നിറഞ്ഞുകൊണ്ടേയിരിക്കുന്നവർ

സോണി ഡിത്

പൂക്കളായിരുന്നില്ല കണ്ണിൽ വിടർന്ന മൗനമായിരുന്നു. തുമ്പികളായിരുന്നില്ല സ്വപ്നങ്ങളിൽ നിറയാൻ മടിച്ച ചോറ്റുപാത്രത്തിന്റെ നഗ്നതയായിരുന്നു. കല്ലുപെറുക്കി കുടംനിറച്ച മുത്തശ്ശികാക്കയാകുമായിരുന്നു അമ്മ. അരപ്പു ചേർത്തിട്ടും പ്രളയം മാത്രം പെറുന്ന കറിക്കലത്തിന്റെ അഹങ്കാരം ഇടയ്ക്കിടെ തിളച്ചു പറയുമായിരുന്നു അത്. ചിന്തകൾ പിണങ്ങിപ്പോയ മനസ്സുപോലെ, ആണ്ടുപാതിയും ധ്യാനിച്ചിരിക്കും അടുപ്പ്. നോവ് പുകച്ചച്ഛനും നിദ്രകീറി അമ്മയും…

സമർപ്പണം

വി.കെ. ശ്രീരാമൻ

ഉജാലയിൽ മുക്കി കാക്കയെ വെളുപ്പിക്കാൻ പ്രയത്‌നിക്കുന്ന മുംബൈ കാക്ക മലയാളികൾക്ക്. മനുഷ്യരെ ചിരഞ്ജീവികളാക്കാൻ കാക്കയെ സൃഷ്ടിച്ച ആസ്തികനായ ദൈവത്തിന് വി.കെ. ശ്രീരാമൻ 1953 മകരത്തിൽ ജനിച്ചു. ഭീരുവായതിനാൽ പലവട്ടം മരിച്ചുപോയെങ്കിലും കാക്കകളുടെ സഹായത്തോടെ ജീവിച്ചിരിക്കുന്നു. ഒരു നക്ഷത്രം കൊണ്ട് ക്രിസ്തുമസ് അടയാളപ്പെടുന്നതുപോലെ കൊമ്പൻ മീശയും കുടവയറുമുള്ള മാവേലി ഓണത്തിന്റെ…

പൈലപ്പൻ

ടോണി കെ. ആർ.

പ്ലമേനമ്മായിയുടെ മരുമക്കളിൽ പൈലപ്പനാണ് ഏറ്റവും കേമൻ! സുമുഖൻ, വെളുത്ത നിറം; വലിയൊരു കമ്പനിയുടെ മാനേജർ; ഭാര്യ അഗിനീസും - ആഗ്‌നസ് എന്നു ശരിപ്പേർ - മക്കളുമൊത്ത് ഊട്ടിയിൽ താമസം; മക്കൾ ഗുഡ് ഷെപ്പേഡ് സ്‌കൂളിൽ പഠിക്കുന്നു. അമ്മായിയുടെ മറ്റു ചെറുമക്കളെല്ലാം മലയാളം മീഡിയംകാരാണ്. പൈലപ്പന് കാറുണ്ട്, കാറിൽ എപ്പോഴും…

മീൻ

ലാൽ ലൂക്കോസ്

ഐസിട്ട മീനിന് രുചി കുറയും കടലിലെ മത്സ്യം ജാതിഭേദമില്ലാതെ ഇരയെപ്പിടിക്കും തിമിംഗലത്തിന്റെ വായ വലുതാണ് പക്ഷേ അതിന്, ചെറിയ ജലജീവികളെ മാത്രമേ തിന്നാനാവൂ സ്രാവ് ഭീകരനാണ് തിന്നും എല്ലാറ്റിനേം. മത്സ്യം മനുഷ്യന് ഉപജീവനമാണ് വിലപേശൽ വേറെ. പണ്ടൊരു കർക്കിടകരാവിലാണ് ഞാൻ കടലിൽ പോയത് കടലും ഇരുട്ടും ഇരുട്ടിന്റെ മരണാസക്തി…

ചെമ്പനീർപൂവായി അവൻ

സുജ സൂസൻ ജോർജ്

അവനൊരു കുമാരൻ ഇടതുകണ്ണിലുണ്ടൊരു സൂര്യൻ വലതുകണ്ണിലുണ്ടൊരു സൂര്യൻ ചുഴലിക്കാറ്റായവനെപ്പൊഴും ചുറ്റിത്തിരിഞ്ഞവൾക്കു ചുറ്റും അവളൊരു കുമാരി ഇടതുകണ്ണിലുണ്ടൊരു കടൽ വലതുകണ്ണിലുണ്ടൊരു കടൽ കൊടുങ്കാറ്റായവളെപ്പോഴും ഉറഞ്ഞുനിന്നവനു ചുറ്റും അവൾ തൊട്ടു അവൻ മരമായി തളിർത്തു അവൻ തൊട്ടു അവൾ പൂവായി വിടർന്നു തളിർക്കുമെന്നവന്റെ വാക്ക് പൂക്കുമെന്നവളുടെ വാക്ക് വാക്കു തെറ്റിച്ചവൻ വിടർന്നു…

പ്രച്ഛന്ന മത്സരം

പി. വൈ. ബാലൻ

കടലിളകുന്ന ഒരു ദിവസം ഞായറാഴ്ച എന്നാണോർമ്മ നീ പള്ളിമുറ്റത്ത് രാജമല്ലിയുടെ ചോപ്പു നോക്കി ഇല നോക്കി നില്ക്കുന്നു നിന്റെ മലേഷ്യൻ മിഡിയിൽ കാറ്റു തടയുന്നു ക്യാറ്റിസം* ക്ലാസിന് സമയമായില്ല ഞാനെത്തുമ്പോൾ നീ പള്ളിപ്പടി കയറുന്നു. മുകപ്പിലെ കുരിശ് മരമാകുന്നു പള്ളിയുടെ ഗേറ്റ് കതിരാകുന്നു പള്ളിക്കിണർ ജലധാര നീ മാലാഖ…

ബി.ഒ.ടി. പാതകൾ

ആർ. മനോജ്

നമ്മുടെ സ്വന്തം റോഡുകൾ ഇനി കാണുമോ? നമ്മുടെ സ്വന്തം കടകൾ നീർച്ചാലുകൾ പരിമ്പുറം ലോകം ഭൂമി ആയുസ്സ്, ക്ഷേമം, തീരുവ, ജനനം... - ഒന്നും മേലാൽ ഗവൺമെന്റ് തരുന്നില്ല. നമ്മുടെ സ്വന്തം വാഹനങ്ങൾ വിശേഷങ്ങൾ സമ്പാദ്യം ദർഭ മഴു... ജഡങ്ങൾ... എല്ലാം സർക്കാർ കണക്കിൽ കാണുമോ? കമ്പനികരാറുകളിലും കറൻസിനോട്ടുകളിലും…

രണ്ടു പാതകൾ, കണ്ടുമുട്ടിയപ്പോൾ…

പി.കെ. മുരളീകൃഷ്ണൻ

പണ്ടു പണ്ട്... രണ്ടു പാതകൾ, കണ്ടുമുട്ടിയപ്പോൾ... യാത്രകളേറി... പുതിയ കടകളുണ്ടായി, വാഹനങ്ങൾ പെരുകി, കുന്നിറങ്ങിവന്നൊരു ചെമ്മൺപാത കൂട്ടുപാതയുണ്ടാക്കി. രാമേട്ടന്റെ ശീട്ടിത്തുണിക്കട മഹിമ ടെക്‌സ്റ്റൈൽസായി ഔസേപ്പച്ചന്റെ ചായക്കട ഡേയ്‌സി കോഫി ഹൗസും, സെയ്താലിയുടെ ബാർബർ ഷോപ്പ്, അമർ ജെന്റ്‌സ് പാർലറുമായി. പിന്നീടാണ് വഴിമുടക്കികളും മൊഴിയടക്കികളും അപകടങ്ങളും അഴിച്ചുപണികളുമുണ്ടായതത്രേ.. പലതരം കൊടികളും,…