മറന്നത്

കെ.വി. സക്കീർ ഹുസൈൻ

കണ്ണില്ലാത്ത പ്രണയത്തെ
കാണുവാനായി
മിനക്കെട്ടെത്തിയതോ
അരുമയാം മൂക്കിൻ
തുമ്പത്ത്
കാതില്ലാതെയലയുന്ന
സ്‌നേഹത്തെ
കാണുവാനായി കാത്തതോ
കാഞ്ഞ വെയിലത്ത്
നാദത്തിൻ മധുരിമ
കുടിക്കുവാനായി
കാത്തിരുന്നു
നാറ്റിയാൽ തെറിക്കുന്ന
തുമ്പികയ്യിൽ
വാക്കൊന്നു മൂളുന്നത്
കേട്ടിരിക്കാൻ
നാറ്റ് വേലക്കാലം
ഇറയത്തെത്തി
രണ്ടാളുംങ്ങനെ കണ്ടപ്പോൾ
മിണ്ടാതെ
നിന്നതോ
പണ്ടാരമെല്ലാ
വാക്കും പറന്നുപോയി.