നുണയുടെ സ്വർഗരാജ്യത്ത്

വിജു വി. നായര്‍

യുദ്ധത്തെ മേജർ സെറ്റ് വ്യവസായമായി
വികസിപ്പിച്ചതിന്റെ ക്രെഡിറ്റ്
അമേരിക്കൻ ഭരണകൂടത്തിന് അവകാശപ്പെട്ടതാണ്.
ആ പോക്കിൽ രാഷ്ട്രീയച
രിത്രത്തിന് സംഭവിച്ച പരിണാമത്തിന്റെ
നാഴികക്കല്ലായിരുന്നു ജോർജ് ബുഷി
ന്റെ കുപ്രസിദ്ധ ഗൾഫ് ന്യായം. തലേന്നുവരെ
തങ്ങളുടെ ശിങ്കിടിയായിരുന്ന
സദ്ദാം ഹുസൈൻ ഒരു സുപ്രഭാതത്തിൽ
പരമശത്രുവായി മുദ്രയടിക്കപ്പെടുന്നു.
തുടർന്ന്, ടിയാന്റെ പക്കൽ വ്യാപകനശീ
കരണത്തിനുള്ള മാരകായുധങ്ങളു
ണ്ടെന്ന് പ്രചരിപ്പിക്കപ്പെടുന്നു. ടി
ഭീഷണി മുളയിലേ നുള്ളാനുള്ള ന്യായയുക്തിയായി
ഒരു കടന്നാക്രമണത്തെ
അവതരിപ്പിക്കുന്നു. ജനസഭ മുമ്പാകെ
അതിന്റെ ‘കണക്കും തെളിവും’ നിരത്തി
പടയ്ക്കിറങ്ങാനുള്ള അനുമതി തരപ്പെ
ടുത്തുന്നു. ഇതിനെല്ലാം വേണ്ട പൊതുസമ്മതിയുടെ
അന്തരീക്ഷം സൃഷ്ടിക്കാൻ
പാകത്തിലുള്ള മാധ്യമഘോഷം വേറെ.
ബുഷ് സംഘം ഇച്ഛിച്ചപോലൊക്കെ
കാര്യങ്ങൾ നടന്നുകിട്ടി. അമേരിക്ക
കയറി ഇറാക്ക് ആക്രമിക്കുന്നു, സദ്ദാമിനെ
വകവരുത്തുന്നു, തുടർന്ന് തക
ർന്ന രാജ്യത്തിന്റെ പുനർനിർമാണം
എന്ന പേരിലുള്ള അനുബന്ധ വ്യവസായ
ങ്ങ ളുടെ ചാകരക്കൊയ്ത്തും.
അപ്പോൾ ഇറാക്കിലെ ആ മാരകായുധസഞ്ചയം?

ബുഷ് സ്ഥാനമൊഴിഞ്ഞതും ആ
നേര് പുറത്തുവരുന്നു – ടിയാൻ പാർലമെന്റിലും
സമൂഹമധ്യത്തിലും അവതരി
പ്പിച്ച ആയുധക്കഥ ശുദ്ധ നുണയായിരു
ന്നു. ബോധപൂർവം കെട്ടിച്ചമച്ച കള്ളം.
അമേരിക്കൻജനതയ്ക്ക് കാര്യം മനസ്സിലായി.

എന്നിട്ടോ?

ബുഷിന് ടെക്‌സാസിലെ ഫാം
ഹൗസിൽ സുഖം, റാഞ്ചിൽ ഫിഷിംഗ്,
ബാങ്കിൽ ശതകോടിയുടെ ശേഖരം,
ഉണ്ടിരിക്കുമ്പോൾ ആത്മകഥാരചന,
വൈറ്റ്ഹൗസിലെ റോൾ ഓഫ് ഓണറിൽ
പുകഴ ് . കള്ളവും ചതിയും
കൊണ്ടുള്ള രാഷ്ട്രീയം അമേരിക്കൻ സമൂഹത്തിനു
സംഭാവന ചെയ്ത അന്തരീക്ഷ
മാണ് ഇതിലും പ്രധാനം – വിമർശനപരമായ
വിലയിരുത്തൽ, വസ്തുതാന്വേഷണം,
വിയോജനത്തിന്റെ സുഗമസ്വാ
തന്ത്ര്യം ഇത്യാദി ജനാധിപത്യ രാഷ്ട്രീയ
ത്തിന്റെ പ്രാഥമിക ചേരുവകൾ കടലാസിലൊതുങ്ങുന്നു.
ഭയാശങ്കകളുടെ
രാഷ്ട്രീയ റെട്ടറിക്കിൻ കീഴിൽ അവ
യൊക്കെ അപ്രസക്തങ്ങളാക്കപ്പെടു
ന്നു. മറിച്ചുരിയാടിയാൽ രാജ്യദ്രോഹം.
അതിനുമപ്പുറം, കള്ളവും ചതിയും
രാഷ്ട്രീയത്തിൽ സർവസാധാരണമായ
ഉരുപ്പടികളായി ഏതാണ്ടൊരു പൊതുസ
മ്മതി ആർജിച്ചിരിക്കുന്നു.
പ്രത്യക്ഷ ന്യായയുക്തിക്ക്
നേരി
നേക്കാൾ കൂടുതൽ
നിരക്കുന്നതും മനുഷ്യരെ
എളുപ്പത്തിൽ
വഴറ്റിയെടുക്കാൻ
ശേഷിയുള്ളതുമാണ്
നുണ. കാരണം,
ശ്രോതാക്കൾ കേൾക്കാനിഷ്ടപ്പെടുന്നതും
പ്രതീ
ക്ഷിക്കുന്നതും എന്താവുമെന്ന്
കാലേക്കൂട്ടി
അറിയാൻ നുണ പറയു
ന്നയാൾക്കു കഴിയും.
അങ്ങനെയൊരു മുൻ
തൂക്കം അയാൾക്കുണ്ട്,
നേരു പറയുന്നയാളെ
അപേക്ഷിച്ച്. കാരണം
നേര് മിക്കപ്പോഴും
ശ്രോതാക്കളുടെ പ്രിയ
ത്തിനും പ്രതീക്ഷയ്ക്കും
നിരക്കുന്നതായിക്കൊ
ള്ളണമെന്നില്ല. നുണയുടെ
ഉദ്ദേശ്യംതന്നെ
ആ രണ്ടു ഘടകങ്ങളെ
വസൂലാക്കുക
എന്നതാണുതാനും.

വെള്ളാപ്പള്ളി നടേശന്റെ ‘സമത്വമുന്നേറ്റയാത്ര’
നടക്കുന്ന വേള. കൈരളി
ചാനലിൽ അന്തിച്ചർച്ച. അതിനിടെ ഒരു
ഭാരതീയ വിചാരകേന്ദ്രക്കാരൻ വക ‘വെളിപ്പെടുത്തൽ’
– വിധവാപെൻഷൻ
വിതരണം ചെയ്യാൻ യുഡിഎഫ് സർ
ക്കാർ തയ്യാറാക്കിയ പട്ടികയിൽ ഹിന്ദു
ക്കൾ തുലോം തുച്ഛമെന്ന്. ഹിന്ദുപെണ്ണു
ങ്ങൾ ദീർഘസുമംഗലികളായി പുരോഗമിച്ചതല്ല
കാരണം, വിധവകളെയും വർ
ഗീയാടിസ്ഥാനത്തിൽ കേരളത്തിലെ ഭരണരാഷ്ട്രീയക്കാർ
കാണുന്നുവത്രെ. ചർ
ച്ചയിലെ കോൺഗ്രസ്, ഇടതുപക്ഷ
പ്രതിനിധികൾ ഉടനടി ‘വെളിപാടി’നെ
ചോദ്യം ചെയ്യുന്നു. ഹിന്ദു ദിനപത്ര
ത്തിൽ വന്ന വാർത്തയാണതെന്നായി
വെടി പൊട്ടിച്ച വിദ്വാൻ. ഏതു ദിവ
സത്തെ പത്രത്തിൽ എന്നു മറുചോദ്യം.
അതോർക്കുന്നില്ല, തന്റെ മൊബൈലി
ലുണ്ട്, വേണമെങ്കിൽ അയച്ചുതരാ
മെന്ന് വിദ്വാൻ. മാത്രമ ല്ല, തന്റെ
മൊബൈലിൽ ‘സേർച്ച ്’ ചെയ്യുന്ന
തായി ഒരു ഭാവാഭിനയവും ടിയാൻ നട
ത്തുന്നു. സഹചർച്ചക്കാരും ആങ്കറും ടി
വാർത്ത അയച്ചുകിട്ടാൻ തിടുക്കം കൂട്ടു
ന്നു. പ്രത്യേകിച്ചൊന്നും സംഭവിക്കാതെ
ചർച്ചയുടെ സമയം അവസാനിക്കുന്നു.
ഇതിന്റെ കാണികളായ പൗരാവലി
യുടെ മനസിൽ എന്താവും ആത്യന്തികഫലം?
കേര ളത്തിലെ മുഖ്യ ധാരാ
രാഷ്ട്രീയ മുന്നണികൾ വിധവാപെൻ
ഷന്റെ കാലത്തിൽ വരെ ഭൂരിപക്ഷ സമുദായത്തിന്
എതിരെ പ്രവർത്തിക്കുന്നു
എന്നല്ലേ? അങ്ങനെയൊരു അന്തരീക്ഷ
സൃഷ്ടി നടത്താൻ ഒരു ടെലിവിഷൻ ചർ
ച്ചയെ വസൂലാക്കുകയാണ് മേപ്പടി കുഴി
ത്തുരുമ്പിന്റെ കൂളായ ഇംഗിതം.
കള്ളവും ചതിയും അമേരിക്കൻ
രാഷ്ട്രീയത്തിന്റെ കുത്തകയല്ലെന്നറി
യാൻ ഇതിലും മനോഹരമായ ഒരമ്പല
ക്കുളമുണ്ടിവിടെ – കഴിഞ്ഞ 30 കൊല്ല
മായി കേരളത്തിൽ വ്യാപകമായി പ്രചരി
ച്ചുപോരുന്നത്. ഹിന്ദുക്ഷേത്രങ്ങളുടെ
സ്വത്തും വരായ്കയും സർക്കാർ അനുഭവിക്കുന്നു;
മറ്റു മതസമുദായങ്ങളുടെ
കാര്യത്തിൽ ഈ കൈയിടലില്ല. പ്രത്യ
ക്ഷത്തിൽ നേരെന്നു തോന്നിക്കുകയും
ഹിന്ദുക്കളുടെ ക്ഷോഭമിളക്കുകയും
ചെയ്യാൻ പറ്റിയ പ്രചരണം. വസ്തുതാ
ന്വേഷണവും വിമർശനാത്മക വിലയി
രുത്തലും ഒറ്റയടിക്ക് ഒഴിവാക്കപ്പെടുന്ന
പെരുമ്പറ. വാസ്തവമെന്താണ്? നാലു
ദേവസ്വം ബോർഡുകളുടെ കീഴിലുള്ള
ക്ഷേത്രങ്ങളാണ് പേരിനെങ്കിലും സർ
ക്കാരിന്റെ സ്വാധീനത്തിലുള്ളത്. എൻ
എസ്എസും എസ്എൻഡിപിയും തൊട്ട്
വിശ്വഹിന്ദുപരിഷത്ത് വരെ നടത്തുന്ന
അമ്പലങ്ങളോ, സ്വകാര്യ ട്രസ്റ്റുകളും
കുടുംബങ്ങളും കയ്യാളുന്ന അമ്പല
ങ്ങളോ ഈ പട്ടികയിൽ വരുന്നില്ല. ഇനി,
ദേവസ്വം ബോർഡുകൾ തന്നെ സ്വയംഭരണ
സ്ഥാ പ ന ങ്ങ ള ാ ണ്. ഡയ
റക്ടർബോർഡിനെ നിയോഗിക്കുന്ന
തിൽ മാത്രമാണ് സർക്കാരിന്റെ കൈ.
ബോർഡംഗങ്ങൾ നടത്തുന്ന അഴിമ
തിയും സ്വജനപക്ഷപാതവും മറ്റൊരു
പ്രമേയമാണ് – സാക്ഷാൽ സർക്കാരിൽ
തന്നെ ഈ പ്രശ്‌നങ്ങൾ യഥേഷ്ടമുള്ളതാണല്ലോ.
തിരുവിതാംകൂർ ദേവസ്വംബോ
ർ ഡിന്റെ ഓഡിറ്റ് ഹൈക്കോ ടതി
നേരിട്ടും മറ്റു മൂന്നിന്റെയും ലോക്കൽ
ഫണ്ട് ഓഡിറ്റും നടത്തിപ്പോരുന്നു. ഈ
ചുറ്റുപാടിൽ പൊതുഖജാനയിൽ നിന്ന്
പണം അങ്ങോട്ട് മറിക്കുന്ന ഏർപ്പാടാണ്
ദീർഘകാലമായി പുലരുന്നത് എന്ന
താണ് വിചിത്രമായ വസ്തുത. ഇപ്പോ
ഴത്തെ യുഡിഎഫ് സർക്കാരിന്റെ കാലയളവിൽ
മാത്രം 241 കോടി രൂപയാണ്
ദേവസ്വം ബോർഡുകൾക്കായി കൊടു
ത്തത്. ശബരിമല പോലുള്ള തീർത്ഥാടനകേന്ദ്രങ്ങളുടെ
ചുറ്റുവട്ട വികസന
ത്തിന് വാരിക്കോരി മുടക്കുന്ന കാശു
വേറെ. എന്തിനേറെ, ശബരിമല വികസനമെന്ന
പേരിൽ ഗുരുതരാവസ്ഥയിലായ
പശ്ചിമഘട്ടത്തിന്റെ എത്ര ഹെക്ടർ വനഭൂമിയാണ്
മറിച്ചുകൊടുക്കുന്നതെന്നോർ
ക്കുക. ഇതുകൊണ്ട് പൊതുസമൂഹത്തി
നെന്താണു മെച്ചം? ശതകോടിക്കു മേൽ
അടയിരിക്കുന്ന ദേവസ്വംബോർഡുക
ളുടെ കാലണ പൊതുകാര്യത്തിന് വിനി
യോഗിക്കാറില്ല.

കവടിയാർ പാലസിന്റെ
കീശസ്വത്തായി വച്ചുപോന്ന പത്മനാഭക്ഷേത്രമെടുക്കുക.
തിരുവിതാംകൂറിന്റെ
രഹസ്യട്രഷറിയായിരുന്ന ഈ നിധിശേഖരം
കാത്തുസൂക്ഷിക്കാൻ ഇപ്പോൾ
സർക്കാർ മുടക്കുന്നത് പ്രതിവർഷം 63
കോടി! എന്താണ് കേരളീയ പൗരന് ഈ
നിധി കൊണ്ടുള്ള ഗുണം? ഭൂമിയുള്ളിടത്തോളം
അടച്ചുസൂക്ഷിക്കുന്ന ഭൂതച്ചെ
പ്പായി ഒരമ്പലത്തിന്റെ മറയിൽ ഒരു
ദേശത്തിന്റെ പൊതുസ്വത്തിരിക്കെ,
ആയതിന്റെ ബന്തവസിന് ലക്ഷങ്ങൾ
മുടക്കുന്ന സർക്കാരിന് കടം പെരുകു
ന്നു! ഒടുവിൽ സുപ്രീംകോടതി കയറി
പപ്പനാവന്റെ നിധികൊള്ളക്കാർക്ക്
കൂച്ചുവിലങ്ങിട്ടപ്പോൾ ഹിന്ദുത്വപരി
വാരം പുതിയ അടവുമായിറങ്ങുകയാണ്.
കോടതിക്കു പുറത്ത് ‘സെറ്റിൽമെ
ന്റു’ണ്ടാക്കുമെന്നാണ് കുമ്മനം രാജശേഖരന്റെ
പുതിയ പ്രഖ്യാപനം. എന്താണി
തിനർത്ഥം?

ദേവസ്വം ബോർഡുകളെ സർക്കാർ
പിടിയിൽ നിന്ന് മോചിപ്പിക്കാൻ ദേശീയനുണ
പ്രചരിപ്പിക്കുന്നവർ തന്നെ, ശതകോടികളുടെ
സ്വത്ത് കക്കുന്നവരെ
സംരക്ഷിക്കാൻ ജുഡീഷ്യറിയെ കുറുകെ
വെട്ടുന്ന അടവുമായിറങ്ങുന്നു. കള്ളവും
ചതിവും രാഷ്ട്രീയത്തെ ഏതു തലത്തി
ലേക്ക് വികസിപ്പിക്കാം എന്നു തിരിച്ചറി
യുന്നതിനിടെ അതിന്റെ മറ്റൊരു തലം
കൂടി കാണുക – ഗുരുവായൂർ ദേവസ്വം
ബോർഡ് 13 ലക്ഷം രൂപ ട്രഷറിയിൽ
നിക്ഷേപിച്ചു എന്ന് മറ്റൊരു ഹിന്ദുത്വ
പ്രചരണം. അന്വേഷിച്ചവർ ചിരിച്ചു
മ ണ്ണ ു ക പ്പ ി . പ ല ി ശ ക്ക ാ ശ ി ന ് സ്ഥിരനിക്ഷേപം നടത്തുന്ന ബാങ്കിംഗ്
ഏ ർ പ്പ ാ ട ി െല ാ ന്ന ാണ് ്രട ഷ റ ി
സേവിംഗ്‌സ്. ആയതിലേക്ക് ബോർഡ്
നടത്തിയ ഒരു നിക്ഷേപത്തെയാണ്
ദേവസ്വം കാശ് സർക്കാരെടുത്തെന്നു
തട്ടിവിട്ടത്! ഇതാണ് രാഷ്ട്രീയക്കള്ളങ്ങ
ൾ മനുഷ്യരെ കൊണ്ടെത്തിക്കുന്ന
മറ്റൊരു നിലവാരം.
പ്രത്യക്ഷ ന്യായയുക്തിക്ക് നേരിനേ
ക്കാൾ കൂടുതൽ നിരക്കുന്നതും മനു
ഷ്യരെ എളുപ്പത്തിൽ വഴറ്റിയെടുക്കാൻ
ശേഷിയുള്ളതുമാണ് നുണ. കാരണം,
ശ്രോതാക്കൾ കേൾക്കാനിഷ്ടപ്പെടു
ന്നതും പ്രതീക്ഷിക്കുന്നതും എന്താവു
മെന്ന് കാലേക്കൂട്ടി അറിയാൻ നുണ പറയുന്നയാൾക്കു
കഴിയും. അങ്ങനെ
യൊരു മുൻതൂക്കം അയാൾക്കുണ്ട്,
നേരു പറയുന്നയാളെ അപേക്ഷിച്ച ്.
കാരണം നേര് മിക്കപ്പോഴും ശ്രോതാക്ക
ളുടെ പ്രിയത്തിനും പ്രതീക്ഷയ്ക്കും നിരക്കു
ന്നതായിക്കൊള്ളണമെന്നില്ല. നുണ
യുടെ ഉദ്ദേശ്യംതന്നെ ആ രണ്ടു ഘടക
ങ്ങളെ വസൂലാക്കുക എന്നതാണു
താനും.

സത്യസന്ധത ഒരിക്കലും രാഷ്ട്രീയ
ത്തിന്റെ സദ്ഭരണപ്പട്ടികയിൽ കാര്യ
മായി എണ്ണപ്പെട്ടിട്ടില്ല. അതേസമയം
രാഷ്ട്രീയ ഇടപാടുകളിൽ ന്യായീകരിക്കാ
വുന്ന ഉപാധിയായി നുണ കണക്കാക്ക
പ്പെടുകയും ചെയ്യുന്നു. മുമ്പുപറഞ്ഞ
ബുഷിന്റെ ഉദാഹരണത്തിൽ, അപായകരമായ
നയം മുന്നേറ്റാൻ വെറുതെ
നുണ പറയുകയല്ല ഭരണകൂടം ചെയ്തത്.
പാടേ തെറ്റായ വാർത്തകൾ ഉണ്ടാക്കി
പ്രചരിപ്പിക്കുക കൂടിയാണ്. നുണയും
അതിൽ നിന്നുളവാകുന്ന നയങ്ങളും
പിന്തുണയ്ക്കപ്പെടാൻ വേണ്ടി മാധ്യമങ്ങ
ളിൽ നിന്നും പൊതുസമൂഹത്തിൽ സമ്മ
തിയുള്ളവരിൽ നിന്നും ശക്തികേന്ദ്ര
ങ്ങളെ തിരഞ്ഞെടുത്ത് പ്രയോഗിച്ചു.
സദ്ദാമിന് വൻ മാരകായുധമുണ്ടെന്നു
മാത്രമല്ല, അയാൾ അൽ ക്വയ്ദയുമായി
സഖ്യ മുണ്ടാ ക്കു ന്നു വെന്നും അമേ
രിക്കൻ പൗരാവലിക്കു മുന്നിൽ ഒരു
മന്ത്രം കണക്കെ ആവർത്തിച്ചുകൊണ്ടി
രുന്നു. പ്രചരണസംഘം പലവഴിക്കും
‘തെളിവു’കളും ‘കണക്കു’കളും നിരത്തി
ക്കൊണ്ടുമിരുന്നു. നിരത്തുന്നവർ എണ്ണ
പ്പെട്ട മാധ്യമങ്ങളും ബുദ്ധിജീവികളുമാ
യിരുന്നതിനാൽ സാധാരണ ജനം അവയുടെ
വസ്തുത തിരക്കാൻ മെനക്കെട്ടില്ല.

ഇവിടെ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ട
തുണ്ട്. ഒന്ന്, പ്രചരിപ്പിക്കുന്നയാളുടെ
പൊതുസമ്മതി. അക്കാദമിക് വിദഗ്ദ്ധ
നായി പേരെടുത്ത ഒരു പ്രൊഫസർ നിര
ത്തുന്ന യുക്തിക്ക് സാധാരണക്കാർക്കിടയിൽ
ഗൗരവം കൂടും. അയാൾ ‘പഠിപ്പും
വിവരവു’മുള്ള ആളാണെന്ന പരിഗണന
വച്ചുള്ള ഒരു സമ്മതം. അതുകൊണ്ടു
തന്നെ ടി സമ്മതം യുക്തിന്യായങ്ങളോ
വസ്തുതകളോ വച്ചുള്ള അപഗ്രഥന
ത്തിന് വിധേയമാകാറില്ല. രണ്ട്, കണ
ക്കിന് എമ്പിരിക്കലായ സത്യത്തിന്റെ
ധ്വനിയുയർത്താൻ കഴിയും. കേരള
ത്തിലെ വിധവാപെൻഷൻ കിട്ടുന്നതിൽ
വെറും നാലു ശതമാനമാണ് ഭൂരിപക്ഷമതക്കാർ
എന്ന് ചുമ്മാ തട്ടിവി ട്ടാൽ
അതിനു കിട്ടുന്നത് ഈ ഗണിതഗൗര
വവും തത്ഫലമായ വിശ്വാസ്യതയുമാണ്.
അതിനപ്പുറം ചെന്ന് പെൻഷൻ
പട്ടിക നോക്കാൻ പൗരാവലിയിൽ എത്ര
പേർ തുനിയും? സുബ്രഹ്മണ്യം സ്വാമി
തൊട്ട് പല എൻ.ജി.ഒ.കൾ വരെ പല
പ്രമേയങ്ങളിലും പ്രചരിക്കുന്ന ‘കണക്കി
‘ന്റെ പൊരുളിതാണ്. കണക്ക് കള്ളം പറയില്ലെന്ന
പൊതുവിചാരത്തെ വസൂ
ലാക്കി സ്വന്തം അജണ്ട മുന്നേറ്റുക.

വാസ്തവത്തിൽ കണക്ക് സ്വയമേവ
കള്ളം പറ യ ി ല്ലെ ങ്കി ലും, ഏതു
കള്ളത്തിനും ബലം പകരാൻ കണ
ക്കിനെ മറയാക്കാമെന്ന വസ്തുത മിച്ചം
കിടക്കുന്നു. അതിന്റെ ഏറ്റവും പുതിയ
ഉദാഹരണമാണല്ലോ 2010-ലെ കാനേഷുമാരി
കണക്കു വച്ച് കേരളത്തിലെ
മുസ്ലിം ജനസംഖ്യ ഹിന്ദുസംഖ്യയെ കട
ത്തിവെട്ടാൻ പോകുന്നു എന്നുള്ള പമ്പരനുണ.
അത് ശരിക്കണക്കു വച്ച് നേരി
ട്ടതും കണക്കിനെ നുണയുടെ ആയുധമാക്കിയവർ
കളം വിട്ടു. എന്നാൽ ഈ
പണി മൂലം സമൂഹമനസിലുണ്ടാവുന്ന
രോഗാതുരത അവർ പകർന്നുകഴിഞ്ഞി
രുന്നു. ഉദ്ദേശ്യവും അതുമാത്രമായിരു
ന്നു. അല്ലാതെ കണക്കു വച്ച് നേര് മുന്നേ
റ്റുകയായിരുന്നില്ല.
ബുഷിന്റെ കള്ളവും ചതിയും അമേരിക്കയിലെ
നിയോ-കോൺസ് അടക്ക
മുള്ള വല തു പക്ഷ രാഷ്ട്രീ യക്കാർ
ഭംഗിയായി മുന്നേറ്റി. ചോദ്യം ചെയ്യാൻ
തുനിഞ്ഞവരെ രാജ്യദ്രോഹികളായി
ചാപ്പയടിക്കാൻ മാധ്യമങ്ങൾ മത്സരിച്ചു.
ഇന്ത്യ അതിവേഗം ആർജിച്ചുകൊണ്ടിരി
ക്കുന്ന സ്വഭാവമാണിത്.

നാലു ദേവസ്വം ബോർഡുകളുടെ
കീഴിലുള്ള ക്ഷേത്ര
ങ്ങളാണ് പേരിനെങ്കിലും
സർക്കാരിന്റെ സ്വാധീ
നത്തിലുള്ളത്. എൻ
എസ്എസും എസ്എൻഡി
പിയും തൊട്ട് വിശ്വഹിന്ദുപരിഷത്ത്
വരെ നടത്തുന്ന
അമ്പലങ്ങളോ, സ്വകാര്യ
ട്രസ്റ്റുകളും കുടുംബങ്ങളും
കയ്യാളുന്ന അമ്പലങ്ങളോ
ഈ പട്ടികയിൽ വരുന്നില്ല.
ഇനി, ദേവസ്വം ബോർഡുകൾ
തന്നെ സ്വയംഭരണ
സ്ഥാപനങ്ങളാണ്. ഡയറക്ടർബോർഡിനെ
നിയോഗിക്കുന്നതിൽ
മാത്രമാണ്
സർക്കാരിന്റെ കൈ. ബോർ
ഡംഗങ്ങൾ നടത്തുന്ന അഴി
മതിയും സ്വജനപക്ഷപാതവും
മറ്റൊരു പ്രമേയമാണ്
– സാക്ഷാൽ സർക്കാരിൽതന്നെ
ഈ പ്രശ്‌നങ്ങൾ
യഥേഷ്ടമുള്ളതാണല്ലോ.
തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ
ഓഡിറ്റ്
ഹൈക്കോടതി നേരിട്ടും
മറ്റു മൂന്നിന്റെയും ലോക്കൽ
ഫണ്ട് ഓഡിറ്റും നടത്തി
പ്പോരുന്നു. ഈ ചുറ്റുപാടിൽ
പൊതുഖജാനയിൽ
നിന്ന് പണം അങ്ങോട്ട് മറി
ക്കുന്ന ഏർപ്പാടാണ് ദീർഘകാലമായി
പുലരുന്നത്
എന്നതാണ് വിചിത്രമായ
വസ്തുത. ഇപ്പോഴത്തെ
യുഡിഎഫ് സർക്കാരിന്റെ
കാലയളവിൽ മാത്രം 241
കോടി രൂപയാണ് ദേവസ്വം
ബോർഡുകൾക്കായി
കൊടുത്തത്.

വസ്തുത കണ്ടെ
ത്തൽ, തെളിവുകളുടെ പിൻബലത്തി
ലുള്ള വാദഗതി, വിവരാധിഷ്ഠിത അപഗ്രഥനം
ഇത്യാദി കേവലം ദുർബല
ചേരുവകളാണ് ഇന്ന് മാധ്യമങ്ങളിൽ.
വിശേഷിച്ചും ഇലക്‌ട്രോണിക് മാധ്യമ
ങ്ങളിൽ. അഭിപ്രായവും വാദഗതിയും
തമ്മിലുള്ള അതിർ വരച്ച് മാഞ്ഞുപോയി
രിക്കുന്നു. ആവിഷ്‌കാരസ്വാ ത
ന്ത്ര്യത്തെ തോന്ന്യാസലീലയാക്കിയ
ഡിജിറ്റൽ മാധ്യമങ്ങളെ അനുകരിക്കാൻ
ടെലിവിഷനും, ആ ടെലിവിഷനെ
അനുകരിക്കാൻ അച്ചടിമാധ്യമങ്ങളും
മത്സരിക്കുന്ന ഇക്കാലത്ത് ഈ അതിർ
വരമ്പുതന്നെ ഉന്മൂലനം ചെയ്യപ്പെടുകയാണ്.
എനിക്ക് നിങ്ങളെപ്പറ്റി എന്തും
പറയാം. അതിന് വസ്തുതയുടെ പിൻ
ബലം ആവശ്യമില്ല; എനിക്കു തോന്നു
ന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ
എന്റെ അഭിപ്രായമാണ് എന്റെ വാദഗതി!
ഈ അഭിപ്രായവിന്യാസത്തിൽ
ഭാഷയ്ക്ക് എന്തെങ്കിലും ബോധ-ബോധ്യ
റഫറൻഷ്യാലിററ്ി ആവശ്യമില്ലാതാകു
ന്നു. അഥവാ ഭാഷതന്നെ ലക്ഷണ
മൊത്ത ചതിയാകുന്നു. ഉള്ളിൽ കരുതിയ
കാര്യം പ്രചരിപ്പിക്കാനുള്ള ഉപാധി.
ഇന്ന് ആധിപത്യപരമായ ജനപ്രിയ
ക്ഷോഭങ്ങളുടെ കേളീരംഗമാണ് ഓരോ
മാധ്യമവും. ഭരണകൂടം തൊട്ട് കോർപറേറ്റുകൾ
വരെ മാത്രമല്ല ഈ ആധിപത്യ
അജണ്ട വച്ചുപുലർത്തുന്നത്.

കണ്ട
തിനും കേട്ടതിനും, കാണാത്തതിനും
കേൾക്കാത്തതിനുമൊക്കെ ഞൊടിയിടയിൽ
ട്വീറ്റ് ചെയ്യുന്ന വ്യക്തികൾ വരെ
ഇതേ ആധിപത്യപ്രവണതക്കാരാണ്.
സാമൂഹ്യമാധ്യമങ്ങളിൽ അരങ്ങേറു
ന്നത് ഈ പ്രവണതകളുടെ സംഘടിത
വിരേചനങ്ങളല്ലേ? ഐഡന്റിറ്റിതന്നെ
മുഖംമൂടിക്കുള്ളിലാക്കുന്ന സൗകര്യമു
ള്ളതുകൊണ്ട് ഒളിയുദ്ധങ്ങൾക്കും ചളി
യേറിനും പറ്റിയ എക്കൽമണ്ണാണവിടം.
അഭിപ്രായങ്ങളുടെ കാർപറ്റ് ബോംബിംഗിൽ
വാദഗതിയും കാഴ്ചപ്പാടും പരി
പ്രേക്ഷ്യവുമൊക്കെ ഉന്മൂലനം ചെയ്യപ്പെ
ടുന്ന അക്കല്ദാമ. നുണയും ചതിയും
സ്വ ീകാ ര്യ ത യുള്ള തന്ത്ര ങ്ങ ളായി
ഹുങ്കോടെ ന്യായീകരിക്കപ്പെടുന്നു.
ഇത്രകണ്ടില്ലെങ്കിലും ഏതാണ്ട് ഇതേ
വഴിക്കാണ് പൊതുമാധ്യമങ്ങളുടെ ദിശാസൂചിയും.
കാരണം ഇന്നത്തെ രാഷ്ട്രീയ
ത്തിന്റെ പ്രധാനപ്പെട്ട രോഗാതുരതയായിക്കഴിഞ്ഞു,
ഈ പ്രവണത. നേര് കൂടുതൽ
കൂടുതൽ ശത്രുവാക്കപ്പെടുന്നു,
ജനാധിപത്യത്തിന്റെ. എന്തെന്നാൽ,
നേര് ഇപ്പറഞ്ഞ കമ്പക്കെട്ടിനെ തുണ
യ്ക്കുന്ന ഒന്നല്ല. പൗരന്മാരെ അധികാരാധി
പത്യത്തിന്റെ ഡ്യൂപ്പുകളോ ഉല്പന്നങ്ങളോ
ആയി ലഘൂകരിക്കാൻ നേര് ഉതകില്ല,
നുണയാണ് ഉത്തമം.

നുണയുടെ സംസ്‌കാര ത്തിൽ
അജ്ഞതയും വിവരക്കേടും ഒരു ബാദ്ധ്യ
തയേ ആകുന്നില്ലെന്നതാണ് മറ്റൊരു
സൗകര്യം. വിവരാധിഷ്ഠിത വിലയിരു
ത്തലിനുള്ള മെനക്കേട് ഒച്ചപ്പാടിന്റെയും
ആക്രോശങ്ങളുടെയും ഹിസ്ട്രിയോ
ണിക്‌സിൽ അനാവശ്യമാണ്. അതു
കൊണ്ട് ടെലിവിഷൻ ചർച്ചകളിലെ ഒച്ച
യെടുപ്പുകാർ പൊതുവേദിയിൽ നിരാകരിക്കപ്പെട്ടുകഴിഞ്ഞ
അവകാശവാദങ്ങൾ
തന്നെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.
ഉദാഹരണമായി, മാണിയുടെ ബാർ
കോഴ കേസ്. ടെലിവിഷൻ ചർച്ചയിൽ
നിരക്കുന്ന കേരളാ കോൺഗ്രസ് വക്താ
ക്കൾ തുടക്കം തൊട്ടേ ഇതൊരു കള്ള
ക്കേസും രാഷ്ട്രീയ ഗൂഢാലോചനയുമാണെന്ന്
പറഞ്ഞുകൊണ്ടിരുന്നു. ആരോപിച്ച
കോഴപ്പണത്തിന്റെ 25 ശതമാനം
പ്രതി പറ്റിയതായി ബോദ്ധ്യപ്പെട്ടെന്നും
ബാക്കി 75 ശതമാനം പറ്റിയോ ഇല്ലയോ
എന്ന് കണ്ടെത്താൻ തുടരന്വേഷണം നട
ത്തണമെന്നും വിജിലൻസ് കോടതി
ഉത്തരവിട്ടപ്പോഴും പ്രതിയായ മന്ത്രിയും
ടിയാന്റെ സ്തുതിപാഠകരും പഴയ പല്ലവി
തുടർന്നു. ഒടുവിൽ കേസുതന്നെ ഇല്ലാതാക്കാൻ
നടത്തിയ പിൻവാതിൽ വ്യവഹാരനീക്കത്തിന്
ഹൈക്കോടതി ചുട്ട
മറുപടി കൊടുത്തതോടെ മന്ത്രി പൊടു
ന്നനെ കടുത്ത ജുഡീഷ്യറി പ്രേമിയായി
രാജിവയ്ക്കുന്നു. എന്നാൽ അതിനുശേഷവും
ടെലി വി ഷ നിൽ ടിയാന്റെ
േക ാ റ സ ് പ ഴ യ പ ല ്‌ള വ ി ത െന്ന
ഉറക്കെപ്പാടുന്നു. അപ്പോൾ 25 ശതമാനം
കട്ടെന്ന കോടതി വിലയിരുത്തൽ? പറ
ഞ്ഞല്ലോ, വിലയിരുത്തൽ ദു:ഖമാണു
ണ്ണീ, ഹിസ്ട്രിയോണിക്‌സല്ലോ സുഖപ്രദം.

ഇവിടെ ആന്റണി രാജുമാരും
ജോസഫ് പുതുശ്ശേരികളും പ്രദർശിപ്പി
ക്കുന്നത് രണ്ടു വസ്തുതകളോടുള്ള പ്രച്ഛ
ന്നവേഷമിട്ട വെറുപ്പാണ്. ഒന്ന്, നേര്.
രണ്ട്, മാധ്യമപ്രവർത്തനത്തിന്റെ അട
യാളങ്ങൾ! ക്ലാസിക്കൽ രാഷ്ട്രീയ ചൂതാട്ട
ങ്ങൾക്കും അപ്പുറം പോകുന്നതാണ്
കള്ളത്തിന്റെയും ചതിയുടെയും ഈ
വേഷംകെട്ട്. കമ്പക്കെട്ടിന്റെ ആൾക്കൂട്ട
വശീകരണശക്തി വസൂലാക്കിക്കൊണ്ട്
അവ നിത്യവും ഉല്പാദിപ്പിച്ചുകൊണ്ടിരി
ക്കുന്നു. പല മാധ്യമങ്ങളിൽ പല അരങ്ങുകളിൽ.
സത്യത്തിൽ ഈ ഉല്പാദനവും
പ്രയോഗവും പ്രചുരപ്രചാരവും കള്ള
ത്തെയും ചതിയെയും സർവസാധാരണ
കാര്യങ്ങളായി മാറ്റിയെടുക്കുക മാത്രമല്ല
ചെയ്യുന്നത്. അയോടുള്ള പ്രതികരണ
ത്തിൽ മനുഷ്യരെ മയക്കുവെടി വച്ച ്
നിഷ്‌ക്രിയരാക്കുക കൂടിയാണ്. അഥവാ
കള്ളവും ചതിയും ഇന്ന് ആരെയും
പ്രകോപിതരാക്കുന്നില്ല. അവ രാഷ്ട്രീ
യവും സാമൂഹികവുമായി എത്ര നിർ
ണായക ഭവിഷ്യത്തുണ്ടാക്കുന്നവയായാ
ൽപോലും.

ഉദാഹരണമായി, കേരളത്തിന്റെ
നടപ്പു റവന്യൂമന്ത്രി അടൂർ പ്രകാശിന്റെ
രണ്ടു സമീപകാല ഭരണനടപടികൾ
നോക്കുക. 2005 വരെ വനഭൂമി കയ്യേറിയവ
ർക്ക് പട്ടയം നൽകാനുള്ള ഒരു
വിജ്ഞാപനം മന്ത്രി സൂത്രത്തിലിറക്കു
ന്നു. നിയമസഭയെയും പൗരാവലി
യെയും അറിയിക്കാതെയുള്ള ഈ നിയമവിരുദ്ധതയും
ജനായത്തവിരുദ്ധതയും
കണ്ടുപിടിക്കപ്പെടുന്നത് ഒരു മാസം കഴി
ഞ്ഞ്. ചോദിച്ചപ്പോൾ, സുതാര്യതയുടെ
അപ്പോസ്തലനായ സാക്ഷാൽ മുഖ്യമന്ത്രി
യുടെ മറുപടിയിങ്ങനെ: ”നിങ്ങൾ മാധ്യ
മ പ്ര വ ർത്തകർ എന്തേ കണ്ടി ല്ല,
സംഗതി ഒരു മാസം മുമ്പേ ഇറങ്ങിയതാണല്ലോ?”

ജനങ്ങളുടെ മുഖ്യകാവൽക്കാരൻ
ഇങ്ങനെയാണ് പച്ചയായ കള്ള
ത്തിനും ചതിക്കും മറക്കുട പിടിക്കുന്നത്.
അതുകൊണ്ട് റവന്യൂമന്ത്രിക്ക് ഒന്നും
സംഭവിച്ചില്ല. അതുകൊണ്ടുതന്നെ അടു
ത്തിടെ ടിയാൻ വീണ്ടുമിറക്കി സമാന
പ്രയോഗം – നെൽവയൽ നികത്തൽ
നിരോധന നിയമത്തെ കുറുകെ വെട്ടാനുള്ള
ഒരു പുതിയ ചട്ടം. പതിവുപോലെ
നിയമസഭയോ നാട്ടുകാരോ സംഗതിയറിഞ്ഞില്ല;
സ്വന്തം പാർട്ടി പ്രമുഖർ
പോലും. കള്ളവും ചതിവും ആരെയും
പ്രകോപിപ്പിക്കുന്ന ഉരുപ്പടികളല്ലാതായതിന്റെ
ഗുണം.

ഭരണകൂടങ്ങളും രാഷ്ട്രീയപ്ര
സ്ഥാനങ്ങളും മാധ്യമങ്ങളും
ഒളിവും നുണയും ചതിയും
അവലംബിക്കുമ്പോൾ
സമൂഹം ഒരു ധീരനൂതന
ലോകത്തേക്ക് പ്രവേശിക്കു
ന്നു. കള്ളവും വക്രീകരണവും
അതിശയോക്തിയും
നാട്ടുനടപ്പാവുന്ന ഒരിടത്തേക്ക്.
അത് എത്രകണ്ട്
സ്വാഭാവികമായി മലയാളിക്കു
വഴങ്ങുന്നു എന്നറി
യാൻ നമ്മുടെയൊരു കൊടി
കെട്ടിയ സർവകലാശാല
കാട്ടിയ പ്രബുദ്ധത ഒന്നുമാത്രം
മതി. കവിയും യുക്തി
വാദിയുമായ കുരീപ്പുഴ
ശ്രീകുമാറിനെ ഒരു പരിപാടിക്ക്
ക്ഷണിച്ച വിദ്യാർത്ഥി
കളെ സർവകലാശാലാധി
പൻ തിരുത്തുന്നു: ”അയാൾ
വേണ്ട. കാരണം അയാൾ
ദൈവനിഷേധിയാണ്”.

പബ്ലിക് റിലേഷൻസ് വ്യവസായ
ത്തിന്റെയും ചാനൽ ചർച്ചകളുടെയും
യുഗത്തിൽ സമൂഹം വാസ്തവത്തിൽ
സാക്ഷ്യം വഹിക്കുന്നത് പൊതുജീവിത
ത്തിന്റെ ചരമത്തിനാണ്. ഫേസ്ബുക്കി
ലേക്ക് ചേക്കേറി യി രിക്കു ക യാണ്
നാട്ടിലെ രാഷ്ട്രീയപ്രമാണികളൊക്കെ.
അവരുടെ ഫേസ്ബുക്ക് പോസ്റ്റ് തുറന്നി
രിക്കലാണ് പൊതുമാധ്യമങ്ങളുടെ ദിന
ചര്യ. അങ്ങനെയാണ് വിവാദങ്ങളുടെ
നിത്യത്തൊഴിലഭ്യാസം ഇപ്പോൾ ജീവസന്ധാരണം
നടത്തുന്നത്. ഇത് സാക്ഷ
രതയിൽ നിന്ന് ഡിജിറ്റൽ പ്രബുദ്ധതയി
ലേക്ക് പുരോഗമിക്കുന്ന ഒരു സമൂഹ
ത്തിന്റെ ലക്ഷണമായി വ്യാഖ്യാനിച്ചേ
ക്കാം. നേരെന്താണ്?
വിദ്യാഭ്യാസത്തെ കൂലിത്തൊഴിലു
കാരുടെ പരിശീലനം മാത്രമായി ചുരുക്കുകയും
സിവിക് ആശയങ്ങളും വിമർ
ശക്രിയകളും അതിൽ നിന്ന് ഒഴിവാക്ക
പ്പെടുകയും ചെയ്തിരിക്കെ വിമർശനപരമായി
ചിന്തിക്കുന്നതുതന്നെ ഔട്ട് ഓഫ്
ഫാഷൻ. ബുദ്ധിയും വകതിരിവുമല്ല
മറിച്ച് സംഘടിതമായ അജ്ഞതകളാണ്
ഇപ്പോൾ മനുഷ്യരെ ഐക്യപ്പെടുത്തുന്ന
തെന്നു വന്നിരിക്കുന്നു. രാഷ്ട്രീയം,
സംസ്‌കാരം, ചരിത്രം, സാമൂഹിക പ്രശ്‌ന
ങ്ങൾ ഇത്യാദിയിലുള്ള കലശലായ
അജ്ഞ ത യ ാണ് ഇന്നത്തെ പല
കൂട്ടായ്മകളുടെയും അച്ചുതണ്ട്. ഈ
അജ്ഞതയാണ് പുതിയ സാമൂഹിക
ബോധം സപ്ലൈ ചെയ്യുന്നത്; ഇക്കാലപൗരത്വവും.
അജ്ഞതയിലേക്കുള്ള
പൗരത്വത്തിന് ചാനൽചർച്ചയോളം
യുക്തമായ ത്വരകം മറ്റൊന്നില്ലതാനും.

ഇക്കഴിഞ്ഞദിവസം, പത്താൻകോട്ട് ഭീകരാക്രമണ
പശ്ചാത്തലത്തിൽ ഒരു ചാന
ൽചർച്ച. ദേശാഭിമാനം വിജൃംഭിച്ച ഒരു
വിദ്വാൻ ആക്രോശിക്കുകയാണ്: ”
മാധ്യമങ്ങൾ ഇന്ത്യൻ പട്ടാളക്കാർക്കു
വേണ്ടി ഒന്നും ചെയ്യുന്നില്ല, അവരുടെ
മൊറാൽ ഉയർത്തുന്ന ഒരു പരിപാടിയും
അവ ത രി പ്പിക്കുന്നി ല്ല ‘ ‘. ഇംഗിതം
വ്യക്തം. ബുഷിന്റെ അങ്കക്കലിക്ക്
നാട്ടാൻ കോമരമാക്കിയ ഫോക്‌സ് ചാനലിന്റെ
മട്ടിൽ കേരളീയ മാധ്യമങ്ങളും സടകു
ട ഞ്ഞെണീ ക്കു വിൻ എന്നാണ്
ആഹ്വാനം.

ഇനി, തീവ്രദേശീയതയുടെ
ഈ ഞരമ്പുദീനമില്ലാത്ത മാധ്യമങ്ങളെ
രാജ്യദ്രോഹികളുടെ പട്ടികയിലേക്കു
കയറ്റാൻ വലിയ പ്രയാസമില്ല. (ഇപ്പോ
ൾതന്നെ ഇപ്പറഞ്ഞ പട്ടാളപ്രേമിയുടെ
മൂപ്പന്മാർ പ്രസ്സിനെ വിളിക്കുന്നത് പ്രസ്റ്റി
റ്റിയൂട്‌സ് എന്നാണല്ലോ). എന്താണ് ജനാധിപത്യത്തിൽ
മാധ്യമങ്ങളുടെ റോൾ
എന്ന വകതിരിവിനല്ല, സ്വന്തം അജണ്ട
യുടെ പ്രചരണത്തിന് മനുഷ്യരുടെ
വൈകാരിക ഞരമ്പിളക്കി വകതിരി
വിന്റെ മണ്ടയടപ്പിക്കലാണ് അജ്ഞത
യുടെ പൗരത്വനിർമിതിക്കു പറ്റിയ ഉപാധി.
ശരിയായ രാഷ്ട്രീയത്തിന്മേലുള്ള ഒരു
ജഡതയും വിമുഖതയുമാണ് ഈ പൗരത്വനിർമിതിയുടെ
അടിവര. കമ്പക്കെട്ടും
വാചികാക്രോശങ്ങളും പ്രതീതിയാഥാർ
ത്ഥ്യങ്ങളും വിന്യസിക്കപ്പെടുന്ന ഒരു
നിത്യസംസ്‌കൃതിയുടെ വരിക്കാരായി
പൗരാവലിയെ തളച്ചിടുക. ഈ കെണി
യിൽപ്പെട്ടിരിക്കെ കള്ളവും അജ്ഞ
തയും വാസ്തവത്തിൽ മനുഷ്യരിൽ ഉണർ
ത്തേണ്ട ലജ്ജ എന്ന വികാരം അസ്തമി
ക്കുകയും പകരം അതൊരു ദേശീയാഭിമാനത്തിന്റെ
സ്രോതസ്സായി മാറുകയുമാ
ണ്.

സംവരണവിഷയത്തിൽ ബിഹാർ
തിരഞ്ഞെടുപ്പു വേളയിൽ നരേന്ദ്ര മോദി
പ്രചരിപ്പിച്ച ഒന്നാംകിട നുണ മാധ്യ
മശ്രദ്ധ പിടിച്ചത് അത് നേരിനെ വക്രീകരിക്കുകയും
പ്രധാനമന്ത്രിപദത്തെ അവഹേ
ളി ക്കു കയും ചെയ്യുന്ന പ്രവൃ
ത്തിയെന്ന നിലയ്ക്കല്ല. വർഗീയക്ഷോഭ
ത്തിനും തജ്ജന്യ വിഭജനത്തിനും
വേണ്ട അജ്ഞത പെരുക്കുന്നതിനു
വേണ്ടിയാണ്.
കള്ളവും ചതിയും നേടുന്ന വ്യാപക
സ്വീകാര്യത രാഷ്ട്രീയത്തിന്റെ ബാലിശവത്കരണം
സൃഷ്ടിക്കുന്നു എന്നതാണ്
മറ്റൊരു ഫലം. നുണയെ സാമാന്യബു
ദ്ധിയായും ചതിയെ രാഷ്ട്രീയനടപ്പായും
ധ്വനിപ്പിക്കുമ്പോൾ പൗരപ്രതികരണങ്ങ
ളിൽ നിന്ന് രാഷ്ട്രീയം പുറത്താക്കപ്പെടുകയാണ്.
അതുവഴി വിലയിരുത്തൽ,
വിമർശാത്മക ചിന്ത, മൂല്യബോധം,
അനുതാപം തുടങ്ങിയവ പൊതുദൃഷ്ടി
യിൽ നിന്ന് തിരോഭവിക്കുന്നു. സർവാധിപത്യപരവും
ഏകരൂപവുമായ ഒരു
സംസ്‌കാരത്തിൽ ഇതൊന്നും നാട്ടുകാരുടെ
നോട്ടപ്പണിയല്ലെന്നു വരുന്നു.
യാഥാർത്ഥ്യത്തിൽ നിന്നുള്ള ഈ വേറിടലിന്
സമൂഹം കൊടുക്കേണ്ടിവരുന്ന
വിലയെന്താണ്? ലളിതമാണ് ഉത്തരം –
ക്രിട്ടിക്കൽ ചിന്തയുടെയും സാമൂഹിക
മായ ഇടനില റോളിന്റെയും വിടവാങ്ങ
ൽ. ആത്യന്തികമായി ജനാധിപത്യ
ത്തിന്റെ മരണമാ കുന്നു കള്ളത്തി
ന്റെയും ചതിയുടെയും രാഷ്ട്രീയ ഭവിഷ്യ
ത്ത്.

നേരിനെ നുണകൾ കൊണ്ട് പകരം
വയ്ക്കുന്ന കലാപരിപാടി വന്നുവന്നി
പ്പോൾ പുതിയൊരു പരിണാമരൂപത്തി
ലാവുന്നുണ്ട്. കള്ളവും ചതിയും അവയുടെ
സ്വന്തം നേരുകള സജ്ജീകരിക്കുന്നു.
സെലിബ്രിറ്റി സംസ്‌കാരം തൊട്ട് വർഗീ
യപരിഭ്രാന്തികൾ വരെ, ചോദ്യം ചെയ്യ
ലിന്റെ കഴുത്തെടുക്കൽ തൊട്ട് കോർപറേറ്റ്
അടിയാളത്തം വരെ പല തൂണും
കഴുക്കോലുമിട്ടാണ് ഈ പുതിയ ‘നേരി’ന്റെ
നിർമിതി. എത്ര നിസ്സാരമായാണ്
കൊടി കെട്ടിയ രാഷ്ട്രീയമുന്നണികൾ
പോലും ഈ അടിമത്തം സ്വയം വരിക്കു
ന്നതെന്നു നോക്കുക. അരനൂറ്റാണ്ടിനപ്പുറത്തേക്ക്
വിഴിഞ്ഞം തുറമുഖത്തെ
അഡാനിക്ക് തീറെഴുതിയ കോൺഗ്രസ്
നടപടിയെ എതിർത്തുനടന്ന ഇടതു
പക്ഷം പറഞ്ഞ ഏക ന്യാ യം, ഈ
ഡീലിൽ നാടിന് ഗുണമില്ലെന്നാണ്. തറ
ക്കല്ലിടൽ ദിവസം അഡാനി ചെന്ന് പാർ
ട്ടിസെക്രട്ടറിയെ കണ്ടതും സിപിഎം
നേതൃത്വം മര്യാദരാമന്മാരായി. പിണ
റായി വിജയൻ ഇപ്പോൾ പറയുന്നത്
തങ്ങൾ ഭരണത്തിൽ വന്നാലും അഡാനിക്കരാർ
മാറ്റില്ലെന്നാണ്.

അപ്പോൾ
മുമ്പു പറഞ്ഞത് വസ്തുതകളുടെ അടി
സ്ഥാനത്തിലുള്ള വിലയിരുത്തലായിരു
ന്നില്ലേ? അതൊരു അഭിപ്രായം മാത്രമായിരുന്നോ?
രാഷ്ട്രീയത്തിലെ അഭിപ്രായവും
വാദഗതിയും പരസ്പരം പര്യായപദങ്ങളായി
മാറുമ്പോൾ പഴയ ചോദ്യം
മിച്ചമാവുന്നു – വിഴിഞ്ഞം പദ്ധതി
കൊണ്ട് ഗുണം കേരളത്തിനോ, കോർപറേറ്റിനോ?
ഭരണകൂടങ്ങളും രാഷ്ട്രീയപ്രസ്ഥാന
ങ്ങളും മാധ്യമങ്ങളും ഒളിവും നുണയും
ചതിയും അവ ലം ബി ക്കു മ്പോൾ
സമൂഹം ഒരു ധീരനൂതന ലോകത്തേക്ക്
പ്രവേശിക്കുന്നു. കള്ളവും വക്രീകര
ണവും അതിശയോക്തിയും നാട്ടുനടപ്പാവുന്ന
ഒരിടത്തേക്ക്. അത് എത്രകണ്ട്
സ്വാഭാവികമായി മലയാളിക്കു വഴ
ങ്ങുന്നു എന്നറിയാൻ നമ്മുടെയൊരു
കൊടി കെട്ടിയ സർവകലാശാല കാട്ടിയ
പ്രബുദ്ധത ഒന്നുമാത്രം മതി. കവിയും
യുക്തിവാദിയുമായ കുരീപ്പുഴ ശ്രീകുമാറിനെ
ഒരു പരിപാടിക്ക് ക്ഷണിച്ച വിദ്യാർ
ത്ഥികളെ സർവകലാശാലാധിപൻ
തിരുത്തു ന്നു: ” അ യാൾ വേണ്ട.
കാരണം അയാൾ ദൈവനിഷേധിയാണ്”.
ഭൂമിയിലെ ഏറ്റവും വലിയ നുണയായ
ദൈവത്തെ കമാന്ന് ചോദ്യം
ചെയ്തുകൂടാത്ത സമൂഹമായി കേരളം
മാറിയിരിക്കെ അറിഞ്ഞിട്ട പേരാവുകയല്ലേ
ടൂറിസം വകുപ്പിന്റെ ആ വിളംബരം
– ‘ദൈവത്തിന്റെ സ്വന്തം നാട്’. മാവേലി
സങ്കല്പത്തിൽ നിന്ന് ഈ വ്യവഹാരത്തി
ലെത്തുമ്പോൾ കള്ളം നമ്മുടെ ദേശീയ
ഒസ്യത്താ കു ന്നു. അക്കാ ര്യത്തിൽ
എള്ളോളമില്ല, പൊളിവചനം.