വീട്ടുമൃഗം

സുനിൽ ജോസ്

മലമുകളിലെ കാട്ടില്‍ ഒരു വീട് തനിച്ചു നിൽപ്പുണ്ട് അതിനു വഴിതെറ്റിയെന്ന് തോന്നുന്നു അത് വെളുത്ത പുകയുടെ തൂവാല വീശുന്നുണ്ട്. കാട്ടിലുണ്ട് പലവഴികള്‍ ഏതിലൂടെ വന്നാല്‍ അതിനു നാട്ടിലെത്താം? റോഡരികിലോ പട്ടണത്തിലോ കടൽത്തീരത്തോ ഗ്രാമത്തിലോ പേടികൂടാതെ നിൽക്കാം; ശരിക്കും ഒരു വീടാകാം. അത് കൂടെ കൊണ്ട് പോരുമോ കാട്ടിലെ നിലാവിനെ…

പ്രണയത്തിന്റെ താക്കോൽ

പ്രീത ജെ. പ്രിയദർശിനി

തളർന്നു തുടങ്ങിയ എന്റെ കണ്ണുകളിൽ ഇന്നലെ മുതൽ ഒരു കാരണവുമില്ലാതെ വസന്തത്തിന്റെ നിലാവ് തുന്നിവയ്ക്കുകയാണ് നീ. സന്ദേഹത്തോടെ തനിച്ച് നിൽക്കുന്ന എന്റെ ചുമലുകളിൽ നിന്റെ കനമുള്ള കൈപ്പടങ്ങൾ അമരുന്നു. എനിക്കും നിനക്കുമിടയിൽ ആരുമറിയാതെ കുതിച്ചു പായുകയാണ് ഒരു തീവണ്ടി. നിന്റെ കണ്ണുകളിൽ വിരിഞ്ഞ മഞ്ഞ സൂര്യകാന്തികൾ എന്നും എന്റെ…

സ്നേഹത്തിന്റെ സുവിശേഷം

ജോയ് വാഴയിൽ

സ്നേഹത്തിന്റെ സംഗീതം ശ്രവിക്കുവാൻ ആകാശത്തിലേക്കു ചിറകുവിരുത്തുന്നതിനു മുമ്പ് ആത്മാവിൽ ദാരിദ്ര്യം ഏറ്റുവാങ്ങുക. സ്നേഹത്തിന്റെ അഗ്നിനാളം കൊളുത്തുവാൻ കൈ നീട്ടും മുമ്പ്, അതിന്റെ സാമീപ്യം വിരലുകൾ പൊള്ളിക്കുമെന്ന്‌ അറിയുക. സ്നേഹത്തിന്റെ കിരീടം അണിയുവാൻ ശിരസ്സുയർത്തുന്നതിനുമുമ്പ് ആ മുൾക്കിരീടം നെറ്റിത്തടം തുളച്ച് ചോരയിറ്റിക്കുമെന്നും, സ്നേഹത്തിന്റെ പാത അടയാളപ്പെടുത്തുമെന്നും തിരിച്ചറിയുക. മൃദുവായൊരു ഹംസതൂലികാശയ്യയിൽ…

രൂപാന്തരം

കൃഷ്‌ണൻ

ഒരു സെമിത്തേരിയിൽ കിടന്നു ശവമാകാം, പട്ടിയാകാൻ എളുപ്പം ഒരു ചവറ് കൂനയിൽ പോയി ഭക്ഷിക്കുക, മണ്ണിരയെ കൊത്തി തിന്നാൽ കോഴിയാകാം, വെള്ളചാട്ടത്തിലേക്ക് എടുത്തു ചാടി അതാകാം, കടലിൽ മുങ്ങിത്താണ് കടലാകാം, മരുന്ന് കഴിച്ച് രോഗിയാകാം, ചെസ്സ് കളിച്ച് ഒരു ചെസ്സ് പ്ളെയർ ആകാം, പഠിച്ച് ശാസ്ത്രജ്ഞൻ ആകാം, കലയെ…

കൃഷ്ണദുഃഖം

ശാന്തി പാട്ടത്തിൽ

നീയെന്തിനെന്നോട് ചെയ്തിങ്ങനെ? ചെയ്യാതിരുന്നതുമെന്തു കൊണ്ട്? എന്നേറ്റം പരിഭവം കേട്ടതാണീ കാർമുകിൽവർണ്ണൻ യുഗങ്ങളായി. ചിരിതൂകി കളിയാടിവരുമോയെന്ന് പതിവായി ക്ഷണമൊന്നു ഞാൻ നൽകിലും, മായം തിരിഞ്ഞുപോകുമീ കണ്ണനെ ഇന്നു വിടാവതല്ലെന്നു ഞാനും. നിർണ്ണയം പൂണ്ടു നിലകൊള്ളവേ, ചോദ്യശരങ്ങളുമായിയായാദവൻ കലികാലത്തിലിമ്മട്ടിൽ പ്രത്യക്ഷനായ്. വറ്റിവരണ്ട യമുനയെ നോക്കി നിശ്വാസമാർന്നവൻ ഗദ്ഗദനായ് കാലികളെത്ര ഗൃഹങ്ങളിലിന്നുണ്ട് മേയ്ക്കുവാനായെന്ന്…

പെണ്ണുങ്ങളുടെ കവിത

നിഷി ജോർജ്ജ്

പെണ്ണുങ്ങളുടെ കവിതയിൽ പുറം ലോകമില്ലെന്ന് പൊതു വിഷയങ്ങളില്ലെന്ന്, പുറത്ത് ആൾക്കൂട്ടത്തിനു നടുവിൽ നിന്ന് ഒരുവൻ നിരൂപിക്കുമ്പോൾ, പുറത്തുനിന്നീ വാതിൽ പൂട്ടിയതാരെന്ന് അകത്ത് കവിയൊരുവൾ വാതിലിൽ തട്ടിക്കൊണ്ടേയിരിക്കുകയാവും. പ്രഭാതത്തിൽ കവിയൊരുവൻ ഇലകളെയും പൂക്കളെയും കാറ്റിനെയും കിളികളെയും പത്ര വാർത്തകളെയും കവിതയിലേക്ക് ആവാഹിച്ചെടുക്കുമ്പോൾ, കവിയൊരുവളെ അടുക്കള വലിച്ചെടുത്തിട്ടുണ്ടാവും. പുട്ടുകുറ്റിയിലിട്ട് ആവി കയറ്റിയിട്ടുണ്ടാവും.…

വീട്

സതീശൻ എടക്കുടി

കത്തുന്ന ജലത്തിലും പൊള്ളുന്ന ഭൂമിയിലും കൊടുങ്കാറ്റിലും പിടിച്ചു നിൽക്കാൻ ഒരു കൂടുവേണം ഭൂതാവിഷ്ടരുടെ വീട്. അവകാശങ്ങളില്ലാത്ത ഒരു പുല്ലുമേട . എനിക്കത് അഗ്നിക്ക് നൽകണം . ചിതയിലെ അഗ്നിനേത്രം അത് വേദനിക്കുന്നവന്റെ കണ്ണാണ്. 2. കാലം ഇന്നു ഞാൻ എന്റെ പഴയ വീട്ടിൽ പോയി. ഓർമ്മകൾ പെറ്റ കാലം…

പൈപ്പ്‌ വെള്ളത്തിൽ

രഗില സജി

പലേടത്ത് കുഴിച്ചു, മരങ്ങൾ വെട്ടി, വീടുകളെ മാറ്റി പാർപ്പിച്ച്, ആളുകളെ ഒഴിപ്പിച്ച്, റോഡുകീറി, റെയിലുമാന്തി, പല ജാതി ജീവികളെ കൊന്ന് കൊന്ന് നീട്ടിവലിച്ചേച്ചുകെട്ടി നാട്ടിലേക്കെത്തിച്ചതാണ്, വെള്ളം. പൈപ്പ് രണ്ടാൾപ്പൊക്കത്തിലുള്ള കുഴലാണ്. ഊക്കിലൂക്കിൽ വീടുകളുടെ കുടങ്ങളിൽ ബക്കറ്റുകളിൽ മെലിഞ്ഞ പൈപ്പിന്റെ ഉടലു ചൂഴ്ന്നെത്തുന്ന വെള്ളത്തിൽ പക്ഷിക്കാല്, മനുഷ്യകുലത്തലയോട്ടികൾ, ചീഞ്ഞ മരക്കൊമ്പ്,…