വീണ്ടും പ്രണയിക്കുന്ന ഭാര്യ

ജാൻസി ജോസ്

രാവിലത്തെ തിരക്കൊന്നും പറയേണ്ട. അഞ്ചു മണിക്ക് എഴുന്നേൽക്കണം. മക്കൾ രണ്ടാണ്. രാവിലെ സ്‌കൂളിൽ ഒരുക്കി വിടണം. അലാറം വച്ചാണ് എഴുന്നേൽക്കുന്നത്. പക്ഷേ ഒരു പ്രശ്‌നമുണ്ട്. അലാറം വയ്ക്കുമ്പോൾ അടുത്തു കിടക്കുന്ന ഭർത്താവ്
അറിയാൻ പാടില്ല. അദ്ദേഹം ഏഴുമണിക്കേ എഴുന്നേൽക്കൂ. രണ്ടാഴ്
ചത്തെ മെനകെട്ട അന്വേഷണത്തിനൊടുവിലാണ് അലാറം ഭർ
ത്താവ് കേൾക്കാതെ എങ്ങനെ താൻ മാത്രം കേൾക്കും എന്ന സൂത്രം
ഗേസി കണ്ടു പിടിച്ചത്. ശബ്ദം മാറി മാറി വച്ചു. രക്ഷയില്ല. പി
ന്നീട് ശബ്ദം പതിയെയാക്കി. അതിനും രക്ഷയില്ല. മക്കളോടാലോ
ചിച്ചു. മകൻ +2വിനു പഠിക്കുകയാണ്. അവന്റെ കൈയിൽ ഐഡിയ ഉണ്ടാവും.
”അമ്മയ്‌ക്കെന്താ? നാണമില്ലേ പറയാൻ. അച്ഛൻ പോയി പണി നോക്കട്ടെ”.
മകളാണ് വഴി പറഞ്ഞു തന്നത്.
”ഇയർഫോൺ ചെവിയിൽ വച്ചാൽ മതി”.
മകൾക്കൊരു മുത്തവും കൊടുത്താണ് അടുക്കളയിലെത്തി
യത്.
മക്കൾക്ക് 14ഉം 16ഉം വയസ്സായി. പതിനേഴു വർഷം ഒരാളുടെ
കൂടെക്കഴിഞ്ഞിട്ട് താൻ എന്തു നേടി?
കഴിഞ്ഞ ദിവസം ഊണു കഴിഞ്ഞ് കൈകഴുകിക്കൊണ്ടിരുന്നപ്പോൾ ശിവപ്രസാദ് ”സുഖമാണോ” എന്നു ചോദിച്ചപ്പോഴാണ്
പതിനേഴു വർഷക്കാലം തനിക്ക് ഒന്നും നേടാനായില്ല എന്നു മനസിലാക്കിയത്. തനിക്ക് തന്നെ നഷ്ടമാവുകയും ചെയ്തു.
ശിവപ്രസാദ് അർത്ഥമാക്കിയതെന്താണ് എന്ന് തനിക്കറിയില്ല.
ഓഫീസിൽ തന്റെ അരികിലെ സീറ്റാണ് ശിവപ്രസാദിന്റേത്.
തന്റെ സീനിയറായി ഡിഗ്രിക്കു പഠിക്കുമ്പോൾ അയാളെ അറിയാം.
അവിവാഹിതൻ. എല്ലാവരും ചോദിക്കുന്ന ചോദ്യം ചോദിക്കാൻ
മടിച്ചിട്ട് വിവാഹക്കാര്യം ഇതുവരെ ചോദിച്ചില്ല
സൽസ്വഭാവി, ഉദ്യോഗസ്ഥൻ, സുന്ദരൻ, നല്ല വീടുമുണ്ട്. ഒരു പെണ്ണിനെ കല്യാണം കഴിക്കാൻ വേറൊന്നും വേണ്ടിയിരുന്നി
ല്ല. ഒറ്റ മോനായതു കൊണ്ട് അല്പം പിടിവാശിയുണ്ടെന്ന് അപ്പനും
അമ്മയും പറഞ്ഞപ്പോൾ ഇത്രയും കരുതിയില്ല. വീട്ടിലുള്ള മൂന്നു
പേരുടെ വാശി ഹിമാലയം പോലെ വളർന്നപ്പോൾ തലക്കടിയേറ്റപ്പോലെ നിന്നിടത്തു നിൽക്കാനേ തനിക്കു കഴിഞ്ഞുള്ളൂ. അമ്മ
പറഞ്ഞത് ഇവിടെ വന്നപ്പോൾ എന്നും ഓർക്കും.
”പെണ്ണിന്റെ ജീവിതം തുടങ്ങുന്നത് ഭർതൃവീട്ടിൽ ചെല്ലുമ്പോഴാണ്”.
യന്ത്രമായി മാറിയ മകളെ കാണാൻ അമ്മ ജീവിച്ചിരുന്നില്ല എന്നത് ആശ്വാസമായി തോന്നാറുണ്ട്.
ഇടയ്‌ക്കൊക്കെ തോന്നാറുണ്ട്. ഒരു പശുവിനെ വളർത്താൻ
ഇതിലും എളുപ്പമാണെന്ന്. എല്ലാം ചെയ്തു കൊടുക്കണമെങ്കി
ലും, പശു മേധാവിത്തം കാണിക്കില്ല
തന്റെയും അവസ്ഥ ഇതുതന്നെയല്ലേ?
താനെന്ന അടിമയെക്കൊണ്ട് ഒരു ശല്യവുമുണ്ടാകരുതെന്നാണ് മൂപ്പരുടെ ആവശ്യം.
മൂപ്പരുടെ കാര്യങ്ങൾക്കൊന്നും ഒരു വീഴ്ചയും വരരുത്. എന്തൊരു മനുഷ്യനാണിത്? മുറ്റത്ത് ചോറു പെറുക്കാൻ വരുന്ന കാ
ക്കച്ചി പോലും തന്റെ ഇണ തിന്നുന്നുണ്ടോന്ന് തിരിഞ്ഞു നോക്കുന്നതു കാണാം. കോളേജുകളിൽ പഠിച്ച് പാറിപ്പറന്നു നടന്ന പെ
ണ്ണാണോ ഇത്? തന്നോടു തന്നെ ചോദിച്ച് സ്വയം പരിഹസിച്ചു
ചിരിക്കുന്നത് താൻ പതിവാക്കിയിരിക്കുകയാണല്ലോ.
”ആരെങ്കിലും സിനിമയ്ക്കു പോരുന്നോ?” ശിവപ്രസാദ് ചോദിച്ചപ്പോൾ ആരും ഒന്നും പറഞ്ഞില്ല. അഞ്ചു മിനിറ്റിനു ശേഷം
സീറ്റിൽ നിന്നെഴുന്നേറ് ഉറക്കെ പറഞ്ഞത് താനാണോ? ”ഞാൻ
വരുന്നുണ്ട്”. ഒന്നും ഓർക്കാതെയാണവൾ പറഞ്ഞത്.
ശനിയാഴ്ചയാണ്. നാലു മണിയുടെ ഷോയ്ക്ക് പോകാം.
ശിവപ്രസാദ് പറഞ്ഞതും കുടയും ബാഗുമെടുത്ത് അവളിറ
ങ്ങിയിരുന്നു.
പിന്നാലെ വന്ന ശിവപ്രസാദിനെ അവഗണിച്ചുതന്നെ അവൾ
മുന്നോട്ടു നടന്നു. നല്ല സ്പീഡിൽ നടന്നതു കൊണ്ട് വെയിലൊന്നും അറിഞ്ഞില്ല. അയാൾ വരുന്നുണ്ടോയെന്ന് വെറുതേ പോലും തിരിഞ്ഞു നോക്കിയില്ല. നേരെ ടൗണിന്റെ ഒത്ത നടുക്കുള്ള
തിയേറ്ററിലേക്കാണ് പോയത്. ടിക്കറ്റ് കൊടുക്കാൻ തുടങ്ങിയിരുന്നു. വലിയ തിരക്കൊന്നുമില്ല. ടിക്കറ്റെടുത്ത് ബാൽക്കണിയിൽ
സുഖമുള്ള സീറ്റിലിരുന്നു. ഇരുട്ട് സ്വന്തമാക്കിയ തിേയറ്റർ പരസ്യ
ങ്ങൾക്കൊണ്ട് ദീപ്തമാക്കിയ ഹാളിൽ രണ്ടു പേർ കടന്നു വരുന്നു. പുരുഷൻ തന്റെയടുത്തും സ്ത്രീ അപ്പുറത്തുമിരുന്നു. പരി
ചയമുള്ള ഒരു മണം. അതെ, ആ മണംതന്നെ. കഴിഞ്ഞ പതിനാറു വർഷമായി താൻ ചേർത്തുവച്ച ആ മണം. അവൾ അത് നീട്ടി
വലിച്ചു വിട്ടു. അടുത്തിരിക്കുന്ന പെണ്ണിനെ ഓർമിക്കുക പോലും
ചെയ്യാതെ.