മൂടിവെക്കലല്ല എഴുത്തിന്റെ ധർമം: ഊർമിള പവാർ

കാട്ടൂര്‍ മുരളി

പ്രശസ്ത മറാഠി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഊർമിള പവാർ കുട്ടനെയ്ത്ത് ഉപജീവനമാക്കിയ മഹാർ ജാതിയിൽ ജനിച്ച് അക്ഷരങ്ങളുടെ ലോകത്ത് എത്തിച്ചേർന്നതാണ്. അവരുടെ ആത്മകഥാപരമായ നോവലാണ് ആയ്ദാൻ. മൂന്നു തലമുറകളുടെ കഥ പറയുന്ന, വളരെ ചർച്ച ചെയ്യപ്പെട്ട ഈ പുസ്തകം ജാതി വ്യവസ്ഥയിലെയും ലിംഗവ്യവസ്ഥയിലെയും പ്രശ്‌നങ്ങൾ വിമർശനാത്മകമായി ഉയർത്തിക്കാട്ടി ചോദ്യം ചെയ്യുന്നതോടൊപ്പം സ്ര്തീയുടെ സ്വത്വം അടയാളപ്പെടുത്തുക കൂടി ചെയ്യുന്നു.

ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ആ മനുഷ്യന് മതവും ജാതിയും ഇല്ലായിരുന്നു. പിന്നീട് മനുഷ്യൻ അവന്റെ സൗകര്യത്തിനും താൽപര്യങ്ങൾ ക്കുമായി വിവിധ ശ്രേണികളിൽപ്പെട്ട മതങ്ങളും ജാതികളും സൃഷ്ടിച്ചു. അങ്ങനെ ഞാനൊരു മഹാർ ജാതിക്കാരിയായിപ്പോയി. മഹാരാഷ്ട്രയിൽ അയിത്തം കല്പിച്ച് അകറ്റി നിർത്തപ്പെട്ടിരുന്ന ചില അധ:കൃത ജാതികളിലൊന്നാണ് മഹാർ. ഇപ്പോഴും അങ്ങനെ തന്നെ. കൊങ്കൺ മേഖലയിലെ രത്‌നഗിരിയിലുള്ള പെൺസവെ്‌ള എന്ന ഉൾഗ്രാമത്തിലായിരുന്നു ഞങ്ങളുടെ താമസം. എല്ലാ താഴ്ന്ന ജാതിക്കാരും ആ ഗ്രാമത്തിലായിരുന്നു താമസം. ആർക്കും കൃഷിയോ കൃഷിയിടങ്ങളോ ഇല്ലായിരുന്നതിനാൽ അന്നത്തിന് വളരെ ബുദ്ധിമുട്ടായിരുന്നു. ഗ്രാമത്തിനു ചുറ്റുമുള്ള സവർണരുടെ ചൂഷണങ്ങളും പീഡനങ്ങളും ഗ്രാമവാസികൾക്ക് നിത്യവും ഏറ്റുവാങ്ങേണ്ടി വന്നു. ആറാം ക്ലാസ് വരെ പഠിച്ച അച്ഛൻ അവിടത്തെ ഒരു സ്‌കൂളിൽ അദ്ധ്യാപകനായി. അമ്മ നിരക്ഷരയായിരുന്നു. ഒരാൺകുട്ടിയും അവനു താഴെ അഞ്ച് പെൺകുട്ടികളുമടക്കം ആറ് മക്കളിൽ ഏറ്റവും ഇളയവളാണ് ഞാൻ. 1945 മെയ് ഏഴിനായിരുന്നു എന്റെ ജനനം. വിദ്യാഭ്യാസത്തിന്റെ മഹത്വവും അനിവാര്യതയും മന സ്സി ലാക്കിയ അച്ഛൻ ഞങ്ങളെ ഗ്രാമത്തിന് പുറത്ത് കൊണ്ടുവന്ന് പാർപ്പിക്കുകയും വളരെ ബുദ്ധിമുട്ടിയാണെങ്കിലും എല്ലാ മക്കളേയും സ്‌കൂളിൽ ചേർത്തു. ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. അങ്ങനെ ആറ് മക്കളെ പോറ്റി വളർത്താനുള്ള ഭാരം അമ്മയുടെ ചുമലിലായി. മുളചീകിമിനുക്കി അതുകൊണ്ട് മുറങ്ങളും കുട്ടകളുമൊക്കെ നെയ്യുകയല്ലാതെ മറ്റൊന്നും അറിയാത്ത അമ്മയോട് പട്ടിണി കിടന്നിട്ടായാലും മക്കളെ പഠിപ്പിക്കണമെന്ന് മരണത്തിനു മുമ്പ് അച്ഛൻ പറഞ്ഞിരുന്നു. അതിനാൽ ഞങ്ങളെ പോറ്റാനും പഠിപ്പിക്കാനും വേണ്ടി അമ്മ മുറങ്ങളും കുട്ടകളും നെയ്തുകൂട്ടി. കുട്ടകൾ നെയ്യാനും അവ ചന്തയിൽ കൊണ്ടുപോയി വിൽക്കാനും ഞങ്ങൾ അമ്മയെ സഹായിച്ചു. അതിനിടയിൽ 1956-ൽ ബാബാ സാഹേബ് അംബേദ്കർ ബുദ്ധമതം സ്വീകരിച്ച ശേഷം 57-ൽ ഞങ്ങളും ബുദ്ധമതത്തിൽ ചേർന്നു.

ഞങ്ങൾ എന്ന് പറഞ്ഞാൽ അയിത്തക്കാരായ മഹാർ ജാതിക്കാർ. കഷ്ടപ്പെട്ട് ജീവിക്കുമ്പോഴും ഞങ്ങൾ പഠിച്ചു. അച്ഛ െന്റ അച്ഛന്റെ ആഗ്രഹവും ബാബാ സാഹേബ് അംബേദ്കറുടെ ദർശങ്ങളുമായിരുന്നു ഞങ്ങൾക്ക് പ്രേരണയും പ്രചോദനവും. അങ്ങനെ പത്ത് പാസായ സഹോദരന് ഒരു ജോലി ലഭിച്ചു. അത് അമ്മയ്‌ക്കൊരു താങ്ങായി. തുടർന്ന് ഞങ്ങൾ പെൺകുട്ടികൾ ഓരോരുത്തരും പഠിച്ച് ചെറിയ ചെറിയ ജോലികൾ നേടി. അതിനിടയിൽ വിവാഹിതയായ ഞാൻ ഭർത്താവിനോടൊപ്പം മുംബൈ യിലെത്തി. അവിടെ എനിക്കും ഒരു ജോലി ലഭിച്ചു. ജോലിയിൽ തുടർന്നുകൊണ്ട് തന്നെ ഞാൻ സിദ്ധാർത്ഥ കോളേജിൽ നിന്ന് മറാഠി സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി. ഒപ്പം എഴുത്തും ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളും തുടങ്ങി. വെല്ലുവിളികൾ പലതും നേരിടേണ്ടി വന്നു.

കാട്ടൂർ മുരളി ഊർമിള പവാറുമൊത്ത്. . .

കാന്തിവിലി ഈസ്റ്റിൽ ദത്താനി പാർക്കിലുള്ള വിൽമർ അപ്പാർട്‌മെന്റിന്റെ ആറാംനില ഫ്‌ളാറ്റിലിരുന്നുകൊണ്ട് തന്റെ ആയ്ദാൻ എന്ന ബഹുചർച്ചിത ആത്മകഥയുടെ പിന്നാമ്പുറവാതായനങ്ങൾ തുറക്കുകയായിരുന്നു പ്രശസ്ത മറാഠി എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ ഊർമിള പവാർ. കുട്ട നെയ്ത്ത് ഉപജീവനമാക്കിയ രത്‌നഗിരിയിലെ മഹാർ കുടുംബത്തിൽ നിന്ന് എഴുത്തിലേക്കും ഫെമിനിസ്റ്റ് ആക്ടിവിസത്തിലേക്കും എത്തിച്ചേർന്ന അവരുടെ രൂപാന്തരയാതയ്രുടെ ഓർമകളാണ് ആയ്ദാൻ. ഒപ്പം മൂന്നു തലമുറകളുടെ കഥയും.

ഈ ആത്മകഥയിലൂടെ ജാതിവ്യവസ്ഥയിലേയും ലിംഗവ്യവസ്ഥയിലേയും പ്രശ്‌നങ്ങൾ വിമർശനാത്മകമായി ഉയർത്തിക്കാട്ടി ചോദ്യം ചെയ്യുന്നതോടൊപ്പം സ്ര്തീയുടെ സ്വത്വം അടയാളപ്പെടുത്തുക കൂടി ചെയ്യുന്നു ഊർമിള പവാർ. റിയലിസ്റ്റിക് ഫിക്ഷൻ രീതിയിൽ അവ്യാജവും ധീരവുമായ സ്പഷ്ടീകരണത്തോടെ തികച്ചും സത്യസന്ധമായ ആ ആത്മകഥയുടെ ആഖ്യാനം പച്ചയായ ജീവിതാനുഭവങ്ങളുടെ ഒരു കാഴ്ചപ്പെട്ടകമായിത്തീരുന്നു. ഇതിനുദാഹരണമാണ് ബാല്യം തൊട്ട് ഒരു സ്ര്തീക്ക് നേരിടേണ്ടി വരുന്ന ലൈംഗിക ചൂഷണങ്ങളും അടിച്ചർമത്തലുകളുമൊക്കെ സ്വന്തം അനുഭവത്തിലൂടെ വരച്ചു കാട്ടുന്ന ഊർമിള പവാർ നമ്മുടെ മാധവിക്കുട്ടി (കമലാദാസ്/സുരയ്യ)യേപ്പോലെ തന്നെ തന്റെ ആദ്യരാത്രിയിലെ അനുഭവങ്ങൾ പോലും മറച്ചു വയ്ക്കുന്നില്ലെന്നുള്ളത്.അതിനാൽ ഊർമിള പവാർ എന്ന ആത്മകഥാകാരിയോട് തന്നെ ചോദിക്കാം:

എന്താണ് ആയ്ദാൻ, ആത്മകഥയ്ക്ക്ആ പേര് നൽകാൻ കാരണം?

മുളകൊണ്ടുള്ള കുട്ട നെയ്ത്തിനെയാണ് ആയ്ദാൻ എന്ന് പറയുന്നത്. സൂക്ഷിച്ചുനോക്കിയാൽ ഞങ്ങളുടെ ഉപജീവനമാർഗമായിരുന്ന കുട്ടനെയ്ത്ത് അടിസ്ഥാനപരമായി ഒരു സർഗപ്രക്രിയയാണെന്ന് കാണാൻ കഴിയും. കർമം, പ്രതിബദ്ധത, സാക്ഷാത്കാരം അല്ലെങ്കിൽ ആവിഷ്‌കാരം എന്നിവയുടെ ഒരു സംയുക്ത പ്രതീകം കൂടിയാണത്. എഴുത്തും അതുപോലെ തന്നെ. ഒരു നെയ്ത്തുകാരിയിൽ നിന്നും എഴുത്തുകാരിയിലേക്കുള്ള എന്റെ യാത്രയിൽ യാദൃച്ഛികതകളല്ല. അതും ഒരു തരം നെയ്ത്തായിരുന്നു. ജീവിതത്തിന്റെ നെയ്ത്ത് എന്ന് പറയാം. അതൊരു അനിവാര്യതയായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെയാണ് ആത്മകഥക്ക് ആയ്ദാൻ എന്ന പേര് നൽകിയത്.

ആയ്ദാൻ എഴുതാനുണ്ടായ പ്രേരണ?

*എന്റെയും എന്നേപ്പോലുള്ളവരുടെയും ജീവിത യാഥാർത്ഥ്യങ്ങൾക്ക് നേരെ പിടിച്ച ഒരു കണ്ണാടിയാണ് ആയ്ദാൻ. മറ്റുള്ളവർക്കും അത് പ്രചോദനമാകട്ടെ എന്ന് കരുതി മാത്രമാണ് ആയ്ദാൻ എഴുതിയത്.

ആയ്ദാനിലെ ചില ഭാഗങ്ങൾ വിവാദാത്മകമായത് മന:പൂർവമായിരുന്നോ?

ഞാനെഴുതിയത് എന്റെ അനുഭവങ്ങളുടെ സത്യസന്ധമായ ഓർമകളാണ്. മൂടിവയ്ക്കലല്ല എഴുത്തിന്റെ
ധർമം. വെളിപ്പെടുത്തലാണ്. എന്നു വച്ചാൽ വിവാദമാക്കാൻ വേണ്ടിയായി ഒന്നും ഞാൻ എഴുതിയിട്ടില്ല എന്നർത്ഥം.

അടിസ്ഥാനപരമായി ഒരു കഥാസാഹിത്യകാരിയാണല്ലോ താങ്കൾ. എഴുത്തിന്റെ തുടക്കം എങ്ങിനെയായിരുന്നു?

കുട്ടകൾ നെയ്യുമ്പോൾ അമ്മ പല കഥകളും പറഞ്ഞുതരുമായിരുന്നു. അധ:സ്ഥിത ജാതിക്കാരായ ഞങ്ങളുടെ ഗ്രാമത്തിലെ ജനങ്ങളുടെ, പ്രത്യേകിച്ചും സ്ര്തീകളുടെ ജീവിതങ്ങൾ ചെറുപ്പം മുതൽ ശ്രദ്ധിക്കുമായിരുന്ന എന്നെ അവരുടെ പ്രശ്‌നങ്ങൾ വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുപോന്നു. വലുതായപ്പോൾ അവരുടെ ശക്തി മനസിലാക്കി. അങ്ങനെ അവർക്ക് പകരം
ഞാൻ അവരെക്കുറിച്ച് എഴുതി. പക്ഷേ വളരെ വൈകിയാണ് ഞാൻ എഴുതാൻ തുടങ്ങിയത്. കാരണം എന്റെ ശ്രദ്ധ വായനയിലായിരുന്നു. ബാബാസാഹേബിന്റെ ആത്മകഥയും ബുദ്ധകഥകളുമൊക്കെ ഞാൻ വായിച്ചു. ആ വായനയിലൂടെ പല അറിവുകളും നേടി. ബുദ്ധകഥകൾ വിവർത്തനം ചെയ്തു. അതി
നിടയിൽ പലതും എഴുതി നോക്കി. അതിൽ കഥയാണ് എനിക്ക് വഴങ്ങുന്ന മാധ്യമമെന്നു തോന്നി. ‘സഹാവെ ബോട്ട്’ എന്ന കഥ സംവദിനി മാസികയുടെ ദീപാവലി പതിപ്പിൽ അച്ചടിച്ചുവന്ന ശേഷം ലഭിച്ച പ്രതികരണം ചെറുകഥാരംഗത്ത് തുടരാൻ എനിക്ക് പ്രേരണയും പ്രചോദനവുമായി.
മുംബൈയിൽ ജോലി ചെയ്യുമ്പോഴാണ് എഴുതിത്തെളിയാൻ കൂടുതൽ അവസരം ലഭിച്ചത്.

ആ കഥയിലൂടെ എന്താണ് പറയാനുദ്ദേശിച്ചത്?

‘സഹാവെ ബോട്ട്’ എന്നാൽ ആറാമത്തെ വിരൽ എന്നാണർത്ഥം. കേന്ദ്രകഥാപാത്രമായ ഒരു സ്ര്തീഗർഭിണിയാകുമ്പോൾ അവളുടെ ചാരിത്ര്യത്തിൽ ഭർത്താവ് സംശയിക്കുന്നു. അതിനെ
ചൊല്ലി നിത്യവും കുടുംബത്തിൽ വഴക്കും വക്കാണവും നടക്കുന്നു. അതിനിടയിൽ അവൾ കൈകളിൽ ആറ് വിരലുകൾ ഉള്ള ഒരു കുഞ്ഞിനെ പ്രസവിക്കുകയും പ്രസവത്തിനിടയിൽ മരണമടയുകയും
ചെയ്യുന്നു. പ്രസവിച്ചു വീണ കുഞ്ഞിന്റെ കൈവിരലുകൾ കാണുന്ന ഭ ർത്താവ് ഒരു നടു ക്കത്തോടെ
അവളുടെ ചാരിത്ര്യത്തിൽ സംശയിച്ചതിന് സ്വയം പശ്ചാത്തപിക്കുന്നു. കാരണം, അയാൾക്കും കൈകളിൽ
ആറ് വിരലുകളുണ്ടായിരുന്നു. ഭർത്താക്കന്മാർക്ക് ഭാര്യമാരുടെ ചാരിത്ര്യത്തിലുണ്ടാകുന്ന സംശയത്തെ ഇതി വൃത്തമാക്കി എഴുതിയതാണത്.

കഥകൾ സന്ദേശവാഹികളായിരിക്കണമെന്ന് കരുതുന്നുണ്ടോ?

എന്ന് ഞാൻ കരുതുന്നില്ല. പക്ഷേ, സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കാൻ കഴിയുന്നതായിരിക്കണമെന്ന് ഞാൻ പറയും. അതോടൊപ്പം തന്നെ പാലിൽ പഞ്ചസാര എന്ന പോലെ അതിൽ കലയുടെ അംശവും ഹ്യൂമാനിസവും വേണം. അല്ലെങ്കിൽ അത് വെറും മുദ്രാവാക്യമോ പബ്ലിസിറ്റിയോ ആയിത്തീരും.


താങ്കളുടെ ‘കവച്’ എന്ന കഥയും വിവാദം സൃഷ്ടിക്കുകയുണ്ടായല്ലോ?

ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും മാമ്പഴം വിൽക്കാൻ പോകുമായിരുന്ന സ്ര്തീകളുടെ കഥയാണ് ‘കവച്’. മാമ്പഴം വാങ്ങാനെന്ന വ്യാജേന അവരെ സമീപിക്കുന്ന പുരുഷവർഗത്തിന്റെ പെരുമാറ്റങ്ങളും സ്വഭാവരീതികളും ആ കഥയിൽ തുറന്നു കാട്ടിയത് പലർക്കും സഹിച്ചില്ല. ആ കഥ പിന്നീട് എസ്.എൻ.ഡി.ടി. യൂണിവേഴ്‌സിറ്റി പാഠപുസ്തകമാക്കിയപ്പോൾ ആർ.എസ്.എസ്സുകാരും എതിർത്തു.

പെണ്ണെഴുത്ത്/ ആണെഴുത്ത്‌എന്നൊക്കെ പറയുന്നതിനോട് എന്താണഭിപ്രായം?

ആരെഴുതിയാലും എഴുത്ത് എഴുത്ത് തന്നെ. അതേസമയം പുരുഷനെ അപേക്ഷിച്ച് പെണ്ണി ന്റെ കഴ ിവ്, അവളുടെ വികാരങ്ങൾ, ശാരീരിക ധർമങ്ങ ൾ, പ്രശ്‌നങ്ങ ൾ, ചിന്തകൾ എന്നിവയിൽ വ്യത്യാസം കാണും. ആ വ്യത്യാസം എഴുത്തിലും ഉണ്ടാകും.

ആക്ടിവിസത്തിലേക്ക് പ്രവേശിക്കാനുള്ള പ്രേരണ?

വർഗം, മതം, ലിംഗം എന്നിങ്ങനെ പല അടിസ്ഥാനത്തിലുമുള്ള മുൻവിധികളോടെ സ്ത്രീകൾക്ക് നേരെ പൊതുവേയും ദളിത് സ്ര്തീകൾക്ക് നേരെ പ്രത്യേകിച്ചും നടന്നു വരുന്ന സമൂഹത്തിലെ വിവേചനപരമായ പെരുമാറ്റങ്ങളെ നിരുത്സാഹപ്പെടുത്താൻ എഴുത്ത് മാത്രം പോര പ്രവർത്തനം കൂടി വേണമെന്ന തിരിച്ചറിവും ലക്ഷ്യവുമായിരുന്നു. ആക്ടിവിസത്തിലേക്ക് എന്നെ നയിച്ചത്.

തുടക്കം എങ്ങനെയായിരുന്നു?

മുംബൈയിലെത്തിയശേഷമാണ് അതിനായി ഇറങ്ങിത്തിരിച്ചത്. ജോലിക്കിടയിൽ ഇവിടത്തെ സിദ്ധാർത്ഥ കോളേജിൽ ചേർന്ന ഞാൻ ആദ്യം അ ം േബ ദ ് ക ർ ്രപസ്ഥാനത്തിൽ സ്ര്തീകളുടെ പങ്കാളിത്തത്തെക്കുറിച്ചും ആ സ്ര്തീകൾ ആരൊക്കെയായിരുന്നുവെന്നതിനെ ക്കു റ ിച്ചും ഗവേഷണം നടത്താൻ തീരുമാനിച്ചു. ഒരു ദളിത് സ്ര്തീയായ ഞാൻ ഗവേഷണം നടത്തുന്നതിലുള്ള അസൂയകൊണ്ടായിരിക്കാമെന്നു തോന്നുന്നു, കാരണമൊന്നും വ്യക്തമാക്കാതെ അവരതിന് അനുവദിച്ചില്ല. പകരം സാഹിത്യം ചെയ്താൽ മാത്രം മതിയെന്ന് നിഷ്‌കർഷിച്ചു. അങ്ങനെ സാഹിത്യമെടുത്ത ഞാൻ പിന്നീടത് സ്വയം തിരഞ്ഞു പിടിച്ചു. അമീഹി ഇതിഹാസ് ഘഡവല എന്ന പുസ്തകം അതിെന്റ ശ്രമഫലമാണ്. പല വനിതാസംഘടനകളിലും അന്ന് സ്ര്തീകളില്ലായിരുന്നു. അതിനാൽ സ്ര്തീകളുടെ ശബ്ദവും സാന്നിദ്ധ്യവും വിളിച്ചറിയിക്കുന്ന സംഘടനകൾക്ക് രൂപം നൽകാനുള്ള കൂട്ടായ്മകളിൽ പങ്കാളിയായി. അതിലൊന്നാണ് സംവദനി ദളിത് സ്ത്രീ സാഹിത്യ മഞ്ച്. അതോടൊപ്പം തന്നെ ദളിത് ബഹുജൻ മഹിളാ വികാസ് മഞ്ച്, സ്ര്തീശക്തി, ആകാർ കൊങ്കൺ ദളിത് മഹിളാ സാഹിത്യ സംഘടന, കൊങ്കൺ സാഹിത്യ അഭിയാൻ, തഥാഗത് കൾച്ചറ ൽ സെന്റർ തുടങ്ങി പല പ്രമുഖ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.

ഇന്നത്തെ ജാതിവ്യവസ്ഥകളോട്എങ്ങനെ പ്രതികരിക്കും?

ജാതിയും അതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും മനുഷ്യർ സ്വയം നിർമിച്ചതാണ്. ഏത് ജാതിയിലായാലും മനുഷ്യൻ മനുഷ്യനാണെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടും ഒരു ജാതിയുടെ പുരോഗതിക്ക് മറ്റുള്ളവർ അനുവദിക്കുന്നില്ല. ഒരുതരം ഇരട്ടത്താപ്പ് സ്വഭാവമാണ് ഇന്നും സമൂഹത്തിനുള്ളത്. ആ മനോഭാവം മാറേണ്ടിയിരിക്കുന്നു.

ജാതിയുടെ പേരിലുള്ള സംവരണങ്ങളെ എങ്ങനെ വിലയിരുത്തും?

സംവരണങ്ങളെ പലരും വിമർശിക്കുന്നത് കേൾക്കാറുണ്ട്. സംവരണം എന്തിനാണെന്നതിനെക്കുറിച്ച് അറിയാതെയോ ആലോചിക്കാതെയോ ഉള്ള വിമർശനങ്ങളാണവ. വാസ്തവത്തിൽ പിന്നിലാക്കപ്പെട്ട സമാജങ്ങളെ മുൻനിരയിൽ കൊണ്ടുവരാൻ സംവരണത്തിനു സാധിക്കും.

ദളിതർ അംബേദ്കർ മാർഗം സ്വീകരിച്ച ശേഷം അവരിൽ മാറ്റമുണ്ടായിട്ടുണ്ടെന്നു പറയാമോ?

ദളിതരിൽ പൂർണമായൊരു ബോധവത്കരണം ഇപ്പോഴും ആയിട്ടില്ല. അവർ സ്വയം മാറാൻ ശ്രമിക്കുന്നില്ല. ആ പഴയ വിഷം, അതായത്, ഭയവും അപകർഷതയും ഇപ്പോഴും മനസ്സിൽ
കൊണ്ടുനടക്കുന്നവരുണ്ട്. ബാബാ സാഹേബ് കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു.

എഴുത്തുകാരിയും ആക്ടിവിസ്റ്റുമായി പേരെടുത്ത ശേഷവും താഴ്ന്ന ജാതിയിൽ ജനിച്ചതിെന്റ പേരിൽ നേരിടേണ്ടിവന്ന മറക്കാനാവാത്ത അനുഭവങ്ങൾ?

*വഷങ്ങൾക്ക് മുമ്പ് നടന്നതാണ്. എന്റ ഇളയ മകളുടെ പിറന്നാളാഘോഷം ഞങ്ങളുടെ അന്നത്തെ വാടകവീട്ടിൽ വച്ച് നടത്തുകയുണ്ടായി. മകളുടെ കൂട്ടുകാരെല്ലാ എത്തിയിരുന്നു. അവർക്കെല്ലാം കേക്കും മറ്റും നൽകി സന്തോഷിപ്പിച്ചു. ഒടുവിൽ അവർ തിരിച്ചു പോകാൻ നേരം അവരുടെ വീടുകളിലേക്കും കൊടുത്തയച്ചു. എന്നാൽ കുറച്ചു കഴിഞ്ഞ് മകളുടെ അടുത്ത കൂട്ടുകാരിയുടെ അമ്മ ഞങ്ങളുടെ വീട്ടു വാതുക്കലെത്തി മേലാൽ മറാത്തക്കാരിയായ തന്റെ മകൾക്ക് മഹാർ ജാതിക്കാരായ നിങ്ങളുടെ വീട്ടിൽ നിന്ന് ഒന്നും തിന്നാൻ കൊടുക്കരുതെന്ന് എനിക്ക് താക്കീത് നൽകി. ചെറുപ്പത്തിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നും എന്നെ കരയിക്കാറുള്ള ആ സംഭവം മറക്കാനാവാത്തതാണ്.

ഇന്നത്തെ മറാഠി സാഹിത്യരംഗത്തെക്കുറിച്ച്?

കഥയിലായാലും കവിതയിലായാലും പുതിയ തലമുറക്കാരായ ധാരാളം എഴുത്തുകാർ മറാഠി സാഹിത്യ
രംഗത്തുണ്ട്. അവർ കാലത്തിനനുസരിച്ച് വ്യത്യസ്തങ്ങളായ സാഹിത്യരചനകൾ നടത്തുകയും ചെയ്യുന്നു.

എഴുത്തിലും ആക്ടിവിസത്തിലും നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി?

വീട് അല്ലെങ്കിൽ കുടുംബം തന്നെയായിരുന്നു എനിക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി. എഴുത്തുകാരിയും ആക്ടിവിസ്റ്റുമെന്ന നിലയിൽ എനിക്കെന്റെ കുട്ടികൾക്ക് വേണ്ടത്ര സ്‌നേഹവും പരിചരണവും നൽകാനായില്ല. എങ്കിലും ഞാൻ എഴുതുന്നത് അവർക്ക് ഇഷ്ടമായിരുന്നു. പക്ഷേ, ഞാ
എം.എ. യ്ക്ക് പഠിച്ചതും പുറത്തു പോകുന്നതും എഴുതുന്നതുമൊക്കെ ഭർത്താവിന് ഇഷ്ടമായിരുന്നില്ല. ഒരു സർക്കാർ ജോലിക്കാരനായ തന്നേക്കാൾ പേരും പ്രശസ്തിയും തെന്റ ഭാര്യ നേടുന്നതിലുള്ള ഈഗോയായിരുന്നു അദ്ദേഹത്തിന്. പിന്നീട് പുറത്ത് പോകാതെ വീട്ടിലിരുന്ന് എഴുതിയാൽ മാത്രം മതിയെന്നായി അദ്ദേഹം. ഒരു വ്യക്തിയെന്ന നിലയിൽ എന്നോട് തന്നെ നീതി പുലർത്തണമെന്നാഗ്രഹിച്ച ഞാൻ വീട്ടിലിരുന്നാൽ അറിവ് ലഭിക്കില്ലെന്ന് വാദിച്ചു. ഇതിനെചൊല്ലി പലപ്പോഴും പ്രശ്‌നങ്ങളുണ്ടാകുമായിരുന്നു.

ജീവിതം എന്നെ പലതും പഠിപ്പിച്ചു. പലതും കാണിച്ചു തന്നു. ചോരയൊലിക്കുന്നത് വരെ അതെനിക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു. എത്ര കാലംവരെയാണ് ഞാൻ ജീവിക്കാൻ പോകുന്നതെന്നോ ഏത് തരം ജീവിതമായിരിക്കും >നേരിടേണ്ടി വരികയെന്നോ എനിക്കറിയില്ലായിരുന്നു. എന്നാൽ എന്തുതന്നെയായാലും ഞാനതിനെ നേരിടാൻ തയ്യാറായിരുന്നു. അതാണ് ജീവിതം എന്നെ പഠിപ്പിച്ചത്. ഇപ്പോൾ ഞാൻ ഇവിടെ വരെ എത്തി. എഴുത്തുകാരിയും ആക്ടിവിസ്റ്റുമാകാൻ കഴിഞ്ഞ തിൽ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. ഇതിനെല്ലാം എന്നെ പ്രാപ്തയാക്കിയത് വിദ്യാഭ്യാസമാണ്. അതുകൊണ്ടുതന്നെയാണ് ആ രൂപാന്തരം ഒരു അനിവാര്യതയായിരുന്നുവെന്ന് എനി ക്ക് പറയാനുള്ളത്. അല്ലെങ്കിൽ എന്റെ അമ്മയെപ്പോലെ ഞാനും ഒരു കുട്ടനെയ്ത്തുകാരി ഒതുങ്ങിപ്പോകുമായിരുന്നു

ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ വർദ്ധിച്ചു വരുന്ന ആക്രമണങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

തിരിച്ചറിവുകൾ നമ്മെ അസ്വസ്ഥരാക്കുമ്പോഴാണ് അവ അഭിപ്രായങ്ങളായി പുറത്ത് വരാറ്. അഭിപ്രായം ആരുടേയും കുത്തകയല്ല. എന്നാൽ അഭിപ്രായങ്ങൾ പലപ്പോഴും അപ്രിയസത്യ ങ്ങ ള ാ േയ ക്കാ ം. എഴ ുത്ത്അ തിനുള്ള മാധ്യമങ്ങളിൽ ഒന്നാണ്. നമ്മുടെ ഭരണഘടനയിൽ അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കുന്നുമുണ്ട്. എന്നിരുന്നിട്ടും അഭി പ്രായങ്ങളോട് സഹിഷ്ണുത കാണിക്കാതെ അതിനു നേരെയുള്ള കടന്നാക്രമണം സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമാണ്. എങ്കിൽ പിന്നെ സ്വാതന്ത്ര്യത്തിന്റെ അർത്ഥമെന്താണ്? ഇത് പല ആശങ്കകൾക്കും ഇട നൽകുന്നു

അതിന്റെ പേരിൽ പലരും തങ്ങൾക്കു ലഭിച്ച അവാർഡുകൾ തിരിച്ചു നൽകവരികയാണല്ലോ?

അതൊരു പ്രതിഷേധ സൂചനയാണ്. എഴുത്ത് നന്നായി തോന്നിയതുകൊണ്ടോ ഇഷ്ടപ്പെട്ടതു കൊണ്ടോ ആണല്ലോ നിങ്ങൾ പുരസ്‌കാരങ്ങൾ നൽകിയത്. എന്നാൽ അങ്ങനെയുള്ള എഴുത്തുകാർക്ക് നേരെ നടക്കുന്ന കടന്നാക്രമണങ്ങള ഒഴിവാക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ പിന്നെ ആ പുരസ്‌കാരങ്ങൾക്ക് എന്ത് വില? മഹാരാഷ്ട്രയിൽ നിന്ന് സംഭാജി ഭഗത്, പ്രജ്ഞ പവാർ അടക്കം ഞങ്ങൾ ഒമ്പതുപേർ അവാർഡുകൾ തിരിച്ചു നൽകുകയുണ്ടായി. അതിൽ കവിഞ്ഞ്എന്ത് ചെയ്യാൻ കഴിയും?

ഇപ്പോഴും എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടോ?

എനിക്ക് 71 വയസായി. ഇപ്പോഴും പല വർത്തമാനപത്രങ്ങളിലും ആനുകാലികങ്ങളിലും ഞാൻ എഴുത്ത്തുടരുന്നു. അതെല്ലാം കഥകളാവണമെന്നില്ല. കഥകളെഴുതാൻ ഇനി പുതിയ എഴുത്തുകാരുണ്ടല്ലൊ. അതേസമയം ദളിതരുടെ ഭാഷാ ശൈലിയിൽ അവരുടെ അനുഷ്ഠാനങ്ങളെക്കുറിച്ച് ഒരു പുസ്തകമെഴുതുന്നതിന്റെ പണിപ്പുരയിലുമാണ്ഞാനിപ്പോൾ.

ഒരു സ്ര്തീയും എഴുത്തുകാരിയും ആക്ടിവിസ്റ്റും കുടുംബിനിയുമെന്ന നിലയിൽ ഇപ്പോൾ സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ എന്ത് തോന്നുന്നു?

ജീവിതം എന്നെ പലതും പഠിപ്പിച്ചു. പലതും കാണിച്ചു തന്നു. ചോരയൊലിക്കുന്നത് വരെ അതെനിക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു. എത്ര കാലംവരെയാണ് ഞാൻ ജീവിക്കാൻ പോകുന്നതെന്നോ ഏത് തരം ജീവിതമായിരിക്കും നേരിടേണ്ടി വരികയെന്നോ എനിക്കറിയില്ലായിരുന്നു. എന്നാൽ എന്തുതന്നെയായാലും ഞാനതിനെ നേരിടാൻ തയ്യാറായിരുന്നു. അതാണ് ജീവിതം എന്നെ പഠിപ്പിച്ചത്. ഇപ്പോൾ ഞാൻ ഇവിടെ വരെ എത്തി. എഴുത്തുകാരിയും ആക്ടിവിസ്റ്റുമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. ഇതിനെല്ലാം എന്നെ പ്രാപ്തയാക്കിയത് വിദ്യാഭ്യാസമാണ്. അതുകൊണ്ടുതന്നെയാണ് ആ രൂപാന്തരം ഒരു അനിവാര്യതയായിരുന്നുവെന്ന് എനിക്ക് പറയാനുള്ളത്. അല്ലെങ്കിൽ എന്റെ അമ്മയെപ്പോലെ ഞാനും ഒരു കുട്ട നെയ്ത്തുകാരി മാത്രമായി ഒതുങ്ങിപ്പോകുമായിരുന്നു.