• About WordPress
    • WordPress.org
    • Documentation
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Premium
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    ▼
    • Writers
Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ജലസുരക്ഷയുടെ രാഷ്ട്രീയം

മനോജ് വൈറ്റ് ജോൺ August 23, 2017 0

നദീതട സംസ്‌കാരത്തിൽ
നിന്നാരംഭിക്കുന്ന ഇന്ത്യയുടെ
ചരിത്രത്തിൽ ജലത്തിന്റെ
സാംസ്‌കാരികവും രാഷ്ട്രീയവുമായ
വിവക്ഷകൾ വിശേഷിച്ചും
പ്രസക്തമാണ്. വളരെ
വലിയ നദി ശൃംഖലയുള്ള ഭൂമേഖലയാണ്
ഇന്ത്യൻ ഉപഭൂഖണ്ഡം.
കാശ്മീർ താഴ്
വരയിലെ ഝലം നദി മുതൽ
തിരുവിതാംകൂറിലെ കരമനയാർ
വരെ അനേകമായിരം
നദികളാലും തോടുകളാലും
സമ്പന്നമാണ് ഉപഭൂഖണ്ഡം.
രണ്ടു മൺസൂണുകുളും
എത്രയോ തടാകങ്ങളുമുണ്ട്.
രാജസ്ഥാൻ ഒഴിച്ച് ഒരു
സംസ്ഥാനവും വരണ്ടതെന്ന
അഥവാ ഏറിഡ് എന്ന
സാങ്കേതിക നിർവചനത്തിൽ
പൂർണമായി വരുന്നില്ല.

ജലം ജീവനു വേണ്ടി എന്ന പ്രമേയത്തിലൂന്നി 2005-15
അന്താരാ ഷ്ട്ര കർമ ദശ
കമായി ആച രി ച്ചു കഴ ിഞ്ഞ ഈ
വേളയിൽ വെള്ളത്തിനു പിന്നിലെ
രാഷ്ട്രീയ വിവക്ഷകളെ കുറിച്ച് ഒരു
അന്വേഷണമാകാം.
വികസനം, തൊഴിലവസരങ്ങൾ,
ദാരിദ്ര്യ നിർമാർജനം, അത്യാഹിതങ്ങൾ
തടയൽ, പെൺകുട്ടികളുടെ വിദ്യാഭ്യാ
സം ഇങ്ങനെ അതി വിശാലങ്ങളായ
പ്രശ്‌നങ്ങളുമായി കണ്ണിചേർത്താണ് ഇന്ന്
ജലത്തെ പറ്റിയുള്ള സംവാദങ്ങൾ
നടന്നു കൊണ്ടിരിക്കുന്നത്.
കുടിക്കാനും കുളിക്കാനും ജീവൻ
നിലനിർത്താനുമുള്ള ഒരു പ്രകൃതി
വിഭവം എന്ന സീമയ്ക്കകത്തുനിന്ന്
നിന്ന് ജലത്തി െന്റ പൊരുളുക ൾ
പുറത്തു കടന്നി രിക്കുന്നു. മനുഷ്യ
ചിന്തയിൽ ജലം രാഷ്ട്രീയവും സാംസ്‌കാരികവും
സ്വത്വപരവുമായ പുതിയ
മാനങ്ങൾ കൈവരിച്ചിരിക്കുന്നു.
വെള്ളത്തിന്റെ ഉപയോഗം പ്രതി
വർഷം പതിന്മടങ്ങ് കൂടിവരുന്ന സമകാലിക
ഘട്ടത്തിൽ ‘ജല സുരക്ഷ’
എന്ന കൂടുതൽ ആഴമേറിയതും സമ്പന്ന
വുമായ ഒരു സംജ്ഞയുടെ കീഴിലാണ്
ചിന്തകൾ വ്യവഹരിക്കപ്പെടുന്നത്. ജല
സുരക്ഷയുടെ പിന്നിലെ രാഷ്ട്രീ യ
മാകട്ടെ വളരെ സങ്കീർ ണമാണ്.
അണു ശക്തി മ ു ത ൽ െ െമ േ ്രക ാ
ഫൈനാൻസ് വരയുള്ള വിഷയങ്ങൾ
ക്കു പിന്നിലെ രാഷ്ട്രീയത്തെ പോലെ
അത്ര സുവ്യക്തവും ഗോചരവുമല്ല ജല
സുരക്ഷയുടെ രാഷ്ട്രീയം.
ഒരു വശത്ത് വരാൻ പോകുന്ന ജല
ദൗർലഭ്യത്തെ പറ്റി ഒരു ഭീകര ചിത്രം ഒരു
ക്കി യിട്ടുണ്ട്. മറുവശത്ത് അതിനെ
നിസാ ര വ ത് ക രിക്കുന്ന ശ്രമവും.
അത്യന്തം ധ്രുവീകരിക്കപ്പെട്ട ഈ ഒരു
പരിത:സ്ഥി തിയിൽ ജല രാഷ്ട്രീയ
ത്തിൽ അടങ്ങിയ യാഥാർത്ഥ്യം ഖനി
ച്ചെടുക്കുക ശ്രമകരമാകും.

വെള്ളം ഏറ്റവും ദുർലഭമായ പ്രകൃതിവിഭവമായിത്തീരുമെന്നും
അത് ഇരു
പത്തൊന്നാം നൂറ്റാണ്ടിൽ യുദ്ധങ്ങൾക്കു
കാരണമാകുമെന്നുമാണ് ലോക ബാങ്ക്
ഇരുപതു വർഷം മുമ്പ് പ്രവചിച്ചത്.
ഭക്ഷ്യോല്പാദനത്തിനുള്ള ഇപ്പോഴത്തെ
മുഖ്യ പരിമിതി ഭൂമിയുടെ ലഭ്യത യാണെ
ങ്കിൽ നാളെ അത് ജല ദുർഭിക്ഷതയായി
രിക്കുമെന്നും ലോക ബാങ്ക് പറയുന്നു.
ഇരുപത്തൊന്നാം നൂറ്റാണ്ട് തുടങ്ങി
15 വർഷത്തിനു ശേഷവും ജലത്തി
നുവേണ്ടി യുദ്ധങ്ങൾ ഒന്നും നടന്നിട്ടില്ല.
ജല ദൗർലഭ്യം സൃഷ്ടിക്കാൻ പോകുന്ന
പ്രശ്‌നങ്ങളെ പെരുപ്പിച്ചു കാട്ടി ഭീതിയുടെ
മാനസികാവസ്ഥ മെനഞ്ഞെടുക്കാൻ
നയ രൂ പീ കരണം നടത്തു ന്നവരും
ഔ േദ ്യ ാ ഗ ിക ബുദ്ധി ജ ീ വികള ും
ശ്രമിക്കുന്നു. യഥാർത്ഥ കാരണങ്ങൾ
തമസ്‌കരിക്കപ്പെടുകയും ചെയ്യുന്നു. കാലി
ഫോർണിയ നേരിടുന്ന അതി രൂക്ഷമായ
ജല പ്രതിസന്ധിയുടെ കാരണം രണ്ടു
നൂറ്റാണ്ടായി തുട ർന്നുവരുന്ന ലാഭ
കേന്ദ്രീകൃതമായ നയമാണെന്ന കാര്യം
വിസ്മരിക്കപ്പെടുന്നു. ജലം കിട്ടാനുള്ള
മനുഷ്യെന്റ മൗലിക അവകാശത്തെ ഒരു
കൂട്ടം സ്വകാര്യകമ്പനികളുടെ ലാഭതാൽ
പര്യത്തിനടിമപ്പെടുത്തിയ നയമാണ്
കാലിഫോർണിയയിലെ ജല ക്ഷാമ
ത്തിനു കാരണം.

ബഹുരാഷ്ട്ര കാർ കമ്പനികളുടെ
ആസ്ഥാ നമായ അമേ രി ക്കയിലെ
തന്നെ ഡെട്രോയിറ്റിലെ അവസ്ഥയും
ദയനീയമാണ്. ഭീമമായ ജല വില
കൊടുക്കാൻ കെല്പില്ലാത്ത ആയിരക്ക
ണക്കിനാളുകളുടെ കണക്ഷൻ കഴിഞ്ഞ
വർഷം വിച്ഛേദിച്ചിരുന്നു. ലോകത്തെ
ഏറ്റവും സമ്പന്നമായ രാജ്യത്ത് കുടി
വെള്ളവും ശുചിത്വസൗകര്യവുമില്ലാതെ
ദിവസങ്ങൾ തള്ളിനീക്കേണ്ടി വന്നു
ആയിരങ്ങൾക്ക്.

രണ്ടായിരത്തി ഇരു പത്തഞ്ചാ
മാണ്ടോടെ അമേരിക്കയിലെ നാല്പതു
ശ തമ ാനം ജനങ്ങൾക്ക് വെള്ളം
കിട്ടുന്നത് സ്വകാര്യ കമ്പനികൾ മുഖേനയാകും.
ലോകത്തു തന്നെ ഇരുപതു
ശതമാനം ജനങ്ങൾക്കു വെള്ളമെത്തി
ക്കുന്നത് ലാഭാടിസ്ഥാനത്തിൽ പ്രവർ
ത്തിക്കുന്ന സ്വകാര്യ കമ്പനി ക ളാ
യിരിക്കും. പൊതു – സ്വകാര്യ പങ്കാളി
ത്തത്തിലൂടെ (പി.പി.പി.) ജലവി
ഭവത്തെ സ്വകാര്യവത്കരിക്കുന്ന പദ്ധ
തികളാണ് ലോക നാണയ നിധിയും
ലോക ബാങ്കും വിവിധ രാജ്യങ്ങളിൽ നട
പ്പാക്കിക്കൊണ്ടിരിക്കുന്നത്. ലോകത്തെ
നാലിലൊന്നു ജനങ്ങൾക്കു ശുദ്ധമായ
കുടിവെള്ളം കിട്ടാനില്ലാത്ത, 250 കോടി
ജനങ്ങൾക്ക് ശുചി ത്വ സൗ ക ര്യങ്ങ
ളില്ലാത്ത സാഹചര്യത്തിലാണ് ജലവി
ഭവത്തെ ലാഭക്കച്ചവട മാക്കാനുള്ള
സൗകര്യം ചെയ്തു കൊടുത്തിരിക്കുന്നത്.

ലോക ബാങ്കും ഐക്യരാഷ്ട്ര സഭയുമടങ്ങുന്ന
ആഗോള ഭരണ വ്യവസ്ഥ ജലവിതരണത്തെ
സംബന്ധിച്ച ചൂഷണ
ബന്ധങ്ങ ൾ അ വ ഗ ണ ി ക്ക ു ന്ന ു .
രാഷ്ട്രങ്ങൾ തമ്മിലെ ബന്ധങ്ങൾക്കു
കൂടുതൽ ഊന്നൽ കൊടുക്കുന്നു. രാഷ്ട്രാ
ന്തരീയ സമാധാനത്തിൽ ജലത്തിനു
വലിയ പങ്കാണ് ഐക്യരാഷ്ട്ര സഭ
കല്പിച്ചു നൽകിയിരിക്കുന്നത്. ‘ജലം,
സമാധാനം, സുരക്ഷ’ എന്ന വിഷയത്തി
ൽ ഐക്യരാഷ്ട്രസഭയും യൂറോപ്യൻ
യൂണിയനും യു.എസും ചേർന്ന് മൂന്നു
വർഷം മുമ്പ് നടത്തിയ ഉന്നത തല
വട്ടമേശ ചർച്ചയിൽ ഹിലാരി ക്ലിന്റൺ
പറഞ്ഞു:
”ജലം നമുക്കു നിരവധി അവ
സരങ്ങൾ ത രുന്നുണ്ട് . സഹകര
ണത്തിനും കൂട്ടുപ്രവർത്തനത്തിനുമുള്ള
അവസരങ്ങൾ. ഭാവിയിൽ സംഭവി
ക്കാവുന്ന സംഘർഷങ്ങൾ ഒഴിവാ
ക്കാനുള്ള അവസരങ്ങൾ”.

സാംസ്‌കാരിക തലം

സംഘർഷങ്ങൾ എങ്ങ നെ യ ു
ണ്ടാകുന്നു, അവയുടെ ചരിത്രപരവും
സാമ്പദികവുമായ ഹേതുക്കളേവ എന്നു
പറയുന്നില്ലെങ്കിലും ഹിലാരിയുടെ
പ്രസ്താവം സമകാലിക രാഷ്ട്രവ്യവ
ഹാരത്തിൽ വെള്ളം എങ്ങനെ ഗ്രഹിക്ക
പ്പെടുന്നുവെന്നതിന്റെ നിദർശനമാണ്.
ജലത്തന്റെ ഉപയോഗത്തെ സംബന്ധി
ച്ച വിവക്ഷകൾ മാത്രമല്ല ഇന്നുള്ളത്.
രാഷ്ട്രീയവും സ്വത്വപരവുമായ മാന
ങ്ങളുണ്ട്.

ഇതു തികച്ചും പുതിയ ഒരു വികാസമായി
കരുതാനും വയ്യ. ആദിമ
ചരിത്രം മുതൽ ജലത്തിന് സാംസ്‌കാ
രികവും ആത്മീയവുമായ തലങ്ങളുണ്ടായിരുന്നു.
ഉദാഹരണമായി അമേരി
ക്കയിലെ പ്യൂബ്ലോ ഇന്ത്യൻസ് വിശ്വസി
ക്കുന്നത് തങ്ങൾ ജലത്തിൽ നിന്ന് ഉത്ഭൂതമായവരെന്നാണ്.
പുണ്യനദികളിലെ
ജലത്തിന് ഹൈന്ദവ സംസ്‌കൃതിയിലും
ആദ്ധ്യാത്മകമായ സ്ഥാനമുണ്ട്.
ജലത്തിന്റെ ശേഖരണം, സംഭരണം,
വിതരണം ഇവയുടെ ഘടനയിലു
ണ്ടാകുന്ന ഏതൊരു മാറ്റവും ജനതയുടെ
സാംസ്‌കാരികവും ആദ്ധ്യാത്മികവുമായ
ജീവതത്ത്വത്തെ ചരിത്രപരമായി മാറ്റിമറിക്കുന്നുണ്ട്.
ജലം അന്തിമമായി ഒരു
രാഷ്ട്രീയ നിർമിതിയായിത്തീരുന്നു.

ദേശീയ ചിത്രം

നദീതട സംസ്‌കാരത്തിൽ നിന്നാരംഭിക്കുന്ന
ഇന്ത്യയുടെ ചരിത്രത്തിൽ
ജലത്തിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ
വിവക്ഷകൾ വിശേഷിച്ചും
പ്രസക്തമാണ്. വളരെ വലിയ നദി
ശൃംഖലയുള്ള ഭൂമേഖലയാണ് ഇന്ത്യൻ
ഉപഭൂഖണ്ഡം. കാശ്മീർ താഴ് വരയിലെ
ഝലം നദി മുതൽ തിരുവിതാംകൂറിലെ
കരമനയാർ വരെ അനേകമായിരം നദി
കളാലും തോടുകളാലും സമ്പന്നമാണ്
ഉപഭൂഖണ്ഡം. രണ്ടു മൺസൂണുകുളും
എത്രയോ തടാകങ്ങളുമുണ്ട്. രാജ
സ്ഥാൻ ഒഴിച്ച് ഒരു സംസ്ഥാനവും വര
ണ്ടതെന്ന അഥവാ ഏറിഡ് എന്ന
സാങ്കേതിക നിർവചനത്തിൽ പൂർണ
മായി വരുന്നില്ല.

എന്നാൽ ഇന്ത്യ രണ്ടായിരത്തി ഇരു
പത്തഞ്ചാമാണ്ടോടെ ജലക്ലേശവും
രണ്ടാ യിരത്തി അമ്പതോടെ തീവ്ര
ദൗർലഭ്യവും അനു ഭ വി ക്കുമെന്ന്
ഡൽഹിയിലെ പ്രതിരോധ പഠന വിശകലന
ഇൻസ്റ്റി റ്റിയൂട്ടിന്റെ പഠനങ്ങൾ
കാണിക്കുന്നു. (പ്രതിശീർഷം 1700
ഘനമീറ്റർ ജലം കിട്ടാതെവരുന്നത്
ക്ലേശാ വസ്ഥയും 1000 ഘനമീറ്റർ
കിട്ടാതെ വരുന്നത് ക്ഷാമാ വസ്ഥ
യുമായി പരിഗണിക്കുന്നു).
ജനസംഖ്യാ വളർച്ചാനിരക്കു വച്ചു
േന ാ ക്ക ി യ ാ ൽ ര ാ ജ ്യ ത്ത ി ന ്
2025-ാമാണ്ടിൽ ഒരു ലക്ഷം കോടി ഘന
മീറ്റർ വെള്ളം ആവശ്യമാണെന്ന് കേന്ദ്ര
ജല വിഭവ വകുപ്പ് അനുമാനിക്കുന്നു.
എന്നാൽ ഇത്രയും വെള്ളം ലഭ്യമാകാൻ
തരമില്ല. 1951-ാമാണ്ടിൽ രാജ്യത്തെ
പ്രതിശീർഷ ജല ലഭ്യത 5100 ഘന മീറ്റർ
ആയിരുന്നത് രണ്ടായിരാമാണ്ടോടെ
1300 ഘന മീറ്റർ ആയി കുറഞ്ഞു. ഇതു
വീണ്ടും കുറഞ്ഞു കുറഞ്ഞു വരുകയാണ്.
രാജ്യത്തെ എല്ലാ പൗരന്മാർക്കും
ശുദ്ധ ജ ല മെ ത്തി ക്കു ന്ന തിനായി
വെള്ളത്തിന്റെ സാമൂഹികവും പാരി
സ്ഥിതികവുമായ വശങ്ങളിൽ ശ്രദ്ധ
കേന്ദ്രീ കരിച്ച് ശാ സ്ര്തീ യമായ ഒരു
വീക്ഷണം നിർമി ച്ചെ ടുക്കുന്നതിനു
പകരം ജലത്തെ സനാതനധർമത്തി
ന്റെ പാവനരൂപമായി അവതരിപ്പിക്കു
കയാണ് സംഘപരിവാറിന്റെ നിയന്ത്ര
ണത്തിലുള്ള ഭരണകൂടം. ജല വിഭവ
മന്ത്രാലയത്തിന്റെ നാമധേയത്തിൽ
പോലും ഗംഗാനദി പുനരുജ്ജീവനം
കൊണ്ടുവന്നു.

രണ്ടായിരത്തി ഇരുപത്തഞ്ചാമാണ്ടോടെ
അമേരിക്കയിലെ
നാല്പതു ശതമാനം
ജനങ്ങൾക്ക് വെള്ളം
കിട്ടുന്നത് സ്വകാര്യ കമ്പനിക
ൾ മുഖേനയാകും. ലോകത്തു
തന്നെ ഇരുപതു ശതമാനം
ജനങ്ങൾക്കു വെള്ളമെത്തി
ക്കുന്നത് ലാഭാടിസ്ഥാനത്തിൽ
പ്രവർത്തിക്കുന്ന സ്വകാര്യ
കമ്പനികളായിരിക്കും. പൊതു
– സ്വകാര്യ പങ്കാളിത്ത
ത്തിലൂടെ (പി.പി.പി.) ജലവി
ഭവത്തെ സ്വകാര്യവത്കരിക്കുന്ന
പദ്ധതികളാണ്
ലോക നാണയ നിധിയും
ലോക ബാങ്കും വിവിധ
രാജ്യങ്ങളിൽ നടപ്പാക്കിക്കൊ
ണ്ടിരിക്കുന്നത്. ലോകത്തെ
നാലിലൊന്നു ജനങ്ങൾക്കു
ശുദ്ധമായ കുടിവെള്ളം കിട്ടാനില്ലാത്ത,
250 കോടി ജനങ്ങ
ൾക്ക് ശുചിത്വസൗകര്യങ്ങ
ളില്ലാത്ത സാഹചര്യത്തിലാണ്
ജലവിഭവത്തെ ലാഭക്കച്ചവടമാക്കാനുള്ള
സൗകര്യം ചെയ്തു
കൊടുത്തിരിക്കുന്നത്.

ആധുനികതയുടെ കണ്ണിലൂടെയാണ്
സ്വാന്ത ന്ത്ര്യാ നന്തര ഭാര തത്തിലെ
നെഹ്രുവിയൻ നയം ജലത്തെ നോക്കി
ക്കണ്ടത്. തുടക്കത്തിൽ ജനങ്ങൾക്ക്
ശുദ്ധജലമെത്തിക്കുക എന്ന ലളിതമായ
ഉദ്ദേശ്യമാണുണ്ടായിരുന്നതെങ്കിലും
പിന്നീട് സാമൂഹിക-പാരിസ്ഥിതിക
കോണുകൾ ഉൾക്കൊള്ളാൻ സ്വതന്ത്ര
ഇന്ത്യയുടെ ശില്പികളായ ആധുനിക
തയുടെ വക്താക്കൾക്കായി. എന്നാൽ
ആധുനികതാ പ്രസ്ഥാനത്തിനു പുറം
തിരിഞ്ഞ്, ഉമ്പർട്ടോ എക്കൊ പറ
യുന്നതു പോലെ, പാരമ്പര്യവാദത്തിൽ
അഭയം തേടുന്ന ഇന്ത്യ ഭരിക്കുന്ന വലതു
ദേശീയവാദികൾ ജലത്തെ ഭിന്നിപ്പിന്റെ
ആയുധമാക്കുന്നതിന്റെ വക്കിലാണ്.
ജല സുരക്ഷയുടെ രാഷ്ട്രീയത്തിന്
ഇന്ത്യയിൽ കൈവരിച്ചിരിക്കുന്ന മുഖ
മിതാണ്. വിവിധ സംസ്ഥാനങ്ങൾ
തമ്മിലെ നദീജല തർക്കങ്ങൾ ഉപ
ദേശീയ വൈരുദ്ധ്യങ്ങൾ വർദ്ധിതമാക്കു
ന്നതിനു കാരണമാകാൻ ഈ വലതു
രാഷ്ട്രീയം ഉൽപ്രേരകമാകും. മുല്ല
പ്പെരിയാർ ജലം വീതിച്ചെടുക്കുന്നതിനെ
സംബന്ധിച്ച കേരള-തമിഴ്‌നാടു തർക്കം
പുതിയ ഉപദേശീയ മാനങ്ങൾ കൈവരിക്കുക
അനിവാര്യമാണ്.

കേരളം എവിടെ?
സാമ്പദികമേഖലയിലെയും ജനവി
ന്യ ാ സ ത്തിലെയും നിര ന്ത രമായ
വ്യത്യാസങ്ങൾ കാരണം ജലത്തിന്റെ
ഭാവി ലഭ്യതയെയും ഉപയോഗത്തെയും
പറ്റിയുള്ള ആകൃതി രേ ഖാചിത്രവും
അനുസ്യൂതം മാറുന്നുണ്ട്. എന്നി
രുന്നാലും ഇപ്പറഞ്ഞ പരിപ്രേക്ഷ്യങ്ങൾ
കേരളത്തിന്റെ ജല വിഭവം, ഉപയോഗം
ഇവ സംബന്ധിച്ച പുതിയ അറിവുകൾ
നൽകാൻ സഹായിക്കുന്നു.
കേരളത്തിന്റെ ജല ഉപഭോഗം ചരി
ത്രപരമായ വീക്ഷണത്തിലൂടെ സമീ
പിക്കേണ്ട ആവശ്യമുണ്ട്. 2025 ആകു
മ്പോൾ സംസ്ഥാനത്ത് വെള്ളത്തിന്റെ
ആവശ്യവും ലഭ്യതയും തമ്മിലെ
അന്തരം ഒന്നേകാൽ ലക്ഷം കോടി ലിറ്റർ
കവിയും. കേരള കാർഷിക സർവകലാശാലയുടെ
പഠനമാണ് ഭീതിദമായ ഈ
അവസ്ഥ വര ച്ചു കാ ണി ക്കുന്നത് .
സംസ്ഥാനത്തിന് ആവശ്യമായ വെള്ള
ത്തിൽ 59 ശതമാനം കൃഷിക്കും 15
ശതമാനം ഗാർഹിക – വ്യാവസായിക
ആവശ്യങ്ങൾക്കുമായിരിക്കും വേണ്ടി
വരിക. ബാക്കി കാൽഭാഗത്തിലേറെ
ലവണത്വനിയന്ത്രണത്തിനും വീണ്ടെടു
ക്കലിനുമായിരിക്കും ആവശ്യമാകുക.
ജനവിന്യസനം, വർഷപാതം, ഭൂമി
ഉപയോഗത്തിലെ മാറ്റങ്ങൾ, കാലാ
സ്ഥാവ്യതിയാനത്തിൽ ഉണ്ടാകാവുന്ന
മാറ്റങ്ങൾ ഇവയെല്ലാം കണക്കിലെ
ടുക്കുമ്പോൾ ചിന്താതീതമായ വിധ
ത്തിൽ ഭീകരമായ ഒരു അവസ്ഥാന്ത
രമാണ് കേരളത്തെ കാത്തിരിക്കുന്നത്.
സംസ്ഥാനത്തെ കിണറുകളിലെ ജല
നിരപ്പ് പത്തു വർ ഷത്തിനി ടെ 72
ശതമാനം കുറഞ്ഞു. ഇതു വീണ്ടും താഴുമെന്ന്
പഠനങ്ങൾ സൂചിപ്പിക്കുന്നു.

കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്ന
ജീവജലലഭ്യതയെ എങ്ങനെ നേരി
ടുമെന്ന് അധികാരികൾക്ക് ഒരു പിടി
യുമില്ല. സരിത വിവാദം പോലുള്ള
ജീർണവിഷയങ്ങളിൽ സ്വയം അഭിര
മിക്കുന്ന നമ്മുടെ ഭരണാധികാരികൾ
ക്കും പ്രതിപക്ഷത്തിനും ലഭ്യതയും
ആവശ്യവും തമ്മിൽ ദിനംതോറും വർദ്ധി
ച്ചുകൊണ്ടിരിക്കുന്ന അന്തരം എങ്ങനെ
നികത്താം എന്നു മാർഗദർശനം നൽകാ
ൻ സമയമില്ല.

ജലം ദുർവിനിയോഗം ചെയ്യരുത്
എന്നല്ല ജലത്തിന്റെ ഉപയോഗം തന്നെ
കുറയ്ക്കുക എന്ന ആഹ്വാനമാണ് സ
ർക്കാരിനു കീഴിലും സ്വകാര്യമേഖലയി
ലുമുള്ള ഗവേഷണ സ്ഥാപനങ്ങൾ
നൽകുന്നത്. കക്കൂസിൽ ചെറിയ ഫ്‌ളഷ്
സംവിധാനമുപയോഗിക്കാനാണ് കേരള
വാട്ടർ അതോറിറ്റിയുടെ പൗരാവകാശ
രേഖയിൽ നിർദേശിക്കുന്നത്. സാനിറ്ററി
ആവശ്യങ്ങൾക്ക് വെള്ളം കുറച്ചുപയോഗിക്കുന്നത്
രോഗചംക്രമണവും മറ്റ്
ആരോഗ്യ പ്രശ്‌നങ്ങളും വർദ്ധിപ്പിക്കും.
ഉപയോഗവും ദുർവിനിയോഗവും
തമ്മിലെ അർത്ഥവ്യത്യാസം ഇല്ലാതാ
കുകയും, ജലസമൃദ്ധിയെ ലക്ഷ്യമാക്കി
യാകണം നയരൂപീകരണം എന്ന കാര്യം
വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. ഒരു
ഭാഗത്ത് ജലസമൃദ്ധിക്കുവേണ്ടി വാദി
ക്കുകയും മറു ഭാഗത്ത് ഉപയോഗം
കുറയ്ക്കാൻ ആവ ശ്യ പ്പെ ടുകയും
ചെയ്യുന്നു.

കേന്ദ്ര, സംസ്ഥാന സർക്കാ രു
കളുടെ കീഴിൽ ജലവുമായി ബന്ധപ്പെട്ട
സ്ഥാപനങ്ങൾ ഇറ ക്കു ന്ന നിന്ദാ
സ്തുതികൾ ഒരേസമയമടങ്ങിയ രേഖക
ൾ വെള്ളത്തിൽ വരച്ച വരപോലെ
അന്തർധാനം ചെയ്യുന്നു. കാലാകാലം
രേഖകൾ ഇറക്കുന്നതിൽ ഒതുങ്ങി നി
ൽക്കുന്നു അവരുടെ ജോലി.
സന്നദ്ധ സംഘടനകൾക്കും കാര്യ
മായൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല.
കേരളത്തിനു പുറത്തുള്ള ഒരു ഉദാഹരണമെടുത്താൽ
പരിത:സ്ഥിതി പഠന
കേന്ദ്രമായ ടെറിയുടെ നവി മുംബൈയി
ലും മറ്റുമുള്ള തണ്ണീർത്തട സംരക്ഷണ
പ്രചാരണ പരിപാടികൾ ഉപരി മദ്ധ്യ
വർഗത്തിൽ പെടുന്നവരിൽ മാത്രം
ഒതുങ്ങി നിൽക്കുകയാണ്. ഗ്രീൻപീസി
ന്റെ പ്രവർ ത്ത നങ്ങളും ജനകീയ
അടിത്തട്ടിൽ എത്തിയിട്ടില്ല.

മലനാടിൽ നിന്ന് ഒഴുകിയിറങ്ങുന്ന
ആറ ു ക ള ും തണ്ണീ ർ ത്ത ടങ്ങള ും
ഉൾനാടൻ ജലപാതകളും പലവഴി വിരി
ഞ്ഞുനിന്നിരുന്ന ജലസമൃദ്ധമായിരുന്ന
കേരളനാടിന് ഇന്നെന്തു പറ്റി? പ്രകൃത്യാ
ജലസമൃദ്ധമായ കേരളം പ്രതിശീർഷ
ജല ലഭ്യതയിൽ രാജസ്ഥാനേക്കാളും
പിന്നിലായതെങ്ങനെ?
ജല സംബന്ധമായ പൊതുബോധം
വികസിക്കാത്തത് കേരളത്തിന്റെ ഒരു
ശാപം ആയി തുടരുന്നു. ശേരളത്തിൽ
ജല സാക്ഷരത ഇല്ലെന്നു തന്നെ
പറയാം. വയ ലുകളും തണ്ണീർത്ത
ടങ്ങളും വൻതോതിൽ നികത്തപ്പെടുന്ന
തിനെതിരെ ജനകീയ പ്രതിരോധം
വേണ്ട നിലയിൽ വളർന്നിട്ടില്ല.
പ്ലാച്ചിമടയിൽ കൊക്കക്കോള ക
മ്പനി ജലമൂറ്റുന്നതിനെതിരെയും ആറ
ന്മുളയിൽ വയൽ നികത്തി വിമാന
ത്താവള കേന്ദ്രീകൃതമായ നഗരം നിർമി
ക്കുന്നതിനെതിരെയും ചില ഒറ്റപ്പെട്ട സം
ഭ വ ങ്ങൾ െക്ക ത ി െര യ ും ന ട ന്ന
സമരങ്ങൾ അല്ലാതെ പ്രാദേശിക
തലത്തിൽ ജനബോധം വിക സി
ക്കാത്തത് ഏറ്റവും വലിയ അപകടമായി
നിലനിൽക്കുന്നു.

പ്രാദേശിക ചിത്രം
ന ാ പ്പ ത്തി ന ാ ല ു ന ദ ി ക ള ി ൽ
നിന്നായി വർഷം തോറും 7000 കോടി
ഘനമീറ്റർ ജലവിള കേരളത്തിനു ലഭി
ക്കുന്നുണ്ട്. മൂവായിരം വാട്ടർ ഷെഡുകൾ
നമുക്കുണ്ട്. എങ്കിലും ആളോഹരി
ശുദ്ധജല ലഭ്യത വരണ്ട സംസ്ഥാന
ങ്ങളേക്കാൾ കുറവാണെന്നത് ദയനീയമായമാണ്.
ജല ക്ലേശം ഉഗ്രാവസ്ഥയിൽ എത്തി
നിൽക്കുന്നത് തൃശൂർ ജില്ലയിലാണ്.

കുത്തനെ ഇടിഞ്ഞുകൊ
ണ്ടിരിക്കുന്ന ജീവജലലഭ്യ
തയെ എങ്ങനെ നേരി
ടുമെന്ന് അധികാരികൾക്ക്
ഒരു പിടിയുമില്ല. സരിത
വിവാദം പോലുള്ള
ജീർണവിഷയങ്ങളിൽ
സ്വയം അഭിരമിക്കുന്ന
നമ്മുടെ ഭരണാധികാരികൾ
ക്കും പ്രതിപക്ഷത്തിനും
ലഭ്യതയും ആവശ്യവും
തമ്മിൽ ദിനംതോറും വ
ർദ്ധിച്ചുകൊണ്ടിരിക്കുന്ന
അന്തരം എങ്ങനെ
നികത്താം എന്നു മാർഗദർ
ശനം നൽകാൻ സമയമില്ല.

എറണാകുളവും മലപ്പുറവും പിന്നാ
ലെയുണ്ട്. കോട്ടയവും പത്തനംതിട്ടയും
സാമാന്യം ഭേദനിലയിലാണ്. മലമ്പ്രദേശങ്ങളായ
ഇടുക്കിയും വയനാടും
താരമ്യേന ഭദ്രമാണെന്നും പഠനങ്ങൾ
കാണിക്കുന്നു. കണക്കുക ൾ അനു
സരിച്ച് പാലക്കാട് ജില്ല ഭേദനിലയിലാണെങ്കിലും
യഥാർത്ഥത്തിൽ അവിടെ
ജല പ്രശ്‌നം മറ്റെല്ലായിടത്തേക്കാളും ഒരു
പക്ഷേ രൂക്ഷമാണ്. ജലം ഊറ്റിയെ
ടുക്കുന്ന വൻകിട പാനീയ കമ്പനികൾ
ജില്ലയിലുള്ളത് ഒരു കാരണമാണ്.
ഇന്ത്യ മുപ്പത്തഞ്ചുവർഷം മുമ്പ്
ഒപ്പുവച്ച രാംസാർ അന്താരാഷ്ട്ര ഉടമ്പടി
പ്രകാരം ലോകമെമ്പാടും സംരക്ഷിക്ക
പ്പെടേണ്ട രണ്ടായിരം തണ്ണീർത്തടങ്ങളി
ൽപ്പെട്ട വേമ്പനാട്ടുകായലും അഷ്ടമുടി
ക്കായലും അതിവേഗം നശിച്ചുകൊണ്ടി
രിക്കുന്നു. വേമ്പനാട്ടു കായൽ ഇതിനകം
നൂറുകണക്കിനു ചതുരുശ്ര കിലോമീറ്റർ
അനധികൃതമായി നികത്തപ്പെട്ടുകഴി
ഞ്ഞെങ്കിലും ഉടമ്പടി പ്രകാരം സർക്കാർ
നടപടിയെടുത്തിട്ടില്ല. ജനകീയ പ്രതി
രോധം വളർന്നുവന്നതുമില്ല.

സമൂഹം, രോഗം
വെള്ളത്താൽ ചുറ്റപ്പെട്ട ഇളർപ്പ
മാർന്ന മണ്ണുള്ള വൈപ്പിൻ ദ്വീപിൽ കുടി
വെള്ളമില്ല. ലോകത്തു തന്നെ അപൂർ
വമായ ഒരു ഛായാപടമായിരിക്കും
വൈപ്പിൻ. ശുദ്ധജലമില്ലാത്ത കേരള
ത്തിൽ സാക്ഷരത, ആരോഗ്യ പരി
പാലനം എന്നീഏറെ കൊട്ടിഘോഷിക്ക
പ്പെടുന്ന നേട്ടങ്ങൾ ഒരു രോഗാതുരമായ
സമൂഹത്തിന്റെ പുറത്തെ രണ്ടു ചുട്ടികൾ
മാത്രമായി മാറിത്തീർന്നിരിക്കുന്നു.
സാമൂഹിക ശാസ്ര്തജ്ഞൻ എമിലി
ഡർക്കയിം ഒരു സമൂഹത്തിനു സംഭ
വിക്കുന്ന രോഗാതുരതയെപറ്റി പറ
യുന്നുണ്ട്. ഒരു സമൂഹത്തിന്റെ ബോധമ
ണ്ഡലത്തി ൽ െപ ാ ത ു െവ ന ി ല
നിൽക്കുന്ന തോതുകോലുകളുണ്ട്. നോം
എന്ന് ആംഗലേയത്തിൽ വിളിക്കുന്ന
ഈ മാനദണ്ഡങ്ങൾ വ്യക്തികളുടെ
ബോധത്തിൽ നിന്ന് നഷ്ടപ്പെടുേമ്പാൾ
സമൂഹം രോഗാതു രമാകുന്നു. ഒരു
വ്യക്തി ആത്മഹത്യ ചെയ്യുന്നത് മാനസി
കമായ കാര ണ ങ്ങൾ ക്കുപരി ആ
വ്യക്തിയുടെ ആത്മപരതയുടെ പുറത്ത്
സ്ഥിതി ചെയ്യുന്ന സാമൂഹിക വസ്തുത
കൾ അഥവാ സോഷ്യൽ ഫാക്ട്‌സ്
എന്നു വിളിക്കപ്പെടുന്ന പ്രക്രിയകൾ കാരണമാണെന്ന്
ഡർക്കയിം ഒരു ഗവേഷണ
ത്തിലൂടെ കണ്ടെത്തുന്നുണ്ട്. അനോമി
എന്നു സാമൂ ഹി ക ശാ സ്ര്തജ്ഞന്മാർ
വിളിക്കുന്ന സാമൂഹികമായ രോഗാതുരതയുടെ
സൂചിക കേരളത്തിൽ വളരെ
ഉയരത്തിലാണ്. പ്രകൃതിയെ നിർദാക്ഷി
ണ്യം തകർത്തുകൊണ്ടിരിക്കുന്ന മണൽ,
പാറ ഖനനങ്ങളും വയൽ, തണ്ണീർത്തടം
നികത്തലും സാമൂഹികമായ രോഗാതുരതയുടെ
ലക്ഷണങ്ങളാണ്.

മുല്ലപ്പെരിയാർ തർക്കം ഉപദേശീ
യതകൾ തമ്മിലെ വൈരുദ്ധ്യം രൂക്ഷമാ
ക്കി. ജലവിഭവത്തെ സംബന്ധി ച്ച് മാനവ
രാ ശിയുടെ പൊതു താൽപര്യം
മുന്നോട്ടു വ യ്ക്കുന്നതിനു പകരം
കേരളവും തമിഴ്‌നാടും സംസ്ഥാന താൽ
പര്യങ്ങൾക്കായി നിലകൊണ്ടതോടെ
തർക്കത്തിന്റെ പരിഹാരം കുടുതൽ
ദുഷ്‌കരമായി.

ജപ്പാന്റെ സഹായത്തോടെ നട
പ്പാക്കിയ ജലനിധി പോലെയുള്ള പദ്ധ
തി കളിലൂടെ സാമ്രാജ്യത്വ ലോക
വ്യവസ്ഥയെ ആശ്രയിച്ചാണ് ഭാവിയിൽ
കേരളത്തിന്റെ ജല ആവശ്യങ്ങൾ നിറവേറ്റപ്പെടാൻ
പോകുന്നത്.

ജലത്തെ കേവലമായ ഒരു പ്രകൃതി
വിഭവം എന്ന നിലയിൽ നിന്ന് ഒരു
ചരക്ക് ആയി പരിവർത്തനം ചെയ്യു
കയാണ് മുതലാളിത്തം ചെയ്യുന്നത്.
പണ്ടുണ്ടായിരുന്ന തരത്തിൽ ക്ലിപ്തരൂപമില്ലാത്ത
ഒരു ഉപയോഗ വസ്തുവായല്ല,
മറിച്ച് ഏകകങ്ങളായി മുറിച്ചു മാറ്റി വിപണിയിലെത്തിക്കുന്ന
ഒന്നിനെയാണ്
ചരക്ക് എന്ന പദം കൊണ്ട് അർത്ഥമാരാഷ്ട്രീയമാനം
ക്കുന്നത്. ലിറ്ററുകളായും ക്യുബിക്ക്
മില്ലിമീറ്റർ ആയും മുറിച്ച് ഏകകപ്രകാരം
വിലയിട്ട് വിപണിയിലെത്തിക്കുന്ന ഒരു
ചരക്ക് ആയി മാറ്റ പ്പെടുന്നതോടെ
വെള്ളം മനുഷ്യക്രിയയിൽ നിന്ന് അന്യ
വ ത് ക രി ക്ക പ്പെടുന്നു. അറുപതു
ശതമാനം ജലഗർഭിതമായ മനുഷ്യ
ശരീരം ജലത്തെ അന്നുമുതൽ തന്നിൽ
നിന്ന് അന്യമായ ഒരു വസ്തുവായി
ദർശിക്കുന്നു. അപ്രാപ്യവും പണം
കൊടുത്തു വാങ്ങേണ്ടതുമായ ഒരു
ഉപഭോഗ വസ്തുവായി അത് മനുഷ്യ
ബോ ധത്തി ൽ ഉ ൾ വ ി ര ി യ ുന്നു .
ജലത്തിന്റെ ജൈവസത്ത മറയുന്നു.

പ്ലാച്ചിമട പ്രശ്‌നത്തിൽ ഉൾപ്പെട്ടുനിന്ന
ഇ ന്ത ്യ ാ റ ി േസ ാ ഴ ് സ ് െസ ന്റ ർ
പോലെയുള്ള സന്നദ്ധ സംഘടനകൾ
ജലത്തെ ചരക്കുവത്കരിക്കുന്നതിൽ
സാമ്രാജ്യത്വ ഘടനയുടെ പങ്കിനെ പറ്റി
നിശബ്ദത പാലിക്കുന്നു. ജനകീയമായ
പ്രതിരോധങ്ങള വളർന്നു വരുന്നതു
മാത്രമാണ് ജലസംരക്ഷണത്തിനുള്ള
പോംവഴി. ജലത്തിന്റെ ചരക്കുവത്
കരണം നിർമാർജനം ചെയ്യുന്നതിലൂടെ
മാത്രമേ ജലത്തെ മാനവരാശിക്കു
വീണ്ടെടുക്കാൻ
സാധിക്കൂ.

Previous Post

ജലത്തിന്റെ സൗന്ദര്യശാസ്ത്രം

Next Post

ഒക്ടാവിയോപാസ് കവിത കണ്ടെത്തുന്നു

Related Articles

life-experienceകവർ സ്റ്റോറി

രാജ്യനിയമങ്ങളും മതനിയമങ്ങളും

കവർ സ്റ്റോറി

കപട ദേശീയതയും അസഹിഷ്ണുതയും

കവർ സ്റ്റോറി

റോഹിൻഗ്യൻ യാതനകളുടെ മറുവശം

കവർ സ്റ്റോറി

ഐ.എസും ഇന്ത്യന്‍ മുസ്ലിങ്ങളും

കവർ സ്റ്റോറി

ദേവദാസി സമ്പ്രദായം – ചരിത്രപരവും പ്രാചീനവുമായ തുടർ വായന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles from

മനോജ് വൈറ്റ് ജോൺ

ജലസുരക്ഷയുടെ രാഷ്ട്രീയം

Latest Updates

  • മണിപ്പൂർ ഡയറി-2: സ്നേഹത്തിന്റെ മുഖങ്ങൾSeptember 21, 2023
    മണിപ്പൂരിനെ കൂടുതൽ അറിയാൻ അവിടുത്തെ ഭൂപ്രകൃതിയും മനസ്സിലാക്കണം. 10 ശതമാനം വരുന്ന ഇംഫാൽ […]
  • ജയന്ത മഹാപത്ര: ഒഡീഷയെ ഇംഗ്ലീഷിൽ എഴുതിയ കവിSeptember 21, 2023
    പ്രമുഖ സാഹിത്യകാരനും കവിയുമായ ജയന്ത മഹാപാത്ര കഴിഞ്ഞ മാസം അന്തരിച്ചു. ഇംഗ്ലീഷ് കവിതയ്ക്ക് […]
  • പരകായ ആവേശംSeptember 20, 2023
    ഇരുട്ടുപരന്നാൽ മാത്രംചലനാത്മകമാകുന്നചിലജീവിതങ്ങളുണ്ട്.പൊന്തക്കാടുകളിൽനൂണ്ട് നുണ്ട്വെളിച്ചത്തിന്റെഉറവ തേടിത്തേടിജീവിതംഇരുട്ട് മാത്രമാണെന്ന‘ബോധ്യത്തിൽ’വിരാമമായവർ . (പെരുച്ചാഴികളെക്കുറിച്ച്മാത്രമല്ല ) ‘സന്തോഷ’മെന്നത്തൊലിപോലെകറുത്തതാണെന്നും,വെളിച്ചംവെളിവുകിട്ടാത്തവെളുപ്പാണെന്നുംപെരുച്ചാഴികൾക്കുംതിരിച്ചറിവുണ്ടായിട്ടുണ്ട്.( മുൾക്കാടുകൾ […]
  • കരുവന്നൂർ ബാങ്ക് അന്വേഷണം ഫലം കാണുമോ?September 19, 2023
    സഹകരണ ബാങ്കുകളിലെ തട്ടിപ്പിന് ഇരയാകുന്ന മനുഷ്യരുടെ കഥകൾ പത്രവാർത്തകളിൽ ഇടം പിടിച്ചു തുടങ്ങിയിട്ട് […]
  • ചിത്ര പാടുമ്പോള്‍September 15, 2023
    ചിത്ര പാടുമ്പോള്‍വിചിത്രമാം വീണയില്‍സ്വപ്നവിരല്‍ ചേര്‍ത്തിരിപ്പൂനാദമതേതോ ശ്രുതിയിണങ്ങി,യെന്‍റെചേതനയില്‍ രാഗലോലം. ചിത്ര പാടുമ്പോള്‍സചിത്രമേതോ നിലാ_വുച്ചിയിലായ് പൂത്തിരിപ്പൂനിശ്ചലമെന്നായാക്കണ്ഠരവങ്ങങ്ങളില്‍സ്വച്ഛമാമാലാപനാര്‍ദ്രം. […]
  • ഇന്ത്യാ സഖ്യം ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാൻ: ബി ജെ പിSeptember 14, 2023
    രണ്ട് ഡസനിലധികം പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടുന്ന ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് […]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven