പുതുകഥ ഭാവനയുടെ ശത്രുവാണ്

സുനിൽ സി. ഇ.

നവകഥ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നില്ല എന്നത്
ഒരു താഴ്ന്ന തരം ആക്ഷേപമായിത്തീർന്നിട്ടുണ്ട്.
ഓർഹൻ പാമു
കിന്റെ ‘നോവലിസ്റ്റിന്റെ കല’ എന്ന
പുസ്തകം പങ്കുവയ്ക്കുന്ന ആശങ്കകക
ളിൽ ഒന്നിൽ ‘കഥാപാത്രം, ഇതിവൃത്തം,
കാലം’ എന്നിവയെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്.
ഫിക്ഷൻ വായിക്കുക
എന്നാൽ കഥാപാത്രങ്ങളുടെ കണ്ണിലും
കരളിലും ആത്മാവിലും കൂടി ലോക
ത്തെ നോക്കിക്കാണുക എന്നാണ് അർ
ത്ഥം. വായനക്കാരന്റെ വീക്ഷണകോ
ണിൽ നിന്നുകൊണ്ട് ലോകത്തെ വിവരി
ക്കാൻ നവ കഥാകാരന്മാർക്കു കഴിയുന്നി
ല്ല. പുതിയ കഥകൾ ആത്മരതിയുടെ ഉല്പ
ന്നങ്ങളാണ്. രചനാവേളയിൽ കഥാപാത്രങ്ങൾ
ഇതിവൃത്തത്തെയും പശ്ചാത്ത
ലത്തെയും വിഷയത്തെയും വായനക്കാരന്റെ
ഇഷ്ടാനുസരണം കീഴ്‌പ്പെടുത്തുന്നി
ല്ല. കഥാപാത്രങ്ങൾക്ക് എഴുതുന്നയാ
ളിന്റെ ഛായ ഉണ്ടെങ്കിലും ഇല്ലെങ്കിലും
അവരോട് താദാത്മ്യം പ്രാപിക്കാൻ സർ
വഥാ ശ്രമിക്കുക എന്നതും പ്രധാ
നമാണ്. അവിടെയാണ് കഥയ്ക്കുള്ളിലെ
കഥാപാത്രം കോളറിഡ്ജിന്റെ പ്രസ്താവനയെ
ശരിവയ്ക്കുന്നത് – കഥാപാത്രങ്ങ
ളുടെ സ്വഭാവത്തെ ജീവിതത്തിലെന്ന
പോലെ വായനക്കാരൻ മനസ്സിലാക്കി
യെ ടുക്കുക യാണ് വേണ്ടത്. അത്
അയാളെ പറഞ്ഞറിയിച്ചുകൂടാ.

കഥയുടെ അഗാധ മന:ശാസ്ര്തങ്ങളെ
ആവിഷ്‌കരിക്കാൻ പക്ഷേ നമ്മുടെ
കഥാകൃത്തുക്കൾ പരാജയപ്പെടുന്നു.
ഈ മന:ശാസ്ര്തം പ്രവർത്തനക്ഷമത
കൈവരിക്കുന്നത് കഥാപാത്രളിലൂടെ
യാണ്. മാധവിക്കുട്ടി വാസു എന്നൊരു
കഥാപാത്രത്തെ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ
ആ പൗരുഷത്തെയും തോല്പിക്കുന്ന
പേരില്ലാത്ത സ്ര്തീകഥാപാത്രത്തെ മാധവിക്കുട്ടി
സൃഷ്ടിച്ചിട്ടുണ്ട്. താൻ വാസുവിനെ
ജീവനേക്കാളധികം സ്‌നേഹി
ക്കുന്നു എന്നു മനസ്സിലായാൽ അയാൾ
തന്നെ വെറുക്കുമോ എന്നു പേടിക്കുന്ന
സ്ര്തീകഥാപാത്രമാണത്. വാസു എന്ന
കഥാപാത്രത്തിന്റെ നിഴലിൽ ഈ കഥാപാത്രം
ജ്വലിച്ചുനിൽക്കുന്നു. ആ സംഭാഷണം
കഥാ പാ ത്ര നി ർ മി തി യുടെ
മന:ശാസ്ര്തം തിരിച്ചറിയുന്നുണ്ട്.

എന്നെ വെറുത്തുതുടങ്ങിയോ?
എന്തിന്?
ഒരിക്കൽ സ്‌നേഹിച്ചിരുന്നതുകൊണ്ട്.

കഥയെ പുതിയ തുറ മു ഖങ്ങളി
ലേക്കു നയിക്കുമ്പോൾ നമ്മുടെ കഥാകൃ
ത്തുക്കൾ നേരിടുന്ന പ്രതിസന്ധികൾ
നിരവധിയാണ്. പുതുകഥ ആത്യന്തികമായി
ഭാവനയുടെ ശത്രുവാണ്. നൈജീ
രിയൻ കഥാകാരനായ ആമോസ് ട്യൂട്യൂഓളയെ
നാം ഇഷ്ടപ്പെടുന്നത് അയാളുടെ
ഭാവനാവിസ്മയങ്ങൾ കൊണ്ടാണ്.
‘പരിപൂർണ മാന്യൻ’ എന്ന കഥ സാഹസിക
ഭാവനകളുടേതാണ്. കഥയിൽ
വിചിത്രജീവികൾക്ക് കൗണ്ടർ തുറക്കുന്ന
കഥാകാരനായിരുന്നു ആമോസ് ട്യൂട്യൂഓള.
അയാൾക്ക് കഥ ന്യൂസ് റീൽ നിർമാണമായിരുന്നില്ല.

നമ്മുടെ ന്യൂസ് റീൽ കഥകൾ
ഭാവനയുടെ ശത്രുക്കളാണ്. പക്ഷെ
അവ ഇന്ന് ആഘോഷിക്കപ്പെടുകയും
നിരൂപണ വാരാചരണങ്ങൾക്ക് ഇരുന്നുകൊടുക്കുകയും
ചെയ്യുന്നു. ഉൾക്കാഴ്ച
യുടെ അർത്ഥം തേടുന്ന കഥാപാത്ര
ങ്ങളെ സൃഷ്ടിക്കാൻ അവയ്ക്കാവുന്നില്ല.

കഥാപാത്രം
ഒന്ന്: അവിനാശ്

എൻ. പ്രഭാകരന്റെ ‘മറ്റൊരു ലോക
ത്തെ കഥപറച്ചിലുകാർ’ എന്ന കഥ
യിലെ കേന്ദ്രകഥാപാത്രമാണ് അവിനാശ്.
ജീവിതത്തെ പുതിയ വെളിച്ചത്തിൽ
കാണിക്കാൻ ഒരു പ്രത്യേക തരം വിവരണതന്ത്രം
ആവശ്യമാണെന്ന് വായന
ക്കാരനെ തോന്നിപ്പിക്കുകയും ഏകക
ഥാപാത്രകേന്ദ്രീകൃതമായ രസദർശന
ങ്ങൾ കൊണ്ട് ഒരു എഴുത്തുകാരന്റെ
ജീവിതത്തെ പൂരിപ്പിക്കുകയും ചെയ്യാ
നാണ് എൻ. പ്രഭാകരൻ അവിനാശിനെ
സൃഷ്ടിച്ചിരിക്കുന്നത്. പ്രഭാകരന്റെ കല
അവനെ ചരി ത്രപാ രമ്പര്യത്തിലും
ഭാവന ചെയ്യപ്പെട്ട പാരമ്പര്യത്തിലും
അതിന്റെ വ്യാപ്തിമണ്ഡലം നിർമിക്കുന്നു.
പ്രൗസ്റ്റിനും ഫോക്‌നറിനും ശേഷം
ഫിക്ഷന്റെ കഥാപാത്രങ്ങളുടെ ശീലങ്ങ
ൾ, സ്വഭാവങ്ങൾ, മനോനിലകൾ
എന്നിവ പ്രകാശിപ്പിക്കാനുള്ള സങ്കേതം
എന്ന നിലയിൽ കഥയെ ഗൗരവമായി
സമീപിക്കുന്ന വളരെ കുറച്ച് എഴുത്തുകാരേയുള്ളൂ.
കഥയുടെ ഇന്നത്തെ ജീർണസ്വഭാവങ്ങളെ
വെളിപ്പെടുത്താനും ഭാവനയുടെ
ശത്രുവായ പുതുകഥയെ ചൂണ്ടി
ക്കാണിക്കാനുമാണ് അവിനാശിലൂടെ
പ്രഭാകരൻ ശ്രമിക്കുന്നത്. സൗന്ദര്യ
ത്തിന്റെ കാര്യത്തിൽ പ്രഭാകരന്റെ അവി
നാശ് സ്വതന്ത്രമായൊരു ആഭ്യന്തരനയം
സ്വീകരിച്ചിരുന്നു. ഇതുവരെ മലയാളി
കൾ അറിഞ്ഞിട്ടില്ലാത്ത ഒരു ദാർശനിക
വൈകാരികത (ണബമളധമഭടഫ യദധഫമലമയദസ)
ഈ കഥ പ്രകടിപ്പിക്കുന്നു. പക്ഷെ ഇത്
പുതുകഥയുടെ സ്ഥിരമൂലധനമല്ല.
അതിവാസ്തവികതയുടെയും മിഥ്യാപ്രത്യക്ഷത്തിന്റെയും
കഥകളെ മലയാളി
നിരാകരിക്കുമെന്ന് പ്രഭാകരനിലെ കഥാകാരൻ
തിരിച്ചറിയുന്നു. അതുകൊണ്ട
യാൾ ഭാവനയിൽ കോർത്ത മെറ്റാഡെഫനിഷനുകൾ
(ഛണളടഢണതധഭധളധമഭല) അവി
നാശിലൂടെ പുറപ്പെടുവിക്കാനും അത്
കഥാസാഹിത്യത്തിന്റെ ജീർണതയ്‌ക്കെതി
രെയുള്ള കലഹനിർമാണമായി മാറ്റു
വാനും ശ്രമിക്കുന്നു. നല്ല കഥ എഴുതാ
തെതന്നെ ഇടം നേടിയെടുക്കാനുള്ള
ശ്രമങ്ങൾ നടത്തുന്നവരെ ഈ കഥ വിമ
ർശിക്കുന്നു. രാഷ്ട്രീയവാർത്തകളുടെയും
കോമിക് സിനിമകളുടെയും സീരിയലുകളുടെയും
മാത്രം സാക്ഷരതയുള്ളവർക്കുവേണ്ടി
എഴുതപ്പെടുന്ന ഇവിടുത്തെ കഥകൾക്കു
ലഭിക്കുന്ന നിരൂപണ ക്രീഡകളെ
അവിനാശ് എന്ന കഥാപാ ത്രത്തെ
ക്കൊണ്ട് എൻ. പ്രഭാകരൻ വില പറയി
ക്കുമ്പോൾ അത് ഫിക്ഷണൽ ക്രിട്ടിസി
സമായി (തധഡളധമഭടഫ ഡറധളധഡധലബ) മാറുകയാണ്.
ഇത് കഥയുടെ ഉയിർത്തെഴുന്നേല്പും
കഥാപാത്രത്തിന്റെ വീണ്ടെടുപ്പുമാണ്.
മലയാളകഥയെ വായനയുടെ സജീവപരിഗണനയ്ക്കകത്തുവച്ച
് കുത്തിപ്പൊ
ളിച്ചു നോക്കാൻ അവിനാശിന്റെ മെറ്റാഡെഫനിഷനുകളെ
നാം പരിശോധി
ക്കേണ്ടിയിരിക്കുന്നു.
അഫോറിസങ്ങൾ അഥവാ മെറ്റാഡെഫനിഷനുകൾ

1. സാഹിത്യം വില കുറഞ്ഞ ഒരാഡംബര
വസ്തുവാണ്
2. നാടകം വെറും നടിപ്പാണ്
3. സ്ഥിരമായ വീര്യം ആർക്കും ആവശ്യമില്ല

4. ചിന്തി ക്കാ തി രു ന്നാ ലാണ്
ദു:ഖിക്കാതിരിക്കാൻ കഴിയുക
ഇത് കഥയിലെ മൃദുപ്രകൃതിയല്ല.
വികാരപരമായ അരാജകത്വമാണ്.
ഒപ്പം ദർശനഭാഗ്യങ്ങളുമാണ്. അത് പ്രഭാകരൻ
സംഭവിപ്പിക്കുന്നത് അവിനാശ്
എന്ന കഥാപാത്രത്തിലൂടെയാണ്. കഥാസാഹിത്യത്തിലെ
ചീത്തക്കുട്ടികളോ
ടുള്ള കടുത്ത പോരാട്ടങ്ങളാണ് എൻ.
പ്രഭാകരൻ അവിനാശിലൂടെ സംഭവിപ്പി
ക്കുന്നത്.

രണ്ട്: നന്ദൻ

വി.ജെ. ജയിംസിന്റെ ‘ഹെൽമറ്റ്’
എന്ന കഥയിലെ നന്ദൻ എന്ന കഥാപാത്രം
ഹെൽമറ്റ് വേട്ടയ്ക്കിരയാക്കപ്പെടുന്ന
ഏതൊരാളിന്റെയും പ്രതിനിധിയാണ്.
പക്ഷെ പത്രവാർത്തകൾക്കിടയിൽ
നിന്നും ഓടി രക്ഷപ്പെടുന്ന ഒരു കഥാപാത്രം
മാത്രമാണ് ജയിംസിന്റെ നന്ദൻ.
നന്ദന് സമകാലിക പ്രശ്‌നങ്ങളോട് മാത്രമാണ്
താത്പര്യം. അത്തരം വിപ്ലവ
ങ്ങൾക്ക് ആയുസ്സില്ലായെന്ന് നന്ദന്റെ
കാഴ്ചപ്പാടുകളൾ നമുക്ക് പറഞ്ഞുതരു
ന്നു. പക്ഷെ ജയിംസ് എന്ന കഥാകൃത്ത്
നന്ദൻ എന്ന കഥാപാത്രത്തിലൂടെ ഒരു
രാഷ്ട്രീയ രഹസ്യഭാഷ കടത്തിവിടുന്നു.
എല്ലാ ദൃഷ്ടാന്തകഥകളും ഇവിടെ നടന്നുകൊണ്ടിരിക്കുന്ന
സംഭവങ്ങളെക്കുറി
ച്ചുള്ള ഓർമകളാണ്. അങ്ങനെ ജയിംസിന്റെ
‘ഹെൽമറ്റ്’ എന്ന കഥ സമകാലിക
ചരിത്ര സാഹിത്യമായി മാറുന്നു.
”വെളുപ്പിനെ 5.30ന് ഡെയറിഫാ
മിൽ പാൽ വാങ്ങാൻ വരുന്നവരെ ഫാമി
നുള്ളിലെ റോഡിൽ കയറി ഫൈൻ അട
പ്പിച്ച പോലീസുകാരന്റെ കർത്തവ്യശൂരത്വമായിരുന്നു
ഇക്കാര്യത്തിൽ ഏറെ
പ്രശംസനീയം. ഇതേ പോലീസുകാരൻ
പട്ടാപ്പകൽ പച്ചക്കറി മാർക്കറ്റിലേക്ക്
ഹെൽമറ്റ് വയ്ക്കാതെ സ്‌കൂട്ടറോടിച്ചു
പോകുന്ന ദൃശ്യം കണ്ട് നന്ദന്റെ ഞരമ്പുകളിൽ
വിപ്ലവരക്തം പലവട്ടം തിളയ്ക്കുകയും
ഒരിക്കലൊന്നു തുളുമ്പുകയും
ചെയ്തു”.
– ഹെൽമറ്റ്/ജയിംസ്

നമ്മുടെ ജീവിതപരിസരത്തിനേറ്റ
വൈരുദ്ധ്യങ്ങളുടെ ശിക്ഷയാണ് നന്ദനി
ലൂടെ ജയിംസ് കൈമാറുന്നത്. ഇവിടെ
ഒരു സമകാലിക പ്രശ്‌നത്തെ ജയിംസ്
കൈകാര്യം ചെയ്യുമ്പോൾ ആ പ്രശ്‌ന
ത്തിന്റെ മൂശ നന്ദൻ എന്ന കഥാപാത്ര
ത്തിലൂടെ ഉടഞ്ഞുകൊണ്ടേയിരിക്കുന്നു.
കാരണം ഈ കഥ ഒരു ന്യൂസ് റീലാണ്.
ന്യൂസ് റീലിന് ഭാവനയുടെ മിത്രമാകാൻ
കഴിയില്ല. ചരിത്രവും പത്രവാർത്തയും
വസ്തുനിഷ്ഠമല്ലാതായി മാറിയ കാല
ത്തിന്റെ കഥാകാരനാണ് ജയിംസ്. യഥാ
ർത്ഥ സംഭവങ്ങളുടെ വസ്തുതാപരമായ
രേഖപ്പെടുത്തലുകൾ ഇവിടെ റിപ്പോർ
ട്ടിംഗ് മാത്രമായി ഒടുങ്ങുകയാണ്. ഈ
കഥയ്ക്ക് പത്രവാർത്തകളിൽനിന്നും ഒരുപാട്
ദൂരം സഞ്ചരിക്കാനാവുന്നില്ല.
അതുകൊണ്ടുതന്നെ നന്ദൻ എന്ന കഥാപാ
ത്രം ലോണെ ടുത്ത് ബൈക്കു
വാങ്ങുന്ന ഏതൊരു ചെറുപ്പക്കാ ര
ന്റെയും പ്രതിനിധി മാത്രമായി മാറുന്നു.
ഇ ൗ ക ഥ യ ി െല ന ന്ദ െന്റ ഇ ട ം
പോലീസിനോട് തട്ടിക്കയറുന്ന ആ ഒരു
നിമിഷത്തിലെ മാത്രം ഇടമാണ്. ഭാഷയുടെ
സാങ്കേതികത്വത്തിന് ഭയങ്കരമായ
തിരിമറികൾ കരുതിവയ്ക്കുന്ന ഒരു
സാധാരണ ഇമേജറിയായി നന്ദനും
ഹെൽമറ്റും ഈ കഥയിൽ ഇടം നേടുന്നു.
ഈ കഥാപാത്രത്തിനും മറവിയുടെ ഇരി
പ്പിടത്തിലാണ് സ്ഥാനം ഉറപ്പിക്കാനാവു
ന്നത്. എൻ. പ്രഭാകരന്റെ അവിനാശ്
ജീവിതത്തിന്റെ ഫിലോസഫികൾ നിര
ത്തു മ്പോൾ നന്ദൻ നാം നിരന്തരം
കാണുന്ന ക്രൈം ഫയലുകളുടെ എഡി
റ്ററോ റീമേക്കറോ ഒക്കെയായി മാത്രം ഒടു
ങ്ങിപ്പോകുന്നു.

മൂന്ന്: രത്‌നാബായി

സോക്രട്ടീസ് കെ. വാലത്തിന്റെ ‘9
നവംബർ 2016’ എന്ന കഥ യിലെ
പ്രധാന കഥാപാത്രമാണ് രത്‌നാബായി.
ജയ് കിഷൻ ലാൽ ബാബു എന്ന എഴു
ത്തുകാരന്റെ വിധവയാണവർ. പക്ഷെ
ഈ വിധവയ്ക്ക് ഒരുപാട് പ്രത്യേകതകൾ
ഉണ്ട്. അവർ എല്ലാം ഗണിച്ചെടുക്കുന്നു.
താത്പര്യങ്ങളാണ് എല്ലാറ്റിനെയും ഭരി
ക്കുന്നത് എന്ന തത്വം ഉണ്ടാക്കുന്നു. അത്
ചരിത്രപരമായ തെളിവുകളെ നശിപ്പി
ക്കുന്നു. അവയുടേതു മാത്രമായ തെളിവുകൾ
നിരത്തുന്നു. അങ്ങനെയൊക്കെ
വ്യത്യസ്തയായ ഒരു വിധവയെയാണ്
സോ ക്രട്ടീസ് അവതരിപ്പിക്കുന്നത്. കേ
ന്ദ്രസർക്കാരിന്റെ നോട്ട് പിൻവലിക്കൽ
നയത്തെ ആവിഷ്‌കരിക്കാൻ ഒരു പെൺ
കഥാപാത്രത്തെ സൃഷ്ടിച്ചുകൊണ്ട് നമ്മു
ടെ കാലത്തെ നിർവചിക്കാനാണ്
സോക്രട്ടീസ് ശ്രമിക്കുന്നത്. ഒരു ന്യൂസ്
റീലിന്റെയുള്ളിൽ ഇവിടെ അടയ്ക്കപ്പെടു
ന്നത് ജയ് കിഷൻ ലാൽ എന്ന എഴുത്തുകാരനാണ്.
രത്‌നാബായിയെ അതിന്റെ
വല യങ്ങളിൽനിന്നും മോചിപ്പിച്ചു
കൊണ്ട് വാർത്താബോർഡിനു പുറത്തി
രുത്താൻ സോക്രട്ടീസിനു കഴിയുന്നു.
ഇത് ദൃശ്യാത്മക കഥയുടെ കാലമാണ്.
ആ കാലത്തെ അഭിസംബോധന ചെ
യ്യാൻ രത്‌നാബായിക്കാവുന്നു. ബൻസർ
ആന്റ് ഹോഡ്ജർ ബുക്ക് പബ്ലിഷിംഗ്
കമ്പ നി യുടെ ശാഖാ മാ നേ ജ രായ
ജിതിൻ ശ്യാമിന് തന്റെ ക്യൂവിലെ സ്ഥാ
നം ഒഴിഞ്ഞ് നൽകുമ്പോൾ ഏതൊരു
സ്ര്തീയുടെയും വിധേയത്വത്തിന്റെയും
സഹഭാവനയുടെയും മുഴുചിത്രമായി
രത്‌നാബായി ഉയർന്നുവരുന്നു. ഇതിലെ
പൊള്ളിക്കുന്ന വാചകങ്ങൾ പോലും
രത്‌നാബായിയുടേതാണ് – ”ജയ് കിഷൻ
ലാൽ ബാബുവിനെ പോലുള്ള എഴുത്തുകാർക്കും
എന്നെപ്പോലുള്ള അവരുടെ
ഭാര്യമാർക്കും പൊരിവെയിൽ ശീലമായി
പ്പോയി”. കഴിഞ്ഞ കുറെ നാളുകളിലെ
പത്രവാർത്തകളെ പിഴിഞ്ഞുണ്ടാക്കിയ
ഈ കഥയിലെ കഥാപാത്രനിർമിതി
യാണ് കഥയുടെ ടേണിംഗ് പോയിന്റുകൾ
നിർണയിക്കുന്നത്. ന്യൂസ് റീലിനെ
അതിക്രമിച്ചു മുന്നേറാൻ സോക്രട്ടീ
സിന്റെ രത്‌നാബായി എന്ന കഥാപാത്ര
ത്തിനാവുന്നു.

ഇതിവൃത്തം

രചനാവേളയിൽ കഥാപാത്രങ്ങൾ
എങ്ങനെയാണ് ഇതിവൃത്തത്തെയും
പശ്ചാത്തലത്തെയും വിഷയത്തെയും
കീഴടക്കുന്നതെന്നറിയാൻ മുകളിൽ പരാമർശിക്കപ്പെട്ട
മൂന്നു കഥകളിലൂടെയും
മൂന്ന് വഴികളിലൂടെ സഞ്ചരിക്കേണ്ടിയി
രിക്കുന്നു. യുദ്ധം പോലെയുള്ള വലിയ
കെടുതികൾ നാം നേരിട്ട് അനുഭവിച്ചിട്ടി
ല്ല. പക്ഷെ അതിനെക്കുറിച്ചെഴുതു
മ്പോൾ നാം വായനയുടെ പിൻബല
ത്തിലാണ് അത്തരം വിഷയങ്ങളിലേക്ക്
പ്രവേശിക്കുന്നത്. കഥയുടെ പുതിയ
പ്ലോട്ടിംഗിനെച്ചൊല്ലിയുള്ള സന്ദേഹങ്ങ
ൾക്കൊടുവിലാണ് എൻ. പ്രഭാകരൻ
‘മറ്റൊരു ലോകത്തെ കഥപറച്ചിലുകാർ’
എന്ന കഥ എഴുതിയിരിക്കുന്നത്. കഥയിലെ
പുതിയ അവിശുദ്ധ കാര്യങ്ങ
ളാണ് ഇതിലെ ഇതിവൃത്തം. വാർത്താ
ക്കുറിപ്പുകൾ കഥയാവുന്നു. മുഖ്യധാര
യുടെ മുഖചിത്രമാകുന്നു കഥാകാരൻ.
അന്നുവരെ ഒറ്റ വരിപോലും നിരൂപണ
സ്വ ഭ ാ വ ത്തോടെ എഴ ു തി യ ി ട്ട ി
ല്ലാത്തവർ ഈ കഥയുടെ ആഘോഷവേളയിൽ
നിരൂപകരായി മാറുന്നു. കഥയേക്കാൾ
കഥാകൃത്ത് ചർച്ചാവിഷയമാകുന്നു.
അങ്ങനെ അയാൾ കഥയിലെ
ലെജൻഡായി തീരുന്നു. ഇതെല്ലാം ഇതി
വൃത്തമാക്കി എൻ. പ്രഭാകരൻ എഴുതുമ്പോൾ
കഥയിലെ നടപ്പുചരിത്രമായി
അത് മാറുന്നു.
പക്ഷെ വി.ജെ. ജയിംസിന്റെ ‘ഹെൽ
മറ്റും’ സോക്രട്ടീസ് കെ. വാലത്തിന്റെ ‘9
നവംബർ 2016’ഉം വെറും വാർത്തകളുടെ
എക്‌സ്റ്റൻഷനുകളാണ്. അവ
യുടെ ഇതിവൃത്തങ്ങൾക്ക് പുതുമയില്ല.
‘ഹെൽമറ്റ്’ ബൈക്ക് യാത്രികന്റെ
ആത്മകഥാകുറിപ്പാണ്. ‘9 നവംബർ
2016’ നോട്ട് വിപ്ലവകാലത്തെ ‘ബാങ്ക്
ക്യൂവിലുള്ള ഏതൊരാളിന്റെയും വിയർ
ക്കു ന്ന ഉച്ച ക ളാ ണ് . കഥ യിലെ
ബൗദ്ധിക ജീവിതത്തിനും ഭാവനയ്ക്കും
ഇത് പ്രതികൂല സാഹചര്യമാണെന്ന് സ്ഥാപിക്കുന്ന ഇതിവൃത്തങ്ങളാണ് ഈ
കഥയുടെ ബലമില്ലായ്മ. കഥാരചന
യിലെ സമകാലികവാർത്തയുടെ കോട്ട
മതിലുകളെ ഭേദിക്കാൻ ജയിംസും
സോക്രട്ടീസും വിസമ്മതിക്കുന്നു. അവർ
ഭാഷയുടെ പുതിയ ചരിത്രത്തെ (വാർ
ത്തയ്ക്കപ്പുറമുള്ള ഭാഷയെ) വിളിച്ചുവരു
ത്തുന്നുമില്ല. കഥയുടെ ബലക്ഷയം
ബാധിച്ച ഇതിവൃത്തങ്ങൾ കൊണ്ട്
തൃപ്തിയടയാനാണവർ ശ്രമിക്കുന്നത്.

കാലം

കഥയ്ക്ക് ഒരു സാംസ്‌കാരിക സാഹ
ചര്യം ആവശ്യമാണ്. പരിണമിച്ചുകൊ
ണ്ടിരിക്കുന്ന തങ്ങളുടെ ലോകവീക്ഷണ
ങ്ങൾക്ക് സഞ്ചരിക്കാൻ പുതിയ പാത
ഈ കഥാകൃത്തുക്കൾ കണ്ടെത്തുന്നത്
കാലവായനകളിലൂടെയാണ്. ഒരു
പക്ഷെ എൻ. പ്രഭാകരനും ജയിംസും
സോക്രട്ടീസും നമ്മുടെ ലോകത്തിൽ
നിറഞ്ഞ് അവിരാമം പെരുകുന്ന മനുഷ്യ
ലിഖിതമായ വാർത്തകളെ ഫിക്ഷനൽ
വെളിപാടുകളായി ഉയർത്തുകയാണ്.
അത് കാലം ഭാഷയ്ക്കുള്ളിൽ നടത്തുന്ന
നൃത്തമാണ്. അത് പത്രവാർത്തയുടെ
(മുഖ്യധാരയുടെ) ദീർഘവിസ്തൃതിയാണ്.
എൻ. പ്രഭാകരന്റെ അവിനാശ്
ലോകത്തെ നിർവചിക്കുന്നത് കാല
ത്തിന്റെ കുത്തൊഴുക്കിനെ വ്യക്തമായി
നിരീക്ഷിച്ചിട്ടാണ്. അവിനാശ് പറയുന്നു
– ”ഈ ലോകം യഥാർത്ഥത്തിൽ
നല്ലതോ ചീത്തയോ അല്ല. ലോകത്തിന്
അങ്ങനെ സ്വന്തമായ ഒരു ഗുണവും ഇല്ല
”. ഇത് നാം ജീവിക്കുന്ന ദുഷിച്ച കാല
ത്തിനെതിരെയുള്ള ഒരു നീക്കമാണ്.
അങ്ങനെയാണ് എൻ. പ്രഭാകരൻ എന്ന
കഥാകാരന്റെ ‘മറ്റൊരു ലോകത്തെ കഥപറച്ചിലുകാർ’
എന്ന കഥ ഒരു പ്രതി
ഷേധ നീക്കമായി മാറുന്നത്.
ജയിംസിന്റെ ‘ഹെൽമറ്റും’ വർത്ത
മാനകാലത്തിന്റെ കഠിനയാഥാർത്ഥ്യ
ങ്ങളാണ്. ഹെൽമറ്റ് മാസ്‌കിന് സദൃശമായ
ഒരു ഉപകരണമാണെന്ന് ജയിംസ്
വാദിക്കുന്നു. പിടിച്ചുപറിയും മോഷ
ണവും ഒക്കെ എളുപ്പമാക്കാനുള്ള ഉപകരണമായി
അത് മാറുന്നു. ഇവിടെ
കാലത്തെ നേരിട്ടനുഭവിപ്പിക്കുകയാണ്.
ലൈസൻസ് വേണ്ട, ബുക്കും പേപ്പറും
വേണ്ട, ഹെൽമറ്റ് മാത്രം മതി എന്നു പറയുന്നു.
സമകാലിക അന്ധതയെയാണ്
ജയിംസ് ചൂണ്ടിക്കാണിക്കുന്നത്. ഈ
കാലം ഭയങ്കരമായ വേഗത്തിൽ യാഥാർ
ത്ഥ്യത്തെ മാറ്റിപ്പണിയുമെന്ന് ജയിം
സിന്റെ ഹെൽമറ്റ് സ്ഥിരീകരിക്കുന്നു.
സോക്രട്ടീസിന്റെ ‘9 നവംബർ 2016’ഉം
നോട്ട് വിപ്ലവ ഊർജത്തിന്റെ താണ്ഡവത്തെക്കുറിച്ചും
ഉഷ്ണച്ചൂരിനെക്കുറിച്ചുമുള്ള
സമകാലിക ദർശനങ്ങളാണ്
കൈമാറുന്നത്. അരി സ്റ്റോ ട്ടിലിന്റെ
ഫിസിക്‌സിൽ കാലത്തെക്കുറിച്ചുള്ള
അതിതീക്ഷ്ണമായ വിവരണങ്ങളുണ്ട്.
കാലം വ്യതിരിക്ത നിമിഷങ്ങളെ തമ്മി
ലിണക്കുന്ന നേർരേഖയാണ്. ഇതാണ്
എല്ലാവരും അംഗീകരിക്കുന്ന ക്ലോക്കു
കളും കലണ്ടറുകളും കണക്കു സൂക്ഷി
ക്കുന്ന വാസ്തവികമായ കാലം. ഒരു
പക്ഷെ ഈ രീതിയിലാണ് എൻ. പ്രഭാകരനും
ജ യ ിംസും സോ ക്ര ട്ട ീസും
കാലത്തെ കൈകാര്യം ചെയ്യുന്നത്.

അനുബന്ധവായന

കഥാ നി ർ മാണം വ്യാപ ക മായ
വിജ്ഞാനനിർമാണമാകണമെന്നില്ല.
അത് അതിവാസ്തവികതയുടെ കലയുമല്ല.
ഇൻഫർമേറ്റീവ് ഫിക്ഷനായതു
കൊണ്ട് അത് തിരസ്‌കൃതമാക്കപ്പെടും
എന്നല്ല പറഞ്ഞതിന്റെ പൊരുൾ. മറിച്ച്
നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന കാഴ്ച
കളെയും വാർത്തകളെയും ലഘൂകരിച്ചുകൊണ്ടുള്ള
ആഖ്യാനമായി കഥ മാറുന്നുവെന്നതാണ്
വാസ്തവം. ഒരുപക്ഷെ ഇതി
നെതിരെയുള്ള കടുത്ത വിമർശനമാണ്
എൻ. പ്രഭാകരന്റെ ‘മറ്റൊരു ലോകത്തെ
കഥപറച്ചിലുകാർ’ എന്ന കഥ. അതിന്റെ
നേരെ വിപരീതമാണ് ജയിംസിന്റെ ‘ഹെ
ൽമറ്റും’ സോക്രട്ടീസിന്റെ ‘9 നവംബർ
2016’ഉം. കഥ അറിവുശേഖരണത്തിനപ്പുറത്തേക്കു
വളരുകയെന്നതാണ് പ്രധാ
നം. അതുകൊണ്ട് നമ്മുടെ കഥാകാരന്മാ
ർക്ക് ”ഭാവനയുടെ മിത്രങ്ങളാവാനാകട്ടെ”.

സൂചികകൾ
1. <
മറ്റൊരു ലോകത്തെ കഥപറച്ചിലുകാർ
/ എൻ. പ്രഭാകരൻ
(സമകാലിക മലയാളം വാരിക, 2017
ഫെബ്രുവരി 20)
2. ഹെൽമറ്റ് / വി.ജെ. ജയിംസ്
(മാധ്യമം ആഴ്ചപ്പതിപ്പ്, 2017 മാർച്ച് 6)
3. 9 നവംബർ 2016 / സോക്രട്ടീസ് കെ.
വാലത്ത്
(മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2017 മാർച്ച് 5)