മൈന

സിനി കെ.എസ്.

പ്രസവ വാർഡിൻ്റെ ജനലിനപ്പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. രണ്ടു മഴകൾക്കിടയിൽ ആകാശം എത്രമാത്രം നിശബ്ദവും കനപ്പെട്ടതുമായിരിക്കുമോ അത്രത്തോളം നിറം മങ്ങിയതായിരുന്നു മൈനയുടെ അമ്മയുടെ മനസ് പെട്ടെന്ന്, പെയ്യുന്ന മഴ കടന്ന് ഒരാൾ മൈനയുടെ അടുത്ത് വന്നു. അവളുടെ മുഖത്ത് മഴക്കുഞ്ഞുങ്ങളെ വീഴ്ത്തി കുനിഞ്ഞ് ഉമ്മ വച്ചു. കിടന്ന് ഉലഞ്ഞു പോയ…

പരിണാമത്തിൽ

നികിത

ഇപ്പോൾ നീ ക്ഷേത്രപ്പടവുകൾ ഒന്നൊന്നായി കയറി ചെല്ലുന്നു. പകൽ നിന്റെ നെഞ്ചിൽ തൊട്ടു ചിതറുന്നു. ഒരു സഹ്യാദ്രിക്കാറ്റ് പാഞ്ഞെത്തി നിന്റെ നെഞ്ചിൽ മുട്ടി അമരുന്നു. മണ്ഡപത്തിൽ നിന്റെ വധു, നിനക്ക് അഭിമുഖം നിന്നു കൊണ്ട് പുഞ്ചിരിക്കുന്നുണ്ട്.അല്പം കുനിഞ്ഞു മുന്നോട്ടാഞ്ഞു കൊണ്ട് നീ അവളുടെ പിന്കഴുത്തിൽ, മുടിയിഴകൾ വകച്ചു മാറ്റിക്കൊണ്ട്…

കന്യാകുമാരി എക്‌സ്‌പ്രസ്

രൺജിത് രഘുപതി

സ്വന്തം ശരീരത്തിലെ അവശതകളെ അവഗണിച്ച് പിറ്റേന്ന് വെളുപ്പിനുള്ള കന്യാകുമാരി എക്‌സ്‌പ്രസ്സിന്റെ സമയത്തിനനുസരിച്ച് ഗോവിന്ദൻ തന്റെ പഴയ ടൈംപീസിൽ അലാറം ക്രമപ്പെടുത്തിയപ്പോൾ സരസ്വതിയമ്മ നിസ്സഹായതയോടെ മകൻ ഗിരീഷിനെ നോക്കി. അയാൾ ഒന്നും മിണ്ടാതെ മുറിയിൽ നിന്നും പുറത്തേക്ക് പോയപ്പോൾ എന്ത് പറഞ്ഞാണ് തന്റെ ഭർത്താവിനെ അനുനയിപ്പിക്കുക എന്ന ചോദ്യം സ്വയമാവർത്തിച്ചു…

സക്കറിയയുടെ നായ

അനീഷ് ഫ്രാൻസിസ്

എല്ലാ മാസവും പത്താം തിയതിയാണ് ‘അക്ഷരവെളിച്ചം’ എന്ന സാഹിത്യ മാസിക മാര്‍ക്കറ്റില്‍ എത്തിയിരുന്നത്.അതിന്റെ പ്രതാപകാലത്ത് (അങ്ങിനെ ഒന്നുണ്ടായിരുന്നു എന്ന് ഞാന്‍ കരുതുന്നു) അത് എല്ലാമാസവും രണ്ടാം തിയതി ,അല്ലെങ്കില്‍ മൂന്നാം തിയതി ഒക്കെ ഇറങ്ങിയിരുന്നതാണ്. എല്ലാമാസവും ഇരുപതാം തിയതി മുതല്‍ അടുത്തമാസം അഞ്ചു അല്ലെങ്കില്‍ ആറാം തിയതി വരെ…

നിശാഗന്ധി

എം. രാജീവ്‌കുമാർ

ധൃതിയിലാണ് അവന്റെ വരവ്. അപ്പോഴേക്കും മണി 12 കഴിഞ്ഞിരുന്നു. വന്നപാടേ സ്യൂട്‌കേസ് കാലിനിടയിൽ വച്ച് സ്‌ക്രീനിലേക്ക് നോക്കി തലയ്ക്ക് കൈകൊടുത്ത് ഒറ്റയിരുപ്പായിരുന്നു. സ്‌ക്രീനിൽ ചുവപ്പ് ഒഴുകി നിറയുകയായിരുന്നു. തലേന്ന് നടന്ന ഇന്ത്യ-പാക്ക് യുദ്ധത്തിന്റെ കാർമേഘങ്ങളിലിടിച്ച് സ്‌ക്രീനിൽ ചുവപ്പു വീണതായിരുന്നു. ഓഹരികൾ തലകുത്തി വീണിരിക്കുന്നു. നീലച്ചതുരങ്ങളിൽ പ്രതീക്ഷകൾ നുരകുത്തുന്നതും കാത്ത്…

പഴകിയ ഒരു പത്രം പോലെ

സന്ധ്യ. ഇ.

ചില ചിട്ടകൾ വിട്ടൊരു കളിയില്ല അയ്യപ്പൻ നായർക്ക്. രാവിലെ 5.30-5.45 ന് എഴുന്നേൽക്കുക, ഉമ്മറവാതിൽ തുറന്ന് നേരെ ഗേറ്റിലേക്ക് നടക്കുക, തുളസിത്തറയിൽ വെള്ളമൊഴിക്കുക, പത്രവും പാലും കൊണ്ടുവരിക, ചായയ്ക്ക് വെള്ളംവെക്കുക, അതു തിളക്കുമ്പോഴേക്ക് പല്ലു തേച്ചുവരിക, ചായ കുടിച്ചു കഴിഞ്ഞാൽ പത്രവും കൊണ്ട് കക്കൂസിൽ പോയിരുന്ന് പ്രധാന വാർത്തകളിലൂടെ…

കമിതാക്കളും മരങ്ങളും

സുരേഷ് നാരായണൻ

തിരക്ക് കുറവുള്ള ഒരു ഞായറാഴ്ച വൈകുന്നേരം നഗരാതിർത്തിയിൽ രണ്ടു മരങ്ങൾ വാശിയോടെ തർക്കത്തിലേർപ്പെട്ടു. അപ്പുറത്തുള്ള ടൗൺഷിപ്പിലേക്ക് ആരാണു കൂടുതൽ ഓക്സിജൻ സപ്ലൈ ചെയ്യുന്നത് എന്നായിരുന്നു തർക്കം! രണ്ടുപേരും വിട്ടുകൊടുത്തില്ല! അവസാനം തർക്കം മൂത്ത് ചില്ലകൾ കൊണ്ട് പരസ്പരം അവർ അടി തുടങ്ങി. അപ്പോൾ ദാ, 'പ്ധിം!' കിടക്കുന്നൂ ഒരു…

സൗദാമിനിയുടെ ആട്ടിൻകുട്ടികൾ

കെ. കേരളദാസനുണ്ണി

തകരം മേഞ്ഞ ഷെഡ്ഡിലേക്ക് ബൈക്ക് കയറ്റിവെച്ച് മാധവൻ ഹെൽമറ്റ് അഴിച്ചു മാറ്റി. മഴക്കോട്ട് ഊരി കുടഞ്ഞ് ഷെഡ്ഡിലെ അയയിൽ തൂക്കി, വീട്ടിലേക്ക് നടന്നു. മഴ തോർന്നിരിക്കുന്നു. എങ്കിലും ടെറസ്സിൽ നിന്നും സൺഷേഡുകളിൽ നിന്നും വെള്ളം കുതിച്ചു ചാടുന്നുണ്ട്. കണ്ണങ്കാൽവരെ വെള്ളംപൊങ്ങിയ മുറ്റത്തുകൂടി നടക്കുമ്പോൾ അയാൾ ചുറ്റും നോക്കി. ആഞ്ഞു…