• About WordPress
    • WordPress.org
    • Documentation
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Premium
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    ▼
    • Writers
Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ജെ. ഡെയുടെ കൊലപാതകം ഉയർത്തുന്ന ചോദ്യങ്ങൾ

മോഹന്‍ കാക്കനാടന്‍ November 6, 2013 0

മുതിർന്ന മാധ്യമപ്രവർത്തകനായിരുന്ന ജയ്ദീപ് ഡെയുടെകൊലപാതകം പുറത്തുവരാനിരിക്കുന്ന വാർത്തകളെ പേടിക്കുന്ന ആരൊക്കെയോ ഈ സമൂഹത്തിൽ ഉണ്ടെന്ന വസ്തുതയാണ് നമ്മുടെ മുന്നിൽ വീണ്ടും വെളിപ്പെടുത്തുന്നത്. പവായിൽ
അംബരചുംബികൾ മാത്രമുള്ള ഹിരാനന്ദാനി സെൻട്രൽ അവന്യൂവിൽ പകൽ വെളിച്ചത്തിൽ ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു കൊലപാതകം എന്നതും ശ്രദ്ധേയമാണ്. റോഡുകൾപോലും ക്യാമറയുടെ നിരീക്ഷണവലയത്തിലുള്ള മുംബയിലെ പ്രധാനപ്പെട്ട ഒരു പ്രദേശമാണത്. തങ്ങൾ വിചാരിച്ചാൽ എവിടെയും തങ്ങൾക്ക് കടന്നുചെല്ലാനാവുമെന്ന ധാരണ പരത്താനും, എത്ര തെളിവുണ്ടായാലും
തങ്ങളെ രക്ഷപ്പെടുത്താൻ കെല്പുള്ളവർ തങ്ങളോടൊപ്പമുണ്ടെന്ന ധാർഷ്ട്യവും കൊലപാതകത്തിനായി ഈ സ്ഥലം തെരഞ്ഞെടുത്തതിലൂടെ അവർ വ്യക്തമാക്കുകയായിരുന്നു. അധോലോകത്തിനപ്പുറം, ഉന്നതമായ, സ്വാധീനശക്തിയുള്ള പലർക്കും ഈ കൊലപാതകത്തിൽ കയ്യുണ്ടെന്ന് മനസ്സിലാക്കാൻ ഏതു പോലീസുകാരനും സാധിക്കുന്നതേയുള്ളൂ.

എന്നാൽ, ഈ കൊലപാതകം അധോലോകത്തിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ഒരു ശ്രമമായിരുന്നു ആദ്യംമുതൽക്കേ മുംബയ് പോലീസ് കൈക്കൊണ്ടത്. ദാവൂദ് ഇബ്രാഹിമും ഛോട്ടാ രാജനും രാജ്യം വിട്ടതോടെ ആസൂത്രിതമായ അധോലോക പ്രവ
ർത്തനങ്ങൾ അവസാനിച്ചെന്നു വീമ്പിളക്കിയ പോലീസിന് അധോലോകം ഇപ്പോഴും ശക്തമായി നഗരത്തിലുണ്ട് എന്ന് സമ്മതിക്കേണ്ടിവന്ന വൈചിത്ര്യവും ഈ വിഷയത്തിലുണ്ട്. ജെ. ഡെയുടെ കൊലപാതകം ഉയർത്തുന്ന പ്രധാന പ്രശ്‌നം ‘എന്തിനായിരുന്നു ഈ മാധ്യമപ്രവർത്തകൻ വധിക്കപ്പെട്ടത്’ എന്നതാണ്. അധോലോകസംഘങ്ങൾ മാധ്യമങ്ങൾക്കെതിരായി പ്രവർത്തിച്ച ഒരു ചരിത്രം മുംബയിലില്ല. ഏകദേശം 25 വർഷങ്ങൾക്കു മുമ്പ് ബ്ലിറ്റ്‌സിന്റെ ലേഖകനായ നാരായണൻ ഉല്ലാസ്‌നഗറിൽ വച്ച് കൊല്ലപ്പെട്ടതുപോലും ചില പ്രാദേശിക ഗുണ്ടായിസത്തിന്റെ അനന്തരഫലമായിരുന്നു. മാത്രമല്ല, ഇപ്പോൾ അറസ്റ്റു ചെയ്യപ്പെട്ട
സതീഷ് കാലിയയും മറ്റും വെറും വാടകക്കൊലയാളികൾ മാത്രമാണ്. ഇവരെ വാടകയ്‌ക്കെടുത്തതാരാണ് എന്ന ചോദ്യമാണ് പോലീസിനു മുന്നിലുള്ളത്. ഛോട്ടാ രാജൻ ഫോണിൽ വിളിച്ച് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു എന്നും മറ്റും ചില മാധ്യമങ്ങൾ അവകാശപ്പെടുന്നത് യഥാർത്ഥ കുറ്റവാളികളെ ഒളിപ്പിക്കാനുള്ള ഒരു ശ്രമമാണ്. ഛോട്ടാ രാജന്റെ ശബ്ദം ശരിയായി പോലീസ് രേഖപ്പെടുത്തിയിട്ടില്ല.

അതുപോലെ, ലണ്ടനിൽ ചേക്കേറിയ ഇഖ്ബാൽ മിർച്ചിയും ഛോട്ടാ രാജനും തമ്മിലുള്ള കുടിപ്പകയിലും ജെ. ഡെയെ കൂട്ടിച്ചേർക്കാനുള്ള നീക്കങ്ങൾ പലരും നടത്തുന്നുണ്ട്. ഇതും തെളിവുകളുടെ പിൻബലമില്ലാത്ത, മാധ്യമശ്രദ്ധ തിരിച്ചുവിടാനുള്ള തൽപരകക്ഷികളുടെ ശ്രമമാണെന്നത് ശ്രദ്ധേയമാണ്. അഴിമതിയും കുറ്റവാസനയും മാത്രം കൈമുതലായുള്ള അവിശുദ്ധ രാഷ്ട്രീയ-ബിസിനസ് ബന്ധങ്ങൾ ജെ. ഡെയുടെ കൊലപാതകത്തിൽ അന്വേഷണവിധേയമാക്കേണ്ടതുണ്ട്. മുംബയിൽ പത്രപ്രവർത്തകർ നടത്തിയ രാജ്ഭവൻ മാർച്ചും, പ്രസ് ക്ലബിനു മുന്നിലെ റിലേ സത്യഗ്രഹവുമാണ് അന്വേഷണം ഇത്രയെങ്കിലും ഊർജിതമാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. അതുവരെ ഈ കൊലപാതകം തെളിയിക്കാനാവില്ലായെന്ന ഒരു നിലപാടായി രുന്നു പല ഉന്നതസ്ഥാനീയരും കൈക്കൊണ്ടിരുന്നത്.

ജെ. ഡെ വെളിപ്പെടുത്തിയ രേഖകളേക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന രേഖകളെയാണ് വാടകക്കൊലയാളികളെ ഏർപ്പാടാക്കിയവർ ഭയപ്പെട്ടിരുന്നത് എന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ സതീഷ് കാലിയയെപ്പോലെ ഒരു വാടകക്കൊലയാളിയുടെ കുറ്റമേറ്റുപറച്ചിലിൽ കേസ് ഫയൽ അടയ്ക്കാതെ,
അയാളെ ഏർപ്പാടാക്കിയവരെ കണ്ടുപിടിച്ച്, അവരുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് മനസ്സിലാക്കിയാൽ മാത്രമേ പൊതുജനത്തിന് ഭരണസംവിധാനങ്ങളിലും പോലീസിലും ന്യായപീഠത്തിലുമുള്ള വിശ്വാസം നിലനിൽക്കുകയുള്ളൂ.

Related tags : J DeyMumbai

Previous Post

നാംദേവ് ധസ്സാൾ: ദൈവത്തിന്റെ വികൃതിയിൽ ഒരു കവിജനനം

Next Post

എം ആർ രേണുകുമാറിന്റെ കവിതകൾ വായിക്കുമ്പോൾ

Related Articles

mukhaprasangam

സാഹിത്യത്തിലെ സ്ത്രീ ശക്തി

mukhaprasangam

മതരാഷ്ട്രീയത്തിനെതിരെ അവബോധം വളർത്തണം

mukhaprasangam

മലയാള സിനിമയിലെ നൂതന തരംഗം

mukhaprasangam

ഇനിയും പഠിക്കാത്ത മുംബയ് നാടകവേദി

mukhaprasangam

സ്ത്രീസുരക്ഷയും നിയമരൂപീകരണവും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles from

മോഹന്‍ കാക്കനാടന്‍

കരുവന്നൂർ ബാങ്ക് അന്വേഷണം ഫലം കാണുമോ?

സാരിത്തുമ്പിൽ കുരുങ്ങിയ പ്രബുദ്ധ കേരളം

മതരാഷ്ട്രീയത്തിനെതിരെ അവബോധം വളർത്തണം

എൻ. കെ.പി. മുത്തുക്കോയ: വരയും ജീവിതവും

തുടർഭരണം യാഥാർത്ഥ്യമാകുമ്പോൾ

കൊറോണയും ആസന്നമായ പട്ടിണി മരണങ്ങളും

ഇന്ത്യയ്ക്കുമേൽ പടരുന്ന കരിനിഴൽ

രാജ്യത്തെ തകർക്കുന്ന സാമ്പത്തിക പ്രതിസന്ധി

ഇടതുപക്ഷത്തിന്റെ കാഴ്ചകൾക്ക് മങ്ങലേൽക്കുമ്പോൾ

നമുക്കുവേണ്ടിയാകട്ടെ നമ്മുടെ ഓരോ വോട്ടും

കഥാപതിപ്പും അഞ്ചാമത് ഗെയ്റ്റ്‌വെ ലിറ്റ് ഫെസ്റ്റും ഭക്തി രാഷ്ട്രീയവും

വേണം നമുക്ക് ഉത്തരവാദിത്തമുള്ള സമൂഹ മാധ്യമങ്ങൾ

സദാചാരവാദികളും സാഹിത്യവും

ഭാഷയ്ക്ക് ഉണർവ് ഉണ്ടാകുമ്പോൾ

സാഹിത്യത്തിലെ സ്ത്രീ ശക്തി

വർഗീയ ഫാസിസ്റ്റു ശക്തികളെ തിരിച്ചറിയാൻ വൈകരുത്

മതേതരശക്തികൾ ദുർബലമാവുമ്പോൾ

ജലസാക്ഷരതയും സംരക്ഷണവും

ഒടുവിൽ നിങ്ങളെ തേടിയെത്തുമ്പോൾ..

ആത്മഹത്യാമുനമ്പിൽ എത്തപ്പെട്ടവർ

ദലിത് രാഷ്ട്രീയത്തിന് പുതിയ ദിശാമുഖം

മൂഢസ്വർഗത്തിൽ നമുക്കും ജീവിക്കാം

സ്ത്രീപീഡനത്തിനെതിരെ നിയമം ശക്തമാകണം

വിസ്മൃതിയിലാവുന്ന വംശപ്പെരുമകൾ

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും

വരള്‍ച്ചയില്‍ വലയുന്ന മറാത്ത്‌വാഡ

കശ്മീർ പ്രതിസന്ധി എത്രത്തോളം

കാവിയുടെ കടന്നാക്രമണങ്ങൾ

പ്രസക്തി നശിക്കുന്ന ഇടതുപക്ഷം

സ്ത്രീസുരക്ഷയും നിയമരൂപീകരണവും

ജെ. ഡെയുടെ കൊലപാതകം ഉയർത്തുന്ന ചോദ്യങ്ങൾ

ഇനിയും പഠിക്കാത്ത മുംബയ് നാടകവേദി

മലയാള സിനിമയിലെ നൂതന തരംഗം

ആശംസകളോടെ…

Latest Updates

  • ഏറ്റവും വലിയ ദാർശനികപ്രശ്നം പേര് ആകുന്നുSeptember 26, 2023
    ഇന്നലെ രാത്രിസ്വപ്നത്തിൽ എന്നെയാരോ വിളിച്ചത്സെൻ ഷാ എന്നാണ്ഇടത്ത് ഇബ് സെൻവലത്ത് ബർണാഡ് ഷാസെൻ […]
  • മലയാളം ന്യൂസ് കാല്‍ നൂറ്റാണ്ടിലേക്ക്September 25, 2023
    ഒരു ദിവസം പോലും ഇടവേളയില്ലാതെ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി സൗദി അറേബ്യയില്‍നിന്ന് ഒരു മലയാള […]
  • സിനിമകളിലെ സ്വവർഗാനുരാഗ സ്ത്രീജീവിതങ്ങൾ-2September 22, 2023
    (കഴിഞ്ഞ ലക്കം തുടർച്ച) ഇതിൽ നിന്നും വളരെ വ്യത്യാസമായിരുന്നു ‘ഡിസ് ഒബീഡിയൻസ്’ (Disobedience) […]
  • മണിപ്പൂർ ഡയറി-2: സ്നേഹത്തിന്റെ മുഖങ്ങൾSeptember 21, 2023
    മണിപ്പൂരിനെ കൂടുതൽ അറിയാൻ അവിടുത്തെ ഭൂപ്രകൃതിയും മനസ്സിലാക്കണം. 10 ശതമാനം വരുന്ന ഇംഫാൽ […]
  • ജയന്ത മഹാപത്ര: ഒഡീഷയെ ഇംഗ്ലീഷിൽ എഴുതിയ കവിSeptember 21, 2023
    പ്രമുഖ സാഹിത്യകാരനും കവിയുമായ ജയന്ത മഹാപാത്ര കഴിഞ്ഞ മാസം അന്തരിച്ചു. ഇംഗ്ലീഷ് കവിതയ്ക്ക് […]
  • പരകായ ആവേശംSeptember 20, 2023
    ഇരുട്ടുപരന്നാൽ മാത്രംചലനാത്മകമാകുന്നചിലജീവിതങ്ങളുണ്ട്.പൊന്തക്കാടുകളിൽനൂണ്ട് നുണ്ട്വെളിച്ചത്തിന്റെഉറവ തേടിത്തേടിജീവിതംഇരുട്ട് മാത്രമാണെന്ന‘ബോധ്യത്തിൽ’വിരാമമായവർ . (പെരുച്ചാഴികളെക്കുറിച്ച്മാത്രമല്ല ) ‘സന്തോഷ’മെന്നത്തൊലിപോലെകറുത്തതാണെന്നും,വെളിച്ചംവെളിവുകിട്ടാത്തവെളുപ്പാണെന്നുംപെരുച്ചാഴികൾക്കുംതിരിച്ചറിവുണ്ടായിട്ടുണ്ട്.( മുൾക്കാടുകൾ […]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven