കുഞ്ഞു കഥകളുടെ തമ്പുരാൻ

മിനിഷ് മുഴുപ്പിലങ്ങാട്

കഥയുടെ സാമ്പ്രദായിക രച
നാരീതിയിലും ഘടനയിലും അനിതരസാധാരണമായ
ആത്മവി
ശ്വാസത്തോടെ ഒരു പൊളിച്ചെ
ഴുത്ത് നിർവഹിക്കുകയും പകരം
തനിക്കിണങ്ങുന്ന നവീന
മാതൃകയിലേക്ക് അതിനെ
പുതുക്കിപ്പണിയുകയും അങ്ങ
നെ സംസ്‌കരിച്ചെടുത്ത കഥാരൂപത്തിലേക്ക്
വായനക്കാരെ
വശീകരിച്ചടുപ്പിക്കുകയും
ചെയ്ത കഥാകാരനാണ്
പൊന്നങ്കോട്ട് അഹമ്മദ് പാറ
ക്കടവ് എന്ന പി.കെ. പാറക്കടവ്.
വലിയ കഥകളെഴുതി കഥയുടെ
കനക സിംഹാസനം കീഴടക്കിയവർക്കിടയിലേക്ക്

കുഞ്ഞുകഥകളെഴുതി കരുത്തു
കാട്ടി കയറിച്ചെന്നിരിക്കാൻ
കഴിഞ്ഞ കഥാകാരൻ. കുറഞ്ഞ
വാക്കുകളിൽ കനമുള്ള കാര്യ
ങ്ങൾ പറയുന്നതാണ് ഈ കഥാകാരനു
പഥ്യം. ചെറിയ കഥയാണ്
വലിയ കഥ എന്നദ്ദേഹം
വിശ്വസിക്കുകയും അതു നമ്മെ
ബോധ്യപ്പെടുത്തുകയും
ചെയ്യുന്നു. അനുഭവങ്ങളെ കടഞ്ഞെടുത്ത്
അദ്ദേഹമെഴുതിയ
കൊച്ചു കഥകൾ പക്ഷെ, ജീവി
തത്തെ കുറിച്ച് അമ്പരപ്പിക്കും
വിധം വൈവിധ്യമാർന്ന ദർശനങ്ങളാണ്
നമുക്കു മുമ്പിൽ
വച്ചത്. നാലു പതിറ്റാണ്ടിലേറെയായി
തുടരുന്ന തന്റെ സാഹി
ത്യ ജീവിതത്തിന്റെ നാൾവഴികളിലെ
ഓർമകൾ പങ്കുവയ്ക്കുകയാണ്
മാധ്യമം ഗ്രൂപ്പിന്റെ പീരി
യോഡിക്കൽസ് എഡിറ്റർ
പി.കെ. പാറക്കടവ്
അതീവ ജാഗ്രതയോ
ടെ തുറന്നുവച്ച കണ്ണുകളുമായി തനി
ക്ക് ചുറ്റുമുള്ള സമൂഹത്തെ സദാ നിരീ
ക്ഷിക്കുന്ന കഥാകാരനാണ് പി.കെ.
പാറക്കടവ്. ഈ നിരീക്ഷണത്തിൽ ഉരുത്തിരിയുന്ന
വസ്തുതകളെ ചിന്തയുടെ
മൂശയിലിട്ട് സ്ഫുടം ചെയ്‌തെടുക്കുമ്പോഴാണ്
അദ്ദേഹത്തിന്റെ മനസിൽ
കാലിക പ്രസക്തിയും കലാമൂല്യവുമു
ള്ള കഥാബീജങ്ങൾ നാമ്പെടുക്കുന്ന
ത്. എന്തിനും വിലയുള്ള വർത്തമാനകാലത്ത്
വിലയില്ലാതായിപ്പോകുന്ന
ത് ഒന്നേയുള്ളു, അത് മനുഷ്യ ജീവനാണ്
എന്നു നിരീക്ഷിച്ചപ്പോഴാണ് കണ്ണൂര്,
വധു, ജ്വാല, നാദാപുരം, വില എ
ന്നീകഥകൾ ഉണ്ടായത്. പുതിയ കാലത്തെ
സാമ്രാജ്യത്വം ആഗോളീകരണ
ത്തിന്റെ നീരാളിപ്പിടിയിലാക്കി ഇന്ത്യ
പോലുള്ള മൂന്നാം ലോകരാജ്യങ്ങളെ ഒരു
രണ്ടാം കോളനി വാഴ്ചയുടെ ഇരകളാക്കി
വീർപ്പുമുട്ടിക്കുന്നതിന്റെ വേവലാതി
പങ്കുവയ്ക്കുകയാണ് വില്പന,
കേരളം, പ്രളയത്തിനുശേഷം, ഭൂമിയുടെ
കണ്ണുകൾ അടയുന്നു തുടങ്ങിയ കഥകളിലൂടെ.
ഇന്നത്തെ ലോകം ദൂരയും
സ്വാർത്ഥതയും സ്‌നേഹമില്ലായ്മയും
ആധിപത്യം പുലർത്തുന്നതാണെ
ന്ന കണ്ടെത്തലിൽ നിന്നാണ് ദാനം,
പ്രതിഫലം, കൂട്, പാദസരം തുടങ്ങിയ
കഥകൾ പിറവിയെടുത്തത്. അങ്ങനെ
നോക്കുമ്പോൾ നമ്മുടെ ജീവിതത്തി
ന്റെ സമസ്ത മേഖലകളേയും തൊട്ടറി
ഞ്ഞാണ് പി.കെ. പാറക്കടവിന്റെ കഥാലോകം
കടന്നു പോകുന്നത് എന്നു കാണാൻ
പ്രയാസമില്ല.

കഥയെ കവണയായി കരുതുന്ന കരവിരുതാണ്
ഈ കഥാകാരന്റെ കൈമുതൽ.
സമൂഹത്തിലെ കൊള്ളരുതായ്മകൾക്കെതിരെ
പരമാവധി കരു
ത്തോടെയാണ് അദ്ദേഹം തന്റെ ഓരോ
കുഞ്ഞുകഥകളും തൊടുത്തു വിടു
ന്നത്. അവ ഉന്നം തെറ്റാതെ കൊള്ളേ
ണ്ടിടത്തു തന്നെ കൃത്യമായി കൊള്ളുമ്പോൾ
ഉള്ളം പൊള്ളുന്ന തീക്ഷ്ണാനുഭവങ്ങളായി
മാറുന്നു. തന്റേതെന്ന്
തന്റേടത്തോടെ പറയാൻ കഴിയുന്ന ഒരു
വായനാസമൂഹത്തെ തന്റെ കഥകൾക്കു
ചുറ്റും വളർത്തിയെടുക്കാനു
ള്ള പ്രാപ്തി അദ്ദേഹത്തിനുണ്ടായത്
കഥയിൽ അണുവിട തെറ്റാതെ അനുഷ്ഠിക്കുന്ന
ഈ സവിശേഷതയുടെ
പിൻബലം ഒന്നുകൊണ്ടു മാത്രമാണ്.
കഥയുടെ പൊതു രാജവീഥിയിലൂടെ
നടക്കാനാഗ്രഹിക്കാതിരുന്ന, സ്വയം
നിർമിച്ച ഒറ്റയടിപ്പാതയിലൂടെ മാത്രം
നടക്കാനാഗ്രഹിച്ച, ആഗ്രഹിച്ചതു നട
പ്പിലാക്കിയ, നടപ്പിലാക്കിയതിൽ വിജ
യിച്ച കഥാകാരനാണ് അദ്ദേഹം.

എഴുത്തു വഴികളിൽ താങ്കളിലെ കഥാകാരനെ
ഗാഢമായി സ്വാധീനിച്ച ജീ
വിത ഘട്ടം ഏതാണ്?
കുട്ടിക്കാലം തന്നെ. കോഴിക്കോട്
ജില്ലയിലെ ‘പാറക്കടവി’ലുള്ള ‘പൊ
ന്നങ്കോട്ട്’ എന്ന വലിയ തറവാട്ടിലാണ്
ഞാൻ കുട്ടിക്കാലം ചെലവിട്ടത്.
അംഗങ്ങൾ ഒരുപാടുള്ള ഒരു കൂട്ടുകുടുംബമായിരുന്നു
അത്. കളിക്കൂട്ടുകാരായി
ധാരാളം പേരുണ്ടായിരുന്നെങ്കിലും
ഒറ്റയ്ക്കിരിക്കാനും സ്വപ്‌നം കാണാനും
പ്രകൃതിയെ നിരീക്ഷിക്കാനുമായി
രുന്നു എനിക്കേറെ ഇഷ് ടം. വൃക്ഷ
ങ്ങൾ, ചെടികൾ, പുൽക്കൊടികൾ, പൂവുകൾ,
പൂമ്പാറ്റകൾ, ഇടവഴിയിലെ
നീരുറവകൾ, മഴ, മഞ്ഞ് എന്നിവയൊക്കെ
അന്നെന്നെ ഏറെ ആഹ്ലാദിപ്പിച്ച
കൗതുകങ്ങളായിരുന്നു. പ്രകൃതിയി
ലെ ഈ വൈവിധ്യങ്ങൾ ഓരോന്നും
കുട്ടിക്കാലത്തെ കുഞ്ഞുമനസിന്റെ
കാലിഡോസ്‌കോപ്പിലൂടെ കടന്നു വ
ന്നപ്പോൾ പതിന്മടങ്ങ് വർണപ്പകിട്ടു
ള്ള വിസ്മയാനുഭൂതുകളായിട്ടാണ് എനിക്കനുഭവപ്പെട്ടത്.
കഷ്ടപ്പാടും ദാരി
ദ്ര്യവും വല്ലാതെ വീർപ്പുമുട്ടിച്ചിരുന്നെ
ങ്കിലും വിശേഷ നാളുകളോരോന്നും
അന്ന് നന്നായി ആഘോഷിക്കുകയും
ചെയ്തിരുന്നു. പക്ഷെ, ഇന്ന് പ്രകൃതി
യിലെ കാഴ്ചകളൊന്നും എന്നെ വിസ്മയിപ്പിക്കുന്നില്ല.
ആഘോഷങ്ങളുടെ
പകിട്ടും മനസിൽ അസ്തമിച്ചിരിക്കു

ന്നു. ചുറ്റും നോക്കുമ്പോൾ ഒരുതരം മരവിപ്പു
മാത്രമാണിന്ന്. എങ്കിലും കൈമോശം
വന്ന കുട്ടിക്കാലത്തെ ധന്യമായ
ഓർമകളുടെ നിറച്ചാർത്തുകൾ ഇപ്പൊഴും
മനസിൽ തിളക്കം നഷ്ടപ്പെ
ടാതെ കിടക്കുന്നുണ്ട്. അതാണ് എന്നി
ലെ എഴുത്തുകാരനെ സജീവമായി നി
ലനിർത്തുന്നത് എന്നു ഞാൻ ഉറച്ചു വി
ശ്വസിക്കുന്നു. എന്റെ ജീവിതത്തിൽ
നിന്നും കുട്ടിക്കാലം മൈനസ് ചെയ്താൽ
പിന്നെ ഞാനില്ല; എന്നിലെ കഥാകാരനും.

ഒരെഴുത്തുകാരനായി താങ്കളെ പരുവപ്പെടുത്തിയ
കുടുംബ പശ്ചാത്തലം
എന്താണ്?
എഴുത്ത്, വായന, സാഹിത്യം എ
ന്നിവയുമായി ബന്ധമുള്ള ആരും
കുടുംബത്ത് ഉണ്ടായിരുന്നില്ല. ഉമ്മയായിരുന്നു
എഴുതാനുള്ള എന്റെ പ്രത്യ
ക്ഷ സ്വാധീനം. ധാരാളം കഥകൾ പറ
ഞ്ഞു തന്ന് എന്നെ കഥാകാരനാക്കിയത്
അവരായിരുന്നു. വായന ഒട്ടും ഇല്ലാ
ത്ത ആളായിരുന്നു ഉമ്മ. എങ്കിലും തറവാടുമായി
ബന്ധപ്പെട്ട ഒരു പാടു കാര്യ
ങ്ങൾ അവർക്കറിയാമായിരുന്നു. അവയെ
സത്യവും അസത്യവും അബദ്ധങ്ങ
ളും അതിശയങ്ങളും ധർമസങ്കടങ്ങളും
ഭാവനയും ഭീതിയും മിത്തുകളും വി
ശ്വാസങ്ങളും അന്ധവിശ്വാസങ്ങളും
കൂട്ടിക്കുഴച്ച് കഥകളാക്കി ഉമ്മ എനിക്കു
പറഞ്ഞു തരും. ‘മാജിക്കൽ റിയലിസം’
പോലുള്ള സാഹിത്യ പ്രതിഭാസം കാലമൊരുപാടു
കഴിഞ്ഞ് വായനയിലൂടെ
ഞാൻ അറിയുന്നതിനും എത്രയോ മു
മ്പ്, ഉമ്മയുടെ നാവിൻ തുമ്പിലൂടെ
ഊർന്നു വീണ കഥകളിലൂടെ എനിക്ക്
പരിചിതമായിരുന്നു എന്നത് ഇന്ന് ചി
ന്തിക്കുമ്പോൾ എന്നെ അത്ഭുതപ്പെടു
ത്തുന്ന കാര്യമാണ്. ഒരു കാര്യം അതേ
പടി പറയുമ്പോൾ അത് കഥയാകില്ലെ
ന്നും അതിൽ സ്വപ്‌നവും ഭാവനയും
കൂട്ടിച്ചേർക്കണമെന്നും അപ്പൊഴേ അത്
വായിക്കുന്നവർക്ക് സംതൃപ്തിയും
ആഹ്‌ളാദവും ജനിപ്പിക്കൂ എന്നും
ഞാൻ മനസിലാക്കിയത് ഉമ്മയിൽ നി
ന്നാണ്.

ഒരെഴുത്തുകാരന്റെ പിറവിക്കു പി
ന്നിൽ സ്വാഭാവികമായും വായനയുടെ ഒരു
വലിയ ലോകം ഉണ്ടായിരിക്കുമല്ലൊ.
ഒരു കഥാകാരനായ താങ്കളെ രൂപപ്പെടു
ത്തിയ വായനയെ കുറിച്ച് പറയാമോ?
ബഷീറിന്റെ കൃതികളാണ് ഞാനാദ്യം
വായിക്കുന്നത്. തറവാടിന്റെ മുകളി
ലത്തെ നിലയിലെ വലിയ മുറികളി
ലൊന്നിലെ പത്തായത്തിന്മേലിരുന്ന്,
മുനിഞ്ഞു കത്തുന്ന ചിമ്മിനിവിളക്കി
ന്റെ ഇത്തിരി വെട്ടത്തിൽ അല്പം ഉറക്കെയാണ്
ഞാൻ കഥകൾ വായിക്കുക.
കേൾവിക്കാരിയായി ഉമ്മയുണ്ടാ
കും. സുഹ്‌റയും മജീദും ആനവാരി രാമൻ
നായരും പൊൻകുരിശു തോമയും
ഒറ്റക്കണ്ണൻ പോക്കരും എട്ടുകാലി മമ്മു
ഞ്ഞും ഒക്കെ എന്റെ മനസിൽ കഥാപാത്രങ്ങളായിട്ടല്ല,
പച്ച മനുഷ്യരായിട്ടാണ്
ജീവിച്ചത്. പല രാത്രികളിലും ഞാനിവരെയൊക്കെ
സ്വപ്‌നം കണ്ടു. ബഷീറിന്റ
കൃതികൾ വായിച്ചു കഴിഞ്ഞ
പ്പോഴാണ് തകഴിയുടെയും ദേവിന്റെ
യും പൊറ്റക്കാടിന്റെയും പുസ്തകങ്ങ
ളിലേക്ക് കടക്കുന്നത്.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂൾ
ലൈബ്രറിയിൽ നിന്നും വായി
ക്കാനായി പുസ്തകങ്ങൾ തെരഞ്ഞെ
ടുത്തു തന്നിരുന്ന കണാരൻ മാസ്റ്ററാണ്
എനിക്ക് വായനയുടെ വലിയ ലോ
കം കാണിച്ചു തന്നത്. അന്ന് ക്ലാസിക്ക്
കൃതിയാണെന്നു പോലും അറിയാതെ
പേൾബക്കിന്റെ ‘നല്ല ഭൂമി’ വായിച്ചത്
അദ്ദേഹത്തിന്റെ പ്രേരണയിലാണ്.
ഹൈസ്‌കൂളിൽ, ചിത്രകലാധ്യാപക
നായിരുന്ന ദാമു മാസ്റ്ററാണ് വയലാറി
ന്റെയും മറ്റും കവിതകൾ ചൊല്ലിത്ത
ന്ന് വായിക്കാനുള്ള എന്റെ ആവേശം
നിലനിർത്തിയത്. നല്ല കവിതകൾ
തെരഞ്ഞെടുത്ത് ക്ലാസിൽ ഈണ
ത്തിൽ ചൊല്ലിയിരുന്ന കല്ലങ്കോടൻ അ
ച്യുതൻകുട്ടി മാഷെയും എനിക്ക് മറ
ക്കാൻ കഴിയില്ല. പിന്നീട് പ്രീഡിഗ്രിക്ക്
കോഴിക്കോട് ഫറൂക്ക് കോളജിൽ ചേർ
ന്നപ്പോൾ എന്റെ വായനാലോകം വി
പുലപ്പെടുത്തിയത് ബാബുപോൾ
സാർ (പ്രശസ്ത നിരൂപകനായിരുന്ന
എം.പി. പോളിന്റെ മകൻ) ആയിരുന്നു.
എന്തു വായിക്കണം, എങ്ങനെ വായി
ക്കണം, വായിച്ചെങ്ങിനെ ഉൾക്കൊള്ള
ണം എന്നൊക്കെ എന്നെ പഠിപ്പിച്ചത്
ഈ അധ്യാപകരാണ്. അന്നത്തെ വായന
പിൽക്കാലത്തെ എന്റെ എഴു
ത്തുജീവിതത്തെ ആഴത്തിൽ സ്വാധീ
നിച്ചിട്ടുണ്ട്. അധ്യാപനം ഒരു കടമപോലെ
നിർവഹിച്ച് കടന്നുപോകുന്നതി
ലുപരി ശിഷ്യരായ നമ്മെ ഗാഢമായി
സ്വാധീനിക്കുകയും ഭാവിയിലേക്ക് രുപപ്പെടുത്തുകയും
ചെയ്യുന്നവരാണ് യഥാർഥ
അധ്യാപകരെന്നുള്ള വലിയ സത്യം
ഞാൻ തിരിച്ചറിയുന്നത് നന്മയുടെ
പൂമരങ്ങളായിരുന്ന ഈ ഗുരുക്കൻമാരി
ലൂടെയാണ്.

‘വിസ’ എന്നാണ് താങ്കളുടെ ആദ്യകഥയുടെ
പേര്. ആദ്യം പ്രസിദ്ധീകരിച്ച കഥയും
അതു തന്നെ. ബഹ്‌റൈൻ, ദുബായി,
ഖത്തർ എന്നിവിടങ്ങളിലായി ഏതാണ്ടൊരു
പത്തു വർഷക്കാലം താങ്കൾ
ജോലി ചെയ്തിരുന്നല്ലോ. അതിന്റെ പ്രേരണയിലാണോ
ഈ കഥയെഴുതിയത്?
അല്ല. 1977ലാണ് ഞാനാദ്യമായി
ഗൾഫിൽ പോകുന്നത്. വിസ എഴുതു
ന്നത് എഴുപതുകളുടെ ആദ്യവും. പക്ഷെ,
ഇതോടെ ഞാൻ കഥയെഴുത്തു
തന്നെ നിർത്തേണ്ടി വരുമോ എന്ന
സംശയവും ഉണ്ടായി. കാരണം ഈ കഥയെ
ചിലർ ദുർവ്യാഖ്യാനം ചെയ്ത്
ഇല്ലാത്ത തെറ്റിദ്ധാരണകൾ പരത്തി
യതോടെ കഥയെഴുതിയ എന്റെ കഥ
കഴിക്കാൻ ഒരു കൂട്ടം ആളുകൾ മുന്നോ
ട്ടു വന്നു.

ഈ കഥ നാട്ടിൽ വലിയ പ്രശ്‌നങ്ങൾ
സൃഷ്ടിച്ചിരുന്നു എന്നു കേട്ടിട്ടുണ്ട്. എ
ന്തായിരുന്നു അത്?
സദുദ്ദേശ്യത്തോടെ എഴുതിയ കഥയെ
സ്വാർത്ഥലാഭത്തിനായി ചിലർ വളച്ചൊടിച്ച
തോടെയാണ് പ്രശ്‌നങ്ങൾ
തുടങ്ങിയത്. മരുഭൂമിയുടെ ഗർഭത്തിൽ
ഊറിക്കിടക്കുന്ന എണ്ണയുടെ കരു
ത്തിൽ സമ്പന്നതയുടെ അത്യുന്നതങ്ങ
ളിലെത്തിയ ഒരു വാഗ്ദത്ത ലോകത്തു
ചെന്ന് ജീവിതം പെട്ടെന്ന് ആർഭാടമാ
ക്കി തീർക്കാൻ കൊതിച്ച കേരളത്തി
ലെ ഗൾഫുകാരുടെ ആദ്യതലമുറയെ
മനസിൽ കണ്ടാണ് ഞാനാ കഥയെഴുതിയത്.
‘കുറുവന്തേരി’ എന്ന ഗ്രാമ
ത്തിൽ ഒരാൾ മരിക്കുന്നു. മരിച്ച വീട്ടിൽ
നിറഞ്ഞു നിൽക്കുന്നത് പലതരം പെർ
ഫ്യൂമുകളുടെ ഗന്ധമാണ്. അന്തരീക്ഷ
ത്തിൽ റോത്ത്മാൻസ് സിഗരറ്റിന്റെ പുകച്ചുരുളുകൾ.
വന്നവരൊക്കെ പറയു
ന്നത് ഗൾഫ് വിശേഷങ്ങൾ മാത്രം. അപ്പൊഴാണ്
പോസ്റ്റുമേൻ അവിടേക്ക് കടന്നുവരുന്നത്.
ഉടനെ മയ്യിത്ത് (ശവശരീരം)
കട്ടിലിൽ നിന്നുമെണീറ്റ് ചോദി
ക്കുന്നു: ”എന്റെ വിസ എത്തിയോ?”.
വിസ എന്ന കഥ അവിടെ അവസാനി
ക്കുകയാണ്.

ഒരു പ്രശ്‌നത്തിനു മാത്രം ‘സ്‌കോപ്പ്’
എന്താണ് ഈ കഥയിലുള്ളത്?
ഒന്നുമില്ല. അതെനിക്കുമറിയാം കഥ
വായിച്ചവർക്കുമറിയാം. സത്യ
ത്തിൽ, കഥ വായിക്കാത്ത ചില നി
ക്ഷിപ്ത താല്പര്യക്കാരാണ് കഥയിൽ
ഇല്ലാത്ത ചില പ്രശ്‌നങ്ങൾ ഉണ്ടെന്ന്
വരുത്തിത്തീർത്ത് ഉറഞ്ഞു തുള്ളാൻ
തുടങ്ങിയത്. എന്തൊക്കെയോ മുതലെടുക്കാനുള്ള
ഗൂഢശ്രമങ്ങളായിരു
ന്നു അതിന്റെ പിന്നിൽ. ഒരു ഗ്രാമത്തെ
ഞാൻ അവഹേളിച്ചു എന്നാണവർ പറഞ്ഞതും
പ്രചരിപ്പിച്ചതും. കാഥയറി
യാതെ പലരും അതേറ്റു പിടിച്ചപ്പോൾ
ഗ്രാമം ഒന്നടങ്കം ഇളകി. എങ്ങും പ്രതി
ഷേധം, പ്രകടനം, പൊതുയോഗം…

കഥയെഴുതി പുലിവാലു പിടിച്ചതു
പോലെയായി എന്നർത്ഥം. എന്തായിരു
ന്നു അപ്പൊഴത്തെ മാനസികാവസ്ഥ?
കഥയിൽ ഇല്ലാത്തതു പ്രചരിപ്പിച്ച്
ചിലർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ
കണ്ട് വിഷമം തോന്നിയിട്ടുണ്ട്. ഇവർ
ശരിക്കും എന്റെ കഥയൊന്നു വായിച്ചി
രുന്നെന്നെങ്കിൽ എന്നു ഞാൻ ആശി
ക്കുകയും ചെയ്തു. അപ്പോഴേക്കും എന്നെ
ന്യായീകരിച്ചു കൊണ്ട് ചിലരൊക്കെ
എന്റെ സഹായത്തിനുമെത്തി.
വരുന്നതു വരട്ടെ എന്ന് ഞാനും മന
സ്സിലുറപ്പിച്ചു. ഒരു കാര്യത്തിലാണ് എനിക്കപ്പോൾ
ചെറിയൊരു ഉൾഭയം ഉ
ണ്ടായിരുന്നത്. എന്റെ അടുത്ത പ്രദേശമാണ്
നാദാപുരം. മതവും രാഷ്ട്രീയവും
കൂടിക്കുഴഞ്ഞ് കിടക്കുന്ന ഇവിടെ
ഏത് നിസ്സാരകാര്യവും വളരെ പെട്ടെ
ന്നാണ് വലിയ സംഘർഷങ്ങളിൽ ചെ
ന്നെത്തുക. എന്റെ ആദ്യകഥയെ ചൊ
ല്ലി നാട് കലാപഭൂമിയാ
യാൽ അതിന്റെ തെറ്റിൽ നി
ന്ന് ഒഴിഞ്ഞു നിൽക്കാൻ എനിക്കാകില്ലല്ലോ.
പക്ഷെ,
ഭാഗ്യത്തിന് പ്രശ്‌നങ്ങൾ
കൂടുതൽ വഷളാകുന്നത്
ചിലരുടെ നയപരമായ ഇടപെടൽ
നിമിത്തം ഇല്ലാതായി.
എല്ലാം രമ്യമായി പരി
ഹരിക്കപ്പെട്ടു.

കാര്യങ്ങൾ കാച്ചിക്കുറു
ക്കി, കൂർപ്പിച്ച്, കുറിക്ക് കൊ
ള്ളും വിധം കരുത്തോടെ കഥയിൽ
അവതരിപ്പിക്കുന്ന
പി.കെ. പാറക്കടവിന്റെ ആ പ്രത്യേക
‘ടെക്‌നിക്ക്’ ഉണ്ടല്ലോ; വാക്കുകളിലെ
ധാരളിത്തമല്ല, പിശുക്കാണ് കഥയുടെ
കരുത്ത് എന്ന് കാണിക്കുന്ന ആ സവി
ശേഷ സിദ്ധി. അത് സ്വായത്തമാക്കിയത്
എങ്ങനെയാണ്?
എന്റെ മുൻഗാമികൾ നടന്ന കഥാവഴിയിലൂടെ
നടന്നു തുടങ്ങരുതെന്നും
ഞാൻ നടക്കേണ്ടത് ഞാൻ തന്നെ വെ
ട്ടിയുണ്ടാക്കിയ തനി വഴിയിലൂടെ ആയിരിക്കണമെന്നും
അതിലൂടെ വായന
ക്കാർ എന്നെ തിരിച്ചറിയണമെന്നുമു
ള്ള പ്രാർത്ഥന മാത്രമായിരുന്നു എഴുതിത്തുടങ്ങുന്ന
കാലത്ത് എനിക്കു
ണ്ടായിരുന്നത്. കേവലം 12 വരികൾ
മാത്രമുണ്ടായിരുന്ന ‘വിസ’ എന്ന കഥ
നാട്ടിൽ വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കി
യപ്പോഴാണ് (അനാവശ്യമായിട്ടാണെ
ങ്കിൽ കൂടി) കൊച്ചു കഥയ്ക്കും സമൂഹ
ത്തിൽ വലിയ ‘ഇംപാക്ട്’ ഉണ്ടാ
ക്കാൻ കഴിയുമെന്ന് ഞാൻ തിരിച്ചറി
ഞ്ഞത്. കൊച്ചു കഥയാണ് എനിക്കി
ണങ്ങുക എന്നും അതിലൂടെയാവണം
കഥാരംഗത്ത് ഞാൻ കാലുറപ്പിക്കേ
ണ്ടത് എന്നുമുള്ള വ്യക്തമായ ദിശാബോധം
ആ കഥയാണ് എനിക്കു നൽ
കിയത്. പി.കെ. പാറക്കടവ് ‘വിസ’ എ
ന്ന കഥ സൃഷ്ടിച്ചു എന്നു പറയുന്നതി
നേക്കാൾ നല്ലത് ‘വിസ’ എന്ന കഥ
പി.കെ. പാറക്കടവ് എന്ന കഥാകാരനെ
സൃഷ്ടിച്ചു എന്നു പറയുന്നതാവും.

താങ്കൾ എന്തിനെഴുതുന്നു?

നമുക്കു ചുറ്റും ഉണ്ടാകുന്ന നിരവധി
പ്രശ്‌നങ്ങളോട് ക്രിയാത്മകമായി
പ്രതികരിക്കാൻ മനസ്സു വെമ്പുമ്പോഴാണ്
ഞാൻ എഴുതുന്നത്. എഴുത്താണ്
എനിക്കതിനുള്ള ഏറ്റവും പ്രധാന
മാധ്യമം. അഴിമതിയും അനീതിയും അസമത്വവും
സൃഷ്ടിക്കുന്ന ജീർണത
പ്രളയം പോലെ പെരുകിപ്പെരുകി കഴുത്തോളമെത്തി,
ശ്വാസം മുട്ടി, സാധാരണക്കാർ
ഒരാശ്വാസം പോലെ മരണത്തെ
പ്രതീക്ഷിക്കുന്ന അഭിശപ്ത വർ
ത്തമാനകാലത്ത്, ശുദ്ധസാഹിത്യ
ത്തിന്റെ ദന്തഗോപുരത്തിൽ ഇരുന്ന്
ഞാൻ വേറൊരാളാണ് എന്നു പറയു
ന്ന കപട വേഷധാരികളെ ഞാൻ ഇഷ്ടപ്പെടുന്നില്ല.
ഞാനവരിൽ ഒരാളാ
യിത്തീരരുതേ എന്നാണെന്റെ പ്രാർ
ത്ഥന. ജീവിതം പിഴിഞ്ഞ് സത്തെടു
ത്ത് അതിലിത്തിരി കിനാവും പിന്നെ
കണ്ണീരും ചേർത്ത് ധ്യാനിക്കുമ്പോൾ
എന്റെ കലാസൃഷ്ടി പിറക്കുന്നു. അത്
കഥയാണോ, കവിതയാണോ, നോവലാണോ
എന്നൊന്നും എനിക്കറിയി
ല്ല. അതിനെ എന്തും നിങ്ങൾക്കു വിളി
ക്കാം; കഥയില്ലായ്മ എന്നു പോലും.
എന്നാലും എഴുത്ത് എനിക്ക് കർക്കശമായ
ഒരു അനിവാര്യതയാണ്. എഴുതു
ന്ന വേളയിലെ ദിവ്യമായ ആ പീഡാനുഭവ
മൂഹൂർത്തത്തിലാണ് ഞാനൊ
രാൾ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന
ല്ലോ എന്നു ഞാൻ സ്വയം തിരിച്ചറിയു
ന്നത്. എഴുത്താണ് ഈ ഭൂമിയിൽ എന്റെ
അസ്തിത്വത്തെ അടയാളപ്പെടു
ത്തുന്നത്. എഴുതിയില്ലെങ്കിൽ പിന്നെ
ഞാനില്ല.

കഥയെഴുതിത്തുടങ്ങുന്ന കാലത്ത് മി
ക്കവാറും എല്ലാ എഴുത്തുകാരും നേരിടു
ന്ന ഒരു വലിയ പ്രതിസന്ധി അവ വാരി
കകളിൽ പ്രസിദ്ധീകരിച്ചെടുക്കാനുള്ള
പ്രയാസമാണ്. എന്തായിരുന്നു താങ്കളുടെ
അനുഭവം?

ആദ്യകാലത്തെഴുതിയ എന്റെ നിരവധി
കഥകൾ തിരസ്‌കരിക്കപ്പെട്ടിട്ടു
ണ്ട്. പ്രതീക്ഷയോടെ എഴുതി അയച്ച
കഥകൾ പലതും തിരിച്ചു വരുമ്പോൾ
കടുത്ത നിരാശയും സങ്കടവും തോന്നുമായിരുന്നു.
കഥയെഴുത്തുതന്നെ നിർ
ത്തിയാലോ എന്നുവരെ ആലോചിച്ചി
ട്ടുണ്ട്. പിന്നെ മനസ്സറിയാതെ
വീണ്ടും എഴുതാനായി പേന
യെടുക്കും. എഴുതിയത് പ്രസി
ദ്ധീകരണങ്ങൾക്കയയ്ക്കും. അയച്ചു
കഴിഞ്ഞാൽ പിന്നെ ആശയും
ആകാംക്ഷയും ആവേശവും
നിറഞ്ഞ കാത്തിരിപ്പാണ്.
അതാണ് ദുസ്സഹം. എങ്കിലും ഒരു
കാര്യം അപ്പോഴേക്കും ഞാൻ
തിരിച്ചറിഞ്ഞിരുന്നു; എഴുതാ
തിരിക്കാൻ എനിക്കാവില്ല എ
ന്ന്. പല മുതിർന്ന പ്രസിദ്ധീകരണങ്ങളും
എന്റെ കഥകൾ നിവധി
തവണ തിരിച്ചയച്ചതിനു
ശേഷമാണ് പിന്നീട് പ്രസിദ്ധീ
കരണത്തിന് തെരഞ്ഞടുത്തത്.
ഇങ്ങനെ തിരസ്‌കരിക്കപ്പെട്ട കഥകൾക്ക്
ചില പോരായ്മകൾ ഒക്കെയുണ്ടെന്ന്
വളരെ വേഗം ഞാൻ മനസ്സി
ലാക്കി. പിന്നെ ഞാനവയെ പലതവണ
മിനുക്കിയെടുത്തപ്പോഴാണ് അവ
നല്ല കഥയായി മാറിയത്. ഈ പ്രവൃ
ത്തി എന്റെ ക്രിയേറ്റിവിറ്റിയെ ഗുണകരമായി
സ്വാധീനിച്ചു എന്നു പറയാം. മറ്റൊരർത്ഥത്തിൽ
തിരസ്‌കരണമായി
രുന്നു എന്നിലെ കഥാകാരനെ പിന്നെ
യും പിന്നെയും വിളക്കി, തിളക്കി പാകപ്പെടുത്തിയതും
പരുവപ്പെടുത്തിയ
തും.

ഒരു പ്രമുഖ പ്രസിദ്ധീകരണത്തിന്റെ
പീരിയോഡിക്കൽസ് എഡിറ്റർ എന്ന പദവി
അലങ്കരിക്കുന്ന ആളാണ് താങ്കൾ.
അതുകൊണ്ട് ചോദിക്കട്ടെ, എഴുത്തി
ന്റെ ക്വാളിറ്റി മാത്രമാണോ ഒരെഴുത്തുകാരന്റെ
സൃഷ് ടി പ്രസിദ്ധീകരണത്തിലേ
ക്കു തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം?

അതിനപ്പുറം എഴുത്തുകാരൻ പ്രസിദ്ധീകരണവുമായി
ഉണ്ടാക്കിയെടു
ക്കുന്ന ബന്ധവും സ്വാധീനവും കൂടി അതിന്
ആവശ്യമല്ലേ?
രണ്ടു രീതികളും പൊതുവെ സ്വീകരിക്കപ്പെടുന്നുണ്ട്
എന്നു പറയാം. യോഗ്യമല്ലാത്ത
സൃഷ്ടികൾ വാരികയിലേ
ക്കയച്ചു കഴിഞ്ഞ് ചിലരെങ്കിലും വേ
ണ്ടപ്പെട്ടവരിലൂ ടെ സ്വാധീനിക്കു
മ്പോൾ ചിലപ്പോഴെങ്കിലും നമുക്കതി
ന് വഴങ്ങേണ്ടി വരും; ഇഷ്ടമല്ലെങ്കിൽ
കൂടി. പക്ഷെ, ഏറ്റവും നല്ലത് ക്വാളിറ്റി
യുടെ അടിസ്ഥാനത്തിൽ മാത്രം ഒരു
സൃഷ്ടി പ്രസിദ്ധീകരിക്കപ്പെടുന്നതാ
ണ്. ഇതാണ് എഴുത്തിനും എഴുത്തുകാരനും
ഗുണകരവും ആരോഗ്യകര
വും. ബന്ധങ്ങളും സ്വാധീന ശക്തിയുമല്ല,
നല്ല എഴുത്തിന്റെ പിൻബലത്തി
ലാണ് ഒരു നല്ല എഴുത്തുകാരൻ പരുവ
പ്പെട്ടു വരുന്നത്. അതാണ് സത്യം; അതു
മാത്രമാണ് ശാശ്വതവും.

താങ്കൾ ഏറെയും എഴുതിയിട്ടുള്ളത്
കൊച്ചു കഥകളാണ്. കൊച്ചു കഥകൾ
മാത്രമേ എഴുതാൻ കഴിയൂ എന്നത് എഴു
ത്തുകാരനെ സംബന്ധിച്ചിടത്തോളം ഒരു
പരിമിതിയല്ലേ?

എനിക്കങ്ങിനെ തോന്നിയിട്ടില്ല.
നാനൂറു വരിയെഴുതിയാലും നാലു വരിയെഴുതിയാലും
അതിൽ കഥയു
ണ്ടോ എന്നതിലാണ് കാര്യം. എഴുതിയതിലെ
ധാരളിത്തം കൊണ്ടല്ല, അതി
ലെ വാക്കുകളുടെ ഊക്കു കൊണ്ടാണ്
ഒരു കഥയുടെ വലുപ്പചെറുപ്പം അളക്കേണ്ടത്.
എന്റെ കൊച്ചു കഥകളിലെ
വാക്കുകൾക്ക് വായനക്കാരന്റെ ഉള്ളം
പൊള്ളിക്കാനുള്ള കരുത്തുണ്ട് എന്ന
താണ് എന്റെ അനുഭവം. വായനക്കാരുമായി
നന്നായി ഇന്ററാക്ട് ചെയ്യുന്ന
ഒരു കഥാകാരൻ എന്ന നിലയിലാണ്
ഞാൻ ഈ അഭിപ്രായം പറയുന്നത്. വലിയ
കഥയെഴുതുന്ന അത്രതന്നെ ആയാസകരമാണ്
കുറച്ചു വാക്കുകളിൽ
കൊച്ചു കഥകൾ എഴുതി ഫലിപ്പിക്കു
ന്നതും. കുറുകുന്തോറും ആയാസം കൂടും.
വലിയ കഥകളെഴുതി ചെറുതായിപ്പോകുന്നവരുടെ
ലോകത്ത് ചെറി
യ കഥകളെഴുതി വലുതായി ത്തീരാനാണ്
എനിക്കാഗ്രഹം.

‘മീസാൻ കല്ലുകളുടെ കാവൽ’ ആദ്യ
നോവലാണല്ലോ. ആറു കഥകളെഴുതി
യാൽ അടുത്തത് ഒരു നോവൽ എന്നു
ചിന്തിക്കുന്ന എഴുത്തുകാരുടെ ഇടയിൽ
നിന്നാണ് നാലു പതിറ്റാണ്ടിന്റെ കാത്തി
രിപ്പിനൊടുവിൽ താങ്കൾ ആദ്യനോവൽ
എഴുതുന്നത്. വലിയ ക്യാൻവാസിൽ കഥപറയാൻ
കഴിയുമോ എന്ന ആശങ്കയാണോ
ആദ്യ നോവൽ വൈകാൻ കാരണം?

അതൊന്നുമല്ല. സത്യത്തിൽ എഴുതാതെ
മടിപിടിച്ചിരിക്കാൻ ഇഷ്ടപ്പെ
ടുന്ന ഒരു മനസ്സാണ് എന്റേത്. കൂടാതെ,
എഴുതുമ്പോൾ അനുഭവപ്പെടുന്ന
മാനസിക സംഘർഷങ്ങളെ ഭയന്ന് മാറി
നിൽക്കുന്ന ഒരു പ്രകൃതവുമുണ്ട്.
ഈ കാരണങ്ങൾ കൊണ്ടുതന്നെ എഴുതിയതിനേക്കാൾ
കൂടുതൽ ഞാൻ എഴുതാതിരുന്നിട്ടുണ്ട്.
കൊച്ചു കഥകളിൽ
ഒതുക്കാൻ കഴിയാത്ത കുറെ കാര്യ
ങ്ങൾ കുറെ കാലമായി മനസ്സിലങ്ങ
നെ കിടക്കുന്നുണ്ടായിരുന്നു. അവ
കോർത്തിണക്കി ഒരു നോവൽ എന്ന
ത് എന്റെ ആഗ്രഹവുമായിരുന്നു. അടു
ത്ത സുഹൃത്തുക്കളായ വി.എച്ച്. നി
ഷാദും സാമിർ സലാമും ചേർന്ന് ചെ
ന്നൈയിൽ നിന്ന് ഒരു പുസ്തക പ്രസാധക
സംരംഭം ആരംഭിക്കാൻ ശ്രമം തുട
ങ്ങിയപ്പൊഴേ ഒരു നോവൽ എഴുതാൻ
നിർബന്ധിക്കുന്നുണ്ടായിരുന്നു. എന്നി
ട്ടും മടി കാരണം ഓരോ ഒഴികഴിവുകൾ
പറഞ്ഞ് നോവലെഴുത്ത് ഞാൻ നീട്ടി
ക്കൊണ്ടു പോയി. മാസങ്ങൾതന്നെ
എടുത്താണ് ഒരു ചെറു നോവൽ മാത്രമായ
‘മീസാൻ കല്ലുകളുടെ കാവൽ’
ഞാൻ പൂർത്തിയാക്കിയത് എന്നു പറ
ഞ്ഞാൽ എത്രമാത്രം ഞാൻ ഉഴപ്പി എ
ന്നു വ്യക്തമാകുമല്ലൊ.
എന്റെ സുഹൃത്തുക്കൾക്കത് പ്രസി
ദ്ധീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും (
ഡി.സി. ബുക്‌സാണ് നോവൽ ഒടു
വിൽ ഇറക്കിയത്) അവരുടെ പിടിവി
ടാത്ത നിർബന്ധം ഒന്നു മാത്രമാണ്
ആ നോവലിന്റെ പിറവിക്ക് പ്രേരണ.
അതെന്തായാലും എന്റെ രണ്ടാമത്തെ
നോവലും (ഇടിമിന്നലുകളുടെ പ്രണയം)
ഇപ്പോൾ പുറത്തിറങ്ങിക്കഴിഞ്ഞു.
വലിയ ക്യാൻവാസിലും എനിക്കെഴുതാൻ
കഴിയുമെന്ന് ഇനി തീർച്ചയാക്കാമല്ലോ!

‘മീസാൻ കല്ലുകളുടെ കാവൽ’ എന്ന
നോവലിലെ സുൽത്താൻ ഒരിടത്ത് ഷഹൻസാദയോട്
പറയുന്നുണ്ട്, ”ഒരു നാടിന്റെ
ചരിത്രം പരിശോധിക്കാൻ അക്കാലത്തിറങ്ങിയ
കഥാ പുസ്തകങ്ങൾ വായിച്ചാൽ
മതി” എന്ന്. പി.കെ. പാറക്കടവ്
എന്ന കഥാകാരന്റെ കഥാസങ്കല്പത്തെ
ഇപ്പറഞ്ഞതുമായി ബന്ധപ്പെടുത്താ
മോ?

തീർച്ചയായും. സുൽത്താന്റെ സ്ഥാനത്ത്
ഞാൻ എന്നെതന്നെ നിർത്തി
യാണ് ആ അഭിപ്രായം രേഖപ്പെടുത്തി
യത്. കഥ എന്തായിരിക്കണമെന്നുള്ള
എന്റെ വെളിപാടുതന്നെയാണത്. കാലത്തെ
അടായാളപ്പെടുത്തുമ്പോഴാ
ണ് കഥ കാലാതീതമാകുന്നത്; കഥാകാരൻ
അനശ്വരനാകുന്നതും. കാലത്തെ
അടയാളപ്പെടുത്തുന്ന കഥകൾ
കണ്ടെടുക്കാനുള്ള കാത്തിരിപ്പാണ് ഓരോ
കഥാകാരന്റെയും നിയോഗം എ
ന്നു പറയുന്നത്.

ആധുനികതയുടെ ആസുരത ആടി
ത്തിമർക്കുന്ന കാലത്താണ് താങ്കൾ കഥയെഴുത്തിലേക്ക്
കടന്നു വരുന്നത്. എ
ന്നാൽ ആധുനികതയുടെ ഭാഗമാകാതെ
മാറി നിന്ന അക്കാലത്തെ മലയാള എഴു
ത്തുകാരുടെ ഒരു ചെറു ന്യൂനപക്ഷ
ത്തിൽ താങ്കളും ഉണ്ടായിരുന്നു. എങ്കിലും
ചോദിക്കട്ടെ, ആധുനികത താങ്കളിലെ
എഴുത്തുകാരനെ ഒട്ടും സ്വാധീനിച്ചില്ല
എന്നു പറയാൻ കഴിയുമോ?

അങ്ങനെ പറഞ്ഞാൽ അത് ഹി
പ്പോക്രസി ആയിപ്പോകും. മലയാള
സാഹിത്യരംഗത്തെ മുഴുവൻ വിഴുങ്ങി
യ ആധുനികതയുടെ മൃഗീയതയിൽ
പെടാതിരിക്കാൻ അന്ന് ഒരു എഴുത്തുകാരനും
കഴിയുമായിരുന്നില്ല. പക്ഷെ,
കഥയെ കാപട്യത്തിന്റെ കെട്ടുകാഴ്ച
യായി അവതരിപ്പിച്ച, കഥയെ ജീവിത
ത്തിൽ നിന്നും മാറ്റിനിർത്തിയ ആദർ
ശത്തിന്റെ പൊള്ളത്തരത്തെ പെട്ടെ
ന്ന് തിരച്ചറിയാനും മാറി നിൽക്കാനും
എനിക്ക് കഴിഞ്ഞു എന്നുള്ളത് ഒരു തരം
ദൈവാനുഗ്രഹമായിരുന്നു. അതുകൊണ്ടുതന്നെ
ആധുനികതയുടെ കടം
വാങ്ങിയ ആശയങ്ങളിൽ ഞാനധി
കം അഭിരമിച്ചിട്ടില്ല. ഇങ്ങനെ കുതറി
മാറി നിന്ന് സ്വയം നിലപാട് വ്യക്തമാ
ക്കിയവരായിരുന്നു അക്ബർ കക്കട്ടി
ലും ടി.എൻ. പ്രകാശും കെ.പി. രാമനു
ണ്ണിയും ടി.വി. കൊച്ചുബാവയും ശി
ഹാബുദ്ദീൻ പൊയ് ത്തുംകടവും പി.
സുരേന്ദ്രനും മറ്റും. നിലനില്പിനായി ആധുനികതയെ
വെല്ലുവിളിക്കുക എന്ന
കടമ നിർവഹിച്ചവരാണ് ഞങ്ങൾ. ജീ
വിതത്തെ കഥാപരിസരത്തേക്ക് തിരി
ച്ചു കൊണ്ടുവരിക എന്ന ചരിത്രപര
വും അനിവാര്യവുമായ ദൗത്യം സാധ്യ
മാക്കിയ ഞങ്ങളുടെ പ്രവൃത്തിയെ
നിർഭാഗ്യവശാൽ മലയാളം വേണ്ടവി
ധം വിലയിരുത്തിയോ എന്ന കാര്യം
സംശയകരമാണ്.

താങ്കളുടെ കഥകളെ വിമർശിക്കുന്ന
ത് ശ്രദ്ധിക്കാറുണ്ടോ?

ആധുനികതയെ വെല്ലുവിളിക്കുകയും
ജീവിതം തൊട്ടെഴുതിയ കഥകളി
ലൂടെ സ്വന്തം നിലനില്പ് അന്വേഷിക്കുകയും
കണ്ടെത്തുകയും അങ്ങനെ ഒരു
വായനാസമൂഹത്തെ ഉണ്ടാക്കിയെടു
ക്കുകയും ചെയ്ത ഒരു കൂട്ടം എഴുത്തുകാരുടെ
കൂടെയാണു ഞാൻ. ആധുനി
കതയുടെ പൊതുധാരയിൽ നിന്നു മാറി
നിന്ന് കഥകൾ എഴുതാൻ ശ്രമിച്ചു
എന്നതു കൊണ്ടു മാത്രം അക്കാല
ത്തെ സാഹിത്യ നിരൂപകർ ക്രൂരമായി
അവഗണിച്ചവരിൽ ഞാനും പെട്ടിരു
ന്നു. ആധുനികത അഴിച്ചുവിട്ട കൊടു
ങ്കാറ്റിന്റെ താണ്ഡവത്തിലും അതിനെ
വളമിട്ടു വലുതാക്കിയ നിക്ഷിപ്ത
തല്പരരായ നിരൂപക-വിമർശക പ്രഭൃതികളുടെ
തിരസ്‌കരണത്തിലും തളാരാതെ
പിടിച്ചുനിന്ന ഒരാളാണു ഞാൻ.
ഇനിയും അങ്ങനെതന്നെ മുന്നോട്ടു
പോകാനാണ് എന്റെ തീരുമാനം. എഴു
ത്തുകാരന്റെ ഭാവിയും നിലനില്പും എഴുത്തിന്റെ
കരുത്തിലും വായനക്കാരന്റെ
മനസ്സിലുമാണെന്ന ഉറച്ച വിശ്വാസമാണ്
എന്നെ ഇന്നും നയിക്കുന്നത്.

പുതിയ കഥാകൃത്തുക്കളെ ശ്രദ്ധി
ക്കാറുണ്ടോ? മലയാള കഥാരംഗത്തിന്റെ
ഭാവി ഇവരുടെ കൈകളിൽ ഭദ്രമാണെ
ന്ന് കരുതാമോ?

അടിമുടി ജീർണത ബാധിച്ച
ഒരു രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തി
ക-സാംസ്‌കാരിക സാഹചര്യങ്ങളി
ലെ നേർച്ചക്കോഴികളായി ജീവിക്കുന്ന
നമുക്ക് ഒന്നിനെക്കുറിച്ചും അന്തിമമായ
തീർപ്പു കല്പിക്കാനാവാത്ത ഒരു നി
സ്സഹായതയുണ്ട്. പക്ഷെ, ഈ അവ
സ്ഥ ഒരു കഥാകാരനെ സംബന്ധിച്ചിടത്തോളം
കഥകൾ കണ്ടെടുക്കാനുള്ള
ഏറ്റവും അനുകൂലമായ സാഹചര്യമാണ്
ഒരുക്കുന്നത്. അതിന്റെ ഫലമായി
ട്ടു കൂടിയാവണം നല്ല കാലിബറുള്ള പുതിയ
കുറെ കഥാകൃത്തുക്കൾ ഇവിടെ
ഉണ്ടാകുന്നുണ്ട്. എന്നാൽ നിക്ഷിപ്ത
തല്പരരായ ചില പ്രതിലോമ ശക്തി
കൾ പ്രലോഭനങ്ങളുടെ ദൂഷിത വലയം
തീർത്ത് അവരെ അകപ്പെടുത്താൻ
കാത്തിരിക്കുന്നുമുണ്ട്. അത് ഭേദിക്കാനുള്ള
കരുത്തും കരളുറപ്പും ഈ കഥാകാരന്മാർ
കാണിക്കുകയാണെങ്കിൽ,
എനിക്കുറപ്പുണ്ട് തീർച്ചയായും ഇവരുടെ
കൈകളിൽ നമ്മുടെ കഥാരംഗത്തി
ന്റെ ഭാവി ഭദ്രമായിരിക്കും എന്ന്.

സമൂഹത്തിലെ ചെറിയ മിടിപ്പുകൾ
പോലും സൂഷ്മമായി നിരീക്ഷിക്കുകയും
അത് കഥകളിലേക്ക് ഫലപ്രദമായ രീതി
യിൽ തന്നെ കൊണ്ടു വരികയും ചെയ്യു
ന്ന ജാഗരൂകനായ ഒരു ഭടന്റെ മനസ് താ
ങ്കളിൽ കാണാം…എന്താണതിന്റെ രഹസ്യം?

പ്രത്യക്ഷത്തിൽ തുറന്നിരിക്കുന്ന ര
ണ്ടു കണ്ണുകൾക്കുള്ളിൽ ഉൾക്കാഴ്ച
യോടെ തുറന്നിരിക്കുന്ന അദൃശ്യമായ
മറ്റൊരു കണ്ണു കൂടിയുള്ളവനാണ് കഥാകാരൻ.
ആ കണ്ണാണ് കഥാകാരനെ മ
റ്റുള്ളവരിൽ നിന്ന് വേർതിരിക്കുന്നതും
വ്യത്യസ്തനാക്കുന്നതും. ആ കണ്ണാണ്
സമൂഹത്തിലെ അസാധാരണത്വം കണ്ടെത്താൻ
അയാളെ പ്രാപ്തനാക്കു
ന്നതും കഥാകാരനായി നിലനിർത്തു
ന്നതും. അത് സദാ തുറന്നിരിക്കാൻ ശ
ക്തി തരണേ എന്നാണ് ദൈവത്തി
നോടുള്ള എന്റെ ഒരു പ്രാർത്ഥന. ആ ക
ണ്ണടഞ്ഞാൽ കഥാകാരനു പിന്നെ കഥകളില്ലാതാവും.
കഥയില്ലാതായാൽ കഥാകാരന്റെ
കഥകഴിഞ്ഞു എന്നർത്ഥം.

കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെക്കാലമായി
കഥാരംഗത്ത് സജീവമായ താങ്ക
ളെ മലയാള സാഹിത്യ രംഗം അർഹിക്കു
ന്ന അംഗീകാരം നൽകി ആദരിച്ചു എ
ന്നു കരുതുന്നുണ്ടോ?

എന്നു തന്നെയാണു ഞാൻ കരുതു
ന്നത്. ചെറുതും വലുതുമായി ഒരു പാടു
പുരസ്‌കാരങ്ങൾ കിട്ടി. എന്റെ കഥകളെ
കുറിച്ച് ധാരാളം ആസ്വാദനങ്ങളും
ചർച്ചകളും പഠനങ്ങളും നടക്കുന്നു.
സ്‌കൂൾ ക്ലാസ്സുകളിൽ എന്റെ കഥകൾ
പഠിപ്പിക്കാനായി തെരഞെടുക്കുന്നു.
ഇതൊക്കെയും വിലപ്പെട്ട അംഗീകാര
ങ്ങളല്ലേ?

ഒരു എഴുത്തുകാരനെ സംബന്ധി
ച്ചിടത്തോളം ഇതിനൊക്കെ അപ്പുറ
ത്ത് വിലമതിക്കാനാകാത്ത മറ്റു ചില
അംഗീകാരങ്ങളുമുണ്ട. മലയാള കഥാരംഗത്തെ
കുലപതിയായ പപ്പേട്ടൻ (ടി.
പത്മനാഭൻ) എന്റെ കഥകളെ ഖലിൽ
ജിബ്രാന്റെ രചനകളോട് ഉപമിച്ചത് ഇ
ങ്ങനെ എനിക്ക് കിട്ടിയ വലിയൊരംഗീ
കാരമാണ്. ‘സദ്യ’ എന്നൊരു കഥയെഴുതിയപ്പോൾ
കഥാകൃത്ത് മുണ്ടൂർ കൃഷ്ണൻ
കുട്ടി എനിക്കെഴുതി: ”എന്തി
ന് മഹാഭാരതം? ഇതാണ് കഥ”. കഥയുടെ
വഴിയിൽ ചെറിയൊരു ദൂരം മാത്രം
പിന്നിട്ട എനിക്ക് മലയാളത്തിലെ
മുതിർന്ന ഒരു കഥാകാരനിൽ നിന്നു കി
ട്ടിയ ഈ അഭിനന്ദനം മറ്റേതൊരംഗീ
കാരത്തിനേക്കാളും വലുതാണ്. എഴു
ത്തുകാരനും ചിന്തകനുമായിരുന്ന അ
ന്തരിച്ച എം. ഗോവിന്ദൻ ഒരിക്കൽ എന്നോടു
പറഞ്ഞു, ”നീഎഴുതുന്ന ചെറി
യ കഥകൾ ഞാൻ ശ്രദ്ധിക്കുന്നുണ്ട്”
എന്ന്. ആ വലിയ മനുഷ്യൻ എന്റെ
ചെറിയ കഥകളെ കുറിച്ച് പറഞ്ഞത്
എനിക്കുള്ള ചെറുതല്ലാത്ത അംഗീകാരമായി
ഞാൻ കരുതുന്നു. എഴുത്തുകാരും
വായനക്കാരും മനസിൽ തൊട്ടു പറയുന്ന
അഭിപ്രായങ്ങൾ മറ്റെന്തിനേ
ക്കാളും വിലയുള്ള അംഗീകാരമായിട്ടു
തന്നെയാണ് എനിക്ക് തോന്നുന്നത്.
പഴയ തലമുറയിലേയും പുതിയ തലമുറയിലേയും
എഴുത്തുകാരുടെയും വായനക്കാരുടെയും
സ്‌നേഹവാത്സല്യ
ങ്ങളും പ്രോത്സാഹനവും ആവോളം
ഏറ്റുവാങ്ങാനുള്ള ഭാഗ്യവും എനിക്കു
ണ്ടായിട്ടുണ്ട്. അവരെല്ലാം എന്നിലേ
ക്ക് നന്മ മാത്രമാണ് ചൊരിഞ്ഞത്.

പി.കെ. പാറക്കടവ് എന്ന കഥാകാരനെ
കുറിച്ച് എന്താണ് ഒരു സ്വയം വിലയിരുത്തൽ?

മത്സരിക്കാനായി ഓടുന്ന ഓട്ടക്കാരൻ
(കഥാകൃത്ത്) അല്ല ഞാൻ. അങ്ങ
നെ ഓടി ഒന്നാം സ്ഥാനത്ത് എത്തണമെന്ന
ആഗ്രഹവും എനിക്കില്ല. എ
ന്നാൽ നല്ല ആത്മവിശ്വാസമുള്ള ഓട്ട
ക്കാരൻ (കഥാകാരൻ) ആണു ഞാൻ.
ഓടിക്കൊണ്ടേ(എഴുതിക്കൊണ്ടേ)യി
രിക്കണം എന്നാണെന്റെ ആഗ്രഹം.
എന്റെ കഥകൾ ഗൗരവപൂർവം ശ്രദ്ധി
ക്കുന്ന, വായിക്കുന്ന, വിലയിരുത്തുന്ന
കൂറേ വായനക്കാർ ഈ ഭൂമിയിലെവി
ടെയൊക്കെയോ ഉണ്ട്. അവർക്കായി
കഥകളെഴുതാൻ സ്വർഗത്തിൽ നിന്നും
നല്ല നല്ല വാക്കുകൾ കനിഞ്ഞു നൽ
കാൻ എന്നും ഞാൻ ഈശ്വരനോടു
പ്രാർത്ഥിക്കുന്നു. അങ്ങനെ പുതുപു
ത്തൻ വാക്കുകൾ സ്വർണത്തിരമാലകളായി
വന്ന് എന്നെ ആശ്ലേഷിക്കുന്ന
തു കാണാനായി ഞാൻ ഉറക്കമിളച്ച് കാത്തിരിക്കുകയാണ്.