മരുഭൂമിയിലെ മണൽക്കൂനകൾ കാണാനുള്ള യാത്രയ്ക്കിടയിൽ ഇടത്താവളമായ ജോഥ്പൂരിൽ തങ്ങി. മണൽക്കൂനകൾ കാണണമെങ്കിൽ മരുഭൂമിയുടെ ഉള്ളിലേക്ക് യാത്ര ചെയ്യണം. ഥാർ മരുഭൂമി യുടെ ഗാംഭീര്യം ശരിക്കും അറിയണമെങ്കിൽ യാത്ര ചെയ്യേണ്ടത് ജയ്സാൽമീറിലേക്കുതന്നെയാണ്. പക്ഷെ ജോഥ്പൂരിലെത്തുന്ന വർക്ക് ഥാർ മരുഭൂമി ശരിക്കും കാണാവുന്നത് ഒഷ്യാനിലാണ്. രാജസ്ഥാനിലെ പ്രധാനപ്പെട്ട കച്ചവടകേന്ദ്രങ്ങളിലൊന്നാണ് ജോഥ്പൂർ. പുരാതന…
നക്‌സൽബാരി: വെള്ളിടി പൊട്ടിയ കലാപവസന്തം
കെ.പി. രമേഷ്
വിളറിയ ഒരു ചിരി വീണ്ടെടുത്ത് ശാന്തിദീദി പറഞ്ഞു:നക്‌സൽബാരി കലാപം തികച്ചും ഒരു കാർഷിക കലാപമാണ്. ചെറിയൊരു ഭൂപ്രദേശത്ത്, ചെറിയൊരു കാലയളവിൽ അത് ഒതുങ്ങിപ്പോയി. അത് ഇന്ത്യയിലാകമാനം പടർത്തുന്നതിൽ പരാജയപ്പെട്ടു. നിങ്ങളൊക്കെ പരിഹസിക്കുന്നതുപോലെ, ബംഗാളിലെ കർഷകർ അരനൂറ്റാണ്ടിനു മുമ്പ് എങ്ങനെയാണോ, ആ സ്ഥിതിക്ക് ഇന്നും മാറ്റം വന്നിട്ടില്ല. മുളങ്കാടുകളും ചതുപ്പും…
വേനലറുതിയിൽ ബംഗാളിൽ
കെ.പി. രമേഷ്
വേനലിൽ കുതിർന്നുനിൽക്കുന്ന ബംഗാളിനെ അടുത്തറിയണമെന്നു നിനച്ചാണ് ഇക്കുറി ഹൗറയിൽ എത്തിയത്. പതിനഞ്ചു വർഷം മുമ്പ് ഡൽഹിയിലെ രബീന്ദ്രഭവനിൽ വച്ചു നടന്ന ഒരു ചിത്രപ്രദർശനത്തിടെ പരിചയപ്പെട്ട പ്രദീപ്‌ഘോഷിനെ പിന്നെ കാണുന്നത് ഇപ്പോഴാണ്. രണ്ടുതവണ കൽക്കത്തയിൽ വന്നിട്ടും അക്കാര്യം തന്നെ അറിയിക്കാഞ്ഞതിൽ പ്രദീപ് ഇത്തിരി പരിഭവം പ്രകടിപ്പിച്ചിരുന്നു. ഗരിയാഹട്ടിൽവച്ച് അയാളെ സന്ധിച്ചു.…
ഹർ-കി-ദൂൺ താഴ്‌വര: സ്വർഗാരോഹിണിയുടെ മടിത്തട്ടിലെ ദൈവങ്ങളുടെ തൊട്ടിൽ
വിനയകുമാർ വി
ഉത്തർഖണ്ഡിൽ ഗഡ്‌വാൾ മേഖലയിലെ സ്വർഗാരോഹി ണി, ആദ കൊടുമുടികൾക്കു ചുവട്ടിൽ ഹരന്റെ താഴ്‌വരയെന്ന് അർത്ഥവും 'ദൈവങ്ങളുടെ തൊട്ടിൽ' എന്ന് വിശേഷണവുമുള്ള ഹർകിദൂൺ താഴ്‌വരയിലേക്ക് നാലുവട്ടം നടത്തിയ യാത്രകളിലെ വ്യത്യസ്താനുഭവങ്ങൾ ഏറെ ആകർഷിക്കുകയും വീണ്ടും പോകാൻ പ്രേരിപ്പി ക്കുകയും ചെയ്ത ഒരു ഗഢ്‌വാൾപ്രദേശമാണ് തീർത്ഥാടനത്തിരക്കില്ലാത്ത ഹർ-കി-ദൂൺ; ഹരന്റെ (ശിവന്റെ) താഴ്‌വര.…
നദി കാലംപോലെ
കെ.പി. രമേഷ്
നദീതീരമാണ് സംസ്‌കാരത്തിന്റെ ഈറ്റില്ലം. ചില നദികൾ ജനജീവിതത്തെ മാറ്റിത്തീർത്തിട്ടുണ്ട്. നദി മൂലം സംഭവിച്ച സാംസ്‌കാരിക മുന്നേറ്റങ്ങളും നിരവധിയാണ്. നദി എന്നാൽ എന്താണ്? നദിയുടെ സവിശേഷതയും പങ്കും എന്താണ്? കാലാവസ്ഥയെ നിർണയിക്കുന്നതിൽ നദി എത്രമാത്രം പങ്കുവഹിക്കുന്നു? ഭൂമിശാസ്ത്രപരമായും ശരീരശാസ്ത്ര സംബന്ധമായും നദി എന്താണ്?- നദിയെ ശാസ്ത്രീയമായി പഠിക്കാനൊരുങ്ങുമ്പോൾ ഈ ചോദ്യങ്ങളെല്ലാം…
മസ്‌റൂർ ക്ഷേത്രവും കാംഗ്ഡാ കോട്ടയും
കെ.പി. രമേഷ്
ബിയാസ് നദിയിലെ പാലം കടന്ന് ചക്കീബങ്കിലെ പട്ടാളക്യാമ്പുകളുടെ നിശ്ശബ്ദമായ കാർക്കശ്യം പുരണ്ട വഴിയിലൂടെ രണ്ടര മണിക്കൂർ സഞ്ചരിക്കുമ്പോൾ ദ്രമണിലെത്തുന്നു. പുതുതായി ആരംഭിച്ച ഹിമാചൽ കേന്ദ്രസർവകലാശാലയുടെ പ്രാദേശിക കേന്ദ്രമാണ് ദ്രമണിലുള്ളത്. സോഷ്യൽ സർവീസിൽ ഗവേഷണവിദ്യാർത്ഥിയാണ് ജോമോൻ. പ്രിയപ്പെട്ട ഫാദർ ജോൺ അറക്കൽ, ഫാദർ സോജി എന്നിവർ വഴി പരിചയപ്പെട്ട ഒരാളാണ്…
തീസ്ത ഒഴുകുന്ന നാട്ടിൽ
ലീല പി. എസ്.
ഏതാണ്ട് ഒരു മാസം ആയിക്കാണില്ല, രുദ്രപ്രയാഗിൽനിന്ന്, നവൻ എന്നെ ഫോണിൽ വിളിച്ചറിയിച്ചത്. ''ഞങ്ങൾ ഇപ്പോൾ മന്ദാകിനിയുടെ തീരത്താണ്. നദിയിലെ വെള്ളത്തിന് ഒരു ചുമന്ന നിറമാണ്''. നവനും മനുവും, എന്റെ രണ്ടു സഹോദരന്മാർ, ബദരി-കേദാർ യാത്രയിലായിരുന്നു. അന്ന് പക്ഷെ, ഞങ്ങളാരുംതന്നെ അറിഞ്ഞില്ല അവർ കണ്ടത് അമർഷം കടിച്ചമർത്തിയ ഒരു നദിയാണെന്ന്.…
അതിർത്തിയുദ്ധത്തിന്റെ സുഖജ്വരം
കെ.പി. രമേഷ്
പെരുമഴക്കാലം ശിശിരത്തോടു വിട പറയുവാൻ വെമ്പിനിൽ ക്കുന്ന പശ്ചിമ ബംഗാളിന്റെ പതുപതുത്ത മണ്ണിൽ കാലുകുത്തുമ്പോൾതന്നെ മനസ്സിലും ശരീരത്തിലും കടുകെണ്ണയുടെ കലർപ്പറ്റ ഗന്ധമിയലുന്നു. കനത്ത മഴയ്‌ക്കൊപ്പം മരണകാരിയായ മിന്നലും കൂട്ടുവരുന്നത് ശാന്തിനികേതനിലെ കുടീരിൽനിന്ന് മ്യൂസിയത്തി ലേക്കുള്ള ചെറിയ ദൂരത്തിൽതന്നെ വെപ്രാളപ്പെടലിന്റെ താള ത്തിൽ അനുഭവിച്ചറിഞ്ഞു. പെരുമഴയിൽ കുതിർന്നെത്തിയ ഞങ്ങളെ (സഹചാരി…