പി. എൻ. ഗോപീകൃഷ്ണൻ: ഫാസിസത്തിനെതിരെയുള്ള ഒരു സമരവും പരാജയമല്ല

രാജേന്ദ്രൻ കുറ്റൂർ

മലയാളത്തിലെ ശ്രദ്ധേയനായ യുവകവിയും തന്റെ രചനകളി
ലൂടെ ആനുകാലിക സംഭവങ്ങ
ളിൽ നിരന്തരം സംവദിക്കുന്ന ആളുമാണ്
പി.എൻ. ഗോപീകൃഷ്ണൻ. അദ്ദേഹ
ത്തിന്റെ കവിതകൾ മറ്റുള്ള യുവകവികളിൽ
നിന്നും ആശയപരമായും രചനാപരമായും
തികച്ചും വ്യത്യസ്തമാണ്. ഗോപീ
കൃഷ്ണനെ മുംബൈ കേരള ഹൗസിൽ
കണ്ടുമുട്ടിയപ്പോൾ:-

ഫാസിസത്തിനെതിരെയുള്ള
ഒരു സമരവും പരാജയമല്ല
പി.എൻ. ഗോപീകൃഷ്ണൻ
ഫാസിസം മറ്റെന്തിനേക്കാളും
ഭയക്കുന്നത് ഭാവനയേയും
ഭാവുകത്വത്തേയുമാണ്.
ഭാവന മറ്റെന്തിനേക്കാളും
നേരിടാൻ ശ്രമിക്കുന്നത്
അധികാരത്തേയും. ഭാവനയും
അധികാരവും തമ്മിലു
ള്ള ഈ വൈരുദ്ധ്യം ഏത്
കാലത്തുമുണ്ട് – ഏത് തരം
ഭരണ സമ്പ്രദായങ്ങളിലും.
അതേ സമയം ഭാവനയ്ക്ക്
മേൽ യുദ്ധം പ്രഖ്യാപിക്കു
ന്ന വ്യവസ്ഥ ഫാസിസത്തി
ന്റേതാണ്.
ഇന്ത്യയിൽ മറ്റ് സാമൂഹ്യ
മണ്ഡലങ്ങളിൽ ഫാസിസ
ത്തിന്റെ അളവിനെ ചൊല്ലി
തർക്കിക്കാം. സാംസ്‌കാരിക
മണ്ഡലത്തിൽ അത്തരം തർ
ക്കത്തിന് പോലും
സാദ്ധ്യതയില്ല. കൽബുർഗി,
പൻസാരേ, അനന്തമൂർ
ത്തി, ധാബോൽക്കർ,
പെരുമാൾ മുരുകൻ…….
ഈ പട്ടിക ഫാസിസത്തെയല്ലെങ്കിൽ
മറ്റെന്തിനെയാണ്
കുറിക്കുന്നത്? അപ്പോൾ,
സ്വാഭാവികമായും ഈ
യുദ്ധക്കളത്തിന്റെ കവിതകൾ
ധാരാളമായുണ്ടാകും,
ഉണ്ടാകണം.

താങ്കൾ എഴുതിയ കവിതകൾ വായിക്കുമ്പോൾ
അതിൽ സൂക്ഷ്മമായ ഒരു സാമൂഹ്യ
നിരീക്ഷണം കാണുവാൻ സാധിക്കു
ന്നുണ്ട്. അതേക്കുറിച്ച് എന്താണ് പറയാനുള്ളത്?

മനുഷ്യർക്ക് പല പല ഇടങ്ങളിൽ
പൗരത്വം ഉണ്ട്. ഏകാന്തത ഒരിടമാണ്.
സൗഹൃദവും പ്രണയവും പോലുള്ള പ്രി
യസ്ഥലങ്ങൾ മറ്റൊരിടം. കൂടാതെ നാം
ജീവിക്കുന്ന മറ്റൊരിടമാണ് സാമൂഹ്യ
സ്ഥലം. ഈ മൂന്നിടങ്ങളും പരസ്പരം
വേർതിരിഞ്ഞു നിൽക്കുന്നവയല്ല. കൂടി
ക്കലർന്നും വേർപിരിഞ്ഞും നിമിഷം പ്രതി
രൂപം മാറുന്ന ഈ ഇടങ്ങളെ നിരീക്ഷി
ക്കൽ എനിക്ക് പ്രിയപ്പെട്ടതാണ്. അത്
വെറും സാമൂഹ്യ നിരീക്ഷണം അല്ല. അതിനുമപ്പുറം
ബന്ധങ്ങൾ രൂപപ്പെടുന്ന,
തുടരുന്ന, ഇടറുന്ന ഇടങ്ങളാണ്. ഉദാഹരണമായി
ഇന്നത്തെ സാമൂഹ്യ സാഹച
ര്യങ്ങളിൽ പുതിയ ഒരു ഏകാന്തത രൂപപ്പെടുന്നുണ്ട്.
ഈ ഏകാന്തത വ്യക്തിപരം
പോലുമല്ല. ഉനയിൽ അനുഭവിക്കുന്ന
ഏകാന്തതയെ മറികടക്കാൻ ദളിതർ നട
ത്തിയ ശ്രമങ്ങളാണ് വലിയ സാമൂഹ്യ ച
ലനങ്ങൾ ഉണ്ടാക്കിയത്. ഇന്നത്തെ
യു.പി.യിൽ ഹൈന്ദവേതര സമുദായ
ക്കാർ ഈ പുതിയ ഏകാന്തതയിൽ ആണ്
ജീവിതം കഴിക്കുന്നത്. കുടുംബം എ
ന്ന യൂണിറ്റ് എടുത്താൽ അതിനുള്ളിൽ
സ്ത്രീകളും കുട്ടികളും ഏകാന്തത അനുഭവിക്കുന്നുണ്ട്.
ഇതിനെ വ്യക്തിപരമെ
ന്നോ സാമൂഹ്യമെന്നോ വേർതിരിക്കാനാകില്ല.
അതിനാൽ വെറും നിരീക്ഷണ
ത്തിനു പോലും സാമൂഹിക തലം ആർ
ജിക്കാതെ വയ്യ.

എന്നാൽ ഈ സാമൂഹ്യനിരീക്ഷണം ഒരി
ക്കലും കവിതയുടെ ആസ്വാദന ക്ഷമത
കുറയ്ക്കുന്നില്ല. എങ്ങനെയാണത് സാധി
ക്കുന്നത്?

കവിത വായന ഉല്പാദന-ഉപഭോഗ
ബന്ധത്തിനപ്പുറമാണ്. കവി ഉല്പാദി
പ്പിക്കുന്നു; വായനക്കാരി / വായനക്കാരൻ
ഉപഭോഗിക്കുന്നു; എന്നത് കവിതയി
ലെങ്കിലും അശ്ലീലമാണ്. കവിതാ വായന
പങ്കാളിത്തമാണ്. കവിതയുടെ സ്ഥ
ലം ഒരുപാട് പേർക്ക് ഇരിക്കാനുള്ളതാണ്.
കവിതയുമായി ഗൗരവത്തിൽ ഇടപെടുന്ന
ഓരോരുത്തരും അതിനുള്ളിൽ
കയറി ഇരിക്കുകയാണ്. ഈ ആന്തരിക
സ്ഥലത്തിന്റെ വിസ്തൃതിയാണ് കവിതയിലെ
ശക്തി സൗന്ദര്യങ്ങളെ നിർണയി
ക്കുന്നത്. മറ്റെന്തിനേക്കാളും.

ഈ അടുത്തകാലത്തെ താങ്കളുടെ കവിതകൾ
ഇപ്പോഴത്തെ സാമൂഹ്യ പശ്ചാത്തല
ത്തിൽ, പ്രത്യേകിച്ചും വർഗീയ ഫാസിസ
ത്തിന്റെ സാംസ്‌കാരിക മേഖലയിലുള്ള കട
ന്നുകയറ്റത്തെ അടുത്തറിയുവാൻ ശ്രമി
ക്കുന്നുണ്ട്. ശരിയാണോ?

ഫാസിസം മറ്റെന്തിനേക്കാളും ഭയ
ക്കുന്നത് ഭാവനയേയും ഭാവുകത്വത്തേ
യുമാണ്. ഭാവന മറ്റെന്തിനേക്കാളും നേരിടാൻ
ശ്രമിക്കുന്നത് അധികാരത്തേ
യും. ഭാവനയും അധികാരവും തമ്മിലു
ള്ള ഈ വൈരുദ്ധ്യം ഏത് കാലത്തുമുണ്ട്
– ഏത് തരം ഭരണ സമ്പ്രദായങ്ങളിലും.
അതേ സമയം ഭാവനയ്ക്ക് മേൽ യുദ്ധം
പ്രഖ്യാപിക്കുന്ന വ്യവസ്ഥ ഫാസിസത്തി
ന്റേതാണ്. ഇന്ത്യയിൽ മറ്റ് സാമൂഹ്യ മ
ണ്ഡലങ്ങളിൽ ഫാസിസത്തിന്റെ അളവിനെ
ചൊല്ലി തർക്കിക്കാം. സാംസ്‌കാരിക
മണ്ഡലത്തിൽ അത്തരം തർക്ക
ത്തിന് പോലും സാദ്ധ്യതയില്ല. കൽബുർ
ഗി, പൻ സാ രേ, അനന്തമൂർത്തി,
എാബോൽക്കർ, പെ രു മാൾ മു രു
കൻ……. ഈ പട്ടിക ഫാസിസത്തെയല്ലെങ്കിൽ
മറ്റെന്തിനെയാണ് കുറിക്കുന്ന
ത്? അപ്പോൾ, സ്വാഭാവികമായും ഈ യു
ദ്ധക്കളത്തിന്റെ കവിതകൾ ധാരാളമായു
ണ്ടാകും, ഉണ്ടാകണം.

ആദിവാസികളുടെ പ്രശ്‌നങ്ങൾ, ദളിതരുടെ
പ്രശ്‌നങ്ങൾ എന്നിവയെല്ലാം സൂക്ഷ്മമായി,
എന്നാൽ കവിതയുടെ ശില്പഭദ്രതയ്ക്ക് ഒരു
കോട്ടവും തട്ടാതെ വരച്ചുകാട്ടുന്നുണ്ട്.
ഇതെങ്ങനെയാണ് സാധിക്കുന്നത്?

പ്രശ്‌നങ്ങളെ നാം ഇന്ന് തേടിച്ചെ
ല്ലേണ്ടതില്ല. പ്രശ്‌നങ്ങൾ ചുറ്റും ഉണ്ട്. കവിത
വേവിക്കുന്ന പാത്രം ഈ പ്രശ്‌നങ്ങ
ളുടെ തീയ്ക്ക് മുകളിലാണ് ഇരിക്കുന്നത്.

പെരുമാൾ മുരുകന്റെ സമരരീതിയെ എങ്ങ
നെയാണ് താങ്കൾ നോക്കിക്കാണുന്നത്?

പെരുമാൾ മുരുകൻ കേസിൽ ചെ
ന്നൈ ഹൈക്കോർട്ടിന്റെ വിധിയുണ്ട്. സ
ഞ്ജയ് കിഷൻ കൗളും പുഷ്പ സത്യനാരായണയും
ചേർന്ന് എഴുതിയത്. നമ്മുടെ
കാലത്തിന്റെ ഒരു മാനിഫെസ്റ്റോ ആണത്.
കോടതി വിധിയുടെ രൂപത്തിൽ
ആണത് പുറത്തുവന്നതെങ്കിൽപ്പോലും.
”എന്നോട് വിയോജിക്കാനുള്ള നിങ്ങളുടെ
സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി
ഞാൻ അവസാന ശ്വാസം വരെ പോരാടും”
എന്ന വോൾട്ടയർ വചനം ഉദ്ധരിച്ചു
കൊണ്ടാണ് ആ വിധിന്യായം തുടങ്ങുന്ന
ത്. അതിൽ വ്യക്തമായി പറയുന്നുണ്ട്, ഭ
രണഘടനയിൽ പറയുന്ന എറണണഢമബ മത
ലയണണഡദ എന്നത്, അഭിപ്രായ സ്വാത
ന്ത്ര്യം എന്നത്, ഒരു ആധുനിക സങ്കല്പനമാണ്.
അതെ. അതൊരു ഫ്യൂഡൽ സ
ങ്കല്പനമോ ഫാസിസ്റ്റ് സങ്കല്പനമോ
അല്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കുറച്ചു
കൂടി ഉത്തരവാദിത്വപ്പെട്ട ഇടം ആണ്
ആവിഷ്‌കാര സ്വാതന്ത്ര്യം. അതി
നാൽ ഒരു സർഗാത്മ സൃഷ്ടിയിൽ അന
ന്തമായ സ്വാതന്ത്ര്യം എടുക്കേണ്ടി വരും.
അങ്ങനെ ഫാസിസത്തിനെതിരെ ഭരണഘടനതന്നെ
സംസാരിക്കുന്നുണ്ടെ
ന്നുള്ളത് വലിയ കാര്യമാണ്.
ഒരു എഴുത്തുകാരൻ സമരരീതിയുടെ ഭാഗമായി
നിശ്ശബ്ദനാവുകയാണോ വേണ്ടത്?
എഴുത്തുകാരല്ല, ഇവിടെ കേന്ദ്രം.
ഫാസിസമാണ്. നിശ്ശബ്ദത എന്നതിനെ
കേവലമായി അളക്കരുത്. ഫാസിസ
ത്തിന്റെ ചെരുപ്പ് നക്കുന്ന കവിതകൾ എഴുതൂ
എന്നാവശ്യപ്പെടുമ്പോഴുള്ള നിശ്ശ
ബ്ദതയല്ല, ഫാസിസത്തിനോട് ചേർന്ന്
നിലകൊണ്ട് സ്വീകരിക്കുന്ന നിശ്ശബ്ദത.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തെ
ഒരു പരാജയപ്പെട്ട സമരമായി താങ്കൾ
കാണുന്നുണ്ടോ?

ഫാസിസത്തിനെതിരെയുള്ള ഒരു
സമരവും പരാജയമല്ല – പൂനെ ഫിലിം
ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം ലക്ഷ്യങ്ങൾ നേടുന്നതിൽ
വേണ്ടത്ര വിജയിച്ചിട്ടുണ്ടാകണം
എന്നില്ല – പക്ഷെ, അത് സംസ്‌കാര
ത്തിന് നൽകിയ ഊർജം ചില്ലറയല്ല.
കേരളത്തിൽ അധികാരം വേട്ടയാടപ്പെടു
ന്നവരെയെല്ലാം മാവോയിസ്റ്റുകളായി മുദ്ര
കുത്തപ്പെടുന്നതായി തോന്നിയിട്ടുണ്ടോ?
ഹിംസ ഒന്നിനും പരിഹാരമല്ല. അത്
മാവോയിസ്റ്റുകളുടെ ആയാലും സ്റ്റേറ്റി
ന്റെ ആയാലും. പക്ഷെ, ഇവിടെ പ്രശ്‌നം
സ്റ്റേറ്റിന്റെ ഹിംസ സമൂഹത്തിന്റെ ആരോഗ്യത്തെ
അപ്പാടെ ബാധിക്കുന്നു എ
ന്നതാണ്. ജനാധിപത്യ ധ്വംസനത്തിന്
സ്റ്റേറ്റ് ഒരുമ്പെട്ടിറങ്ങിയാൽ ജനാധിപത്യത്തിന്റെ
അന്ത്യം സ്റ്റേറ്റിന്റെ കൈകൊ
ണ്ടാകുന്നത് ഒരു കാരണവശാലും ഭൂഷണമല്ല.

ഒരു എഴുത്തുകാരൻ എന്ന നിലയിൽ
എല്ലാ അനീതിക്കുമെതിരെ എഴുത്തുകാർ
പ്രതികരിക്കേണ്ടതാണ് എന്ന് താങ്കൾ കരുതുന്നുണ്ടോ?

അനീതിക്കെതിരെ ജനതയാണ് നി
ലകൊള്ളേണ്ടത്. നീതിയുക്തമായ സാഹചര്യങ്ങൾ
നമുക്ക് ഓരോരുത്തർക്കും
ലഭ്യമാകണം – ജനതയുടെ കൂടെ ചേർ
ന്ന് കരയാനും സ്വപ്‌നം കാണാനും എഴു
ത്തുകാർക്കും അവകാശമുണ്ട്.

2003-ൽ താങ്കൾ ഇരിപ്പ് എന്ന കൂട്ടായ്മ
യുടെ കവിതാസംഗമത്തിൽ പങ്കെടുക്കുകയുണ്ടായി.
അന്ന് മുംബൈയിൽ നിന്നും
മലയാളത്തിൽ എഴുതിത്തെളിഞ്ഞവരുടെ
പുസ്തകങ്ങൾ മാത്രമേ നാട്ടിൽ ലഭിച്ചിരുന്നു
ള്ളൂ. എന്നാൽ ഇന്ന് മുംബൈയിൽ നിന്നും
എഴുതിത്തുടങ്ങുന്നവർ വരെ നാട്ടിൽ
നിന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും
അവ നാട്ടിൽ വിതരണം ചെയ്യപ്പെടുകയും
വായനക്കാർക്ക് ലഭ്യമാവുകയും ചെയ്യു
ന്നു. ഈ മാറ്റത്തെ എങ്ങനെ കാണുന്നു?

ഇരിപ്പ് എനിക്ക് നല്ല ഓർമയാണ്. മുരളീധരനും
മണിരാജും ഹൃഷികേശനും
രാജേന്ദ്രനുമൊക്കെ അന്ന് നല്ലവണ്ണം അ
ദ്ധ്വാനിച്ചു. തിലകേട്ടനും ഹരികുമാറും മ
റ്റനേകം പേരും ചർച്ചകളെ ജീവത്താക്കി.
അന്നത്തേക്കാളും സാഹചര്യങ്ങൾ മാറി.
സോഷ്യൽ മീഡിയ സജീവമായി. കാ
ക്ക, ചെണ്ട തുടങ്ങിയ മാസികകൾ ഇന്ന്
മുംബൈയിൽ നിന്നുതന്നെ ഇറങ്ങുന്നു
ണ്ട്. ഇതെല്ലാം കാണിക്കുന്നത് പ്രവാസി,
നിവാസി തുടങ്ങിയ വിഭജനങ്ങൾ
എഴുത്തിന്റെ മണ്ഡലത്തിലെങ്കിലും പുതു
പുതു നിർവചനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു
എന്നാണ്. പുറ
ത്തുള്ള മലയാളിയെ ഒഴിവാക്കിക്കൊണ്ട്
ഇന്ന് ഒരു സാഹിത്യ വിശകലനവും സാ
ദ്ധ്യമല്ല. ഇത് വലിയൊരു മാറ്റമാണ്.

അനീതിക്കും പാർശ്വവത്കരണത്തിനും
എതിരെ അവകാശങ്ങൾ നേടിയെടുക്കു
ന്നതിനുള്ള സമരങ്ങൾ പലതും ഇന്ന്
കൂട്ടായ്മകളായാണ് പിറക്കുന്നത്. ഉദാഹരണത്തിന്
പെമ്പുളൈ സമരം, ചുംബന
സമരം, ആദിവാസി ഭൂരഹിത സമരം,
പശ്ചിമഘട്ട സംരക്ഷണം എന്നിങ്ങനെ.
എന്തുകൊണ്ടാണിത്? ഇടതുമുന്നേറ്റത്തി
ലുള്ള വിശ്വാസം നഷ്ടമായി എന്നു തോന്നു
ന്നുണ്ടോ?

ഇടത്, വലത്, സെൻട്രിസ്റ്റ് എന്നീവി
ഭജനങ്ങളൊക്കെ ഇന്നും വ്യവഹരിക്ക
പ്പെടുന്നത് പഴയ നിർവചനങ്ങളാലാണ്.
ആ ലോക സാഹചര്യങ്ങൾ മാറി. വിപണിതന്നെ
വലിയൊരു ലോകമായി. ഈ
അവസരത്തിൽ എല്ലാം പുനർനിർവച
നത്തിന് വിധേയമാകണം. പുതിയ പുതിയ
സമരങ്ങളുടെ വരവ് കാണിക്കുന്ന
ത് രാഷ്ട്രീയത്തെ പറ്റിയുള്ള നമ്മുടെ ധാരണകൾ
പുതുക്കപ്പെടണം എന്നാണ്. മാറാനും
മാറ്റാനും മനുഷ്യർക്കുള്ളിലെ അഗാധമായ
ആഗ്രഹത്തെ മുൻനിർത്തിയു
ള്ള ചർച്ചകളും പ്രയോഗങ്ങളും മുൻവിധി
യോടു കൂടിയല്ലാതെ പ്രകാശിപ്പിക്കപ്പെ
ടണം. അതു വഴി നമ്മുടെ അകവും പുറവും
പ്രശ്‌നവത്കരിക്കപ്പെടണം. ജനാധിപത്യത്തിന്റെ
മാനങ്ങൾ തെരഞ്ഞെടു
പ്പുകളിൽ നിന്ന് മോചിപ്പിക്കപ്പെടണം.
സങ്കീർണതയെ ലളിതസമവാക്യങ്ങൾ
കൊണ്ട്
നേരിടാനാകില്ല.

ഹിംസ
ഒന്നിനും പരി
ഹാരമല്ല. അത് മാവോയിസ്റ്റുകളുടെ
ആയാലും
സ്റ്റേറ്റിന്റെ ആയാലും.
പക്ഷെ, ഇവിടെ
പ്രശ്‌നം സ്റ്റേറ്റിന്റെ ഹിംസ
സമൂഹത്തിന്റെ ആരോഗ്യത്തെ
അപ്പാടെ
ബാധിക്കുന്നു എന്ന
താണ്. ജനാധിപത്യ
ധ്വംസനത്തിന് സ്റ്റേറ്റ് ഒരുമ്പെട്ടിറങ്ങിയാൽ

നാധിപത്യത്തിന്റെ അ
ന്ത്യം സ്റ്റേറ്റിന്റെ
കൈകൊണ്ടാകുന്നത്
ഒരു കാരണവശാലും
ഭൂഷണമല്ല.