കോമാളികൾ ഹൈജാക്ക് ചെയ്ത കേരളം

വിജു വി. നായര്‍

ജേക്കബ് തോമസ് എന്ന
ജനപ്രിയഘടകം വരുത്തി
വച്ച ആപത്തുകൾ ചില്ലറയല്ല.
മറ്റൊരു ജനപ്രിയ
സൂപ്പർതാരമാണ് ഋഷിരാജ്
സിംഗ്. സിനിമയും സിഐഡിക്കഥകളുമാണ്
ഇഷ്ടവിഭവം.
വേഷപ്രച്ഛന്നനായി
കേസു പിടിക്കുക, വെടി
ക്കെട്ട് ഡയലോഗിറക്കുക,
മാധ്യമങ്ങളിൽ സദാ നിറ
ഞ്ഞുനിൽക്കാൻ വേണ്ട
തൊക്കെ ഒപ്പിക്കുക.
ജേക്കബ് തോമസിനെപ്പോലെ
ഈ പുമാനും
മാധ്യമങ്ങൾ ഇടം വാരി
ക്കോരി കൊടുക്കുക മാത്രമല്ല,
സ്വന്തം നിലയ്ക്ക്
പുരസ്‌കരിച്ച് മൈലേജ്
കൂട്ടിക്കൊടുക്കുകയും
ചെയ്യും – ന്യൂസ്‌മേക്കർ
ഓഫ് ദ ഇയർ, മാൻ ഓഫ് ദ
ഇയർ ഇത്യാദി. ജനം തിരഞ്ഞെടുക്കുന്നു
എന്ന തട്ടി
പ്പിന്റെ മറയിലാണ്
പുരസ്‌കരിക്കൽ. അതോടെ
പിന്നെ താരം പാട്ടുകാരനും
പ്രസംഗകനും ഉദ്ഘാടകനുമെല്ലാമായി
ഊരു ചുറ്റുകയായി.
സകലകലാവല്ലഭനായ
വില്ലാളിവീരന്റെ അശ്വ
മേധം. ആരുണ്ടെടാ പിടി
ച്ചുകെട്ടാൻ എന്ന സ്ഥായീ
ഭാവം.

പൊതുപ്രവർത്തനവും സർക്കാർ ഭരണവും
രണ്ടുതരം നൈപുണി ആവശ്യ
പ്പെ ടുന്ന പ്രവൃത്തി യാണ്. മികച്ച
രാഷ്ട്രീയ പ്രവർത്തകർ നല്ല ഭരണാധി
കാരികളാവണമെന്നില്ല; മറിച്ചും. ഉദാഹരണത്തിന്,
ഗാന്ധി ഇന്ത്യ കണ്ട ഏറ്റവും
മികച്ച രാഷ്ട്രീയക്കാരനായിരുന്നു – ഒരേസമയം
റാഡിക്കലും, പ്രായോഗികപടുവും.
എന്നാൽ ഭരണവൈഭവം ആവശ്യ
പ്പെടുന്ന ഒരു മണ്ഡലത്തിലും ടിയാൻ
ശോഭിച്ചില്ല – കുടുംബം തൊട്ട് വക്കീൽ
പണി വരെ. രാഷ്ട്രീ യത്തിലാകട്ടെ
ഭരണം കയ്യാളാതെ ഒഴിവാക്കാനുള്ള
വകതിരിവ് കാട്ടുകയും ചെയ്തു. വേറെ
ചിലരുണ്ട്, രാഷ്ട്രീയംകളിയിൽ കേമരൊ
ന്നുമായിരിക്കില്ല, ഭരണത്തിൽ സമർത്ഥ
രാവുകയും ചെയ്യും – സി. അച്യുതമേനോനെയും
ഗൗരിയമ്മയെയും പോലെ.
ഇപ്പറഞ്ഞ രണ്ടു നൈപുണിയും ഒത്തുചേരുന്ന
അപൂർവം ചിലരുണ്ട്. ആ പട്ടികയിലാണ്
കേരളം പൊതുവെ പിണറായി
വിജയനെ എണ്ണിയിടുന്നത്.
കുറച്ചുകാലം കറണ്ടുമന്ത്രി എന്ന
നിലയിൽ പ്രവർത്തിച്ചപ്പോൾ വിജയൻ
തന്റെ ഭരണപാടവം പ്രദർശിപ്പിച്ചതാ
ണ്. തുടർന്ന് ദീർഘകാലം സംഘടനാനേതൃത്വത്തിൽ
ഒതുങ്ങേണ്ടിവന്നു.

ലാവ്‌ലിൻ കേസ് മാത്രമായിരുന്നില്ല
കാരണം. മാർക്‌സിസ്റ്റ് പാർട്ടിയുടെ ജാതകത്തിലെ
കണ്ടകശനികാലമായിരുന്നു
അത്. അന്താരാഷ്ട്രതലത്തിൽ കമ്മ്യൂ
ണിസ്റ്റ് രാഷ്ട്രീയം പരണത്താവുകയും
സിപിഎമ്മിന്റെ മാനസഗുരുക്കളായ
ചൈനീസ് കമ്മ്യൂണിസം കറകളഞ്ഞ
കച്ചോടമുതലാളിത്തം വരിക്കുകയും
ചെയ്തതിന്റെ ഫലമായുണ്ടായ ഗതിമുട്ടൽ
ഒരുവശത്ത്. തുറന്ന കമ്പോളനയം
ഇന്ത്യ സ്വീകരിച്ചതോടെ ആഭ്യന്തരരാ
ഷ്ട്രീയത്തിലുണ്ടായ ഗത്യന്തരമില്ലായ്മ
മറ്റൊരു വശത്ത്. കേരളത്തിലാകട്ടെ
ജനതയുടെ 90 ശതമാനവും മധ്യവർഗമാവുന്നു.
ഉപഭോഗം അവരുടെ ആത്മീയമതവും,
കച്ചോളം പരമദൈവവും. ഈ
മധ്യവർഗവത്കരണം പാർട്ടിയെയും
ബാധിക്കാതെ തരമില്ലല്ലോ. പോരെങ്കി
ൽ, പൂർണമായും മധ്യവർഗാധിഷ്ഠി
തവും കച്ചോടപ്രേമിയുമായ ഒരു മാധ്യമലോകം
പന്ത ലി ച്ച ു നി ൽ ക്കു ന്നു.

അങ്ങനെ ബഹുമുഖമായിരുന്നു വിജ
യൻ നേരിട്ട വെല്ലുവിളി. കർക്കശനായ
ഒരു റിംഗ് മാസ്റ്ററുടെ വേഷമാണ് ടിയാൻ
ഈ വെല്ലുവിളിക്കു മുമ്പിൽ എടുത്തണി
ഞ്ഞത്. അതിന്റെ ഗുണദോഷങ്ങൾ
പാർട്ടി അനുഭവിച്ചു. ഇടതുപക്ഷ രാഷ്ട്രീ
യത്തിന് അതൊക്കെ എന്തു ഫലം നൽ
കുന്നുവെന്ന് വഴിയേ അറിയാം. തത്കാലം
അവർ ഭരണത്തിലേറിയിട്ടുണ്ട്;
വിജയൻ അമരക്കാരനും.
ഭരണാധിപൻ എന്ന റോളിൽ വിജ
യൻ കയറുന്നത് മറ്റൊരു വേഷത്തിലാണ്.
പ്രചാരണകാലേതന്നെ മാറ്റം പ്രകടമായിരുന്നു.

കാർക്കശ്യം മാറ്റിവച്ച് സൗമ്യ
തയോടെ എല്ലാവരെയും സമീപിക്കുന്ന
പുതിയ ശൈലി മുഖ്യമന്ത്രിസ്ഥാനം
ആവശ്യപ്പെടുന്ന ഒന്നായിരുന്നു. അതി
ലേക്ക് അനുശീലിപ്പിക്കപ്പെടുന്ന ഒരാളെപ്പോലെയാണ്
തിരഞ്ഞെടുപ്പുകാലത്ത്
വിജയൻ പുറപ്പെടുവിച്ച തോന്നൽ.
അഥവാ തന്റെ കർക്കശ പ്രതിച്ഛായ ഒഴി
വാക്കിയെടുക്കാനുള്ള ബോധപൂർവ
മായ ശ്രമം. പാലം കടന്നുകഴിഞ്ഞാൽ
കഥ മാറുമെന്ന് മിക്കവരും കരുതി.
പുള്ളിപ്പുലിക്ക് പുള്ളി ഒളിപ്പിക്കാൻ ദീർ
ഘകാലം പറ്റില്ലല്ലോ. പ്രശ്‌നം പക്ഷേ
വിജയൻ എടുത്തണിഞ്ഞ പുതിയ
വേഷത്തിൽതന്നെയായിരുന്നു. ജനപ്രി
യനാകാനുള്ള അദ്ധ്വാനത്തിൽ ജനപ്രി
യഘടകങ്ങൾ പുതിയ ഭരണത്തിലും
സ്വീകരിച്ചു. അഥവാ ജനപ്രീതിയെ
രാഷ്ട്രീയത്തിനു മീതെയായി പ്രതിഷ്ഠി
ച്ചു. അവിടെയാണു കെണി. എൽഡി
എഫ് വന്നാൽ എല്ലാം ശരിയാവും
എന്നത് ഒരു രാഷ്ട്രീയമു ദ്രാവാക്യമ
ല്ലെന്നും വോട്ടുകച്ചോടത്തിലേക്കുള്ള
ഒരു പരസ്യപ്രയോഗം മാത്രമാണെന്നും
എല്ലാവർക്കുമറിയാം. അതുകൊണ്ടു
തന്നെ എല്ലാമൊന്നും ശരിയാകാൻ
പോകുന്നില്ലെന്നും. എന്നാൽ, ഏതു
സർക്കാരിനും ചില കേവല ധർമങ്ങൾ
പാലിക്കേണ്ടതുണ്ട്. അവയിൽ പ്രാഥമി
കമാണ് ക്രമസമാധാനപാലനവും കുറ്റ
കൃത്യ നിയന്ത്രണവും. ആ പണിക്കുള്ള
ഭരണകൂട ചട്ടുകമാണ് പോലീസ്.
സ്വാഭാവികമായും ആഭ്യന്തരമന്ത്രിയുടെ
പണി പ്രാഥമികവും പ്രധാനവുമാകു
ന്നു. അതുകൊണ്ടാണല്ലോ മന്ത്രിമുഖ്യ
ന്മാർതന്നെ ടി വകുപ്പ് കയ്യാളുന്നതും.
വിജയൻ ആഭ്യന്തരമന്ത്രിയായപ്പോൾ
പോലീസിംഗ് തരക്കേടില്ലാതെ നടക്കും
എന്ന് പൊതുവെ കരുതപ്പെട്ടു. എന്നാൽ
ഒരു കൊല്ലം പോലും തികയ്ക്കുംമുമ്പ്
പോലീസിന്റെ അക്രമങ്ങളും തരവഴി
കളും മെഗാ പ രമ്പര യാ യി. അത്
ഇപ്പോഴും അഭംഗുരം തുടരുന്നു. തല
പ്പത്ത് വിജയൻ പോയിട്ട് ആരാനും ഇരി
ക്കുന്നുണ്ടോ എന്നുപോലും സംശയിക്ക
ത്തക്ക പരുവത്തിലാണ് കാര്യങ്ങളുടെ
പോക്ക്. ഇവിടെയാണ് രാഷ്ട്രീയത്തിനു
മീതെ ജനപ്രിയ ഘടകങ്ങളെ തിരുകിയതിന്റെ
ആപ്പ്.

വിജിലൻസിന് ജേക്കബ് തോമസ്,
എക്‌സൈസിന് ഋഷിരാജ് സിംഗ്,
പോലീ സിന് മൊത്ത ത്തി ലായി
ലോക്‌നാഥ് ബെഹ്‌റ, ഡിജിപി റാങ്കി
ലുള്ള മൂന്നുപേരെ അങ്ങനെയാണ്
വിന്യസിച്ചത്. എന്തായിരുന്നു ഇങ്ങനെയൊരു
വിന്യാസത്തിനുള്ള ചേതോവി
കാരം?

മാധ്യമങ്ങൾ പ്രചരിപ്പിച്ച ജനപ്രീതി
മാത്രം കണക്കിലെടുത്തുള്ള നിയമന
ങ്ങളായിരുന്നു ഇപ്പറഞ്ഞതിൽ ആദ്യ
രണ്ടെണ്ണവും. മൂന്നാ മന്റെ കാര്യം
വഴിയേ വ്യക്തമാക്കാം. അതിനുമുമ്പ്
പാടിപ്പുകഴ് ത്തുന്ന ജനപ്രിയതയെപ്പറ്റി
ഒരല്പം. പ്രിയവും ഹിതവും രണ്ടു വ്യത്യസ്ത
ചേരുവകളാണ്. ഉദാഹരണത്തിന്,
നിങ്ങൾക്ക് ഏറെ ഇഷ്ടമുള്ള ആഹാരപദാർത്ഥങ്ങൾ
കാണും. അത് പലപ്പോഴും
ആരോഗ്യത്തിന് പണി തരുന്നതാവും.
അപ്പോൾ വൈദ്യര് ചില പഥ്യങ്ങൾ
പാലിക്കാൻ പറയും. ഇവിടെ പഥ്യം
എന്നത് അപ്രിയമല്ല, ഒരു പ്രത്യേക ശാരീ
രികാവസ്ഥയിൽ എന്താണോ ശരീര
ത്തിന് പ്രകൃത്യാ യോജ്യം/ആവശ്യം,
അതാണ് പഥ്യം; ഹിതകരം. അങ്ങനെയല്ലാത്ത
പ്രിയത്തെ ഹിതത്തിനു വേണ്ടി
വർജിക്കേണ്ടിവരും.
ഇവിടെ വിജിലൻസിന് പഥ്യമായ
ഉരുപ്പടിയെയാണോ തലപ്പത്ത് നിയമിച്ച
ത്? മാധ്യമങ്ങളുടെ കൊട്ടിഘോഷ
ത്തിന് തല വ ച്ചു കൊ ടുത്തവ ർക്ക്
പെട്ടെന്നു തോന്നും, അതേ എന്ന്.
എന്നാൽ തൊലിപ്പുറത്തെ ഹീറോ പരി
വേഷം മാറ്റിവച്ചാൽ ജേക്കബ് തോമസ്
എന്തുതരം ഉദ്യോഗസ്ഥനാണ്? അഴിമതിവിരുദ്ധൻ
എന്നതാണ് മുഖമുദ്ര. അഴി
മതി ഇല്ലാതാക്കാനുള്ള ഒറ്റമൂലി തന്റെ
കീശയിലുണ്ടെന്ന മട്ടിലാണ് ഭാവവാഹാദികൾ.
ഇരുന്ന സ്ഥാനങ്ങളിലൊക്കെ
ചില കമ്പക്കെട്ടുകൾ നടത്തി ആളെ വിര
ട്ടിയ ചരിത്രം. ഉമ്മൻചാണ്ടിയെ വരെ
വിരട്ടി കയ്യടി നേടി. ചരിത്രം നിൽക്കട്ടെ,
വിജിലൻസ് മൂപ്പൻ എന്ന നിലയിലെ
പ്രവർത്തനം നോക്കുക. അഴിമതി
പോലെ വ്യവസ്ഥാപിതമായിക്കഴിഞ്ഞ
ഒരു പ്രശ്‌നത്തെ നേരിടാൻ ആദ്യം ചില
വെടിക്കെട്ടുകൾ വേണ്ടിവരും – പൊതുസമൂഹത്തിലേക്ക്
ഒരു സന്ദേശം നൽ
കാൻ – ഇതാ ഞങ്ങൾ പരിഹാരക്രിയ
തുടങ്ങിയിരിക്കുന്നു, ജാഗ്രതൈ. കെ.
ബാബുവിന്റെ മേലുള്ള റെയ്ഡ് അത്തരമൊരു
സന്ദേശമായിരുന്നു. ഇത്തരം
വെടിക്കെട്ടുകൾ മൂലം അഴിമതിപ്രവർ
ത്തനത്തിന് പൊടുന്നനെ ഒരു മാന്ദ്യം
വരും. ഈ മാന്ദ്യവേളയിലാണ് ആഴത്തി
ലുള്ള ശരിയായ പരിഹാരക്രിയ നടത്തേ
ണ്ടത് – സിസ്റ്റമിക് കറക്ഷൻ. സമാന്തരമായി,
വെടിക്കെട്ടിനെ അതിന്റെ യുക്തി
സഹമായ പരിണതിയിൽ എത്തിക്കു
കയും വേണം – നിയമാനുസൃതമുള്ള
പ്രോസിക്യൂഷൻ സൃഷ്ടി. ഇത് രണ്ടും
ജേക്കബ് തോമസ് ചെയ്തില്ല എന്നതാണ്
ടിയാനെ അച്ചുതണ്ടാക്കിയുള്ള കമ്പ
ക്കെട്ടിലെ ഫലിതം. രാഷ്ട്രീയസമ്മർദം,
കോടതിക്കുരുക്ക്, ഉദ്യോഗസ്ഥമേധാവി
കളുടെ തൊഴുത്തിൽക്കുത്ത്… അങ്ങനെ
പല ന്യായീകരണങ്ങളും പറയാം. കൂട്ട
ത്തിൽ, വിജിലൻസിനുള്ള നിയമപ
രവും സാങ്കേതികവുമായ പരിമിതികളും
ചൂണ്ടിപ്പറയാം. അതൊക്കെ പരിഹരി
ച്ചാലേ വിജിലൻസിന് സ്വതന്ത്രമായി
പ്രവർത്തിച്ച ് കാര്യം നടത്താനാവൂ.

എന്നു പറയുമ്പോൾ നമ്മൾ വീണ്ടും
പഴയ പ്രശ്‌നമർമത്തിലേക്കുതന്നെ മടങ്ങി
യെത്തുന്നു – സിസ്റ്റം കറ ക് ഷ ൻ.
അതാണ് ന്യായീകരണമെങ്കിൽ പിന്നെ
ന്തിന് ഇമ്മാതിരി ഒറ്റമൂലി പ്രയോഗം വഴി
ഇപ്പം ശരി യാ ക്കി ക്ക ളയും എന്ന
സന്ദേശം നൽകിയത്? ജനപ്രിയതയുടെ
അപ്രസക്തി അവിടെ തുടങ്ങുന്നു.
വ്യക്തിപരമായി അഴിമതിയില്ല
എന്നതുകൊണ്ട് ഒരാൾ ഒരു നിർണായക
ദൗത്യത്തിന് യോഗ്യനാവുന്നില്ല. അഴിമതിയെപ്പറ്റി
അയാൾക്കുള്ള സമഗ്രബോധ്യവും
അതുവച്ചുള്ള പരിഹാരക്രിയ
യുടെ സമഗ്രതയുമാണ് മർമം.

സിവിൽ
സർവീസിലെ ഒരു സാദാ റെബൽ മാത്രമായ
ജേക്കബ് തോമസ് ടി വ്യവസ്ഥിതി
യുടെതന്നെ ഉല്പന്നമാണെന്ന വസ്തുത
എല്ലാവരും മറക്കുന്നു. ഭരണയന്ത്രം
എക്കാലവും ഭരണവർഗത്തിന്റെ ചാലകശക്തി
മാത്രമാണെന്നും ജനകീയമ
ല്ലെന്നുമുള്ള ലളിതപരമാർത്ഥം മാറ്റിവ
ച്ച്, ഇതാ ഒരു വിമോചക പുരുഷൻ എന്ന
മാച്ചോബഹിംബകല്പനയാണ് മാധ്യമ
ങ്ങൾ എഴുന്നള്ളിച്ചത്. സിവിൽ സർവീ
സിലെ മുഖ്യപേരുടെ ജീവിതരീതിതന്നെ
പുലർത്തുന്ന കഥാപാത്രമാണ് ഈ മനുഷ്യനും
എന്ന കഥ സൗകര്യപൂർവം വിഴു
ങ്ങി. അന്യസംസ്ഥാനത്ത് വനഭൂമി
വാങ്ങിയെടുക്കുക, അതിന്റെ പേരിൽ
വ്യവഹാരം നേരിടുക, ഫ്‌ളാറ്റ്‌വില്പന നട
ത്തുമ്പോൾ ആധാരവില കുറച്ചുകാട്ടി
സർക്കാരിനെ വെട്ടിക്കുന്ന നാട്ടുനടപ്പു
പാലിക്കുക തുടങ്ങി ഐഎഎസ്സിലെ
തൊഴുത്തിൽക്കുത്തിൽ മറ്റാരെയും
പോലെ സ്വന്തം പങ്കുവഹിക്കുക…
ഇത്തരം സാദാ മുറയും രീതിയും അനുഷ്
ഠിക്കുന്ന കഥാ പാ ത്ര മാണ് മറ്റു
കാര്യങ്ങളിൽ മേലാളരെ ധിക്കരിക്കു
കയും വിരട്ടുകയുമൊക്കെ ചെയ്യുന്നത്.

എന്നുവച്ചാൽ, ഈ ധിക്കാരം ശരിയായ
റെബലിന്റെ അല്ല, മറിച്ച് ഒരു പ്രച്ഛന്നവേഷത്തിന്റെ
കൊതിയിൽ നിന്നുളവാ
കുന്ന തന്ത്രമാണെന്നു സാരം. ആ ഹൃദയമർമത്തിലേക്കുള്ള
ചാവിയാണ് ഇത്ത
രക്കാരുടെ മാധ്യമപ്പൂതി. താൻ കൊതി
ക്കുന്ന പ്രതിച്ഛായ നിർമിച്ചെടുക്കാനുള്ള
നമ്പറു കൾ തരം കി ട്ടു മ്പോ ഴെല്ലാം
പ്രയോഗിക്കുക. ഒളിയമ്പെയ്തും മുനവച്ച
ഡയലോഗടിച്ചും കാണികളെ രസി
പ്പിക്കുക, അതിൽ സ്വയം അഭിരമിക്കുക,
എന്നുവേണ്ട, മൊത്തത്തിൽ ലക്ഷണം
തികഞ്ഞ ആത്മാരാമകത്വപ്രകടനം.
അവ്വിധം സ്വയം ആവിഷ്‌കരിക്കാനുള്ള
സ്വാതന്ത്ര്യം ആർക്കുമുണ്ട്. പ്രശ്‌നം, വസ്തുനിഷ്ഠവും
നിർമമവുമായ പ്രവർത്തനം
ആവശ്യപ്പെടുന്ന ഭരണഘടനാസ്ഥാപ
നങ്ങളിൽ ഇത്തരം ആത്മനി ഷ് ഠ
ശൈലി അടിസ്ഥാനപരമായും ഒരയോഗ്യതയാണെന്നതാണ്.

അഴിമതിയും മറ്റു
ജീർണതകളും കണ്ട് പൊറുതിമുട്ടിയ ജന
ങ്ങളെ സംബന്ധിച്ച് മേല്പറഞ്ഞ തൊലി
പ്പുറ റെബൽ ഭാവങ്ങൾ പെട്ടെന്ന് പ്രിയ
ങ്കരമാവും. സുരേഷ്‌ഗോപിപ്പടങ്ങളിലെ
കിടിലന്മാരുടെ പ്രതിച്ഛായ ജനം ഇഷ്ടപ്പെ
ടുന്നതുതന്നെ ജീർണവ്യവസ്ഥിതിയോടുള്ള
അമർഷത്തിന്റെ വിരേചനം ആ
കഥാപാത്രങ്ങളിലൂടെ സാധിക്കുന്നു
എന്നതുകൊണ്ടാണ്. അവിടെത്തന്നെ
യാണ് പ്രശ്‌നവും. ഒറ്റയാൾപ്പട്ടാളം വഴി
സാമൂഹിക ജീർണതകൾക്കു പരിഹാരമുണ്ടാക്കാം
എന്നു കരുതുന്ന ബാലിശതയ്ക്ക്
സിനിമ എന്ന മാധ്യമത്തെ വിനി
യോഗിക്കുന്ന അതേ ലൈനിലാണ് ചില
ഉദ്യോഗസ്ഥരിൽ സമാനഛായ ആരോപിച്ച്
വാർത്താമാധ്യമങ്ങളെ മാധ്യമപ്രവ
ർത്തകർ ദുരുപയോഗം ചെയ്യുന്നതും.
ചോദിച്ചാൽ പറയും, ജനം ഇഷ്ടപ്പെടു
ന്ന/അല്ലെങ്കിൽ അഭിലഷിക്കുന്ന ആളുകളാണിവർ;
കൊള്ളരുതാത്തവർക്കിടയിൽ
ഇവരാണ് പ്രത്യാശയുടെ തിരി
നാളം എന്നൊക്കെ. ഇതാണ് സിനി
മക്കാരുടെ എന്നപോലെ മാധ്യമങ്ങളുടെയും
അസംബന്ധയുക്തി. ഒന്നാമത്,
അഴിമതിയുടെ കേന്ദ്രതന്തു ഒറ്റയാൾപ്പട്ടാളത്തിനു
കയ്യടിക്കുന്ന അതേ ജനംതന്നെ
യാണ്. അതറിയാൻ അഴിമതിയുടെ ഉത്ഭ
വരീതി തിരിച്ചറിയണം.

നമ്മുടെ സമൂഹത്തിൽ രണ്ടുതരം സ്ഥാപനങ്ങളുണ്ട്. ഒന്ന്, കുടുംബം,
ജാതി, മതം ആദിയായ പരമ്പരാഗത
സാമൂഹ്യ സ്ഥാപനങ്ങൾ. വ്യക്ത്യാധിഷ്ഠിതമായ
ബന്ധങ്ങളും ആത്മനിഷ്ഠ
സമീപനങ്ങളുമാണ് അവിടുത്തെ നടപടിക്രമം.
രണ്ട്, മതേതര ജനായത്തം
ആവിഷ്‌കരിച്ച ആധുനിക പൊതുസ്ഥാപനങ്ങൾ.
ഭരണഘടനാസ്ഥാപനങ്ങൾ,
സർവകലാശാല, സർക്കാരാപ്പീസുകൾ
ഇത്യാദി. അവിടെ വസ്തുനിഷ്ഠവും നിരപേക്ഷവുമായ
നയസമീപനങ്ങളാണ്
പ്രവർത്തനാടിസ്ഥാനം. ആത്മനിഷ്ഠ
ഏർപ്പാ ടുകൾക്ക് സ്ഥാനമില്ല. ഈ
രണ്ടിനം സ്ഥാപനങ്ങൾ തമ്മിലുള്ള
സംഘർഷമാണ് ദീർഘകാലമായി നട
ന്നുവരുന്നത്. ഉദാഹരണത്തിന്, സർ
ക്കാരിൽ നിന്ന് ഒരു കാര്യം ‘സാധിക്കാൻ’
സ്വാധീനം ചെലുത്തണം എന്നൊരു പര
മ്പരാഗത ധാരണ നിലവിലുണ്ട്. അധി
കാരശക്തിയുള്ളവരുടെ ശുപാർശയോ
അതല്ലെങ്കിൽ കൈമടക്കോ ഇതു രണ്ടും
ചേർന്നതോ ആവാം ഇപ്പറയുന്ന സ്വാധി
നം. അങ്ങനൊരു പ്രേരകം വഴി മാത്രമേ
കാര്യസാദ്ധ്യമുണ്ടാവൂ എന്ന വിചാരഗതി
ഉടലെടുക്കുന്നത് യഥാർത്ഥത്തിൽ,
കൈക്കൂലിയും മറ്റും വ്യാപകമായ ഒരു
സർക്കാർ വ്യവസ്ഥിതിയിൽ നിന്നല്ല.
മറിച്ച്, ആത്മനിഷ്ഠമായ നീക്കുപോക്കുകൾ
അഥവാ നിരപേക്ഷമല്ലാത്ത സമീ
പനം പേറുന്ന ഒരു സ്ഥാപന ജീവിതം
പരമ്പരാഗതമായി ശീലിച്ചതിൽ നിന്നാണ്.
ആധുനിക സ്ഥാപനങ്ങൾ വന്ന
പ്പോൾ അവയിലും പഴയ ശീലം പ്രയോഗിക്കുന്നു
എന്നർത്ഥം. പരി ഭാഷ:
കൈക്കൂലി വാങ്ങുന്നവനെ ഉണ്ടാക്കി
യത് സംഗതി കൊടുക്കുന്നവനാണ്. ഈ
രോഗമർമം തിരിച്ചറിയാതെ സർക്കാർയന്ത്രത്തെ
അഴിമതിമുക്തമാക്കണം എന്ന
ആവലാതി പുറപ്പെടുവിക്കുന്നത് രോഗി
തന്നെയാണെന്നു സാരം. ഈ ബാലിശതയുടെ
ഉപോല്പന്നമാണ് അഴിമതിവി
രുദ്ധ സൂപ്പർഹീറോകൾ; അവരുടെ ജനപ്രിയത.

ഈ ജനപ്രിയതയെ മുൻനിറു
ത്തി ഭരണതന്ത്രം രൂപപ്പെടുത്തിയാൽ
എന്തു സംഭവിക്കുമോ, അതാണ് പിണറായി
സർക്കാരിന്റെ നടപ്പുദുരന്തങ്ങൾ.
ജേക്കബ് തോമസ് എന്ന ജനപ്രിയഘടകം
വരുത്തിവച്ച ആപത്തുകൾ
ചില്ലറയല്ല. ഭരണസ്തംഭനത്തിന്റെ ദിന
ങ്ങൾ മാത്രമല്ല ടിയാന്റെ സംഭാവന. പലപ്പോഴും
രാഷ്ട്രീയപ്രാധാന്യമുള്ള പ്രവർ
ത്തനങ്ങൾക്ക് ശ്രദ്ധയും ചിന്തയും കൊടു
ക്കാൻ ഭരണനേതൃത്വത്തിന് കഴിയാതായി.

പൊതുശ്രദ്ധയും പൊതുപ്രവർത്തനവേദിയിലെ
താത്പര്യവും വിജിലൻസ്
ഡയ റക്ടറുടെ വൃത്താന്തങ്ങൾക്ക്
മേലായപ്പോൾ നേരം കൂടുതൽ അതിനുപോയി.
അയാളെ വേണം, വേണ്ട എന്ന
ദ്വന്ദ്വത്തിന്മേലായി നിയമസഭാതർക്ക
ങ്ങൾതന്നെ. ടിയാനെ അനുകൂലിക്കുന്ന
വർ ശരിയും എതിർക്കുന്നവർ തെറ്റും
എന്ന ലളിതവിഭജനം. ഇമ്മാതിരി
കേവല ദ്വന്ദ്വങ്ങൾ യാഥാർത്ഥ്യത്തെ
തമസ്‌കരിക്കുകയും പ്രവൃത്തി കൂടുതൽ
ബാലിശമാക്കുകയും ചെയ്യുമെന്ന നേര്
പ്രാവർത്തികമായി – കഴിഞ്ഞ പത്തുമാസവും.
ഒരൊറ്റ കേസു പോലും പ്രോസി
ക്യൂഷനിലേക്ക് നീക്കാൻ നമ്മുടെ സൂപ്പർ
ഹീറോയ്ക്ക് കഴിഞ്ഞില്ല. പലതിലും കോടതിയുടെ
ശകാരമേൽക്കേണ്ടിയും വന്നു.
മറ്റൊരു ജനപ്രിയ സൂപ്പർതാരമാണ്
ഋഷിരാജ് സിംഗ്. സിനിമയും സിഐഡി
ക്കഥകളുമാണ് ഇഷ്ടവിഭവം. വേഷപ്രച്ഛ
ന്നനായി കേസു പിടിക്കുക, വെടിക്കെട്ട്
ഡയലോഗിറക്കുക, മാധ്യമങ്ങളിൽ
സദാ നിറഞ്ഞു നി ൽക്കാൻ വേണ്ട
തൊക്കെ ഒപ്പിക്കുക. ജേക്കബ് തോമസി
നെപ്പോലെ ഈ പുമാനും മാധ്യമങ്ങൾ
ഇടം വാരിക്കോരി കൊടുക്കുക മാത്രമല്ല,
സ്വന്തം നിലയ്ക്ക് പുരസ്‌കരിച്ച ്
മൈലേജ് കൂട്ടിക്കൊടുക്കുകയും ചെയ്യും
– ന്യൂസ്‌മേക്കർ ഓഫ് ദ ഇയർ, മാൻ
ഓഫ് ദ ഇയർ ഇത്യാദി. ജനം തിരഞ്ഞെ
ടുക്കുന്നു എന്ന തട്ടിപ്പിന്റെ മറയിലാണ്
പുരസ്‌കരിക്കൽ. അതോടെ പിന്നെ
താരം പാട്ടുകാരനും പ്രസംഗകനും ഉദ്ഘാടകനുമെല്ലാമായി
ഊരു ചുറ്റുകയായി.

സകലകലാവല്ലഭനായ വില്ലാളിവീ
രന്റെ അശ്വമേധം. ആരുണ്ടെടാ പിടിച്ചുകെട്ടാൻ
എന്ന സ്ഥായീഭാവം.
രണ്ട് കീ-റോളുകളിൽ പിണറായി
വിജയൻ രണ്ട് ആത്മാരാമന്മാരെ അവരോധിച്ചത്
ജനപ്രിയത എന്ന മാധ്യമ
നിർമിതിക്ക് രാഷ്ട്രീയത്തെ പണയപ്പെടു
ത്തിക്കൊണ്ടാണെങ്കിൽ മൂന്നാമത്തെ
നിയമനം അതിലും വലിയ അബദ്ധ
ത്തിന്റെ വിത്താണ്. ടി.പി. സെൻകുമാറിന്റെ
കസേര തെറിപ്പിക്കാൻ നേരത്തേ
തന്നെ പാർട്ടി നിശ്ചയിച്ചിരുന്നു. കണ്ണൂർ
കൊലകളിൽ ആ ഉദ്യോഗസ്ഥനെടുത്ത
ശുഷ്‌കാന്തിതന്നെ പ്രഥമ കാരണം. പുറ്റി
ങ്ങൽ വെടിക്കെട്ട്, ജിഷ വധം ഇത്യാദി
കൾ വച്ചുള്ള പുകമറ സാമാന്യബുദ്ധിയു
ള്ളവരിൽ വിലപ്പോവില്ല. അതിരിക്കട്ടെ.
സെൻകുമാറിനു പകരം മേല്പറഞ്ഞ രണ്ടുപേരിൽ
ആരെയും വയ്ക്കാം. എന്നാൽ
രണ്ടാളും രാഷ്ട്രീയനയത്തിനു പ്രതിസ
ന്ധികളുണ്ടാക്കാമെന്ന തിരിച്ചറിവ് പാർ
ട്ടിക്കുണ്ട്.

ഡിജിപി റാങ്കുള്ള ബാക്കി മൂന്നുപേരിൽ
രണ്ടുപേർ മുൻ ഗവൺമെന്റിന്
ഒത്താശകൾ ചെയ്തവരാണ്. വിശേ
ഷിച്ചും ബാർകോഴ, സോളാർ കേസുകളിൽ.
ശിഷ്ടം ലോക്‌നാഥ് ബെഹ്‌റ.
പ്രത്യേകിച്ച് വല്ലതും ചെയ്തുകളയുമെന്ന്
ആർക്കും പരാതിയില്ലാത്ത ഉരുപ്പടി.
ചുരുക്കത്തിൽ, നൈപുണി പരിഗണി
ക്കാതെ കേരളാപോലീസിന്റെ പരമോ
ന്നത തൊപ്പി ഒരു കോമാളിയുടെ തലയിൽ
വച്ചു കൊടുക്കേണ്ടിവന്നു എന്നു
പറഞ്ഞാൽ മതിയല്ലോ.

ബെഹ് റ െയ സംബ ന്ധി ച്ച ി ട
ത്തോളം ഇത് ഓർക്കാപ്പുറത്ത് അടിച്ച
ലോട്ടറിയായിരുന്നു. ഒന്നാമത്, സീനി
യോറിറ്റി മാത്രം വച്ചാണ് ഡിജിപിയായി
മൂത്തു വന്നത്. ട്രാക് റെക്കോർഡിൽ പറയത്തക്ക
കേമത്തമൊന്നുമില്ല. ആകെ
പ്പാടെയുള്ളത് ഇടയ്ക്ക് കുറച്ചുനാൾ സിബി
ഐയിൽ പണി നോക്കിയതു മാത്രം.
അതുകൊണ്ട്, നാവെടുത്താൽ ‘ഞാൻ
സിബി ഐയിലാ യി രുന്നപ്പോ ൾ…’
എന്ന ബഡായി ഇറക്കും. ഇൻവെസ്റ്റിഗേഷനിൽ
താനൊരു ഷെർലക്‌ഹോംസാണെന്നു
ഭാവിക്കും. അതിന്റെ ഭാഗമായി,
ചാർജെടുത്ത ഉടനെ പെരുമ്പാവൂരിൽ
പോയി. ജിഷയുടെ വീട്ടിനുള്ളിൽ വിരലടയാളം
നോക്കി നടന്നു. പര്യമ്പുറത്ത്
പോലീസ്പട്ടിയെ പോലെ മണം പിടിച്ചു.
ഓർക്കണം, ജിഷ കൊല്ലപ്പെട്ട് മാസ
ങ്ങൾ കഴിഞ്ഞാണ് ഒരു ഡിജിപിയുടെ
ഈ പര്യവേഷണം. യഥാർത്ഥ കേസന്വേഷണസംഘം
അവിടൊക്കെ അരി
ച്ചുപെറുക്കിയശേഷം. ഇൻവെസ്റ്റിഗേ
ഷന് ഉണർവു പകരാൻ പോലീസ് മൂപ്പൻ
പോകുന്നത് മനസ്സിലാക്കാം. എന്നാൽ
ഒരാഴ്ചകഴിഞ്ഞതും തൃശൂരിലോ മറ്റോ
ഒരു എടിഎം കവർച്ച. അവിടെയും
കാണുന്നു, പോലീസ് നായുടെ റോളിൽ
ഇതേ ആൾരൂപത്തെ. ലോക്കൽ
എസ്‌ഐ ചെയ്യേണ്ട കലാപരിപാടിക്ക്
മെനക്കെടുത്താൻ സംസ്ഥാനത്തിന്റെ
ഡിജിപിക്ക് ഇത്രയധികം സമയമോ
എന്നു ചോദിക്കരു ത്. സിബിഐ
സ്റ്റൈൽ അങ്ങനാണ്. സേതുരാമയ്യ
രാണ് മാനസഗുരു.

ഭവിഷ്യത്‌സൂചനയായിരുന്നു ആ
കാഴ്ചകളിൽ നിന്ന് മുഖ്യമന്ത്രി ഉൾക്കൊള്ളേണ്ടിയിരുന്നത്.
കേസന്വേഷണവും
ലോക്കൽബീറ്റുമൊന്നുമല്ല ഒരു ഡിജിപി
യുടെ ഉത്കണ്ഠകളാവേണ്ടതെന്നും,
നമ്മുടെ പോലീസ് പടയെയും പോലീ
സിംഗിനെയും മെച്ചപ്പെടുത്താനുള്ള
ഭാവനയും വീക്ഷണവും അതുപ്രകാരമുള്ള
പ്രവർത്തനവുമാണ് ആ കസേരയിലിരിക്കുന്നയാൾക്ക്
വേണ്ടതെന്നും
ആരോർത്തു? ചുക്കിനെ ചുണ്ണാമ്പാ
ക്കുന്ന മലയാളംകൊണ്ട് ചാനൽ ക്യാമറയ്ക്കു
മുമ്പിൽ ചുമ്മാ ഞെളിയുന്ന കോമാളിക്ക്
കീഴിൽ അലമ്പായത് പോലീസിന്
പറഞ്ഞിട്ടുള്ള രണ്ടു പരിപാടികളും – ഇൻ
വെസ്റ്റിഗേഷനും ക്രമസാധാനപാലന
വും.

ഒരുമാതിരിപ്പെട്ട ക്രിമിനൽകേസുകളൊക്കെ
കഴിഞ്ഞ പത്തുമാസത്തിൽ
ആനമലൊട്ടകമാക്കിയെടുത്തു.
പെൺപീഡനങ്ങളുടെ പരമ്പര വരു
മ്പോൾ ഏമാന്മാർ ഒന്നുകിൽ പ്രതിഭാഗം.
അല്ലെ ങ്കിൽ സന്ധിസമര്യാക്കാർ.
അതുമല്ലെങ്കിൽ ബ്ബബ്ബബ്ബ. ഈ പുരോഗമനത്തിന്
ഭരണകക്ഷി ഒരു സാങ്കേതികസംജ്ഞയും
വികസിപ്പിച്ചെടുത്തു – വീഴ്
ച. അതിന്റെ ഏറ്റവും പുതിയ പ്രയോഗം
ജിഷ്ണു വധക്കേസിൽ കേരളം കണ്ടു.
മൂന്നുമാസമായിട്ടും പ്രതികൾ പരസ്യ
മായി നടക്കുന്നു. പിടിക്കാൻ അപേ
ക്ഷിച്ച പരേതന്റെ മാതാപിതാക്കളെ
പിടിച്ചുവലിച്ച ് ആശുപത്രിയിലാക്കി.
ഓർക്കുക, സമരത്തിന് ചെന്ന അവ
ർക്കു വാക്കു കൊടുത്ത് ഒരാഴ്ചത്തെ
അവധി വാങ്ങിയ വിദ്വാനാണ് ഡിജിപി.
അവധി തീർന്നിട്ടും വാക്കു പാലിച്ചി
ല്ലെന്നു മാത്രമല്ല, വീണ്ടും സമരത്തിന്
ഇറങ്ങുന്നതിന്റെ തലേന്ന് ഒന്നാംപ്ര
തിയെ പേരിനൊന്നു വിളിച്ചുവരുത്തി
ലോഹ്യം പറഞ്ഞിട്ട് വീട്ടിൽ പറഞ്ഞുവിടു
ന്നു. സംസ്ഥാന പോലീസദ്ധ്യക്ഷൻ ഒരു
തറ മാനിപ്പുലേറ്ററാണെന്ന് നേരത്തേ
ചില സംഭവങ്ങളിൽ വ്യക്തമായിരുന്നു.

എന്നാൽ ഉപജാപത്തിൽപോലും ഊള
ത്തരം കാട്ടുന്ന കോമാളിയാണെന്ന് ഈ
സംഭവത്തിലാണ് തെളിഞ്ഞത്. തന്നെ
കാണാനെത്തുന്നവരെ നേരിൽ കണ്ട്
ആശ്വസിപ്പിക്കുക എന്ന സാമാന്യബുദ്ധി
പോലുമില്ലാത്ത ഈ കാക്കിക്കാരൻ ഒരു
സർ ക്കാ ര ിന് വര ു ത്തി ത്തീ ർത്ത
ആഘാതം ചില്ലറയാണോ? സ്വന്തം
പാർട്ടി അനുഭാവിയായ ഒരമ്മയെ,
അതും മകന്റെ വിയോഗത്തിന്മേൽ പരാതിപ്പെടുന്ന
ഒരു സ്ര്തീയെ നടുറോട്ടിൽ
വലിച്ചുനീക്കി ഇടിവണ്ടിയിലി ടുന്ന
ദൃശ്യം ലോകത്തിന് സമ്മാനിച്ചപ്പോൾ
പിണറായിയും കൂട്ടരും ജനമനസ്സിൽ
സൃഷ്ടിച്ച വികാരത്തീ കോമാളികൾക്കു
മാത്രമേ മനസ്സിലാകാതുള്ളൂ.

കുരങ്ങന്റെ കയ്യിലെ പൂമാല എന്ന
പ്രയോഗത്തിന് കാലികമായ ഒരു ഭേദഗതി
സമ്മാനിച്ചതാണ് ഈ അസംബ
ന്ധ നാടകം കൊണ്ടുള്ള ഏക പ്രയോജ
നം – ബെഹ്‌റയുടെ കയ്യിലെ പോലീസ്.
ഭരണാധികാരിയും രാഷ്ട്രീയക്കാ
രനും സമ്മേ ള ി ക്കുന്ന അപൂ ർവ
വിത്തിനം എന്ന പുകഴ് പിണറായി വിജ
യൻ ഇത്ര വേഗം നശിപ്പിക്കുമെന്ന്
ആരും പ്രതീക്ഷിച്ചതല്ല. അഞ്ചു വർഷ
ത്തിൽ ആദ്യവർഷം മൂന്നു കോമാളി
കളെ നമ്പിയതിന്റെ ഫലമായി ഗംഭീര
ദുരന്തമായി. സത്യത്തിൽ കോമാളികളെ
പഴിക്കേണ്ടതുണ്ടോ? ഓജസ്സുള്ള രാഷ്ട്രീ
യമാണ് ഓജസ്സുള്ള ഭരണം സൃഷ്ടിക്കുക.

ജനപ്രിയത എന്ന ബാലിശവും പല
പ്പോഴും പ്രതിലോമകരവുമായ ഘടക
ത്തിനുവേണ്ടി രാഷ്ട്രീയത്തെ ബലി
കഴിച്ച ് രണ്ടു കോമാളികളെ ചുമന്നു.
ബാലിശമായ രാഷ്ട്രീയസ്പർധയുടെ
പേരിൽ ഗത്യന്തരമില്ലാതെ മൂന്നാം
കോമാളിക്ക് തൊപ്പി വച്ചുകൊടുത്തു.
അവിടെയും കാഷ്വൽറ്റി രാഷ്ട്രീയംത
ന്നെ. ശക്തമായ സംഘടനാരാഷ്ട്രീയം
പ്രവർത്തിച്ച് തഴക്കമുള്ള ഒരു നേതാവ്
ഇതില്പരം രാഷ്ട്രീയമായി പരാജയപ്പെടാനുണ്ടോ?

പ്രതിച്ഛായാമാറ്റത്തിനുള്ള
അഭിനയക്കളരിയിൽ അദ്ധ്വാനിക്കെ
വിജയന് കൈമോശം വന്നത് സ്വന്തം
രാഷ്ട്രീയമാണ്. അതിന്റെ ദുരിതമാണ്
അദ്ദേഹത്തിനു കീഴിൽ കേരളം ഇന്നനുഭവിക്കുന്നത്.
അങ്ങനെ, കോമാളികൾ
ഹൈജാക്ക് ചെയ്ത ദേശത്തെ രക്ഷിക്കുക
എന്ന പണിയായിരിക്കുന്നു, മുഖ്യമന്ത്രി
ക്ക്.