കാക്ക പത്താം വാർഷികാഘോഷത്തിൽ സുനിൽ പി. ഇളയിടം

സാഹിത്യം ശ്രമിക്കുന്നത് ഭാഷയും യാഥാർഥ്യവും തമ്മിലുള്ള വൈരുധ്യം പരിഹരിക്കാനാണെന്ന് ചിന്തകനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം പറഞ്ഞു. മുംബൈയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന കാക്ക ത്രൈമാസികയുടെ പത്താം വാർഷികാഘോഷ ചടങ്ങിൽ ‘സാഹിതീയതയുടെ നൈതികമാനങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സുനിൽ. നമ്മുടെ അനുഭവങ്ങളുടെയും ദൈനംദിന ഭാഷയുടെയും ഇടയിലുള്ള വിടവിനെ നികത്തി അനുഭവങ്ങളെ…

മലയാളം മിഷൻ സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്തു

മലയാളികൾ മുംബൈയിലെത്തിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ഈ നഗരത്തിന്റെ പശ്ചാത്തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു കൃതി ഉണ്ടായിട്ടിെല്ലന്ന് എം. മുകുന്ദൻ അഭിപ്രായപ്പെട്ടു. ഡൽഹിയിൽ പ്രവാസത്തിലിരുന്നു ധാരാളം എഴുത്തുകാർ മലയാളത്തിന് വലിയ സംഭാവനകൾ ചെയ്തിട്ടുണ്ട്. ഞാൻ ഡെൽഹിയിലിരുന്ന് എഴുതുന്ന കാലത്ത് ഒ.വി. വിജയനും കാക്കനാടനും വി.കെ.എൻ-നും ആനന്ദും കുഞ്ഞബ്ദുള്ളയുമൊക്കെ മലയാള ഭാഷയിൽ മഹത്തായ…

ഗിരീഷ് കർണാട് അനുസ്‌മരണം

കേരളീയ കേന്ദ്ര സംഘടനാ സംഘടിപ്പിച്ച ഗിരീഷ്പ്ര കർണാട് അനുസ്മരണത്തിൽ പങ്കെടുത്തു പ്രമുഖ നാടക സംവിധായകൻ രാമു രാമനാഥൻ സംസാരിക്കുന്നു. പുഷ്‌പൻ കൃപലാനി, പ്രമോദ് കർണാട്, ജബ്ബാർ പട്ടേൽ, സുഷമ ദേശ്‌പാണ്ഡെ, ടി.എൻ. ഹരിഹരൻ, മാത്യു തോമസ് എന്നിവർ വേദിയിൽ.

പ്രവാസിശബ്‌ദം ശ്രീമാൻ സ്മാരക പുരസ്കാരം കാട്ടൂർ മുരളിക്ക് സമ്മാനിച്ചു.

[caption id="attachment_4608" align="alignleft" width="300"] പ്രവാസിശബ്ദം പത്രാധിപർ ഹരിനാരായണൻ സംസാരിക്കുന്നു.കാട്ടൂർ മുരളി, സിബി സത്യൻ, മോഹൻ കാക്കനാടൻ, ജി. വിശ്വനാഥൻ എന്നിവർ സമീപം.[/caption] [caption id="attachment_4610" align="alignleft" width="300"] കാക്ക പത്രാധിപർ മോഹൻ കാക്കനാടൻ സംസാരിക്കുന്നു. [/caption] [caption id="attachment_4611" align="alignleft" width="300"] കാട്ടൂർ മുരളിയുടെ മറുപടി പ്രസംഗം.[/caption]

കാട്ടൂർ മുരളിക്ക് ശ്രീമാൻ പുരസ്‌കാരം

പ്രമുഖ മുംബൈ നിവാസിയായിരുന്ന ശ്രീമാൻ എന്ന കെ.എസ. മേനോന്റെ പേരിൽ പ്രവാസിശബ്ദം മാസിക ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് പത്രപ്രവർത്തകൻ കാട്ടൂർ മുരളി അർഹനായി. മുംബയിൽ ഏകദേശം മൂന്നു പതിറ്റാണ്ടിലേറെയായി പത്രപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന മുരളി കാക്കയുടെ സഹപതാധിപരും മാതൃഭൂമി ദിനപ്പത്രത്തിന്റെ കല്യാൺ മേഖല റിപ്പോർട്ടറുമാണ്. പൂനയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രവാസിശബ്ദം…

ശ്രീകണ്‌ഠേശ്വരത്തിന്റെ മരുമകൾ ശാരദ നായർ അന്തരിച്ചു

ശബ്ദതാരാവലിയുടെ രചനയിൽ പങ്കാളിയായിരുന്നു ശാരദ നായർ, 91 വയസ്സ്, ഇന്നു വെളുപ്പിന് (ഏപ്രിൽ 15, 2019 ) മുംബൈയുടെ പ്രാന്തപ്രദേശമായ ഡോംബിവ്‌ലിയിൽ നിര്യാതയായി. ശബ്ദതാരാവലിയുടെ രചയിതാവായ ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ളയുടെ ഇളയ മകൻ പി. ദാമോദരൻ നായരുടെ ഭാര്യയാണ് ശാരദ നായർ. മുംബയിൽ മകൻ ഡി.ആർ. നായരോടൊപ്പമായിരുന്നു വര്ഷങ്ങളായി അവർ…

ജോജോ തോമസ് എം.പി.സി.സി. സെക്രട്ടറി

മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എം.പി.സി.സി.) സെക്രട്ടറിയായി മുംബയിലെ സാമൂഹ്യ പ്രവർത്തകൻ ജോജോ തോമസിനെ തിരഞ്ഞെടുത്തു. എം.പി.സി.സിയിലെ ഏക മലയാളി അംഗമാണ് പയ്യന്നൂർ സ്വദേശിയായ ജോജോ തോമസ്. എം.പി.സി.സി പ്രസിഡന്റും മുൻ മഹാരാഷ്ട്ര മുഘ്യമന്ത്രിയുമായ അശോക് ചാവാനാണ് എ.ഐ.സി.സി. അംഗീകാരത്തോടെ ജോജോയെ നിയമിച്ചത്. സ്കൂൾ പഠനകാലം മുതൽ കെ.എസ.യുവിന്റെ…

ഗ്രേസി എസ്. ഹരീഷിന്റെ നോവലിനെക്കുറിച്ചു പറയുന്നു … മീശ മുളച്ചപ്പോൾ…

ഗ്രേസി

തകഴിയെയും എസ്.കെ. പൊറ്റെക്കാടിനെയും പോലെ ദേശത്തെ അതിന്റെ യഥാർത്ഥ രൂപഭാവങ്ങളോടെ ആവിഷ്‌കരിച്ച എഴുത്തുകാരുണ്ട്. ദേശത്തെ പ്രച്ഛന്നവേഷം കെട്ടിച്ച എഴുത്തുകാരും ഉണ്ട്. എന്നാൽ കഥകളും ഉപകഥകളും കൊണ്ട് ദേശത്തെ എത്രയും മായികമായൊരു സൗന്ദര്യാനുഭവമാക്കി മാറ്റിയത് എസ്. ഹരീഷാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തുടർച്ചയായി പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട 'മീശ'യിലെ ഒന്നാം അദ്ധ്യായത്തോളം സൗന്ദര്യാത്മകമായ…