കടലിളകുന്ന ഒരു ദിവസം
ഞായറാഴ്ച എന്നാണോർമ്മ
നീ പള്ളിമുറ്റത്ത്
രാജമല്ലിയുടെ ചോപ്പു നോക്കി
ഇല നോക്കി നില്ക്കുന്നു
നിന്റെ മലേഷ്യൻ മിഡിയിൽ
കാറ്റു തടയുന്നു
ക്യാറ്റിസം* ക്ലാസിന് സമയമായില്ല
ഞാനെത്തുമ്പോൾ
നീ പള്ളിപ്പടി കയറുന്നു.
മുകപ്പിലെ കുരിശ് മരമാകുന്നു
പള്ളിയുടെ ഗേറ്റ് കതിരാകുന്നു
പള്ളിക്കിണർ ജലധാര
നീ മാലാഖ
പ്രച്ഛന്ന മത്സരം,
മണി മുഴങ്ങുന്നു.
ബലിക്കു മുൻപ്
നിനക്ക് ഒന്നാംസമ്മാനം.
* ക്രിസ്തീയ ജീവിത പരിശീലനക്ളാസ്.