മീൻ കർഷകനായി മാറിയ ഞാൻ

ശശികുമാർ വി.

നാല്പതുവർഷത്തെ പരദേശജീവിതത്തിനുശേഷം ഞാൻ
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളിയിലെ മഹാടെവികാട് എന്ന
എന്റെ ഗ്രാമത്തിലേക്ക് വരുമ്പോൾ ശിഷ്ടകാലം ഞാൻ ഇവിടെ
ചെലവഴിക്കാൻ തീരുമാനിച്ചിരുന്നില്ല.
ലോകം മുഴുവൻ പുതിയ കാലത്തിലേക്ക് കുതിച്ചുപായുമ്പോൾ
ഈ കുഗ്രാമവും ചില്ലറ മാറ്റങ്ങൾ സ്വീകരിച്ചുതുടങ്ങിയിരുന്നു. നവസാമ്പത്തിക
ക്രമങ്ങൾ.

അടിസ്ഥാന വാഹനങ്ങളായിരുന്ന സൈക്കിളുകൾ ബൈക്കുകൾക്കും
നാലുചക്രവാഹനങ്ങൾക്കും വഴിമാറിക്കൊടുത്തു.
ചരക്കുഗതാഗതത്തിനുപയോഗിച്ചിരുന്ന വള്ളങ്ങൾ അപ്രത്യ
ക്ഷമായി. ഏത് ഉൾപ്രദേശത്തും നാലുചക്രവാഹനങ്ങൾ എത്തു
ന്നു.
പായലുകളും പ്ലാസ്റ്റിക് കവറുകളും ജല-മദ്യക്കുപ്പികളും
കൊണ്ട് ഇടത്തോടുകളും പുഴകളും ജലാശയങ്ങളും നിറഞ്ഞുകിട
ക്കുന്നു. നീരൊഴുക്കുകൾ ഇല്ലാത്ത ജലാശയങ്ങളും തോടുകളും.
കൊതുകിനും ഡെങ്കി-എലിപ്പനി തുടങ്ങിയ രോഗങ്ങൾക്കും ക്ഷാമമില്ല.
കപ്പയും കഞ്ഞിയും ചോറും മീനും മാത്രം കഴിച്ചിരുന്ന അടി
സ്ഥാന തൊഴിലാളിവർഗം കാലത്ത് പൊറോട്ടയും ബീഫും തിന്നു
ന്നു. പുട്ടും അപ്പവും കടലയും പഴവും പലർക്കും വേണ്ട. പുഴകളി
ലെയും തൃക്കുന്നപ്പുഴ കടലിലെയും മത്സ്യം കഴിച്ചിരുന്നവർ അമോണിയയിൽ
ശീതീകരിച്ച ഐസിട്ട നാലഞ്ചുദിവസം വരെ പഴകിയ
മത്സ്യം കഴിക്കുന്നു.

ബേക്കറിസാധനങ്ങളും പ്ലാസ്റ്റിക് കുപ്പിയിൽ നിറച്ച വെള്ളവും
സോഡയും ശീതളപാനീയവും ആപ്പിളും മുന്തിരിയും ഓറഞ്ചും
രസകദളിപ്പഴവും പ്രദർശിപ്പിക്കുന്ന കടകൾ. പാളയങ്കോടൻ പഴം
വിൽക്കാൻ കടക്കാർ തയ്യാറല്ല. വില കൂടിയ സാധനങ്ങൾ വിൽ
ക്കാനാണ് അവർക്ക് താൽപര്യം.

ഞങ്ങളുടെ തലമുറയിലുള്ളവരെ വായനയുടെ ശീലത്തിലേക്ക്
കൊണ്ടുവന്ന നാല് വായനശാലകളും നിർജീവമായി. പൂട്ടി.
തകഴി ശിവശങ്കരപിള്ള, കേശവദേവ്, മുണ്ടശ്ശേരി, വൈക്കം
ചന്ദ്രശേഖരൻ നായർ തുടങ്ങിയവരുടെ പ്രസംഗങ്ങൾ ഈ വായനശാലകളിലൂടെ
കേട്ടാണ് കൗമാരം കടന്നുപോയത്. നാട്ടിൽ വരുമ്പോഴൊക്കെ
ഈവിധ ഓർമകളുണ്ടാകുമായിരുന്നു.

കുടുംബവിഹിതമായി കിട്ടിയത് കുറെ വെള്ളക്കെട്ടു നിറഞ്ഞ
സ്ഥലം. ചെറുപ്പത്തിൽ നീന്തിക്കളിച്ചും മീൻ പിടിച്ചും നടന്നിടം
പായൽ കയറി കാടു പിടിച്ചു കിടക്കുന്നു. ശ്രദ്ധിക്കാൻ ആരുമില്ലാതായപ്പോൾ
പൊതുസ്വത്തായി.

ഔദ്യോഗിക ജീവിതം അവസാനിക്കാൻ രണ്ടു മാസം ഉള്ള
പ്പോൾ തീരുമാനിച്ചു. ഈ സ്ഥലം വൃത്തിയാക്കി മത്സ്യകൃഷി തുട
ങ്ങാം. തുടർ ഉദ്യോഗത്തിന് പല വാഗ്ദാനങ്ങളും വന്നിരുന്നു.
എഴുത്തും വായനയും ഡോക്യുമെന്ററി നിർമാണവും യാത്രകളും
ആയി കഴിയാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. തലസ്ഥാന
ത്തുള്ള വീട്ടിൽതന്നെ കഴിയുക.

മത്സ്യംവളർത്തലിൽ ശ്രദ്ധിച്ചാലും അവിടെയിരുന്ന് നോക്കാമെന്നാണ്
കരുതിയതും. മത്സ്യവിഭാഗവുമായി ചർച്ച ചെയ്തു.
അഞ്ച് ഏക്കർ സ്ഥലം ഉള്ളതിനാൽ വളർത്താനും പിടി
ക്കാനും സൗകര്യാർത്ഥം നാലായി തിരിക്കാൻ പറഞ്ഞതിന്റെ അടി
സ്ഥാനത്തിൽ വെള്ളം വറ്റിച്ച് ഹിറ്റാചിയന്ത്രംകൊണ്ട് ചിറ പിടി
ക്കാൻ തുടങ്ങി. മഴക്കാലം തീരുന്നതിനു മുൻപ് കുഞ്ഞുങ്ങളെ ഇടണം.
പണി തുടങ്ങി പത്തുദിവസം കഴിഞ്ഞപ്പോൾ സ്ഥലം വില്ലേജ്
ഓഫീസർ വന്നു പറഞ്ഞു, പണി നിറുത്താൻ മുകളിൽനിന്ന് ഉത്ത
രവുണ്ട്. പരിചയക്കാരനായ ഓഫീസർ ആയിരുന്നതിനാൽ
അധികം സംസാരിക്കാതെ പറഞ്ഞു. നിറുത്താനുള്ള ഉത്തരവ്
എഴുതിത്തന്നാൽ ഞാൻ നിറുത്താം. മാത്രവുമല്ല എനിക്ക് പറയാനുള്ളത്
എഴുതിത്തരണമെങ്കിൽ എന്തെങ്കിലും ബ്ലാക്ക് ആന്റ്
വൈറ്റിൽ വേണം.
ഉച്ചയോടെ ഉത്തരവ് എത്തിച്ചു.

അനുവാദമില്ലാതെ മണ്ണെടുത്തു. ഭൂമി രൂപഭേദം വരുത്തുന്ന
തായി ശ്രദ്ധയിൽ പെട്ടിരിക്കുന്നു. കേരള നെൽവയൽ തണ്ണീർതട
സംരക്ഷണ ആക്റ്റ് 2008ന്റെ നഗ്നമായ ലംഘനമാകയാൽ ഈ
ഉത്തരവ് ലഭിച്ചാലുടൻ പ്രവൃത്തി നിറുത്തിവയ്‌ക്കേണ്ടതാണ്.
കത്തിന് മറുപടിയും പരിഹാരക്രിയയ്ക്കുള്ള കത്തുകമായി
ആർ.ഡി.ഒ. മുതൽ മുഖ്യമന്ത്രിയുടെ പരിഹാര സെൽ വരെ കയറി
യിറങ്ങി.

അങ്ങനെ മൂന്നുമാസം കഴിഞ്ഞപ്പോൾ പദ്ധതി അവസാനി
പ്പിച്ച് ഞാൻ തലസ്ഥാനത്തേക്ക് മടങ്ങുമ്പോൾ ചെറുപ്പക്കാരനായ
കളക്ടർ പറഞ്ഞു. ”ഏതോ റിയൽ എസ്റ്റേറ്റുകാർ നിങ്ങളുടെ
സ്ഥലത്തിന് കണ്ണുവച്ചിട്ടുണ്ട്. നിങ്ങളിത് കളഞ്ഞിട്ട് പോകാൻ തുട
ങ്ങുമ്പോൾ അവർ വാങ്ങാൻ വരും. കുറെ ഉദ്യോഗസ്ഥന്മാരും
ഇതിനു കൂട്ടുണ്ടാവും. പിന്മാറരുത്”.
നിരോധനാഞ്ജ നൽകിയ ആർ.ഡി.ഒയെ വിളിച്ച് അദ്ദേഹം പറ
ഞ്ഞു: ”നിങ്ങൾ നിറുത്തിവച്ച മത്സ്യവളർത്തൽ പദ്ധതി പഠിച്ചിട്ട്
പുനരാരംഭിക്കാൻ ഞാൻ പറഞ്ഞിട്ട് രണ്ടു മാസമായി. നിങ്ങൾക്ക്
ഉത്തരവ് നൽകാൻ എന്താണ് മടി. ഇതെന്റെ ഉത്തരവാണ്. ഇന്നുതന്നെ
ഉത്തരവ് നൽകി നാളെ പണി തുടങ്ങാൻ അനുവാദം കൊടു
ക്കണം”.

ഇതിനുമുമ്പുതന്നെ നീർത്തടാക സംരക്ഷണ സമിതി എന്റെ
സ്ഥലം പരിശോധിച്ചിരുന്നു. അവർ ഫയലുകൾ താമസിപ്പിക്കുകയായിരുന്നു.
(സ്ഥലം അഗ്രികൾച്ചറൽ ഓഫീസ്, പഞ്ചായത്ത്
ഓഫീസ്, വില്ലേജ് ഓഫീസ്, രണ്ട് കർഷക തൊഴിലാളി പ്രതിനി
ധികൾ ചേർന്ന കമ്മിറ്റി അന്വേഷിച്ച് കൃഷിയെ ബാധിക്കില്ലെന്ന്
ശുപാർശ ചെയ്താൽ ആർ.ഡി.ഒ. സമ്മതം തരും).
ഞാൻ വീട്ടിൽ എത്തുന്നതിനു മുമ്പുതന്നെ ആർ.ഡി.ഒയുടെ
ഓഫീസിൽനിന്ന് എന്നെ വിളിച്ച് പണി പുനരാരംഭിക്കാൻ പറ
ഞ്ഞു. കത്ത് ലഭിക്കാതെ ഞാൻ തുടങ്ങില്ല എന്നു പറഞ്ഞപ്പോൾ
നാളെത്തന്നെ കത്തു കിട്ടും എന്നു പറഞ്ഞു.
പിറ്റേന്നുതന്നെ കത്ത് ലഭിക്കുകയും പിന്നീട് പണി തുടങ്ങുകയും
ചെയ്തു. എന്തുവന്നാലും ഈ പദ്ധതിയുമായി മുന്നോട്ടുപോകാൻ
ഞാൻ തീരുമാനിച്ചു.

ഇതിനിടയിൽ ഞാൻ അറിഞ്ഞു. നിരോധന ഉത്തരവ് നൽകു
ന്നതിനു മുമ്പ് രാത്രി ഒരു റിയൽ എസ്റ്റേറ്റുകാരന്റെ വീട്ടിൽ നടത്തി
യ അത്താഴവിരുന്നിൽ ആർ.ഡി.ഒയും പങ്കെടുത്തിരുന്നു. അവിടെ
വച്ചെടുത്ത തീരുമാനമായിരുന്നു നിരോധനാജ്ഞ.
ഞാൻ മത്സ്യകൃഷി തുടങ്ങി.

പഴയ കെട്ടിടങ്ങൾ പൊളിച്ചെടുത്തതിന്റെ ഭാഗങ്ങൾ പല
സ്ഥലത്തുനിന്നും വാങ്ങി ചെലവു കുറഞ്ഞ രീതിയിൽ മച്ചുള്ള
ഓടിട്ട ഒരു പഴയ വീട് വന്നു.

തുടർന്ന് മീൻവളർത്തൽ ചർച്ചാവിഷയമായി.
കാണാൻ ഫിഷറീസിലെയും റവന്യൂ ഡിപ്പാർട്‌മെന്റിലെയും
പല ഉയർന്ന ഉദ്യോഗസ്ഥരും ഇവിടെ വന്ന് പഠിക്കാൻ തുടങ്ങി.
എന്റെ മത്സ്യപാടം മാതൃകാപഠനസ്ഥലമായി കാണാൻ തുടങ്ങി.
അവരോടെല്ലാം ഒന്നുമാത്രം ഞാൻ പറഞ്ഞു: ”നിങ്ങൾ നിയമം
സുതാര്യമാക്കണം. സാധാരണക്കാർക്ക് അത് പറഞ്ഞുകൊടുക്ക
ണം. എന്റെ പദ്ധതി നിരോധിച്ചതുകൊണ്ട് എത്ര ഉദ്യോഗസ്ഥന്മാർ
എന്റെ പരാതി കേട്ട് മനസിലാക്കാൻ വന്നു. ഈ നേരത്ത് എത്ര
പാവപ്പെട്ടവരുടെ പരാതികൾക്ക് പരിഹാരം കാണാമായിരുന്നു.
വിദ്യാഭ്യാസവും അനുഭവജ്ഞാനവുമുള്ള എനിക്കിതിന് ധൈര്യമു
ണ്ടായി. എത്ര പേർക്കിത് കഴിയും?”
എന്റെ ഗ്രാമത്തിലെ ഒരു ചെറുപ്പക്കാരൻ പറഞ്ഞു: ”രണ്ടു
കുപ്പിയിലും ആയിരം രൂപയിലും തീരുന്ന പ്രശ്‌നമാണ് അണ്ണൻ
ഇങ്ങനെ നീട്ടിയത്”.

രണ്ടുമൂന്നു മാസത്തിനുള്ളിൽ ചെറുപ്പക്കാരനായ കളക്ടർക്ക്
സ്ഥലംമാറ്റമായി. ഇതുപോലെ തീരുമാനങ്ങൾ എടുത്തതിനാൽ
താഴത്തെ ഉദ്യോഗസ്ഥന്മാർക്കും രാഷ്ട്രീയനേതാക്കന്മാർക്കും
കളക്ടർ അനഭിമതനായിരുന്നു.
എന്റെ മൈത്രി പാടം ഗ്രാമത്തിലെ ശ്രദ്ധാകേന്ദ്രമായി. മീൻ വള
ർത്താൻ തയ്യാറായി വരുന് പലരും അത് മനസിലാക്കാൻ എന്റെ
അടുത്ത് വരുന്നു. നാട്ടിലെ മീൻപിടിത്തക്കാരിൽനിന്നും ഗ്രാമീണരിൽനിന്നും
ശാസ്ര്തജ്ഞന്മാരിൽനിന്നും എന്റെ സഞ്ചാരങ്ങളിൽ
നിന്നും ലഭിക്കുന്ന മീനറിവുകൾ ഞാൻ അവർക്ക് പറഞ്ഞുകൊടു
ക്കുന്നു.

ഒടുവിൽ കരിമീനിന്റെ കുടുംബജീവിതം പ്രണയവും എനിക്ക്
ഹരമാകുന്നു.

സുഹൃത്തുക്കളായ എഴുത്തുകാരും സിനിമാക്കാരും മറ്റു കലാകാരന്മാരും
മാധ്യമസുഹൃത്തുക്കളും വാരാന്ത്യങ്ങൾ ചെലവഴി
ക്കാനും യാത്രാമധ്യേ ഇടത്താവളമാക്കാനും ഇവിടെ വന്നുപോകു
ന്നു.

എന്റെയും ഭാര്യയുടെയും റിട്ടയേർഡ് ജീവിതം ഈ മീനുക
ൾക്കും കൂടെയുള്ള നായ്ക്കൾക്കും ഒപ്പമാണ്. പിന്നെ ഞങ്ങളുടെയും
മകന്റെയും സൗഹൃദ കൂട്ടായ്മകളും ഇവിടെ.
ഇതു കണ്ട് മറ്റു പലരും മത്സ്യകൃഷി തുടങ്ങിയിരിക്കുന്നു. തൊട്ട
ടുത്തുതന്നെ ഒരു ഗൾഫ് വ്യവസായി കോടികൾ മുടക്കി ഫാമും
ഫാംഹൗസും ഉണ്ടാക്കിത്തുടങ്ങി.

തോടുകളിലും പുഴയിലും കായലിലും പായലുകൾ അപ്രത്യക്ഷ
മായി. പ്ലാസ്റ്റിക് കവറും കുപ്പികളും വെള്ളത്തിൽ ഒഴുകുന്നില്ല. നാട്ടുകാർ
വല വീശി പുഴമീനുകൾ പിടിക്കുന്നു. ഈ മഴക്കാലത്ത് അവർ
ധാരാളം കൊഞ്ചും കരിമീനും വീശി പിടിച്ചു.

ഇതിനു കാരണക്കാരൻ ഞാനല്ല. കെ.പി.സി.സി. പ്രസിഡന്റ്
രമേശ് ചെന്നിത്തലയുടെ നിയോജകമണ്ഡലത്തിലാണ് ഈ
പാടം. എല്ലാ ശനിയാഴ്ചകളിലും രമേശ് എന്ന വികസന നേതാവിന്റെ
സേവനങ്ങളെപ്പറ്റി ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറഞ്ഞുനടക്കുന്നു.
എന്റെ ഫാമിന് മുന്നിലൂടെ അദ്ദേഹത്തിന്റെ വാഹനവ്യൂഹം
കടന്നുപോകുമ്പോൾ ഞാൻ ചെവിയോർത്തിരിക്കും. രാഷ്ട്രീയക്കാരെയും
പഞ്ചായത്തുകാരെയും പൊതുപ്രവർത്തകരെയും ഞാൻ
വിളിക്കാറില്ല. കാണാറില്ല. നാട്ടിലെ മീൻപിടിത്തക്കാരും തൊഴിലാളികളും
എനിക്ക് അറിവു തരാനും എന്നിൽനിന്ന് അറിയാനും വരാറുണ്ട്.

അവരിൽനിന്ന് ഞാൻ കൃഷിയും മാനവികതയും നന്മയും
പഠിക്കുന്നു. എന്റെ അജ്ഞതയെ തിരിച്ചറിയാൻ ശ്രമിക്കുന്നു.
എഞ്ചിനീയറും എഴുത്തുകാരനും ഡോക്യുമെന്ററി നിർമാതാവും
മാധ്യമപ്രവർത്തകനും ആയി അറിയുന്നതിനേക്കാൾ എനി
ക്കിഷ്ടം ഒരു മീൻകൃഷിക്കാരൻ ആയി അറിയപ്പെടാനാണ്.