വെടിമരുന്നിന്റെ മണം

പി ജെ ജെ ആന്റണി

വഴിയിൽ പ്രതിഷേധക്കാർ ദീപിക പാദുക്കോണിനെ ക
ത്തിക്കുന്നത് കണ്ടു. നെടുനീളത്തിൽ
അവർ നിന്നുകത്തി. ഭൂതകാലത്തിൽ
നിന്നും ഇറങ്ങിവന്ന ഒരു വടക്കേയിന്ത്യൻ
രാജകുമാരിയുടെ വേഷ
ത്തിലായിരുന്നു ദീപിക. തീയിലും അവരുടെ
സൗന്ദര്യം ജ്വലിക്കുന്നുണ്ടായിരു
ന്നു. ഏതോ ഹിന്ദി സിനിമയിലെ കഥയെയും
കഥാപാത്രത്തെയും ചൊല്ലിയുള്ള
തെരുവ് കലാപത്തിന്റെ ഭാഗമായിരുന്നു
അത്. വടക്കേയിന്ത്യയിലെ ഏതോ
ഭ്രാന്തൻ ജാതിക്കൂട്ടങ്ങളുടെ വെറി. അതേറ്റെടുക്കാൻ
ഇങ്ങ് കേരളത്തിലും കുറേ
പോങ്ങന്മാർ. കാർ മുന്നോട്ടെടുത്ത്
ഞാൻ അവിടം വിട്ടു.

സിനിമയൊന്നും കാര്യമായി കാണുന്ന
കൂട്ടത്തിലല്ലായിരുന്നു ഞാനെങ്കിലും
ദീപിക പാദുക്കോണിനോട് എനിക്കൊരു
പ്രത്യേക മമത ഉണ്ടായിരുന്നു. സിനിമയിൽ
എത്തുന്നതിനുമുൻപ് ഒരു ജൂണി
യർ ബാഡ്മിന്റൺ ചാമ്പ്യനായി ശ്രദ്ധ
നേടിയിരുന്ന അവരുടെ കൗമാരക്കാല
ത്ത് എനിക്കവരെ നേരിൽ കാണാനായി
എന്നതായിരുന്നു ആ മമതയുടെ ചങ്ങാതിക്കൂട്ട്
. ലോകചാമ്പ്യൻ എന്ന നിലയിൽ
അച്ഛൻ പ്രകാശ് പാദുക്കോണി
ന്റെ പ്രശസ്തി ദീപികയെ അക്കാലങ്ങ
ളിൽ ഒത്തിരി തുണച്ചിരുന്നു. അച്ഛനെ
പോലെ മകളും ലോകചാമ്പ്യനാകുമെന്നും
രാജ്യത്തിന്റെ അഭിമാനമാകുമെ
ന്നും എല്ലാവരും കരുതിയിരുന്ന കാലം.
ടെലിവിഷനൊന്നും ഇത്ര പോപ്പുലർ
ആയിരുന്നില്ലെങ്കിലും മാധ്യമങ്ങൾ അവർക്ക്
സാമാന്യം നല്ല കവറേജ് കൊടു
ത്തിരുന്നു. ഞാനും ബാഡ്മിന്റൻ കളി
ക്കാരനായിരുന്നുവെന്നത് എന്റെ താത്പര്യത്തെ
കൂടുതൽ ഉണർവുള്ളതാക്കി.
ബാറ്റ്മിന്റനെക്കുറിച്ച് സംസാരിക്കുന്നവരെല്ലാം
ഈ അച്ഛനെയും മകളെയും
സ്‌നേഹത്തോടെ അതിൽ ഉൾപ്പെടു
ത്തി. ദീപികയുടെ ക്യാമറാച്ചന്തവും അതിന്
കാരണമായിരുന്നു. അന്നേ ഒരു സുന്ദരിക്കുട്ടിയായിരുന്നു
ദീപിക. സദാ പ്രസന്നവതികളായിരിക്കുന്നവരോട്
നമുക്കൊരു പ്രത്യേക ഇഷ്ടം തോന്നുമല്ലോ.

തൊണ്ട കടന്നപ്പോൾത്തന്നെ
ആ ജാപ്പനീസ് മദ്യം എന്നെ
ആനന്ദിപ്പിക്കാൻ തുടങ്ങിയി
രുന്നു. കൃത്യമായും അന്നേരമാണ്
മഞ്ഞ് ഒരു പഞ്ഞിക്കെ
ട്ട് പോലെ ഞങ്ങളുടെ പക്ക
ലേക്ക് ഒഴുകിയിറങ്ങിയത്. ഞ
ങ്ങൾ ക്രമേണ മഞ്ഞിനുള്ളി
ലായി. അത്യപൂർവമായ ഒരനുഭവമായിരുന്നു
അത്.
പൊൻ നിറമുള്ള ഹാബുഷി
യും തൂവെള്ള മഞ്ഞും. ചെ
റിയൊരു വട്ടമേശയ്ക്ക് ചുറ്റുമായിരുന്നു
ഞങ്ങൾ ഇരുന്നി
രുന്നത്. മഞ്ഞിൽ ഞങ്ങൾ അദൃശ്യരായി
പരസ്പരം കാണാതായി.
വശ്യമായ ഒരസ്പഷ്ടത
ഞങ്ങളെ താരാട്ടി. ഹാബുഷിയാണൊ
മഞ്ഞാണോ
അത് ചെയ്യുന്നതെന്ന് അറി
യാനായില്ല. വിസ്മയത്തുമ്പുകളിൽ
ഞങ്ങൾ ഞാന്നുകിട
ക്കുകയായിരുന്നു.

വർഷങ്ങൾക്ക് മുൻപായിരുന്നു ദീപി
കയെ കണ്ടത്. എം ബി എ കഴിഞ്ഞ് ആദ്യ
ജോലിയിൽ ആയിരുന്ന സമയം. കാമ്പസ്
ഇന്റർവ്യു ആയിരുന്നിട്ടും ഭേദപ്പെട്ട
ശമ്പളം ഉണ്ടായിരുന്നു. വിദേശങ്ങളിൽ
നിന്നും ഉല്പന്നങ്ങൾ ഇറക്കുമതി ചെയ്ത്
ഇന്ത്യയിൽ വിൽക്കുന്ന കമ്പനി. ജപ്പാനുമായിട്ടായിരുന്നു
മുഖ്യമായും ഇടപാടുകൾ.
അവിടെ നിന്നും ഒരു വമ്പൻ മകളുമായി
മൂന്നാർ വന്നിരുന്നു. മിസ്റ്റർ ഇഷി
ക്കാവയും മകൾ മരിക്കോയും. അവരുടെ
സുഖവാസം ഉറപ്പാക്കാൻ കമ്പനി നി
യോഗിച്ചത് എന്നെയായിരുന്നു. എം ഡി
വിളിച്ച് നേരിട്ട് പറയുകയായിരുന്നു. ലാഭം
വരുന്ന വഴികളെ പരിചരിക്കാൻ അദ്ദേഹം
തിടുക്കപ്പെട്ടു. പുതിയ ജോലി
യിൽ ഷൈൻ ചെയ്യാൻ ഞാനും.
അവർ താമസിച്ചിരുന്ന കുന്നിൻമുകളിലെ
സുവാസ ഹോട്ടലിൽത്തന്നെയായിരുന്നു
ദീപികയും അച്ഛനും തങ്ങിയി
രുന്നത്. റിസപ്ഷനിൽ നിന്നും അവർ കളിക്കളത്തിനരുകിലേക്ക്
പോയിട്ടുണ്ടെ
ന്നറിഞ്ഞ് ഞാൻ അങ്ങോട്ട് ചെല്ലുകയായിരുന്നു.

ദൂരെനിന്നും ഒരച്ഛനും മകളും
നടന്നുവരുന്നത് കാണാമായിരുന്നു.
അടുത്ത് വന്നപ്പോഴാണ് ഞാൻ അവരെ
തിരിച്ചറിഞ്ഞത്. ബാഡ്മിന്റൻ കമ്പക്കാരനായ
എനിക്ക് അവരെ വേഗം തിരിച്ചറിയാനായി.
ദീപിക അന്നേ ഒരു സുന്ദരി
ക്കുട്ടിയായിരുന്നു. സ്‌പോർട്‌സ് മാഗസി
നുകളുടെ കവർ പേജ് താരം. വിയർപ്പും
കളിയുടെ തളർച്ചയും ഉണ്ടായിട്ടും ആ
കൗമാരക്കാരിയുടെ തീക്ഷ്ണസൗന്ദര്യം സൗമ്യമായി ജ്വലിച്ചുനിന്നിരുന്നു. അ
ച്ഛനും മകളും അടുത്തെത്തിയപ്പോൾ
എന്റെ ഏറ്റവും ആകർഷണീയമായ പുഞ്ചിരി
ഭവ്യതയോടെ ഞാൻ പുറത്തെടു
ത്തു. എന്നെ ആഹ്ലാദിപ്പിച്ചുകൊണ്ട് പ്രകാശ്
പാദുക്കോൺ തിരികെ മന്ദഹസി
ച്ചു. ഉള്ളിലെ മാർക്കറ്റിംഗ് എം ബി എ
പാഠങ്ങൾ പ്രവർത്തിച്ചു. ഞാൻ വലത്
കൈത്തലം നീട്ടി. എന്നെ അമ്പരപ്പിച്ചുകൊണ്ട്
ആ മഹാനായ കളിക്കാരൻ എന്റെ
കൈത്തലം ഗ്രസിച്ചു. ദീപികയുടെ
മുഖം പ്രസാദമധുരമായി. പെട്ടെന്ന് കടന്നുപോയ
ഒരു നിമിഷമായിരുന്നു അതെങ്കിലും
തൊട്ടരുകിൽ അവിചാരിതമായി
കണ്ട ദീപികയുടെ സുന്ദരമായ പ്രസാദവും
എന്റെ യൗവനത്തെ ഏറെക്കാലം
സുരഭിലമാക്കി.

അച്ഛനെയും മകളെയും നോക്കി
ഞാൻ എന്നെ മറന്ന് തെല്ലുനേരം അവി
ടെ നിന്നുപോയി. തണുത്ത കാറ്റ് മെല്ലെ
വീശിക്കൊണ്ടിരുന്നു. മൂടൽമഞ്ഞ് ചൂടിയ
ഒരു കുഞ്ഞുപട്ടണമായിരുന്നു അത്. നിറയെ
തേയിലത്തോട്ടങ്ങളും കരിമ്പച്ച പൂ
ത്ത കാട്ടുമരങ്ങളും. എവിടെയും കുന്നിൻ
ചെരിവുകളും കയറ്റിറക്കങ്ങളും. നടന്നുപോകെ
വെളുത്ത സഞ്ചാരിമേഘങ്ങ
ളെ കൈനീട്ടി തൊടാമെന്ന് തോന്നും.
ഈ മേഘങ്ങളാണ് സഞ്ചാരികൾക്ക്
അപൂർവമായ അനുഭൂതികൾ പകരുന്നത്.
ചിലപ്പോൾ മേഘങ്ങൾ താഴ്ന്നിറ
ങ്ങി അവരെ തൊട്ടുരുമ്മും. വിസ്മയവും
അമ്പരപ്പും അവരെ ഉലയ്ക്കും. അതറി
യും മുൻപേ മേഘം പറന്നുയരും. ഒരി
ക്കൽ ഞങ്ങൾ – മിസ്റ്റർ ഇഷിക്കാവയും
മകൾ മരിക്കോയും ഞാനും – നാലാം നി
ലയിലെ ആഡംബരസ്യൂട്ടിന്റെ ബാൽക്ക
ണിയിലിരുന്ന് ജപ്പാൻ കാരുടെ വിശിഷ്ടമദ്യമായ
ഹാബുഷി രുചിക്കുകയായിരുന്നു.

ഹാബു എന്ന് പേരുള്ള ഒരിനം പാമ്പിന്റെ
വിഷം കലർന്ന മദ്യമായിരുന്നു
ഹാബുഷി. അരിയിൽ നിന്നും വാറ്റി തേനും
പച്ചമരുന്നുകളും കലർത്തി പൊൻ
നിറമാക്കിയശേഷം പാമ്പിനെ അതിലേ
ക്കിറക്കും. അങ്ങിനെയാണ് ഹാബുഷി
പാകപ്പെടുക.
മെല്ലെ ഇഴയുന്ന നാഗം പോലെ ഹാബുഷി
ഞരമ്പുകളിലേക്ക് ഉണരാൻ തുട ങ്ങി. പാകപ്പെടുത്തുന്ന വിധം കേട്ടപ്പോൾ ഒരുതരം വല്ലായ്മയാണ് എ
ന്നിൽ ആദ്യം ഉളവാക്കിയതെങ്കിലും മി
സ്റ്റർ ഇഷിക്കാവയുടെ പ്രോത്‌സാഹ
നം മെല്ലെ അത് മാറ്റിയെടുത്തു. തൊണ്ട
കടന്നപ്പോൾത്തന്നെ ആ ജാപ്പനീസ് മദ്യം
എന്നെ ആനന്ദിപ്പിക്കാൻ തുടങ്ങിയി
രുന്നു. കൃത്യമായും അന്നേരമാണ് മഞ്ഞ്
ഒരു പഞ്ഞിക്കെട്ട് പോലെ ഞങ്ങളുടെ പ
ക്കലേക്ക് ഒഴുകിയിറങ്ങിയത്. ഞങ്ങൾ
ക്രമേണ മഞ്ഞിനുള്ളിലായി. അത്യപൂർ വമായ ഒരനുഭവമായിരുന്നു അത്.
പൊൻ നിറമുള്ള ഹാബുഷിയും തൂവെള്ള
മഞ്ഞും. ചെറിയൊരു വട്ടമേശയ്ക്ക്
ചുറ്റുമായിരുന്നു ഞങ്ങൾ ഇരുന്നിരുന്നത്.
മഞ്ഞിൽ ഞങ്ങൾ അദൃശ്യരായി പരസ്പരം
കാണാതായി. വശ്യമായ ഒരസ്പഷ്ടത
ഞങ്ങളെ താരാട്ടി. ഹാബുഷിയാണൊ
മഞ്ഞാണോ അത് ചെയ്യുന്നതെന്ന്
അറിയാനായില്ല. വിസ്മയത്തുമ്പുകളിൽ
ഞങ്ങൾ ഞാന്നുകിടക്കുകയായിരുന്നു.

ഒഴുകിവന്നതുപോലെ അത് മാഞ്ഞുവെങ്കിലും
ഞങ്ങളുടെ സൗഹൃദത്തെ ഏതൊക്കെയോ
വിധത്തിൽ അത് ഹൃദ്യമാ ക്കി. അപരിചിതത്വത്തെ മായ്ച്ചുകള
ഞ്ഞു. അന്ന് വളരെ നേരം ആ ബാൽക്ക
ണിയിൽ ഹാബുഷി നുണഞ്ഞ് ഞങ്ങളി
രുന്നു. പതിവില്ലാത്തവിധം മരിക്കോയും
ഉന്മേഷത്തോടെ സംസാരിച്ചു. അതിനുശേഷമാണ്
യാത്രകളിലും അവർക്കൊപ്പം
കൂടാൻ ഞാൻ ക്ഷണിക്കപ്പെട്ടത്. കളിക്കളത്തിനരുകിൽ ഇരിക്കുന്ന
അച്ഛനെയും മകളെയും കണ്ടുകൊണ്ടാണ്
ഞാൻ നടന്നുചെന്നത്.

”മിസ്റ്റർ ഇഷിക്കാവ, മുൻ ലോക
ചാമ്പ്യനും ഉടനെ ലോകചാമ്പ്യനാകാൻ
പോകുന്ന അദ്ദേഹത്തിന്റെ മകളും കളി
ക്കുന്നതാണ് നിങ്ങളിപ്പോൾ കണ്ടത്!” ഉത്സാഹത്തോടെ
ആശ്ചര്യം കലർത്തി
യാണ് ഞാനങ്ങിനെ പറഞ്ഞത്.

പക്ഷേ എന്റെ ഉത്സാഹവചനങ്ങൾ
ക്ക് മറുകുറി ഉണ്ടായില്ല. ഞാൻ അവിടെ
നില്പുണ്ടെന്നത് പോലും അറിയാത്ത ഭാവത്തിലായിരുന്നു
അവർ. നിശ്ചലരായി
രണ്ട് പ്രതിമകൾ പോലെ അവർ
കോർട്ടിനരുകിലെ കസേരകളിലിരുന്നു.
ചലനം അവരെ കൈയൊഴിഞ്ഞതുപോലുണ്ടായിരുന്നു.

ഇഷിക്കാവയുടെ കണ്ണുകൾ
ആകാശങ്ങളിലെവിടെയോ ഉറച്ചി
രുന്നു. മരിക്കോയുടെ ശിരസ്സ് താഴേക്ക് ഒടിഞ്ഞ്
തൂങ്ങിയതുപോലെയും കാണ
പ്പെട്ടു. നിശബ്ദതയുടെ ഗർഭപാത്രത്തി
ലെന്നവണ്ണം ഞങ്ങൾ മൂന്നുപേർ. ഒരു
ചെറുകാറ്റ് ലക്ഷ്യരഹിതമായി ഞങ്ങൾ
ക്കിടയിൽ ചുറ്റിത്തിരിഞ്ഞു. പല നിറങ്ങ
ളിലുള്ള പിരിയനിലച്ചെടികളുടെ ഇലകൾ
കാറ്റിൽ മൃദുവായി തൊട്ടുരുമ്മി ഉല
ഞ്ഞു. മരിക്കോയുടെ കണ്ണുനീർ താഴേയ്
ക്ക് വീഴുന്നത് അപ്പോളാണ് ഞാൻ ശ്രദ്ധി
ച്ചത്. എന്തെങ്കിലും സംസാരിക്കാൻ എന്തുകൊണ്ടോ
എനിക്കായില്ല. ആഭിജാതമായ
ആ മൗനത്തിലേക്ക് സ്വയം അറി
യാതെ ഞങ്ങൾ ഇറങ്ങിപ്പോയിരുന്നു.
അതിനെ ഉടയ്ക്കാൻ ഞാൻ ധൈര്യ
പ്പെട്ടില്ല. ഒടുവിൽ മിസ്റ്റർ ഇഷി
ക്കാവയാണ് സംസാരിച്ച് തുടങ്ങി
യത്.

കൈനീട്ടി മകളുടെ കൈ
ത്തലങ്ങൾ അയാൾ കൈകളിലെടുത്തു.
പിന്നെ ഒതു ങ്ങിയ സ്വരത്തിൽ പറ ഞ്ഞുതുടങ്ങി: ”ഞങ്ങൾ
ഹിരോഷിമയിൽ നിന്നാ ണ്. അത് വീണപ്പോൾ
ഞാനും മരിക്കോയുടെ അമ്മയും
അവിടെയുണ്ടായിരുന്നു”.
എവിടെയെന്നോ എന്തെന്നോ ഞാൻ ചോദിച്ചില്ല. നിശബ്ദനായി
എഴുന്നേറ്റ് നിൽക്കാനാണ്
എനിക്കപ്പോൾ തോന്നിയത്.

ഇഷിക്കാവ ഉച്ചരിച്ച രണ്ട് വാചകങ്ങൾ ഞങ്ങൾക്കിടയിലുള്ള സകലത്തെയും അട്ടിമറിച്ചിരു
ന്നു.

”എന്റെ മകൾക്ക് ബാഡ്മിന്റൻ
വളരെ ഇഷ്ടമാണ്. അത്ര
ഇഷ്ടം അവൾക്ക് മറ്റൊന്നി
നോടുമില്ല. ഇറ്റ് ഈസ് ഹെർ പാഷൻ……..
പക്ഷേ…….” സാവധാനം
മരിക്കോയുടെ കൈത്തലങ്ങൾ
വിടർത്തി അയാൾ എന്നെ കാണി
ച്ചു. ഓരോന്നിലും മൂന്ന് വിരലുകൾ
മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഒരു ഞെട്ടൽ എന്നെ വിഴു
ങ്ങി. ആ പെൺകുട്ടി എന്നെ നോക്കുന്നുപോലുമില്ലായി
രുന്നു. എന്റെ ഉള്ളിൽ ഒരു കരച്ചിൽ
തിങ്ങിവിങ്ങി. വേദനയുടെ
കൂടാരത്തിൽ ഞങ്ങൾ മാത്രമായി. ”അതിവിശിഷ്ടരെന്നു ഞങ്ങൾ സ്വയം കരുതി.
മറ്റുള്ളവരെ ഭരിക്കാനായി
പിറന്ന ഒരു ആഭിജാത ജനം. ആരെക്കാളും
മേലെ വിളങ്ങുന്ന ഒരു സൂര്യവംശം.
ദൈവികനായിരുന്നു ഞങ്ങളുടെ ചക്രവർ ത്തി. ഈശ്വരസമാനൻ. ക്ഷമിക്കപ്പെടാനാവാത്ത
അഹങ്കാരത്തിൽ ഒരു രാജ്യ മാകെ മുഴുകി. ആർക്കും തോല്പിക്കാനാവില്ലെന്നും ശിക്ഷിക്കാനാവില്ലെന്നു

ഞങ്ങൾക്ക് ഉറപ്പായിരുന്നു. അത്
പൊളിയല്ലായിരുന്നു. ഞങ്ങൾ അപരാജിതരായിരുന്നു. ഭൂമിയിലൊന്നിനും
ഞങ്ങൾ വഴങ്ങിയില്ല. ഞങ്ങളെ പരാജയപ്പെടുത്തുക മനുഷ്യർക്ക് അസാദ്ധ്യമായിരുന്നു.
ജ്വലിക്കുന്ന ആ നരകത്തെ
ഞങ്ങളുടെമേൽ തള്ളിയിട്ടത്
ഈശ്വരന്റെ കൈകൾ ആയിരുന്നു. നരകത്തേക്കാളും
പൊള്ളുന്നതായിരുന്നു
അത്”.

പുസ്തകത്താളുകളിൽ വായിച്ചതെല്ലാം
ജീവനുള്ളതായി ആ നിമിഷം മാറി.
ഭാവനയെക്കാളും നീറുന്നതായി ജീവി
തം. നാഗസാക്കിയും ഹിരോഷിമയും അതുവരെ
പൊതുവിജ്ഞാനത്തിലെ ഒരു
പതിവ് ചോദ്യത്തിനുള്ള ഉത്തരങ്ങൾ മാത്രമായിരുന്നു.
ആ ജാപ്പനീസ് പെൺകുട്ടിയുടെ
അസന്നിഹിതമായ വിരലുകളിൽ
ഞാന്ന് ഇപ്പോൾ അവ തിണർക്കാനും
പൊള്ളിക്കാനും തുടങ്ങി.

”ഞങ്ങളുടെ കുടുംബങ്ങൾ അയൽ
പക്കങ്ങളായിരുന്നു” ഒന്ന് നിർത്തിയിട്ട്
അയാൾ തുടർന്നു, ”ഞാനും മരിക്കോയുടെ
അമ്മയും പ്രണയത്തിലും”.

ഇഷിക്കാവയുടെ ഒച്ച പതിഞ്ഞതും
ശാന്തവും ആയിരുന്നെങ്കിലും ഒരു പ്രകമ്പനത്തിന്റെ
വക്കിലെന്നവണ്ണം അത്
വിറകൊണ്ടിരുന്നു. ഞങ്ങൾക്കിടയിലെ
ശാന്തത നേർത്ത ചില്ലുപോലെ എപ്പോഴും
ഉടയാൻ സാദ്ധ്യതയുള്ള ഒന്നായിരുന്നു.
രണ്ടിലൊരാൾ അല്ലെങ്കിൽ ഇരുവരും
അപ്രതീക്ഷിതമായി പൊട്ടിക്കരഞ്ഞ്
ആ ശാന്തതയെ ഉടയ്ക്കുമെന്ന് ഞാൻ ഭയപ്പെട്ടു.

”ഒരു വലിയ പൊട്ടിത്തെറിയുടെ ഒച്ച കേട്ടു. അതോടൊപ്പം ഞാൻ ആകാശ
ത്തിലേക്ക് എറിയപ്പെടുകയായിരുന്നു.
ബോധം മടങ്ങിയെത്തിയപ്പോൾ വീട്ടിൽ
നിന്നും അകലെ ഒരിടത്തായിരുന്നു. ഒരുവിധത്തിൽ
ഞാൻ അവിടെനിന്നും എഴുന്നേറ്റു.
ദേഹം പൊള്ളിയുരുകി ഒലിക്കുകയായിരുന്നു.
വിരലറ്റങ്ങളിൽ എനിക്കത്
അനുഭവപ്പെട്ടു. ശരീരമാകെ വെന്തിരുന്നു.
പാന്റിന്റെയും ഷർട്ടിന്റെയും അവശി
ഷ്ടങ്ങൾ ദേഹത്ത് ഒട്ടിപ്പിടിച്ചിരുന്നു. എവിടെയാണെന്ന്
എനിക്ക് മനസ്സിലാക്കാനായില്ല.
തകർന്നടിഞ്ഞ ഏതോ പുരാതന
നഷ്ടാവശിഷ്ടങ്ങൾക്കിടയിലാണെന്ന്
തോന്നി. ഒന്നും പൂർണമായി നിലനി
ന്നിരുന്നില്ല. സകലവും തകർന്നടിഞ്ഞ്
വെന്തുരുകി. പൊട്ടിപ്പൊളിഞ്ഞ അവശി
ഷ്ടങ്ങളും പൊടിയും അസഹനീയമായ
ചൂടും മാത്രമായിരുന്നു ചുറ്റുമുള്ള യാഥാർ
ത്ഥ്യം”.

ഇഷിക്കാവ പറയുന്നതെന്തെന്ന് ഗ്രഹിക്കാൻ
ഞാൻ പരിശ്രമിച്ചു. എനിക്ക്
താങ്ങാവുന്നതിലും അധികമായി അതെല്ലാം
എന്റെ ഉള്ളിലും ചുറ്റിലുമായി വന്നുനിറഞ്ഞു.
തുലനം ചെയ്യാൻ ഒന്നുമില്ലാ
ത്തതിന്റെ അർത്ഥം മനുഷ്യൻ എങ്ങി
നെ സ്വരൂപിക്കാൻ?

”നിലവിളികളായിരുന്നു എവിടെ
യും. വീട്ടിലെ ഓരോരുത്തരുടെയും പേരുകൾ
മാറിമാറി വിളിച്ച ് അനേകായിര
ങ്ങൾ ഉറക്കെ നിലവിളിച്ചുകൊണ്ടേയിരുന്നു.

കത്തിക്കരിഞ്ഞ മനുഷ്യദേഹങ്ങളായിരുന്നു
എവിടെയും. ചിലതൊക്കെ അപ്പോഴും
കത്തുകയായിരുന്നു. പ്രാണൻ
പോയവയും ഇനിയും പോയിട്ടില്ലാത്ത
വയും. നിലവിളിച്ചുകൊണ്ട് ഓടുന്നവരിൽ
ചിലർക്ക് കൈകൾ ഇല്ലായിരുന്നു.
ചിലരുടെ വയർ പൊളിഞ്ഞ് കുടലും മറ്റും
പുറത്തേക്ക് ഞാന്നിരുന്നു. ചിലരുടെ
മുഖം പാതിയും അടർന്നുപോയിരുന്നു.
കണ്ണുകൾ ഞാന്നവരുടെ കാഴ്ചബീഭത്സമായിരുന്നു.
സ്‌കൂൾ യൂണിഫോമിൽ ഒരു
കുട്ടി കുടൽ താഴേക്ക് വീഴാതിരിക്കാൻ
പൊത്തിപ്പിടിച്ചുകൊണ്ട് അമ്മയെ വിളി
ച്ച് നിലവിളിക്കുന്നു. മനുഷ്യദേഹങ്ങൾ
കത്തിക്കരിയുന്ന മണം എല്ലാത്തിനും ഉപരിയായിരുന്നു.
ഭീതിപ്പെടുത്തുന്ന പ്രേതങ്ങളെപ്പോലെ
ജീവനൊടുങ്ങാത്തവർ
പരക്കം പായുകയായിരുന്നു”.

ബാധ കൂടിയ ഒരാളെപ്പോലെ ഇഷി
ക്കാവ പറഞ്ഞുകൊണ്ടേയിരുന്നു. സാധാരണക്കാരായ
ആർക്കും അത് കേട്ടിരി
ക്കുക അസാദ്ധ്യമായിരുന്നു. ചരിത്രപുസ്തകങ്ങൾക്ക്
മഹാദുരന്തങ്ങളെ നമ്മുടെ
മുന്നിലെത്തിക്കാനാവില്ല. അവ മിക്ക
പ്പോഴും കുട്ടികളുടെ ചിത്രകഥകളാണല്ലോ.
അതെന്നെ അറിയിച്ചത് ജപ്പാൻകാരായ
ആ അച്ഛനും മകളും ആയിരുന്നു. ക
ണ്ണുകൾ നിറഞ്ഞുകലങ്ങി മൂന്ന് വിരലുകൾ
മാത്രമുള്ള കൈത്തലവുമായി എന്റെ
മുന്നിൽ നിന്ന ആ പെൺകുട്ടി എന്നെ
ഇപ്പോഴും കുത്തിയിളക്കുന്നു.
ആശുപത്രികളും ഡോക്ടർമാരും നഴ്‌സുമാരുമെല്ലാം
തിരോഭവിച്ച നഗരത്തിൽ ഇഷിക്കാവ എങ്ങിനെയൊക്കെ
യോ അതിജീവനം കണ്ടെത്തി. ഒരുകൊല്ലത്തിലധികം
ആശുപത്രിയിൽ കഴി
ഞ്ഞു. റേഡിയേഷൻ തകർത്ത ഒരു ദേഹത്തെയാണ്
ഒടുവിൽ കിട്ടിയത്. പിന്നെയും
ഒരാണ്ട് വേണ്ടിവന്നു മരിക്കോയുടെ
അമ്മയെ കണ്ടെത്താൻ. അണുവികിരണത്തിലും
അഗ്നിയിലുമായി അവരുടെ
മുലകൾ കരിഞ്ഞുപോയിരുന്നു. പകരം
കരിഞ്ഞുണങ്ങിയ കരിന്തൊലി അവിടെ
പതിഞ്ഞുകിടന്നിരുന്നു. ഓടി അടുത്തേ
ക്ക് വന്നിരുന്ന അച്ഛനും അമ്മയും അരി
കിലെത്തും മുൻപേ കത്തിത്തീർന്നത്
അവർ ഓർത്തിരുന്നു. ഒറ്റമകളായിരുന്നു
അവർ.

ഉപദേശങ്ങളെ തള്ളി അവർ വിവാഹിതരായി.
ബോംബ് ബാധിച്ചവർക്ക് ഭീ
കരമാം വിധം അംഗവൈകല്യമുള്ള കു
ഞ്ഞുങ്ങൾ പിറക്കുന്നതായിരുന്നു ഭീതി.
വിധിയുടെ കളിനിയമങ്ങളെ ആർക്ക് മറികടക്കാനാവും.
മരിക്കോയെ പ്രസവി
ച്ച് ഏതാനം ദിവസങ്ങൾക്കുള്ളിൽ അവർ
മരിച്ചു. മരിക്കോയുടെ അമ്മയുടെ ഇഷ്
ടവിനോദമായിരുന്നു ബാഡ്മിന്റൻ.
ജീനുകൾ കൃത്യമായി അത് മരിക്കോയി
ലേക്ക് തീക്ഷ്ണതയോടെ പകരുകയും
ചെയ്തു. ബാല്യത്തിൽ മരിക്കോ കളി
യിൽ മുഴുകിയപ്പോൾ അമ്മയുടെ മകളെന്ന്
ഇഷിക്കാവയും കൂട്ടുകാരും സന്തോഷിച്ചു.
കൗമാരമെത്തിയപ്പോൾ ആ സന്തോഷം
വേദനയും നിരാശയുമായി പരിണാമപ്പെട്ടു.
മൂന്നുവിരലുകൾക്ക് അത്രയേ
കഴിയുമായിരുന്നുള്ളു.

ഇഷിക്കാവയും മരിക്കോയും വൈകാതെ
ഇന്ത്യയിൽ നിന്നും മടങ്ങി. അതി
നുശേഷം ഞാനവരെ കണ്ടിട്ടില്ല. ആദ്യ
മൊക്കെ ആശംസാസന്ദേശങ്ങൾ ഉണ്ടായിരുന്നു.
പിന്നെ അതും ഇല്ലാതായി. ദീ
പിക പാദുക്കോൺ ലോകചാമ്പ്യനായി
ല്ല. അതിനുമുൻപേ അവർ കളി ഉപേക്ഷിച്ച്
സിനിമയുടെ തിളക്കങ്ങളിലേക്ക്
ചുവട് മാറ്റി. കത്തുന്ന സൗന്ദര്യവും അഭി
നയമികവും ബോളിവുഡിൽ അവരെ
താരരാജകുമാരിയാക്കി. അപ്പോഴാണ്
ചരിത്രത്തിന്റെ ഏതോ അവ്യക്തത
യിൽ നിന്നും ഒരു കഥയെ ഭാവനയാലൂതി
പൊലിപ്പിച്ചെടുത്ത് ദീപികയെ നായി
കയാക്കി പണം വാരാൻ ഉദ്യമമുണ്ടായത്.
പിന്നെ കഥയെച്ചൊല്ലി ഊഹാപോഹങ്ങളായി.

വിവാദങ്ങളായി. ദീപിക
യെ വകവരുത്തുന്നവർക്ക് വൻ പ്രതിഫലം
പോലും ഓഫർ ചെയ്യപ്പെട്ടു. അതി
നിയും കെട്ടടങ്ങിയിട്ടില്ല.

ബിസിനസ് മീറ്റ് നടക്കുന്ന ഹോട്ടേലിലെത്താൻ
ഇനിയും ദൂരമുണ്ട്. വാഹനങ്ങൾ
ആമകളെപ്പോലെ സഞ്ചരിക്കുന്നു.
ഒടുവിൽ അതും നിലച്ചു. ദൂരെനിന്ന്
കുറെ പുസ്തകങ്ങളുമായി ഓടിയടുക്കുന്ന
കുറേപ്പേർ അപ്പോഴാണ് ശ്രദ്ധയിൽ
വന്നത്. റോഡിനു നടുവിലെ ഡിവൈഡറിൽ
അവർ പുസ്തകങ്ങൾ കൂട്ടിയിട്ടു.
ഒരാൾ എന്തോ അതിലേക്ക് ഒഴിച്ചു. തീക
ത്തിയുയർന്നു ഒപ്പം ആരവങ്ങളും മുദ്രാവാക്യങ്ങളും.
ഏതോ എഴുത്തുകാരന്റെ
പുതിയ പുസ്തകം നിരോധിക്കണമെന്നായിരുന്നു
ആവശ്യം.

അബദ്ധത്തിൽ കാലൊന്ന് മുട്ടി
യാൽ പുസ്തകങ്ങളെ ആദരവോടെ
തൊട്ടുവണങ്ങി മാപ്പ് ചോദിച്ചിരുന്ന കാലം
ഓർമയിൽ വന്നു. പെട്ടെന്ന് എവിടെനിന്നോ
വെടിമരുന്നിന്റെ മണം കാറിനുള്ളിലേക്ക്
കടന്നുകയറി. ദൂരെനിന്ന് ഇഷിക്കാവയും
മകളും ഓടിവരുന്നു. അവർക്കും
തീപിടിച്ചിട്ടുണ്ടെന്ന് തോന്നി.
ഏതെങ്കിലും വിധത്തിൽ അവരെ തടയും
മുൻപേ ആക്രോശങ്ങളിൽ സകലം
മുങ്ങി. വെറുപ്പും പകയും അണുബോംബുകളായി
പൊട്ടിവിരിയാൻ തുടങ്ങി.