• About WordPress
    • WordPress.org
    • Documentation
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Premium
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    ▼
    • Writers
Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

മുഖാമുഖം

[three_fourths]

മുഖാമുഖം

[two_thirds] [/two_thirds]
[one_third_last]

ജെ.പിയെ ഉപയോഗിച്ച് ആർഎസ്എസ്...
ജോഷി ജോസഫ്

ഫ്രാൻസ് കാഫ്‌ക
ബി നന്ദകുമാർ

ചിത്ര ജീവിതങ്ങൾ
ബിപിൻ ചന്ദ്രൻ

ഇന്‍ഗ്‌മര്‍ ബെർഗ്മാൻ
എസ് ജയചന്ദ്രൻ നായർ

മുക്തകണ്ഠം വികെഎൻ
കെ. രഘുനാഥൻ

ലവ്ജിഹാദിലെ മുസ്ലിം വിദ്വേഷം
ജെ ദേവിക

എ. അയ്യപ്പൻ മലയാളകവിതയ്ക്ക്...
എം കെ ഹരികുമാർ

ബാലാമണിയമ്മയും വി.എം. നായരും
എം.പി. നാരായണപിള്ള

ഇന്ത്യ ജനാധിപത്യത്തിന്റെ ഈറ്റില്ലമോ?
വി ഗീത

സി.എല്‍. തോമസിന് എന്‍.എച്ച്....
കാക്ക ബ്യുറോ

[/one_third_last]

[/three_fourths]
[one_fourth_last]

ka_ad
 

[/one_fourth_last]

ജെ.പിയെ ഉപയോഗിച്ച് ആർഎസ്എസ് ദേശീയ ശക്തിയായി: ആനന്ദ് പട്വർദ്ധൻ-2

(ആനന്ദ് പട്വർധന്റെ സിനിമകൾ കാലത്തിന്റെ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു. അസ്വസ്ഥമായ അധികാര വർഗത്തിന് അദ്ദേഹത്തോടും അദ്ദേഹത്തിന്റെ സിനിമകളോടും എന്നും അടങ്ങാത്ത രോഷമായിരുന്നു. ആനന്ദുമായുള്ള ജോഷി ജോസഫിന്റെ സംഭാഷണത്തിന്റെ രണ്ടാം ഭാഗം.)

ജോഷി ജോസഫ്

ജോഷി: നിങ്ങൾ ജയപ്രകാശ് നാരായൺ നയിച്ച ബീഹാറിലെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ സഹയാത്രികനായിരുന്നു. കൂടാതെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായ ‘വേവ്സ് ഓഫ് റെവല്യൂഷ്യനിൽ’ 8 എംഎം ക്യാമറ ഉപയോഗിച്ച് അത് രേഖപ്പെടുത്തുകയും ചെയ്തു. ഗാന്ധിയൻമാർ പോലും വർഗ്ഗ പ്രശ്നം തിരിച്ചറിയുകയും അത് ഊന്നിപ്പറയുകയും ചെയ്യുന്നുണ്ട് എന്ന നിങ്ങളുടെ ചോദ്യത്തിന് ജെ.പി.യുടെ മറുപടി എന്തായിരുന്നു? നിങ്ങൾക്ക് ജെ.പി. പ്രസ്ഥാനത്തെ ഉള്ളിൽ നിന്ന് നിരീക്ഷിക്കാൻ കഴിഞ്ഞു എന്നതിനാൽ, ജെ.പി-യുടെയും അണ്ണാ ഹസാരെയുടെയും അഴിമതി വിരുദ്ധ പ്രസ്ഥാനം തമ്മിലുള്ള കാതലായ വ്യത്യാസത്തെക്കുറിച്ച് ഞാൻ നിങ്ങളോട് ഒരു ചോദ്യം ഉന്നയിക്കുന്നു. എന്ത്, എങ്ങനെ, എന്തുകൊണ്ട്?

ആനന്ദ്: അമേരിക്കയിലെ ഒരു ആദർശപരമായ സമാധാന പ്രസ്ഥാനത്തിൽ നിന്ന് മടങ്ങിയെത്തിയ 24 വയസ്സുള്ള ഒരു വ്യക്തിക്ക് അത് ആവേശകരമായ കാലമായിരുന്നു. തുടർന്ന് മാറ്റത്തിന്റെ വേഗത വളരെ മന്ദഗതിയിലായ ഇന്ത്യൻ ഗ്രാമപ്രദേശങ്ങളിൽ കുറച്ച് വർഷങ്ങൾ ചെലവഴിച്ചു. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വിപ്ലവത്തിന്റെ വാഗ്ദാനങ്ങൾ കൊണ്ട് മറ്റുള്ള പ്രസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ബീഹാർ പ്രസ്ഥാനം. അത് കൊണ്ട് തന്നെ ഉത്തേജിപ്പിക്കുന്നതും. ആളുകൾ ജാതിയുടെ പ്രതീകമായ പൂണൂലുകൾ മുറിച്ചു കളയുന്നതും ഭൂവുടമകൾ ഭൂമി വിട്ടു കൊടുക്കുന്നതും സ്ത്രീധനം വാങ്ങില്ലെന്ന് വിദ്യാർഥികൾ പ്രതിജ്ഞയെടുക്കുന്നതും ഞാൻ കണ്ടു. എങ്കിലും അപകടത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പട്ടിണി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ആർഎസ്എസിന്റെ അർപ്പണബോധവും പ്രതിബദ്ധതയും കണ്ടതിനാലാണ് ജെപി അവരെ പുനരധിവസിപ്പിക്കാൻ ശ്രമിച്ചത്.

ആനന്ദ് പട്വർദ്ധൻ

ദേശീയ ഭാവനയിൽ മഹാത്മാഗാന്ധിയെ വധിച്ച പ്രത്യയശാസ്ത്ര ശക്തിയായിരുന്നു ആർഎസ്എസ്. എന്നിരുന്നാലും, തനിക്കും ബീഹാർ പ്രസ്ഥാനത്തിനും ആർഎസ്എസിനെ ന്യൂനപക്ഷങ്ങളോടുള്ള മതവിദ്വേഷത്തിൽ നിന്ന് അകറ്റാനും സാമൂഹിക മാറ്റത്തിനായി ഊർജസ്വലമായ യുവജന പ്രസ്ഥാനമാക്കി രൂപപ്പെടുത്താനും കഴിയുമെന്ന് ജെപിക്ക് വിശ്വാസമുണ്ടായിരുന്നു. എനിക്ക് ആ കാര്യത്തിൽ സംശയമുണ്ടായിരുന്നു. ആർഎസ്എസിന്റെ പ്രവേശനത്തിനെതിരെ മുന്നറിയിപ്പ് നൽകി. പ്രസ്ഥാനം നടത്തുന്ന ‘എവരിമാനി’ൽ ലേഖനങ്ങൾ പോലും എഴുതി. യഥാർത്ഥത്തിൽ ആർ.എസ്.എസിനെ മാറ്റിയെടുക്കുന്നതിൽ ജെ.പിക്ക് ഒന്നും ചെയ്യാൻ ആയില്ല. പക്ഷെ ജെ.പിയെ ഉപയോഗിച്ച് സ്വയം പുനരധിവസിപ്പിക്കാനും ദേശീയ ശക്തിയായി മാറാനും ആർ.എസ്.എസിന് കഴിഞ്ഞുവെന്ന് ചരിത്രം തെളിയിക്കുന്നു. കാലക്രമേണ ബിജെപി സൃഷ്ടിക്കപ്പെടുകയും ബാബറി മസ്ജിദ് നശിപ്പിക്കപ്പെടുകയും ചെയ്തു. ധ്രുവീകരണ പ്രക്രിയയിൽ നിന്ന് ഇന്ത്യ പിന്നീട് ഒരിക്കലും കരകയറുകയും ചെയ്തിട്ടില്ല.

അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കാലത്ത് ആരും അനുസരിക്കാത്ത ഒരു നേതാവായി ജെ.പി. നക്സലൈറ്റുകളും നാഗകളും മിസോകളും ഉൾപ്പെടെ എല്ലാ രാഷ്ട്രീയ തടവുകാരുടെയും മോചനത്തിനായി വാദിക്കുകയും വർഗസമരത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം ഒരു ഇടത് സോഷ്യലിസ്റ്റായി തുടർന്ന് കൊണ്ടിരുന്നു എങ്കിലും താമസിയാതെ അദ്ദേഹം ഒതുക്കപ്പെടുകയും അപ്രസക്തനാക്കപ്പെടുകയും ചെയ്തു.

ഇനി, അണ്ണാ ഹസാരെയുടെ പ്രസ്ഥാനവുമായുള്ള സാമ്യം എന്താണ് എന്നല്ലേ? അണ്ണാ ഔന്നത്യത്തിലോ ബൗദ്ധികശേഷിയിലോ ഒരു തരത്തിലും ജെപിക്ക് തുല്യനാവില്ല. മാത്രമല്ല, ജെപിയിൽ നിന്ന് വിഭിന്നമായി “സത്യസന്ധമായ” ഉപഭോക്തൃ മൂലധന വികസനത്തിന്റെ അനുകൂലിയായിരുന്നു. എങ്കിലും, അവർ തമ്മിൽ അവ്യക്തമായ സമാനതകളും ഉണ്ടായിരുന്നു. ഭൂതകാലത്തിലെ തെറ്റുകൾ പുനഃപരിശോധിക്കപ്പെടാവുന്നതാണ് എന്ന് രണ്ട് പേരും വിശ്വസിച്ചിരുന്നു.
ഇന്ന്, 1974ൽ ഉണ്ടായപോലെ, ചെറുതും വലുതുമായ അഴിമതികളോട് പൊതുവേ വെറുപ്പ് ഉണ്ട് എന്നത് നിഷേധിക്കാനാവില്ല. സത്യസന്ധതയുടെ പ്രതീകമായ കാരണവർ എന്ന അംഗീകാരമുള്ളയാൾ അഴിമതിയ്ക്കെതിരെയുള്ള പോരാട്ടത്തിന്റെ അടയാളമായി അംഗീകാരം നേടിയിട്ടുണ്ട്. ഇതിൽ നിന്നെല്ലാം നേട്ടമുണ്ടാക്കാൻ കഴിയുന്ന ഏക സംഘടിത ശക്തിയായ ആർഎസ്എസ് അണിയറയിൽ കാത്തിരിക്കുന്നുണ്ട്. ആർ.എസ്.എസിന്റെ കെണിയിൽ വീഴരുതെന്ന് മുന്നറിയിപ്പ് നൽകുന്നവരും കാരണവരുടെ അരികിലുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം.

ജോഷി: നിങ്ങളുടെ ചിത്രമായ ‘ജയ് ഭീം കോമ്രേഡിൽ‘, കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിനോട് നിങ്ങൾ ചൂണ്ടിക്കാണിച്ച ഒരു കാര്യം, വർഗ്ഗ പ്രശ്നത്തെ കുറിച്ചു പറയുമ്പോൾ ഇടതുപക്ഷം ജാതി പ്രശ്നത്തെ അവഗണിച്ചുവെന്നാണ്. അതിലും നിർത്താതെ, ഇടത് നേതൃത്വ നിരയിൽ സവർണ സഖാക്കൾക്ക് ആധിപത്യം നൽകുന്നതിനെക്കുറിച്ച് സിനിമ പറയുന്നു. നിങ്ങളുടെ നീണ്ടകാല അന്വേഷണങ്ങളും ഇന്ത്യയിലെ ജാതി വിധികളോടുള്ള സമീപനവും എങ്ങിനെയാണ് ജയ് ഭീം സഖാവിലൂടെ മുന്നോട്ട് കൊണ്ടുപോകുന്നത്?

കെജ്‌രിവാൾ, അണ്ണാ ഹസാരെ

ആനന്ദ്: ഏതെങ്കിലും വ്യക്തിയെയോ പാർട്ടിയെയോ വിധിക്കാൻ ഞാൻ ശ്രമിക്കുന്നില്ല. ദാരിദ്ര്യത്തിലും കളങ്കത്തിലും ജനിക്കാതിരുന്നിട്ടും അടിച്ചമർത്തപ്പെട്ടവരുടെ പക്ഷത്ത് നിൽക്കുന്ന ആളുകൾ നൽകിയ മഹത്തായ സംഭാവനകളെ വിലകുറച്ച് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ജാതിയെക്കുറിച്ചുള്ള സംവാദം ഇടതുപക്ഷത്തിൽ ഒതുക്കാതെ, ദളിത് പ്രസ്ഥാനത്തിനകത്തും ഈ രാജ്യത്ത് ഒരു ജാതി പ്രശ്നമുണ്ടെന്ന് പോലും അറിയാത്ത സവർണ്ണ ഘടകങ്ങളിലേക്കും എത്തിക്കാനുള്ള ഒരു ഇടം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഈ സിനിമ.

വ്യത്യസ്ത കൂട്ടത്തിൽ പെട്ട ആളുകൾ വ്യത്യസ്തമായ കാര്യങ്ങളാണ് സിനിമയിൽ നിന്ന് മനസിലാക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. സിനിമ കണ്ടിട്ട് രാത്രി ഉറങ്ങാൻ കഴിയുന്നില്ല എന്ന്, വർഗ-ജാതി-രാഷ്ട്രീയ ഭേദമന്യേ, പറഞ്ഞവർ എണ്ണത്തിൽ ഏറെ ഉണ്ട് എന്നതിൽ എനിക്ക് സന്തോഷമുണ്ട്.

ജോഷി: മഹാരാഷ്ട്രയിലെ ദളിത് പ്രസ്ഥാനം ഛിന്നഭിന്നമാണ് എന്നത് നിരാശാജനകമാണ്. ദലിത് സ്വത്വത്തെ പോലും അവഗണിച്ചുകൊണ്ടു പ്രത്യേകിച്ച് ഒരു കാഴ്ചപ്പാടും ഇല്ലാത്ത പ്രസ്ഥാനമാണതിന്ന്. ഒരു കാലത്തെ വിമത കവി നാംദേവ് ധസാലും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ രാംദാസ് അത്താവലെയും ഹിന്ദുത്വ ശക്തികളുടെ കൂട്ടുകെട്ടിലാണ്. നിങ്ങളുടെ സുഹൃത്തും കവിയുമായ വിലാസ് ഗോഗ്രേയുടെ ആത്മഹത്യയുടെയും തീപ്പൊരി നേതാവ് ഭായ് സംഗാരെയുടെ കൊലപാതകത്തിന്റെയും യഥാർത്ഥ ജീവിതത്തിലെ നിരവധി എപ്പിസോഡുകൾ നിങ്ങളുടെ സിനിമയിലുണ്ട്. അതും സങ്കടപെടുത്തുന്നതാണ്. മറ്റ് ‘ഫെസ്റ്റിവൽ സർക്യൂട്ട് സിനിമക്കാരിൽ’ നിന്ന് വ്യത്യസ്തമായി, നിങ്ങളുടെ സിനിമയിലെ സങ്കടങ്ങൾ (ബിഐടി ചാൾ, മുംബൈയിലെ രമാഭായി കോളനി പോലെയുള്ള) അവരുടെ സ്ഥലങ്ങളിൽ വെച്ച് തന്നെ പ്രീമിയർ ചെയ്തുകൊണ്ട് ആളുകളിലേക്ക് നേരിട്ട് എത്തിച്ചു. അങ്ങിനെ സിനിമയിലും ദളിത് ഐക്യത്തിന്റെ കാര്യത്തിലും നിങ്ങൾ ഈ അവസ്ഥയെ മുഖാമുഖം നേരിട്ടു. ഇനി എന്ത്?

ആനന്ദ്: ദലിത് സമൂഹത്തിൽ നിന്നുള്ള പ്രതികരണം അത്ഭുതകരമായിരുന്നു. സദസ്സിലുള്ളവരുടെ എണ്ണം വളരെ വലുതാണെന്ന് മാത്രമല്ല, കസേരകൾ ലഭ്യമല്ലാത്തതിനാൽ ബിഐടി ചാളിൽ 800 ഉം രമാഭായി കോളനിയിൽ 1500 ഉം ആളുകൾ മൂന്നര മണിക്കൂർ നേരം നിന്നാണ് സിനിമ കണ്ടത്. കൂടുതൽ സ്ക്രീനിങ്ങുകൾ നടത്താൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദിവസവും കോളുകൾ വന്നു.

സിനിമ പ്രത്യക്ഷമായും ഒരു ആവശ്യം നിറവേറ്റുന്നുണ്ട് എന്നത് വ്യക്തമാണ്. തങ്ങളുടെ നേതാക്കൾ പകപോക്കലിനും വിട്ടുവീഴ്ചയ്ക്കും ഇരയാകുന്നത് ആളുകൾ കണ്ടു. എന്നിട്ടും വിട്ടുവീഴ്ച ചെയ്യുന്ന ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിൽ ചേരുകയല്ലാതെ അവർക്ക് വേറൊരു പോംവഴിയില്ല. അതുകൊണ്ട് തന്നെ അവരുടെ അതൃപ്തി വലുതാണ്. കഴിഞ്ഞ 40 വർഷമായി തൊഴിലാളിവർഗ്ഗ പ്രേക്ഷകർക്ക് ഞാൻ നിരവധി സിനിമകൾ കാണിച്ചുകൊടുത്തിട്ടുണ്ട്. അവയിൽ ജനക്കൂട്ടത്തെ വലിയ രീതിയിൽ ആകർഷിക്കുകയും അവർ ലയിച്ച് കാണുകയും ചെയ്ത ചിത്രം ഇതാണ്. ഇത് ഒരുപക്ഷേ പ്രദേശത്തെ മറാത്തി ഭാഷയാണ് അത് സംസാരിക്കുന്നത് എന്നത് കൊണ്ടാവാം,അല്ലെങ്കിൽ ഒരുപക്ഷേ അതിലെ സംഗീതം കൊണ്ടാവാം. അതിലുപരിയായി ആളുകൾക്ക് അവരുടെ നേതാക്കന്മാരാൽ വഞ്ചിക്കപ്പെട്ടുവെന്ന തോന്നൽ ഉള്ളത് കൊണ്ടും സിനിമയിലെ ഊർജ്ജസ്വലരായ ചെറുപ്പക്കാരുടെ വ്യക്തമായ ശബ്ദം തങ്ങളുടേത് കൂടിയാണെന്ന് തിരിച്ചറിയുന്നതും കൊണ്ടുമാവാം.

ജോഷി: ഇനി നമുക്ക് സാഹിത്യത്തെക്കുറിച്ച് അൽപ്പം സംസാരിക്കാം. ബംഗാളി സാഹിത്യത്തിൽ നിന്ന് വ്യത്യസ്തമായി മഹാരാഷ്ട്രയിലെ ദളിത് എഴുത്തുകൾക്ക് ആഴത്തിൽ വേരൂന്നിയ ശക്തമായ സാന്നിധ്യമുണ്ട്. ‘ദലിത്’ എന്ന വാക്ക് തന്നെ ബംഗാളി നിഘണ്ടുവിന് അന്യമാണ്. പലാഷ് ചന്ദ്ര ബിശ്വാസിനെപ്പോലുള്ള എന്റെ സുഹൃത്തുക്കൾ ബംഗാളി സാഹിത്യത്തിലെ ജാതി മേധാവിത്വത്തെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും, ടാഗോറിന് ശേഷമുള്ള ഒരു കാലഘട്ടത്തിൽ, മഹാശ്വേതാ ദേവിയെപ്പോലുള്ള എഴുത്തുകാരാണ് പാർശ്വവൽക്കരിക്കപ്പെട്ടവരെ മുഖ്യധാരാ വ്യവഹാരത്തിലേക്ക് കൊണ്ടുവന്നതെന്നാണ് പൊതുധാരണ. എഴുത്തുകാർ പൊതുസമൂഹത്തിലെ ബുദ്ധിജീവികളാണ്. മറാത്തിയിലെ സാഹചര്യം എന്താണ്? നിങ്ങളുടെ ‘ജയ് ഭീം കോമ്രേഡ്’ എന്ന സിനിമയിൽ, നാടകകൃത്ത് വിജയ് ടെണ്ടുൽക്കർ ശിവസേനയെ ഒരു സാധാരണക്കാരന്റെ ഭാഷയിലും സ്വരത്തിലും ആക്രമിക്കുന്നു. പൊതുജീവിതത്തിൽ എഴുത്തുകാർ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നുണ്ടോ? മറാത്തി ദളിത് എഴുത്ത് സാഹിത്യ വൃത്തങ്ങൾക്കപ്പുറം സ്വാധീനം ചെലുത്തുന്നുണ്ടോ?

ആനന്ദ് പട്‌വർദ്ധന്റെ ജയ് ഭീം കോമ്രേഡിൽ നിന്ന് ഒരു രംഗം.

ആനന്ദ്: ഇവിടെ എനിക്ക് ഒരു കുറ്റസമ്മതം നടത്താനുണ്ട്. ഞാൻ മറാത്തി സാഹിത്യം വളരെ വിരളമായും പ്രയാസത്തോടെയുമാണ് വായിക്കുന്നത്. അമ്മ ഹൈദരാബാദ്, സിന്ധ് സ്വദേശിയായതിനാൽ എന്റെ മാതാപിതാക്കൾ വീട്ടിൽ ഒരിക്കലും മറാത്തി സംസാരിക്കില്ല. (എന്റെ പിതാവിന്റെ ബന്ധുക്കളുമായി സംസാരിക്കുമ്പോൾ ഒഴികെ) ഇംഗ്ലീഷ് മാതൃഭാഷയായിട്ടാണ് ഞാൻ വളർന്നത്. പ്രബോധന ഭാഷ ഇംഗ്ലീഷ് ആയിരുന്ന സ്കൂളുകളിൽ പോയി. ഞാൻ ശരിക്കും ഹിന്ദി പഠിക്കാനും സംസാരിക്കാനും തുടങ്ങിയത് മധ്യപ്രദേശിലെ കിഷോർ ഭാരതി എന്ന ഗ്രാമ പദ്ധതിയിലും പിന്നീട് ബീഹാർ പ്രസ്ഥാനത്തിലും ചേർന്നപ്പോഴാണ്. എന്റെ മറാഠി വളരെ പരിമിതമായി തുടരുന്നു, പക്ഷേ ഈ സിനിമ നിർമ്മിക്കാൻ എടുത്ത 14 വർഷത്തിനുള്ളിൽ മെച്ചപ്പെട്ടു. എന്നിരുന്നാലും ഇപ്പോഴും മറാത്തിയിൽ ഒരു പ്രസംഗം നടത്തേണ്ടിവരുമ്പോൾ ഞാൻ വാക്കുകൾക്കായി പരതുന്നു. അതുകൊണ്ട് ഞാൻ ഈ സിനിമയെ സാഹിത്യത്തിന്റെ വീക്ഷണകോണിലൂടെയാണ് സമീപിച്ചത് എന്ന് കരുതുന്നത് തെറ്റാണ്. വിലാസിന്റെ കവിതകളോടും സംഗീതത്തോടും പിന്നീട് അദ്ദേഹത്തെപ്പോലുള്ളവരുടെ കവിതയോടും സംഗീതത്തോടും ഉള്ള എന്റെ പ്രത്യേക ഇഷ്ടമാണ് അതിന് കാരണമായത്, ഊർജ്ജസ്വലമായ കബീർ കലാ മഞ്ച് പോലെ.

മറാത്തി എഴുത്തുകാരുടെ പൊതുപങ്കിനെ സംബന്ധിച്ചിടത്തോളം, അടുത്ത കാലത്തായി പലരും ‘ധീരതാ പരീക്ഷ’യിൽ വിജയിച്ചിട്ടില്ല. മുൻകാലങ്ങളിൽ മറാത്തി എഴുത്തുകാർ, പ്രത്യേകിച്ച് ദലിത് എഴുത്തുകാർ, ജനങ്ങൾക്ക് വേണ്ടി സംസാരിക്കുകയും അനീതിക്കെതിരെ സംസാരിക്കുകയും ചെയ്ത മഹത്തായ നാളുകൾ ഉണ്ടായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ തങ്ങളുടെ രചനകളിൽ തീവ്രത പുലർത്തിയിരുന്ന പുരോഗമന സാഹിത്യകാരന്മാർ എന്ന് വിളിക്കപ്പെടുന്ന പലരും ഏത് പാർട്ടി അധികാരത്തിൽ വന്നാലും അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് കൂറുമാറികൊണ്ടിരുന്നു. ഫാസിസ്റ്റ് ശക്തികളുടെ രോഷത്തെ കണ്ണിമവെട്ടാതെ ചെറുത്തുനിന്ന അപൂർവ്വം ചിലരിൽ വിജയ് ടെണ്ടുൽക്കറും പി.എൽ.ദേശ്പാണ്ഡെയും ഉൾപ്പെടുന്നു.

ജോഷി: “അക്കാദമിക്കായി കാണാൻ തുടങ്ങുന്ന വരെ എനിക്ക് സാഹിത്യം ഇഷ്ടമായിരുന്നു, പിന്നെ എനിക്ക് അത് മടുപ്പായി.” ഇപ്പോളും അങ്ങനെയാണോ? അങ്ങനെയെങ്കിൽ, എന്തുകൊണ്ട്? അക്കാദമിക് വിദഗ്ധർ ബോറടിപ്പിക്കുന്ന ആളുകളാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

ആനന്ദ്: അങ്ങിനെയും പറയാം. ചിലപ്പോൾ വ്യക്തികൾ എന്ന നിലയിൽ അവർ ബോറടിപ്പിക്കണമെന്നില്ല, പക്ഷേ അവരുടെ സൃഷ്ടികൾ വിരസമാണ്. അടിക്കുറിപ്പുകൾ ഉപയോഗിച്ചോ അല്ലാതെയോ ക്രോസ് റഫറൻസ് ചെയ്യാനുള്ള മികച്ച കല അവർ പഠിച്ചു. സാഹിത്യവും സാഹിത്യ വിമർശനവും മറ്റൊരു വിജ്ഞാന കൃതിയുമായുള്ള പരിചയത്തെ ആശ്രയിച്ചോ തുടർച്ചയായി അതിന്റെ ഉള്ളടക്കത്തിൽ നിന്നുള്ള പരാമർശങ്ങൾ നടത്തിയോയാണ് സംവദിക്കുന്നത് എങ്കിൽ അത് നിഷ്ഫലമായിപ്പോകും എന്നാണ് എന്റെ പക്ഷം. ടി എസ് എലിയറ്റിനെ മനസ്സിലാക്കാൻ നിങ്ങൾ എസ്രാ പൗണ്ടിന്റെ വായിക്കണം. പൗണ്ടിന്റെ മനസ്സിലാക്കാൻ നിങ്ങൾ ചില ചൈനീസ് ഗ്രന്ധങ്ങൾ വായിക്കണം.. ഇങ്ങനെ പോകുന്നു.

എന്തിനാണത്? കൃതികൾ ഇവിടെ ഇപ്പോൾ എന്നോട് സംവദിക്കണം. ഇപ്പോൾ തന്നെ അത് അനുഭവിക്കാനും മണക്കാനും ആസ്വദിക്കാനും കഴിയണം. എന്നിട്ട് അത് എന്നിൽ ആവേശം ഉണർത്തിയാൽ മാത്രം, അതിന്റെ പിന്നാമ്പുറങ്ങൾ തിരഞ്ഞു പോകും.

അക്കാദമിക് ലോകത്ത് സംഭവിക്കുന്നത് കലയുടെ ലോകത്ത് സംഭവിക്കുന്നതിൽ നിന്ന് വളരെ വ്യത്യസ്തമല്ല. വലിയ വാക്കുകളും മനസ്സിലാക്കാൻ കഴിയാത്ത വാക്യങ്ങളും മികവിന്റെ പ്രതീകങ്ങളായി മാറുന്നു. ആദ്യം ആശയക്കുഴപ്പം ഉണ്ടായിരുന്നു എന്ന് ഞാൻ സമ്മതിക്കുന്നു. സാഹിത്യ കൃതിക്ക് സംശയത്തിന്റെ ഒരു വലിയ ആനുകൂല്യം നൽകി. പിന്നീട് അത് പതുക്കെ എന്നെ ശുണ്ഠിപിടിപ്പിക്കുവാൻ തുടങ്ങി. കാരണം ഞാൻ ഒരു മണ്ടനല്ലെന്നും എനിക്ക് എന്തെങ്കിലും കാര്യം മനസ്സിലായില്ലെങ്കിൽ അതിൽ മനസ്സിലാക്കാൻ മാത്രം ഒരു കാര്യവും ഇല്ല എന്നും തോന്നാൻ തുടങ്ങി. യഥാർത്ഥത്തിൽ അതിൽ ഒരു കാര്യവും പറയുന്നില്ല; എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന അതിലെ സൗന്ദര്യം വെറും പുറംമോടി മാത്രമാണ്.

ഒരു ഡോക്യുമെന്ററി ഫിലിം മേക്കർ എന്ന നിലയിൽ, ദൈനംദിന ജീവിതത്തിന്റെ സങ്കീർണ്ണതയെ എങ്ങനെ പ്രതിനിധീകരിക്കാം എന്ന പ്രശ്നം എനിക്ക് നിരന്തരം അഭിമുഖരിക്കേണ്ടതുണ്ട്. തിരഞ്ഞെടുത്ത ചിലർക്ക് മാത്രം പ്രാപ്യമായ ഒരു സിനിമാ ഭാഷയും കോഡും ഞാൻ ഉപയോഗിക്കുകയാണെങ്കിൽ, അത്തരമൊരു സമീപനം ആഘോഷിക്കുന്ന സർക്കിളുകളിൽ എനിക്ക് നന്നായി പ്രവർത്തിക്കാനാകും. പക്ഷേ, ഞാൻ ബന്ധപ്പെടാൻ ആഗ്രഹിക്കുന്ന മറ്റുള്ളവർക്ക് അത് ദുരൂഹമാവുകയും അവരെ അകറ്റി നിർത്തുകയും ചെയ്യും. അതിനാൽ, കാണുന്ന കാര്യങ്ങൾ ലളിതവൽക്കരിക്കാൻ ബോധപൂർവം ശ്രമിക്കാറില്ലെങ്കിലും, വ്യക്തവും നേരിട്ടുള്ളതുമായ ഒരു സിനിമാ ഭാഷയിൽ ഒരു സാഹചര്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങൾ പുറത്തുകൊണ്ടുവരാൻ ഞാൻ കഠിനമായി ശ്രമിക്കാറുണ്ട്. എന്റെ മുന്നിലുള്ള മെറ്റീരിയലിൽ ആശയക്കുഴപ്പം ഉണ്ടെങ്കിൽ മാത്രമേ എന്റെ സിനിമയിലും അത് ഉണ്ടാവു.ജോഷി: നിങ്ങൾ നിരീശ്വരവാദിയാണോ?

ആനന്ദ്: ഞാൻ ഒരു അജ്ഞേയ വാദിയാണ്. ചിന്തിക്കാൻ കഴിവുള്ള ഒരു സ്രഷ്ടാവുണ്ടോ അതോ ഇതെല്ലം ആകസ്മികമായി സംഭവിച്ചതാണോ എന്നൊന്നും എനിക്കറിയില്ല. പ്രകൃതിയിലേക്ക് നോക്കുമ്പോൾ, എല്ലാ ജീവികളും എത്രമാത്രം പരസ്പരാശ്രിതരാണ്. അതിന്റെ അപാരമായ പ്രതിഭ നമ്മളെല്ലാം ഒരു മഹത്തായ രൂപകൽപ്പനയുടെ ഭാഗമാണെന്ന് വിശ്വസിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. നേരെമറിച്ച്, നമ്മുടെ സ്രഷ്ടാവ് തന്നെയാണ് തിന്മയും ദുഃഖവും കഷ്ടപ്പാടും മരണവും സൃഷ്ടിച്ചെങ്കിൽ ആ ചിന്താശക്തി എത്രത്തോളം നല്ലതായിരിക്കും? അയാൾക്ക്/അവൾക്ക് അത്തരം സൂപ്പർ പവർ ഉണ്ടെങ്കിൽ എന്തുകൊണ്ട് സന്തോഷകരമായ ഒരു ലോകം സൃഷ്ടിച്ചുകൂടാ? അതുകൊണ്ട് ജയ് ഭീം കോമ്രേഡിലെ ഒന്നാം ഭാഗത്തിന്റെ അവസാനത്തിൽ ബുദ്ധനെ ഉദ്ധരിച്ച് ഭായി സംഗരെ പറയുന്നത് ഞാൻ ഇഷ്ടപ്പെടുന്നു: “ദൈവം ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് ഒരു മാറ്റവും ഉണ്ടാക്കില്ല. അവൻ ഇല്ലെങ്കിൽ അപ്പോഴും ഒരു മാറ്റവും ഉണ്ടാക്കില്ല. അതുകൊണ്ട് ബുദ്ധൻ ദൈവത്തെക്കുറിച്ചോ ആത്മാവിനെക്കുറിച്ചോ പരമാത്മാവിനെക്കുറിച്ചോ പറഞ്ഞിട്ടില്ല. മനുഷ്യന്റെ അസ്തിത്വത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. മരണശേഷം എന്താണ് സംഭവിക്കുന്നതെന്ന് പോലും അദ്ദേഹം പറഞ്ഞില്ല. ജനനത്തിനും മരണത്തിനുമിടയിലുള്ള യാത്രയിൽ നാം എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് മാത്രമാണ് ബുദ്ധൻ പറഞ്ഞത്.”

ജോഷി: നരകം ദൈവത്തിന്റെ ആശയമാണെന്ന് ഞാൻ കരുതുന്നില്ല, ആ അർത്ഥത്തിൽ നരകത്തിന്റെയും സ്വർഗ്ഗത്തിന്റെയും ദ്വന്ദ്വം എന്നെ സംബന്ധിച്ചു അപ്രസക്തമാണ്. ക്രിസ്തു ഒരു അനുഭവമാണ്. അത് ഞാൻ യാത്ര ചെയ്യുന്ന വിമാനങ്ങളുടെ ടേക്ക് ഓഫ്, ലാൻഡിംഗ് സമയങ്ങൾ പോലെയുള്ള എന്റെ ലൗകിക ഉത്കണ്ഠാ നിമിഷങ്ങളിലും, ജീവിതത്തിലെ മറ്റെല്ലാ യാത്രകളിലും സഹായകരമാവുന്നു.

ഒരു ചലച്ചിത്ര നിർമ്മാതാവെന്ന നിലയിൽ പരീക്ഷണ നിമിഷങ്ങളിൽ എങ്ങിനെയാണ് ശാന്തത പാലിക്കാൻ പറ്റുന്നത്. നിങ്ങളുടെ റാം കെ നാം എന്ന സിനിമയിൽ ഞാൻ ഓർക്കാൻ ഏറെ ഇഷ്ടപെടുന്ന മനുഷ്യത്വമുള്ള മുഖമുള്ള, ആർദ്രതയോടെയും ആത്മവിശ്വാസത്തോടെയും സംസാരിക്കുന്ന, അയോധ്യാ ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായ ലാൽദാസ് … അയാൾ പിന്നീട് കൊല്ലപ്പെടുകയും ആ വാർത്ത നിങ്ങളിലേക്ക് എത്തുകയും ചെയ്തു. ഈ സിനിമ കാണുമ്പോഴെല്ലാം, ആ ടേക്ക് ഓഫ് / ലാൻഡിംഗ് വിറയൽ എന്നെ പിടികൂടുന്നു. എന്നാൽ ക്രിസ്തുവിന്റെ അനുഭവം സഹായിക്കുന്നു. നിങ്ങൾക്കെങ്ങനെ?

ആനന്ദ്: മതത്തിന്റെ ഭാഗമാവാതെ തന്നെ ആത്മീയമായും മാനസികമായും നിലകൊള്ളാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. എന്റെ അച്ഛൻ അങ്ങനെയായിരുന്നു. യുക്തിരഹിതമായ മതവിശ്വാസങ്ങളൊന്നും അദ്ദേഹത്തിനില്ലായിരുന്നു, എന്നിട്ടും മരണം ആസന്നമായ 94-ാം വയസ്സിലും ഞാൻ കണ്ട മറ്റാരെക്കാളും സുരക്ഷിതനായിരുന്നു. ജീവിതത്തെ സ്നേഹിച്ചെങ്കിലും ചെറിയൊരു ഖേദം പോലുമില്ലാതെ മരണത്തെ ആശ്ലേഷിക്കാൻ തയ്യാറായി. ഞാൻ അങ്ങനെയല്ല. എന്റെ ആത്മീയ വിശ്വാസത്തിന്റെ അഭാവം എന്നെ ദുർബലനാക്കുന്നു, എന്നാലും വെറും ആശ്വാസത്തിന് വേണ്ടി മാത്രം അത് കൈമാറാൻ എനിക്ക് കഴിയില്ല.

മറുവശത്ത്, മത വർഗീയതയ്ക്കെതിരെ ഞാൻ നിരവധി സിനിമകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും, യഥാർത്ഥ മതവിശ്വാസികളോട് എനിക്ക് അസഹിഷ്ണുതയില്ല, പ്രത്യേകിച്ചും അവരുടെ മതം മറ്റുള്ളവരോട് നീതിയും സഹിഷ്ണുതയും പുലർത്താൻ പഠിപ്പിക്കുന്നുവെങ്കിൽ. ഗാന്ധിജിയോ ലിങ്കണൊ ചെയ്തത് പോലെ…

(തുടരും)

ഒന്നാം ഭാഗം: http://www.mumbaikaakka.com/i-am-allergic-to-the-word-artistic-film-anand-patwardhan/

ഫ്രാൻസ് കാഫ്‌ക

(കഥകൾ)

ഫ്രാൻസ് കാഫ്‌ക
വിവർത്തനം: ബി നന്ദകുമാർ

മാതൃഭൂമി ബുക്‌സ്

വില: 152 രൂപ.

ഈ തലമുറയെ മാത്രമല്ല, ഇനി വരാന്‍പോകുന്ന
തലമുറയെയും ഈ മനുഷ്യന്‍ സ്വാധീനിക്കും.
ശാന്തമെങ്കിലും മുഴങ്ങുന്ന ശബ്ദത്തില്‍ തന്റെ സൃഷ്ടികളിലൂടെ ഒരു പ്രവാചകനെപ്പോലെ ഇങ്ങനെ പറയുന്നുണ്ടെന്ന് എനിക്കു തോന്നി: ‘എന്നെ വിളിച്ചപേക്ഷിക്കുക. ഞാന്‍ നിന്നെ കേള്‍ക്കും. നിനക്ക് അജ്ഞാതമായ ഉന്നതയാഥാര്‍ത്ഥ്യങ്ങളുടെ വാതിലുകള്‍ നിന്റെ മുന്നില്‍ ഞാന്‍ തുറന്നിടും. വിവശമായ മനുഷ്യചേതനയുടെ ഭയവിഹ്വലമായ സ്വരം കേട്ടു നീ പരവശനാകും…’ വരാന്‍പോകുന്ന തലമുറ മാത്രമല്ല,സ്ഥലകാലങ്ങള്‍പോലും കാഫ്കയുടെ ഈ ശബ്ദം ആദരവോടെ കേള്‍ക്കും എന്നാണ് എന്റെ വിശ്വാസം.

കെ.പി. അപ്പന്‍

ഫ്രാന്‍സ് കാഫ്കയുടെ കഥാലോകത്തുനിന്നും
തിരഞ്ഞെടുത്ത 50 കഥകളും, കാഫ്ക വരച്ച ചിത്രങ്ങളും

ചിത്ര ജീവിതങ്ങൾ

(ഫിലിം/ജനറൽ)

ബിപിൻ ചന്ദ്രൻ

ലോഗോഡ് ബുക്‌സ്

വില: 480 രൂപ.

പ്രമേയപരമായി ഭിന്നമായിരിക്കെത്തന്നെ ഇടമുറിയാത്ത ചരിത്രാത്മകതയുടെ അടിപ്പടവ് ബിപിൻ ചന്ദ്രന്റെ ആലോചനകൾക്കുണ്ട്. ഈ സമാഹാരത്തെ സവിശേഷമാക്കുന്ന ഘടകം അതുതന്നെയാണ്. ചലച്ചിത്രത്തെ സംസ്കാരവ്യവസ്ഥയുടെ വിപുലലോകത്തിലേക്കുള്ള പ്രവേശനസ്ഥാനമായി പരിഗണിച്ചുകൊണ്ടുള്ള പഠനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ഒറ്റതിരിഞ്ഞ കലാരൂപം എന്നതിൽ നിന്ന് ചരിത്രപരവും ഭൗതികവും സാങ്കേതികവും രാഷ്ട്രീയവുമായ എത്രയോ ബലങ്ങൾ കൂടിക്കലർന്ന ഒരു പ്രക്രിയാരൂപമായി ചലച്ചിത്രത്തെ നോക്കിക്കാണാനും വിശദീകരിക്കാനുമാണ് അവ പണിപ്പെടുന്നത്. ആ ശ്രമം മലയാള ചലച്ചിത്രവിചാരമേഖലക്കുള്ള മൗലികസംഭാവനകളായി മാറിത്തീർന്നിരിക്കുന്നു.

ഇന്‍ഗ്‌മര്‍ ബെർഗ്മാൻ

(ജീവിതാഖ്യായിക)

എസ് ജയചന്ദ്രൻ നായർ

പ്രണത ബുക്‌സ്

വില: 250 രൂപ.

അന്യാദൃശ്യമായിരുന്നു ബെർഗ്‌മാന്റെ ചലച്ചിത്രശൈലി. ആത്മകഥാംശമുള്ളവയായിരുന്നു ആ ചലച്ചിത്രങ്ങളെല്ലാം. അനുഭവങ്ങളും ഉത്കണ്ഠകളും സ്നേഹവും സ്നേഹനിരാസവുമെല്ലാം അവയുടെ ഊടും പാവുമായി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ചലച്ചിത്രങ്ങളിലൂടെ അയാൾ സ്വപ്നം കാണുകയായിരുന്നു. ചെറിയ അനുഭവങ്ങളും ഓര്‍മകളും ഒഴുകിവന്നു മഞ്ഞുകട്ടയാകുന്നതുപോലെയാണ് തന്‍റെ ചലച്ചിത്രങ്ങളെന്ന് ബര്‍ഗ്മാന്‍ സ്വയം വിലയിരുത്തുമ്പോള്‍ ഈ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അത്യുന്നതനായ ചലച്ചിത്രകാരന്‍ എന്ന് ബിബിസി അദ്ദേഹത്തെ വിശേഷിപ്പിച്ചു. അസാധാരണപ്രതിഭയുടെ തിളക്കത്തോടെ സൃഷ്ടിച്ച ആത്മകഥാംശമുള്ള ചലച്ചിത്രങ്ങള്‍ രചിച്ച ബെർഗ്‌മാന്റെ സിനിമയും കാലവും ജീവിതവും അടയാളപ്പെടുത്തുന്നതാണ് ഈ പുസ്തകം.

മുക്തകണ്ഠം വികെഎൻ

(ജീവിതാഖ്യായിക)

കെ. രഘുനാഥൻ

ലോഗോസ് ബുക്‌സ്

വില: 500 രൂപ.

ശരിക്കു നോക്ക്യാ വികെഎൻ ഒര് ഹാസ്യസാഹിത്യകാരൻ മാത്രല്ല. അതിനപ്പറാണ്. കഷായ ഗുളികേമെ കൽക്കണ്ടപ്പൊതി പോലെ കഴിപ്പിക്കാള്ള സൂത്രാണ് ഹാസ്യം എന്നേ ഞാൻ പറയൂ. അകത്ത് വേറ്യാ സാധനം. അത് അമർത്തി വായിച്ചാ അറിയാം. തൊടാൻ പേടീള്ളേനെ ചൊറിയുംന്ന് പറഞ്ഞ് മാറ്റിവെക്കൂലോ. പലർക്കും പേട്യാ. ഞാൻ പറയണ കേട്ട്‌ണ്ടേ. മൂപ്പര്ടെ മുമ്പിലെങ്ങാൻ ചെന്ന് പെട്ടാൽ- അതോണ്ട് പലരും കാണാൻ നിക്കില്യാ. പടിഞ്ഞാട്ട് പൂവും. അതന്ന്യാ വികെയെന്റെ എഴുത്തിനെ കള്ളീലാക്കണേന്റെ രഹസ്യോം. വികെയെനെപ്പറ്റി ആരും ഒരു പുസ്തകം എഴുതാത്തതെന്താന്ന് ഞാൻ ആലോചിച്ച്ണ്ട്. എന്തൊക്കെ കാര്യങ്ങളാ ആ മനുഷ്യന്റെ ജീവിതത്തിലും ചിന്തേലും. ആരെങ്കിലും അതിന് മെനക്കെട്വോ… മെനക്കെട്ടാലും പറ്റ്വോ എന്നൊക്കെങ്ങനെ ചിന്തിക്കും. അതിനൊരു ഉത്തരോം പരിഹാരോം ആയിരിക്ക്യാണ് മുക്തകണ്ഠം വികെഎൻ. (അവതാരികയിൽ നമ്പൂതിരി).

ലവ്ജിഹാദിലെ മുസ്ലിം വിദ്വേഷം

(കേരള സ്റ്റോറി, ഹിന്ദുത്വ, പിന്നെ മലയാളി സ്ത്രീയും എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗമാണിത്.)

2009-ലാണ് ഹിന്ദുത്വ വലതുപക്ഷക്കാർ ‘ലൗ ജിഹാദിനെ’ ആയുധമാക്കി മുസ്ലീം വിദ്വേഷം കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ക്രമേണ, മലയാളികളുടെ പുരോഗമന വിഭാഗങ്ങൾക്കിടയിലും ഇതിന് മൃദു സ്വീകാര്യത ലഭിച്ചു. സംഘടിത ക്രിസ്ത്യൻ സഭയുടെ, പ്രത്യേകിച്ച് സവർണ്ണ മേൽക്കോയ്മക്കാരായ സുറിയാനി ക്രിസ്ത്യാനികളുടെ, ശക്തമായ പിന്തുണയിലൂടെ മാത്രമാണ് ഈ സ്വീകാര്യത സാധ്യമായത്.

ജെ ദേവിക

സംഘടിത തലത്തിൽ ഇത് സംഭവിക്കുന്നുണ്ടെന്നത് സംസ്ഥാന അധികാരികൾ നിഷേധിച്ച കാര്യമാണെങ്കിലും, യുവാക്കൾ ജാതി/മത വേർതിരിവുകൾക്കപ്പുറമുള്ള വിവാഹത്തെ സ്വയം തിരഞ്ഞെടുക്കുകയും സ്വന്തം പങ്കാളികളെ തേടുകയും ചെയ്യുന്നുണ്ട് എന്നത് നിഷേധിക്കാനാവാത്ത കാര്യമാണ് – പ്രത്യേകിച്ചും, യുവതികൾ അവരുടെ തിരഞ്ഞെടുപ്പുകളിൽ കുടുംബത്തെയും സമുദായ അധികാരികളെയും ധിക്കരിക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിന്റെ വൻതോതിലുള്ള വിപുലീകരണം, ആഗോളവൽക്കരിക്കപ്പെട്ട ബഹുജനമാധ്യമങ്ങളുടെ വരവ്, ഡിജിറ്റൽ ഇടങ്ങൾ, വ്യാപകമായ ഇന്റർനെറ്റ് ലഭ്യത, കാലിക പരിവർത്തനത്തിന്ന് വിധേയമാകാത്ത സാമൂഹിക സംഘടനകളുടെ അപചയം എന്നിവയുൾപ്പെടെ 1990-കൾ മുതൽ കേരളത്തിൽ ഉണ്ടായ നിരവധി സാമൂഹിക-സാമ്പത്തിക മാറ്റങ്ങളുടെ ആകെത്തുകയാണ് ഇതിന് കാരണമായത്. മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യങ്ങൾക്കനുസരിച്ച് സാമൂഹ്യ സ്ഥാപനങ്ങൾക്ക് നവീകരിക്കാനാവാതെ പോയതും ഒരു കാരണമാണ്. ഒരു മുസ്ലീം ഗൂഢാലോചന കണ്ടെത്തി ഹിന്ദുത്വ തീവ്ര വലതുപക്ഷത്തിന് അക്രമ ദൗത്യം കൈമാറുക എന്നതായിരുന്നു ഇതിനെ നേരിടാൻ എളുപ്പത്തിൽ കണ്ടെത്തിയ പോംവഴി.

മുസ്ലിം സമുദായത്തിലെ “ജനപ്പെരുപ്പ ഭീഷണി’ എന്ന തരത്തിൽ സിപിഎമ്മിന്റെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നടത്തിയ ചിന്താശൂന്യമായ പരാമർശം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, അവരുടെ യഥാർത്ഥ പരാജയം കേരളത്തിൽ ബലപ്രയോഗത്തിന്റെയും ശിക്ഷയുടെയും തീവ്രവലതുപക്ഷ ഇടങ്ങൾ കൂണുപോലെ മുളച്ചുപൊന്തുന്നതിനോടു സ്വീകരിച്ച തണുപ്പൻ സമീപനമായിരുന്നു.

പങ്കാളികളെ തിരഞ്ഞെടുക്കുന്നതിൽ സമുദായ അതിർവരമ്പുകൾ ലംഘിച്ച ഹിന്ദു യുവതീയുവാക്കളെ ബലപ്രയോഗത്തിലൂടെ തിരികെ കൊണ്ടുവരുന്നതും അവരെ നിർബന്ധിത ‘മത പുനർവിദ്യാഭാസത്തിന്ന്’ വിധേയമാക്കുകയും ചെയ്യുന്നത് പ്രത്യക്ഷത്തിൽ കണ്ടില്ല എന്ന് നടിച്ചു. അഹിന്ദുക്കളല്ലാത്ത പങ്കാളികളെ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി തങ്ങളെ പീഡനത്തിന് വിധേയരായതായി രണ്ട് സ്ത്രീകൾ കോടതിയിൽ പറഞ്ഞു. എന്നിട്ടും പ്രശ്നത്തിന്റെ വേരുകൾ കണ്ടെത്തി പരിഹരിക്കാൻ ഉള്ള കാര്യമായ ശ്രമങ്ങൾ ഉണ്ടായില്ല – ഷെഫിൻ ജഹാൻ എന്ന മുസ്ലീം പുരുഷൻ ഈഴവ സ്ത്രീയായ ഹാദിയയെ എങ്ങനെ വശീകരിക്കാൻ ശ്രമിച്ചുവെന്നതിലായിരുന്നു ശ്രദ്ധ.

2022 ആകുമ്പോഴേക്കും ദുർഗ്ഗവാഹിനി എന്ന സംഘടനയുടെ പേരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾ അടക്കം അണിനിരന്ന് ആയുധങ്ങൾ ചുഴറ്റിവീശിക്കൊണ്ട് പ്രകടനങ്ങൾ നടത്തുന്നതിലേക്ക് കാര്യങ്ങൾ എത്തി. ഇത് കേരളം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരു കാഴ്ചയായിരുന്നു. ഇത്രയൊക്കെ ആയിട്ടും കേരളം പാഠങ്ങൾ ഉൾക്കൊണ്ടിട്ടില്ല. പക്ഷെ സമൂഹമാധ്യമങ്ങളിലൂടെ ചില പുരോഗമനവാദികൾ അപകടം മനസ്സിലാക്കി പ്രതികരിച്ചു തുടങ്ങി എന്നത് കുറച്ചു ആശ്വാസകരമാണ്.

തിരുവനന്തപുരത്തു നടന്ന ദുര്ഗ വാഹിനി ജാഥയുടെ ഒരു ദൃശ്യം (ടെലിഗ്രാഫ്).

സോഷ്യൽ മീഡിയയിലെ പ്രതിഷേധം പോലീസ് നടപടിയിലേക്ക് നയിച്ചു. പക്ഷേ ഇത് കൂടാതെ എന്ത് നടപടികളാണ് ഉണ്ടായിട്ടുള്ളത് എന്ന് നമ്മൾക്കറിയില്ല. പൊലീസ് നടപടിയെ വിമർശിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, പെൺകുട്ടികൾ ‘മതഭീകരരിൽ’ നിന്ന് സംരക്ഷണം തേടുക മാത്രമാണെന്ന് ചെയ്തതെന്ന് പ്രഖ്യാപിച്ചു.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ എന്നപോലെ, ‘മുസ്ലീം ഭീതി’ ഇപ്പോൾ ഹിന്ദു പെൺകുട്ടികളെ ഹിന്ദുത്വ രൂപീകരണത്തിലേക്ക് അടുപ്പിക്കുവാനുള്ള മാർഗ്ഗമാക്കിയിരിക്കുന്നു. ഇതിന്റെ പ്രാധാന്യം കുറച്ചുകാണാൻ പാടില്ല. ശബരിമലയിലെ കാനനക്ഷേത്രത്തിൽ ആർത്തവപ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ 2018ൽ നടന്ന ‘ശൂദ്രസ്ത്രീകളുടെ പ്രക്ഷോഭം’ പോലും മുസ്ലീം വിദ്വേഷത്തിൽ വേരൂന്നിയതല്ല, മറിച്ച് “ആചാര സംരക്ഷണത്തിന്റെ” ഭാഗമായിരുന്നു എന്ന് കാണുമ്പോൾ ഇത് ഏറെ പ്രാധാന്യം അർഹിക്കുന്നു.

അവരുടെ ഭാഷയിൽ ആചാരസംരക്ഷണം എന്നത് ജാതി വ്യവസ്ഥ എന്ന മൂലധനത്തിന്മേലുള്ള നവ സവർണ്ണ സ്ത്രീകളുടെ അവകാശസംരക്ഷണം മാത്രമാണ്. (ആർത്തവ വിരാമം വരെ കാത്തിരിക്കാൻ തയ്യാർ എന്ന അർത്ഥത്തിൽ) ‘റെഡി ടു വെയിറ്റ്’ സ്ത്രീകൾ, സുപ്രീം കോടതി വിധിയെ ആദ്യം പിന്തുണച്ച ആർഎസ്എസിനെ എതിർക്കാൻ പോലും തയ്യാറായിരുന്നു. ഇത്തരം പ്രകടാത്മകമായ ആചാര സംരക്ഷണത്തിലൂടെ തങ്ങളുടെ ജാതീയ മേൽക്കോയ്മ സംരക്ഷിച്ച് നിർത്തുകയായിരുന്നു അവർ. മാർച്ച് നടത്തിയതിന്റെയും പ്രതിരോധത്തിന്റെയും കാര്യത്തിൽ ദുർഗ്ഗവാഹിനിയുടെ ചങ്കൂറ്റം കണക്കിലെടുത്താൽ, ഈ ആത്മവിശ്വാസം ഒരു പുതിയ കാലഘട്ടത്തിന്റെ നാന്ദി കുറിക്കുകയാണ് എന്ന് പറയാം. മുസ്ലീം പുരുഷന്മാരെ തുരത്താൻ ഹിന്ദുത്വ സ്ത്രീകൾ തങ്ങളുടെ ശരീരത്തിൽ (സവർണ്ണ) ഹിന്ദുവിന്റെ അടയാളങ്ങൾ – നെറ്റിയിലെ ചുവന്ന പുള്ളിപൊട്ട്, സിന്ദൂരം, ചന്ദനത്തിൻ്റെ അടയാളം മുതലായവ – ധരിക്കേണ്ടതിന്റെ പ്രാധാന്യം പ്രഖ്യാപിച്ച മറ്റ് സംഭവങ്ങളും ഇത് സ്ഥിരീകരിക്കുന്നു. ഹിന്ദുത്വ അനുയായികൾക്കിടയിൽ പുതുതായി കണ്ടെത്തിയ ഈ ആത്മവിശ്വാസമാണ് കേരള സ്റ്റോറിയുടെ നിർമ്മാതാക്കൾക്ക് ബലമായത് എന്ന് ഞാൻ കരുതുന്നു.

ഈ ഭ്രാന്തിനോട് നമ്മൾ എങ്ങനെ പ്രതികരിക്കണം? നമ്മൾ മലയാളികൾ മികവ് പുലർത്തുന്ന നമ്മുടെ നർമ്മബോധത്തെ ഉപയോഗിക്കണമെന്ന് ഞാൻ കരുതുന്നു. കടുത്ത ദാരിദ്ര്യത്തിൽ നിന്ന് അക്രമമാർഗ്ഗത്തിലൂടെയല്ലാതെ നാടിനെ സമൃദ്ധിയിലേക്ക് സ്വയം ഉയർത്തിയ ഒരു ജനത എന്ന നിലയിൽ, സ്വയം പ്രതിരോധിക്കാനുള്ള ഉപകരണങ്ങൾ നമ്മൾ സൃഷ്ടിച്ചു. കേന്ദ്രത്തിന്റെ വ്യവസ്ഥാപിതമായ അവഗണനയിലൂടെ തൊഴിൽ സാധ്യതകൾ നിഷേധിക്കപ്പെട്ട നമ്മൾ ആഗോള തൊഴിൽ വിപണിയിൽ അവസരങ്ങൾ തേടി. ഒരിക്കൽ ‘അമിത ജനസംഖ്യയുള്ള’ സംസ്ഥാനമായി അപമാനിക്കപ്പെട്ടപ്പോൾ, നമ്മൾ അത് തിരുത്തി ജനസംഖ്യാ നിയന്ത്രണത്തിൽ മാതൃക തീർത്തു. ലോകം മുഴുവൻ അത് ശ്രദ്ധിച്ചു.

സാമൂഹിക ശാസ്ത്രശാഖകളിൽ, ‘ഇന്ത്യൻ ചരിത്രമല്ല’ നമ്മെ അടയാളപ്പെടുത്തിയത്. (ഇത് 1980-കളിൽ കൗമാരപ്രായത്തിൽ ഞാൻ കണ്ടെത്തി.) ആഗോള വികസന പഠനമാണ് കേരളത്തിന്ന് അംഗീകാരം നേടി തന്നത്. കൃഷിയുടെ കൊളോണിയൽ മാതൃകയിൽ നിന്ന് കേരളത്തിന് കരകയറാൻ കഴിഞ്ഞിട്ടില്ല എന്ന വസ്തുത നിലനിൽക്കെ, പാരിസ്ഥിതികമായി ദുർബലമായ ഈ സംസ്ഥാനത്ത് അനുയോജ്യമായ വ്യവസായത്തിന്റെ ഒരു പകരം വെക്കാവുന്ന കാഴ്ചപ്പാട് ഒരിക്കലും ഉണ്ടാക്കാൻ പറ്റിയിട്ടില്ല എന്ന വസ്തുത നിലനിൽക്കെ, തന്നെയാണ് ഈ അംഗീകാരം എന്നത് ഓർക്കുക.

അല്ലെങ്കിൽ തന്നെ ഒരു തമാശയായി കരുതാവുന്ന കേരളാ സ്റ്റോറിയെ നമ്മൾ ചിരി കൊണ്ട് തന്നെ വേണം പിച്ചിചീന്തുവാൻ.

അതെ, തീവ്ര വലതുപക്ഷ ഹിന്ദുത്വവാദികളല്ലാത്ത സോഷ്യൽ മീഡിയയിലെ മലയാളി ട്രോളൻ പടയ്ക്ക് കൃത്യമായ ഒരു പണിയാണിത്. ദയവുചെയ്ത് ഈ ദയനീയമായ കള്ള ആവലാതിയെ ചിരിക്കാനുള്ള ചെറിയ കഷണങ്ങളാക്കി മുറിക്കുക – അങ്ങിനെ അനന്തര തലമുറയുടെ ഒരിക്കലും അവസാനിക്കാത്ത വിനോദത്തിനായി അതിന്റെ നിർമ്മാതാക്കളുടെയും അഭിനേതാക്കളുടെയും മണ്ടത്തരവും സത്യസന്ധതയില്ലായ്മയും എന്നെന്നേക്കുമായി നിലനിർത്തപ്പെടട്ടെ.

ഒന്നാം ഭാഗം: http://www.mumbaikaakka.com/devika-on-kerala-story-hinduta-and-malayali-woman/

എ. അയ്യപ്പൻ മലയാളകവിതയ്ക്ക് നൽകിയ പുതിയ സഞ്ചാരപഥങ്ങൾ

(കവി എ അയ്യപ്പനെക്കുറിച്ച് എഴുതിയ ലേഖനത്തിന്റെ രണ്ടാം ഭാഗം).

തുടർച്ചയുടെ ഭംഗം

അമൂർത്തവും അപൂർണവുമെന്ന് തോന്നുന്ന ചില കവിതകൾ ഒരു ആഭ്യന്തര പദ്ധതിയാണ് .അത് ഭാഷയുടെ ശക്തിയെയും സൗന്ദര്യത്തെയും ചൂണ്ടിക്കാണിക്കുന്നു. അയ്യപ്പൻ രണ്ടു ഭാഷകളിൽ അറിവ് നേടിയിരുന്നു. അതിലൊന്ന് ഗദ്യവും മറ്റേത് പദ്യവുമായിരുന്നു.ഗദ്യത്തിൽ എഴുതണമെങ്കിൽ പദ്യത്തിൻ്റെ ദൗർബല്യം കൂടി അറിയണം. വെറുതെ ഈണമുണ്ടാക്കിക്കൊണ്ടിരിക്കയാണല്ലോ മിക്കപ്പോഴും പദ്യത്തിൻ്റെ ജോലി. ഏത് തല പോയ അനുഭവത്തിന്റെയും ശരീരഭാഗങ്ങളെടുത്ത് ഈണമുണ്ടാക്കിയാൽ മതിയെന്നു പദ്യം വിചാരിക്കുന്നു. മരണാനന്തര ചടങ്ങുകളിൽ ആലപിക്കപ്പെടുന്ന ചില വരികളുടെ ഈണങ്ങളെയാണ് അത് പിന്തുടരുന്നത്. അതിനു ഉള്ള് പൊള്ളി നിൽക്കുന്ന കവിയെ ആവശ്യമില്ല; അയാളുടെ ജീവിതത്തെയും .പദ്യം ഉള്ള് പൊള്ളയായ വെറും ഈണമാണെന്നു മനസ്സിലാക്കി അതിൽ നിന്നു ജീവൻ രക്ഷിക്കാനായി ഓടുന്നവനാണ് ഗദ്യത്തിൽ അഭയം തേടുന്നത്. ഗദ്യമാകട്ടെ മറ്റൊരു ഈണം നൽകി അവനെ അനുഗ്രഹിക്കുന്നു. വൈകാരികതയുടെ കുറേക്കൂടി സത്യസന്ധമായ ഒരു ഉച്ചാരണം സാധ്യമാകുകയാണ് . അയ്യപ്പനു ഈ രണ്ടു ഭാഷകളിലും സ്വാധീനമുണ്ടായിരുന്നതുകൊണ്ട്, രണ്ടിന്റെയും ഓജസ്സ് ഊറ്റിക്കുടിച്ച് അദ്ദേഹം വളർന്നു .

എ അയ്യപ്പൻ

നാട്ടുവഴക്കങ്ങളല്ല , തൻ്റെ വന്യവും അനാഥവുമായ യാത്രകളുടെ കാടും പടലുമാണ് അതിൽ നിറഞ്ഞത്. ആരെയും പ്രീതിപ്പെടുത്താൻ അദ്ദേഹം ഒന്നുമെഴുതിയില്ല. എന്നാൽ തന്റെ ഉൾക്കണ്ണിൽ കണ്ടതെല്ലാം വലിച്ചു പുറത്തിടുകയും ചെയ്തു. ഭാഷ പേ പിടിച്ച ഒരു നായയെപ്പോലെ ഓടിക്കിതച്ച് ചെന്ന് കവിതയിലെ യാഥാസ്ഥിതിക ബ്രാഹ്മണ്യത്തിന്റെ മണ്ണ് മാന്തി ശവം വലിച്ചെടുക്കുന്നു. അപ്പോൾ ആ നായ എങ്ങോട്ടൊക്കെയോ നോക്കി കുരയ്ക്കും. പക്ഷേ, ആ കുര ഒരാക്രമണവും തകർക്കലുമാണ്. അതിൽ പ്രാചീനമായ ചില ത്വരകൾ സംഭരിച്ചിരിക്കുന്നു.

“മണ്ണു പിളർന്നു പോയ
പ്രേമമേ
മണക്കുന്ന ഒരു കരിമ്പനയാകുക .”
(പ്രേമം നിശ്ശബ്ദമായതുകൊണ്ട്)

”ബധിരനായതുകൊണ്ട്
അവനത് കേൾക്കാനാവില്ല
മനുഷ്യനുമായുള്ള അഭിമുഖം.”
(മനുഷ്യനും മൃഗവുമായുള്ള അഭിമുഖം)

നമ്മുടെ കോളജ് മലയാളം ക്ലാസുകളിലെ മലയാളത്തെ അടക്കം ചെയ്ത ശേഷം അതിനു മുകളിലാണ് അയ്യപ്പൻ തൻ്റെ അനാവൃതമായ ഭാഷയുടെ ചെടികൾ നട്ടത്.

“കിണറിനെ സ്നേഹിക്കണം
മരിച്ച പ്രണയം
ഈ ആഴത്തിലാണ് .”
(ഇടവേളകൾ)

“വസന്തം കാണാൻ
വാതിൽ തുറക്കുമ്പോൾ
വെറ്റിലയ്ക്ക് ചുണ്ണാമ്പ് കിട്ടാതെ
മുത്തശ്ശി മരിച്ച
മുറിയുടെ ഗന്ധം.”
(ശ്രാദ്ധം)

ഒരു അക്കാദമിക് എലിപ്പെട്ടിക്കുള്ളിൽ ഭാഷയെ ഞെരുക്കാൻ സമ്മതിക്കാത്ത ഈ കവി വാക്കുകളെ അന്തരീക്ഷത്തിലേക്ക് പറത്തി വിട്ടു.പഠിപ്പിക്കുന്ന ഭാഷയിൽ തൻ്റെ കവിത ഒരുങ്ങില്ലെന്നു അദ്ദേഹം എന്നേ അറിഞ്ഞതാണ്. എവിടെയും വിലക്കില്ലാത്തവനു മാത്രമേ ഇതുപോലെ ഭൂതകാലത്തെ മായ്ച്ചുകളഞ്ഞവൻ്റെ കവിത സൃഷ്ടിക്കാനാവൂ .അയ്യപ്പനു വേണ്ടിയാണ് ആ കവിത ചുറ്റിത്തിരിഞ്ഞത്. കാരണം, അയ്യപ്പനിലൂടെ മാത്രം പുറത്തു വരേണ്ട കവിതയാണല്ലോ അത്. നിക്കാനോർ പാർറ പറഞ്ഞതുപോലെ അത് ശൂന്യമായ പേജാണ്. “A poem should improve on the blank page .”

എല്ലാ പ്രേമങ്ങളും തകരുമെന്നു മുൻകൂട്ടി കണ്ടു പ്രേമിക്കുന്നവന്റെ മുകളിൽ ഒരു വാളുണ്ട്. പ്രേമിക്കുമ്പോൾ അവൻ ആ വാളിനെയും നോക്കും. ചുംബിക്കുമ്പോൾ അവൻ്റെ ചുണ്ടുകൾ പാതി ആ വാളിൻ്റെ വായ്ത്തലയിലും ഉരുമ്മും. അയ്യപ്പൻ്റെ കവിതകൾ വായിച്ചപ്പോൾ, ആ രചനാരീതിയിൽ അപൂർവമായ ചില പദ്ധതികൾ കാണാനിടയായി. അതിലൊന്നാണ് തുടർച്ചയുടെ ഭംഗം. പിന്തുടർച്ച ഇല്ലാതിരിക്കുക എന്ന ഗുണമാണിത്(Discontinuity). അതായത്, എഴുതിവരുന്ന മുറയ്ക്ക് കവിക്ക് തന്റെ വരികളുടെ തുടർച്ച നഷ്ടമാവുകയാണ്;താൻ എന്താണ് എഴുതുന്നതെന്നു കവി മറന്നു പോകുന്ന പോലെ. ഒരു വരി എഴുതിക്കഴിയുമ്പോൾ അതിനു പിന്നെ തുടർച്ച ലഭിക്കാതെ വരുന്നു. അടുത്ത വരി മറ്റൊരു കവിതയിലെ ഏതോ വരിയുടെ തുടർച്ചയായി തോന്നാം. ഈ പ്രവണതയെ സൈദ്ധാന്തികമായി കാണാവുന്നതാണ് .കവിത തന്റെ മനസ്സിന്റെ ഒരു ക്രമമാണെന്ന് കവിക്ക് വാദിക്കാവുന്നതാണ്. അത് വായനക്കാരൻ്റെ തുടർച്ചയല്ല. കവിയുടെ മനസ്സിൽ പല കവിതകളുമുണ്ട് .അതിൽ നിന്നാണ് ഒരു കവിത നമുക്ക് ലഭിക്കുന്നത്. എന്നാൽ നമുക്ക് ഇഷ്ടപ്പെട്ട ഒരു ഫലമോ സ്ഥലമോ രൂപമോ ഒന്നുമല്ല കവിതയിലൂടെ കവി ആവിഷ്കരിക്കുന്നത്. വളരെ വ്യക്തിനിഷ്ടവും തനിക്ക് മാത്രം ബോധ്യപ്പെട്ടതുമായ ചില വികാരങ്ങളാണ്.അത് പ്രമേയത്തിൻ്റെ ആന്തരികമായ സംഗീതമാണ് .അത് യഥാർത്ഥമായ വസ്തുവിനെക്കുറിച്ചാണെന്നു പറയാൻ പോലും കവി അശക്തനാണ്. ഭൗതികലോകത്തിൻ്റെ നിർദ്ദയമായ നോട്ടത്താൽ പലവഴിക്ക് തെറിച്ചുപോയ തൻ്റെ ഏകാന്തമായ സത്യങ്ങളെ പെറുക്കിക്കൂട്ടാനാണ് കവി ശ്രമിക്കുന്നത്. അതിൻ്റെ അന്തർമുഖതയും അപ്രത്യക്ഷതയുമാണ് വാക്കുകളിലൂടെ പുറത്തു വരുന്നത്. ‘പുര’ എന്ന കവിതയിൽ തുടർച്ചയുടെ ഭംഗം കാണാം .

“തീ പിടിച്ചത്
പുരയ്ക്കോ തലയ്ക്കോ

ഋതുഭംഗത്താൽ
ക്ഷയിച്ചു പോയ് സൂര്യൻ
രശ്മിയെ പൊട്ടിച്ചു തിന്നുന്നു
പച്ചില

വേണ്ടാത്ത പുസ്തകം
വലിച്ചെറിയുന്നു കടലിൽ
കടൽ കൊണ്ടുപോയ്
കവിതയെ പാടുമിന്നു കടൽ
പാതിരാക്കവിത

പഥികനില്ല
നിഴലില്ലാതെ
പൊള്ളുന്നു ഭൂമി

ഇതിൽ ഓരോ ഖണ്ഡത്തിലും വേറിട്ട ധ്വനികളും ആശയങ്ങളുമുണ്ട്. ഒന്ന് മറ്റൊന്നിൻ്റെ തുടർച്ചയല്ല .അത് പല കവിതകളുടെ ഭാഗമായി നിരീക്ഷിക്കാവുന്നതാണ്. എന്നാൽ പരസ്പരം ചേരാത്ത ഈ ഖണ്ഡങ്ങൾ അയ്യപ്പനു ഒരു ചേർച്ചയാണ്. തന്റെ കവിത ഒരു യാഥാർത്ഥ്യമല്ലെന്നും അത് യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ചിതറിയ സന്ദേശങ്ങളാണെന്നും കവി കരുതുന്നുണ്ടാവണം. നവകവിതയുടെ ഒരു പൊതുഘടനയാണിത്.

എന്താണ് എഴുതുന്നതെന്ന് ചോദിച്ചാൽ ആശാനും വള്ളത്തോളിനുമൊക്കെ ഒരു പ്രമേയം ഉത്തരമായി തരാനുണ്ടായിരുന്നു. അവർ ആ പ്രമേയത്തെ വികസിപ്പിക്കുകയാണ്. അതാണ് അവരുടെ ധൈഷണികമായ ഉത്തരവാദിത്വം. ആ ഉത്തരവാദിത്വത്തിൽ ഒതുങ്ങി നിന്നുകൊണ്ടാണ് അവർ തങ്ങളുടെ ഛന്ദസ് അവതരിപ്പിക്കുന്നത്. അയ്യപ്പൻ്റെയോ പിന്നിടു വന്ന നവകവികളുടെയോ കാര്യത്തിൽ മറ്റൊരു താളക്രമമാണുള്ളത്. അവർ ഒരു പ്രമേയത്തെ തന്നെ സംശയിക്കുന്നു. ഏതു വസ്തുവും പ്രമേയവും വഞ്ചിക്കുമെന്ന് അവർ ചിന്തിക്കുന്നു; അല്ലെങ്കിൽ തങ്ങൾ ഒരു പ്രമേയമായി പരിഗണിക്കുമ്പോൾ തന്നെ അത് ശിഥിലമായി തുടങ്ങുന്നു. യാഥാർത്ഥ്യം തന്നെ മായികമായി തീരുന്നു. അത് അവിശ്വസനീയമാണ്. അതുകൊണ്ട് അതിൻ്റെ പിടിതരാത്ത സ്വഭാവത്തെയാണ് കവി എന്ന നിലയിൽ ഒരാൾ പിന്തുടരുന്നത്.

അതുകൊണ്ട് അയ്യപ്പൻ്റെ ‘ചുവന്ന വട്ടം’ എന്ന കവിത വായിക്കുന്നതിന് മുൻപ് അത് ഒരു കുട്ടി പറത്തിയ പട്ടമാണെന്നോ, അതിനു ചുവന്ന നിറമാണെന്നോ അനുമാനിക്കരുത്. ആ പട്ടത്തിനു പിന്നാലെ പോയതിന് കുട്ടിയുടെ അമ്മ ശാസിച്ചതോ പട്ടം ഇനി പറത്തി വിടരുതെന്ന് ആജ്ഞാപിച്ചതോ പ്രതീക്ഷിക്കരുത്.

ഇങ്ങനെയുള്ള പ്രതീക്ഷകളെയും അനുമാനങ്ങളെയും നിരാകരിക്കുന്നതു കൊണ്ടാണ് ഈ കവിതയ്ക്ക് നവീന മനുഷ്യൻ്റെ അനുഭവസങ്കീർണതകൾക്കിടയിലേക്ക് കയറി പേടിസ്വപ്നം പോലെ ഒരു ഇടപെടൽ നടത്താനാകുന്നത്. ചുവന്ന പട്ടം എന്ന കവിതയിലെ ഈ വരികൾ ശ്രദ്ധിക്കൂ:

”ഇന്ന് സന്ധ്യയ്ക്ക്
നൂല് പൊട്ടിയ ഒരു ചുവന്ന പട്ടം
നിൻ്റെ മുന്നിൽ പറന്നുവീണു .
വൈദ്യുതിയേറ്റു വീണ
കാക്കയുടെ ചാക്കാലയ്ക്ക്
ഗ്രാമത്തിലെ എല്ലാ കാക്കുകളുമെത്തിയിരുന്നു
പുലർച്ചെ കേട്ടത് ഇവരുടെ കൂട്ടക്കരച്ചിലായിരുന്നു.
കൂട്ടിലെ പക്ഷിയുടെ നേത്രം
രണ്ടായി പിളരുന്നു.
ഒറ്റക്കണ്ണുകൊണ്ട്
എന്റെ സ്വാതന്ത്ര്യത്തെ തുറിച്ച്
നോക്കുന്നു
ത്രിവർണ്ണക്കൊടി മുഷിഞ്ഞപ്പോൾ
വെളുത്തേടനു കൊടുത്തിരുന്നു.
ഇന്നത് തിരിച്ചു വന്നപ്പോൾ
വെളുത്തൊരു മുണ്ട് .
പക്ഷിക്കെതിരെ ഞാൻ
വെള്ളക്കൊടി കാട്ടി
അപ്പോൾ ഒളിപ്പോരാളിയുടെ
കാലൊച്ചകളിൽ
ഒലീവിലകൾ .”

വായനക്കാരൻ ഭ്രമിക്കേണ്ട. ഇത് അയ്യപ്പൻ എന്ന കവി മനസ്സിൽ കൊണ്ടു നടന്ന വിഭ്രാമകമായ ഒരു കുട്ടിക്കാലം തന്നെയാണ്. വ്രണിതമായി തിരിച്ചറിയപ്പെട്ട കുട്ടിക്കാലം അജ്ഞാതമായ ഒരു വൻകര പോലെയാണ്. അവിടെയെത്താൻ ഇപ്പോൾ ഒരു വഴിയുമില്ല .പട്ടം പറന്നുവീണ കാര്യം സൂചിപ്പിച്ച കവി പിന്നീട് എഴുതുന്നത് കാക്കകളെക്കുറിച്ചും കൂട്ടിലെ പക്ഷിയെക്കുറിച്ചും ഒലീവിലകളെക്കുറിച്ചുമാണ്. തുടർച്ച നഷ്ടപ്പെട്ടത് ബാഹ്യമായാണെങ്കിലും , ഒരു കൊളാഷിനെ ഓർമ്മിപ്പിച്ചുകൊണ്ട് പല കാലങ്ങളെയും പല യാഥാർത്ഥ്യങ്ങളെയും ചേർത്ത് വയ്ക്കാൻ നോക്കുന്നത് കാണാം .കവി സമീപിക്കുന്ന വിഷയം അദ്ദേഹത്തെ കബളിപ്പിച്ചുകൊണ്ട് അങ്ങേയറ്റം കുഴഞ്ഞുമറിയുകയും ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളായി പിരിയുകയുമാണ്.

പലതരം കവികൾ

ഒരു കവിതയിൽ തന്നെ പല കവികൾ, പല കർത്താക്കൾ പ്രത്യക്ഷമാകുകയാണ് .കവിതയുടെ ഏക കേന്ദ്രീകൃതമായ അസ്തിത്വം ഇന്നു ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. പല കേന്ദ്രങ്ങൾ ഉണ്ടാവുകയാണ്. ഒക്ടാവിയോ പാസ് പറഞ്ഞത് ഇതാണ്: A simultaneous plurality of time and presence .ഒരു മൂർത്തമായ ,യുക്തിപൂർണമായ അനുഭവമല്ല കവിത .അത് നാം സ്വയം ചോദിക്കുന്നതുപോലെ ഓരോ ആത്മാന്വേഷണമാണ്. അത് ചിലപ്പോൾ അസംബന്ധങ്ങൾ കൊണ്ട് യുക്തിയുണ്ടാക്കാൻ പരിശ്രമിക്കുന്നു. അല്ലെങ്കിൽ മതിഭ്രമങ്ങളിലൂടെ ഒഴുകിയൊഴുകി ഒരു കരയിലെത്താമോ എന്നാലോചിക്കുന്നു. ജീവിതം ഒരു മൂർത്തവസ്തുവല്ല; അത് വ്യക്തിപരമായ ഒരു നിർമ്മിതിയുമല്ല. അത് സമസ്യയാണ് ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് അതിനെ സജീവമാക്കി നിലനിർത്താനാണ് ഉദ്ദേശിക്കുന്നത്.

‘വാക്കും പ്രയോഗം’ എന്ന കവിതയിൽ പല കവികൾ ഒരുമിച്ചു വന്ന് സമ്മേളിക്കുന്നത് കാണാം.

“ഈ കഠാരം
കൊലയ്ക്ക് കൊണ്ടുപോകേണ്ട
ഒരു കോമ്പൻ പല്ല്
ഇപ്പോൾ എന്ത് പ്രകാശം
ഇരുട്ടിൽ ചിരിക്കില്ല
ചുവക്കും.
അവൻ വെളിച്ചത്തോട്
നീതി പുലർത്തിയില്ല
ഭൂതം ചുരത്തിലോടിച്ചവനു
ഭാവിയുടെ കയം അഭയം നൽകി
ജലപ്പിശാച്
വർത്തമാനത്തിന്റെ
കെട്ടുപോയ വഴിവിളക്കിൻ്റെ ചുവട്ടിൽ
പ്രത്യക്ഷനാക്കുന്നു .”

ഭ്രഷ്ടരാക്കപ്പെട്ടവരുടെ മനസുകളിൽ രൂപപ്പെട്ട ദു:സ്വപ്നങ്ങൾ ഇങ്ങനെയൊക്കെയാണ്.ഈ കവിതയിൽ പല കവികളാണ് സംസാരിക്കുന്നത്. വേറെ വേറെ ജീവചരിത്രമുള്ളവരെ പോലെ ആ കവികൾ സംസാരിക്കുന്നു. അവരെയെല്ലാം തന്നിൽ ജീവിപ്പിക്കുക എന്ന വലിയ ഭാരമാണ് ഇവിടെ കവി ഏറ്റെടുക്കുന്നത്. എങ്ങനെയാണ് വ്യത്യസ്ത മാനങ്ങളുള്ള അപരകവികൾ ഒരാളിൽ തന്നെ കൂടുകൂട്ടി സ്വരവ്യതിയാനങ്ങൾ തീർക്കുന്നത്. അത് ഈ കാലത്തിൻ്റെ പ്രത്യേകതയാണ്. യാതൊരു വ്യക്തിക്കും ഒരു നിശ്ചിതമായ ഐഡന്റിറ്റിയിൽ ജീവിക്കാനാവില്ല. പുറംലോകത്തിന്റെ സമ്മർദ്ദങ്ങളും പ്രലോഭനങ്ങളും ഓരോ വ്യക്തിയേയും മാറ്റുന്നു. അയാൾ എങ്ങനെ പുറമേനിന്നു വരുന്ന ആവേഗങ്ങളെ മെരുക്കാമെന്നാണ് ചിന്തിക്കുന്നത്. അതിൻ്റെ തള്ളലിൽ അയാൾ വീണു പോകുകയേയുള്ളൂ. തൻ്റെ യുക്തി കൈമോശം വന്നുവെന്ന തിരിച്ചറിവ് അയാളെ കോപാകുലനും സംശയാലുവുമാക്കുന്നു. കവിയിൽ ഇത് നേരത്തെ സംഭവിക്കുന്നത്, കാലത്തിന്റെ സൂക്ഷ്മ ചലനങ്ങൾ അയാൾക്ക് നേരത്തെ തന്നെ ഉൾക്കൊള്ളാൻ കഴിയുന്നതുകൊണ്ടാണ് .

‘നദി കരയുന്നതെന്തിനു?’ എന്ന കവിതയിലും ഇതുപോലെ പല കവികൾ കടന്നുവരുന്നു.

“അഞ്ചുവയസ്സുകാരൻ
വള്ളമുണ്ടാക്കി
നദിയിലൊഴുക്കി”
എന്ന ആദ്യ ഖണ്ഡത്തിനു ശേഷം വരുന്ന ചില ഖണ്ഡങ്ങൾ ഇവിടെ കുറിക്കുകയാണ് .

“പ്രത്യയശാസ്ത്രങ്ങളെയും പ്രതീക്ഷകളെയും തകർത്ത
കൊടിയുമായ്
നദിയൊഴുകി. “

“ഒഴുകിത്തുടങ്ങിയതു മുതൽ
ഒടുവിലെത്തിച്ചേരും വരെ
ഓരോ ദുരന്തങ്ങളുമാർത്തോർത്ത്
നദി കരയുന്നു
കരഞ്ഞുകൊണ്ടേയൊഴുകുന്നു.”

നദി എന്ന പ്രമേയത്തെക്കുറിച്ച് ആലോചിച്ച് പല രീതിയിൽ ദുഃഖിതരായ കവികളെ ഇവിടെ കാണാം. അവർക്ക് നദികളെക്കുറിച്ച് ഓർക്കാൻ പല കാരണങ്ങളുണ്ട്. അവർ നദികളെക്കുറിച്ചുള്ള വിഷാദാർദ്രമായ സ്മൃതികൾ തങ്ങളാലാവും വിധം ഇവിടെ പങ്കുവയ്ക്കുന്നു. എല്ലായിടത്തു നിന്നും ആട്ടിയോടിക്കപ്പെട്ടവരുടെ അവസാനിക്കാത്ത പലായനം നിസ്സഹായമായി ആ നദി നോക്കി കാണുകയായിരുന്നു. ആ കർത്തൃത്വങ്ങളെല്ലാം അയ്യപ്പനിൽ പല കാലങ്ങളിലായി രൂപം പ്രാപിച്ചതുമാണ്.

ശ്രദ്ധയുടെ വിച്ഛേദം

സ്വസ്ഥമായ ഒരു ചിന്തനം അസാധ്യമാകും വിധം വാർത്തകളും സംഭവങ്ങളും ദുരന്തങ്ങളും വരികയാണല്ലോ. മനുഷ്യൻ ഒരു ആഗോള ജീവിയായെങ്കിലും അവൻ്റെ സ്വകാര്യ ഇടം തീരെ ചുരുങ്ങിയിരിക്കുന്നു .അവനു സ്വയം ബോധ്യപ്പെടാനാവാത്ത വിധം ലൗകിക പുകമറ രൂപപ്പെട്ടിരിക്കുന്നു.അതുകൊണ്ട് അവൻ്റെ കവിത തന്നെ നഷ്ടപ്പെടുന്നു. എന്തുതന്നെയാണെങ്കിലും ഒന്നേ കവിക്ക് നോക്കാനുള്ളു; പോൾ വലേറി പറഞ്ഞതുപോലെ ഒന്നിനെ കാണണമെങ്കിൽ അതിൻ്റെ പേര് മറന്നേക്കണം. അതിനുള്ളിലെ ലോകവുമായാണ് കവി സംവദിക്കുന്നത്.

‘അപ്രത്യക്ഷമാകുന്ന അടയാളങ്ങൾ’ എന്ന കവിതയിൽ ഇങ്ങനെ കുറിക്കുന്നു:
“സമയം തെറ്റിയ വണ്ടിയിലാണ്
ഞാനും സഞ്ചരിച്ചത്
എനിക്കെല്ലാം നഷ്ടപ്പെട്ടു.”

ഈ കവിതയിൽ തന്നെ മറ്റൊരിടത്ത് , ഇതെല്ലാം മറന്ന് കവി ഇങ്ങനെ വിവരിക്കുന്നു:
“നിലാവിനെ തിന്നുതീർത്ത പക്ഷി
ഈ മരക്കൊമ്പിലാവുമോ? വർത്തമാനകാലത്തിന്റെ കുടലെടുക്കുമെന്ന്
കശാപ്പുകാരന്റെ അശരീരി .”

അയ്യപ്പൻ എങ്ങനെ ജീവിച്ചാലും അതിനേക്കാൾ വലിയ യാഥാർത്ഥ്യമാണ് ആ കവിതകൾ .ഡെറക് വാൽക്കോട്ട് എഴുതി: “Ted Hughes is dead .That’s a fact , OK .Then there’s something called the poetry of Ted Hughes.The poetry of Ted Hughes is more real ,very soon ,than the myth that Ted Hughes existed – because that can’t be proven .” ഒരു കവിതയുടെ ആകെ ശരീരം തന്നെ പലരുടെ ജീവിതങ്ങൾ കൊണ്ട് നിറയുന്നു. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, ഒരു കവി തന്നെ പല ജീവിതങ്ങൾ ജീവിക്കുന്നു. ജീവിതത്തിൻ്റെ ഗതിഭ്രംശങ്ങളും മറവികളും ഭ്രാന്തൻ ഓട്ടങ്ങളും കവിതയ്ക്ക് ഏറ്റെടുക്കേണ്ടിവരുന്നു. മനുഷ്യനെ പോലെ കവിതയ്ക്കും മറവിരോഗം ബാധിക്കുന്നു. നിലം പതിഞ്ഞവരുടെ ഉള്ളിൽ അമർത്തി വച്ച സ്വപ്നവും പ്രതിഷേധവും പോരാട്ടവുമാണ് അയ്യപ്പൻ ഏറ്റെടുത്തത്. ഇതാണ് എ.അയ്യപ്പൻ മലയാളകവിതയ്ക്ക് നൽകിയ പുതിയ സഞ്ചാരപഥങ്ങൾ.

ഒന്നാം ഭാഗം: http://www.mumbaikaakka.com/study-on-a-ayyappan/

ബാലാമണിയമ്മയും വി.എം. നായരും

(ഇന്ന് ബാലാമണിയമ്മയുടെ ഓർമ ദിനത്തിൽ എം.പി.നാരായണപിള്ള വർഷങ്ങൾക്ക് മുൻപ് എഴുതിയ ഒരു കുറിപ്പ് പുന:പ്രസിദ്ധീകരിക്കുന്നു)

ബാലാമണിയമ്മയ്ക്ക് വി.എം.നായർ പുടവ കൊടുക്കുമ്പോൾ നാലപ്പാട് തറവാട് കടം കയറി അവശമായിരിക്കുന്ന അവസ്ഥയിലാണ്‌. പണത്തിന്‌ അത്ര വില കല്പ്പിക്കാത്ത ആളായിരുന്നു വി.എം.നായർ. അദ്ദേഹം ഭാര്യവീട്ടിലെ കടങ്ങൾ വീട്ടി. നാലുവയസ്സുകാരൻ ഷോഡുവിനും, ജോലിക്കാരി ചിരുതയ്ക്കും പോരുമ്പോൾ നൂറുരൂപ വച്ച് ‘ടിപ്പു’ കൊടുക്കുന്നപോലത്തെ പ്രക്രിയക്കപ്പുറം ഈ കടം വീട്ടലിനും ഒരു പ്രാധാന്യം വി.എം.നായർ കണ്ടിരിക്കാനിടയില്ല.

ഇത്തരമൊരാളുടെ ഭാര്യയായി കല്ക്കട്ടയ്ക്കു പോവുന്ന ഒരു നാടൻ പെൺകുട്ടിയുടെ മനസ്സിലെ ചിന്തയെന്തായിരിക്കും..? പ്രത്യേകിച്ചും പഴയ നായർ തറവാടുകളിൽ പിറന്ന കുട്ടിയാണെങ്കിൽ.

എം.പി. നാരായണപിള്ള

ഒരു നാലു തലമുറ മുമ്പുവരെ ഭർത്താവിന്റെ കയ്യിൽ നിന്നും ചെലവിന്‌ കാശുവാങ്ങുന്നത് മോശമായിട്ടാണ്‌ നായർ സ്ത്രീകൾ കണ്ടിരുന്നത്. കൃഷിഭൂമിയിൽ ഉടമസ്ഥാവകാശമുണ്ടായിരുന്ന സ്ത്രീകൾക്ക് അവരുടെ അമ്മാവന്മാരോടോ ചേട്ടന്മാരോടോ ചോദിക്കാൻ മടിയില്ല. എന്നാൽ ഭർത്താവിനോട്-അല്ലെങ്കിൽ സംബന്ധക്കാരനോട് – ചെലവിന്‌ ചോദിക്കുന്നത് നാണക്കേടായിരുന്നു.( ധാരാളം സമ്പത്തുള്ള നായർ തറവാടുകളിൽ സമ്മന്തക്കാർക്ക് ടി.എ./ഡി.എ കൊടുക്കാറുണ്ടായിരുന്നു.)

കടം വീട്ടി സ്വന്തം കുടുംബത്തെ രക്ഷിച്ച മനുഷ്യന്റെ ഭാര്യയാകുന്ന സ്ത്രീക്ക് എന്തായിരിക്കും ഭർത്താവുമായുള്ള ബന്ധം? തുല്യനിലവാരത്തിലാക്കാൻ പറ്റുമോ?

ഇവിടെയാണ്‌ ബാലാമണിയമ്മ എന്ന കവയിത്രിയുടെ ജീനിയസ്സ്. യഥാർത്ഥ കവിത്വത്തിൽ നേരായ ബുദ്ധി ഉദിക്കുകയാണ്‌. ബുദ്ധിയുപയോഗിച്ച് ആലോചിച്ച് കണ്ടുപിടിക്കുകയല്ല.

വായനക്കാരിൽ പലരും ബാലാമണിയമ്മയെ കണ്ടുകാണും. അവർ ധരിക്കുന്ന വെളുത്ത ഖാദിത്തുണി ഏറ്റവും വിലകുറഞ്ഞതായിരിക്കും. അവരുടെ ദേഹത്ത് എന്തെങ്കിലും ആഭരണം ആരെങ്കിലും കണ്ടിട്ടുണ്ടോ..? അവർ ആഹാരം കഴിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഏറ്റവും ലളിതമാണാഹാരം. ഒരു ചെലവുമില്ലാത്ത സ്ത്രീ.

ഇത് നാട്ടുകാരെ ബോധിപ്പിക്കാൻ ചെയ്തതല്ല. നൂറുശതമാനം സ്വാഭാവികമായി വന്ന ഒരു ജീവിതശൈലിയായിരുന്നു. ഇന്നും ഇന്നലെയും ആരംഭിച്ചതുമല്ല. കൽക്കട്ടയിലെ കോടീശ്വരന്മാർ പോലും അന്തംവിടുന്നതരത്തിൽ പണം ചെലവാക്കി ഭർത്താവായ വി.എം.നായർ കഴിയുമ്പോൾ ബാലാമണിയമ്മ ഒരാവശ്യവുമില്ലാത്ത ഭാര്യയായി മാറി.

ഈ ജീവിതശൈലിക്ക് വി.എം.നായർ കൊടുത്ത പേരാണ്‌ ‘കുചേലയോഗം’.

പണക്കാരനായഭർത്താവിനെ, അതും തന്റെ കുടുംബത്തെ കടത്തിൽ നിന്നും മോചിപ്പിച്ച ഭർത്താവിനെ, നേരിടാനുള്ള തറവാടിയായ സ്ത്രീയുടെ ഏറ്റവും ശക്തമായ ആയുധമല്ലേ ഈ കുചേലയോഗം. പട്ടുസാരിയും വൈരമാലയും വേണ്ടെന്നു വെച്ചതിനൊപ്പം ഒരു ഭാര്യ എന്ന നിലയിലും കുട്ടികളുടെ അമ്മ എന്ന നിലയിലുമുള്ള ഉത്തരവാദിത്വങ്ങൾ തികഞ്ഞ ആത്മാർത്ഥതയോടെ ബാലാമണിയമ്മ നിറവേറ്റാനും തുടങ്ങി.

ഭാര്യ ‘ വിലയ്ക്കു വാങ്ങാൻ വയ്യാത്ത’ സ്ത്രീയാവുമ്പോൾ ഏതു ഭർത്താവും തോറ്റു പോവും.

വി.എം.നായർ ഒരാളുടെ മുന്നിൽ മാത്രമേ തോറ്റിട്ടുള്ളൂ. – നാലപ്പാട്ട് ബാലാമണിയമ്മയുടെ മുന്നിൽ. അദ്ദേഹത്തിന്‌ തറ്റെ ഭാര്യയോടുള്ള വികാരം സ്നേഹത്തെക്കാളേറെ ബഹുമാനമായിരുന്നു. ആദരവായിരുന്നു.

ഇന്ത്യ ജനാധിപത്യത്തിന്റെ ഈറ്റില്ലമോ?

ഭാരതം, ജനാധിപത്യത്തിന്റെ മാതാവ് എന്ന പേരിൽ ഒരു ഇ-ബുക്ക് പ്രചരിക്കുന്നുണ്ട്. ഡെൽഹിയിൽ (സെപ്റ്റംബർ 2023) അടുത്തിടെ സമാപിച്ച ജി 20 മീറ്റിംഗിൽ പങ്കെടുത്ത എല്ലാവർക്കും വിതരണം ചെയ്യാൻ വേണ്ടിയാണ് അത് പ്രസിദ്ധീകരിച്ചത് എങ്കിലും ഇത് ഉദ്ദേശത്തിനുമപ്പുറം കൂടുതൽ വിപുലമായ പ്രചാരം നേടിയിട്ടുണ്ട്.

വി ഗീത

ഇത്തരം സന്ദർഭങ്ങൾ ലക്ഷ്യം വെച്ച് ഉണ്ടാക്കാറുള്ള പല തിളങ്ങുന്ന പ്രസിദ്ധീകരണങ്ങളെയും പോലെ, ഇതും അധികം താമസിയാതെ അപ്രസക്തമായി മറവിയിൽ ആണ്ട് പോകാനിടയുണ്ട്. ഒരുപക്ഷേ ഇത് കൂടുതൽ ശ്രദ്ധ അർഹിക്കുന്നില്ല എന്നുതന്നെ പറയാം. എന്നിരുന്നാലും, ഇതിലെ ചില ആശയങ്ങൾ ചോദ്യം ചെയ്യപെടാനാവാത്ത സാമാന്യബോധത്തിൻ്റെ ഭാഗമാവുകയും, സുഖിപ്പിച്ചു അലസമായ ഗർവ്വിലേക്ക് നമ്മെ തള്ളിയിടുകയും ചെയ്യും. അത് കൊണ്ട് പറയുന്നതും കാണുന്നതുമായ കാര്യങ്ങൾക്കൊപ്പം തന്നെ പറയാത്തതും കാണാത്തതുമായ കാര്യങ്ങളിലും അൽപ്പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

പ്രാചീനതയെക്കുറിച്ചുള്ള അവകാശവാദങ്ങൾ കണക്കിലെടുക്കുമ്പോൾ, പുസ്തകത്തിന്റെ പകുതിയിലേറെയും പുരാതന കാലഘട്ടത്തിനും മധ്യകാലഘട്ടത്തിൻറെ ആരംഭകാലത്തിനും വേണ്ടി നീക്കിവച്ചിരിക്കുന്നതിൽ അതിശയിക്കാനില്ല. ബാക്കി ഭാഗം മാത്രമാണ് മധ്യകാല, ആധുനിക, സമകാലിക കാലഘട്ടങ്ങൾക്ക് വേണ്ടി നീക്കിവെച്ചിട്ടുള്ളത്. ഈ ലേഖനത്തിൽ ഞാൻ പുസ്തകത്തിന്റെ ആമുഖ പേജുകളിലും പുരാതന ഇന്ത്യയെക്കുറിച്ചുള്ള ദൃശ്യപരവും പാഠപരവുമായ കാര്യങ്ങളിലുമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക.

പുസ്തകത്തിന്റെ ശീർഷക താളിൽ സ്വാതന്ത്ര്യം, സമത്വം, സ്വീകാര്യത, ഐക്യം, സേവനം, ഉൾക്കൊള്ളൽ എന്നിവ ആദർശവാക്യങ്ങളായി പ്രഖ്യാപിക്കുന്നു. (അതിലെ ഘടികാര സമാനമായ ചിത്രത്തിൽ) 12 മണിയുടെ സൂചി സ്ഥാനത്ത് നിന്ന് ഒരാൾ സൂചി കറങ്ങുന്ന ദിശയിൽ മുന്നോട്ട് പോകുകയാണെങ്കിൽ, വൃത്താകൃതിയിലുള്ള ഫ്രെയിമിൽ കാണുന്ന വിവിധ മനുഷ്യരൂപങ്ങളുടെ ഇടയിൽ പല്ലില്ലാത്ത ചിരിയോടെ സന്തോഷവതിയായി കാണപ്പെടുന്ന ഒരു സ്കൂൾ വിദ്യാർഥിനിയുടെ രൂപം ആധിപത്യം സ്ഥാപിക്കുന്നത് കാണാം. മറ്റുള്ള മനുഷ്യരൂപങ്ങൾ വിവിധ സമുദായങ്ങളെയും പ്രദേശങ്ങളെയും തൊഴിലുകളെയും പ്രതിനിധീകരിക്കുന്നു. ഇത് വൈവിധ്യത്തിന്റെ മാതൃകാപരമായ കാഴ്ചപ്പാട് നൽകുന്നു.

ഭരണഘടനയുടെ ആമുഖത്തിന്റെ കേന്ദ്രബിന്ദുവായ ആശയങ്ങൾ ഈ പ്രാതിനിധ്യത്തിൽ ഉൾപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുന്ന രീതി നമുക്ക് പരിശോധിക്കാം. ആമുഖത്തിൽ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ പരാമർശിക്കുന്നു. ഈ ഇ-ബുക്കിൽ സമത്വം (equality) ഒരു ആദർശമായി നിലനിൽക്കുമ്പോൾ തന്നെ, അത് യാഥാർത്ഥ്യമാകുമെന്ന് ഉറപ്പാക്കാൻ വേണ്ട നീതി (justice) ഈ പട്ടികയിൽ കാണാനില്ല. വ്യക്തി സ്വാതന്ത്ര്യവും (freedom) ചിന്താ -പ്രവർത്തന സ്വാതന്ത്ര്യവും (liberty) ഒന്നാണോ? ഒരു പക്ഷെ ആയിരിക്കാം. പക്ഷെ, നേരത്തെ നീതി എന്ന പദത്തെ കുറിച്ച് പറഞ്ഞപോലെ, സമത്വ സങ്കൽപ്പങ്ങളെ ശക്തിപ്പെടുത്താവുന്ന സാഹോദര്യം (fraternity) എന്ന പദത്തിന് പകരം സ്വീകാര്യത (acceptability) {ആര് ആരെ സ്വീകരിക്കുന്ന, എന്തിനെ സ്വീകരിക്കുന്ന) ഐക്യം (harmony), സേവനം (service) (ആര്, ആർക്കുവേണ്ടി, എന്തിനു വേണ്ടി നൽകുന്ന സേവനം?), ഉൾക്കൊള്ളൽ (inclusivity) തുടങ്ങിയ മനോഹരമായ പദങ്ങൾ നമുക്ക് കാണാനാവും..

‘ജനാധിപത്യത്തിന്റെ മാതാവ്’ എന്ന പേരിൽ രാജ്യത്തിന് വിശേഷണമുണ്ടെന്ന് പ്രസ്താവിക്കുന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് ആദ്യ പേജിലുള്ളത്. ആരാണ് രാജ്യത്തിന് ഇങ്ങനെ ഒരു പേര് നൽകിയതെന്നോ ഇത് വെറും ഒരു അവകാശവാദം മാത്രമാണോ എന്ന് വ്യക്തമാക്കുന്നില്ല. ആയിരക്കണക്കിന് വർഷങ്ങളായി നമ്മൾ ജനാധിപത്യ രാജ്യമാണെന്ന് പ്രസ്താവിക്കുന്നു. ഇത് സഹസ്രാബ്ദങ്ങളായി ഒരു ഏകശിലാ രാഷ്ട്രീയ അസ്തിത്വമാണ് ഈ ഉപഭൂഖണ്ഡത്തിൽ നിലനിന്നിരുന്നത് എന്ന് അനുമാനിക്കുന്നു. ഇവിടെ ആധിപത്യം നേടിയിരുന്ന സാമ്രാജ്യങ്ങൾക്ക് ആയുസ്സ് കുറവായിരുന്നെന്നും ഈ സാമ്രാജ്യങ്ങളിൽ ഒന്ന് പോലും മുഴുവൻ ഉപഭൂഖണ്ഡത്തെയും ഭരിച്ചിട്ടില്ല എന്നും പറയുന്നു. രാഷ്ട്രീയ ചരിത്രത്തിലൂടെയുള്ള അലസമായ ഒരു നോട്ടം പോലും ഈ അനുമാനം ശരിയല്ല എന്ന് നമ്മെ ബോധ്യപ്പെടുത്തും. ഈ കൈപുസ്തകത്തിൽ തന്നെ മറ്റൊരിടത്ത്, ചെറുതും വ്യത്യസ്തമായതുമായ ഭരണ സംവിധാനങ്ങൾ ഇവിടെ നിലനിന്നിരുന്നു എന്നത് അംഗീകരിക്കപ്പെടുന്നുണ്ട്. എന്നിരുന്നാലും, സഹസ്രാബ്ദങ്ങളിലൂടെയുള്ള ജനാധിപത്യത്തിന്റെ തുടർച്ച എന്ന അവകാശവാദത്തിന്റെ സ്വീകാര്യതയ്ക്ക്, സമഗ്രമായ തെളിവുകൾ കൂടി ആവശ്യമാണ്.

ഒരു വിശാലമായ കാലക്രമ ചട്ടക്കൂട് അടുത്ത പേജിൽ [2] ഒരു ആകാശ, നക്ഷത്രനിബിഡ പശ്ചാത്തലത്തിൽ സജ്ജീകരിച്ചിരിക്കുന്നു. ഈ പേജിൽ പരാമർശിച്ചിരിക്കുന്ന എല്ലാ കാലഗണനകളും മറ്റു പല വേദികളിലും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട് എന്നതിനാൽ ഞാൻ ഈ വാദങ്ങൾ ആവർത്തിക്കുന്നില്ല. ചില സന്ദർഭങ്ങളിൽ ഏകദേശ കൃത്യത പോലുമില്ലാത്തതിന്റെ ഒരു ഉദാഹരണം മാത്രം ഉദ്ധരിക്കാം. രാമായണത്തിന്റെ രചന ‘ക്രി.മു. 2000-ന് മുമ്പുള്ളതാണ്’ എന്ന് നാം മനസ്സിലാക്കുന്നു. എന്നാൽ, ‘മുൻപേ’ എന്ന പദം എത്രത്തോളം ഇതിന്റെ കാലഘട്ടം പിന്നിലേക്ക് തള്ളപ്പെടേണ്ടതുണ്ടെന്ന് പറയുന്നില്ല.

പെട്ടെന്ന് മനസ്സിലാക്കാനോ കുരുക്കഴിക്കാനോ എളുപ്പമല്ലാത്ത ഒരു മിശ്രിതത്തിലുള്ള ദൃശ്യങ്ങളുടെയും ടെക്സ്റ്റുകളുടെയും സംയോജനമാണ് പിന്നീട് നാം കാണുന്നത്. പല കാര്യങ്ങളിലും തന്ത്രപരമായ നിശ്ശബ്ദത പാലിക്കുന്നതിനോടൊപ്പം തിരഞ്ഞെടുത്ത ചില കാര്യങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം കൊടുക്കുന്ന തന്ത്രമാണ് ഇവിടെ കാണുന്നത്. ഇത് തെറ്റായ ധാരണകൾക്ക് നയിച്ചേക്കാം എന്നതിൽ സംശയമില്ല. ഇതിൽ ചിലത് മറ്റുള്ളവയേക്കാൾ സാരവത്തായ രീതിയിൽ സ്വാധീനം ചെലുത്താൻ പോന്നതുമാണ്.

ഹാരപ്പൻ നാഗരികതയെക്കുറിച്ചുള്ള ചർച്ചയും ലിംഗഭേദത്തെക്കുറിച്ചുള്ള കാര്യങ്ങളും [പേജ് 3-4] ഉദാഹരണമായി എടുക്കാം. ‘ഡാൻസിങ് ഗേൾ’ എന്നറിയപ്പെടുന്ന വെങ്കല പ്രതിമയുടെ ഒരു ചിത്രത്തിനൊപ്പം പേരിടാത്തതും തിരിച്ചറിയാൻ കഴിയാത്തതുമായ ഒരു ഹാരപ്പൻ സൈറ്റിന്റെ ദൃശ്യം അവതരിപ്പിക്കുന്നുണ്ട് [പേജ്.3]. ഇന്നത്തെ പാക്കിസ്ഥാനിലുള്ള സിന്ധ് പ്രവശ്യയിലുള്ള മോഹൻജദാരോയിലാണ് പ്രതിമ കണ്ടെത്തിയത് എന്ന് പറയുന്നില്ല. അവൾ ആത്മവിശ്വാസമുള്ളവളാണ്, സ്വതന്ത്രയായവളാണ് എന്നും പശ്ചിമേന്ത്യയിലെ സ്ത്രീകൾ ഇന്നും ധരിച്ചു വരുന്ന ആഭരണങ്ങളാണ് അവൾ ധരിച്ചിട്ടുള്ളത് എന്നുമൊക്കെയാണ് പറയുന്നത് [p.4]. ഈ അവകാശവാദങ്ങളും ജനാധിപത്യത്തിന്റെ ജന്മവും തമ്മിലുള്ള ബന്ധം എന്താണെന്ന് വ്യക്തമല്ല.

എന്നിരുന്നാലും, ഈ സ്ത്രീപക്ഷ ബിംബത്തിന്ന് മുൻഗണന നൽകുമ്പോൾ, രാഷ്ട്രീയത്തിൽ സ്ത്രീകളുടെ ഇന്നത്തെ സ്ഥാനം കൂടി പരിഗണിക്കേണ്ടതാണ്. പാർലമെന്റിലെ വനിതാ അംഗങ്ങളുടെ അനുപാതം ഇതിന്റെ ഒരു ഏകദേശ സൂചകമാണ് നൽകുന്നത് (ഏകദേശ സൂചകമാക്കി എടുക്കാം എന്നതിൽ കവിഞ്ഞ് ഇതിൽ വലിയ കാര്യമില്ല എങ്കിലും.) 2023 ഓഗസ്റ്റ് വരെ ഡാറ്റ ലഭ്യമായ 187 രാജ്യങ്ങളിൽ, ലോക് സഭയിൽ 15.2 ശതമാനം എംപിമാരും രാജ്യസഭയിൽ 13.9 ശതമാനം അംഗങ്ങളും മാത്രം സ്ത്രീകളായ ഇന്ത്യ 142-ാം സ്ഥാനത്താണ്, മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നേപ്പാൾ 54-ാം സ്ഥാനത്തും ബംഗ്ലാദേശ് 110-ാം സ്ഥാനത്തും പാകിസ്ഥാൻ 112-ാം സ്ഥാനത്തും ശ്രീലങ്ക 179-ാം സ്ഥാനത്തുമാണ്. ജി 20 രാജ്യങ്ങളിൽ, ഇന്ത്യയ്ക്ക് താഴെയുള്ള ഒരേയൊരു രാജ്യം ജപ്പാൻ ആണ്, 166-ാം സ്ഥാനത്ത്. നാലാം സ്ഥാനത്തുള്ള മെക്സിക്കോ മുൻപന്തിയിലാണ് [https://data.ipu.org/women-ranking?month=8&year=2023, accessed on 14th September 2023].

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ കാലത്തിനുമുമ്പ് നാലര സഹസ്രാബ്ദങ്ങൾ പഴക്കമുള്ള, നൃത്തം ചെയുന്ന പെൺകുട്ടിയുടെ, ഇന്നും പ്രഹേളികയായി തുടരുന്ന, ശിൽപ്പത്തിൽ നിന്ന് ഏതെങ്കിലും വംശപരമ്പരകൾ കണ്ടെത്താൻ ശ്രമിക്കുന്നത് ഫലപ്രദമായ ഒരു ഉദ്യമമായിരിക്കില്ല. ഇന്നത്തെ ഭൂരിഭാഗം സ്ത്രീകൾക്കും, രാഷ്ട്രീയത്തിന്റെ പൊതുസഞ്ചയത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് പ്രത്യേകിച്ചും, വർത്തമാനകാലം ആശാവഹമല്ല എന്നതാണ് സത്യം.

അടുത്ത രണ്ട് പേജുകൾ [5, 6] വേദങ്ങളുമായി ബന്ധപ്പെട്ടതാണ്. അതിൽ രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ തത്വങ്ങൾ അടങ്ങിയിരിക്കുന്നു – സഭ, സമിതി, സംസാദ് തുടങ്ങിയ പദങ്ങളുടെ പരാമർശം ഉൾപ്പെടെ. അവയിൽ അവസാനത്തേത് പാർലമെന്റ് എന്ന് വിവർത്തനം ചെയ്തിട്ടുണ്ട്. ഈ പദങ്ങൾക്ക് ശ്രദ്ധാപൂർവം സന്ദർഭം വ്യക്തമാകേണ്ടതുണ്ട് എന്നതിന് പുറമെ, ഒരു ആധുനിക പാർലമെന്റിന് തുല്യമായി ഏതെങ്കിലും വേദ സമ്മേളനത്തെ പരിഗണിക്കുന്നത് കാലത്തിന് അനുയോജ്യമായിരിക്കില്ല. ഇതോടൊപ്പമുള്ള ദൃശ്യം ഒരു സാങ്കൽപ്പികവും ഭാവനാത്മകവുമായ പുനർനിർമ്മാണമാണ്. ഇതിനെക്കുറിച്ചു കൃത്യമായ വിവരമില്ലാത്ത വായനക്കാരോ കാഴ്ചക്കാരോ ഇത് വേദങ്ങളുടെ രചനാ കാലം മുതലുള്ള ഭൗതിക അവശിഷ്ടങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കരുതിയേക്കാം. ആ നിലയ്ക്ക് ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണ്.

പക്ഷേ, കൂടുതൽ ഉത്കണ്ഠാകുലമായ കാര്യം എന്തെന്നാൽ വേദഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന, പലപ്പോഴും ഒരു പ്രാപഞ്ചിക ക്രമത്തിന്റെ ഭാഗമായി ന്യായീകരിക്കപ്പെടുകയോ വിശദീകരിക്കപ്പെടുകയോ ചെയ്യപ്പെടുന്ന, (ഉദാ. പുരുഷസൂക്തം, ഋഗ്വേദം x.90) വർണ്ണ അല്ലെങ്കിൽ ജാതിയെ അടിസ്ഥാനമാക്കിയുള്ള അധികാരക്രമം ഇവിടെ പരാമര്ശിക്കപെടുന്നേ ഇല്ല എന്നതാണ്. ജനാധിപത്യവൽക്കരണവും വർണാടിസ്ഥിതമായ അധികാരക്രമം ഉയർത്തിപിടിക്കുന്നതും തമ്മിൽ ഉണ്ടായേക്കാവുന്ന യഥാർത്ഥ സംഘര്ഷത്തിന്റെ പശ്ചാത്തലത്തിൽ ഇത് ഏറെ പ്രധാനപ്പെട്ടതാണ്. വർണാടിസ്ഥാനത്തിലുള്ള അധികാരക്രമത്തെ അംഗീകരിക്കാതെ നമുക്ക് ജനാധിപത്യത്തിന് വേണ്ട സാഹചര്യം ഒരുക്കാൻ പറ്റില്ല.

ഖേദകരമെന്നു പറയട്ടെ, ജനാധിപത്യത്തിനായുള്ള ഒരു പരമ്പര സൃഷ്ടിക്കാനുള്ള ആവേശം രാമായണത്തിന്റെ അവതരണ രീതിയിലും സ്വാധീനം ചെലുത്തുന്നു. ഇതിൽ അത്ഭുതമില്ല. വൃദ്ധനായ ദശരഥൻ ഒരു അവകാശിയെ തിരഞ്ഞെടുക്കാൻ ഒരുങ്ങുമ്പോൾ, അവന്റെ പ്രജകൾ തിരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യുകയും പിന്തുണക്കുകയും ചെയ്തു [p. 8] എന്ന് നമ്മൾ മനസ്സിലാക്കുന്നു. എന്നിരുന്നാലും, ആഖ്യാനത്തിന്റെ രണ്ടാമത്തേതും കൂടുതൽ പ്രാധാന്യമുള്ളതുമായ ഭാഗം ഒന്ന് പരാമർശിക്കുക പോലും ചെയ്തിട്ടില്ല – കൈകേയി ഭരതന്റെ പേരിൽ അവകാശവാദമുന്നയിച്ചതും, രാജാവിന് അവളുടെ ആവശ്യം മനസ്സില്ലാമനസ്സോടെ അംഗീകരിക്കേണ്ടിവന്നതുമായ ഭാഗം. അതിന്റെ അനന്തരഫലങ്ങൾ ആഖ്യാനത്തിന് നിർണായകമാണ്. ജനഹിതം പരാമർശിക്കപ്പെടുന്നുണ്ട്. പക്ഷേ തന്റെ പ്രിയപ്പെട്ട രാജ്ഞിയുടെ ആഗ്രഹത്തിന് വഴങ്ങി രാജാവ് എടുത്ത തീരുമാനം മാറ്റാൻ ജനകീയ അഭിപ്രായത്തിന് കഴിഞ്ഞില്ല എന്നത് വിഷയമാകുന്നേയില്ല.
രാഷ്ട്രീയ കാര്യങ്ങൾ രൂപപ്പെടുത്തുന്നവർക്ക് സുഖപ്രദമായ ഒരു ചിത്രം വരച്ചിടാൻ വേണ്ടിയുള്ള ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ നമ്മൾ ഇവിടെ കാണുന്നു. ശോഭനാത്മക പ്രതിഛായയ്ക്ക് സഹകരമല്ലാത്ത എന്തും നീക്കം (censor) ചെയ്യപ്പെടുന്നു.

മൗര്യന്മാരെക്കുറിച്ചുള്ള ചർച്ച, വ്യത്യസ്ത വിഷയങ്ങളിലെ വ്യത്യസ്ത സ്രോതസ്സുകളുടെ ഒരു കൗതുകകരമായ മിശ്രിതം അവതരിപ്പിക്കുന്നു. അതിനാൽ, പിതൃത്വദായകമായ ഭരണാധികാരം എന്ന ആശയത്തെ സമർത്ഥിക്കാൻ അർത്ഥശാസ്ത്രം ഉദ്ധരിക്കപ്പെടുകയും പുരാതന ഇന്ത്യയിൽ അടിമത്തം ഇല്ലായിരുന്നുവെന്ന് അവകാശപ്പെടാൻ മെഗസ്തനീസിന്റെ വിവരണത്തിൽ നിന്നുള്ള ഉദ്ധരണികൾ ഉദ്ധരിക്കുകയും ചെയ്യുന്നു. അടിമത്തത്തിന്റെ അഭാവം, ജനാധിപത്യത്തിന്റെ വികസനത്തിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിച്ചതായി അവകാശപ്പെടുന്നു. അടിമത്തവുമായി ബന്ധപ്പെട്ട അർത്ഥശാസ്ത്രത്തിൽ നിന്നുള്ള തെളിവുകൾ ഈ സന്ദർഭത്തിൽ അവഗണിക്കപ്പെടുന്നു എന്നതാണ് ശ്രദ്ധേയം.
ദാസന്മാർ അല്ലെങ്കിൽ അടിമകൾ, കർമ്മക്കാർ അല്ലെങ്കിൽ തൊഴിലാളികൾ എന്നിവരുമായി ബന്ധപ്പെട്ട നീതിന്യായ വ്യവസ്ഥയെക്കുറിച്ചുള്ള രണ്ട് അധ്യായങ്ങൾ അർത്ഥശാസ്ത്രത്തിൽ അടങ്ങിയിരിക്കുന്നു [ബുക്ക് III, അധ്യായങ്ങൾ 13, 14, ആർ.പി. കാങ്ലെ, കൗടിലിയ അർത്ഥശാസ്ത്രം ഭാഗം 1, ന്യൂഡൽഹി, മോത്തിലാൽ ബനാർസിദാസ്, 2010, പേജ്. 117-119, 7-ാം പുനഃപ്രസിദ്ധീകരണം, രണ്ടാം പതിപ്പ്, 1969.]. അടിമത്തം വ്യാപകമായ ഒരു സമൂഹ സാഹചര്യത്തിൽ മാത്രമേ ഇത്തരം വിശദമായ വ്യവസ്ഥകൾ ആവശ്യമായി വരുമായിരുന്നുള്ളൂ. മറ്റൊരിടത്ത്, ശൂദ്ര കർഷകന്റെ അധ്വാനം കാർഷികോൽപ്പാദനം വിപുലീകരിക്കാൻ ഉപയോഗിക്കണമെന്ന് വാദിക്കുന്നുണ്ട് [Ibid., Book II.1.2, p. 32].മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വർണ്ണ ക്രമത്തിൽ ഏറ്റവും താഴെയുള്ളവരുടെ നിലനിൽപ്പും ലഭ്യതയും നിസ്സാരമായി കണക്കാക്കികൊണ്ട് തന്നെ അവരുടെ അധ്വാനത്തെ സമാഹരിക്കുന്ന ഒരു തന്ത്രമാണ് ഭരണകൂടം, അത് എത്ര ദാക്ഷണ്യമുള്ളതായാലും, കൈകൊണ്ടിട്ടുള്ളത് എന്ന് വ്യക്തമാണ്.

ഹിതമായത് മാത്രം തിരഞ്ഞെടുത്ത് ഉൾപെടുത്തുന്നതിന്റെയും അല്ലാത്തവ ഒഴിവാക്കുന്നതിന്റെയും തന്ത്രം ചൈനീസ് ബുദ്ധ തീർത്ഥാടകനായ ഫാ ഹിയാന്റെ വിവരണത്തിന്റെ കാര്യത്തിലും പ്രവർത്തിക്കുന്നുണ്ട്. രാജാക്കന്മാർ പരിത്യാഗികൾക്കും സന്യാസിമാർക്കും നൽകിയിരുന്ന ആദരവ് പരാമർശിക്കുമ്പോൾ [പേജ്. 25], തൊട്ടുകൂടാത്തവരായി കണക്കാക്കപ്പെടുന്ന ചണ്ഡാളരുടെ ജീവിതത്തിന്റെ ഗ്രാഫിക് വിവരണം [ദി ട്രാവൽസ് ഓഫ് ഫാ സിയാൻ, പുനർ വിവർത്തനം ചെയ്തത് എച്ച്. എ ഗൈൽസ്, കേംബ്രിഡ്ജ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്, 1923, പേജ്. 21] ഇതിന്റെ ഭാഗമാകുന്നില്ല. ഇത്തരം തീവ്രമായ സാമൂഹിക വ്യത്യാസങ്ങൾ ജനാധിപത്യ പ്രവർത്തനങ്ങളിൽ ചെലുത്തുന്ന സ്വാധീനം വിലയിരുത്തപ്പെടേണ്ടതാണ്, അല്ലാതെ തമസ്കരിക്കപ്പെടേണ്ടതല്ല.

മറ്റു ചില അബദ്ധങ്ങൾ കൂടി നോക്കാം. മൗര്യ ചക്രവർത്തിയായിരുന്ന അശോകൻ, തന്റെ മന്ത്രിമാരെ അഞ്ചു വർഷത്തിലൊരിക്കൽ തിരഞ്ഞെടുക്കാൻ ക്രമീകരിച്ചു എന്നാണ് നാം അതിൽ നിന്ന് മനസ്സിലാക്കുന്നത് [പേജ്.24]. അശോക ലിഖിതങ്ങളിൽ ഉദ്യോഗസ്ഥരുടെ ആനുകാലിക പര്യടനങ്ങൾ പരാമർശിക്കുമ്പോൾ, ഒരു തിരഞ്ഞെടുപ്പിന്റെ പരാമർശം എവിടെയുമില്ല. അതുപോലെ, മഹാസ്ഥാൻ ലിഖിതം (മൗര്യരുടേതായിരിക്കാൻ സാധ്യതയുള്ളതിനാൽ ബിസി 4-3 നൂറ്റാണ്ടുകൾ എന്ന് അടയാളപ്പെടുത്താവുന്നത്), സമുദ്രഗുപ്തന്റെ പ്രയാഗ പ്രശസ്തി എന്നറിയപ്പെടുന്ന അലഹബാദ് ലിഖിതം (4-ആം നൂറ്റാണ്ട്), ഖലീംപൂർ ചെമ്പ് പ്ലേറ്റ് എന്നിവ എല്ലാം ഒമ്പതാം നൂറ്റാണ്ടിലേതായാണ് അടയാളപ്പെടുത്തിയിട്ടുള്ളത് എന്നത് തികച്ചും അതിശയകരമാണ്. തീർത്തും ഒഴിവാക്കാവുന്ന ഇത്തരം പിശകുകൾ, ഒരുപക്ഷേ, സമയപരിധി പാലിക്കാനുള്ള അനാവശ്യ തിടുക്കത്തിന്റെയും സമ്മർദ്ദത്തിന്റെയും ഫലമാവാം.

നമ്മുടെ പുരാതന കാലത്തെക്കുറിച്ച് പറയുമ്പോൾ മനസ്സിലാക്കാനും അഭിനന്ദിക്കാനും അർഹമായ ഒട്ടേറെ ശ്രദ്ധേയ കാര്യങ്ങൾ ഉണ്ടെന്ന് ഞാൻ കൂട്ടിച്ചേർക്കട്ടെ. സംസ്കൃതത്തിൽ മാത്രമല്ല, പാലി, പ്രാകൃതം, തമിഴ് ഭാഷകളിലും നമുക്ക് വളരെ സമ്പന്നമായ സാഹിത്യ പാരമ്പര്യങ്ങളുണ്ട്. മെറ്റലർജി, നെയ്ത്ത് എന്നിവയുൾപ്പെടെയുള്ള കരകൗശല വസ്തുക്കളുടെ വിശാലമായ ശ്രേണി വളരെയധികം വികസിച്ചതായിരുന്നു. കാർഷികരംഗത്ത് സുപ്രധാനമായ ഏറെ പുരോഗതികൾ ഉണ്ടായതിന് തെളിവുകളുണ്ട്. ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ വാസ്തുവിദ്യയുടെയും ശിൽപകലയുടെയും മറ്റ് ദൃശ്യകലകളുടെയും പാരമ്പര്യങ്ങൾ അഭിവൃദ്ധിപ്പെട്ടു. വൈവിധ്യമാർന്ന ദാർശനിക വിദ്യാലയങ്ങൾ ഊർജ്ജസ്വലമായ ബൗദ്ധിക പാരമ്പര്യങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു.

അതേസമയം, പുരുഷന്മാരും സ്ത്രീകളും തമ്മിലും, ആളുകൾ തമ്മിലും, ഉണ്ടായിരുന്ന സാമൂഹികവും സാമ്പത്തികവുമായ തീവ്രവ്യത്യാസങ്ങളുടെ തെളിവുകളും നമ്മുടെ പക്കലുണ്ട്. ഈ വ്യത്യാസങ്ങൾ ഉപജീവനമാർഗങ്ങൾ, ഉൽപ്പാദന വിഭവങ്ങളിലിന്മേലുള്ള അവകാശം, സാംസ്കാരിക സമ്പ്രദായങ്ങൾ എന്നിവയിലും മറ്റനേകം കാര്യങ്ങളും ഉണ്ടായിരുന്നു.

ഉപഭൂഖണ്ഡത്തിലെയും മറ്റിടങ്ങളിലെയും മിക്ക പുരാതന സമൂഹങ്ങളും സമത്വപരമോ ജനാധിപത്യപരമോ ആയിരുന്നില്ല. നമ്മുടെ ഭൂതകാലത്തെക്കുറിച്ച് നമുക്ക് പഠിക്കാനും അഭിനന്ദിക്കാനും ധാരാളം കാര്യങ്ങൾ ഉണ്ടെങ്കിലും, ഈ ഭൂതകാലങ്ങൾ ഇന്നത്തെ നമ്മുടെ പരിശ്രമങ്ങൾക്ക് മാതൃകയല്ല എന്ന കാര്യം അംഗീകരിക്കേണ്ടതും പ്രധാനമാണ്.

ജനാധിപത്യവൽക്കരണം അർത്ഥപൂർണ്ണമാകണമെങ്കിൽ, ജാതി, വർഗ, ലിംഗ, മത, ഭാഷാ, വംശീയ, പ്രാദേശിക സ്ഥാനങ്ങൾ, ലൈംഗിക ആഭിമുഖ്യങ്ങൾ, എന്നിവയ്ക്ക് അതീതമായി, എല്ലാവരും മനുഷ്യരാണെന്നും, ഇങ്ങനെയുള്ള മനുഷ്യരെല്ലാം ഒന്നായി മാറുന്ന ഒന്നാണ് ഭാവി എന്നും ഉറപ്പാക്കാൻ, വർത്തമാനകാലത്തെ മനസ്സിലാക്കുകയും ഇടപെടുകയും വേണം. ഇന്ന് നാം അഭിമുഖീകരിക്കുന്ന വലിയ ആഗോള വെല്ലുവിളികളെ നേരിടാനുള്ള ഒരു മാർഗം ഇതായിരിക്കാം.

ഇത് ഒരു ക്ലേശകരമായ, ദീർഘകാല സങ്കീർണ്ണ പ്രക്രിയയാണ്. ഭൂതകാലത്തിലെ തിരഞ്ഞെടുത്ത കാര്യങ്ങൾ മാത്രം ഉൾക്കൊള്ളുന്നത് ഈ വെല്ലുവിളകളെ നേരിടാൻ നമ്മെ സജ്ജരാക്കുകയില്ല.

(ജാതി, ലിംഗഭേദം, വിദ്യാഭ്യാസം, പൗരാവകാശം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എഴുതുന്ന ഒരു ഇന്ത്യൻ ഫെമിനിസ്റ്റ് പ്രവർത്തകയായ ലേഖിക ചെന്നൈയിൽ താമസിക്കുന്നു).)

സി.എല്‍. തോമസിന് എന്‍.എച്ച്. അന്‍വര്‍ മാധ്യമ പുരസ്‌കാരം

കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന എന്‍.എച്ച് അന്‍വറിന്റെ സ്മരണാര്‍ത്ഥം നല്‍കുന്ന മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സി.എല്‍. തോമസിന് സമ്മാനിച്ചു.

ഡോ. സെബാസ്റ്റ്യന്‍ പോൾ അവാര്‍ഡ് നൽകുന്നു. എൻ ഇ ഹരികുമാർ സമീപം

ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യുട്ടീവ് എഡിറ്റര്‍, മീഡിയവണ്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എന്നീ നിലകളില്‍ സിഎല്‍ തോമസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ദ ഐഡം (The Aidem) എന്ന ഓൺലൈൻ പോർട്ടലിന്റെ ചീഫ് എഡിറ്ററാണ്.

സെപ്റ്റംബർ 23 ന് കൊച്ചിയിൽ ഹോട്ടൽ ഗ്രാന്റ് ഹയത്തിൽ നടന്ന ചടങ്ങിൽ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മുന്‍ എംപിയുമായിരുന്ന ഡോ. സെബാസ്റ്റ്യന്‍ പോളാണ് അവാര്‍ഡ് വിതരണം നടത്തിയത്.

അഖില നന്ദകുമാര്‍ പുരസ്‌കാരം സ്വീകരിക്കുന്നു

സാറ്റ്‌ലൈറ്റ് ന്യൂസ് ചാനല്‍ വിഭാഗത്തില്‍ മികച്ച മാധ്യമ പ്രവര്‍ത്തകയ്ക്കുള്ള പുരസ്‌കാരം അഖില നന്ദകുമാര്‍ ഏറ്റുവാങ്ങി. വര്‍ധിച്ചുവരുന്ന മയക്കുമരുന്നുപയോഗം യുവജനങ്ങളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്ന സമഗ്രമായ റിപ്പോര്‍ട്ടുകളാണ് അഖില നന്ദകുമാറിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

കേബിള്‍ ടിവി ചാനലുകളിലെ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം കണ്ണൂര്‍ വിഷന്‍ ബ്യൂറോ ചീഫ് മനോജ് മയ്യില്‍ ഏറ്റുവാങ്ങി.

മനോജ് മയ്യില്‍ പുരസ്‌കാരം സ്വീകരിക്കുന്നു.

കേബിള്‍ ടിവി ചാനലുകളിലെ മികച്ച വാര്‍ത്താധിഷ്ഠിത പരിപാടിക്കുള്ള പുരസ്‌കാരം വയനാട് വിഷന്‍ ചാനലിലെ വി. കെ രഘുനാഥ് അവതരിപ്പിക്കുന്ന ട്രൂ സെന്‍സിനു ലഭിച്ചു.കേബിള്‍ ടിവി ചാനലുകളിലെ മികച്ച പ്രോഗ്രാം പ്രൊഡ്യൂസറിനുള്ള പുരസ്‌കാരം വയനാട് വിഷന്‍ ചാനലിലെ ശ്രുതി കെ ഷാജി ഏറ്റുവാങ്ങി. വേരുകള്‍ എന്ന പരിപാടിയാണ് ശ്രുതിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. കേബിള്‍ ടിവി ചാനലുകളിലെ മികച്ച വിഷ്വല്‍ എഡിറ്ററിനുള്ള പുരസ്‌കാരം വയനാട് വിഷന്‍ ചാനലിലെ തന്നെ സഞ്ജയ് ശങ്കരനാരായണനും മികച്ച ക്യാമറാ പേഴ്‌സണനുള്ള പുരസ്‌കാരം അനീഷ് നിളയും ഏറ്റുവാങ്ങി. ടിസിവി ന്യൂസ് തൃശ്ശൂര്‍ ബ്യൂറോ ചീഫ് മുകേഷ് ലാല്‍ പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി.

More Articles from

കാക്ക ബ്യുറോ

സി.എല്‍. തോമസിന് എന്‍.എച്ച്. അന്‍വര്‍ മാധ്യമ പുരസ്‌കാരം

ഇന്ത്യാ സഖ്യം ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാൻ: ബി ജെ പി

Latest Updates

  • ജെ.പിയെ ഉപയോഗിച്ച് ആർഎസ്എസ് ദേശീയ ശക്തിയായി: ആനന്ദ് പട്വർദ്ധൻ-2October 1, 2023
    (ആനന്ദ് പട്വർധന്റെ സിനിമകൾ കാലത്തിന്റെ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു. അസ്വസ്ഥമായ അധികാര വർഗത്തിന് […]
  • ഫ്രാൻസ് കാഫ്‌കOctober 1, 2023
    (കഥകൾ) ഫ്രാൻസ് കാഫ്‌കവിവർത്തനം: ബി നന്ദകുമാർ മാതൃഭൂമി ബുക്‌സ് വില: 152 രൂപ. […]
  • ചിത്ര ജീവിതങ്ങൾOctober 1, 2023
    (ഫിലിം/ജനറൽ) ബിപിൻ ചന്ദ്രൻ ലോഗോഡ് ബുക്‌സ് വില: 480 രൂപ. പ്രമേയപരമായി ഭിന്നമായിരിക്കെത്തന്നെ […]
  • ഇന്‍ഗ്‌മര്‍ ബെർഗ്മാൻOctober 1, 2023
    (ജീവിതാഖ്യായിക) എസ് ജയചന്ദ്രൻ നായർ പ്രണത ബുക്‌സ് വില: 250 രൂപ. അന്യാദൃശ്യമായിരുന്നു […]
  • മുക്തകണ്ഠം വികെഎൻOctober 1, 2023
    (ജീവിതാഖ്യായിക) കെ. രഘുനാഥൻ ലോഗോസ് ബുക്‌സ് വില: 500 രൂപ. ശരിക്കു നോക്ക്യാ […]
  • ലവ്ജിഹാദിലെ മുസ്ലിം വിദ്വേഷംOctober 1, 2023
    (കേരള സ്റ്റോറി, ഹിന്ദുത്വ, പിന്നെ മലയാളി സ്ത്രീയും എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗമാണിത്.) […]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven