ആയ്ദാൻ: മുളങ്കാടുകൾ പൂക്കുന്ന പെണ്ണരങ്ങ്

പി.കെ. മുരളീകൃഷ്ണൻ

'നിൽക്കാനൊരു തറ, പിന്നിലൊരു മറ, എന്റെയുള്ളിൽ നാടകം, മുന്നിൽ നിങ്ങളും...' എന്ന് പറഞ്ഞത് മലയാള നാടകവേദിയിലെ ഒറ്റയാൾ പട്ടാളമായിരുന്ന എൻ എൻ പിള്ളയാണ്. ഒരിക്കൽ, 'നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം' എന്നു പാടിയത്, ഭാസ്‌കരൻ മാസ്റ്ററും. നാലഞ്ചു മുളങ്കമ്പുകൾ മാത്രം കൂട്ടിക്കെട്ടിയ ഒരു കുടിൽ. മുറ്റ ത്ത് മുളകൊണ്ടുണ്ടാക്കിയ മൂന്ന്…

ഓബ്ജക്ട് തിയേറ്റർ: വഴുതനങ്ങ റിപ്പബ്ലിക്

സുമേധ റൈക്കാർ മാത്രെ/ എം. ജി. സുരേഷ്

പാവക്കൂത്തിൽ നിന്നും ഉരുത്തിരിഞ്ഞ്,ഓബ്ജക്ട് തിയേറ്റർ അഥവാ വസ്തുക്കളെ ആധാരമാക്കിയുള്ള നാടകം, സാധാരണ ജീവിതത്തിൽ ഉപയോഗിക്കുന്ന, കാണുന്ന, വസ്തുക്കളെ ആശയവിനിമയത്തിനുള്ള ഉപാധിയാക്കുന്നു. വസ്തുക്കളിൽ ഒളിഞ്ഞ് കിടക്കുന്ന സൂചക കവിതയാണ്, അവിചാരിതമായി കണ്ടെത്തപ്പെടുന്ന കവിതയാണ്, ഓബ്ജക്ട് തിയേറ്ററിന്റെ അടിത്തറ. അതിന്മേലാണ് ഈ നാടക സങ്കല്പം കെട്ടിപ്പെടുത്തിരിക്കുന്നത്. ദുഷ്പ്രഭുത്വം, ദുർഭരണം, സംഘടിത ആശയപ്രചാരണം…

പനവേൽ സമാജം കെ.എസ്. എൻ. എ. പ്രവാസി നാടക മത്സര…

മഹാനഗരത്തിൽ ഞായറാഴ്ച (19 /7 /2017) അരങ്ങേറിയ നാടക മത്സരത്തിൽ പനവേൽ മലയാളി സമാജം അവതരിപ്പിച്ച ഇഡിയറ്റ്സ് ഏറ്റവും നല്ല നാടകത്തിനുള്ള അവാർഡ് കരസ്ഥമാക്കി. ഈ നാടകത്തിൽ തന്നെ അഭിനയിച്ച ശ്രീജിത്ത് മോഹൻ, ശ്രുതി മോഹൻ എന്നിവരാണ് ഏറ്റവും നല്ല നടനും നടിയും. കേരള സംഗീത നാടക അക്കാഡമിയിൽ…

ഭൂമിരാക്ഷസ്സം: നാടകത്തിന്റെ സ്ത്രീപക്ഷമുഖം

ഡോ: രാജലക്ഷ്മി

അരങ്ങവബോധം ഇല്ലാതെ നാടകമെഴുതിയാൽ അത് അരങ്ങിൽ വിജയിക്കില്ല. അതിന് നാടകങ്ങൾ വായിച്ചാൽ മാത്രംപോരാ കാണുകയും വേണം. ദൃശ്യാനുഭവങ്ങളോടൊപ്പം നാടകാവതരണത്തിന്റെ സാങ്കേതികാംശങ്ങളെക്കുറിച്ചും ധാരണയുണ്ടാകണം. നമ്മുടെ ഇന്നത്തെചുറ്റുപാടിൽ സ്ത്രീക്ക് അതിനുള്ള സാധ്യത/അവസരങ്ങൾ നന്നേ കുറവാണ്.വേണമെങ്കിൽ അവൾതന്നെ സ്വയം കണ്ടെത്തണം. ഈ പരിമിതികൾ മറികടക്കാനാവാത്തതാണ് നാടകരംഗത്തെ സ്ത്രീയുടെ അസാന്നിധ്യത്തിനു നിദാനം. ഈ പരിമിതികളെ…

ചരിത്രം മറന്ന രണ്ടു യോഗക്ഷേമ നാടകങ്ങൾ

രാജലക്ഷ്മി

പ്രശസ്ത കഥാകാരിയും നോവലിസ്റ്റുമായ ലളി താംബിക അന്തർജനം രണ്ടു നാടകങ്ങൾ കൂടി എഴുതിയിട്ടുണ്ട്. അതിൽ ഒന്ന് 'സാവിത്രി അഥവാ വിധവാവിവാഹം' യോഗക്ഷേമസഭാവാർഷിക ങ്ങളിൽ 3-4 പ്രാവശ്യം അവതരിപ്പിച്ചിട്ടുള്ളതും മറ്റൊന്ന് ആരും കണ്ടി ട്ടും കേട്ടിട്ടുമില്ലാത്തതുമാണ്. 'നമ്പൂതിരി നാടകത്രയ'മെന്ന് വിശേഷിപ്പിക്ക പ്പെടുന്ന പ്രശസ്തമായ മറ്റു മൂന്നു നാടകങ്ങളെ - അടുക്കളയിൽ…

ബോംബെ ടാക്കീസ്: യോനിയുടെ ആത്മഗതങ്ങൾ

ശ്രീജിത്ത് എൻ

ലോകത്തിലെതന്നെ അറുപതിലധികം ഭാഷകളിൽ ഭാഷാ ന്തരം നടത്തി അരങ്ങേറിയ നാടകമാണ് ഈവ് എൻസ്ലറുടെ (ഋവണ ഋഭലഫണറ) ദ വെജൈന മോണോലോഗ്‌സ് (ൗദണ ്ടഥധഭട ഛമഭമഫമഥഴണല). ഇന്ത്യയിലെതന്നെ വിവിധ ഭാഷകളിൽ ഈ നാടകം വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെങ്കിലും മലയാളത്തിൽ ഈ നാടകത്തെപ്പറ്റി ഒരന്വേഷണംപോലും ഉണ്ടായിട്ടില്ല. യോനി എന്ന സംസ്‌കൃതവാക്ക് മലയാളി…

വ്യത്യസ്ത സങ്കല്പങ്ങളുടെ സങ്കേതമായി അന്താരാഷ്ട്ര നാടകോത്സവം

കെ. നിസാം

സാര്‍വദേശീയ സാന്നിദ്ധ്യമുള്ള കലാരൂപമാണ് നാടകം. ലോകത്തെവിടെയും ഈ കലാരൂപത്തിന് ആസ്വാദകരുമുണ്ട്. പക്ഷെ അതാതിടങ്ങളിലെ സാംസ്‌കാരിക വ്യത്യാസങ്ങള്‍ക്കനുസരിച്ച് നാടകത്തിന്റ രൂപപരവും ഭാവപരവുമായ മാറ്റങ്ങള്‍ പ്രകടമാണ്. ഒരു നാടിന്റെ സാംസ്‌കാരിക അടിത്തറയുടെ പ്രൗഢിയും പാരമ്പര്യവും അതാതിടത്തെ കലാരൂപങ്ങളില്‍ പ്രകടമാകും. നവയുഗ സങ്കേതങ്ങളുടെ കടന്നുകയറ്റം മറ്റേതൊരു മേഖലയെയും പോലെ കലാരംഗത്തും വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.…

നാടകം, ചരിത്രത്തെ ബോദ്ധ്യപ്പെടുത്തുമ്പോൾ

എൻ. ശ്രീജിത്ത്

(ശിവജി അണ്ടർഗ്രൗണ്ട് ഇൻ ഭീംനഗർ മൊഹല്ല എന്ന മറാഠി നാടകത്തെപ്പറ്റി) എല്ലാ വിഴുപ്പുകളും പുറത്തെത്തുന്ന കാലമാണിത്. മീ നാഥുറാം വിനായക് ഗോഡ്‌സെ ബോൽത്തു എന്ന നാടകം മഹാരാഷ്ട്രയിൽ വീണ്ടും സജീവമായി വേദികളിലെത്തുന്നു. ആ നാടകം ഉന്നയിക്കുന്ന രാഷ്ട്രീയമെന്തായാലും കലാസൃഷ്ടി യെന്ന നിലയിൽ അതു കാണാനും വിലയിരുത്താനും നമു ക്കാവണം.…