നമുക്കുവേണ്ടിയാകട്ടെ നമ്മുടെ ഓരോ വോട്ടും

മോഹൻ കാക്കനാടൻ

വീണ്ടുമൊരു തിരഞ്ഞെടുപ്പിന് രാഷ്ട്രം ഒരുങ്ങിയിരിക്കുകയാണ്. ജനാധിപത്യത്തെ മുൻനിർത്തി അധികാരം പിടിച്ചെടുക്കാനായി കളത്തിലിറങ്ങുമ്പോൾ ഓരോ പാർട്ടികളും മുന്നോട്ടു വച്ചിട്ടുള്ളതാകട്ടെ വളരെ ആകർഷണീയമായ മുദ്രാവാക്യങ്ങളാണ്. അഴിമതിയും രാജ്യസുരക്ഷയും അമ്പല നിർമാണവും ഭീകരാക്രമണങ്ങളുമെല്ലാം എല്ലാ പാർട്ടികളുടെയും അജണ്ടയിലെ മുഖ്യ ഇനങ്ങളായി മാറുമ്പോഴും പരസ്പരം ചളി വാരി എറിയുന്നതിനാണ് എല്ലാവരും തങ്ങളുടെ ഊർജം പ്രധാനമായി…

കഥാപതിപ്പും അഞ്ചാമത് ഗെയ്റ്റ്‌വെ ലിറ്റ് ഫെസ്റ്റും ഭക്തി രാഷ്ട്രീയവും

മോഹൻ കാക്കനാടൻ

കഥ കേൾക്കാനുള്ള താത്പര്യം എല്ലാവരിലുമുണ്ട്. നടന്നതും നടക്കാത്തതുമായ സംഭവങ്ങൾ കേട്ടിരിക്കുമ്പോൾ നാം വേറൊരു ലോകത്തു അകപ്പെട്ടതുപോലെ തോന്നും. ചുറ്റുമുള്ള പലതും മറന്ന് കഥപറച്ചിലിൽ മുഴുകി അങ്ങനെ ഇരിക്കുമ്പോൾ നേരം പോകുന്നത് അറിയില്ല. കഥാകാരന്റെ അല്ലെങ്കിൽ കഥാകാരിയുടെ ആ ലോകത്തിൽ ഒരാളായി, ചിലപ്പോഴൊക്കെ ആ കഥാപാത്രങ്ങളിൽതന്നെ ഒരാളായി നമ്മൾ മാറുന്നു.…

വേണം നമുക്ക് ഉത്തരവാദിത്തമുള്ള സമൂഹ മാധ്യമങ്ങൾ

മോഹൻ കാക്കനാടൻ

മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്ന ഏറ്റവും വലിയ ഒരു വിപത്തായി ഇന്ന് നവ മാധ്യമങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. വിവരസാങ്കേതിക വിദ്യ അതിന്റെ വിസ്‌ഫോടനാത്മകമായ മുന്നേറ്റങ്ങളിലൂടെ ലോകത്തെ ഒരു വിരൽത്തുമ്പിലൊതുക്കുന്നതിനാൽ വളരെ തന്മയത്വത്തോടെ വ്യാജ വാർത്തകൾ ഉണ്ടാക്കാനും പ്രചരിപ്പിക്കാനും പറ്റിയ കാലാവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. ആർക്കും ആടിനെ പട്ടിയാക്കാനാവുമെന്ന നിലയിലേക്കെ ത്തിയിരിക്കുന്നു കാര്യങ്ങൾ. ഇക്കാലത്തു…

സദാചാരവാദികളും സാഹിത്യവും

മോഹൻ കാക്കനാടൻ

ആവിഷ് കാര സ്വാതന്ത്ര്യത്തിന്റെ അതിർ വരമ്പുകളെച്ചൊല്ലി തർക്കങ്ങളുണ്ടാവുന്നത് ഒരു പുതുമയല്ല. സി നിമയും നോവലും കവിതയും കാർട്ടൂണുമെല്ലാം പലപ്പോഴും ഭീകരമായ അടിച്ചമർത്തലുകൾക്കു വിധേയമായിട്ടുണ്ട്. പല അവസരങ്ങളിലും രചയിതാവിന്റെ ജീവനുനേരെ ഭീഷണിയുണ്ടാവുകയും പലർക്കും സ്വന്തം രാജ്യം പോലുമുപേക്ഷിച്ചു അന്യ രാജ്യങ്ങളിൽ താമസിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഇപ്പോഴിത് ഏറ്റവുമൊടുവിലായി സംഭവിച്ചിരിക്കുന്നത് സാക്ഷരതയിലും…

ഭാഷയ്ക്ക് ഉണർവ് ഉണ്ടാകുമ്പോൾ

മോഹൻ കാക്കനാടൻ

ഇന്ത്യൻ ഭാഷകൾ തികഞ്ഞ അവഗണന നേരിട്ട് തുടങ്ങിയിട്ട് കാലം കുറെയായി. നമുക്കൊക്കെ ആശയ വിനിമയം നടത്താൻ ഇംഗ്ലീഷോ ഹിന്ദിയോ മതിയെന്ന ഒരവസ്ഥ ഇന്ന് നിലവിലുണ്ട്. സാഹിത്യ രചനകളിൽ തന്നെ പണവും പ്രശസ്തിയും ഇംഗ്ലീഷ് പുസ്തകങ്ങൾക്കാണ്. സ്വന്തം ഭാഷയിലെ പുസ്തകങ്ങളും ഇംഗ്ലീ ഷിൽ വായിക്കുന്നവർ ധാരാളമുണ്ട്. ചെറുപ്രായത്തിൽ തന്നെ മാതൃഭാഷയെ…

സാഹിത്യത്തിലെ സ്ത്രീ ശക്തി

മോഹൻ കാക്കനാടൻ

ഇന്ത്യയിലെ പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം നൽകിയുള്ള മുംബൈ ഗെയ്റ്റ്‌വെ ലിറ്റ്‌ഫെസ്റ്റ് നാലാം പതിപ്പിൽ ഭാരതീ യ സാഹിത്യത്തിൽ സ്ത്രീ എഴുത്തുകാർ എത്രത്തോളം ശക്തി പ്രാപിച്ചിരിക്കുന്നു എന്ന വിഷയത്തെ മുൻനിർത്തിയാണ് ചർച്ചകൾ സംഘടിപ്പിച്ചിരിക്കുന്നത്. സ്ത്രീ എഴുത്തുകാർ സാഹിത്യത്തിൽ ശ്രദ്ധേയരായി മാറിയിട്ട് അധികം കാലമൊന്നുമായിട്ടില്ല. ഗാർഹികമായ സാഹചര്യങ്ങളും സാമൂഹിക ചുറ്റുപാടുകളും അവരെ…

വർഗീയ ഫാസിസ്റ്റു ശക്തികളെ തിരിച്ചറിയാൻ വൈകരുത്

മോഹന്‍ കാക്കനാടന്‍

അസഹിഷ്ണുതയുടെ വേരുകൾ ഇന്ത്യൻ സമൂഹത്തിൽ ആഴ്ന്നിറങ്ങുന്നതിന്റെ ഒരു ഉദാഹരണമായിരുന്നു സെപ്റ്റംബർ അഞ്ചാം തീയതി നടന്ന പ്രമുഖ പത്രപ്രവർത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതകം. വാക്കുകൾ തീജ്വാലയാക്കി മാറ്റിയ അവരുടെ ശബ്ദം നിലയ്ക്കണമെന്നാഗ്രഹിച്ചത് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും ഹിന്ദു വർഗീയവാദികൾ തുടർന്ന് നടത്തിയ ആഘോഷങ്ങളും അവരുടെ ധാർഷ്ട്യം നിറഞ്ഞ ഓൺലൈൻ പ്രസ്താവനകളും…

ആത്മഹത്യാമുനമ്പിൽ എത്തപ്പെട്ടവർ

മോഹന്‍ കാക്കനാടന്‍

ഏപ്രിൽ-മെയ് മാസങ്ങളിൽ മുംൈബയിലെ പത്രങ്ങളിലെ ഒരു സ്ഥിരം വാർത്തയാണ് കർഷക ആത്മഹത്യ. ഈ വർഷം ഏപ്രിൽ വരെ നാലു മാസത്തിനുള്ളിൽ മഹാരാഷ്ട്രയിൽ 852 കർ ഷകർ ആത്മഹത്യ ചെയ്തു. ഇതിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ മണ്ഡലമായ വിദർഭയിൽ 409 കർഷകരാണ് ആത്മഹത്യ ചെയ്തത്. നാഷണൽ ക്രൈം റെക്കോർഡ്‌സ്…