''നിൻ്റെ ജീവിതം നഗരത്തിനും നാട്ടിൻപുറത്തിനുമിടയിലെ / അനന്തമായ വെയിലിൻ്റെ പാലത്തിന്മേലിരുന്നുള്ള / ഒടുങ്ങാത്ത ഒരു നിലവിളിയാണ്." 'വീടെത്താത്തവൾ' എന്ന കവിതയിൽ സച്ചിദാനന്ദൻ കുറിച്ചിട്ടതുപോലെ നാട്ടിൻപുറത്തെ വീട്ടിലെ വരജീവിതവും നഗരത്തിലെ ജീവനോപാധിയായ ജോലിയ്ക്കും ഇടയ്ക്കുള്ള ഒടുങ്ങാത്ത പരക്കംപാച്ചിലുകളുടെ അവസാനത്തിൽ തൻ്റെ മുറിയിലിരുന്ന് അനുഭവങ്ങളുടെ കെട്ടുകളഴിച്ച് വരച്ചുകൊണ്ടിരിക്കുകയാണ്, ഇ.എൻ.ശാന്തി (ശാന്തകുമാരി) എന്ന…
ഉണ്ണികൃഷ്ണൻ: ഇഷ്ടികകളോട് ചങ്ങാത്തം കൂടിയ ചിത്രകാരൻ
ദേവൻ മടങ്ങർളി
ഞാൻ ഈ എഴുത്ത് ഗാന്ധിജിയെ ഉദ്ധരിച്ചുകൊണ്ട് തുടങ്ങട്ടെ. അതിൽ ഗാന്ധിജി നമ്മുടെ ഉള്ളിൽ നിന്നു വരുന്ന കൊച്ചു ശബ്ദത്തെ കാതോർക്കുവാൻ പറയുന്നുണ്ട്. ''There are moments in your life when you must act, even though you cannot carry your best friends with…
സ്മിത ജി.എസ്.: ഉൾമുറിവുകളുടെ നിലവിളികൾ
ദേവൻ മടങ്ങർളി
മണ്ണൊലിച്ചുപോയ കുന്നുകളിലെ ഗുഹകളിൽ നിന്ന് താഴെ സമതലത്തിലേക്ക് വന്ന അവൻ, നാലുകാലുകളിൽ നിവർന്നു നിന്ന് ചുറ്റും നോക്കി. പ്രകൃതിയുടെ പച്ചപ്പും മറ്റു ചരാചരങ്ങളും ഏതാണ്ട് അപ്രത്യക്ഷമായിരിക്കുന്നു. അപ്പോഴാണ് തന്റെ മുൻപിൽ വന്ന സ്ത്രീയെ അവൻ കണ്ടത്. നടന്നു നടന്നു തളർന്ന അവളെ അവൻ തന്റെ പുറത്തു കയറ്റി. പക്ഷേ…
മിബിൻ: ഒരു നാടോടി ചിത്രകാരന്റെ ഭാവനാലോകം
ദേവൻ മടങ്ങർളി
(അതിജീവനത്തിന്റെ ഉത്കണ്ഠകളിൽ മുഴുകുമ്പോഴും മിബിൻ എന്ന ഈ ചിത്രകാരൻ തന്റെ ഭാവനയെ ഉഴുതുമറിച്ചു കൊണ്ടിരിക്കുകയാണ്). രബീന്ദ്രനാഥ ടാഗോറിന്റെ അവസാനകാല കവിതകളിലൊന്നിൽ (ശേഷ്‌ലേഖ (1942) എന്ന കവിതാസമാഹാരത്തിൽ) ഒരു പക്ഷിയെ സംബോധന ചെയ്തുകൊണ്ട്, പക്ഷിയോട് പാടാത്ത തെന്തുകൊണ്ടാണെന്നും, പുലരിയുടെ ആദ്യസ്പർശമേൽക്കുന്ന പച്ചമരങ്ങളുടെ ഇലകൾക്കിടയിൽ നിന്ന് ഉണരുന്ന ഒരു മിടിപ്പാണ് നിന്റെ…
പി.ആർ. സതീഷിന്റെ ചിത്രങ്ങൾ: ജൈവസ്പന്ദനങ്ങളുടെ ഗാഥ
ദേവൻ മടങ്ങർളി
(പി.ആർ. സതീഷിന്റെ ചിത്രങ്ങളിലൂടെ ഒരു യാത്ര) 'പെരുവഴി കൺമുന്നിലിരിക്കേ പുതുവഴി നീ വെട്ടുന്നാകിൽ പലതുണ്ടേ ദുരിതങ്ങൾ വഴി വെട്ടാൻ പോകുന്നവനോ പല നോമ്പുകൾ നോൽക്കേണം പല കാലം തപസ്സു ചെയ്ത് പല പീഡകളേൽക്കേണം' സതീഷിന്റെ ചിത്രജീവിതത്തെ കുറിച്ച് അറിഞ്ഞപ്പേൾ എനിക്കാദ്യം ഓർമവന്നത് എൻ.എൻ. കക്കാടിന്റെ 'വഴി വെട്ടുന്നവരോട്' എന്ന…
അനുപമ എലിയാസ്: ആത്മാന്വേഷണത്തിന്റെ ചിത്രങ്ങൾ
ദേവൻ മടങ്ങർളി
''കണ്ണാടി ഏറ്റവും കൂടുതൽ പതിപ്പുകളിറങ്ങിയ ബെസ്റ്റ് സെല്ലർ ഓരോ വീട്ടിലും ഒന്നിലധികം കോപ്പികളുള്ള നിത്യപാരായണ ഗ്രന്ഥം ബൈബിളിനേക്കാൾ സ്‌തോത്രം ചെയ്യപ്പെട്ട ഉത്തമ ഗ്രന്ഥം.'' കൽപറ്റ നാരായണന്റെ 'ഛായാഗ്രഹിണി' എന്ന കവിതയിലെ ഈ വരികളിലൂടെ അനുപമ എലിയാസ് എന്ന ചിത്രകാരിയുടെ ചിത്രങ്ങളിൽ പ്രവേശിക്കുമ്പോൾ കണ്ണാടിയിൽ തന്റെതന്നെ ഛായയിൽ കാണുന്ന സ്ത്രീജീവിതത്തിന്റെ…
ചിത്രയുടെ ആത്‌മഭാഷണങ്ങൾ
ദേവൻ മടങ്ങർളി
'വേവലാതികളിൽ നിന്നുള്ള ആത്മഭാഷണമാണ് എനിക്ക് കവിത'. ഇങ്ങി നെ എഴുതിയത് ഈയിടെ അന്തരിച്ച എഴുത്തുകാരനും കവിയുമായിരുന്ന ഡോ. രവീന്ദ്രനാണ്. ഇതിനോട് ചേർന്നു നി ൽക്കുന്നു ചിത്രയുടെ ശില്പജീവിതം. തന്റെ ബാല്യകാലാനുഭവങ്ങളുടെ, പ്രത്യേ കിച്ച് ഒരു പെൺകുട്ടിയാകുമ്പോൾ ഉണ്ടാകുന്ന വേദന നിറഞ്ഞ അനുഭവങ്ങളുടെ ഓർമകളെ ഭാവനാത്മകമായി പുനർസൃഷ്ടിച്ചു കൊണ്ട് അത്തരം…
വിനു വി വി യുടെ ചിത്രകല: ഒരിക്കലും അവസാനിക്കാത്ത വിലാപങ്ങൾ
ദേവൻ മടങ്ങർളി
''ഞാൻ ജാലകങ്ങൾ അടച്ചിരിക്ക യാണ് / കരച്ചിൽ കേൾക്കാനെനിക്കിഷ്ടമല്ല / പക്ഷേ ചാരനിറം പൂണ്ട / ഭിത്തിക ൾക്കു പിന്നിൽ നിന്ന് / കരച്ചിലല്ലാതെ വേറൊ ന്നും കേൾക്കാനില്ല/'' ലോർക്ക യുടെ (Federico Garcia Lorca, Spanish poet) ഈ കവിതാശകലമാണ് വിനുവിന്റെ ചെവികളുടെ പ്രതിഷ്ഠാപന ശില്പം (installation)…
പുഷ്പാകരൻ കടപ്പത്തിന്റെ ചിത്ര ജീവിതത്തിലൂടെ
ദേവൻ മടങ്ങർളി
എഴുത്തശ്ശൻ കുന്നിൽ നിന്ന് അടിച്ചുകൂട്ടികൊണ്ടു വന്ന ചപ്പിലകൾ താഴെ പാടത്തു വെച്ച് കത്തിച്ച് വെണ്ണീറാക്കി, ആ വെണ്ണീർ വിറ്റു കിട്ടുന്ന പൈസ കൊണ്ട് തന്റെ കൂട്ടുകാരോടൊപ്പം ബാലമാസികകൾ വാങ്ങി വായിച്ചിരുന്ന ഒരു കുട്ടിക്കാലം പുഷ്പാകരനുണ്ടായിരുന്നു. പിന്നീട് വായനയിലൂടെ, അച്ഛമ്മ(മുത്തശ്ശി) പറഞ്ഞു കൊടുത്ത കഥകളിലൂടെ, അമ്മാമൻ തോളത്തിരുത്തി കാണിച്ചു കൊടുത്ത…