• About WordPress
    • WordPress.org
    • Documentation
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Premium
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    ▼
    • Writers
Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

നീർമരുതിലെ മഞ്ഞപ്പാപ്പാത്തികൾ: ജലഛായയുടെ ജൈവരാഷ്ട്രീയം

ഡോ. അജയ് ശേഖർ April 8, 2014 0

ജലഛായ
(നോവൽ)
എം.കെ. ഹരികുമാർ
ഗ്രീൻ ബുക്‌സ്, തൃശൂർ
വില: 210

മലയാളനോവലിന്റെ ഭൂപ്രകൃതി മാറ്റിമറിക്കുന്ന, സർഗാത്മകതയുടെ
വിസ്‌ഫോടനമായിത്തീരുന്ന, എം.കെ. ഹരികുമാറിന്റെ ‘ജ
ലഛായ’യുടെ ജ്ഞാനമണ്ഡലങ്ങളിലും അതീന്ദ്രിയതകളിലും
തൊട്ടുകൊണ്ട് ഡോ. അജയ് ശേഖർ എഴുതുന്നു

വെള്ളത്തിൽ ചാലിച്ചെഴുതുന്ന ചിത്രത്തെയാണ് ജലച്ചായ
ചിത്രം എന്നു പറയുന്നത്. വെള്ളത്തിലുള്ള പ്രതിബിംബത്തെ
യാണ് ജലഛായ എന്ന പദം സൂചിപ്പിക്കുന്നത്. ജലച്ചായ
ത്തിന്റെ ആർദ്രതയും ഒഴുക്കും കലർപ്പും കണ്ണിനെയും മനസി
നെയും കുളിപ്പിക്കുന്നതാണ്. ജലത്തിൽ നിഴലിക്കുന്ന പ്രതി
ബിംബത്തിലും വിലയം ചെയ്യുന്ന കലർപ്പിന്റെ പെരുക്കങ്ങൾ
ദൃശ്യമാണ്. വർണങ്ങളും രൂപങ്ങളും നിഴലുകളും തെളിച്ചങ്ങളും
ജലഛായയിൽ കലർന്നു പെരുകുന്നു, കാറ്റിലിളകുന്നു, നിതാ
ന്തമായി അലയടിക്കുന്നു, ഭ്രമിപ്പിക്കുന്നു. കറുപ്പിനും വെളുപ്പിനുമപ്പുറത്തുള്ള
കലർപ്പിന്റെ നിഴലിടങ്ങളും കാലങ്ങളും ജലഛായയെ
സങ്കീർണമായ ഒരു ജൈവലാവണ്യ നിർമിതിയാക്കുന്നു.
വിശദാംശങ്ങൾ നിറഞ്ഞ ഒരു വലിയ ചിത്രം പോലെയോ സങ്കീ
ർണമായ ഒരു ആഖ്യാന ചലച്ചിത്രം പോലെയോ പ്രാപഞ്ചി
കവും മൂർത്തവും ലാവണ്യാംശങ്ങൾ നിറഞ്ഞതും ജൈവികവുമാണ്
ജലഛായ എന്ന നോവൽ.
ബഹുസ്വരമായ നോവലിന്റെ ചെറിയ അലയൊലികളുടെ
അനുരണനങ്ങൾ ജലബിംബത്തിൽ പടരുന്നതായി തോന്നാം.
ജലത്തിലുള്ള ഛായ പലപ്പോഴും ഭാഗികവും ചലനാത്മകവുമായിരിക്കും.
നിശബ്ദതയുടെ ജലച്ചായം എന്ന നോവലെഴുതിയ
കഥാനായകൻ ലൂക് ജോർജിന്റെ ഭാഗികവും ഭ്രമാത്മകവും
ഭിന്നയാഥാർത്ഥ്യങ്ങളെ വെളിപ്പെടുത്തുന്നതുമായ ഒരു ജീവിതകഥയും
ഭാവനാത്മകമായ ജീവചരിത്രവുമായി നോവലിനെ
കാണാവുന്നതാണ്. കഥാകാരനും നായകനുമായ ലൂക്കുമായി
ജോർദാൻ എന്ന പത്രപ്രവർത്തക നടത്തുന്ന ദീർഘമായ
സംഭാഷണമായും നോവലിന്റെ ജലശില്പത്തെയും ശരീരബിംബത്തെയും
വായിക്കാവുന്നതാണ്. കേവലം ഭാവനാത്മകമായ
ജീവചരിത്രത്തിനും സാഹിതീയമായ സംഭാഷണങ്ങൾക്കും
മാധ്യമപ്രവർത്തനപരമായ അഭിമുഖത്തിനും അപ്പുറത്തേക്കു
കടന്നുകയറി കവിഞ്ഞുപോകുന്ന സവിശേഷമായ ബഹുസ്വര
ഭാഷണമായും സംഘാതസംഗീതമായും നോവലിന്റെ ആഖ്യാനത്തിൽ
അടിയൊഴുക്കുകളും ചുഴിക്കുത്തുകളും ഏറുന്നു. ദീർ
ഘമായ സംഭാഷണം ഖേദമേറിയ ഗൗരവം കലരുന്ന സംഗീതമായി
പരിണമിക്കുന്ന രസവിദ്യ ജലഛായയുടെ രൂപശില്പത്തെ
സാന്ദ്രവും ആർദ്രവും കരുണാമയവുമാക്കുന്നു. ധ്യാനാത്മകവും
ബോധാനന്ദം പകരുന്നതുമായ ദാർശനിക കഥനസന്ദർഭങ്ങളും
വ്യതിരിക്ത നൈതിക ലാവണ്യ സൂചനകളും ജലഛായയിൽ
അലയടിക്കുന്നു.

ആഖ്യാനശില്പത്തിന്റെ വേറിടലും വേരിറക്കങ്ങളും
ഘടനാപരവും ഭാവുകത്വപരവുമായ വിഛേദങ്ങളും ചരി
ത്ര-കർതൃത്വ മിശ്ര പ്രമേയത്തിലെ പുതുമയും നോവലിനെ
കാലികമായി നവീകരിക്കുന്ന പ്രാഥമിക ഘടകങ്ങളാണ്. രൂപശില്പത്തിലും
ആഖ്യാനവഴക്കത്തിലും മാത്രമല്ല ഈ പുതുമയും
പകർച്ചയും. പ്രമേയ, സന്ദർഭ, കഥാപാത്ര നിർമിതികളിലും
സംസ്‌കാര സൂക്ഷ്മതയും ചരിത്ര രാഷ്ട്രീയബോധവും ദൃശ്യമാണ്.
കഥാനായകന്റെ ജീവചരിത്രവും കേരളത്തിന്റെ
സാംസ്‌കാരികവും രാഷ്ട്രീയവുമായ ചരിത്രവും ഭാവനാത്മകമായി
കലരുന്നു. സമകാലികവും സങ്കീർണവുമായ സാമൂഹ്യവി
ഷയങ്ങളെയും ചരിത്രയാഥാർത്ഥ്യങ്ങളെയുമാണ് ഐറണിയും
നർമവും രതിയും ശരീരവും ഖേദവും നിവേദത്വവും കലർത്തി
ആഖ്യാനം ചെയ്യുന്നത്. യാഥാർത്ഥ്യത്തെയും ചരിത്രത്തെയും
ഭാവനാത്മകമായി പ്രതിനിധാനം ചെയ്യാൻ ഹരികുമാറിന്റെ
സ്വന്തം താത്വിക സമീക്ഷയായ നവാദ്വൈതത്തിന്റെ ചരാചര
പ്രപഞ്ചവീക്ഷണവും വ്യാഖ്യാനസാദ്ധ്യതകളും കൂട്ടായുണ്ട്.
മലയാളനോവൽ പൊതുവെ ചെറുതുകളിലേക്കും വൈയ
ക്തികതകളിലേക്കും പ്രദേശപുരാണങ്ങളിലേക്കും സമാന്തര
ഭാവനകളിലേക്കും ചേക്കേറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്
ഭാഷയുടെയും സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും
രാഷ്ട്രീയവും ചരിത്രപരവുമായ കാതലുകളെയും കരളുകളെയും
ചവിട്ടടികളെയും അടിസ്ഥാന ജനസമൂഹങ്ങളെയും സ്പർശി
ക്കുന്ന കാര്യങ്ങളും കാഴ്ചകളും തെളിച്ചങ്ങളും കഥനാഖ്യാന
ത്തിലേക്കു കുടിയിരുത്തുക എന്നത് തികച്ചും പ്രസക്തമായ
വെല്ലുവിളിയാണ്. കാലത്തിന്റെ കലാപരമായ വെല്ലുവിളി ഏറ്റെ
ടുത്തുകൊണ്ട് അക്ഷരബിംബങ്ങളെക്കൊണ്ടുള്ള പൊളിച്ചെ
ഴുത്തും പ്രതിരോധവും തുടരുകയാണ് വിമർശകനും ദാർശനി
കനുമായ കഥാകാരൻ. കഥനത്തിലും ആഖ്യാനത്തിലും കുടി
കൊള്ളുന്ന മാറ്റത്തിന്റെയും കലാപരമായ ജീവിതോർജത്തി
ന്റെയും ശക്തിയും സൗന്ദര്യവും നോവലിനെയും അതിനെ
സാദ്ധ്യമാക്കുന്ന ഭാഷാ-സംസ്‌കാര സമൂഹത്തെയും പൊളിച്ചു
പണിയാനും പുതുക്കാനുമായി ബോധോദയപരമായി വിനി
യോഗിക്കുകയാണ് ഹരികുമാർ. എഴുത്തിനെ പ്രതിരോധവും
അതിജീവനവും അപനിർമാണവും പുത്തൻപിറവിയുമാക്കുന്ന
കലാകൗശലവും കാവ്യനീതിയും ഈ ആഖ്യായികയെ സവിശേഷമാക്കുന്നു.
രസകരവും സരസവും വ്യതിരിക്തവുമായ സംഭവകഥകളും
കഥാപാത്രങ്ങളും ജീവിതസന്ദർഭങ്ങളും വേറിട്ട കഥപറച്ചിലും
അതിനെ അത്യന്തം പാരായണക്ഷമവും ഭാവനിർഭരവും
വർത്തമാനപ്രസക്തവുമാക്കുന്നു.

എഴുത്തും കഴുത്തും കുരിശും

ലൂക്കെന്ന എഴുത്തുകാരനെ കുറിച്ചുള്ള നോവലെന്നതിലുപരി
എഴുത്തെന്ന കർമത്തിന്റെ വിവിധ താത്വിക തലങ്ങളെക്കുറിച്ചുള്ള
വിചിന്തനാഖ്യാനം കൂടിയായി കഥനം മാറുന്നു. എഴു
ത്തിന്റെ വഴി സംവേദനീയതയുടെയും കണ്ണുനീരിന്റെയും ആത്മ
ബലിയുടെയും കുരിശിന്റെയും വഴിയാണ്. ആ രീതിയിൽ അതി
കഥനത്തിന്റേതായ ഒരു മെറ്റൽ ഫിക്ഷണ തലം ജലഛായയിൽ
സന്നിഹിതമാണ്. കേരള ക്രൈസ്തവീയതയുടെ വർത്തമാനവും
ചരിത്രവും വിമർശവും നോവലിന്റെ സാമൂഹ്യപ്രതലത്തെ
വിലപ്പെട്ടതാക്കുന്നു. കേവലം ദലിത ക്രൈസ്തവ സമസ്യകളുടെ
പ്രഹേളികാസമാനമായ വർത്തമാന സന്ദിഗ്ദ്ധ
തയെ കവിഞ്ഞ പൗരോഹിത്യ ആൺകോയ്മാ വ്യവഹാരങ്ങ
ളെയും സംസ്‌കാര വരേണ്യതയുടെയും നവദേശീയ വാദങ്ങളുടെയും
മത, വംശീയ കേന്ദ്രീകൃത വ്യവഹാരങ്ങളെയും കുറിച്ചുള്ള
വിമർശ ആഖ്യാനവും പ്രതിനിധാനവുമായി നോവലിനെ വായി
ക്കാവുന്നതാണ്. ലൂക്കിന്റെ പ്രതിസന്ധി ക്രൈസ്തവ സന്യാസി
കൾക്കോ സാമൂഹ്യവിമർശകർക്കോ മാത്രമുള്ളതല്ല. വിമർശബോധമുള്ള
സർഗവിഷയികൾക്കു പൊതുവെയും എഴുത്തുകാ
ർക്ക് പ്രത്യേകിച്ചും ബാധകമായ പ്രതിസന്ധിയാണ് ലൂക്കി
നെയും നോവലിനെയും ചൂഴുന്നത്. നോവലെന്ന ആഖ്യാനകലതന്നെ
കഥാകാരൻ അവകാശപ്പെടുന്നതുപോലെ പലപ്പോഴും
അവസാനത്തെ ആയുധമാണ്. മറ്റു പല പ്രക്ഷോഭങ്ങളും
ഒടടപപട അയറധഫ 2014 ഛടളളണറ 1 3
പ്രസ്ഥാനങ്ങളും പ്രതിരോധരൂപങ്ങളും പരാജയപ്പെടുമ്പോഴാണ്
നോവൽ ഉദയം ചെയ്യുന്നത്.

സംസ്‌കാരത്തിന്റെ രാഷ്ട്രീയം ഒരുപക്ഷേ ഏറ്റവും അവസാനത്തെ
അഭയംതന്നെയാകാം. സാക്ഷരതയുമായും സാമൂഹ്യ
രാഷ്ട്രീയ പരിതോവസ്ഥകളുമായും നോവലിന് ആഴമുള്ള ബന്ധ
മാണുള്ളത്. അത് തികച്ചും പാശ്ചാത്യ ആധുനികതയുടെയും
ജ്ഞാനോദയാനന്തര ജനായത്ത പരിവർത്തനങ്ങളുടെയും
സാഹിതീയ സാംസ്‌കാരിക രാഷ്ട്രീയ രൂപം തന്നെയാണ്,
അതിന്റെ ഉറവിടങ്ങളിൽ. കേരളത്തിലാണെങ്കിലും പാശ്ചാത്യ
മിഷനറി ഇടപെടലുകൾ ത്വരിതപ്പെടുത്തിയ നവോത്ഥാന
കാല സാംസ്‌കാരിക വിപ്ലവങ്ങൾ കൊടുമ്പിരി കൊണ്ട 19-ാം
നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ് സാമൂഹ്യചാലകതയും ഭാവനാപരമായ
വിധ്വംസകതയുമുള്ള നോവലുകൾ മലയാളത്തിൽ
ഉദയം ചെയ്യുന്നത്. ഹരികുമാർ സൂചിപ്പിക്കുന്നതുപോലെതന്നെ
നോവൽ സാദ്ധ്യതയുടെ കലയും കൂടിയാണ്. കഥനത്തിന്റെയും
ഭാവനയുടെയും രൂപഘടനയുടെയും ലാവണ്യകാമനകളോടൊപ്പം
ലോകനീതിയും ചരിത്രവും ജീവിതസമരവും നോവലിന്റെ
ശരീരത്തിലും ബോധത്തിലുമെത്തിച്ചേരുന്നു. ചരാചരപ്രപഞ്ചത്തെ
ഉൾക്കൊള്ളുന്ന നവാദ്വൈതവും ജൈവാധികാരമെന്ന
പുതിയ സൈദ്ധാന്തിക പരിപ്രേക്ഷ്യവും നോവലിന്റെ
കാൻവാസിനെ കൂടുതൽ കാലികവും വിപുലവും ബഹുലവുമാക്കുന്നു.
കേരളത്തിലെ കീഴാള വിഷയികളെയും ശരീരങ്ങ
ളെയും കാമനകളെയും ചെറുചരിത്രങ്ങളെയും ഗാഢമായി ഉണ
ർത്തുന്ന എഴുത്താണ് ജലഛായയുടെ ബഹുസ്വരമായ
കരുത്തും കുതിപ്പും.

കുരുമുളകിന്റെ ചരിത്രവും ജീവിതമരണങ്ങളും
കേരളത്തിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ ചരിത്രതത്തെ
തന്നെ ഭാവനാത്മകമായി കഥനത്തിലൂടെ അന്യാപദേശം
ചെയ്യുകയാണ് ജലഛായ. അടിത്തണ്ടിലാണ്ടുകിടക്കുന്ന
കറുത്ത പൊന്നിന്റെ ദമിത ചരിത്രത്തെ പട്ടണം പര്യവേക്ഷണമടക്കമുള്ള
സമീപകാല പഠനങ്ങൾ അനിഷേധ്യമായി വെളിപ്പെ
ടുത്തിയിരുന്നു. കെ.കെ. കൊച്ച്, എ.കെ. ജോസ് തുടങ്ങിയ
വ്യതിരിക്ത കീഴാള ചരിത്ര രചയിതാക്കളും കുരുമുളകിന്റെ ചരി
ത്രത്തിലൂടെ ദലിതരുടെ ചരിത്രത്തെ വീണ്ടെടുക്കുന്ന ജ്ഞാനോല്പാദന
നീക്കങ്ങൾ നടത്തിയിരുന്നു. കുരുമുളകു കച്ചവടത്തെക്കുറിച്ചുള്ള
സമൃദ്ധമായ സാഹിത്യ പരാമർശങ്ങൾ തെന്നിന്ത്യയിൽ
സംഘകാല സാഹിത്യത്തിൽ സുലഭമാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള
കുരുമുളകു കൃഷിയും സംസ്‌കരണവും കയറ്റുമതിയും
നെൽകൃഷിയും കലപ്പയും ചക്രവും പോലെതന്നെ
ബുദ്ധഭിക്ഷുക്കളാണ് തെന്നിന്ത്യയിൽ അവതരിപ്പിച്ചത്.
കാർഷിക സമ്പദ് വ്യവസ്ഥയിലൂടെ സാമൂഹ്യവും സാക്ഷരവുമായ
നൈതിക പരിവർത്തനമായിരുന്നു ബഹുജനവിഹിത
ത്തിലേക്കുള്ള ബുദ്ധയാനമായ കേരളത്തിലെ തേരാവാദം.
ബി.സി. മൂന്നാം നൂറ്റാണ്ടു മുതൽ കേരളമണ്ണിൽ തഴച്ചുവളർന്ന
ആ ബോധിവൃക്ഷത്തെ ഏതാണ്ട് എട്ടാം നൂറ്റാണ്ടോടെയാണ്
ബ്രാഹ്മണിക ഹിന്ദുമതം അടിപ്പെടുത്തിയത്. ഇളങ്കുളത്തിന്റെ
ഭാഷയിൽ ഭക്തിയുടെ ലഹരി മോന്തിയ ശൈവ, വൈഷ്ണവ
പകർന്നാട്ടങ്ങളുടെ ബഹുജനോർജത്തെയും ബ്രാഹ്മണ്യം
ജൈനർക്കും ബൗദ്ധർക്കും എതിരായി തിരിച്ചുവിട്ടു. ചമണപാരമ്പര്യങ്ങളെ
മുറുകെപ്പിടിച്ച് ബ്രാഹ്മണ്യത്തിനു കീഴടങ്ങാതിരുന്ന
ജനതയെ അവർണരും ചണ്ഡാളരുമായി തൊട്ടുകൂടാത്തവരാക്കി.

യഥാർത്ഥത്തിൽ കുരുമുളകു മരണങ്ങളല്ല അരുംകൊലകളും
ചതിയുമായിരുന്നു ചരിത്രത്തിൽ നടന്നത്. ഈ കുടിലവും
ദുരൂഹവുമായ കൊലയും മരണവും ആരംഭിക്കുന്നത് എട്ടാം
നൂറ്റാണ്ടു മുതലാണ്. 8000 ജൈനമുനിമാരെയാണ് തെമദുരയിലും
കഴുകുമലയിലും മറ്റും സനാതനികളും ശൈവരും കഴുവേറ്റിയതെന്നു
ചരിത്രപാഠങ്ങൾ പറയുന്നു. ജാതിമർദനത്തിൽ
ഇത്തരത്തിൽ ദമിതമായ മതവൈരവും അപരഹിംസയും വംശഹത്യാകാമനയും
കൂടിയുൾച്ചേരുന്നു. ചരിത്രത്തിലെ ഏറ്റവും ദമനാത്മകവും
പ്രതീക ഹിംസ നിറഞ്ഞതുമായ ഫാഷിസമാണ്
സനാതനമായ വർണധർമവും അതിന്റെ ഉറവിടമായ വൈദിക
ബ്രാഹ്മണ ഹിന്ദുമതവും. സഹോദരൻ എഴുതിയതുപോലെ
ജാതിയിൽനിന്ന് വേറിട്ടൊരു ഹിന്ദുമതമില്ല.
കഥനത്തിലെ കുരുമുളകു മരണങ്ങൾ പത്തൊമ്പതും ഇരുപതും
നൂറ്റാണ്ടുകളിൽ നടന്ന സമീപ മർദനങ്ങൾ മാത്രമാണ് ഉൾ
ക്കൊള്ളിച്ചിരിക്കുന്നത്. മാടമ്പിഭരണവും കൊളോണിയൽ അധി
കാരവും പോലീസും ഭരണകൂട മർദനോപകരണങ്ങളും ചെയ്ത
രണ്ടുലക്ഷത്തിലേറെ വരുന്ന അരുംകൊലകളുടെ ഞെട്ടിക്കുന്ന
മറവു ചെയ്യപ്പെട്ട വിവരങ്ങൾ കഥനത്തെ കിടിലം കൊള്ളിക്കു
ന്നു. ആഖ്യാനത്തിന്റെ അവസാനത്തിൽ വരുന്ന അവർണ
സ്ര്തീകളുടെ മുലകളുടെ ഉത്സവവും കുരുമുളകു മരണങ്ങളിലെ
കീഴാളരുടെ ലിംഗങ്ങൾ തകർക്കുന്ന സവർണ പോലീസിന്റെ
സൈനികമായ ഉന്മൂലനയുക്തിയുടെ പ്രയോഗവും ചേർത്തുവായിക്കേണ്ടതാണ്.
യഥാർത്ഥത്തിൽ കീഴാളമായ ജൈവാധികാരത്തോടുള്ള
പകയും വെറിയും വംശഹത്യാകാമനയുമാണ് അവ
ർണർക്കെതിരായ ഹിംസാവ്യവഹാരങ്ങളെ വന്യമാക്കിയത്.
കേരളചരിത്രത്തിലരങ്ങേറിയ ഈ കിരാത ഹിംസാദ്ധ്യായങ്ങ
ളെല്ലാം തികച്ചും വ്യക്തമായ ചരിത്ര സംഭവങ്ങളും ഭൂതയാർത്ഥ്യ
ങ്ങളുമാണ്. അടിമത്താനുഭവങ്ങളെ നോവലിലൂടെ കാവ്യാത്മ
കമായി ചരിത്രവത്കരിച്ച ആഫ്രിക്കനമേരിക്കൻ എഴുത്തുകാരായ
ടോണി മോറിസണിലും ആലീസ് വാക്കറിലും എന്ന
പോലെ ഭൂതത്തിന്റെ നിതാന്ത സന്നിഹിതത്വം മലയാളനോവലിലും
കടന്നുവരികയാണ്. ഭൂതത്തിന്റെ പകയും ബാധയും
വിരേചനാത്മകമായ സാംസ്‌കാരിക ചികിത്സയായി നമ്മുടെ
ഭാവുകത്വത്തിലും മാറേണ്ടതുണ്ട്. തികച്ചും ഉത്തരോത്തരമായ
സംവേദനീയതയും പ്രതിനിധാന പരിശ്രമവുമായി നോവൽ
മാറുന്നു.

മാറുമറയ്ക്കൽ സമരവും കല്ലുമാല സമരവും ജന്മിക്കട്ടിസമരവും
ചേർത്തലയിലെ നങ്ങേലിയുടെ തിരുവിതാംകൂർ മുല
ക്കരം അവസാനിപ്പിച്ച ബലിയും കണ്ടപ്പന്റെ സതിയും എല്ലാം
ചരിത്രസത്യങ്ങളും നടന്ന സംഭവങ്ങളുംതന്നെ. അവയുടെ നിരവധി
പാഠങ്ങൾ സംഘബോധത്തിലും ഓർമയിലും വാമൊഴിയാഖ്യാനങ്ങളിലും
വരമൊഴിയിലും ചിതറിത്തെറിച്ചു നിൽക്കുന്നു.
ജലഛായയിലെ പ്രതിനിധാനം ഈ ചരിത്രത്തിന്റെ, അഥവാ
ഭൂതപാഠങ്ങളുടെതന്നെ മായികവും സംഭ്രമജനകവുമായ കഥനഭാവനാഖ്യാനമാണെന്നു
മാത്രം. മിഷനറി ഇടപെടലിനു
ശേഷമുള്ള കൊടുമ്പിരി കൊള്ളുന്ന സംഘർഷ പരിവർത്തന
ങ്ങൾ മാത്രമേ നോവലിൽ വരുന്നുള്ളൂ എന്നത് കേരള ചരിത്ര
ത്തിലും സംസ്‌കാരത്തിലും തൽപരരായ എന്നെപ്പോലുള്ള
വരെ അല്പം നിരാശപ്പെടുത്തുന്നു. യഥാർത്ഥത്തിൽ എട്ടാം
നൂറ്റാണ്ടു മുതലുള്ള വൈദിക സനാതന ഹിന്ദുഹിംസയുടെ
ജാതിവ്യവഹാരങ്ങളെ ഭാവനാത്മകമായി ആഖ്യാനം ചെയ്യാൻ
സാധിച്ചിരുന്നെങ്കിൽ അതൊരു വലിയ കഥനത്തിന്റെ കുതിപ്പാകുമായിരുന്നു.
നൈതികവും സാമൂഹ്യ രാഷ്ട്രീയ ശരീരത്തെയും
സാംസ്‌കാരിക മനസിനെയും സുഖപ്പെടുത്തുന്ന ആ പെരിയ
ചികിത്സ ഇത്തരം ഭാവനാപരിശ്രമങ്ങളിലൂടെ വികസിക്കേണ്ടി
ഒടടപപട അയറധഫ 2014 ഛടളളണറ 1 4
യിരിക്കുന്നു. കേവലം രണ്ടു നൂറ്റാണ്ടു മാത്രം നീണ്ട ബ്രിട്ടീഷ്
കൊളോണിയലിസത്തിനെതിരെ ഇന്ത്യ വരേണ്യ അധിനിവേശാനന്തര
സാഹിത്യ കാനോനകൾ തന്നെ നിർമിച്ചുവരുമ്പോൾ
മൂവായിരം വർഷത്തിലധികമായി നഖമാഴ്ത്തി നിൽക്കുന്ന
ജാതിഹിംസയുടെ ആന്തരാധിനിവേശത്തെ അപനിർമിക്കുകയും
വിമർശ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന സർഗാ
ത്മക രചനകൾ തുടങ്ങുന്നതേയുള്ളൂ.

കീഴാള ആത്മീയതയും ദലിത് ക്രൈസ്തവീയതയും
പിഴച്ചുപോയ ഉപദേശിയായ ലൂക്കിന്റെ ജീവിതത്തിലും ദർ
ശനത്തിലും ഭാഷണത്തിലും യോഹന്നാൻ ഉപദേശിയും കൂടി
യറിയപ്പെട്ട പൊയ്കയിൽ അപ്പച്ചനെന്ന ശ്രീ കുമാരഗുരുദേവന്റെ
വാങ്മയവും സംസ്‌കാര രാഷ്ട്രീയ പ്രയോഗവുമായി പല ചാർ
ച്ചകളും ഇടച്ചിലുകളും കാണുന്നു. പാശ്ചാത്യ അധിനിവേശ ഭരണവും
മിഷനറി പ്രവർത്തനങ്ങളും സാദ്ധ്യമാക്കിയ ക്രൈസ്തവീ
യമായ ദലിതുയിർപ്പിന്റെ ആധുനികതയെ വിമോചനാത്മകമായി
കീഴാളജനതകൾക്കു വേണ്ടി പ്രയോജനപ്പെടുത്തിയ പരി
വർത്തന കർതൃത്വമായാണ് പൊയ്‌യെ പൊതുവെ വിലയിരു
ത്തുന്നത്. സവിശേഷമായ രീതിയിൽ ക്രൈസ്തവീയതയെ വ്യക്തി
പരമായ ഉയർച്ചയ്ക്കും ഭാഷണത്തിനുമായി വിനിയോഗിക്കുകയാണ്
ലൂക്ക് ജോർജെന്ന ഉപദേശി ചെയ്യുന്നത്. ക്രിസ്തുവിനെ
കവിഞ്ഞു കീഴാളരായ കേരള മക്കളെയും അയാൾ കാണുന്നു.
പക്ഷേ തന്നിൽക്കവിഞ്ഞ് എന്തെങ്കിലും ചെയ്യാനും സ്വന്തം
കാമനകളുടെ പ്രാദേശികതയെ അതിലംഘിക്കാനും അയാൾ
ക്കാവുന്നില്ല എന്നതാണ് യാഥാർത്ഥ്യം. നവോത്ഥാനത്തി
ന്റെയും ആധുനികതയുടെയും വമ്പൻ പദ്ധതികളുടെയും ബൃഹദാഖ്യാനങ്ങളുടെയും
അന്ത്യവും കഥനം സുചിതമാക്കുന്നു.

ക്രിസ്തുവിന്റെ വിമോചന സുവിശേഷം അധിനിവേശാന്തര
മൂന്നാം ലോകങ്ങളിലെ കീഴാളർക്കു ഹിതമോ സാധുവോ എന്ന
വലിയ ചോദ്യവും ക്രൈസ്തവ ദൈവശാസ്ര്തത്തിന്റെതന്നെ
സൂക്ഷ്മ വിമർശവും ലൂക്കെന്ന പ്രധാന കഥാപാത്രത്തിന്റെ
നിർമിതിയിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു. അടിത്തട്ടിലുള്ള
ലോകത്തിന്റെ ഭാരം ചുമക്കുന്ന അദ്ധ്വാനജനതകളെ ഉയിർപ്പി
ക്കാത്ത സുവിശേഷം വിമോചന ദൈവശാസ്ര്തമാകുന്നുവോ
എന്ന ധാർമികവും ദാർശനികവുമായ സമസ്യയെ സജീവമാക്കുകയാണ്
ലൂക്കെന്ന കഥാപാത്രം. ഈ തലത്തിൽ കേരള നവോ
ത്ഥാന സാമൂഹ്യമാറ്റങ്ങളുടെ ചാലകശക്തിയായി പ്രവർത്തിച്ച
പാശ്ചാത്യ മിഷനറി ഇടപെടലിനെയും യൂറോപ്പിനു പുറത്ത്
അധിനിവേശ ആധുനികതയുടെ നിർവാഹകത്വം വഹിച്ച സുവി
ശേഷ പ്രയോഗങ്ങളെയും വിമർശാത്മകമായി പുനർവായിക്കുകയും
ദാർശനികമായും ജ്ഞാനശാസ്ര്തപരമായും മൂല്യവിചാരം
ചെയ്യുകയുമാണ് ജലഛായ. കേരള ആധുനികതയുടെതന്നെ
കനപ്പെട്ട ഒരു പിൻനോട്ടവിമർശവും വമ്പൻ വിമോചന വേലകളോടുള്ള
വിമർശ വിഛേദവും ഈ നോവലാഖ്യാനത്തിൽ
അരികുസത്യങ്ങളായി കുടികൊള്ളുന്നു.
മുലകളുടെ ചരിത്രവും രാഷ്ട്രീയകഥനവും
മുലക്കഥകളെഴുതി ചൊലിക്കു പിന്നിലുള്ള തൃഷ്ണാദമന
ങ്ങളുടെ ലിംഗാധീശപരമായ മാംസളഹിംസകളെ പുറത്താ
ക്കിയ കഥാകാരിയാണ് മഹാശ്വേതാദേവി. അവരുടെ നായികമാരായ
യശോദയും ദ്രൗപടിയെന്ന ദോപതിയുമെല്ലാം വരേണ്യ
ആണത്ത കാമനയുടെയും വർണലിംഗവെറിയുടെയും ഇരകളാണ്.
ഹിംസയിലൂടെ കീഴടക്കിയ ജനതയുടെ അപമാനവീകരണവും
മൃഗവത്കരണവും തുടരാൻ പെണ്ണുങ്ങളുടെ ജൈവാധി
കാരത്തെ സവർണ ആൺകോയ്മ ഇന്ത്യയിലെമ്പാടും നിര
ന്തരം ഉപയോഗിച്ചു. മാറാപ്പു തുറന്നുള്ള കീഴ്‌വണക്കവും അടി
യളന്നുള്ള തീണ്ടലുമെല്ലാം ഇത്തരം ശരീര-സ്ഥലപരമായ അടയാള
അടിമത്തത്തിന്റെ ചിഹ്നവ്യവസ്ഥകളാണ്. തീണ്ടൽ
പോലെ തൊടീലും ജൈവാധികാരത്തെ അടക്കിവാഴാനും അടി
ച്ചമർത്താനും ചിട്ടപ്പെടുത്തി വരുതിയിലാക്കാനും ഉപയോഗിക്ക
പ്പെട്ടു. അവർണ ശരീരം സവർണ തിരുമേനിക്കു തീണ്ടലാകുന്ന
പോലെതന്നെ യഥേഷ്ടം സവർണ തൊടീലിന് വിധേയവുമാകണം.
ജന്മിക്കട്ടിലിനും മൃഗസമാനമായ ഇതര ലൈംഗിക ദാസ്യ
വൃത്തികൾക്കും വഴങ്ങണം അവർണ ശരീരം. അവർണയുടെ
മുലകൾ സവർണത്തമ്പുരാക്കളുടെ ഉടമസ്ഥതയിലാണ്.

അതിനെ മറച്ചാൽ കരം ഒടുക്കണം. ശരീരവും ലൈംഗികതയും
വ്യക്തിപരവുമായതെല്ലാം തന്നെ രാഷ്ട്രീയവും പൊതുവുമാണെന്നു
സ്ര്തീവാദികൾ പറയുന്നതിന്റെ ഇന്ത്യൻ പരിസരമാണി
ത്. തമ്പുരാക്കൾക്കു കൈക്രിയ നടത്താനും കടിച്ചുവലിക്കാനും
ലഭ്യമായിരിക്കണം അവർണപ്പെണ്ണുങ്ങളുടെ മുലകൾ. മുലകളുടെ
ഉത്സവം എന്ന അദ്ധ്യായം നോവലിനെ കേരളചരിത്ര
ത്തിലെ ഈ കിരാതപർവത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
കുരുമുളകു മരണങ്ങളുടെ തുടർച്ചയും മനുഷ്യരുടെ ജൈവാധി
കാരത്തെ പ്രത്യേകിച്ചും കീഴാള പെണ്ണിന്റെ ജൈവാധികാരത്തെയും
ശരീരത്തെയും എങ്ങനെയെല്ലാമാണ് മലയാള കുലീന
സവർണത അതിന്റെ സംസ്‌കാരവരേണ്യതയും ഭൗതികവും
പ്രതീകാത്മകവുമായ അധികാരം സ്ഥാപിക്കുവാൻ ഉപയോഗി
ച്ചതെന്നുമുള്ള വിശദാംശങ്ങൾ ഈ അദ്ധ്യായത്തെ ചരിത്രദീപ്തവും
നൈതികസാന്ദ്രവും ആഖ്യാനപരമായി സാഹസി
കവും സാംസ്‌കാരികമായി വിമോചനാത്മകവുമാക്കുന്നു.

നോവലും യാഥാർത്ഥ്യവും നവചരിത്രവാദപരമായി കലരുന്ന
മറ്റൊരു നൈതിക സംവാദ കഥന മുഹൂർത്തമാണിത്. മറ്റൊരു
നോവലിലെ പ്രകരണത്തോടുള്ള വിമർശ പ്രതികരണവും
പ്രതിയാഖ്യാനവും വിപുലമായ ചരിത്ര യാഥാർത്ഥ്യത്തെ പരാമർശിച്ചു
വികസിക്കുന്നു. നോവലിനെ ചരിത്രവും രാഷ്ട്രീയവും
സമരവുമായി മാറ്റുന്ന പോരാട്ടവഴിയും കൂടിയാണിത്.
പ്രബലമായ സ്ഥാപിത ലിംഗബോധത്തിന്റെ അപനിർമാണവും
ജൈവാധികാരത്തിന്റെ വിമോചനവും ആഖ്യാനത്തിൽ
സൂചിതമാകുന്നു. ഫാലിക്കെന്നു വിശേഷിപ്പിക്കപ്പെടുന്ന ലിംഗകേന്ദ്രിതവും
ആണത്ത കാമനയിലൂന്നുന്നതുമായ പ്രബലമായ
ലൈംഗിക പൊതുബോധത്തെ വികേന്ദ്രീകരിച്ചു കൊണ്ട് സഹ
ജമായ ജൈവികവും സമഭാവനയും അനുകമ്പയും നിറയുന്ന
കരുണയും മൈത്രിയും പ്രപഞ്ച സ്‌നേഹവും നിറയുന്ന ശലഭ
ങ്ങളുടെ സ്വതന്ത്രയാനം പോലുള്ള നവാദ്വൈത ലൈംഗികതയിലേക്കുള്ള
ദിശാസൂചികളും സാദ്ധ്യതകളും തുറക്കുന്നു ആഖ്യായിക.
ലൈംഗികതയെയും ധാർമികതയെയും കുറിച്ചുള്ള
പുതിയ നൈതിക സംവാദങ്ങളെ ത്വരിപ്പിക്കുന്ന ആഖ്യാന വ്യവഹാരമാണിത്.
പാഠാന്തര ജലഛായയുടെ ആഴവും പരപ്പും
കാഫ്ക മുതൽ തകഴി വരെയും ആശാൻ മുതൽ ഐസൻ
സ്റ്റീൻ വരെയും നീണ്ടുപരക്കുന്ന പാഠാന്തര സൂചനകളും ആദരപരാമർശങ്ങളും
വിരുദ്ധോക്തികളും അപനിർമിതികളും നിറയുന്ന
സജീവവും സങ്കലിതവും വിമർശ പാഠ്യതയും പാഠബലവുമേറിയ
ഒരു നോവൽ ശരീരവും മനസുമാണ് തികച്ചും ജൈവമെന്നും
മാനവികമെന്നും പറയാവുന്ന ജലഛായയ്ക്കുള്ളത്.
കേവലം മാനവികവും മനുഷ്യകേന്ദ്രിതവുമായ ലോകബോധത്തെ
കവിഞ്ഞ് ഹരികുമാറിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ
ഉത്തര-ഉത്തരാധുനികമായ ഒരു മിശ്രഭാവുകത്വവും പാരിസ്ഥി
തിക പ്രാപഞ്ചികാവബോധവും ആഖ്യാനത്തിലുടനീളം
ദൃശ്യവും അനുഭവവേദ്യവുമാണ്. ജൈവാധികാരപരമായ ഈ
പുതിയ പ്രപഞ്ചവീക്ഷണത്തെ നവാദ്വൈതം എന്നു പേരിട്ടു
വിളിക്കാറുണ്ടെങ്കിലും ആ ജൈവാവബോധത്തിന്റെ വേരുകൾ
കൂടുതൽ ആഴത്തിലാണ്ടു കിടക്കുന്നു, മണ്ണടിയിൽ ജീവജലത്തോടൊപ്പം.
ജീവനെ ഗർഭം ധരിച്ച ആദിജലത്തിന്റെ സർഗഛായയാണത്.
ജലഛായയുടെ ഓരോ അദ്ധ്യായവും അവസാനിക്കുന്നത്
മഞ്ഞശലഭങ്ങളുടെ മായികമായ മൊണ്ടാഷ്
സാക്ഷാത്കാരങ്ങളിലൂടെയാണ്. ഗ്രാഫിക് നോവലിന്റെയും
ആനിമേറ്റഡ് ഫിക്ഷന്റെയും ദൃശ്യാനുഭവ സാദ്ധ്യതകളെ എഴു
ത്തിലുണർത്തുന്ന ഈ മാന്ത്രികലാവണ്യവിദ്യ തികച്ചും ഹൃദയഹാരിതന്നെ.
സൂക്ഷ്മവും സംവേദനസുന്ദരവുമായ ഈ ദൃശ്യചാരുസ
ഞ്ചയം മൊണ്ടാഷിന്റെ പ്രയോക്താവും സൈദ്ധാന്തികനുമായ
ഐസൻസ്റ്റീനുള്ള ആദരവാകുന്നതുപോലെ ജീവനും പ്രപഞ്ച
ത്തിനുമുള്ള മൈത്രീപ്രണാമവുമാകുന്നു. പ്രച്ഛന്നബദ്ധമായ
അദ്വൈതം എന്ന അധീശ പദാവലിയേക്കാൾ ഇന്നത്തെ ഇന്ത്യ
യിലെ നവദേശീയവാദ സന്ദർഭത്തിൽ ഈ ജൈവാവബോധത്തെ
നീതിപൂർവകമായും ജൈവീകമായും അടയാളപ്പെടു
ത്താനുതകുന്നത് ശൂന്യവാദത്തെയും കവിയുന്ന പ്രാപഞ്ചികമൈത്രിയുടെയും
കാരുണ്യത്തിന്റെയും മുദിത്വമാർന്ന നവബദ്ധ
നൈതികത എന്ന സംജ്ഞയാകാം. ജൈവോർജവും കഥനവും
ചരിത്രവും ദർശനവും ജീവനവും കലരുന്ന അതിജീവനകലയായി
മലയാള നോവലിനെ കാലികമായി പുതുക്കിയെഴുതുന്ന
ഒരു വിമോചന ആഖ്യാനമായി ജലഛായയെ വായിക്കുമ്പോഴുള്ള
സമഗ്രതയും സന്തോഷവും ജൈവാനുഭവവും കലാപരമായ
സാദ്ധ്യതകളും അനുഭവിച്ചറിയേണ്ടത് വായനക്കാരാണ്.
സഞ്ചരിക്കുന്ന മരത്തെയും സന്ദേഹിയായ ദൈവത്തെയും
അങ്ങനെയങ്ങനെ നോവൽ ഏറെ വിധ്വംസകമായി പുതുമയോടെ
വീണ്ടെടുത്തവതരിപ്പിക്കുന്ന ജൈവബിംബങ്ങളെയും
മനോഹരവും കാമനാനിർഭരവുമായ ചിന്തകളെയും ഭാവനകളെയും
തുറവികളെയും കുറിച്ച് എത്രയോ പറയാനുണ്ട്. നോവലിന്റെ
കാലങ്ങളും ലോകങ്ങളും നിത്യനൂതന സാദ്ധ്യതകളും
അവസാനിക്കുന്നേയില്ല. വായനയിലൂടെ വളരുന്ന നിത്യസന്ദേ
ഹിയും നിതാന്താന്വേഷിയുമായ ജലഛായ എന്ന നടന്നുകൊണ്ടേയിരിക്കുന്ന,
നടത്തയിൽതന്നെ സംസാരിക്കുന്ന നീർമര
ത്തിനു പ്രണാമം. ലോകങ്ങളും നിത്യനൂതന സാദ്ധ്യതകളും
അവസാനിക്കുന്നേയില്ല. വായനയിലൂടെ വളരുന്ന നിത്യസന്ദേ
ഹിയും നിതാന്താന്വേഷിയുമായ ജലഛായ എന്ന നടന്നുകൊണ്ടേയിരിക്കുന്ന,
നടത്തയിൽതന്നെ സംസാരിക്കുന്ന നീർമര
ത്തിനു പ്രണാമം. ജലത്തിന്റെ പ്രതീതിയും പ്രതിഛായയുമുണ്ടാ
ക്കുന്ന ആ നീർമരുതിന്റെ ചില്ലകളും വേരുകളും ആകാശത്തെയും
ഭൂമിയെയും ആഞ്ഞുപുൽകുന്നു.

Previous Post

പ്രസക്തി നശിക്കുന്ന ഇടതുപക്ഷം

Next Post

മുറിവ്

Related Articles

വായന

പനയാൽ കഥകൾ: മൺവിളക്കുകൾ ജ്വലിക്കുേമ്പാൾ…

വായന

ചെപ്പും പന്തും: മാന്ത്രികച്ചെപ്പിലെ മനുഷ്യലോകം

വായന

പ്രവാസി യാഥാർത്ഥ്യങ്ങളുടെ നേർപുസ്തകം

വായന

ഫംഗസിന്റെ കലാവിരുത്: തത്ത്വചിന്തയുടെ എത്‌നോമൈക്കോളജി

വായന

കത്തുന്ന മുൾക്കാടുകൾക്കു മധ്യേ നിന്നു മൊഴിയുന്നവർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles from

ഡോ. അജയ് ശേഖർ

നീർമരുതിലെ മഞ്ഞപ്പാപ്പാത്തികൾ: ജലഛായയുടെ ജൈവരാഷ്ട്രീയം

Latest Updates

  • ഏറ്റവും വലിയ ദാർശനികപ്രശ്നം പേര് ആകുന്നുSeptember 26, 2023
    ഇന്നലെ രാത്രിസ്വപ്നത്തിൽ എന്നെയാരോ വിളിച്ചത്സെൻ ഷാ എന്നാണ്ഇടത്ത് ഇബ് സെൻവലത്ത് ബർണാഡ് ഷാസെൻ […]
  • മലയാളം ന്യൂസ് കാല്‍ നൂറ്റാണ്ടിലേക്ക്September 25, 2023
    ഒരു ദിവസം പോലും ഇടവേളയില്ലാതെ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി സൗദി അറേബ്യയില്‍നിന്ന് ഒരു മലയാള […]
  • സിനിമകളിലെ സ്വവർഗാനുരാഗ സ്ത്രീജീവിതങ്ങൾ-2September 22, 2023
    (കഴിഞ്ഞ ലക്കം തുടർച്ച) ഇതിൽ നിന്നും വളരെ വ്യത്യാസമായിരുന്നു ‘ഡിസ് ഒബീഡിയൻസ്’ (Disobedience) […]
  • മണിപ്പൂർ ഡയറി-2: സ്നേഹത്തിന്റെ മുഖങ്ങൾSeptember 21, 2023
    മണിപ്പൂരിനെ കൂടുതൽ അറിയാൻ അവിടുത്തെ ഭൂപ്രകൃതിയും മനസ്സിലാക്കണം. 10 ശതമാനം വരുന്ന ഇംഫാൽ […]
  • ജയന്ത മഹാപത്ര: ഒഡീഷയെ ഇംഗ്ലീഷിൽ എഴുതിയ കവിSeptember 21, 2023
    പ്രമുഖ സാഹിത്യകാരനും കവിയുമായ ജയന്ത മഹാപാത്ര കഴിഞ്ഞ മാസം അന്തരിച്ചു. ഇംഗ്ലീഷ് കവിതയ്ക്ക് […]
  • പരകായ ആവേശംSeptember 20, 2023
    ഇരുട്ടുപരന്നാൽ മാത്രംചലനാത്മകമാകുന്നചിലജീവിതങ്ങളുണ്ട്.പൊന്തക്കാടുകളിൽനൂണ്ട് നുണ്ട്വെളിച്ചത്തിന്റെഉറവ തേടിത്തേടിജീവിതംഇരുട്ട് മാത്രമാണെന്ന‘ബോധ്യത്തിൽ’വിരാമമായവർ . (പെരുച്ചാഴികളെക്കുറിച്ച്മാത്രമല്ല ) ‘സന്തോഷ’മെന്നത്തൊലിപോലെകറുത്തതാണെന്നും,വെളിച്ചംവെളിവുകിട്ടാത്തവെളുപ്പാണെന്നുംപെരുച്ചാഴികൾക്കുംതിരിച്ചറിവുണ്ടായിട്ടുണ്ട്.( മുൾക്കാടുകൾ […]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven