ,
മുളങ്കാടിന്റെ നിഴലിൽ
മയങ്ങിക്കിടക്കുന്ന മുയൽ; തൊട്ടുപിറകിൽ
മുളങ്കൂട്ടിൽ കുടുങ്ങിക്കിടക്കുന്ന
ഒരു സിംഹം; ഏറ്റവും ഉയരം കൂടിയ
ചാഞ്ചാട്ടത്തിന്റെ കൊമ്പത്തിരുന്ന് ദൂര
ക്കാഴ്ചകൾ വിളിച്ചുപറയുന്ന മയിൽ;
മയിലിനെ ഓടിച്ച് സിംഹത്തിന്റെ ജടയി
ൽക്കുടുങ്ങിയ മുള്ളുകൾ ഊരിക്കളയുന്ന
കുരങ്ങൻ; മുള്ളുകൾ ഊരുമ്പോൾ അലറിവിളിക്കുന്ന
മുളങ്കാട്; ഒന്നുമറിയാതെ
കിതയ്ക്കുന്ന ഒരാമയെ സ്വപ്നം കണ്ട് ഉറ
ങ്ങുന്ന മുയൽ – വർത്തുളാകാരത്തിൽ
ചലിക്കുന്ന കാലത്തോട് എന്നെങ്കിലുമൊരിക്കൽ
ജയിക്കാമെന്ന വ്യാമോഹ
ത്തിൽ മയങ്ങുമ്പോൾ അപകടത്തിന്റെ
കോമ്പല്ലുകൾ അടുത്തെത്തിയേക്കാം.
ഒരിക്കൽ കണ്ടുപോയ സ്വപ്നത്തിൽ
നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത ഈ
മുയലും ദൂരക്കാഴ്ചകൾ വിളിച്ചുപറ
യുന്ന മയിലും ഓരോ അർത്ഥത്തിൽ
കവിതതന്നെയാകുന്നു.

കുട്ടിക്കാലത്തുനിന്ന് എത്ര ദൂരം നട
ന്നിട്ടും മയിലും മുയലും കുരങ്ങനും
പശുവും പന്തുമൊന്നും കുട്ടിയെ വിട്ടുപോകുന്നില്ല.
അഥവാ, ‘എത്ര വ്യാക
രണം വായിലാക്കിയിട്ടും’ മറന്നുപോ
കാതെ അവരുടെ ‘നാനാജഗന്മനോ രമ്യ
ഭാഷ’ കവിയുടെ വാക്കിൽ ബാക്കിയാകു
ന്നു. ‘വിടർന്ന കണ്ണുകളോടെ ലോകം
നോക്കിക്കാണുന്ന ഒരു കുട്ടി യുണ്ട്
മോഹനകൃഷ്ണൻ കാലടിയുടെ കവിതകളിൽ’
എന്ന് പ്രസാധകക്കുറിപ്പിൽ.

അതോടൊപ്പം ഒന്നുകൂടി കൂട്ടിച്ചേർക്കാനുണ്ട്:
ആ കണ്ണുകൾ കൊണ്ടുഴിഞ്ഞ്
കാഴ്ചകളെയെല്ലാം തന്റെ കളിച്ചങ്ങാതി
മാരാക്കുകയും ചെയ്യുന്നു ഈ കുട്ടി.
അതുകൊണ്ടാണ് ആ കാഴ്ചകൾ അത്രമേൽ
സ്വാഭാവികമായി അനുഭവപ്പെടു
ന്നത്. വളർന്നുപോകാതിരിക്കാൻ ഏറെ
പ്രയാസപ്പെടുന്നുമുണ്ട് ഈ കുട്ടി. കാരണം,
മുതിർന്നുപോയാൽ, ചിലപ്പോൾ,
മുതുകിൽ ബാറ്ററികളുമായി നടക്കുന്ന,
ഒരു കടലാസുകൊടിപോലുമുണ്ടാക്കാനറിയാത്ത,
ഏറെ നിർവികാരനായ ഒരു
പുതുതലമുറ മനുഷ്യനാകേണ്ടിവ
ന്നേക്കാം എന്ന ഭയമുണ്ട് കവിക്ക് (ധ്വജ
സന്ധി). മുതിർന്നതിനുശേഷമുള്ള
അയാളുടെ അനുഭവങ്ങളെല്ലാം അത്തര
ത്തിലാണ്. ഒന്നുകിൽ, അയൽക്കാരന്റെ
മാവിനും പുതിയ ബസ്സിനും ഭരണകൂട
ത്തിനുമൊക്കെ കല്ലെറിഞ്ഞ് മർദനോപകരണങ്ങളുടെ
ഇടപെടലിനാൽ അസ്ഥി
കൾ വളയ്ക്കാനാവാത്തവിധം ‘നേരെ’യായിപ്പോയിട്ടും
പഴയ ശീലം മാറ്റാനാവാ
ത്തതിനാൽ സ്വന്തം പുരയ്ക്ക് കല്ലെറിഞ്ഞ്
നടുമ്പുറം കാണിച്ചുകൊടുത്ത് സ്വസ്ഥ
നായി കഴിഞ്ഞുപോകുന്ന ഒരാൾ (ഏറുകാരൻ);
അല്ലെങ്കിൽ, നട്ടുച്ചയ്‌ക്കൊരിക്കൽ
വെയിലോരത്തു കണ്ട് സുഹൃത്തിന്റെ
ഔദാര്യപൂർണമായ സൽക്കാരങ്ങൾക്കു
മുമ്പിൽ പരുങ്ങിപ്പരുങ്ങി തണുത്ത
പാനീയം പോലും തൂവിക്കളഞ്ഞ് ‘ആട്ടി
യിറക്കേണ്ട സർ, ഒഴിഞ്ഞുപൊയ്‌ക്കോ
ളാം’ എന്ന് ശബ്ദമില്ലാതെ വിതുമ്പുന്ന
ഒരാൾ (സ്‌ട്രോ); അതുമല്ലെങ്കിൽ, മുത്ത
ച്ഛന് നിറതോക്കിൽ നിന്നൊരു കാഞ്ചി
വലി സമ്മാനിച്ച്, ‘ഹേ റാം’ എന്നു കരയാനാവശ്യപ്പെട്ട്,
‘മുത്തച്ചോ….’ എന്ന്
പരിഹാസവും ധാർഷ്ട്യവും നിറച്ച് (സമകാലികമായി)
ആക്രോശിക്കുന്ന ഒരു
മുതിർന്ന കുട്ടി – ഇതൊന്നുമാകാതിരി
ക്കാൻ, ഒരു യന്ത്രമാകാതിരിക്കാൻ, മനുഷ്യനായിരിക്കാൻ
കുട്ടിക്കു മാത്രമേ
കഴിയൂ എന്നു വിചാരിക്കുകയാണ് കവി.

‘കുട്ടിയും പാമ്പും’, ‘ബലൂൺ’, ‘പൂക്കളം’,
‘മുത്തച്ഛന്റെ പൂക്കൾ’, ‘ഓലപ്പടക്കങ്ങൾ
‘, ‘ചുന’ തുടങ്ങിയ കവിതകളും കുട്ടി
ത്തത്തെ പലമട്ടിൽ ആവിഷ്‌കരിക്കുന്ന
വയാണ്.

പുസ്തകത്തിന്റെ പേരിൽ മാത്രമല്ല,
ഇതിലെ പല കവിതകളിലും ഒരു
തീവണ്ടി ചൂളം വിളിച്ചു വന്നു നിൽക്കു
ന്നതു കാണാം. എപ്പോഴോ പിണങ്ങിപ്പി
രിഞ്ഞ ഒരു സൗഹൃദത്തെ സാക്ഷിയാ
ക്കി ബാല്യത്തെയും കൗമാരത്തെയും
യൗവനത്തെയും അടയാളപ്പെടുത്തുന്ന
കവിതയാണ് ‘കല്ക്കരിവണ്ടി’. ഒരിക്കലും
തീരാത്ത തൃഷ്ണയുടെ തീയിലെരി
ഞ്ഞ്, സ്വന്തം ഉമിനീരുപോലും ഇഷ്ടപ്പെ
ടാത്ത കാലത്തിന്റെ ഇരയാകുകയും,
പുഴകൾ മരുഭൂമികളാകുന്നതും അരി
കിലെ വയൽ കരിഞ്ഞുപോകുന്നതും
കണ്ട് കുഴങ്ങിപ്പോകുകയും, എന്നാൽ
എവിടെയോ വച്ച് ആ കരിവണ്ടിയുടെ
കൊലുസ്സിൽ നിന്നൂർന്നു വീഴുന്ന ഒച്ച
യാൽ ഓർമയുടെ പാളത്തിലൂടെ പിറകോട്ടു
പായുകയും ചെയ്യുന്ന സൗഹൃദം.

‘പാളങ്ങൾ’ എന്ന കവിതയിലാവട്ടെ,
തീവണ്ടിക്ക് തലവച്ചപ്പോൾ ഒരു ദിവസം

കൂടി ജീവിക്കാൻ മോഹം തോന്നിയ ഒരാളോട്,
‘പോയി വാ ഞാനിവിടെത്തന്നെ
കാത്തുകിടക്കാം’ എന്ന് ഉറപ്പു കൊടു
ക്കുന്ന തീവണ്ടിയെക്കാണാം. അയാൾ –
ആ പുതിയകാല മനുഷ്യൻ – അവിടെനി
ന്നെണീറ്റ് പാഞ്ഞിട്ട് പിന്നീടൊരിക്കലും
തിരിച്ചുവരുന്നില്ല. കൊല്ലാൻ വന്ന പുലി
യോട് കുട്ടിക്ക് പാൽ കൊടുത്തിട്ട് തിരിച്ചുവരാമെന്നു
പറയുകയും കൃത്യസമയത്ത്
തിരിച്ചുവരികയും ചെയ്യുന്ന പശുക്കളുടെ
കഥകൾ നമ്മൾ മറന്നുപോയിരിക്കുന്നു.
അല്ലെങ്കിൽ ആ മനുഷ്യൻ ഓടിപ്പോയത്
തീവണ്ടിക്കു മുമ്പിൽ നിന്നു മാത്രമാ
ണോ? ഉത്തരവാദിത്തങ്ങളിൽ നിൻേ്‌നാ,
പ്രണയത്തിൽ നിന്നോ, സൗഹൃദങ്ങ
ളിൽ നിന്നോ കൂടി ‘ഇപ്പോൾവരാ’മെന്ന്
ഇറങ്ങിപ്പോയിട്ട്, തിരിച്ചുവരാനാകാത്ത
എല്ലാ മനുഷ്യരുടെയും പ്രതിനിധിയാണയാൾ.

മഴപ്പാളത്തിൽ, മഞ്ഞുപാളത്തി
ൽ, വെറുപ്പിക്കുന്ന ഇരുമ്പുപാളത്തിൽ
വാക്കു മാറാതെ തീവണ്ടി കാത്തുതന്നെ
കിടന്നു. ‘മഴയുടെ പ്രാർത്ഥന’, ‘നിദ്ര’,
‘അച്ഛനും കുട്ടിയും’ തുടങ്ങി പല കവിതകളിലും
തീവണ്ടിപ്പാളവും റെയിൽവെസ്റ്റേഷനുമൊക്കെ
കടന്നുവരുന്നുണ്ട്.

തീവണ്ടിയിലല്ലാതെ യാത്ര ചെയ്യാനാവാത്ത,
അതിന്റെ ജാലകത്തിലൂടെയ
ല്ലാതെ കാഴ് ചകൾ കാണാനാവാത്ത,
കള്ളവണ്ടി കയറാതെ നാടു വിടാൻ
പോലുമാകാത്ത ഒരാളുണ്ട് ഈ കവിതകളിൽ
എന്നുപോലും തോന്നിപ്പോകു
ന്നു!

കാഴ്ചകളെ അതിന്റെ എല്ലാ സൂക്ഷ്മതകളോടും
കൂടി പരത്തുകയും, ഒന്നി
നെ മറ്റൊന്നിലേയ്ക്കിണക്കുകയും ചെയ്യു
ന്നതിന്റെ കരവിരുതുണ്ട് മോഹനകൃഷ്ണൻ
കാലടിയുടെ കവിതകൾക്ക്. ചെറി
യ ചെറിയ അനുഭവങ്ങളെ, ചിലപ്പോൾ
മറ്റൊരാൾ ശ്രദ്ധിക്കുകപോലും ചെയ്യാ
ത്തവയെ, അതിമനോഹരചിത്രങ്ങളാ
ക്കുകയാണ് ആ കവിതകൾ; വളരെ
ഏകാഗ്രതയോടെ നിർമിച്ച സൂക്ഷ്മചിത്ര
ങ്ങൾ. ‘പുഴയിലോരോ ഒരു ചിത്രം വരച്ചി
രി ക്കു ന്നു/ഒരു മേഘത്തിന്റെ ചി
ത്രം/മണലിൽ വിരൽകൊണ്ട്’ എന്നെഴുതിയിട്ട്,
കവി തുടരും: ‘ആകാശത്താരോ
ഒരു കവി ത യെ ഴു താ ൻ തുട ങ്ങു
ന്നു/തോണിയെക്കുറിച്ചൊരു ക വി
ത/കാറ്റിന്റെ കരച്ചിൽകൊണ്ട്’ എന്ന്.
‘എത്ര വേനലായ്’, ‘ഇറ’, ‘ജനാല’, ‘മഴ
വരുന്നു’, ‘പക്ഷിയും പാട്ടും’, ‘കാറ്റിതൾ’,
‘ഒരു മരം’ തുടങ്ങി നിരവധി കവിതകൾ,
ഇത്തരത്തിൽ, വിശ ദീകരിക്കാനാ
വാത്ത ഒരു സൗന്ദര്യം കൊണ്ട് വായന
ക്കാരെ പിടിച്ചുകെട്ടുന്നവയാണ്. മഴയും
കാറ്റും പുഴയും മരവും കിളിയും അവയി
ലുണർന്നിരിക്കുന്നു.

മൗനം കൊണ്ടും നിഷ് ക്രിയ ത
കൊണ്ടും ഏതനീതിയോടും സമരസപ്പെ
ടുന്ന ഒരന്ത്യകവിയെയും അവനെ കവ
ച്ചുനിൽക്കുന്ന ഒരു സ്ര്തീയെയും അവളെ
ചവിട്ടിയൊതുക്കുന്ന അക്രാമകമായ
ആൾക്കൂട്ടത്തെയും അടയാളപ്പെടുത്തു
ന്ന ‘മുനമ്പം’, വലിയ റോഡു മുറിച്ചു കട
ക്കാൻ ശ്രമിക്കുന്ന പൂച്ചക്കുട്ടിയിലേക്കു
തുറക്കുന്ന ‘ഒരു പൂച്ചക്കുട്ടിയുടെ കഥ’,
തീപിടിച്ച പുഴയോരത്തുനിന്നും പേ
പിടിച്ച വെയിലോരത്തുനിന്നും കൊണ്ടുപോകണേ
എന്നു കരഞ്ഞുവിളിക്കുന്ന
ഒരു സ്‌കൂളും സ്‌കൂളിന്റെ നിലവിളി കേൾ
ക്കാതെ കൂട്ടുകാരിയുടെ ഫോട്ടോയെടു
ക്കുന്ന കുട്ടികളും പുഴയ്ക്കും റെയിൽപ്പാള
ത്തിനുമിടയിലെ ഉറുമ്പുപച്ചയിൽ ഗാഢനിദ്രയിലായ
പെൺകുട്ടിയും പ്രത്യക്ഷ
പ്പെടുന്ന ‘നിദ്ര’. മഴയെയും വെയിലി
നെയും ഇഷ്ടപ്പെടുന്ന, എന്നാൽ ചുരുണ്ടുകൂടി
ചൂളിക്കെട്ടി മൂലയ്ക്കിരിക്കാൻ അതി
ലേറെയിഷ്ടപ്പെടുന്ന ഒരാളെ കാണിച്ചുതരുന്ന
‘കടയോട്’, പണ്ഡിറ്റ് രവിശങ്ക
റിനും അന്നപൂർണാദേവിക്കും സമർപ്പി
ച്ചിരിക്കുന്ന ‘അവരോഹണം’ തുടങ്ങി
ഇതിലെ ഓരോ കവിതയും വ്യത്യസ്തത
കൊണ്ട് ശ്രദ്ധേയമാകുന്നു.

കാലത്തിലൂടെ അകത്തേക്കും പുറത്തേക്കും
തുറക്കുന്ന, ചിലപ്പോൾ കവി
തയാകാൻ ഉദ്ദേശിച്ചിട്ടുപോലുമില്ലാത്ത,
ചിന്തകളുടെ ഒരു ലോകമുണ്ട് ഈ ‘കല്ക്ക
രിവണ്ടി’യിൽ; കവിതയുടെ സൂക്ഷ്മസ്പന്ദനങ്ങൾ
ഉള്ളിലുള്ള കവിയുടെയും
വായനക്കാരുടെയും ആന്തരികലോക
ത്തിന്മേൽ സജീവമാകുന്ന അനുഭൂതികളുടെ
സൗന്ദര്യം പങ്കുവയ്ക്കുന്നവ. അവ
ഉദാത്തതയെ സാക്ഷാ ത് ക രി ക്കു
ന്നുണ്ടോ ഇല്ലയോ എന്നു തർക്കിക്കാം.
പക്ഷേ, ഏറ്റവും പുതിയ കവിതയുടെ
കാമ്പുറ്റ മാതൃകകളിൽ ചിലത് ഈ സമാഹാരത്തിലുണ്ട്
എന്ന് സന്തോഷപൂർവം
പറയാൻ
സാധിക്കും.

കല്ക്കരി വണ്ടി, മോഹ<നകൃഷ്ണൻ കാലടി,
ഡി.സി.ബുക്‌സ്, 70 രൂപ.