കിന്റു: ദി ഗ്രേറ്റ് ഉഗാണ്ടൻ നോവൽ

ഫസൽ റഹ്മാൻ

(ഉഗാണ്ടൻ സാഹിത്യം കാലങ്ങളായി കാത്തിരുന്ന നോവൽ, എന്നും 'ദി ഗ്രേറ്റ് ഉഗാണ്ടൻ നോവൽ' എന്നും വിളിക്കപ്പെട്ട കൃതിയാണ് ജെന്നിഫർ നാൻസുബൂഗെ മകൂംബിയുടെ ഒധഭളഴ. ആഫ്രിക്കൻ നോവലിനെ കുറിച്ചുള്ള യൂറോപ്പ്യൻ വാർപ്പു സങ്കൽപ്പങ്ങളെ നിഷേധിക്കുന്ന ഇതിഹാസമാനമുള്ള കൃതി, മറ്റൊരു ആഫ്രിക്കൻ നോവൽ സാധ്യമാണ് എന്ന് ബോധ്യപ്പെടുത്തുന്നു.) ഉഗാണ്ടൻ സാഹിത്യം കാലങ്ങളായി…

പനയാൽ കഥകൾ: മൺവിളക്കുകൾ ജ്വലിക്കുേമ്പാൾ…

ഡോ: മിനി പ്രസാദ്

കേരളത്തിന്റെ വടക്കേ അതിർത്തിയിൽ കാസർഗോഡ് എന്നൊരു സ്ഥലം. കർണാടകത്തോട് ചേർന്നുകിടക്കുന്ന ഈ പ്രദേശം അനേകം ഭാഷകളാലും ഭാഷാഭേദങ്ങളാലും സമ്പന്നമാണ്. ചില പ്രത്യേക മതവിഭാഗക്കാർ മാത്രം സംസാരിക്കുന്ന ഭാഷകൾ പോലും ഉണ്ട് എന്ന അത്ഭുതം. തെയ്യങ്ങളുടെയും കളിയാട്ടങ്ങളുടെയും നാടായതിനാൽ ആ സംസ്‌കാരവും പൈതൃകവും നാടിന്റെ ജീവസ്സുറ്റ അവസ്ഥയാണ്. ഇതിനൊക്കെയൊപ്പം ചൂഷണത്തിനും…

ബംഗാളി കലാപം: ഭയം ഭക്ഷിക്കുന്നവർ!

ഡോ. മോത്തി വർക്കി

ആമുഖം പ്രവചന സ്വഭാവവും കാലിക പ്രസക്തിയും കൊണ്ട് ശ്രദ്ധേയമായ നോവലാണ് അമലിന്റെ 'ബംഗാളി കലാപം' (2019). അതിജീവനത്തിനും ഉപജീവനത്തിനുമായി നടത്തുന്ന ഭാഗ്യാനേ്വഷണ യാത്രകളാണ് മനുഷ്യന്റെ കൂടുമാറ്റം. ജീവന ഇടങ്ങൾ വാസയോഗ്യമല്ലാതാകുമ്പോൾ കൂടു മാറുന്നത് പ്രകൃതിയിൽ സാധാരണമാണ്. ഇത് ജീവന്റെ പ്രമാണവും പ്രതിരോധവുമാണ്. ദാരിദ്ര്യവും കലാപവും മതപീഡനങ്ങളും പ്രകൃതിദുരന്തവും മനുഷ്യ…

മാമ ആഫ്രിക്ക: അസ്തമയത്തിനും ഉദയത്തിനുമിടയിൽ

നന്ദിനി മേനോൻ

ടി ഡി രാമകൃഷ്ണന്റെ മാമ ആഫ്രിക്ക എന്ന ഏറ്റവും പുതിയ നോവൽ ഏറെ പുതുമകൾ നിറഞ്ഞതാണ്. ദേശീയ പ്രസ്ഥാനവും പൊതു വിദ്യാഭ്യാസവും തീവണ്ടിയേറി വന്ന കേരളത്തിൽ നിന്നു നോക്കുമ്പോൾ യുഗാണ്ടയിലൂടെ മുന്നേറിയ തീവണ്ടിപ്പാത തെളിയിച്ച സ്വാതന്ത്ര്യത്തിന്റെ പുത്തൻ വഴികൾ നമുക്ക് അപരിചിതമായി തോന്നുന്നില്ല. മിത്തുകളിലും പുരാണങ്ങളിലും പാരമ്പര്യ ആചാരങ്ങളിലും…

ബഹുരൂപ സംഘർഷങ്ങളുടെ യുദ്ധമുഖങ്ങൾ

ഫസൽ റഹ്മാൻ

(സിംഹള - തമിഴ് സംഘർഷമായി പൊതുവേ മനസ്സിലാക്കപ്പെട്ട ശ്രീലങ്കൻ ആഭ്യന്തര യുദ്ധമുഖം അത്യന്തം ഹീനമായ മറ്റൊരു നരമേധത്തിന്റെയും വംശ വെറിയുടെയും കൂടി കഥ ഉൾക്കൊള്ളുന്നുണ്ട്. സംഘർഷത്തിന്റെ ആദ്യ നാളുകളിൽ വിശ്വസിച്ചു കൂടെ നിന്ന മുസ്ലിം ജനസാമാന്യത്തിനു നേരെ ഈലം സൈന്യം അരങ്ങേറിയ വംശഹത്യയിൽ കുറഞ്ഞ ഒന്നുമല്ലാത്ത ആ അത്യാചാരങ്ങളുടെ…

നിലയില്ലാത്ത കടലുപോലെ മനസ്സുള്ളവർ

ഡോ. മിനി പ്രസാദ്

താൻ അറിഞ്ഞതും അനുഭവിച്ചതുമായ ജീവിതപരിസരങ്ങൾ തന്നെയാണ് എഴുത്തുകാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട തട്ടകങ്ങളും. അങ്ങനെയൊരു പശ്ചാത്തലത്തിൽ നിന്ന് എഴുതുമ്പോൾ അറി യാതൊരു കരുത്ത് എഴുത്തിൽ നിറയുന്നതായി പല എഴുത്തുകാരും പറഞ്ഞിട്ടുണ്ട്. താൻ ജനിച്ചുവളർന്ന വടക്കെ മലബാറി ന്റെ സാമൂഹ്യജീവിതത്തെ തന്റെ കൃതികളുടെ രചനാപശ്ചാത്ത ലമാക്കി മാറ്റിയ എഴുത്തുകാരിയാണ് ബി.എം. സുഹ്‌റ.…

മലയാളസിനിമ; ഭാവുകത്വത്തിന്റെ വായന

അനിൽകുമാർ ഡി.

ഭാവുകത്വമെന്നത് നിരന്തരം വിച്ഛേദിക്കുന്നതും വ്യവച്ഛേദിക്ക പ്പെടുന്നതുമായ പരികല്പനയാണ്. പഴയതിനോടുള്ള അസംതൃപ്തി യും പുതിയ പ്രവണതകളോടുള്ള ആസക്തിയും അതിലുണ്ട്. നി ലവിലുള്ള പരീക്ഷണങ്ങൾ മടുത്ത് പുതിയ അന്വേഷണങ്ങൾക്കുള്ള വ്യഗ്രത തേടലാണത്. നാം കണ്ടു പരിചയിച്ച ഭൂമിശാസ്ത്രമുപേക്ഷിച്ച് പുതിയ കാഴ്ചകൾക്കായുള്ള സഞ്ചാരം. കേട്ട പാട്ടുകൾ മറന്ന് ഇനിയാണ് പാടേണ്ടത് എന്ന തോന്നൽ.…

എന്റെ പച്ചക്കരിമ്പേ: അതിജീവനത്തിന്റെ വാഗ്മയം

ഡോ: മോത്തി വർക്കി

മാനുഷികവും മാനുഷികേതരവുമായ ബന്ധങ്ങളുടെ സമ്യ ക്കായ കൂടിച്ചേരലും ഇടപഴകലും പരസ്പര വിനിമയവുമാണ് വാഴ്‌വിെന്റ ജൈവികത. ഈ പൊരുളിന്റെ ആഖ്യാനവും പ്രയോഗവുമാണ് കഥകളും സാഹിത്യവും. പൊരുൾ തിരിക്കാനാവാത്ത വിധം ഇടകലർന്ന് രൂപപ്പെടുന്ന സാമൂഹിക-ജൈവ ബന്ധങ്ങളെ ഇഴപിരിച്ചെടുക്കാൻ ശ്രമിക്കുന്ന സാംസ്‌കാരികവും സാമൂഹികവും ലിംഗപരവുമായ ആധിപത്യരൂപങ്ങളെ അതിസൂക്ഷ്മം നിരീ ക്ഷിച്ച് വിചാരണ ചെയ്യുന്ന…