• About WordPress
    • WordPress.org
    • Documentation
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Premium
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    ▼
    • Writers
Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

‘മലയാളികൾ’ – വിശകലനാത്മക വിശദീകരണം

ഡോ: മിനി പ്രസാദ്‌ January 8, 2014 0

പുസ്തക പരിചയം
എന്റെ മകൾ ഒളിച്ചോടും മുൻപ്
(കഥകൾ)
സുസ്‌മേഷ് ചന്ത്രോത്ത്
മാതൃഭൂമി ബുക്‌സ്
വില: 65 രൂപ

സ്വഭാവത്തിൽ നിഗൂഢതകൾ പുലർത്തുന്നവരെ സൂചിപ്പിക്കാനായി
സാധാരണ ഉപയോഗിക്കുന്ന ഒരു നാടൻ പ്രയോഗമാണ്
വരാൽ പോലെ വഴുക്കുന്നു എന്നത്. അതേ സ്വഭാവം പുലർത്തുന്ന
ഒരു സമൂഹമാണോ മലയാളികളായ നാമെല്ലാവരും. ഒന്നുകൂടി
ഉറക്കെ ചോദിച്ചാൽ മലയാളി എന്ന് അഭിമാനിക്കുകയും ആ
(മിഥ്യാ)ബോധത്തിൽ അഭിരമിക്കുകയും ചെയ്യുന്ന നാമൊക്കെ
ഇത്തരം ആത്മവിമർശനാത്മകമായൊരു ചോദ്യത്തിന്റെ സമയത്തെക്കുറിച്ച്
ഓർമപ്പെടുത്തുകയും അതിന്റെ സാദ്ധ്യതകളിലേക്ക്
നമ്മെ വലിച്ചിടുകയും ചെയ്യുന്ന പത്തു കഥകളുടെ സമാഹാരമാണ്
സുസ്‌മേഷ് ചന്ത്രോത്തിന്റെ ‘എന്റെ മകൾ ഒളിച്ചോടും മുൻ
പ്’.
പിടി തരാത്ത തോട്ടുമീനുകൾ എന്നാണ് മലയാളികളെ
പൊതുവെ അപസർപ്പക സാമൂഹ്യനിരീക്ഷകനായ
സുസ്‌മേഷിന്റെ കഥാനായകൻ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ
പത്തുവർഷത്തിനിടയ്ക്ക് മലയാളികൾ – അവരുടെ ജീവിത
ത്തിലും പെരുമാറ്റത്തിലും ഒരുപാട് മാറിപ്പോയി എന്ന സാമൂഹ്യ
സത്യത്തെ എല്ലാവരും അംഗീകരിച്ചേക്കും. അത് സൈബർ യുഗം
എന്നോ, വായന കുറഞ്ഞെന്നോ, തന്നിലേക്ക് ഓരോരുത്തരും ഒരുപാട്
ഒതുങ്ങിപ്പോയി എന്നോ ഒക്കെയാവാം. ഈ സമാഹാര
ത്തിലെ പത്തു കഥകളിലും മലയാളിയുടെ മാറ്റംതന്നെയാണ്
വിഷയം. പക്ഷെ വളരെ ബാഹ്യമായ ഒരു പൊതുപറച്ചിലിനെ
തള്ളിക്കളഞ്ഞുകൊണ്ട് സൂക്ഷ്മവും ആഴമേറിയതുമായ ചില
വിശകലനങ്ങളാണ് ഓരോ കഥയിലും കഥാകൃത്ത് നടത്തുന്ന
ത്. ഒരു കഥയ്ക്കു മാത്രമേ അപസർപ്പക നിരീക്ഷകൻ എന്ന് ശീർ
ഷകം നൽകിയിട്ടുള്ളൂ എങ്കിലും എല്ലാ കഥകളിലും ഇതേ നിരീ
ക്ഷകനെ്‌റ നോട്ടത്തിന്റെ വൃത്തത്തിലാണ് പൂർണത നേടുന്നത്.
വിവാഹേതര ബന്ധങ്ങൾ വർദ്ധിക്കുന്ന, വിവാഹമോചന
ങ്ങൾ പെരുകുന്ന, മദ്യപാനത്തിന് മാന്യത നൽകുന്ന, ലൈംഗി
കത ഒരു പ്രധാന പ്രശ്‌നമാവുന്ന, പത്താംക്ലാസുകാരന്റെ മാനസിക
പക്വത ഇല്ലാത്ത ഒരു അരാജക സമൂഹം എന്നാണ് അപസർപ്പക
വിദഗ്ദ്ധൻ തന്റെ നിരന്തരമായ നിരീക്ഷണത്തിലൂടെ മലയാളി
യിൽ നിന്നും കണ്ടെത്തുന്നത്. അയാൾക്ക് താൻ പഠിക്കാനും നിരീ
ക്ഷിക്കാനും കണ്ടെത്തിയ അനേകം സ്ര്തീപുരുഷന്മാരിൽനിന്നും
അവരുടെ ചെയ്തികളിൽനിന്നും ഈ നിഗമനങ്ങളിൽ
നിഷ്പ്രയാസം എത്താനാവുന്നുണ്ട്. നമ്മുടെ മുന്നിൽ പെരുകുന്ന
വാർത്തകളിൽനിന്നും തെരുവോരങ്ങളിലും ഗൃഹാന്തർ ഭാഗങ്ങ
ളിലും ഒരേപോലെ പ്രായഭേദമന്യേ പിച്ചിച്ചീന്തപ്പെടുന്ന പെൺ
ശരീരങ്ങളിൽനിന്ന്, ആഘോഷാവസരങ്ങളിൽ കുടിച്ചുവറ്റിക്കുന്ന
മദ്യത്തിന്റെ കണക്കുകളിൽനിന്ന് ഇതൊക്കെ സത്യംതന്നെ എന്നു
നാം അറിയുന്നു.
തീരെ ഇടുങ്ങിയ ജനാലകളുള്ള മലയാളികൾ അവ തുറന്നിടാ
ഒടടപപട ഏടഭ 2014 ഛടളളണറ 9 4
റില്ലാത്തവർ എന്നതും നമ്മുടെ സ്വഭാവമല്ലേ. ജനാലകൾ വെളി
ച്ചവും ശുദ്ധവായുവും വീട്ടിലേക്ക് എത്തിക്കുന്നതോടൊപ്പം ഒരുപാട്
സൗഹൃദങ്ങൾ, പരിചയങ്ങൾ എന്നിവയും കൊണ്ടുവരുന്നു
ണ്ട്. അതുകൊണ്ടുതന്നെ കൊട്ടിടയ്ക്കപ്പെടുന്ന ജനാലകൾ അനേകം
സാദ്ധ്യതകൾ ഇല്ലാതെയാക്കുന്നു. അടഞ്ഞ ജാലകങ്ങൾ ഉള്ള
ഒരു വീടിന്റെയുള്ളിൽ കഴിയുന്നവരെ ഉദ്ദേശിച്ചാണ് ചക്കിൽ
കെട്ടിയ കാളയെപ്പോലെ വൃത്തത്തിനകത്ത് കഴിയുന്നവർ
(സ്റ്റേഡിയം എന്ന കഥ) എന്ന് കഥാകൃത്ത് പറയുന്നത്. സ്റ്റേഡി
യത്തിനകത്ത് അതിരാവിലെ നടക്കാൻ എത്തുന്നവരുടെ സ്വഭാവവൈചിത്ര്യങ്ങളും
ശീലങ്ങളും നമ്മെ ആശ്ചര്യപ്പെടുത്തുന്നു.
ഇവിടെയും നിരീക്ഷണ കുതുകിയാണ് ആഖ്യാതാവ്. അയാൾ
സ്വയം വിലയിരുത്തുന്നത് ബധിരനെന്നാണ്. ഈ ബാധിര്യമാവട്ടെ
ഇൻഡ്യൻ രാഷ്ട്രീയത്തിന്റെ അസ്ഥിരത സമ്മാനിച്ചതുമാണ്. ഈ
വാചകം ഒരു സൂചകമായി മാറുന്നു. ജനാധിപത്യത്തിന്റെ പേരിൽ
ഈ രാജ്യത്ത് നടക്കുന്ന കുടുംബവാഴ്ചയും ജനചൂഷണവും
എങ്ങനെയാണ് ഒരു ജനസമൂഹത്തെ ബാധിക്കുന്നതെന്ന് അല്ലെ
ങ്കിൽ ചെറുപ്പക്കാരെ വാർത്തെടുക്കുന്നതിൽ എങ്ങനെ പരാജയപ്പെടുന്നു
എന്നതിന്റെ സൂചകം. സമകാല കേരളീയ സമൂഹത്തി
ന്റെ ഒരു ചിത്രമാണ് ഈ കഥ നൽകുന്നത്. ”ലഹരിപ്പുകപാനികളായ
ചെറുപ്പക്കാർ, ചിരിക്കൂട്ടായ്മയിലെ അംഗങ്ങൾ, സൂര്യനിൽ
നിന്ന് ഊർജം സംഭരിക്കാനായി കളിക്കളത്തിൽ എത്തുന്നവർ,
കുപ്പിച്ചില്ലരച്ച ലഹരിക്കൂട്ടുകൾ വായിലേക്ക് കമഴ്ത്തുന്ന സാരഥി
കൾ, പീടികകളുടെ വരാന്തകളിൽ മയങ്ങുന്ന പിച്ചക്കാർ, തെരുവുവേശ്യകൾ,
ദല്ലാളുമാർ, തൊഴിലാർത്ഥികൾ, ധൂമപാനത്തിന്റെ
ലഹരിക്കു വട്ടം കൂട്ടുന്ന കുട്ടിക്കൂട്ടങ്ങൾ, പ്രവർത്തനനിരതമാവാൻ
തയ്യാറെടുക്കുന്ന സർക്കാർ കാര്യാലയങ്ങൾ, ചാവാലിപ്പട്ടികൾ,
അധികാരികൾ, കാവൽക്കാര, ധനാഢ്യർ, ദരിദ്രർ…”
സ്റ്റേഡിയത്തിനകത്ത് നടക്കാൻ വരുന്നവരിൽ നിന്നു തുട
ങ്ങുന്ന അന്വേഷണം അവസാനിക്കുന്നത് ഇങ്ങനെയാണ്. അതേ
മായാക്കാഴ്ചകളുടെ അന്ധതയിൽ മുങ്ങാതെ നിഷ്പക്ഷമായൊരു
വിലയിരുത്തലിനും വിശകലനത്തിനും തയ്യാറായാൽ ഈ കാഴ്
ചകളാവില്ലേ നമുക്ക് ബാക്കിയാവുക? നാം ഓരോരുത്തരും ഓരോ
ചക്കിൽ കെട്ടിയ കാളകളാണെന്ന് സ്വയം തിരിച്ചറിയുകയും ചെയ്യി
ല്ലേ?
സൈബർയുഗം സാങ്കേതിക വിദ്യയുടെ അഭൂതപൂർവമായ വള
ർച്ചയുടെ കാലം എന്നൊക്കെ വലിയ വർത്തമാനം പറയുമ്പോഴും
ഇവയുടെ ഉല്പന്നങ്ങളായ യന്ത്രങ്ങൾ നമ്മെ എത്രമാത്രം അടിമകളാക്കി
മാറ്റുന്നു എന്നത് ഒരു ഞെട്ടിത്തരിപ്പിക്കേണ്ട ചോദ്യമാണ്.
അത്തരം ഒരു ചോദ്യത്തിന്റെ സാദ്ധ്യതപോലുമില്ലാത്ത ഒരു
ലോകത്ത് അവ നൽകുന്ന സുഖത്തിൽ നാമങ്ങനെ ആണ്ട് അഭി
രമിച്ച് ജീവിക്കുകയാണ്. യഥാർത്ഥത്തിൽ നമ്മുടെ സമൂഹത്തെ
ഭരിക്കുന്നതും സമൂഹവാഴ്ച നടപ്പാക്കുന്നതും ഇത്തരം യന്ത്രസാമഗ്രികൾ
ആണോ? ആണെങ്കിൽ അതിനെ നിഷേധിക്കാനായി
സെൽഫോണിനെ കബറടക്കാൻ തീരുമാനിക്കുന്ന സേവ്യർ
എന്നൊരു കഥാപാത്രം സമൂഹവാഴ്ചയ്‌ക്കെതിരെയുള്ള ഒരു മരണസന്ദർഭം
എന്ന കഥയിലുണ്ട്. അത്തരം ഒരു തീരുമാനത്തിലെ
ത്തുമ്പോൾ നാനാവശത്തുനിന്ന് അയാൾക്കുനേരെ ഉയർന്നുവരുന്നു.
ഒരു ചോദ്യം സെൽഫോണില്ലാതെ ജീവിക്കാനാവുമോ
എന്നതാണ്.
മനുഷ്യന്റെ ഇച്ഛകളെ നിയന്ത്രിക്കുന്നതിൽ ആ യന്ത്രം എത്രമാത്രം
വിജയിക്കുന്നു എന്ന് ഇതിൽനിന്ന് വ്യക്തമാവുന്നു.
അത്തരം ചോദ്യശരങ്ങളുടെ പ്രവാഹം സേവ്യറിന്റെ വാശി കൂട്ടുകയാണ്.
അതുകൊണ്ടുതന്നെ ആ മരിച്ചടക്ക് എത്രയും വേഗത്തി
ലാക്കാൻ സേവ്യർ ശ്രദ്ധിക്കുന്നു. വന്നുചേരുന്ന ജനാവലിയുടെ
പെരുപ്പം അത്ഭുതാവഹമാണ്. പ്രത്യേകിച്ച് മരണം വിവാഹം
പോലെയുള്ള ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് കഴിയു
ന്നതും ഒഴിഞ്ഞുനിൽക്കാൻ മനുഷ്യർ ശ്രമിക്കുന്ന ഇക്കാലത്ത്.
കൂടിവന്നവരെല്ലാം സേവ്യറിനെ ഒരു വിഡ്ഢിയായി കാണുകയും
തങ്ങളുടെ ഫോണിലൂടെ ആവേശത്തോടെ സംസാരിക്കുകയും
ചെയ്യുമ്പോൾ തന്റെ കൂടെ നിന്ന ശത്രു ഒഴിവായിക്കിട്ടിയ ഒരുവന്റെ
ആഹ്ലാദം എങ്ങനെയാണ് പറഞ്ഞറിയിക്കാനാവുക. യന്ത്രങ്ങൾ
നമ്മുടെ വിചാരങ്ങളെ ഹ്രസ്വമാക്കിക്കളയുന്ന കാലത്താണ് നമ്മുടെയൊക്കെ
ജീവിതം എന്ന് മറ്റൊരു കഥയിലും – ‘ആശയക്കുഴപ്പ
ങ്ങൾക്കും ഒത്തുതീർപ്പുകൾക്കും ഇടയിൽ’ – സുസ്‌മേഷ് കുറിച്ചി
ടുന്നു.
ആരുടെയൊക്കെയോ ചാരക്കണ്ണുകൾക്കു മുന്നിലാണ് നമ്മുടെ
ജീവിതം എന്ന ഒരു ഓർമപ്പെടുത്തലാണ് ‘അപസർപ്പക ഛായാഗ്രാഹകൻ’
എന്ന കഥ. നാമറിയാതെ നമ്മുടെ ചലനങ്ങൾ ഒപ്പി
യെടുക്കുന്ന ഒരാൾക്ക് അതിൽ പേടിപ്പെടുത്താനാവുന്ന നിമിഷ
ങ്ങൾ കണ്ടെത്താനാവും. അത്തരം ഭയപ്പാടുകളിലേക്ക് തള്ളിയി
ടപ്പെട്ടാൽ നമ്മുടെ നിഷ്‌കളങ്കത തെളിയിക്കാൻ നമുക്ക് ഒരു വഴി
യുമില്ല. സമൂഹം ഒരിക്കലും ആ നിഷ്‌കളങ്കത വിശ്വസിക്കുകയുമില്ല.
അത്തരം ഭയപ്പാടുകൾക്കിടയിലാണ് സമകാല ജീവതം
എന്നും ഈ കഥ ബോദ്ധ്യപ്പെടുത്തുന്നു.
ബന്ധങ്ങളുടെ ദുരൂഹത വ്യക്തമാക്കുന്ന ‘പിതാവും പുത്രി
യും’, ‘പുരുഷജന്മം’, എന്റെ മകൾ ഒളിച്ചോടും മുൻപ്’ എന്നീ കഥകളും
ഈ സമാഹാരത്തിലുണ്ട്. അച്ഛൻ, അമ്മ, മക്കൾ എന്നൊക്കെയുള്ള
ബന്ധത്തിലെ പരസ്പരമുള്ള കടപ്പാടുകൾ, സ്‌നേഹം
എന്നിവയൊക്കെ ജലരേഖകളാണെന്ന് ഈ കഥ ഓർമപ്പെടുത്തു
ന്നു. നിങ്ങളുടെ മകളെ ഞാൻ വിവാഹം കഴിക്കുമെങ്കിലും വാർദ്ധ
ക്യകാലത്ത് നിങ്ങളെ സംരക്ഷിക്കേണ്ടത് എന്റെ ബാദ്ധ്യതയല്ലെന്ന്
പറയുന്നവനെ പെട്ടെന്ന് നാം മുഖം ചുളിച്ചുനോക്കുമെ
ങ്കിലും ഇതൊക്കെത്തന്നെയല്ലേ നമുക്കിടയിൽ സംഭവിക്കുന്നത്.
സുസ്‌മേഷ് തന്റെ കഥാലോകത്ത് എന്നും പ്രമേയവ്യത്യസ്തതയാലും
ആഖ്യാനത്തിന്റെ പുതുവഴികളാലും എന്നും മലയാളകഥകളിൽ
പുതുവഴികൾ തേടിയ കഥാകൃത്താണ്. യാന്ത്രികയുഗം,
സൈബർയുഗം എന്നിങ്ങനെ വെറുതെ പറഞ്ഞുപോവുന്ന ഒന്നല്ല
നമ്മുടെ കാലമെന്ന ഓർമപ്പെടുത്തലാണ് ഈ കഥകൾ. നമ്മോടുതന്നെ
അനേകം ചോദ്യങ്ങൾ ചോദിക്കുന്നു. ഒരു ആത്മവിചാരണയുടെയും
ഉള്ളിലേക്ക് കൈചൂണ്ടുന്നതിന്റെയും നിശിതമായ
നേരെ നിർത്തലുകളിലേക്കാണ് ഈ കഥകൾ വായനക്കാരനെകൊണ്ടെത്തിക്കുന്നത്.

Previous Post

സ്ത്രീസുരക്ഷയും നിയമരൂപീകരണവും

Next Post

ശോശാജോസഫ്: നക്ഷത്രങ്ങൾക്കും മട്ടാഞ്ചേരിയിലെ ആടുകൾക്കും നരച്ച നിറങ്ങൾക്കും ഇടയിൽ…

Related Articles

വായന

പായലേ വിട, പൂപ്പലേ വിട

വായന

ബഹുരൂപ സംഘർഷങ്ങളുടെ യുദ്ധമുഖങ്ങൾ

Sajiവായന

സെന്നിന്റെ ശുഭ്ര പഥങ്ങളിൽ

വായന

ഉത്തരകാലത്തിന്റെ കാഴ്ചകള്‍

വായന

അഴൽ നദികൾ: നഗരവ്യഥകളിൽ ചാലിച്ചെടുത്ത കവിത

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles from

ഡോ: മിനി പ്രസാദ്‌

ചന്ദ്രമതിയുടെ കഥകൾ: ആകാശം നഷ്ടപ്പെടുന്നവർ

പനയാൽ കഥകൾ: മൺവിളക്കുകൾ ജ്വലിക്കുേമ്പാൾ…

ദൈവത്തിന്റെ മകൾ വെറും മനുഷ്യരോട് പറയുന്നത്

പ്രവാസി യാഥാർത്ഥ്യങ്ങളുടെ നേർപുസ്തകം

പെൺകഥകളിലെ സഹഭാവങ്ങൾ

നാളെയുടെ നിരൂപണ വഴികള്‍

തല കീഴായി കെട്ടി ഉണക്കിയ പൂവുകൾ ജീവിതങ്ങളും…

കവിയുടെ അനശ്വരത; കവിതയുടേതും

അവനവനെ മാത്രം കേൾക്കുന്ന കാലത്തിന്റെ കഥകൾ

മാനസിയുടെ കഥകൾ: സത്യം എന്തിനു പറയണം?

‘മലയാളികൾ’ – വിശകലനാത്മക വിശദീകരണം

ഗ്രാമത്തിന്റെ പുളിയും നഗരത്തിന്റെ ചവർപ്പും

ദു:സ്വപ്‌നങ്ങളുടെ ലോകവും കാലവും

Latest Updates

  • ഇന്ത്യ ജനാധിപത്യത്തിന്റെ ഈറ്റില്ലമോ?September 28, 2023
    ഭാരതം, ജനാധിപത്യത്തിന്റെ മാതാവ് എന്ന പേരിൽ ഒരു ഇ-ബുക്ക് പ്രചരിക്കുന്നുണ്ട്. ഡെൽഹിയിൽ (സെപ്റ്റംബർ […]
  • സി.എല്‍. തോമസിന് എന്‍.എച്ച്. അന്‍വര്‍ മാധ്യമ പുരസ്‌കാരംSeptember 28, 2023
    കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന എന്‍.എച്ച് അന്‍വറിന്റെ സ്മരണാര്‍ത്ഥം നല്‍കുന്ന […]
  • കൊടിയേറ്റംSeptember 28, 2023
    കൊടുങ്കാറ്റ് മുറിച്ചുയരുംകൊടികൾ.!കൊടികളിതെല്ലാം വിണ്ണിൽ മാറ്റൊലികൊള്ളും സമരോൽസുക ഗാഥകൾ.!കൊടികളുയർത്തീ കയ്യുകൾ…പാറക്കല്ലുകൾ ചുമലേറ്റും കയ്യുകൾ…അവരുടെ കരവിരുതാൽ […]
  • വൃദ്ധസദനങ്ങൾക്ക് ഒരാമുഖംSeptember 27, 2023
    കെ ജി ജോർജ് മരിച്ചത് എറണാകുളത്ത് സിഗ്നേച്ചർ എന്ന ഒരു വൃദ്ധസദനത്തിൽ വെച്ചായിരുന്നു […]
  • ഏറ്റവും വലിയ ദാർശനികപ്രശ്നം പേര് ആകുന്നുSeptember 26, 2023
    ഇന്നലെ രാത്രിസ്വപ്നത്തിൽ എന്നെയാരോ വിളിച്ചത്സെൻ ഷാ എന്നാണ്ഇടത്ത് ഇബ് സെൻവലത്ത് ബർണാഡ് ഷാസെൻ […]
  • മലയാളം ന്യൂസ് കാല്‍ നൂറ്റാണ്ടിലേക്ക്September 25, 2023
    ഒരു ദിവസം പോലും ഇടവേളയില്ലാതെ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി സൗദി അറേബ്യയില്‍നിന്ന് ഒരു മലയാള […]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven