• About WordPress
    • WordPress.org
    • Documentation
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Premium
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    ▼
    • Writers
Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

മൂഢസ്വർഗത്തിൽ നമുക്കും ജീവിക്കാം

മോഹന്‍ കാക്കനാടന്‍ November 6, 2016 0

ഈ ലക്കം കാക്ക തികച്ചും ‘ആം ചെയർ’ ജേർണലിസമാണ്. അതായത് ഇപ്പോൾ നമ്മുടെ പത്രക്കാരെല്ലാം ചെയ്യുന്ന ‘തടി’ കേടാവാതെയുള്ള പത്രപ്രവർത്തനം. നമുക്ക് ഗഡ്ചിരോളിയിലും ബസ്തറിലും എന്തു സംഭവിക്കുന്നു എന്നറിയണ്ട; കാശ്മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ‘ഭീകരവാദി’യുടെ സാധാരണ കുടുംബ പശ്ചാത്തലമോ അവന്റെ പെങ്ങൾക്ക് നേരിട്ട അപമാനമോ അറിയണ്ട, മിസോറാമിൽ 12 വർഷമായി സമരം ചെയ്യുന്ന ഇറോം ഷർമിളയുടെ കാര്യങ്ങളോ ഇപ്പോഴും, ഒരു മലയാളി പ്രതിരോധമന്ത്രിയായിട്ടും, പിൻവലിക്കാത്ത നിയമ കുരുക്കുകളോ അറിയണ്ട; നമുക്കിവിടെ സരിതമാരും ശാലുമാരുമുണ്ട്. നമ്മുടെ മാധ്യമങ്ങൾക്ക് പി.ജെ. കുര്യനും
ഇപ്പോൾ ജോസ് തെറ്റയിലുമുണ്ട്. മലയാളിയെ മൂഢസ്വർഗത്തിൽ സദാചാരത്തിന്റെ തണലിൽ കെട്ടിയിടുന്ന മാധ്യമങ്ങൾ. കണ്ണു തുറന്ന് ചുറ്റും നോക്കാൻ എല്ലാവർക്കും പേടിയാണ്. കാരണം, എല്ലാവരും കണ്ണു തുറക്കുമ്പോൾ കാണുന്നത് ഭരണത്തിന്റെ അപ്പക്കഷണങ്ങളാണ്.

ഗഡ്ചിരോളിയിലേക്ക് ഒരു യാത്ര പരിപാടിയിട്ടപ്പോൾ അടുത്ത സുഹൃത്തുക്കളായ ഉന്നതതല പോലീസ് ഉദ്യോഗസ്ഥർ പോലും പറഞ്ഞത് ആ യാത്ര മാറ്റിവയ്ക്കാനാണ്. പ്രത്യേകിച്ചും ബസ്തറിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ. ഒരു പോലീസ് തിരിച്ചറിയൽ കാർഡ് കൊണ്ട് പരിഹരിക്കാവുന്നതല്ല ഗഡ്ചിരോളിയിലേക്കുള്ള യാത്ര. അവിടെ ഐ.ബി. ഉണ്ട്, സി.ബി.ഐ. ഉണ്ട്, ഇതൊന്നുമല്ലാത്ത സ്‌പെഷ്യൽ ഫോഴ്‌സ് ഉണ്ട്. ഇവയെല്ലാം മറികടന്ന് ഗഡ്ചിരോളിയിലെത്താൻ ആർക്കാണ് ധൈര്യം? ഇത് വായിക്കുമ്പോൾ നമുക്കു തോന്നും ഗഡ്ചിരോളി അഫ്ഗാനിസ്ഥാനിലോ ഇറാക്കിലോ ആണെന്ന്. മഹാരാഷ്ട്രയിൽ ഞങ്ങൾ സ്ഥിരതാമസമാക്കിയ മുംബയിൽനിന്ന് വെറും
900 കിലോമീറ്റർ ദൂരെയുള്ള സ്ഥലം! ഇവിടെയെത്താൻ പാസ്‌പോർട്ടും വിസയുമൊന്നും വേണ്ട. പക്ഷെ, വീട്ടിൽ പറഞ്ഞിട്ട് പോകണമെന്നു മാത്രം.

നമ്മൾ നെഞ്ചേറ്റിയ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സ്വാധീനമുള്ളതിനേക്കാൾ, അതായത്, ഒരു ലക്ഷം സ്‌ക്വയർ കിലോമീറ്ററിലധികം പ്രദേശം, ഇപ്പോഴും തങ്ങളുടെ വരുതിയിലുള്ള, മാവോയിസ്റ്റ് റിബൽ കമ്മ്യൂണിസ്റ്റ് സംഘടനകൾക്ക് നമ്മൾ എന്തിന്
പ്രാധാന്യം കൊടുക്കുന്നുവെന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഒരു ‘റെഡ് കോറിഡോർ’ എങ്ങനെ അവർക്ക് ഉണ്ടാക്കാനായി? ഉണ്ടയില്ലാത്ത തോക്കുമായി ‘ഞങ്ങളിപ്പോഴും ഒളിവിലാണ്’ എന്ന് സ്വയം വീമ്പിളക്കുന്ന കേരളത്തിലെ പുതു നക്‌സലൈറ്റ് നേതാ
ക്കൾക്ക് ഒരിക്കലെങ്കിലും പോലീസിന്റെയോ അധികാരികളുടെയോ പീഡനങ്ങൾ സഹിക്കേണ്ടിവന്നിട്ടുണ്ടോ?

ഗഡ്ചിരോളിയിലും ഛത്തിസ്ഗഡിലുമെന്നല്ല, നമ്മൾ മുൻപ് പ്രസ്താവിച്ച ‘റെഡ് കോറിഡോറി’ലും നമ്മെ എതിരേൽക്കുന്നത് പട്ടിണിയും തൊഴിലില്ലായ്മയും വികസനമില്ലായ്മയുമാണ്. ഒറീസയിൽനിന്നും ബിഹാറിൽനിന്നും കൂലിപ്പണിക്കാരെ ഇറക്കി റബ്ബറു വെട്ടിക്കുന്ന മലയാളിക്ക് മനസിലാവുന്നതല്ല വിശപ്പിന്റെ ഈ തത്വശാസ്ര്തം. ഇരുപതും മുപ്പതും കിലോമീറ്ററുകൾ താണ്ടി, തങ്ങളുടെ കുഞ്ഞുങ്ങളെ വീട്ടിൽ ഒറ്റയ്ക്കാക്കിയിട്ട് സർക്കാരിന്റെ റേഷൻ വാങ്ങാൻ പോകുന്ന ഝാർഖണ്ഡിലെയും ഛത്തിസ്ഗഡിലെയും സാധാരണക്കാരന് ഇത് മനസിലാകും; തങ്ങളുടെ സഹോദരിമാരെ അധികാരഭ്രാന്തന്മാർ ബലാത്കാരം ചെയ്യുന്നത്
കാണേണ്ടിവരുന്ന ഈ വനപ്രദേശങ്ങളിലെ ആദിവാസികൾക്ക് ഇത് മനസിലാവും; പിഞ്ചുകുഞ്ഞുങ്ങളെപോലും രാജ്യദ്രോഹികളെന്ന് മുദ്രകുത്തി കൊല്ലുന്നതിന് ദൃക്‌സാക്ഷികളാകുന്ന അമ്മമാർക്ക് ഇത് മനസിലാകും.

പിന്നെ ചിലർക്കു കൂടി മനസിലാകും; ഹൃദയത്തിൽ ഇപ്പോഴും നന്മ സൂക്ഷിക്കുന്ന സാധാരണക്കാരായ ചില മനുഷ്യർക്ക്. ഇന്ത്യയുടെ മധ്യദേശങ്ങൾ ഇപ്പോഴും പുകയുകയാണ്. ബഹുരാഷ്ട്ര കുത്തകകൾക്ക് തീറെഴുതി കൊടുത്ത പ്രദേശങ്ങളിലെ
ഗോത്രവർഗക്കാർ തങ്ങളുടെ ജീവനാംശത്തിനുവേണ്ടിയാണ് സമരം ചെയ്യുന്നത്. ഈ സമരങ്ങളെ വെറും വിഭാഗീയ ചിന്താഗതിയായി എഴുതിത്തള്ളാതെ ഇവിടെയുള്ള കാതലായ പ്രശ്‌നങ്ങൾ എന്താണെന്ന് പഠിച്ച് നടപടികളെടുത്താൽ മാത്രമേ ഈ പ്രദേശത്ത് നടമാടുന്ന അരുംകൊലകൾക്ക് ഒരന്ത്യമുണ്ടാവുകയുള്ളൂക്ല

Related tags : GadchirolimaoistNaxalism

Previous Post

കാത്തിരിപ്പ്

Next Post

വേനലറുതിയിൽ ബംഗാളിൽ

Related Articles

mukhaprasangam

ജെ. ഡെയുടെ കൊലപാതകം ഉയർത്തുന്ന ചോദ്യങ്ങൾ

mukhaprasangam

ഇടതുപക്ഷത്തിന്റെ കാഴ്ചകൾക്ക് മങ്ങലേൽക്കുമ്പോൾ

mukhaprasangam

സാഹിത്യത്തിലെ സ്ത്രീ ശക്തി

mukhaprasangam

സ്ത്രീപീഡനത്തിനെതിരെ നിയമം ശക്തമാകണം

mukhaprasangam

പ്രസക്തി നശിക്കുന്ന ഇടതുപക്ഷം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles from

മോഹന്‍ കാക്കനാടന്‍

വൃദ്ധസദനങ്ങൾക്ക് ഒരാമുഖം

കരുവന്നൂർ ബാങ്ക് അന്വേഷണം ഫലം കാണുമോ?

സാരിത്തുമ്പിൽ കുരുങ്ങിയ പ്രബുദ്ധ കേരളം

മതരാഷ്ട്രീയത്തിനെതിരെ അവബോധം വളർത്തണം

എൻ. കെ.പി. മുത്തുക്കോയ: വരയും ജീവിതവും

തുടർഭരണം യാഥാർത്ഥ്യമാകുമ്പോൾ

കൊറോണയും ആസന്നമായ പട്ടിണി മരണങ്ങളും

ഇന്ത്യയ്ക്കുമേൽ പടരുന്ന കരിനിഴൽ

രാജ്യത്തെ തകർക്കുന്ന സാമ്പത്തിക പ്രതിസന്ധി

ഇടതുപക്ഷത്തിന്റെ കാഴ്ചകൾക്ക് മങ്ങലേൽക്കുമ്പോൾ

നമുക്കുവേണ്ടിയാകട്ടെ നമ്മുടെ ഓരോ വോട്ടും

കഥാപതിപ്പും അഞ്ചാമത് ഗെയ്റ്റ്‌വെ ലിറ്റ് ഫെസ്റ്റും ഭക്തി രാഷ്ട്രീയവും

വേണം നമുക്ക് ഉത്തരവാദിത്തമുള്ള സമൂഹ മാധ്യമങ്ങൾ

സദാചാരവാദികളും സാഹിത്യവും

ഭാഷയ്ക്ക് ഉണർവ് ഉണ്ടാകുമ്പോൾ

സാഹിത്യത്തിലെ സ്ത്രീ ശക്തി

വർഗീയ ഫാസിസ്റ്റു ശക്തികളെ തിരിച്ചറിയാൻ വൈകരുത്

മതേതരശക്തികൾ ദുർബലമാവുമ്പോൾ

ജലസാക്ഷരതയും സംരക്ഷണവും

ഒടുവിൽ നിങ്ങളെ തേടിയെത്തുമ്പോൾ..

ആത്മഹത്യാമുനമ്പിൽ എത്തപ്പെട്ടവർ

ദലിത് രാഷ്ട്രീയത്തിന് പുതിയ ദിശാമുഖം

മൂഢസ്വർഗത്തിൽ നമുക്കും ജീവിക്കാം

സ്ത്രീപീഡനത്തിനെതിരെ നിയമം ശക്തമാകണം

വിസ്മൃതിയിലാവുന്ന വംശപ്പെരുമകൾ

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും

വരള്‍ച്ചയില്‍ വലയുന്ന മറാത്ത്‌വാഡ

കശ്മീർ പ്രതിസന്ധി എത്രത്തോളം

കാവിയുടെ കടന്നാക്രമണങ്ങൾ

പ്രസക്തി നശിക്കുന്ന ഇടതുപക്ഷം

സ്ത്രീസുരക്ഷയും നിയമരൂപീകരണവും

ജെ. ഡെയുടെ കൊലപാതകം ഉയർത്തുന്ന ചോദ്യങ്ങൾ

ഇനിയും പഠിക്കാത്ത മുംബയ് നാടകവേദി

മലയാള സിനിമയിലെ നൂതന തരംഗം

ആശംസകളോടെ…

Latest Updates

  • ജെ.പിയെ ഉപയോഗിച്ച് ആർഎസ്എസ് ദേശീയ ശക്തിയായി: ആനന്ദ് പട്വർദ്ധൻ-2October 1, 2023
    (ആനന്ദ് പട്വർധന്റെ സിനിമകൾ കാലത്തിന്റെ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു. അസ്വസ്ഥമായ അധികാര വർഗത്തിന് […]
  • ഫ്രാൻസ് കാഫ്‌കOctober 1, 2023
    (കഥകൾ) ഫ്രാൻസ് കാഫ്‌കവിവർത്തനം: ബി നന്ദകുമാർ മാതൃഭൂമി ബുക്‌സ് വില: 152 രൂപ. […]
  • ചിത്ര ജീവിതങ്ങൾOctober 1, 2023
    (ഫിലിം/ജനറൽ) ബിപിൻ ചന്ദ്രൻ ലോഗോഡ് ബുക്‌സ് വില: 480 രൂപ. പ്രമേയപരമായി ഭിന്നമായിരിക്കെത്തന്നെ […]
  • ഇന്‍ഗ്‌മര്‍ ബെർഗ്മാൻOctober 1, 2023
    (ജീവിതാഖ്യായിക) എസ് ജയചന്ദ്രൻ നായർ പ്രണത ബുക്‌സ് വില: 250 രൂപ. അന്യാദൃശ്യമായിരുന്നു […]
  • മുക്തകണ്ഠം വികെഎൻOctober 1, 2023
    (ജീവിതാഖ്യായിക) കെ. രഘുനാഥൻ ലോഗോസ് ബുക്‌സ് വില: 500 രൂപ. ശരിക്കു നോക്ക്യാ […]
  • ലവ്ജിഹാദിലെ മുസ്ലിം വിദ്വേഷംOctober 1, 2023
    (കേരള സ്റ്റോറി, ഹിന്ദുത്വ, പിന്നെ മലയാളി സ്ത്രീയും എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗമാണിത്.) […]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven