നരഭോജികളും കോമാളികളും – അധികാരത്തിന്റെ മുതല ജന്മങ്ങൾ

ഫസൽ റഹ്മാൻ


(എൻഗൂഗി വാ തിയോംഗോയുടെ ദി വിസാർഡ് ഓഫ്
ദി ക്രോ എന്ന നോവലിനെ കുറിച്ച്)

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളിൽ, അമ്പതുകളിലും
അറുപതുകളിലും, കൊളോണിയൽ വിരുദ്ധ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളുമായി
ബന്ധപ്പെട്ട് ആഫ്രിക്കൻ ദേശങ്ങളിൽ ഉയർന്നുവന്ന
ശക്തമായ ദേശീയ വികാരവും സ്വാതന്ത്ര്യ സ്വപ്‌നങ്ങൾ വളർത്തിയെടുത്ത
ശുഭാപ്തിയും ആഫ്രിക്കയിൽ സംസ്‌കാരമെന്ന
ത് യൂറോപ്പിന്റെ കണ്ടുപിടുത്തമല്ല എന്ന പ്രഖ്യാപനം ഒരു സാംസ്‌കാരിക
ദൗത്യമായിത്തന്നെ ഏറ്റെടുക്കുന്നതിലേക്ക് എഴുത്തുകാരെ
നയിച്ചതിന്റെ ഫലമായിരുന്നു ഇക്കാലഘട്ടത്തിൽ ആഫ്രി
ക്കൻ കഥാഖ്യാന പാരമ്പര്യങ്ങളെ ഉപജീവിച്ചു എഴുതപ്പെട്ട മഹദ്
കൃതികൾ. മിഷിനറി വിദ്യാഭ്യാസത്തിന്റെ ഗുണഭോക്താക്കളായ
എഴുത്തുകാർ രൂപപരമായി പാശ്ചാത്യ നോവൽ സങ്കേതങ്ങളെ
ഉപയോഗപ്പെടുത്തിയത് സ്വാഭാവികമായിരുന്നെങ്കിലും പ്രാദേശി
കമായ കഥാഖ്യാന സമ്പ്രദായത്തിലെ പുരാണ / നാടോടി / ഗായക
പാരമ്പര്യത്തെ അങ്ങേയറ്റം ആശ്രയിച്ചു. ദി പാംവൈൻഡ്രി
ങ്കാർഡ് (ആമോസ് ടുടുവോല) യൊറൂബ മിത്തോളജിയും ആഫ്രി
ക്കൻ ഫോക്‌ലോർപാരമ്പര്യവും വേണ്ടുവോളം ഉപയോഗപ്പെടു
ത്തിയപ്പോൾ, ദി ആഫ്രിക്കൻ ചൈൽഡ് (കമാര ലായേ) വാമൊഴി
പാരമ്പര്യത്തെ ഉപജീവിച്ചു ആഫ്രിക്കയുടെ ഗതകാല പ്രൗഢി
യെ ബധിര ലോകത്തിനു മുന്നിൽ പ്രകാശിപ്പിച്ചു. ഹെരോഡോട്ട
സിനെ പോലുള്ള വികല ചരിത്രകാരന്മാർ ചരിത്രമെന്ന പേരിൽ
എഴുതിപ്പിടിപ്പിച്ച കഥകളിൽ നിന്ന് പാശ്ചാത്യ ലോകം ആഫ്രിക്ക
യെ കുറിച്ചുണ്ടാക്കിയിരുന്ന വാർപ്പ് മാതൃകാധാരണകളോടുള്ള പ്രതിഷേധമായാണ്
ശരിയായ ചരിത്രബോധം അടിത്തറയായ തിംഗ്‌സ്
ഫാൾ അപാർട്ട് (ചിനുവ അച്ചബെ), രചിക്കപ്പെട്ടത്. മോമോ
കലാപത്തിന്റെ തീക്കാലം കടന്ന് സ്വാതന്ത്ര്യം പടിവാതിലിൽ നിൽ
ക്കെ, പാശ്ചാത്യ സാമ്രാജ്യത്വത്തെയും ഇന്ത്യൻ വ്യാവസായിക
സംരംഭങ്ങൾ ഉയർത്തിയ വെല്ലുവിളികളെയും അതിജീവിക്കാൻ
വിദ്യാഭ്യാസവും സംരംഭങ്ങളും പോഷിപ്പിക്കേണ്ട ആവശ്യകത ഉ
ന്നയിക്കാൻ കൂടിയാണ് വീപ് നോട്ട്, ചൈൽഡ് (എൻഗൂഗി വാ തി
യോംഗോ), രചിക്കപ്പെട്ടത്. ആഫ്രിക്കൻ സാഹിത്യത്തിന്റെ പ്രത്യേ
കത അത് സൗന്ദര്യോപാസന മാത്രമായല്ല കഥപറച്ചിലിനെ കാണുന്നത്
എന്നതാണ്. അതിനപ്പുറം ആഫ്രിക്കൻ മൂല്യങ്ങളുടെ സംരക്ഷണവും
പ്രസക്തമായ സാമൂഹിക സത്യങ്ങളെ തലമുറകളി
ലേക്ക് പകർന്നു നൽകലും അതിന്റെ അടിസ്ഥാന ലക്ഷ്യമാണ്.


കൊളോണിയൽ വിദ്യാഭ്യാസത്തിന്റെ കൂടി ഫലമായി വാമൊഴി
പാരമ്പര്യത്തോടൊപ്പം വരമൊഴിയും ശക്തി പ്രാപിച്ചതോടെ നോവൽ
ഒരു സാഹിത്യ ശാഖയെന്ന നിലയിൽ സ്വയം കണ്ടെത്തുകയും
മറ്റൊരു സാഹിത്യ ശാഖയ്ക്കും കഴിയാത്ത വിധം മുൻ സൂചി
തമായ ആഫ്രിക്കൻ ക്ലാസിക്കൽ സാഹിത്യ പാരമ്പര്യത്തെ ഉൾ
ച്ചേർക്കുകയും ചെയ്തു. ദേശത്തിനകത്ത് എന്ന പോലെത്തന്നെ
ആഫ്രിക്കയ്ക്കു വെളിയിലും തങ്ങളുടെ സന്ദേശങ്ങൾ പകരാൻ
കഴിയുന്ന സാഹിത്യ രൂപം എന്നതും ആഫ്രിക്കൻ എഴുത്തുകാരെ
സംബന്ധിച്ച് നോവലിന്റെ പ്രസക്തി വർദ്ധിപ്പിച്ചു. പരമ്പരാഗതവും
ഒപ്പം ആധുനികവുമായ മൂല്യങ്ങളെ വർത്തമാന കാല സന്ദർ
ഭത്തിലേക്കും പകർന്ന് ആവിഷ്‌കരിക്കാൻ കഴിയുന്നു എന്നതിലൂടെ
പരമ്പരാഗതമായി സമൂഹത്തിന്റെ കഥകൾ ആവിഷ്‌കരിച്ചു
വന്ന നാടോടി കാഥിക /ഗായക (ഥറധമളല) പാരമ്പര്യത്തിന്റെ സ്വാഭാവിക
പുതുകാല പിൻഗാമികൾ നോവലിസ്റ്റുകൾ ആയിത്തീർ
ന്നു. എൻഗൂഗി വാ തിയോംഗോയുടെ ഏറ്റവും പുതിയ കൃതിയായ
ദി വിസാർഡ് ഓഫ് ദി ക്രോ എന്ന നോവലിനെ സമീപിക്കുമ്പോൾ
ആഫ്രിക്കൻ നോവൽ പാരമ്പര്യത്തിന്റെ ഈ താവഴി വി
ശേഷാൽ സംഗതമാണ്.

എൻഗൂഗിയുടെ നോവൽ വഴികൾ

കൊളോണിയൽ കാലഘട്ടത്തിന്റെ സ്വാഭാവിക പരിണതിയായി
ഉയർന്നു വന്ന കെനിയൻ സ്വാതന്ത്ര്യ സമരം അഥവാ മൊ മൊ
കലാപത്തിന്റെയും തുടർന്ന് കെനിയൻ സ്വാതന്ത്ര്യ പ്രാപ്തിയുടെയും
കാലഘട്ടങ്ങൾ പശ്ചാത്തലമാക്കി രചിക്കപ്പെട്ട എൻഗൂഗി
യുടെ ആദ്യ നോവൽ ത്രയം എന്ന് പറയാവുന്ന വീപ് നോട്ട്,
ചൈൽഡ് (1964), ദി റിവർ ബിറ്റ് വീൻ (1965), എ ഗ്രെയ്ൻ ഓഫ്
വീറ്റ് (1967) എന്നീ കൃതികൾക്ക് ശേഷം പത്തു വർഷം കഴിഞ്ഞാണ്
അദ്ദേഹത്തിന്റെതായി വീണ്ടും ഒരു നോവൽ പുറത്തു വന്നത്.
നാടകങ്ങളും കഥകളും ലേഖനങ്ങളുമായി ഇടക്കാലത്തും അദ്ദേ
ഹം സജീവമായി രചനാലോകത്തുണ്ടായിരുന്നു. 1977-ൽ പുറത്തി
റങ്ങിയ പെറ്റൽസ് ഓഫ് ബ്ലഡ് എന്ന നോവലിന്റെ രചനാകാലം
ആവുമ്പോഴേക്കും സ്വാതന്ത്ര്യ സമര കാലത്തിന്റെ പ്രചോദിത ആദർശാത്മകത
ഹിംസാത്മകതയ്ക്കും കൊളോണിയൽ യജമാന
ന്മാർക്ക് പകരം അധികാരത്തിലേറിയ സ്വാതന്ത്ര്യാനന്തര സ്വദേശി
ഭരണ കർത്താക്കളുടെ മുച്ചൂടും മലീമസമായ അഴിമതിക്കും വഴിമാറിക്കൊടുത്തിട്ടുണ്ടായിരുന്നു.
സ്വാഭാവികമായും നോവലിന്റെ
അന്വേഷണം വിമോചിത കെനിയ കൊളോണിയൽ കാലത്തെ
അതേ അടിച്ചമർത്തൽ സ്വഭാവവും ജനവിരുദ്ധതയും ആവർത്തി
ക്കുന്നതിലും രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും പാ
ശ്ചാത്യവത്കരണവും മുതലാളിത്ത രീതികളും വരുത്തിവയ്ക്കു
ന്ന ഇച്ഛാഭംഗത്തിലും കേന്ദ്രീകരിച്ചു.


യൂറോപ്പല്ല ലോകത്തിന്റെ കേന്ദ്രമെന്ന് കാണിച്ചു കൊടുക്കുക
എന്നത് കൂടി ലക്ഷ്യമാക്കിയിരുന്ന ഒരാൾ എന്ന നിലയിൽ എൻ
ഗൂഗിയുടെ രചനകൾ ആരംഭിക്കുന്നത് ഉഗാണ്ടയിൽ വച്ചാണ് എ
ന്നത് പ്രധാനമാണ്. കെനിയ കറുത്തവന്റേതാണ് എന്നും കൊളോണിയലിസം
ആഫ്രിക്ക സ്വയം വരുത്തിവച്ചതെന്ന മട്ടിലുള്ള
സ്വയംഭോഗമല്ല, മറിച്ച് ബലാത്കാരവും ഒരു കുറ്റകൃത്യവും ആണെന്നും
തദ്ദേശീയമായ സംസ്‌കൃതികളെ തകർത്തുകൊണ്ടാണ്
കൊളോണിയൽ സംസ്‌കൃതിയും നിർമിത ചരിത്രവും സ്ഥാപിതമായത്
എന്നുമുള്ള തിരിച്ചറിവിലേക്ക് എൻഗൂഗി എത്തിച്ചേരുന്ന
തും അവിടെ വച്ചാണ്. കൊളോണിയൽ യജമാനൻ നിർമിച്ച ചരി
ത്രത്തിനു പകരം വേറിട്ടൊരു യഥാർത്ഥ ചരിത്രമുണ്ടെന്നും വൈദേശിക
ആധിപത്യത്തിനെതിരെ പൊരുതുന്ന കർഷകരും തൊഴി
ലാളികളുമാണ് ആ ചരിത്രത്തിലെ നായകരെന്നും ആ ചരിത്രം
തിരിച്ചു പിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം മനസ്സിലാക്കി. ആഫ്രി
ക്കയും ഏഷ്യയും ലാറ്റിൻ അമേരിക്കയും സാംസ്‌കാരിക ലോക
ത്തിന്റെ കേന്ദ്രങ്ങളായി ഉയർന്നു വന്ന പുതിയ കാലത്തിന്റെ പ്രവാചകനായി
ഫ്രാൻസ് ഫാനൻ നിലകൊണ്ടു. എന്നാൽ ഇംഗ്ലീ
ഷ് വിധേയത്വത്തിന്റെ കാര്യത്തിൽ ഈ മാറ്റങ്ങളൊന്നും അക്കാദമിക്
ലോകത്ത് ഒരു അനുരണനവും സൃഷ്ടിച്ചില്ല എന്ന് നെയ്‌റോബി
യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗത്തിൽ നിന്നുണ്ടായ അനുഭവങ്ങളിൽ
നിന്ന് ഞെട്ടലോടെയാണ് അദ്ദേഹം മനസ്സിലാക്കിയത്.
എഴുത്തിന്റെ ഭാഷ ഏതാവണം എന്ന കാര്യത്തിൽ ഒരു പുതിയ
തിരിച്ചറിവിലേക്ക് അദ്ദേഹം നീങ്ങുന്നത് അങ്ങനെയാണ്. എൻഗൂഗിയുടെ
നോവലുകളിൽ ആദ്യം ഇംഗ്ലീഷിൽ രചിക്കപ്പെട്ട അവസാ
ന കൃതിയായിരുന്നു പെറ്റൽസ് ഓഫ് ബ്ലഡ്. കൊളോണിയൽ ഭാരം
കയ്യൊഴിയാൻ മനസ്സുകളെ കൂടി കോളണിമുക്തമാക്കേണ്ടതു
ണ്ട് എന്നും അതിനു ഭാഷാപരമായ കൊളോണിയൽ പാരമ്പര്യ
ത്തെ കൂടി കയ്യൊഴിക്കേണ്ടതുണ്ട് എന്നുമുള്ള നിലപാടിൽ പിൽ
ക്കാലത്ത് അദ്ദേഹം ഗികുയു ഭാഷയിൽ എഴുതിയ ശേഷം ഇംഗ്ലീ
ഷിലേക്ക് പരിഭാഷപ്പെടുത്തുക എന്ന രീതി സ്വീകരിച്ചു. വ്യക്തമായ
രാഷ്ട്രീയ നിലപാടുകൾ ആദ്യം മുതലേ നിലനിർത്തിയിരുന്നെ
ങ്കിലും തീർത്തും ജനകീയമായ സാഹിത്യപ്രവർത്തനം എന്ന നി
ലയിൽ പ്രാദേശിക ഭാഷയിൽ തന്നെ എഴുതിത്തുടങ്ങുകയും അത്
വഴി താൻ സംവദിക്കാൻ ലക്ഷ്യം വച്ച കെനിയൻ കർഷകത്തൊഴിലാളികൾക്ക്
കൂടി അനായാസം പ്രാപ്യമായി തുടങ്ങുകയും
ചെയ്തതോടെയാണ് അതുവരെ സ്റ്റാറ്റസ് സിംബൽ പോലെ അ
ന്താരാഷ്ട്ര വേദികളിൽ എടുത്തുകാട്ടിയിരുന്ന എഴുത്തുകാരൻ അധികൃതർക്കും
തീർത്തും അനഭിമതനായത് എന്നത്, ഭാഷയുടെ
തെരഞ്ഞെടുപ്പിനെ സംബന്ധിച്ച എൻഗൂഗിയുടെ നിലപാടിന് കൃത്യമായ
സാധൂകരണമായിരുന്നു. കൊള്ളേണ്ടിടത്തു കൊള്ളും വരെ
എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും ഭരണകൂടങ്ങൾ
ക്ക് പ്രിയങ്കരരാണ്.


1982-ൽ പുറത്തിറങ്ങിയ ഡെവിൾ ഓൺ ദി ക്രോസ്സ്, ’86-ൽ ഇറങ്ങിയ
മാതിഗാരി എന്നീ കൃതികൾക്ക് ശേഷം ഇരുപതു വർഷത്തെ
ഇടവേള കഴിഞ്ഞാണ് എൻഗൂഗി നോവലിന്റെ തട്ടകത്തി
ലേക്ക് തിരിച്ചു വന്നത്. ഏറെ വില കൊടുത്ത് നേടിയ സ്വാതന്ത്ര്യം
രാഷ്ട്രീയ സ്വാതന്ത്ര്യം എന്നതിനപ്പുറം സാമ്പത്തിക സ്വാതന്ത്ര്യമോ
സാംസ്‌കാരിക സ്വാതന്ത്ര്യമോ ആയിരുന്നില്ലെന്നും സ്വദേശി ഭരണാധികാരികൾ
കൊളോണിയലിസത്തിന്റെ മുഴുവൻ അധികാര
മാലിന്യങ്ങളെയും അതിശയിക്കുന്ന ഏകാധിപതികൾ ആയിത്തീ
രുകയായിരുന്നു എന്നതും വിമത ശബ്ദങ്ങൾക്കെതിരിൽ/അങ്ങ
നെ തെറ്റിദ്ധരിക്കപ്പെട്ടവർക്കെതിരിൽ കിരാതമായ ഉന്മൂലനമെന്ന
നൃശംസതയിൽ വിശ്വസിച്ചവരായിരുന്നു എന്നതുമായിരുന്നു ആഫ്രിക്കൻ
ദേശങ്ങളുടെ സ്വാതന്ത്ര്യാനന്തര പൊതു സ്വഭാവം. താൻ
ഏറെ പ്രതീക്ഷയർപ്പിച്ച ജോമോ കെനിയാറ്റയിൽ നിന്ന് തന്നെ ജ
യിൽവാസവും തുടർന്ന് പ്രവാസവും നേരിടേണ്ടി വന്ന അനുഭവം
എൻഗൂഗിക്ക് തന്നെയും ഉണ്ടായിരുന്നു. ഗികുയു ഭാഷയിൽ ആദ്യം
എഴുതിയ ഡെവിൾ ഓൺ ദി ക്രോസ്സ് ജയിൽ വാസകാലത്ത്
ടോയ്‌ലെറ്റ് പേപ്പറിൽ ആണ് അദ്ദേഹം എഴുതിയത് എന്നത് ഇതോടു
ചേർത്തു വായിക്കാം. വാസ്തവത്തിൽ ഇതേ ജയിൽ വാസമാണ്
ഇനി മുതൽ ഗികുയു ഭാഷയിൽ മാത്രമേ എഴുതൂ എന്ന
തീരുമാനത്തിൽ അദ്ദേഹത്തെ എത്തിക്കുന്നത്. വിസാർഡിലെ നായകൻ
നിരീക്ഷിക്കുന്നത് പോലെ ‘ഒരു അടിമയ്ക്ക് ആദ്യം അയാളുടെ
പേര് നഷ്ടമാകും, പിന്നീട് അയാളുടെ ഭാഷയും’. അതുകൊ
ണ്ട് മനസ്സിനെ ഡികോളനൈസ് ചെയ്യുന്നതിന് ഒരാൾ തന്റെ ഭാഷ
തിരിച്ചു പിടിക്കണം; തന്റെ പേരും.

സർവാധികാരമാലിന്യത്തിന്റെ ഇടം

ചെ ഗുവാരയ്ക്ക് തുല്യരായി ആഫ്രിക്കൻ യുവത ഉറ്റുനോക്കി
യ പാട്രിസ് ലുമുംബയുടെ കോംഗോയിൽ നിന്നോ ക്വാമെ എൻ
ക്രൂമയുടെ ഘാനയിൽ നിന്നോ ഒരു പാൻ ആഫ്രിക്കൻ ആദർശ
ത്തിന്റെ പ്രതീക്ഷ കാത്തുസൂക്ഷിക്കാൻ പോന്ന വികാസങ്ങൾ ഉ
ണ്ടാവുന്നതിനു പകരം ഇതര ആഫ്രിക്കൻ ദേശങ്ങളിലെ നൃശംസതയും
അഴിമതിയും എല്ലായിടത്തും വ്യാപകമാവുന്നതാണ് പി
ന്നീടു കാണാനായത്. സൈപ്രിയൻ ഏക്‌വെൻസി, മേജാ എംവാൻഗി
തുടങ്ങിയ നോവലിസ്റ്റുകൾ ഈ അവസ്ഥയെ ആവിഷ്‌കരിച്ചു.
സ്വാതന്ത്ര്യ സമര കാലത്തെ ശുഭാപ്തിയും കൊളോണിയൽ
അനന്തര കാലത്തെ രോഷവും നിയോ കൊളോണിയൽ കാലത്തെ
ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത വിരക്തി
യിലേക്കും ഏതാണ്ടൊരു അസംബന്ധ ബോധത്തിലേക്കും എ
ത്തിച്ചു കഴിഞ്ഞത് തീക്ഷ്ണമായ സറ്റയറിന്റെയും കറുത്ത ഹാസ്യ
ത്തിന്റെയും സ്വഭാവത്തിലേക്ക് എൻഗൂഗിയുടെ ആവിഷ്‌കാര രീ
തി ചുവടു മാറ്റിയതിന് മികച്ച ഉദാഹരണമാണ് ‘കാക്ക മാന്ത്രികൻ’.
ആഫ്രിക്കൻ ഭരണകൂടങ്ങളെ കുറിച്ച് മാതിഗാരിയിൽ കാണാവു
ന്ന ആക്ഷേപഹാസ്യം അതിന്റെ പാരമ്യത്തിലെത്തുകയാണ് ഇവിടെ.
ചെപ്പടിവിദ്യകളിലൂടെ ഉത്തരം മുട്ടിക്കുകയും പുതിയ അപ്രിയ
സത്യങ്ങളോ സനാതന സത്യങ്ങളോ കടംകഥകളോ ദൃഷ്ടാ
ന്തകഥകളോ ആവിഷ്‌കരിക്കുകയും ചെയ്യുന്ന കഥപറച്ചിലുകാരൻ/ആവിഷ്‌കാരകൻ
എന്ന കഥാപാത്രം പോലുള്ള ആഫ്രിക്കൻ കഥാപാരമ്പര്യത്തിലെ ഘടകങ്ങളെല്ലാം വിസാർ
ഡിൽ ശക്തമാണ്.

അബുറീറിയ എന്ന സാങ്കല്പിക ആഫ്രിക്കൻ ദേശമാണ് നോവലിന്റെ
ഇതിവൃത്തം സംഭവിക്കുന്ന ഇടം. കെനിയാറ്റയുടെ മരണത്തെ
തുടർന്ന് രണ്ടാമത് പ്രസിഡൻറ് ആയിത്തീർന്ന ഡാനി
യേൽ അറാപ് മോയിയുടെ ഒരു പതിപ്പാണ് നോവലിലെ ദി റൂളർ
എന്ന് മാത്രം വിളിക്കപ്പെടുന്ന ലക്ഷണമൊത്ത സബ് സഹാറൻ
ഏകാധിപതി. ”ശത്രുക്കളുടെ സൂക്ഷിച്ചു വച്ച രക്തത്തിൽ കുളി
ക്കുന്നവൻ. യഥാർഥത്തിൽ ഭരണപ്രക്രിയ എന്ന് വിളിക്കേണ്ട ഒ
ന്നും തന്നെ ഇവിടെ സംഭവിക്കുന്നേയില്ല. 1987 കാലത്ത് പ്രസി
ഡൻറ് നേരിട്ട ഒരു സന്ദിഗ്ധ സാഹചര്യം നോവലിന്റെ പശ്ചാത്ത
ലവുമായി ചേർത്തു വയ്ക്കുന്നത് എൻഗൂഗിയുടെ അസംബന്ധ
ദർശനത്തിന്റെ രാഷ്ട്രീയ മാനങ്ങൾ വ്യക്തമാക്കും. മാതിഗാരി എ
ന്ന് പേരുള്ള ഒരു നിഗൂഢ വ്യക്തിത്വം ഒരു പുസ്തകത്തിന്റെ കവറിൽ
നിന്നിറങ്ങി ദേശദ്രോഹപരമായ ആശയങ്ങൾ പ്രചരിപ്പിച്ചു
നാടെങ്ങും ചുറ്റുന്നതായി അഭ്യൂഹങ്ങൾ പരന്നു. പരിഭ്രാന്തനായ
പ്രസിഡന്റിന്റെ നിർദേശ പ്രകാരം പോലീസ് പിന്നീടു നാട്ടിൻ പുറങ്ങളിൽ
പോലും അരങ്ങേറിയ ഫിക്ഷനൽ കഥാപാത്ര വേട്ട ഗത്യന്തരമില്ലാതെ
പുസ്തകത്തിന്റെ പതിപ്പുകൾ കണ്ടുകെട്ടുന്ന
തിൽ എത്തിച്ചേർന്നത് മാജിക്കൽ റിയലിസത്തിന്റെ ആഫ്രിക്കൻ
പതിപ്പാണോ അതോ അസംബന്ധത്തിന്റെ കറുത്ത ഹാസ്യമാണോ
എന്നത് വിസാർഡിന്റെ രചനയിൽ എൻഗൂഗിയെ സ്വാധീ
നിച്ചിട്ടുണ്ട്. അകർമ്മക ക്രിയാ പദമായി ഉപയോഗിക്കുന്ന ‘അപ്രത്യക്ഷമാകുക’
എന്ന പദം ഒരു രാഷ്ട്രീയ ആയുധമായി
ഏകാധിപത്യ/സർവാധിപത്യ സ്വരൂപങ്ങൾ ഉപയോഗിക്കു
ന്നതിന് ഒട്ടേറെ ഉദാഹരണങ്ങൾ ഉണ്ട്; വിസാർഡിലും അത് ഏറെയുണ്ട്.
എൻഗൂഗിയുടെ കാര്യത്തിൽ മോയി അത് ആഗ്രഹിച്ചി
രുന്നെങ്കിലും അതിനോടകം നോവലിസ്റ്റ് പ്രവാസവഴിയിൽ രക്ഷ
പ്പെട്ടിരുന്നു. എന്തും എപ്പോഴും സംഭവിക്കാവുന്ന അ/വിശ്വസനീ
യതയുടെ അതിർ വരമ്പ് ഫലത്തിൽ നിലനിൽക്കുന്നില്ലാത്ത ദേശത്തിന്റെ
വേദനകളും അസംബന്ധങ്ങളും അദ്ദേഹം തന്റെയു
ള്ളിൽ പേറിയിരുന്നു, 766 പുറങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഒരു
ആഖ്യാനത്തിന്റെ വിഭവങ്ങളായി.

ആമോസ് ട്യൂട്ടുയോള

അബൂറീറിയ എന്ന പേരിൽ അത്യുക്തിയിൽ സർറിയലിസ്റ്റിക്
ആയി അവതരിപ്പിക്കുന്ന, അഴിമതിയുടെയും എല്ലാതരം മലീമസതകളുടെയും
കേളീരംഗമായ ഈ കെനിയൻ പതിപ്പിന് പക്ഷെ
വേറെയും ഡസൻ കണക്കിന് ആഫ്രിക്കൻ ദേശങ്ങൾ മാതൃകയു
ണ്ട് എന്നത് നിയോ കൊളോണിയൽ ആഫ്രിക്കൻ പരിതോവസ്ഥ
യുടെ കണ്ണാടിയാണ്. റൂളറുടെ മൂന്നു മുഖ്യ മന്ത്രിസഭാംഗങ്ങൾ
സ്തുതിപാഠനത്തിന്റെ അപാരമായ കോമാളിത്തത്തിൽ പാശ്ചാത്യ
രാജ്യങ്ങളിൽ വച്ച് നടത്തിയ പ്ലാസ്റ്റിക് സർജറിയിലൂടെ പരസ്പരം
മത്സരിച്ച് സ്വന്തം മുഖങ്ങളിൽ വിചിത്ര പരിഷ്‌കാരങ്ങൾ
വരുത്തിയിട്ടുണ്ട്. ഒരാൾ റൂളറുടെ രാഷ്ട്രീയ ശത്രുക്കളെ നന്നായി
കാണുന്നതിനു വേണ്ടി കണ്ണുകൾ ബൾബുകൾ പോലെ വലുതാ
ക്കിയപ്പോൾ മറ്റൊരാൾ ശത്രുക്കൾക്ക് ചെവിയോർക്കാൻ കാതുകളെ
മുയലിന്റേത് പോലെ വികസിപ്പിച്ചിരിക്കുന്നു. ഇനിയുമൊരാൾ
യജമാനന്റെ വാക്കുകൾ കൂടുതൽ കാര്യക്ഷമമായി പ്രചരിപ്പിക്കാൻ
നാക്കിലാണ് വിചിത്ര വേല നടത്തിച്ചിട്ടുള്ളത്. നൃപന്റെ എത്രാമത്തേത്
എന്ന് ആർക്കും ഓർമയില്ലാത്ത ജന്മദിനത്തിന് ഒരു സ
മ്മാനം എന്ന ആശയത്തിൽ എത്തിച്ചേരുന്നതാണ് ഇതിവൃത്ത
ത്തിലെ തൊടുത്തു വിടൽ ആവുന്നത്. ലോകത്തിലെ ഏറ്റവും വലിയ
അത്ഭുതം ആയേക്കാവുന്ന ഒരു സ്വർഗത്തിലേക്കുള്ള ഗോപുരം
(ഞഛടറഡദധഭഥ ളമ ഒണടവണഭ’) നിർമിക്കുക എന്നതാണ് അത്. പഴയ
നിയമത്തിലെ ബാബേൽ ഗോപുരത്തിനു ശേഷം ആരും അ
ങ്ങനെയൊന്നു നിർമിച്ചിട്ടില്ല. അതദ്ദേഹത്തെ ദൈവവുമായി നേരിട്ട്
വിനിമയം നടത്തുന്നതിനു സഹായിക്കും ‘സ്വർഗവാതിലിൽ
(എത്തുന്ന) റൂളർക്ക് എല്ലാ ദിവസവും ദൈവത്തെ കണ്ടു ഗുഡ്
മോർണിംഗ് എന്നോ ഗുഡ് നൈറ്റ് എന്നോ അല്ലെങ്കിൽ ചുമ്മാ, ഇ
ന്നത്തെ ദിവസം എങ്ങനെയിരുന്നു ദൈവമേ? എന്ന് കുശലം തി
രക്കുകയോ ചെയ്യാം”.

പദ്ധതി നടത്തിപ്പിന്റെ ചെയർമാൻ ആയി നിയമിതനാകുന്ന
തജിരികയുടെ ഓഫീസിൽ നിർമാണത്തിന്റെ വിവിധ മേഖലകളി
ലെ കരാറുകൾ തട്ടിയെടുക്കാനായി വൻ തുക കൈക്കൂലിയുമായി
എത്തുന്ന കരാറുകാരുടെ അറ്റമില്ലാത്ത ഒരു ക്യൂ വളരുന്നു; ഒരൊറ്റ
പകൽ കൊണ്ട് മൂന്നു വലിയ ചാക്ക് ‘ബുരി’ നോട്ടുകൾ അയാൾ
സ്വന്തമാക്കുന്നുണ്ട്, ഇനിയൊരു ഘട്ടത്തിൽ എതിരാളിയായി
മാറുന്ന കാനിയൂറു എന്ന അസിസ്റ്റന്റ് ശാലീനമായ പങ്കുവയ്പിൽ
റൂളറെ വഞ്ചിച്ചു സ്വന്തമാക്കിയിരിക്കാൻ സാദ്ധ്യതയുള്ള
സമ്പാദ്യം പെരുപ്പിച്ചു കാണിക്കുന്നതിന് വേണ്ടി നൃപന്റെ മുന്നിൽ
അയാളതിനെ സാക്ഷാൽ ഡോളർ ആക്കുന്നുമുണ്ട്. വൻ സമ്പാദ്യം
തജിരീകയിൽ നിഗൂഢമായ ഒരു രോഗാവസ്ഥ സൃഷ്ടിക്കുന്നു:
പല കഥാപാത്രങ്ങളിലും പല ഘട്ടങ്ങളിൽ വ്യത്യസ്ത ഉദ്ദേശങ്ങ
ളോടെ ഇനിയങ്ങോട്ട് പ്രത്യക്ഷപ്പെടുന്ന ഈ എങ്കിൽ ‘ (ഞഎഎ’) അസുഖം
തജിരീകയിൽ വെളുപ്പു നിറ വേദന (ഞശദധളണടഡദണ’) എന്ന വെ
ള്ളക്കാരൻ ആവാനുള്ള മോഹമായാണ് വികസിക്കുക. തജിരീകയെ
കാണാനെത്തുന്നവരുടെ ക്യൂവിനോടൊപ്പം മറ്റൊരു ക്യൂ കൂടി
ഓഫീസിനു വെളിയിൽ രൂപം കൊള്ളുന്നതാണ് സ്ഥിതിഗതികളി
ലെ രാഷ്ട്രീയ പ്രശ്‌നം ഗുരുതരമാക്കുക. സെക്രട്ടറി എൻയാവിറയ്ക്ക്
പെട്ടെന്നുണ്ടായ ജോലിഭാരം താങ്ങാനാവാതെ വരുന്നത് ഓഫീസിൽ
ഒരു താത്കാലിക വേക്കൻസി സൃഷ്ടിക്കുകയും അത് പരസ്യപ്പെടുത്തുന്നതിനെ
തുടർന്ന് തൊഴിൽ തേടുന്നവരുടെ ഒരു ക്യൂ
രൂപപ്പെടുകയും ചെയ്യുന്നതാണ് അത്. ഈ രണ്ടു ക്യൂകളും നൃപന്
അസ്വസ്ഥത സൃഷ്ടിക്കുകയും ‘ക്യൂവിംഗ് മാനിയ’ ഏതോ അട്ടി
മറി ശ്രമത്തിന്റെ ഭാഗമാണ് എന്ന് മനസ്സിലാക്കപ്പെടുകയും ചെ
യ്യുന്നതാണ് തുടർന്നുള്ള ഇതിവൃത്തഗതിയെ നിയന്ത്രിക്കുന്നത്.
തൊഴിലില്ലായ്മ എന്ന പ്രശ്‌നത്തിന്റെ അസ്തിത്വമോ കൈക്കൂലി
നിയാമകമായിത്തീരുന്ന അവസ്ഥയോ അബൂറീറിയയുടെ അധി
കൃത പരിഗണനയുടെ വിഷയങ്ങളല്ല. ക്യൂ പാലിക്കാനുള്ള പ്രവണത
അബൂറീറിയയ്ക്ക് അംഗീകരിക്കാനാവാത്തത് അത് ഒട്ടും ആഫ്രിക്കൻ
അല്ലാത്തതുകൊണ്ടും അത്തരം അച്ചടക്കം കമ്യൂണിസ്റ്റ്
തന്ത്രമാണ് എന്നതുകൊണ്ടും ഒരു തരം നിയതാവസ്ഥയും ഇല്ലാതെ
എവിടെയും ഇരച്ചു കയറുന്നതിന്റെ ‘നൈസർഗികത’യാണ്
അബൂറീറിയയുടെ പ്രകൃതം എന്നതിനാലും ആണ്. എന്നാൽ പ്രശ്‌നത്തെ
വിരുദ്ധ ശക്തികൾ ഉപയോഗപ്പെടുത്തുന്നത് തടയിടാൻ
അത് ‘മാർച്ചിംഗ്’ പദ്ധതിക്ക് അഭിവാദ്യം അർപ്പിക്കാനെത്തുന്നവരുടെ
ക്യൂ ആണെന്ന് ഔദ്യോഗികമായി അംഗീകരിക്കാൻ വിദേശ
വകുപ്പ് മന്ത്രി മാചോകാലി നൃപനെ ബോധ്യപ്പെടുത്തുന്നു.സിദ്ധൻ സൃഷ്ടിക്കപ്പെടുന്നു

ഇതിവൃത്തത്തിൽ സമാന്തരമായും ഇഴകോർത്തും വികസിക്കുന്ന മറ്റൊരു പ്രധാന ധാര എൻയാവിറയും കാമിതിയും തമ്മിലുള്ള ബന്ധമാണ്. ഒരു രാവിൽ ക്യൂവിംഗ് മാനിയയുടെയും വിഘടനപ്രവർത്തനങ്ങളുടെയും കാരണക്കാർ എന്ന പേരിൽ വേട്ടയാടപ്പെടുന്നതിനിടെയാണ് രണ്ടുപേരും യാദൃച്ഛികമായി കണ്ടുമുട്ടുക. തൊഴിലന്വേഷണത്തിന്റെ സമ്പൂർണ പരാജയത്തെ തുടർന്ന് തി
കഞ്ഞ യാചകനായിത്തീരുന്ന അവസ്ഥയിലാണ് കാമിതി. പിന്തുടരുന്ന പോലീസുകാരെ പിന്തിരിപ്പിക്കാൻ വേണ്ടി നടത്തുന്ന തന്ത്രമാണ് കാമിതിയെ, പിന്നീട് എൻയാവിറയെയും, കാക്ക മാന്ത്രികൻ ആക്കുക. അതിജീവന തന്ത്രമായി യാദൃച്ഛിക സിദ്ധൻ എന്നത് ആർ.കെ. നാരായണന്റെ രാജുവിനെ പോലെ (ദി ഗൈഡ്) ദൈന്യപൂർണമായ നിസ്സഹായതയ്ക്കും കോമാളിത്തത്തിനും ഇടയിൽ സാഹിത്യത്തിൽ സ്ഥിതപ്പെടുത്തിയ ഒരു പാത്രസൃഷ്ടിയാണ്. സമാന രീതിയിൽ ഒരേ സമയം വൈദ്യനും സിദ്ധനും യോഗി
യുമായാണ് കാക്ക മാന്ത്രികൻ പൊതുജന മനസ്സിൽ ഇടം പിടിക്കുക. മാചോകാലി ഒഴികെ മുഖ്യ കഥാപാത്രങ്ങളെല്ലാം ഏതെങ്കിലും ഘട്ടത്തിൽ അയാളുടെ ‘സിദ്ധി’കളുടെ ഗുണഭോക്താക്കൾ
ആകുന്നുണ്ട്, സാക്ഷാൽ നൃപൻ വരെ. അയാളെ സംബന്ധിച്ച അഭ്യൂഹങ്ങൾ സ്വയം ഒരു മിത്ത് സൃഷ്ടിക്കുന്നുമുണ്ട്. ഒരു ഘട്ടത്തിൽ ശുദ്ധ ഭ്രാന്ത് മനം മടുപ്പിച്ച ‘ഗ്ലോബൽ ബാങ്ക്’അധികൃതരിൽ
നിന്ന് മാർച്ചിംഗ് പദ്ധതിക്കാവശ്യമായ വായ്പ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മചോകാലി ഉൾപ്പെടുന്ന സംഘവുമായി അമേരിക്ക സന്ദർശിക്കുന്ന നൃപൻ അമേരിക്കൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയോ അമേരിക്കൻ ജി. എൻ. എൻ. ടി വി യിൽ ഒരു അഭിമുഖമോ പോലും തരപ്പെടാതെ വിഷണ്ണനാവുന്നുണ്ട്. അബൂറീറിയിൽ ‘ഏഴു രാവും ഏഴു പകലും ഏഴു മണിക്കൂറും ഏഴു മിനി
റ്റും’ തുടർച്ചയായി ടി. വി. പ്രഭാഷണങ്ങൾ ശീലമാക്കിയ നൃപന് എല്ലാം കൈവിട്ടു പോകുന്നതായി തോന്നുന്നത് കൊണ്ടോ, തന്റെ പൊങ്ങച്ചത്തിന്റെ ഭാരം അയാളെത്തന്നെ മഥിക്കാൻ തുടങ്ങുന്ന
ത് കൊണ്ടോ, എന്തോ, തുടർന്ന് ദുരൂഹമായ ശാരീരിക വീർക്കലി
ന്റെ അസുഖം – എസ്. ഐ. ഇ. ബാധിക്കുന്നതോടെ
അമേരിക്കൻ ഭിഷഗ്വരന്മാർ ഇരുട്ടിൽ തപ്പുന്നു, രോഗത്തെയും,
രോഗിയെയും, ഏതെങ്കിലും പ്രതിവിധി കണ്ടെത്തു
ന്ന പക്ഷം അതിനെയും തങ്ങൾ മുൻകൂർ പേറ്റന്റ് ചെയ്തിരിക്കു
ന്നു എന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും. ഈ ഘട്ടത്തിൽ സഹായമാകുക
തദാവശ്യാർത്ഥം അമേരിക്കയിലെക്കെത്തിക്കുന്ന കാക്ക
മാന്ത്രികനാണ്. ‘എങ്കിൽ’ എന്ന ഒറ്റവാക്ക് മാത്രം ഉച്ചരിക്കാൻ ആവുന്ന
‘വെളുപ്പു നിറ വേദന’ നൃപനെ ബാധിക്കുക ഇങ്ങനെയാണ്:
താൻ വെള്ളക്കാരനായ ഭരണാധികാരി ആയിരുന്നെങ്കിൽ ഈ
വിധം അവഗണിക്കപ്പെടുമായിരുന്നോ? അവരുടെ ആവശ്യം മാനി
ച്ചാണ് റൂളർ അബൂറീറിയിൽ ആദ്യമായി ഏകപാർട്ടി രീതിക്ക് പകരം
താൻതന്നെ പ്രസിഡൻറ് ആയിരിക്കുന്ന വിവിധ പാർട്ടികളുടെ
സംവിധാനം അംഗീകരിക്കുക. അങ്ങനെ ‘ബേബി. ഡി (ഡെമോക്രസി)
അബൂറീറിയിൽ പിറവിയെടുക്കുന്നത് പാശ്ചാത്യർക്ക് രോമാഞ്ചം
ഉണ്ടാക്കുന്നുണ്ടുതാനും. കൊട്ടാര വിപ്ലവത്തിന് ശേഷം
തജിരീക ബേബി. ഡി-യെ കൊന്നുകളയുന്നുമുണ്ട്. ഇതൊക്കെ
യാണെങ്കിലും, പാശ്ചാത്യരുടെ ഭാവമാറ്റം റൂളർക്ക് മനസ്സിലാവുന്നേയില്ല:
”ശീത യുദ്ധകാലത്ത് തന്റെ ജനതയിൽ ആയിരക്കണ
ക്കിന് ആളുകളെ നിത്യമൗനത്തിലേക്ക് അയച്ചതിന്റെ പേരിൽ അവർ
അദ്ദേഹത്തിനു മേൽ പ്രശംസകൾ ചൊരിഞ്ഞു. അവർക്ക് വേ
ണ്ടി നേരത്തെ ചെയ്തത് ആവർത്തിക്കാൻ തയ്യാറാണെന്ന് ഉറ
പ്പുകൊടുത്തിട്ടും, അവരിപ്പോൾ സംയമനത്തെ കുറിച്ചും പുതിയ
ലോക ക്രമത്തെ കുറിച്ചും അദ്ദേഹത്തോട് പ്രസംഗിക്കുന്നു!” ഈ
ഘട്ടത്തിൽ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് അനുയായികൾ
അദ്ദേഹത്തെ ഉപദേശിക്കുന്നു: ”മുഴുവനായും സ്വകാര്യ
മൂലധനം കൊണ്ട് നടത്തപ്പെടുന്ന ആദ്യത്തേതാവണം അബൂറീ
റിയ എന്ന് നാം സ്വയം സന്നദ്ധരാവണം, ആദ്യത്തെ സ്വയം സന്ന
ദ്ധ കോർപറേറ്റ് കോളനി, ഒരു കോർപറോണി, പുതിയ ലോക ക്രമത്തിൽ
ആദ്യത്തേത്. അബൂറീറിയയെ സ്വകാര്യവത്കരിക്കുകയും
എൻ.ജി.ഒ.കൾ സാമൂഹ്യ സേവന ബാധ്യതകളിൽ നിന്ന് നമ്മെ
മുക്തരാക്കുകയും ചെയ്യുമ്പോൾ രാജ്യം താങ്കളുടെ എസ്റ്റേറ്റ് ആയിത്തീരും”.സ്ത്രീത്വത്തിന്റെ അടയാളങ്ങൾ

എൻയാവിറ പ്രതിനിധാനം ചെയ്യുന്ന ‘ജന ശബ്ദ’ത്തിന്റെ
(വമധഡണ മത ളദണ യണമയഫണ) ഗറില്ലാ പ്രസ്ഥാനം ഏറ്റെടുക്കുന്ന പ്രവർത്ത
നങ്ങളിൽ ഒന്ന് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ ശക്ത
മായി പ്രതികരിക്കുക എന്നതാണ്. കാലുകൾക്കിടയിലെ ആ വൃ
ത്തികെട്ട സാധനത്തെ അരിഞ്ഞു കളയും എന്നത് തന്നെയാണ്
തജിരികക്ക് അവർ നൽകുന്ന സന്ദേശം. സ്ത്രീവിരുദ്ധ നിലപാടുകളിൽ
നോവലിലെ ഏതാണ്ടെല്ലാ കഥാപാത്രങ്ങളും ഒരേ മനസ്സു
ള്ളവരാണ്. ഭാര്യമാരെ തല്ലാനുള്ള സനാതനമായ അവകാശം ചോദ്യം
ചെയ്യപ്പെടുന്നത് നിലനിൽക്കുന്ന വ്യവസ്ഥിതിക്കുതന്നെ എതിരെയുള്ള
അക്ഷന്തവ്യമായ കുറ്റമാണെന്ന കാര്യത്തിൽ ആർക്കും
രണ്ടഭിപ്രായമില്ല. ‘വീട്ടിനകത്ത് പുരുഷന്റെ അധികാരം പറയുമായിരുന്നു,
എന്നുതന്നെയല്ല, ഈയൊരു കാര്യമായിരുന്നു എകാധി
പതികളോ ജനാധിപത്യവാദികളോ ആവട്ടെ, കൊളോണിയലി
സ്റ്റുകളോ കൊളോണിയൽ വിരുദ്ധ പ്രവർത്തകരോ, ആണോ പെണ്ണോ
വ്യവസ്ഥാപിത മത നേതൃത്വമോ ആവട്ടെ എല്ലാവരും ഒരു
പോലെ പങ്കുവച്ചത്”. ഇതിൽ നിന്ന് വ്യത്യസ്തമായി തന്റെ കാമുകിയോ
ഭാര്യമാരോ പൊതു പ്രശ്‌നങ്ങളിൽ ഇടപെടുന്നതിനെ എതിർക്കുകയും
രാഷ്ട്രീയവും പൗര പ്രശ്‌നങ്ങളും പുരുഷ മേധാവി
ത്തത്തിന്റെ ഇടമാണെന്ന് കരുതുകയും ചെയ്യുന്നവരുടെ കൂട്ട
ത്തിൽ പെടുന്ന ആളല്ല എന്നതാണ് കാനിയൂറുവിനെ വിവാഹം
ചെയ്യുന്നതിലേക്ക് അവളെ എത്തിക്കുന്നത്; അത് അവളുടെ അ
ച്ഛന്റെ സമ്പാദ്യത്തിൽ കണ്ണു വച്ച് അയാൾ ഒരുക്കിയ ഒരു നാട്യമായിരുന്നു
എന്ന് തിരിച്ചറിയാതെ. അയാളുടെ തനി സ്വരൂപം തിരിച്ച
റിയുമ്പോൾ ഇനിയൊരു തരിച്ചു പോക്കില്ലാത്ത ഉറച്ച ഗുഡ് ബൈ
പറയുന്നതും അവളുടെ വ്യക്തിത്വത്തിന്റെ സ്‌ത്രൈണ ശക്തിയി
ലാണ്. ‘മുടന്തും ദുർ മന്ത്രവാദിനി'(ഫധബയധഭഥ ശധളഡദ)യായും കാക്ക
മാന്ത്രികന്റെ സഹായിയും അപരനും നിഴലും ആയും ഉള്ള പ്രവർ
ത്തനങ്ങൾ എൻയാവിരയുടെ ഫെമിനിസ്റ്റ് ആക്റ്റിവിസത്തിന്റെ
തുടർച്ചയാണ്. ഇന്ത്യൻ പുരാണങ്ങളെ കുറിച്ച് വാചാലനാകുന്ന
കിമാതിയോടു അവൾ പറയുന്നുണ്ട്: ”എനിക്കുറപ്പുണ്ട് ആ പുരാണങ്ങൾ
എല്ലാം, ഗീത ഉൾപ്പടെ, പുരുഷന്മാർ എഴുതിയതാണ്…
ജാതി വ്യവസ്ഥ കണ്ടു പിടിച്ച അതേ പുരുഷന്മാർ. എപ്പോഴാണ്
നിങ്ങൾ സ്ത്രീകളുടെ ശബ്ദം കേട്ടു തുടങ്ങുക?”


ആഫ്രിക്കൻ സാഹിത്യത്തിലെ സ്ത്രീ സാന്നിധ്യങ്ങളെ എൻയാവിറ ഓർമിക്കുന്നു,
”കഠിന കാലാവസ്ഥ പുരുഷനെക്കാളേറെ സ്ത്രീകളെ തെരഞ്ഞു
പിടിക്കുന്നുണ്ടോ? വേനൽ ചൂട് സ്ത്രീയെ സുഖപ്രദമായ തണു
പ്പിൽ വിട്ടു പുരുഷനെ പൊള്ളിക്കുന്നുണ്ടോ?… സ്ത്രീകളാണ് ദാരിദ്ര്യത്തിന്റെ
കാഠിന്യം അനുഭവിക്കുന്നത്. ഒരു സ്ത്രീക്ക് ജീവിത
ത്തിൽ എന്ത് തെരഞ്ഞെടുപ്പാണ് ഉള്ളത്, വിശേഷിച്ചും ദുരിത കാലങ്ങളിൽ?
അവൾക്കു വിവാഹം ചെയ്യാം, അല്ലെങ്കിൽ ഒരാണി
നോടൊപ്പം ജീവിക്കാം. അവൾക്ക് ഗർഭം ധരിക്കാം, പ്രസവിക്കാം,
എന്നിട്ട് തന്റെ ആണിന്റെ കയ്യേറ്റങ്ങൾ സഹിക്കാം. നീ നൈജീരി
യക്കാരിയായ ബുചി എമാചേദയുടെ ജോയ്‌സ് ഓഫ് മദർഹുഡ്
വായിച്ചിട്ടുണ്ടോ? സിംബാബ്‌വേയിലെ സിറ്റ്‌സി ദംഗരംബയുടെ
നേർവസ് കണ്ടിഷൻസ്? സെനഗലിന്റെ മറിയം ബായുടെ സോ
ലോംഗ് എ ലെറ്റർ? ആഫ്രിക്കയുടെ വ്യത്യസ്ത ഭാഗങ്ങളിൽ നി
ന്ന് മൂന്നു സ്ത്രീകൾ ആഫ്രിക്കൻ സ്ത്രീകളുടെ അവസ്ഥകളെ കുറിച്ചുള്ള
സമാനമായ ചിന്തകൾ പങ്കുവയ്ക്കുന്നു”. അവരുടെ ചർ
ച്ച ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരികളിലേക്കും നീങ്ങുന്നു.

ഇന്ത്യയെന്ന സാന്നിധ്യം

ഇന്ത്യയോടും ഇതിഹാസ പുരാണങ്ങളോടും വലിയൊരഭിനി
വേശമുണ്ട് എൻഗൂഗിക്ക്. രാമായണവും മഹാഭാരത യുദ്ധവും ഏകലവ്യന്റെ
പെരുവിരൽ അറുത്തെടുത്ത വരേണ്യതയുടെ ചതിയും
നോവലിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്. ആദ്യം ഭാരത കഥ സൂചി
പ്പിക്കുമ്പോൾ ‘ഉള്ളവരും ഇല്ലാത്തവരും’ എന്ന സ്ഥൂലീകരണത്തി
ലൂടെ വർണാശ്രമ സംഘർഷങ്ങളെ എൻഗൂഗി കൃത്യമായി മന
സ്സിലാക്കാതെ പോകുന്നുവോ എന്ന തോന്നലുണ്ടാക്കുന്നുണ്ടെങ്കി
ലും, ഒരു വേള മറ്റെന്തൊക്കെ വൃത്തികേടുകൾ ഉണ്ടെങ്കിലും ജാതീയതയുടെ
നഗ്‌നതാണ്ഡവം ആഫ്രിക്കൻ അനുഭവത്തിന്റെ ഭാഗമാല്ലാത്തതുകൊണ്ട്
അങ്ങനെ സംഭവിക്കുന്നതാകും എന്ന് കരുതിപ്പോകാം.
എന്നാൽ ഏകലവ്യ കഥയിൽ അത് ശരിയായിത്ത
ന്നെ നോവലിസ്റ്റ് അടയാളപ്പെടുത്തുന്നുണ്ട്.

അബൂറീറിയയുടെ ഏകാധിപതിയായിത്തീരുന്ന
തജിരീകയുടെ ഇന്ത്യ, പാകിസ്താൻ,
ബംഗ്ലാദേശ് വംശജരോടുള്ള വംശീയ വിദ്വേഷം അടയാളപ്പെടു
ത്തുന്ന ഉപ ഭൂഖണ്ഠ വിരുദ്ധതയ്ക്കു വിപരീതമായി ഇന്ത്യയിൽ
ഏറെ സഞ്ചരിച്ചിട്ടുള്ള കാമിതിയുടെ പാത്രസൃഷ്ടിയിൽ ഇന്ത്യൻ
സംസ്‌കൃതിയിൽ ആഴത്തിൽ തൽപരനായ ഒരാളെ കാണാം. ബു
ദ്ധനും ആയുർവേദവും വേദോപനിഷത്തുക്കളും അയാളെ ആകർ
ഷിച്ചിട്ടുണ്ട്. അയാളുടെ വൈദ്യസിദ്ധിയുടെയും യോഗീഭാവത്തി
ന്റെയും വേരുകൾ ഈ അനുഭവങ്ങളിലാണ്. കണ്ണാടി ഉപയോഗി
ച്ചുകൊണ്ടാണ് അയാൾ മിഥ്യാഭ്രമങ്ങളെ ഭേദപ്പെടുത്തുന്നത് എ
ന്നത് ‘സ്പിരിറ്റ് പ്രൊജക്ഷ’നെ കുറിച്ചുള്ള ആഫ്രിക്കൻ ഒക്കൽറ്റ്
സങ്കല്പങ്ങളെയെന്ന പോലെത്തന്നെ അഹംബോധ നശീകരണത്തെ
കുറിച്ചുള്ള ഇന്ത്യൻ കാഴ്ചപ്പാടുകളെയും ഉപയോഗപ്പെടു
ത്തുന്നുണ്ടാവാം.

ധർമപുരാണത്തെ ഓർമിപ്പിക്കും വിധം


കേരളത്തെ കുറിച്ചും സ്‌നേഹപൂർണമായി നോവലിൽ ഓർ
മിക്കപ്പെടുന്നുണ്ട്. ഇതുമായി ചേർത്തുകാണേണ്ടതില്ലെങ്കിലും കാ
ക്ക മാന്ത്രികൻ വായിക്കുമ്പോൾ അധികാരപ്രമത്തതയുടെ അസംബന്ധത്തെ
ഏറെ തീക്ഷ്ണമായി അടയാളപ്പെടുത്തിയ മലയാള
ത്തിന്റെ ധർമപുരാണം എവിടെയൊക്കെയോ മലയാളി വായന
ക്കാരൻ ഓർത്തുപോകാം. നോവലിന്റെ തുടക്കംതന്നെ ധർമപുരിയിൽ
ശാന്തിഗ്രാമത്തിൽ പ്രജാപതി അനുഭവിച്ച തരം സന്ദിഗ്ദ്ധ
തയെ ഓർമിപ്പിക്കുന്നുണ്ട്. ഇവിടെ ‘സ്വതന്ത്ര അബൂറീറിയ’യുടെ
‘രണ്ടാം ഭരണാധികാരി’ (ദി റൂളർ ) ദുരൂഹമായ അസുഖം അനുഭവിക്കുന്നു.
പ്രധാനമായും അഞ്ചു സിദ്ധാന്തങ്ങളാണ് അത് സംബന്ധിച്ച്
പ്രചരിക്കുന്നത്. അത് ഉള്ളിൽ തിടം വയ്ക്കുന്ന കോപം
മൂലമാണ്. അല്ല, ഏതോ ഒരു കൊറ്റനാടിന്റെ ശാപം മൂലമാണ്.
അഥവാ, ഒന്നും എല്ലാ കാലത്തും ഉണ്ടാവില്ല എന്നിരിക്കെ, റൂളറുടെ
പ്രായാധിക്യമാവാം. നാലാമതൊരു സിദ്ധാന്തപ്രകാരം അത്
കരയാൻ വിസമ്മതിക്കുന്ന തന്റെ ഔദ്യോഗിക ഭാര്യയുടെ ക
ണ്ണീര് കാണാത്തതിന്റെ വിഷമമാകാം. ഇതൊന്നുമല്ല, സ്റ്റേറ്റ് ഹൗസിന്റെ
അറയിൽ അദ്ദേഹം കുടിയിരുത്തിയിട്ടുള്ള ചെകുത്താന്മാരുടെ
കോപം മൂലമാകാം എന്ന അഞ്ചാമതൊരു സിദ്ധാന്തവും പ്ര
ബലമാണ്. ഈ സാധ്യതകളെ ഒന്നിനെയും നിഷേധിക്കാതെയാണ്
നോവൽ വികസിക്കുന്നത്. നിർഗുണരായ പ്രജാപതിക്കുഞ്ഞു
ങ്ങളെപോലെത്തന്നെ റൂളറുടെ മക്കൾക്കും മദ്യവും മയക്കുമരുന്നും
ഒഴിച്ച് മറ്റൊന്നിലും താത്പര്യമോ അഭിരുചിയോ ഇല്ല എന്നത് കി
ഴവനെ തുറിച്ചു നോക്കുന്നുണ്ടാവണം, അതൊരിക്കലും പ്രകടിപ്പി
ക്കപ്പെടുന്നില്ലെങ്കിലും. ‘മതിഗാരി’യിൽ ദേശത്തിന്റെ ചിഹ്നം ‘ത
ത്ത’ (parrot) ആണെങ്കിൽ parroting’ എന്നത് പ്രതിപക്ഷമില്ലാ
ത്ത, ദേശീയ മാധ്യമങ്ങൾ മുഴുവൻ നേരവും റൂളറുടെ വചനങ്ങ
ളും സ്തുതികളും വിധേയത്വത്തോടെ ആവർത്തിച്ചു കൊണ്ടിരി
ക്കുന്ന അബൂറീറിയയുടെ ദേശീയ നയമാണ്. പ്രധാന പത്രത്തി
ന്റെ പേര് Daily Parrot’ എന്നാണ്. ദുർഗന്ധം, മണം എന്ന സൂച
കങ്ങളും നോവലിൽ ആവർത്തിക്കുന്നുണ്ട്. അഴിമതിക്ക് ദുസ്സഹമായ
ഗന്ധമുണ്ട്. തജിരീകയുടെ നോട്ടു ചാക്കുകൾ കാക്ക മാന്ത്രി
കൻ കുഴിച്ചിടുന്നത് അതുകൊണ്ടാണ്, കുഴിച്ചിട്ട മരത്തിൽ ഡോളർ
ഇലകൾ പൂക്കുന്നത് മായികമായ നോട്ടിരട്ടിപ്പും തോന്നും പോലെ
കറൻസി അടിക്കലും നിയാമകമായ അബൂറീറിയിൽ ഒരു സ
മ്പാദ്യ മാർഗമാണ് റൂളർക്ക്; അത് അമേരിക്കയെ ചൊടിപ്പിക്കുമെ
ങ്കിലും. കാമിതിക്ക് മണങ്ങൾ തിരിച്ചറിയാനുള്ള കഴിവ് അസാധാരണമാണ്.
ദുർഗന്ധം അധികാരത്തിന്റെ ദുർമേദസ്സുമായും അമി
ത പ്രയോഗവുമായും ബന്ധപ്പെട്ടിരിക്കുന്നു. തജിരീക റൂളർക്ക് പ്രി
യങ്കരനാകുന്നത് അയാളുടെ ഒരു വിചിത്രമായ ധീരപ്രവൃത്തിയി
ലൂടെയാണ്. കാനിയൂറുവിന്റെ കരുനീക്കങ്ങളുടെ ഫലമായി ജയി
ലാവുകയും കൊടിയ പീഡന മുറകൾക്ക് വിധേയനാവുകയും ചെ
യ്യുന്ന ഘട്ടത്തിൽ ‘കാക്ക മാന്ത്രിക’ന്റെസാന്നിധ്യത്തിൽ ചകിതനായിപ്പോകുന്ന
തജിരീക തന്നെ മറ്റൊറു സെല്ലിലേക്ക് മാറ്റിക്കി
ട്ടാൻ വഴി കണ്ടെത്തുക ഒരാഴ്ചക്കാലത്തെ തന്റെ മലം അടങ്ങു
ന്ന ബക്കറ്റ് ഭീഷണി ആയുധമായി ഉപയോഗിച്ചാണ്. തുടർന്നുണ്ടാവുന്ന
‘ആറാട്ട്’ അബൂറീറിയൻ അധികാര സ്വരൂപങ്ങളുടെ ‘ധർമപുരാണ’
സമാനമായ ഒരു മലീമസ (scatologicl) പ്രതീകമാണ്.
അത് ചുവരിൽ തൂക്കിയിട്ട റൂളറുടെ ചിത്രത്തിലും ആഭ്യന്തര കാര്യ
മന്ത്രി സിക്കുവോക്കുവിന്റെയും പോലീസ് മേധാവികളുടെയും ഉടുപ്പുകളിലും
കഴുകിയാലും പോകാത്ത പാടും നാറ്റവും ബാക്കി
യാക്കും. അധികാര പ്രമത്തതയുടെ മറ്റൊരു പ്രകാശനം ‘അപത്യ
ക്ഷമാകൽ’ എന്ന പ്രക്രിയയാണ്. എസ്. ഐ. ഡി – induced disappearance
എന്ന് ഔദ്യോഗിക ഭാഷ്യമുള്ള ഈ പ്രക്രിയയ്ക്ക് വി
ധേയരാവുന്നതിൽ മാചോകാലി മുതൽ, തജിരീക നിശബ്ദമായൊരു
കൊട്ടാര വിപ്ലവത്തിന്റെ ഗുണഭോക്താവാകുന്നതോടെ, റൂളർ
തന്നെയും ഇരയാക്കപ്പെടും. മചോകാലിയുടെ പ്രധാന എതിരാളിയും
അയാളുടെ പതനത്തിന്റെ ശില്പിയും ആയിരുന്ന മന്ത്രി സി
ക്കിയോക്കുവും, തജിരീകയുടെ തന്നെ വിശ്വസ്തരായിരുന്ന ഉന്ന
ത പോലീസ് / രഹസ്യാന്വേഷണ വിഭാഗം തലവന്മാരും എല്ലായ്‌പോഴും
കുതികാൽ വെട്ടി തോല്പിക്കാൻ നടന്നിരുന്ന കാനിയൂറുവും
മുതലകളുടെ ഉൾത്തടങ്ങളിൽ റൂളറോട് ചേർന്നുവെന്നു
നോവന്ത്യത്തിൽ സൂചനയുണ്ട്. തജിരീക, റൂളറിൽ നിന്ന് കൃത്യ
മായി പഠിച്ചെടുത്ത പാഠവും അതാണ്. അബൂറീറിയിൽ ഒന്നും ശാശ്വതമല്ല-
രോഗം, രോഗമുക്തി, മിത്രങ്ങൾ, അനുയായികൾ. എല്ലായ്‌പോഴും
എല്ലാവർക്കും ഇടയിൽ പരസ്പര അവിശ്വാസവും
മത്സര ബുദ്ധിയും നിലനിർത്തുക. ശരിയായ സമയത്ത് രണ്ടാം
ചിന്തയേതുമില്ലാതെ വെട്ടിനിരപ്പാക്കേണ്ടവരെ അങ്ങനെ ചെയ്യുക.
അതാണ് നിയമം. ധർമപുരാണവും വിസാർഡും തമ്മിലും സമാനമായ
തീക്ഷ്ണ രാഷ്ട്രീയ സറ്റയറുകൾ തമ്മിലുമൊക്കെയുള്ള
സാജാത്യ വൈജാത്യങ്ങൾ വിശദമായ മറ്റൊരന്വേഷണത്തിന്റെ
ഭാഗമാകേണ്ടതാണ്.

നോവൽ രൂപത്തിന്റെ ഘടനാ സൃഷ്ടിയിലും ഇതിവൃത്ത പരി
ചരണത്തിലും ഒരു തികഞ്ഞ മാസ്റ്റർ ആണ് എൻഗൂഗി വാ തിയോംഗോ.
ഇത്രയും വിപുലമായ ഒരാഖ്യാനത്തെ ഒരൊന്നാന്തരം പേ
ജ് ടേണറിന്റെ മുഴുവൻ ചടുലതയും നിലനിർത്തിക്കൊണ്ട് പറ
ഞ്ഞു വയ്ക്കുക എന്നത് ഒരു എൻഗൂഗി മാജിക് തന്നെയാണ്; ദി
വിസാർഡ് ഓഫ് സ്റ്റോറി ടെല്ലിംഗ്. ‘അധികാരപ്പിശാചുക്കൾ, ‘വരിനില്പു
പിശാചുക്കൾ’, ‘പെൺ പിശാചുക്കൾ’, ‘ആൺ പിശാ
ചുക്കൾ’, ‘വിമത പിശാചുക്കൾ’, ‘താടി വച്ച പിശാചുക്കൾ’എന്നി
ങ്ങനെ പ്രതീകാത്മക തലക്കെട്ടുകൾ ഉള്ള ആറു ഭാഗങ്ങളിലായാണ്
ഇതിവൃത്തം വികസിക്കുന്നത്. എന്നാൽ ഇതിഹാസവലിപ്പം
നിലനിർത്തുമ്പോഴും പാത്രവൈവിധ്യത്തിലോ പ്രമേയ വൈപുല്യത്തിലോ
ഇതിവൃത്തിലെ സംഭവഗതികൾ ഉൾകൊള്ളുന്ന കാലദൈർഘ്യത്തിലോ
ഇതിഹാസ സ്വഭാവമല്ല നോവലിനുള്ളത്.

മുഖ്യ കഥാപാത്രങ്ങൾ സറ്റയറിന്റെ രീതിയിൽ സ്വാഭാവികമായും
കാണാവുന്നതുപോലെ വ്യക്തിസത്തയിലേറെ പ്രതിനിധാന സ്വ
ഭാവം ഉള്ളവരാണ്. നോവലിസ്റ്റ് തന്നെ വ്യക്തമാക്കിയിട്ടുള്ളത് പോലെ
‘ലോക ചരിത്രത്തിന്റെ രണ്ടായിരം വർഷങ്ങളുടെ പശ്ചാത്ത
ലത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആഫ്രിക്കയുടെ ആകത്തുക അവതരിപ്പിക്കുക’
എന്നതാണ് അദ്ദേഹം ശ്രമിക്കുന്നത് (ൗദണ
ളേറമഭഥബടഭ’ല കണടപഭണലല എന്ന ലേഖനത്തിൽ ജെഫ് ടെറന്റൈൻ
ഉദ്ധരിച്ചത്, ന്യൂ യോർക്ക് ടൈംസ് – സെപ്തംബർ 10, 2006). ഹീ
റോ എന്നതിലേറെ അബദ്ധത്തിൽ വീര പരിവേഷം വന്നു ചേരു
ന്നയാൾ – ടഭ ടഡഡധഢണഭളടഫ ദണറമ എന്നോ ക്ലാസ്സിക്കൽ പാരമ്പര്യത്തി
ലെ ചെപ്പടി വിദ്യക്കാരൻ – ളറധഡപലളണറ എന്നോ – ഇവിടെ അയാൾ
നല്ലവനാണ് എന്നിരിക്കിലും – ഉള്ള പേരുകളാണ് കാമിതിക്ക് ചേ
രുക. എൻയാവിറയാകട്ടെ ഒരു കഥാപാത്രം എന്നതിലേറെ ഒരു
സ്വപ്‌നതുല്യമായ ആശയമാണ്. കരുത്തുള്ളവൾ, മോഹിപ്പിക്കു
ന്ന സൗന്ദര്യമുള്ളവൾ, കാമനയുടെ ആദ്യസമാഗമ മുഹൂർത്തത്തി
ന്റെ ആവേശത്തിൽ പോലും സമകാലിക ആഫ്രിക്കൻ സാഹച
ര്യങ്ങളിലെ ഭീകര യാഥാർത്ഥ്യമായ ആ ‘വൈറസ്’ ഭീഷണിയോർ
ത്ത് സുരക്ഷിത ലൈംഗികതയുടെ കടുംപിടിത്തം കാര്യമാത്ര പ്രസക്തമായി
ഉയർത്തിപ്പിടിക്കുന്നവൾ, ഒളിപ്പോരിലെന്ന പോലെ
ത്തന്നെ പുസ്തകങ്ങളുടെയും കലയുടെയും ലോകത്തും അനായാസം
ചലിക്കുന്നവൾ. മറ്റുള്ളവരാകട്ടെ മലീമസമായ അധികാര
പ്രയോഗങ്ങളുടെ കള്ളികളിൽ കൃത്യമായും അടയാളപ്പെട്ടവർ മാത്രമാണ്:
ചിരിക്കുന്ന ഓരോ മുഖത്തും കൊലയാളിയെ പ്രതീക്ഷി
ക്കേണ്ടി വരുന്ന സർവപ്രതാപിയായി സാമ്രാട്ട്, പ്രജകൾ, വിദൂഷകൻ,
സ്തുതിപാഠകർ, ഉപജാപകന്മാർ, ഊഴം കാത്തിരിക്കുന്ന
അധികാരത്തിന്റെ ഭൈമീകാമുകന്മാർ, ദല്ലാളുമാർ, ഒറ്റുകാർ, ഹി
പ്പോക്രിറ്റുകൾ, പിന്നെ സുന്ദര വിഡ്ഢികളും.