പുതിയ കുറുപൂക്കൊണു

സുകുമാരൻ ചാലിഗദ്ധ

റാവുള ഭാഷ

പിന്നെമ്മു പുതിയ കുറു തെവ്വുക്കൊണു
എന്റ ബൊവ്വക്കെ ഒറു ബാല്ലു നേന്റുളാ,
ബെട്ടി മുറിച്ചിച്ചുമ്മു
കൊത്തി മുറിച്ചിച്ചുമ്മു
ഒധാറിച്ചിച്ചുമ്മു
ബൂവ്വക്കാണി,
എന്റ കുടാക്കൊട്ടിലി ഒരു പൂവ്വു നേന്റുളാ
നുളളി ബലിച്ചിച്ചുമ്മു ബാന്തി ബലിച്ചിച്ചുമ്മു കാടി ബലിച്ചിച്ചുമ്മു
അറുവ്വക്കാണി,
പുതിയ കുറു പൂക്കൊണു പുതിയ മറാ നഗിക്കൊണു,
തിലെന്നാരു കൊടിപ്പല്ലെ ധൗക്കൂട്ടി പുടിച്ച പാന്നാൾക്കുടി
പെട്ടു തിന്റ
കാടോടി കട്ടാ ന്ത പൊരുബൊവ്വൊക്കാ മുറിച്ചു ബേലി
പുതെച്ചടെച്ച
അവ്വൊളു പെറ്റ കാടുമ്മറാ പുള്ളന്റ കുള്ളു നീക്കുവ്വക്കാണി
ആ മറാ പുള്ളെന്റ ചോരെബൂന്ത ജാഗ കൗകുവ്വക്കാണി
മലെവ്വക്കാണി
പുതിയ കുറു പൂക്കൊണു
കിരെച്ചില്ലു ബന്റോ എന്റ കാടുന്റ ചന്ത മലെവ്വ അല്ലാന്തുല്ലാ പോന്നേയ്
തൊട്ടമ്മറാ ഒക്കയെ ബെട്ടിന്നക്കുറ്റിലി അടുമേയിന്റോ
പുതിയ കാടു തെവ്വുക്കൊണു പുതിയ കാടു പൂക്കൊണു പുതി
യ മറാ നഗിക്കൊണു.

***

പുതിയ കാട് പൂക്കണം

പിന്നെയും പുതിയ കാട് തളിർക്കണം
എന്റെ പിറകിൽ ഒരു വാല് തൂങ്ങി കിടപ്പുണ്ട്
വെട്ടിമുറിച്ചിട്ടും കൊത്തി മുറിച്ചിട്ടും കുടഞ്ഞിട്ടും വീണില്ല,
എന്റെ തലയിൽ ഒരു പൂവ് തൂങ്ങി കിടപ്പുണ്ട്
നുള്ളി പറിച്ചിട്ടും മാന്തി പറിച്ചിട്ടും അറ്റുവീണില്ല
പുതിയ കാട് പൂക്കണം
പുതിയ മരങ്ങൾ ചിരിക്കണം,
തലമുടി കൊടി പോലെ കെട്ടി പിടിച്ച സ്വന്തബന്ധങ്ങൾ അടികൾ
തിന്നു,
കാടോടിക്കടന്ന വഴികളെല്ലാം മുറിച്ച് വേലിക്കെട്ടിയടച്ചു,
അവൾ പെറ്റ കാട്ടുമരകുഞ്ഞിന്റെ വീട് വൃത്തിയാക്കിയില്ല,
ആ മര കുഞ്ഞിന്റെ ചോര വീണ സ്ഥലം കഴുകിയതുമില്ല കണ്ടതുമില്ല,
പുതിയ കാട് പൂക്കണം
കരച്ചിൽ വരുന്നു
എന്റെ കാടിന്റെ ചന്തം കാണുവാൻ ആശിച്ചുപോയി
തൊട്ടമരങ്ങളെല്ലാമേ വെട്ടിയ കുറ്റികളാക്കി അവിടെ ആടുകൾ
മേയുന്നു,
പുതിയ കാട് തളിർക്കണം പുതിയ കാട് പൂക്കണം പുതിയ മര
ങ്ങൾ ചിരിക്കണം.