വി കെ ജോസഫ്: രാജേഷ് കെ എരുമേലി/ രാജേഷ് ചിറപ്പാട്

രാജേഷ് കെ എരുമേലി

മലയാള ചലച്ചിത്ര നിരൂപണരംഗത്ത് മൗലികമായ കാഴ്ചപ്പാടുകൾ അവതരിപ്പിച്ച എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമാണ് വി കെ ജോസഫ്. ഈ മേഖലയിൽ ശ്രദ്ധേയമായ നിരവധി കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ദേശീയ പുരസ്‌കാരങ്ങൾ ഉൾപെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരികയും നല്ല ചലച്ചിത്രങ്ങളെ ജനങ്ങളിലേക്ക്…

ബി.എം. സുഹ്‌റ: മനസ്സാണ് പ്രധാനം’ എന്നു കരുതുന്ന വിപ്ലവകാരികളാണ് എന്റെ…

ജാൻസി ജോസ്

മലയാള സാഹിത്യം അതിന്റെ പലമകൾ കൊണ്ട് സമ്പന്നമാണ്. അത്രയധികം വിപുലവും വിശാലവുമായ ആ ലോകത്ത് വടക്കെ മലബാറിലെ മുസ്ലിം സ്ര്തീകളുടെ ആന്തരിക ജീവിതത്തെ മലയാള സാഹിത്യത്തിന്റെ നടുത്തളത്തിലേക്ക് എത്തിച്ച എഴുത്തുകാരിയാണ് ബി.എം. സുഹ്‌റ. അവർക്ക് മുൻപും മുസ്ലിം സമുദായത്തിലെ ജീവിതം മലയാളസാഹിത്യത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. പക്ഷെ അവിടെയൊക്കെ സുന്ദരികളായ നായികമാരുടെ…

ശ്രീരാമനും മുഹമ്മദ് നബിക്കും തെറ്റുപറ്റും: എം എൻ കാരശ്ശേരി

സലീം ദേളി

ചടുലവും ചങ്കുറപ്പുള്ളതുമായ രാഷ്ട്രീയ നിലപാടുകൾകൊണ്ട് കേരളത്തിന്റെ സാംസ്‌കാരികമുഖമായി മാറിയ വ്യക്തിയാണ് എം എൻ കാരശ്ശേരി. സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തിൽ മതം, മാനവികത, ഗാന്ധിസം, സംസ്‌കാരം, ജനാധിപത്യം, സ്വത്വവാദം എന്നിവയെക്കുറിച്ച് അദ്ദേഹം മനസ്സുതുറക്കുകയാണ്. 'കാക്കയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖം. എഴുത്തും പ്രഭാഷണവും സംവാദങ്ങളുമായി കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലയിൽ അമ്പത്…

ചരിത്രത്തിന് ബദൽ തേടുന്ന കഥാകാരൻ

മിനിഷ് മുഴുപ്പിലങ്ങാട്

ഈ ഭൂമി, മനുഷ്യരായ നമ്മുടെ മാത്രം ആവാസ കേന്ദ്രമാണെന്നും ഇതര ജീവജാല ങ്ങളെയും പ്രകൃതിയേയും നമ്മുടെ ആവശ്യാനുസരണം ഉപയോഗപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യാമെന്നുമുള്ള ധിക്കാരപരവും സ്വേച്ഛാധിപത്യപരവുമായ അറിവിന്റെ അഹങ്കാരത്തെ ചോദ്യം ചെയ്തു കൊണ്ടാണ് അയ്മനം ജോൺ എന്ന കഥാകാരൻ നമ്മുടെ കഥാസാഹിത്യ ത്തിൽ നിലകൊള്ളുന്നത്. എന്നാൽ അതുമാത്രമല്ല, ജോണിന്റെ കഥകളുടെ…

വീണ്ടെടുപ്പിന് വേണ്ടിയുള്ള വിലാപങ്ങൾ

മിനീഷ് മുഴപ്പിലങ്ങാട്

മനുഷ്യ ജീവിതം നേരിടേണ്ടി വരുന്ന നാനാതരം പ്രഹേളികകളെ അതിഭാവുകത്വത്തിന്റെ ആർഭാടമില്ലാതെ ലാളിത്യത്തിന്റെ വിശുദ്ധിയിൽ അസുലഭ അനുഭൂതിയാക്കി തീർക്കുന്ന സർഗവൈഭവമാണ് യു.കെ. കുമാരൻ എന്ന കഥാകാരന്റെ കഥകളെ മലയാള വായനക്കാർക്ക് പ്രിയപ്പെട്ടതാക്കുന്നത്. കഥ എഴുത്തിനായി സ്വീകരിക്കപ്പെടുന്ന പ്രമേയങ്ങൾ, അവ എത്ര ഗഹനമായാലും അദ്ദേഹം തന്റെ തൂലികത്തുമ്പു കൊണ്ട് ഉഴുതു മറിച്ച്…

ശ്രീധരൻ ചമ്പാട്: സർക്കസ് കഥകളുടെ കുലപതി

മിനീഷ് മുഴപ്പിലങ്ങാട്

സർക്കസ് തമ്പിലെ അഭിനേതാക്കളുടെ ആത്മ നൊമ്പരങ്ങളെ അക്ഷരത്താളുകളിൽ ആവാഹിച്ച് അനുവാചകരെ അമ്പരപ്പിക്കും വിധം കഥകളിൽ അവതരിപ്പിച്ച കഥാകാരനാണ് ശ്രീധരൻ ചമ്പാട്. സർക്കസ് കൂടാരവും അവിടുത്തെ മനുഷ്യരുടെ പച്ചയായ ജീ വിതവുമാണ് അദ്ദേഹത്തിന്റെ കഥകളുടെ ആധാരം. സാഹസികമായ അഭ്യാസങ്ങളും കോമാളിത്തരങ്ങളും വാരി വിതറി കാണികളെ അത്ഭുതപ്പെടുത്തുകയും ചിരിച്ച് മണ്ണു കപ്പിക്കുകയും…

ജെമിനി ശങ്കരൻ: ഇന്ത്യൻ സർക്കസിലെ ഇതിഹാസം

മിനീഷ് മുഴപ്പിലങ്ങാട്

ആയിരത്തി തൊള്ളായിരത്തി അമ്പതുകളുടെ ആരംഭത്തിലാണ്. ഉത്തരേന്ത്യയിലെ ഗ്രേറ്റ് ബോംബെ സർക്കസിലെ ഒരഭ്യാസി യെ തേടി മറ്റൊരു സർക്കസിലുള്ള സുഹൃത്തിന്റെ ടെലഗ്രാമെത്തി: 'ഞാൻ ജോലി ചെയ്യുന്ന സർക്കസ് കമ്പനി വിൽക്കുകയാണ്, നി നക്കത് വാങ്ങാൻ താത്പര്യമുണ്ടോ?' ടെലഗ്രാം കിട്ടിയ ഉടനെ യുവാവ് ഒരു വിശ്വസ്തനെയും കൂട്ടി ചെന്ന് അന്വേഷിച്ചു. അദ്യത്തെ…

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്: ഉൾക്കാഴ്ചകളുടെ ഉൻമാദങ്ങൾ

മിനിഷ് മുഴുപ്പിലങ്ങാട്

മലയാള കഥാസാഹിത്യത്തിൽ ആധുനികത അസ്തമയത്തി ന്റെ അതിരുകളിലേക്ക് അതിക്രമിക്കുമ്പോഴാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്ന കഥാകാരൻ എഴുത്തിൽ സജീവമാകുന്ന ത്. ആധുനികതയെ കർക്കശമായി തള്ളിപ്പറയാൻ തയ്യാറായില്ലെ ങ്കിലും അതിന്റെ നിഴലോ നിലാവോ ഒന്നും തന്റെ കഥകളിൽ കട ന്നു വരരുത് എന്ന ഉറച്ച നിഷ്‌കർഷയുടെ ഉലയാത്ത ഉപാസകനായിരുന്നു അദ്ദേഹം. ആധുനികത…