• About WordPress
    • WordPress.org
    • Documentation
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Premium
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    ▼
    • Writers
Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

നിയമങ്ങൾ സ്ത്രീകളെ രക്ഷിക്കുമോ?

ബി.ആർ.പി. ഭാസ്‌കർ January 8, 2014 0

ഡൽഹിയിൽ 2012 ഡിസംബറിൽ നടന്ന കൂട്ടബലാത്സംഗം
രാജ്യത്തെ മുഴുവൻ നടുക്കിയ സംഭവമായിരുന്നു. തലസ്ഥാന നഗരിയിലുണ്ടായ
വ്യാപകമായ പ്രതിഷേധ പ്രകടനങ്ങളെ തുടർന്ന്
കേന്ദ്രം ബലാത്സംഗത്തിന് വധശിക്ഷ വരെ നൽകാൻ വ്യവസ്ഥ
ചെയ്യുന്ന പുതിയ നിയമമുണ്ടാക്കി. അതിവേഗ കോടതി പതിവു
വിചാരണ നടത്തി പ്രായപൂർത്തിയായ പ്രതികൾക്കെല്ലാം വധശിക്ഷ
വിധിച്ചു. ഹൈക്കോടതി വിധി ശരിവച്ചു. ഇതൊന്നും കുറ്റ
കൃത്യങ്ങൾ കുറച്ചിട്ടില്ല. ഡൽഹിയിൽ 2012-ൽ റിപ്പോർട്ടു ചെയ്യപ്പെ
ട്ടതിന്റെ അഞ്ചിരട്ടി കേസുകളാണ് 2013-ൽ റിപ്പോർട്ടു ചെയ്യപ്പെട്ട
ത്. രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും ബലാത്സംഗക്കേസുകളുടെ
എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഇരകൾ തങ്ങളുടെ
ദുരനുഭവം രഹസ്യമാക്കി വയ്ക്കാതെ പരാതി നൽകാൻ മുന്നോട്ടു
വരുന്നതുകൊണ്ടാണ് കേസുകളുടെ എണ്ണം കൂടിയതെന്ന് ഒരു
വാദമുണ്ട്. ഇത് പാടേ തള്ളിക്കളയാനാവില്ലെങ്കിലും ഡൽഹി
സംഭവം ഉയർത്തിയ ജനവികാരവും കർക്കശമായ പുതിയ നിയമവും
സ്ര്തീസുരക്ഷിതത്വം മെച്ചപ്പെടുത്തിയിട്ടില്ലെന്ന വസ്തുത അംഗീ
കരിച്ചേ മതിയാകൂ. തെഹൽക പത്രാധിപർ തരുൺ തേജ്പാലി
നെതിരെ ആ പത്രത്തിലെ ഒരു ലേഖികയും സുപ്രീംകോടതി മുൻ
ജഡ്ജി എ.കെ. ഗാംഗുലിക്കെതിരെ അദ്ദേഹത്തെ സഹായിക്കാൻ
നിയോഗിക്കപ്പെട്ട ഒരു യുവ അഭിഭാഷകയും നൽകിയ പരാതി
കളും നിയമങ്ങളുടെ പരിമിതി വ്യക്തമാക്കുന്നു.
സ്ര്തീപീഡനം പോലെയുള്ള കുറ്റകൃത്യങ്ങൾ സമൂഹത്തിന്റെ
അവസ്ഥയുമായി ബന്ധപ്പെടുത്തിയാണ് പരിശോധിക്കേണ്ടത്.
അപ്പോൾ മാത്രമേ ഒരാൾ കുറ്റം ചെയ്യാൻ മടിക്കുന്ന സാഹചര്യം
എങ്ങനെ സൃഷ്ടിക്കാമെന്ന് മനസിലാക്കാനാകൂ. സ്ര്തീപീഡനപ
ർവം എല്ലാ സമൂഹങ്ങളുടെ ചരിത്രത്തിലുമുണ്ട്. ഗോത്രകാലത്ത്
ഗോത്രത്തലവന്മാർക്കും ഫ്യൂഡൽ കാലത്ത് രാജാക്കന്മാർക്കും
ജന്മിമാർക്കും സ്ര്തീകളെ യഥേഷ്ടം പ്രവചിക്കാൻ കഴിഞ്ഞിരുന്നു.
ഋതുമതിയാകുന്ന പെൺകുട്ടിയെ തലവന് കാഴ്ചവയ്ക്കുന്ന
പതിവ് ചില ഗോത്രസമൂഹങ്ങളിൽ നിലനിന്നിരുന്നു. പ്രായപൂർ
ത്തിയാകാത്ത പെൺകുട്ടികളുമായി ചില സന്യാസിമാർ വേഴ്ച
നടത്തുനെന്ന് വാർത്തകൾ ആശ്രമങ്ങൾ ഗോത്രപാരമ്പര്യം തുടരുന്നെന്ന്
സൂചിപ്പിക്കുന്നു. രാജാവിന് ഒരു സ്ര്തീയിൽ താൽപര്യം
തോന്നിയാൽ ആഗ്രഹപൂർത്തിക്കായി എടുക്കാവുന്ന നടപടികൾ
അർത്ഥശാസ്ര്തത്തിൽ കൗടില്യൻ വിവരിക്കുന്നുണ്ട്. ജാതിവ്യവ
സ്ഥ ഉറപ്പിക്കാൻ രചിക്കപ്പെട്ട മനുസ്മൃതിയിൽ ഉയർന്ന ജാതിക്കാരന്
ജാതിമേന്മ നഷ്ടപ്പെടാതെ താണ ജാതിക്കാരിയെ പ്രാപിക്കാനാവശ്യമായ
വ്യവസ്ഥകൾ എഴുതിച്ചേർത്തിട്ടുണ്ട്. ഇതിൽനി
ന്നെല്ലാം പുരുഷ അധികാരത്തിന്റെ ബലത്തിൽ സ്ര്തീശരീരത്തിനുമേൽ
ആധിപത്യം സ്ഥാപിച്ച ചരിത്രം വായിച്ചെടുക്കാം.
ഒരു പുതിയ ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ സമൂഹം പഴയ രീതി
കൾ പൂർണമായും ഉപേക്ഷിക്കാറില്ല. പുതിയ മേലാളർ പഴയ
മേലാളരുടെ പല രീതികളും സ്വീകരിക്കും. പുതിയ കീഴാളർ പഴയ
കീഴാളരുടെ രീതികൾ സ്വീകരിക്കാൻ നിർബന്ധിതരാവുകയും
ചെയ്യും. മാവോ സേതുങ്ങിന്റെ ഡോക്ടർ നൽകിയിട്ടുള്ള വിവരം
ശരിയാണെങ്കിൽ വിപ്ലവത്തിനുശേഷം പാർട്ടിനേതാവ്
ഗോത്ര-ആശ്രമ പാരമ്പര്യം പിന്തുടർന്നെന്ന് പറയേണ്ടിവരും.
ഇന്ന് വിവിധ തൊഴിൽമേഖലകളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെ
ടുന്ന സ്ര്തീപീഡന സംഭവങ്ങളും അധികാരവുമായി ബന്ധപ്പെട്ടുതന്നെയാണ്
പരിശോധിക്കേണ്ടത്. സാധാരണയായി അവയിൽ ഒരു
വശത്ത് ഉന്നതസ്ഥാനീയരും മറുവശത്ത് കീഴ്ജീവനക്കാരികളുമാണ്.
അധികാരപ്രയോഗത്തിലൂടെയുള്ള കീഴ്‌പെടുത്തലുകളായേ
അവയെ കാണാനാകൂ. എന്നാൽ അപൂർവമായാണെങ്കിലും ഇരുവശത്തുമുള്ളവർ
ഒരേ തലത്തിലുള്ളവരായ സംഭവങ്ങളുമുണ്ട്.
ഡൽഹി സംഭവത്തിൽ പദവിക്കും സ്ഥാനത്തിനും ഒരു പ്രസക്തി
യുമില്ലായിരുന്നു. എന്നാൽ അവിടെയും നടന്നത് അധികാരപ്രയോഗംതന്നെയാണ്.
കീഴ്‌പെടുത്തൽ ലിംഗപദവിയുടെ അടിസ്ഥാന
ത്തിലായിരുന്നുവെന്നു മാത്രം.
പുരുഷാധിപത്യം നിലനിൽക്കുന്നിടത്തോളം സ്ര്തീസുരക്ഷി
തത്വം ഉറപ്പാക്കാൻ എളുപ്പമല്ലെന്ന് ഈ വസ്തുതകൾ കാണിക്കു
ന്നു. ആധുനിക സമൂഹങ്ങൾ തത്വത്തിൽ സ്ര്തീക്ക് തുല്യപദവി നൽ
കുന്നുണ്ടെങ്കിലും പലയിടത്തും പ്രായോഗികതലത്തിൽ അത്
യാഥാർത്ഥ്യമായിട്ടില്ല. മിക്ക യൂറോപ്യൻ രാജ്യങ്ങളും കഴിഞ്ഞ
നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് സ്ര്തീകൾക്ക് വോട്ടവകാശം
നൽകിയത്. രണ്ടാംലോകമഹായുദ്ധത്തിനുശേഷം സ്ര്തീകൾ തെരഞ്ഞെടുപ്പു
രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ഇന്ന് പല രാജ്യങ്ങളിലും
അധികാരരാഷ്ട്രീയത്തിൽ അവർ സജീവമാണ്. സോവിയറ്റ് യൂണി
യനെ പിന്തുടർന്ന് കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ
സമത്വം പ്രഖ്യാപിക്കുകയും പുരുഷന്മാരുടെ കുത്തകയായിരുന്ന
പല തൊഴിൽ മേഖലകളും സ്ര്തീകൾക്ക് തുറന്നുകൊടുക്കുകയും
ചെയ്തു. എന്നാൽ ഇത് ഉദ്ദേശിച്ച ഗുണം ചെയ്തില്ല. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്ക്
എല്ലാവരും പണിയെടുക്കണമെന്ന നിർബന്ധം
ഉണ്ടായിരുന്നു. എന്നാൽ ജനങ്ങൾക്ക് ജോലി തെരഞ്ഞെടുക്കാനുള്ള
അവസരമുണ്ടായിരുന്നില്ല. സർക്കാർ നൽകുന്ന ജോലി
ചെയ്യാൻ അവർ നിർബന്ധിതരായി. ഇതിന്റെ ഫലമായി സ്ര്തീക
ൾക്ക് ജോലിയിൽ താൽപര്യമില്ലാത്ത അവസ്ഥയുണ്ടായി. കമ്മ്യൂണിസ്റ്റ്
ഭരണകൂടങ്ങൾ തകർന്നശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ
പല കക്ഷികളും പ്രകടനപത്രികകളിൽ സ്ര്തീകളെ നിർബ
ന്ധപൂർവം പണിയെടുപ്പിക്കില്ലെന്നും അവർ ഇഷ്ടമുണ്ടെങ്കിൽ
മാത്രം പണിയെടുത്താൽ മതിയെന്നും പ്രഖ്യാപിച്ചിരുന്നു.
അതോടെ പരമ്പരാഗതമായ അസമത്വം തിരിച്ചുവന്നു.
ശ്രീലങ്കയിൽ 1959-ൽ പ്രധാനമന്ത്രിയായിരുന്ന സോളമൻ
ബന്ദാരനായകെ കൊല്ലപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ
ഭാര്യ സിരിമാവോ പാർട്ടി നേതാവും പ്രധാനമന്ത്രിയുമായി. പിന്നീട്
ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും സ്ര്തീകൾ പ്രധാനമന്ത്രിമാരായി.
എന്നാൽ കുടുംബവാഴ്ചയുടെ തുടർച്ചയായല്ലാതെ
തുല്യതയുടെ അടിസ്ഥാനത്തിലുള്ള സ്ര്തീമുന്നേറ്റം ഈ രാജ്യ
ങ്ങളിൽ ഉണ്ടായില്ല. സാമൂഹികമായ പിന്നോക്കാവസ്ഥ മൂലമാണ്
സ്ര്തീപുരുഷ സമത്വമെന്ന ആശയം ശക്തിപ്പെടാത്തത്. ജാതിമത
സ്ഥാപനങ്ങളുടെ സ്വാധീനം അതിന് വിലങ്ങുതടിയായി നിൽക്കു
ന്നു. സാമൂഹ്യപരിഷ്‌കരണത്തിന്റെ ഫലമായി പല രാജ്യങ്ങളിലും
സ്ര്തീകളുടെ പദവി ഉയർന്നു. കേരളവും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും
യാത്ര ചെയ്യുന്നത് എതിർദിശയിലാണ്. സ്ര്തീയിലൂടെ
സ്വത്ത് കൈമാറ്റം നടക്കുന്ന മരുമക്കത്തായ വ്യവസ്ഥ നിലനിന്നി
രുന്നതുകൊണ്ട് സ്ര്തീക്ക് സ്വന്തം ഉടലിന്റെമേലുള്ള അവകാശം ഒരളവുവരെ
അംഗീകരിക്കാൻ ഫ്യൂഡൽകാല കേരളത്തിലെ ഒരു
പ്രബല വിഭാഗത്തിലെ പുരുഷന്മാർ നിർബന്ധിതന്മാരായിരുന്നു.
ഒരു നൂറ്റാണ്ടു മുമ്പ് മക്കത്തായത്തിലേക്ക് നീങ്ങിയശേഷം ആ
വിഭാഗത്തിൽ പുരുഷാധിപത്യം ശക്തമാവുകയും അതിനൊത്ത്
സ്ര്തീയുടെ പദവി ഇടിയുകയും ചെയ്തു. വടക്കേ ഇന്ത്യയിലെ പല
ഒടടപപട ഏടഭ 2014 ഛടളളണറ 3 2
സംസ്ഥാനങ്ങളിലും അടുത്തകാലത്ത് സ്ര്തീപുരുഷ സമത്വം പ്രഖ്യാപിക്കുന്ന
ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട് ജാതിപഞ്ചായ
ത്തുകൾ പുരുഷാധിപത്യം ശക്തിപ്പെടുത്തിയിട്ടുണ്ട്. യാഥാസ്ഥി
തിക മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്ന ദൃശ്യമാധ്യമ പരമ്പരകൾ ഈ
പ്രവണത വളർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.
തേജ്പാൽ, ഗാംഗുലി സംഭവങ്ങളെ കുറിച്ചുള്ള ചർച്ചകളിൽ
പീഡകനും പീഡിതയും തമ്മിലുള്ള പ്രായവ്യത്യാസം ഒരു വിഷയമായി
ഉയർന്നുവന്നിരുന്നു. സ്ര്തീപുരുഷ ആകർഷണത്തിൽ പ്രായം
ഒരു വലിയ ഘടകമല്ലെന്നതാണ് വാസ്തവം. അദ്ധ്യാപകനും വിദ്യാ
ർത്ഥിനിയും ബോസും സെക്രട്ടറിയും ഒക്കെ പരസ്പരം ആകർ
ഷിക്കപ്പെടുകയും ജീവിതപങ്കാളികളാവുകയും ചെയ്യാറുണ്ട്. അധി
കാരപ്രയോഗം നടക്കുമ്പോൾ മാത്രമാണ് അത്തരത്തിലുള്ള
ബന്ധങ്ങൾ പീഡനത്തിന്റെ പരിധിയിൽ ഉയരുന്നത്. പ്രായപൂർ
ത്തിയായ രണ്ട് വ്യക്തികൾ ഉഭയസമ്മതപ്രകാരം ലൈംഗിക
ബന്ധത്തിൽ ഏർപ്പെടുന്നതിനെ കുറ്റകൃത്യമായി ആധുനിക സമൂഹങ്ങൾ
കാണുന്നില്ല. സ്ര്തീയുടെ വാക്കോ പെരുമാറ്റമോ അവൾ
തന്റെ താൽപര്യം പങ്കിടുന്നില്ലെന്ന് വ്യക്തമാക്കുമ്പോൾ അത്
മാനിക്കാൻ പുരുഷൻ തയ്യാറാകാത്തതാണ് പീഡനത്തിലേക്ക്
നയിക്കുന്നത്. ഇതിനെ പൊതുവിൽ പുരുഷാധിപത്യത്തിന്റെ
കണക്കിൽ എഴുതാവുന്നതാണ്. അതേസമയം വ്യക്തിതലത്തിൽ
അതിൽ പ്രതിഫലിക്കുന്നത് സ്ര്തീയെ തുല്യയായി പരിഗണിക്കാനുള്ള
പുരുഷന്റെ വൈമുഖ്യമാണ്.

Previous Post

Jisa Jose

Next Post

സ്ര്തീസുരക്ഷാനിയമത്തിൽ പതിയിരിക്കുന്ന അപകടം

Related Articles

കവർ സ്റ്റോറി

തടയണ കെട്ടുന്ന കാലത്തെ മാധ്യമ വിചാരം

കവർ സ്റ്റോറി

ഓഷോയെ അറിയാൻ

കവർ സ്റ്റോറിപ്രവാസം

സിംഗപ്പൂരും മലയാളികളും

കവർ സ്റ്റോറി

റോഹിൻഗ്യൻ യാതനകളുടെ മറുവശം

കവർ സ്റ്റോറി

കാവിവത്കരിക്കപ്പെടുന്ന സാംസ്‌കാരിക രംഗം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles from

ബി.ആർ.പി. ഭാസ്‌കർ

കാവിവത്കരിക്കപ്പെടുന്ന സാംസ്‌കാരിക രംഗം

കശ്മീർ: അവകാശ നിഷേധങ്ങളുടെ നീണ്ട ചരിത്രം

നിയമങ്ങൾ സ്ത്രീകളെ രക്ഷിക്കുമോ?

Latest Updates

  • ഏറ്റവും വലിയ ദാർശനികപ്രശ്നം പേര് ആകുന്നുSeptember 26, 2023
    ഇന്നലെ രാത്രിസ്വപ്നത്തിൽ എന്നെയാരോ വിളിച്ചത്സെൻ ഷാ എന്നാണ്ഇടത്ത് ഇബ് സെൻവലത്ത് ബർണാഡ് ഷാസെൻ […]
  • മലയാളം ന്യൂസ് കാല്‍ നൂറ്റാണ്ടിലേക്ക്September 25, 2023
    ഒരു ദിവസം പോലും ഇടവേളയില്ലാതെ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി സൗദി അറേബ്യയില്‍നിന്ന് ഒരു മലയാള […]
  • സിനിമകളിലെ സ്വവർഗാനുരാഗ സ്ത്രീജീവിതങ്ങൾ-2September 22, 2023
    (കഴിഞ്ഞ ലക്കം തുടർച്ച) ഇതിൽ നിന്നും വളരെ വ്യത്യാസമായിരുന്നു ‘ഡിസ് ഒബീഡിയൻസ്’ (Disobedience) […]
  • മണിപ്പൂർ ഡയറി-2: സ്നേഹത്തിന്റെ മുഖങ്ങൾSeptember 21, 2023
    മണിപ്പൂരിനെ കൂടുതൽ അറിയാൻ അവിടുത്തെ ഭൂപ്രകൃതിയും മനസ്സിലാക്കണം. 10 ശതമാനം വരുന്ന ഇംഫാൽ […]
  • ജയന്ത മഹാപത്ര: ഒഡീഷയെ ഇംഗ്ലീഷിൽ എഴുതിയ കവിSeptember 21, 2023
    പ്രമുഖ സാഹിത്യകാരനും കവിയുമായ ജയന്ത മഹാപാത്ര കഴിഞ്ഞ മാസം അന്തരിച്ചു. ഇംഗ്ലീഷ് കവിതയ്ക്ക് […]
  • പരകായ ആവേശംSeptember 20, 2023
    ഇരുട്ടുപരന്നാൽ മാത്രംചലനാത്മകമാകുന്നചിലജീവിതങ്ങളുണ്ട്.പൊന്തക്കാടുകളിൽനൂണ്ട് നുണ്ട്വെളിച്ചത്തിന്റെഉറവ തേടിത്തേടിജീവിതംഇരുട്ട് മാത്രമാണെന്ന‘ബോധ്യത്തിൽ’വിരാമമായവർ . (പെരുച്ചാഴികളെക്കുറിച്ച്മാത്രമല്ല ) ‘സന്തോഷ’മെന്നത്തൊലിപോലെകറുത്തതാണെന്നും,വെളിച്ചംവെളിവുകിട്ടാത്തവെളുപ്പാണെന്നുംപെരുച്ചാഴികൾക്കുംതിരിച്ചറിവുണ്ടായിട്ടുണ്ട്.( മുൾക്കാടുകൾ […]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven