മറയ്ക്കപ്പെട്ട കാഴ്ചകളെ തിരിയുന്ന കണ്ണുകൾ

വി.യു. സുരേന്ദ്രൻ

ബഹുസ്വരമായിത്തീർന്ന പുതുകവിത ഇന്ന് ജീവിതത്തിന്റെ
വൈവിധ്യങ്ങളെ മുഴുവൻ കണ്ടെടുത്ത് ആഖ്യാനം ചെയ്യാനുള്ള ശ്രമത്തിലാണ്.
പരമ്പരാഗത കാവ്യശാസ്ത്രങ്ങളെയും രസാലങ്കാരങ്ങളെയുമെല്ലാം
ഉല്ലംഘിച്ചുക്കൊണ്ട് പച്ച വാക്കുകളെയും അനുഭവങ്ങളെയും
അത് എഴുത്തിന്റെ ലോകത്ത് വിതയ്ക്കുന്നു.
ജൈവീകവും സർഗാഗത്മകവുമായ അക്ഷരങ്ങൾ കൊണ്ട് അത്
ജീവിതത്തിന്റെ ഭൂപടത്തെ കവിതയിൽ കൊത്തിവയ്ക്കുന്നു. അത്രമേൽ
കവിത ഇന്ന് ജീവിതത്തോടും അനുഭവത്തോടും ചേർ
ന്നുനിൽക്കുന്നു. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളും ഇന്നു
കവിതയിൽ പൂത്തുനിൽക്കുന്നു. നാമിന്നെത്തി നിൽക്കുന്ന ലോകത്തിന്റെ
അനുഭവകാഴ്ചകളെ വിവിധ രൂപങ്ങളിൽ, വിവിധ ചി
ത്രങ്ങളിൽ, അവ അടയാളപ്പടുത്തുന്നു. കവിത അതിന്റെ മുഴുവൻ
ആലങ്കാരികതയും ഉഗ്രശബ്ദഘോഷങ്ങളും ഉപേക്ഷിച്ച് തികച്ചും
നിശ്ശബ്ദതയുടെ പച്ചത്തുരുത്തുകൾ തേടി പോകുന്നത് പുതുകവിതയിൽ
അനുഭവിപ്പിക്കുന്ന കവിയാണ് ബി.എസ്. രാജീവ്.
ചില നേരങ്ങളിൽ വേണം
ഒറ്റയ്ക്ക് പാർക്കാനൊരു
മൺകുടിൽ
(ഒറ്റയ്ക്കിരിക്കൽ)
കടം വാങ്ങാൻ വരുന്നവൾ ശൂന്യതയിലേക്ക് തിരിച്ചുനടക്കുമ്പോൽ
ഞെരിയുന്ന മണൽത്തരികൾ പറഞ്ഞുതരുന്നത് കേൾ
ക്കാൻ ചെവി പിടിച്ചിരിക്കുന്നവനാണ് ഈ കവി. ശബ്ദഘോഷങ്ങളിൽ
നിന്ന് മാറി നടക്കുന്ന പുതുകവിത നിശ്ശബ്ദമായൊരു ലോകത്തിന്റെ
സൂക്ഷ്മഭാവങ്ങളെ ഉള്ളിൽ സൂക്ഷിക്കുന്നു. ശബ്ദഘോഷങ്ങൾക്കിടയിൽ
പെട്ടുപോയ മൗനത്തെ പുതുകവിത കണ്ടെടുക്കുന്നു.
ഈ മൗനഭാഷയുടെ സൗന്ദര്യത്തെയും ആഗോളീയതയുടെയും
നവകൊളോണിയൽ പ്രത്യയശാസ്ത്രങ്ങളുടെ കരാളഹസ്തങ്ങളിൽ
പിടയുന്ന പ്രാദേശികതയുടെയും ബഹുസ്വരതകളെ
പുതുകവിത എഴുത്തിലേക്ക് കൊണ്ടുവരുന്നു. ആധുനികത
ബഹിഷ്‌കരിച്ച പാർശ്വവത്കൃത/പ്രാദേശികാനുഭവങ്ങളും ഇന്ന്
പുതുകാലത്തിന്റെ ആവിഷ്‌കാര രൂപങ്ങളായി, സമരോത്സുകമായി,
പിടഞ്ഞുണരുന്നത് കാണാവുന്നതാണ്.
ഇന്നു മറകളാണ് ലോകത്തിന്റെ മുഖമുദ്ര. എല്ലായിടത്തും മറകളാണ്.
പൊതു ഇടങ്ങളും തുറന്നുപറച്ചിലുകളും ഇല്ലാതായതോടെ
എല്ലാവരും മറകൾക്കുള്ളിലായി. സ്വകാര്യത ഹിമാലയം പോലെ
വൻമറകളായി നമ്മൾക്കിടിയിൽ വളർന്നുകഴിഞ്ഞിരിക്കുന്നു.
എല്ലാവർക്കും എല്ലാവരിൽ നിന്നും മറഞ്ഞിരിക്കാനും ഒളിഞ്ഞു
നടക്കാനുമാണ് താത്പര്യം. ആരും ആരുടെ മുമ്പിലും സത്യം പറയുകയോ
ഹൃദയം തുറക്കുകയോ ചെയ്യുന്നില്ല. ഇരുട്ടിൽ പതുങ്ങി
യിരിക്കുന്ന പുച്ചയെ പോലെയാണ് ആഗോളകാല പുതതലമുറകൾ.
ഭാര്യയ്ക്കും ഭർത്താവിനും ഇടയിൽ, ഭാര്യാഭർത്താക്കന്മാർ
ക്കും മക്കൾക്കും ഇടയിൽ വലിയ ഇരുമ്പുമറകൾ രൂപപ്പെടുകയാണ്.
ഒരേ മുറിയിൽ താമസിക്കുമ്പോൾതന്നെ പല ലോകത്താണ്
താമസം.
ഞാൻ വളർന്ന് നിനക്ക് മറയാകുന്നു
നീ വളർന്ന് അവരെ മറയ്ക്കുന്നു
നേരെകാണും കാഴ്ചയെക്കൊന്ന
വളഞ്ഞുപോയ വഴികളിൽ നേരിന്ന്
കയ്പു കുടിച്ച് കുഴയുന്നു
(മറയിൽ)
ആഗോള കമ്പോള/മൂലധന മുതലാളിത്തത്തിന് കീഴിൽ എല്ലാവരും
വ്യക്തിത്വവും, തിരിച്ചറിവുകളും നഷ്ടപ്പെട്ട് രണ്ടു കണ്ണുകൾ
മാത്രമുള്ള ജീവികളായി മാറുകയാണ്. മനുഷ്യന്റെ സർഗാത്മകതകളെയും
കർമശേഷിയെയും ചോർത്തിക്കളഞ്ഞ് ഇലക്‌ട്രോണിക്
മാധ്യമങ്ങൾക്കു മുമ്പിൽ ഒന്നും ചിന്തിക്കാതെ, പ്രവർത്തിക്കാതെ
വെറുതെ നോക്കിയിരുന്നാൽ മാത്രം മതിയെന്നാണ്
സോഫ്റ്റ് വെയർ മുതലാളിത്തം ഇന്നു നമ്മളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.
എതിരെ വരുന്നൊരു രൂപം
അടുത്തുവന്നപ്പോൾ
തുറന്നിരിക്കുന്ന രണ്ടു
കണ്ണുകൾ മാത്രം
(മറയിൽ)
മറകൾക്കപ്പുറത്താണ് ജീവിതമെന്നും അനുഭവമെന്നും ലോകമെന്നും
തിരിച്ചറിയാനാവാതെ നാം നമ്മളിൽ തന്നെ ഒടുങ്ങുന്നു.
വിവരസാങ്കേതിക വിദ്യയുടെ വികാസത്തിൽ ഇന്ന് അമേരിക്കയി
ലേക്കും സ്വീഡനിലേക്കുമുള്ള ദൂരം കുറഞ്ഞവരുമ്പോൾ നമ്മുടെ
അയൽക്കാരനിൽ നിന്നും സ്വന്തം കുടുംബത്തിൽ നിന്നും നമ്മ
ളിൽ നിന്നു തന്നെയും നാം ബഹുദൂരം അകലുകയാണ്. വസി
ഷ്ഠന്റെ വെള്ളത്താടിപോലെയുള്ള ഒരു ലോകം ഇനി നമുക്കു തി
രിച്ചുപിടിക്കാനാവില്ല. ഈ മറകളിൽ മുളയ്ക്കുന്നത് സ്‌നേഹമല്ല;
മൂർച്ചയേറിയ ആയുധങ്ങളാണ്. കെ.ജി.എസ്. പറയുന്നപോലെ
ഒരു കത്തി ഒരു തേറ്റ എല്ലാവരും മറകൾക്കുള്ളിൽ കരുതുന്നു. എല്ലാവരേയും
ആഗോള/കമ്പോള മുതലാളിത്തം ഇന്നു മറകൾക്കുള്ളിലാക്കി
ഒറ്റപ്പെടുത്തുന്നു. ഈ ഒറ്റപ്പെടുത്തലുകൾ ഒരു തരത്തി
ലുള്ള അധിനിവേശതന്ത്രംതന്നെയാണെന്ന് നാം ഇന്ന് തിരിച്ചറി
യേണ്ടിയിരിക്കുന്നുവെന്ന് ‘മറയിൽ’ കവിത വിളിച്ചുപറയുന്നു. എല്ലാ
മറകളെയും ഭേദിച്ച് ജീവിതത്തിലേക്ക് ഉറ്റുനോക്കുന്ന കണ്ണുകളാണ്
രാജീവന്റെ കവിതകൾ. സമകാലിക ജീവിതത്തിന്റെ നേർ
ക്കാഴ്ചകളെ ‘മറയിൽ’ കവിത ഉയർന്ന രാഷ്ട്രീയധ്വനികളോടെ
അതിസൂക്ഷ്മമായി വിശകലനം ചെയ്യുന്നു.
എന്നാൽ ഈ ഒറ്റപ്പെടലിന്റെയും ഒറ്റയ്ക്കിരിക്കലിന്റെയും ഭീ
തിദമായ അവസ്ഥ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു ‘ഒറ്റയ്ക്കിരിക്കൽ’
കവിത.
ഏകാന്തത ഒരു
തണുത്ത മുറി മാത്രമല്ല
ഒരു വീടാകെയാണ്.
ഒരു വിരലനക്കംപോലും
അതു സഹിക്കില്ല
ഒറ്റയ്ക്കിരിക്കൽ
അസാധ്യമാകുന്നതിങ്ങനെയാണ്
(ഒറ്റയ്ക്കിരിക്കൽ)
ഒറ്റയ്ക്കിരിക്കൽ അസാധ്യമാണെന്നു വിളിച്ചുപറയുന്ന രാഷ്ട്രീ
യ ജാഗ്രത ഈ കവിതയുടെ ആന്തരിക കരുത്തു തന്നെയാണ്.
അതുതന്നെയാണ് ഈ കവിതയുടെ രാഷ്ട്രീയവും.
കമ്പോള/ബഹുരാഷ്ട്ര കുത്തക മുതലാളിത്തത്തിന്റെ അദൃശ്യ
പ്രഹരങ്ങളേറ്റു തകർന്നു വീണ മാനവിക ബോധത്തെ വീണ്ടെ
ടുക്കാനുള്ള വലിയൊരു ശ്രമം രാജീവിന്റെ കവിതകളിൽ കാണാം.
ശക്തമായൊരു സൂക്ഷ്മ രാഷ്ട്രീയ കർമപദ്ധതിയായി അത് രാജീ
വിന്റെ കവിതകളിൽ വികസിക്കുന്നു.
ഉപയോഗിച്ചു പഴയതായിപ്പോയ പഴന്തുണി എന്ന ശക്തമായ
രൂപകത്തിലൂടെ ഒന്നും പഴയതായിപ്പോകുന്നില്ല എന്ന പുതിയൊരു
കാഴ്ചപ്പാട് കവി അവതരിപ്പിക്കുന്നു. ഒരാളുടെ പഴകിയ വസ്തുക്കൾക്കും
ഇന്ന് ആവശ്യക്കാരുണ്ട്. ആവശ്യക്കാരന് പഴന്തുണിയും
ഒടടപപട ഏടഭ 2018 ഛടളളണറ 01 11
പുതിയ വസ്ത്രമാണ്. പഴയ തുണിയിൽ ആവശ്യക്കാരൻ പുത്തൻ
ഉടുപ്പിന്റെ മണം അനുഭവിക്കുന്നു.
ഉപയോഗിച്ചു മടുത്ത
വസ്ത്രക്കാരുണ്ടെന്ന്
അനാഥാലയത്തിലെ
അറിയിപ്പ്.
മണവും ഗുണവും
അനുഭവിച്ചറിഞ്ഞ
തുണികൾക്കിനി
മറ്റൊരു നാഥന്റെ
ഉടമാശ്രയമായാലോ
(പഴന്തുണി)
പറഞ്ഞുതീരാത്ത കഥകൾ പോലെ പഴന്തുണികൾ പുതുവസ്ത്രങ്ങളായി
രൂപാന്തരപ്പെടുന്നു. മുളങ്കൂട്ടിൽ കുടുങ്ങിയ കാറ്റിന്റെ
പിടച്ചിലിനെയും മുളങ്കൂട്ടിൽ കുടുങ്ങിയ ശബ്ദത്തെയും മുള്ളു കൊള്ളാതെ
തിരിച്ചെടുക്കാൻ കഴിയുമോ എന്നന്വേഷിക്കുന്ന ഈ കവി
കണ്ണിൽ കണ്ടതുമാത്രം വിളിച്ചു പറയുന്നവനാണ്. അരികുവത്കരിക്കപ്പെട്ടുപോയ
ശബ്ദങ്ങളെയും മറയ്ക്കപ്പെട്ട കാഴ്ചകളെയും
ഭാവങ്ങളെയും കവിതയിലേക്ക് തിരിച്ചെടുക്കുന്ന ഈ കവി
പുതുകവിതയുടെ ഭാവരാശിയിൽ തന്റെതായ ഒരു ഇടം കുറി
ച്ചവനാണ്.