പലതരത്തില്‍ ആഘോഷിക്കപ്പെടേണ്ട സിനിമയാണ് ബോണ്‍ ജോങ് ഹൂവിന്റെ പാരസൈറ്റ്. നിരവധി അന്താരാഷ്ട്രമേളകളിലൂടെ കടന്നുവന്ന് ഇപ്പോഴിതാ 92 -ാമത് ഓസ്കാറില്‍ നാല് വിഭാഗങ്ങളില്‍ പുരസ്കാരം കരസ്ഥമാക്കിയിരിക്കുന്നു. മികച്ച ചിത്രം, സംവിധായകന്, മികച്ച വിദേശഭാഷാ ചിത്രം, ഒറിജിനല്‍ തിരക്കഥ എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം നേടിയത്. മുമ്പ് പാം ഡി ഓറും മികച്ച…
ഒഴിവുദിവസത്തെ കളി: കാഴ്ചയ്ക്കുള്ളിലെ ഒളിഞ്ഞിരുപ്പുകള്‍
രാജേഷ് കെ എരുമേലി
സിനിമയുടെ ഭാഷ വള്ളുവനാട്ടില്‍നിന്ന് കൊച്ചിയിലേക്ക് മാറുകയും ദൃശ്യം ഒറ്റപ്പാലത്തുനിന്ന് ഇടുക്കിയിലേക്ക് പരിവര്‍ത്തനപ്പെടുകയും ചെയ്യുന്ന സവിശേഷമായ ഘട്ടത്തിലാണ് മലയാള സിനിമ ഇന്ന്. മലയാളി ഇതുവരെ കണ്ടുശീലിച്ച ദേശങ്ങള്‍, മനുഷ്യര്‍, അവരുടെ വര്‍ത്തമാനങ്ങള്‍ എല്ലാം വളരെ പെെട്ടന്ന് അപ്രത്യക്ഷമാവുകയും അല്ലെങ്കില്‍ മാറ്റിനിര്‍ത്തപ്പെടുകയും ആ ഇടങ്ങളിലേക്ക് ഇതുവരെ ഫ്രെയ്മിന്റെ ഭാഗമാകാതിരുന്ന മനുഷ്യര്‍ പ്രവേശിക്കുകയും…
കുമ്പളങ്ങി നൈറ്റ്സ്: രാഷ്ട്രീയ ദേശത്തിന്റെ രാവുകൾ പകലുകൾ
രാജേഷ് കെ എരുമേലി
പുതുകാലത്തിന്റെ ചോദ്യങ്ങളെ, കാഴ്ചകളെ പ്രശ്നവത്കരിക്കുകയാണ് കുമ്പളങ്ങി നൈറ്റ്സ്. അച്ഛൻ മരിച്ച, അമ്മ ഉപേക്ഷി ച്ചുപോയ ഒരു കുടുംബത്തിൽ വ്യത്യസ്ത വ്യവഹാരങ്ങളിൽ ജീവിക്കുന്ന നാല് ആണുങ്ങൾ - സജി (സൗബിൻ ഷാഹിർ), ബോബി (ഷെയ്ൻ നിഗം) ബോണി (ശ്രീനാഥ് ഭാസി), ഫ്രാങ്കി (മാത്യു തോമസ്). പൊതുബോധത്താൽ നിർമിതമായ സദാചാര, കുടുംബവ്യവസ്ഥയ്ക്ക്…
ഭാരതപ്പുഴ: ഒരു സിനിമയുടെ ജന്മദേശം
മണിലാൽ
തൃശൂരിലെ തീരദേശമായ വാടാനപ്പള്ളിയിലാണ് ഞാൻ ജനിച്ചുവളരുന്നത്. പൂഴിമണലും പൂഴിക്കുന്നുകളും നിറഞ്ഞ ഒരു മാജിക്കൽ പ്രദേശമായിരുന്നു അത്. തരിശ് നിലങ്ങൾ ധാരാളം, തരിശിന്റെ ഭംഗി അന്ന് മനസിൽ കയറിക്കൂടിയിരുന്നെങ്കിലും അന്നൊന്നും അത് ആസ്വാദകരമായി തോന്നിയിരുന്നില്ല, മരുഭൂമിയെ അറിയാനും ആസ്വദിക്കാനും തുടങ്ങിയപ്പോളാണ് തരിശിന്റെ വന്യതയും വൈവിധ്യവും എത്ര മാസ്മരികമെന്നറിയുന്നത്. മസ്കറ്റിൽ നിന്നും…
മലയാള സിനിമ ’90: ചരിത്ര ദേശ കാലങ്ങൾ
രാജേഷ് കെ. എരുമേലി
അധീശത്വ മൂല്യബോധങ്ങൾ പൊതുസംജ്ഞയായി നിലനിൽ ക്കുന്ന കാലത്തോളം മലയാള സിനിമയുടെ വ്യവഹാരമണ്ഡലം ഫ്യൂഡൽ ബോധ്യങ്ങളോട് സമരസപ്പെടുന്നത് ആയിരിക്കും. അഭി നയം മുതൽ സിനിമയുടെ എല്ലാ കയറ്റിറക്കങ്ങളിലും ഫ്യൂഡൽ അവശിഷ്ടത്തെ സാംസ്കാരിക ചിഹ്നമായി സ്വീകരിക്കുന്നത് കാണാൻ കഴിയും. അതിനു കാരണം ഇന്നും മലയാള സിനിമയുടെ കഥകളിൽ സവർണാധിപത്യ പ്രവണതയുടെ കാഴ്ചവത്കരണം…
പാതിരാക്കാലം: രാഷ്ട്രീയ സിനിമയുടെ മുഖം
സാഗരിക എസ്.
സ്വപ്നങ്ങൾ പോലും റദ്ദാക്കപ്പെടുന്ന ഇക്കാലത്ത് എല്ലാ കലാരൂപവും പ്രതിരോധത്തിന്റെ കരുത്താർജിക്കുമെന്നാണ് നാം കണക്കുകുട്ടുന്നത്. എന്നാൽ ചിലർ സമരസത്തിന്റെ പാത തിരഞ്ഞെടുക്കുമ്പോൾ, തീക്ഷ്ണമായ പ്രതിരോധത്തിന്റെ കരുത്താർ ജിക്കാൻ ചില ശ്രമങ്ങൾ സമൂഹത്തിലുണ്ടാവുന്നുണ്ട്. അത്തരം പ്രതിരോധത്തിന്റെ, കുതറിമാറലിന്റെ മുഖമാണ് പ്രിയനന്ദനന്റെ പുതിയ ചിത്രം പാതിരാക്കാലം വെളിപ്പെടുത്തുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിയും…
കെ.ജി. ജോർജിന്റെ സിനിമകളിലെ വ്യക്തി സമൂഹം ജീവിതം
രാജേഷ് കെ എരുമേലി
കെ.ജി. ജോർജിന്റെ സിനിമയെയും ജീവി തത്തെയും മുൻനിർത്തി ലിജിൻ ജോസ് സംവിധാനം ചെയ്ത 8 1/2 ഇന്റർകട്ട്, ലൈഫ്ആ ന്റ് ഫിലിംസ് ഓഫ്കെ .ജി. ജോർജ് എ ന്ന ഡോക്യുമെന്ററിയെ മുൻനിർത്തി അദ്ദേഹത്തിന്റെ സിനിമകളെ വിശകലനം ചെയ്യുന്നു. കലയുടെ/സാഹിത്യത്തി ന്റെ പ്രാധാന്യത്തെ മനസിലാക്കേണ്ടത് കലാകാരന്റെ/എഴുത്തുകാരന്റെ പ്രസ്താവനകളിൽ നിന്നല്ല. മറിച്ച്…
ഇക്കിറു: പ്രതിസന്ധികളിൽ തളരാത്ത ഇച്ഛാശക്തി
പി.കെ. സുരേന്ദ്രൻ
വിശ്വവിഖ്യാത ജാപ്പാനീസ് ചലച്ചിത്രകാരനായ അകിര കുറസോവ നമ്മുടെ മനസ്സിൽ കൊണ്ടുവരിക ജപ്പാനിലെ പരമ്പരാഗത യുദ്ധ പോരാളികളായ സമുറായികളെയാണ്. സമുറായികളുടെ ചടുല പോരാട്ടങ്ങളെയാണ്. അദ്ദേഹത്തിന്റേതായി 'സെവൻ സമുറായി' എന്ന പേരിൽ ഒരു സിനിമ തന്നെയുണ്ട്. എന്നാൽ അദ്ദേഹം 1952ൽ സംവിധാനം ചെയ്ത 'ഇക്കിറു' എന്ന സിനിമ തീർ ത്തും വ്യത്യസ്തമാണ്.…
ബാഹുബലി: ഭ്രമാത്മകതയിൽ ഒളിപ്പിച്ച കമ്പോളയുക്തികൾ
രാജേഷ് കെ എരുമേലി
കളക്ഷൻ റെക്കോർഡുകൾക്കപ്പുറത്ത് ബാഹുബലിയുടെ രാഷ്ട്രീയം പരിശോധിക്കപ്പെടേണ്ടതാണ്. യുക്തിയെ പൂർണമായും തള്ളിക്കളയുന്ന സമൂഹത്തിലേക്ക് എങ്ങനെയാണ് അന്ധവി ശ്വാസത്തെ അവതരിപ്പിക്കാൻ കഴിയുന്നതെന്ന് തെളിയിക്കുകയാണ് ഈ സിനിമ. സാങ്കേതികവിദ്യയുടെ പിൻബലത്തോടെയാണ് ഇത് സാധിച്ചെടുക്കുന്നത്. പ്രേക്ഷകനെ ത്രസിപ്പിക്കുന്ന അനുഭവത്തിൽ നിർത്തിക്കൊണ്ട് ഒരു ഭാവനാലോകത്തെ സൃഷ്ടിക്കുകയാണ് ഈ സിനിമ. കാഴ്ചാസമയത്തോ തിയേറ്ററിനു പുറത്തിറങ്ങിയാലോ ഒരു തരത്തിലുമുള്ള…