മലയാളം മിഷൻ: ഉത്സവമായി മാറിയ പരീക്ഷകൾ

മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ കീഴിലുള്ള എഴു മേഖലകളിലെ
കണിക്കൊന്ന, സൂര്യകാന്തി എന്നീ കോഴ്‌സുകളിലെ
പഠനോത്സവം സെപ്റ്റംബർ 23ന് നടന്നു. ഹാർബർ, മധ്യ റെയിൽ
വേ പ്രദേശങ്ങളിലെ 36 പഠനകേന്ദ്രങ്ങളിലെ പഠിതാക്കൾ ചെ
മ്പൂർ ആദർശ് വിദ്യാലയത്തിലും, താരാപ്പൂർ മുതൽ മാട്ടുംഗ വരെയുള്ള
15 പഠനകേന്ദ്രങ്ങളിലെ പഠിതാക്കൾ ഗോരേഗാവിലെ വി
വേക് വിദ്യാലയത്തിലും പഠനോത്സവത്തിൽ പങ്കെടുത്തു.
സാമ്പ്രദായികമായ പരീക്ഷകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്
മലയാളം മിഷന്റെ പരിഷ്‌കരിച്ച പരീക്ഷ രീതി അഥവാ പഠനോത്സവങ്ങൾ.
പരീക്ഷകളെ ഭയപ്പെടുന്ന കുഞ്ഞുങ്ങളുടെ
താത്പര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് പാട്ടുകളിലൂടെയും കളികളിലൂടെയും
ഉള്ള അഭ്യാസമുറകളും പരീക്ഷയുടെ മാനസിക
സമ്മർദത്തിൽ നിന്നും പഠിതാക്കളെ തികച്ചും സ്വതത്രരാക്കുന്ന
രീതിയുമാണ് മലയാളം മിഷന്റെ പരീക്ഷകളുടെ പ്രത്യേകതകൾ.
പഠിതാക്കൾക്ക് രസകരമായി അനുഭവപ്പെടുന്ന, അവരുടെ താത്പര്യത്തെ
പരിഗണിക്കുന്നതും വെല്ലുവിളി ഉണർത്തുന്നതുമായ പഠനപ്രവർത്തനങ്ങളിലൂടെയായിരിക്കണം
മൂല്യനിർണയം ചെയ്യേണ്ടത്
എന്ന മലയാള മിഷന്റെ അടിസ്ഥാന സങ്കല്പമാണ് ഇതിലൂടെ
പ്രാവർത്തിമാക്കുന്നത്. രസകരങ്ങളായ പല പ്രവർത്തനങ്ങൾ
ക്കിടയിൽ ചിലത് മാത്രം മൂല്യനിർണയത്തിന് ഉപയോഗിക്കുകയും
അവയിലെ പഠിതാവിന്റെ നിലവാരം രേഖപ്പെടുത്തുകയും
ചെയ്യും. മൂല്യനിർണയപ്രവർത്തനങ്ങൾക്കൊപ്പം അനുബന്ധ പ്രവർത്തനങ്ങളായി
പാട്ടുകൾ, നാടകീകരണം, ചർച്ചകൾ, സംവാദങ്ങൾ
തുടങ്ങിയവയും ഉപയോഗിക്കുന്നുണ്ട്.

രണ്ടു കേന്ദ്രങ്ങളും നിറപ്പകിട്ടോടെ അലങ്കരിച്ചിരുന്നതിനാൽ
ഉത്സവത്തിന്റെ പ്രതീതിയും നിറഞ്ഞ ആഹ്ലാദവുമാണ് എങ്ങും
കാണാൻ കഴിഞ്ഞത്. കുഞ്ഞുങ്ങളെപ്പോലെ തന്നെ രക്ഷകർത്താ
ക്കളും ഈ പുതിയ പരീക്ഷാക്രമങ്ങളെ ഏറെ താത്പര്യത്തോടെയാണ്
നോക്കിക്കണ്ടത്. പഠനോത്സവത്തിൽ പങ്കെടുക്കാനെത്തി
യവരിൽ പ്രൈമറി വിദ്യാർത്ഥികൾ മുതൽ മദ്ധ്യവയസ്‌കർ വരെയുണ്ടായിരുന്നു.
മലാഡ് വെസ്റ്റിലെ സെന്റ് തോമസ് ചർച്ച് മലയാളം
ക്ലാസിലെ എൽസി അനിലും (51 വയസ്) ഇത്തവണ പഠനോത്സവത്തിൽ
(കണിക്കൊന്ന) പങ്കെടുത്തവരിൽപ്പെടുന്നു. ഇതേ
പഠന കേന്ദ്രത്തിൽ നിന്നുതന്നെ നാല് കുടുംബങ്ങളിലെ മുഴുവൻ
അംഗങ്ങളും, അതായത്, ജോർജ് അലക്‌സും പത്‌നിയും മകനും,
ജാസ്ലി ജോയിയും പത്‌നിയും മകനും, ഫിലിപ്പ് ബേബിയും പത്‌നി
യും മകനും മകളും, മാത്യുവും പത്‌നിയും പഠനോത്സവത്തിൽ
പങ്കെടുത്തു.
വിവേക് വിദ്യാലയ കേന്ദ്രത്തിൽ മലയാളം മിഷൻ മുംബൈ
ചാപ്റ്റർ അദ്ധ്യക്ഷൻ ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർ
ന്ന ഉദ്ഘാടന ചടങ്ങിൽ മലയാളം മിഷൻ മുംബൈ ചാപ്റ്റർ സെക്രട്ടറി
രാമചന്ദ്രൻ മഞ്ചറമ്പത്തിന്റെ മുഖവുരയോടെ പരിപാടികൾ
ആരംഭിച്ചു. ആർ. ഡി. ഹരികുമാർ അതിഥികൾക്കും സദസ്സിനും
സ്വാഗതമാശംസിച്ചു. മലയാളം മിഷൻ രജിസ്ട്രാർ എം. സേതുമാധവൻ
പഠനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുഞ്ഞു
ങ്ങളോടൊത്ത് പാട്ടു പാടി അവരിലൊരാളായി മാറിയ സേതുമാധവൻ
പഠനരീതികളിൽ മാറ്റം വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും
പഠനോത്സവത്തിന്റെ സവിശേഷതകളെക്കുറിച്ചും ലളിതമായി
വിവരിച്ചു. പഠനം പാൽപായസമായിത്തീരുന്ന ദിനങ്ങൾ
വിദൂരതയിലല്ലെന്നും അറിവില്ലാത്തവനെ സൃഷ്ടിക്കാനല്ല വിദ്യാഭ്യാസമെന്നും
അറിവുള്ളവന്റെ പ്രത്യേക മേഖല ഏതാണെന്ന് കണ്ടെത്താനും
ആ മേഖലയിൽ അവനെ പ്രോത്സാഹിപ്പിക്കാനുമുള്ള
പ്രയാണത്തിൽ മലയാളം മിഷൻ എന്നും കുഞ്ഞുങ്ങളോടൊപ്പമുണ്ടാകും
എന്നും അദ്ദേഹം പറഞ്ഞു.


വിവേക് വിദ്യാലയ പ്രിൻസിപ്പാൾ ഡോ. സുരേഷ് നായർ ആശംസകൾ
നേർന്നുകൊണ്ട് സംസാരിച്ചു. കണിക്കൊന്നയിൽ വി
ജയിച്ചു കഴിഞ്ഞാൽ പഠിതാക്കൾ മലയാള പഠനം അവസാനിപ്പി
ക്കരുതെന്നും മുന്നോട്ടുള്ള പരീക്ഷകൾക്ക് വേണ്ടി പഠിക്കണമെന്നും
അദ്ദേഹം കുഞ്ഞുങ്ങളോട് അഭ്യർത്ഥിച്ചു. ഈ കേന്ദ്രത്തിൽ
125 പഠിതാക്കൾ പഠനോത്സവത്തിൽ പങ്കുകൊണ്ടു. ഇവിടുത്തെ
പഠനോത്സവത്തിന്റെ ഏകോപന ചുമതല ബിന്ദു ജയൻ, ഷീല
പ്രതാപൻ എന്നിവർക്കായിരുന്നു.
മറ്റൊരു കേന്ദ്രമായ ചെമ്പൂർ ആദർശ വിദ്യാലയയിൽ നടന്ന
പഠനോത്സവത്തിൽ 237 പഠിതാക്കൾ പങ്കെടുത്തു. രജിസ്‌ട്രേഷന്
ശേഷം ഈ കേന്ദ്രത്തിലെ കുട്ടികൾ രക്ഷിതാക്കളോടൊപ്പം
സ്‌കൂളിന്റെ നടുമുറ്റത്ത് ഒത്തുചേർന്നു. പഠനോത്സവത്തിന്റെ സമാരംഭം
കുറിക്കാനായി രാജലക്ഷ്മി ഹരിദാസ്, സി.എൻ. ബാലകൃഷ്ണൻ,
എം.ടി. ശശി (കേരളത്തിൽ നിന്ന് വന്ന മലയാളം മി
ഷൻ അദ്ധ്യാപകൻ) എന്നിവരും മറ്റ് അദ്ധ്യാപകരും പഠിതാക്കളും
രക്ഷകർത്താക്കളും ഒത്തുചേർന്ന് സംഘഗാനങ്ങൾ ആലപിച്ചു.


ആദർശ് വിദ്യാലയയിലെ സമാപന സമ്മേളനത്തിൽ മലയാളം
മിഷൻ രജിസ്ട്രാർ എം. സേതുമാധവൻ, മുംബൈ ചാപ്റ്റർ
അദ്ധ്യക്ഷൻ ബാലകൃഷ്ണൻ, എം.ടി. ശശി എന്നിവർ സംബന്ധി
ച്ചു. എം. സേതുമാധവൻ തന്റെ പ്രസംഗത്തിൽ, പഠനോത്സവ
ങ്ങൾ എങ്ങിനെയാണോ നടക്കുന്നത് അതിന്റെ നേർ പ്രതിഫലനമായിരിക്കണം
മലയാളം മിഷൻ ക്ലാസുകൾ എന്നും എല്ലാ കുട്ടികൾക്കും
എന്തെങ്കിലും തരത്തിലുള്ള കഴിവുകളുണ്ട് എന്ന വി
ശ്വാസത്തോടെയായിരിക്കണം കുഞ്ഞുങ്ങളെ സമീപിക്കേണ്ടത് എന്നും
അദ്ധ്യാപകരോട് ഉപദേശിച്ചു.
– ഗിരിജാ വല്ലഭൻ