ഉടയുന്ന താരശരീരങ്ങൾ, കുതറുന്ന കറുത്ത ശരീരങ്ങൾ

രാജേഷ് കെ എരുമേലി

ദൃശ്യം, ഭാഷ, വേഷം, മനുഷ്യർ
എന്നിവയുടെ നടപ്പുശീലങ്ങളോട് കലഹിക്കുകയോ
അവയെ തള്ളിമാറ്റുകയോ
ചെയ്യുന്നുണ്ട് ഇന്ന് മലയാള സിനിമ. വരേണ്യമായ
വള്ളുവനാടൻ ഭാഷയിൽനിന്ന്
അതത് ദേശത്തെ മനുഷ്യരുടെ വർത്ത
മാനങ്ങൾ സിനിമയുടെ ഭാഗമായിക്കഴി
ഞ്ഞു. ഇതോടെ ഭാഷയിലെ വരേണ്യതയും
തകർക്കപ്പെട്ടു. സവർണ ഹിന്ദു
ബോധ്യങ്ങളിൽനിന്ന് ഇതര മനുഷ്യരി
ലേക്കും ക്യാമറകൾ ചലിച്ചു തുടങ്ങിയിരി
ക്കുന്നു. കീഴാള ശരീരങ്ങൾ, കാണാത്ത
ദേശങ്ങൾ എല്ലാം പതുക്കെ താരശരീര
ങ്ങളെ മറികടക്കാനുള്ള ശ്രമം തുടങ്ങി.
ട്രാൻസ്‌ജെന്റേഴ്‌സ് ഉൾപ്പെടെ മറ്റ് അപര
മനുഷ്യരെയും പരിഗണിക്കാതെ സിനിമയ്ക്ക്
എന്നല്ല ഒരു കലയ്ക്കും ഇന്ന് മുന്നോട്ട്
പോകാൻ കഴിയില്ല. ഇത്തരമൊരു
പശ്ചാത്തലത്തിലാണ് 2016-ലെ സം
സ്ഥാന ചലച്ചിത്ര അവാർഡിനെ വിശകലനം
ചെയ്യേണ്ടത്.

ഇതുവരെയുള്ള പരിചരണങ്ങളിൽനിന്ന് വ്യത്യസ്തമായി മലയാള
സിനിമ വലിയ മാറ്റങ്ങ
ളുടെ സവിശേഷ ഘട്ടത്തിലൂടെയാണ്
കടന്നു പോകുന്നത്. ഇതു സംബന്ധിച്ച
സംവാദങ്ങളെ സ്വീകരിച്ചുകൊണ്ട് വിശകലനം
ചെയ്താൽ രണ്ടു തരത്തിലാണ്
ഇത് സംഭവിക്കുന്നത് എന്ന് തിരിച്ചറി
യാൻ കഴിയും. സാങ്കേതിക വിദ്യ അനുദി
നം വികസിക്കുന്നതിന്റെ ഭാഗമായി ഉ
ണ്ടാകുന്ന ദൃശ്യവത്കരണത്തിലെ മാറ്റ
വും പാരമ്പര്യമായി ഉറപ്പിച്ചു നിർത്തിയി
രുന്ന കാഴ്ചാശീലങ്ങളിൽൽനിന്നും മലയാള
സിനിമയുടെ കുതറലുമാണത്. അതായത്
ദൃശ്യം, ഭാഷ, വേഷം, മനുഷ്യർ
എന്നിവയുടെ നടപ്പുശീലങ്ങളോട് കലഹിക്കുകയോ
അവയെ തള്ളിമാറ്റുകയോ
ചെയ്യുന്നുണ്ട് ഇന്ന് മലയാള സിനിമ. വരേണ്യമായ
വള്ളുവനാടൻ ഭാഷയിൽനിന്ന്
അതത് ദേശത്തെ മനുഷ്യരുടെ വർത്ത
മാനങ്ങൾ സിനിമയുടെ ഭാഗമായിക്കഴി
ഞ്ഞു. ഇതോടെ ഭാഷയിലെ വരേണ്യതയും
തകർക്കപ്പെട്ടു. സവർണ ഹിന്ദു
ബോധ്യങ്ങളിൽനിന്ന് ഇതര മനുഷ്യരി
ലേക്കും ക്യാമറകൾ ചലിച്ചു തുടങ്ങിയിരി
ക്കുന്നു. കീഴാള ശരീരങ്ങൾ, കാണാത്ത
ദേശങ്ങൾ എല്ലാം പതുക്കെ താരശരീര
ങ്ങളെ മറികടക്കാനുള്ള ശ്രമം തുടങ്ങി.
ട്രാൻസ്‌ജെന്റേഴ്‌സ് ഉൾപ്പെടെ മറ്റ് അപര
മനുഷ്യരെയും പരിഗണിക്കാതെ സിനിമയ്ക്ക്
എന്നല്ല ഒരു കലയ്ക്കും ഇന്ന് മുന്നോട്ട്
പോകാൻ കഴിയില്ല. ഇത്തരമൊരു
പശ്ചാത്തലത്തിലാണ് 2016-ലെ സം
സ്ഥാന ചലച്ചിത്ര അവാർഡിനെ വിശകലനം
ചെയ്യേണ്ടത്.

നായിക/നായകൻ, അതും സവർ
ണ സൗന്ദര്യ ബോധത്താൽ നിർമിക്കപ്പെ
ട്ടവരുടെ അപ്രമാദിത്തം തകർക്കപ്പെട്ടു
എന്നതാണ് വിനായകനും മണികണ്ഠനും
കീഴാള വിഷയങ്ങൾ കൈകാര്യം ചെ
യ്യുന്ന സിനിമകൾക്കും ലഭിച്ച പുരസ്‌കാരങ്ങൾ
തെളിയിക്കുന്നത്. അഭിനയം എ
ന്നത് നിറത്തിന്റേയോ നായക, പ്രതിനായക
വേർതിരിവിലൂടെയോ, കായികബലത്തിന്റേയോ
അടിസ്ഥാനത്തിൽ നിർ
ണയിക്കപ്പെടുന്ന ഒന്നല്ല എന്നാണ് ജൂറി
തെളിയിച്ചത്. വിനായകനെപ്പോലുള്ള ഒരു
നടന്റെ അഭിനയ സാധ്യതകളെ കണ്ടെ
ത്താൻ കഴിഞ്ഞു എന്നതാണ് ‘കമ്മട്ടിപ്പാടം’
എന്ന സിനിമയുടെ വിജയവും അദ്ദേ
ഹത്തിന് കിട്ടിയ അവാർഡും തെളിയി
ക്കുന്നത്. ദുൽഖർ സൽമാനെപ്പോലും പി
ന്നിലേയ്ക്ക് തള്ളി മാറ്റിക്കൊണ്ട് ഗംഗയും
ബാലനും കൂട്ടുകാരും കടന്നുവരുന്ന
ത് മലയാള സിനിമയിലെ വലിയ മാറ്റ
ത്തിന്റെ സൂചനയായി കാണേണ്ടതാണ്.

ഏറെ പുരോഗതി നേടിയെന്നു പ്രചരിപ്പി
ക്കുന്ന കേരളീയ സമൂഹത്തിൽ ഇപ്പോഴും
തോട്ടിപ്പണി ചെയ്യുന്നവർ ജീവിച്ചിരി
പ്പുണ്ട് എന്ന് തെളിയിക്കുന്ന മാൻഹോളി
നും (വിധു വിൻസന്റ്) എല്ലാത്തരം അക്രമങ്ങൾക്കും
ഇരയാകുന്ന ആദിവാസികളുടെ
ജീവിതവുമായി ബന്ധപ്പെടുത്തി മാവോയിസ്റ്റ്
പ്രശ്‌നം വിശകലനം ചെയ്ത
കാടുപൂക്കുന്ന നേരത്തിനും (ഡോ. ബി
ജു) കിട്ടിയ പുരസ്‌കാരങ്ങൾ (ഈ സിനി
മകളോടുള്ള ചില വിമർശനങ്ങൾ നിലനിർത്തിക്കൊണ്ട്)
നേരത്തെ പറഞ്ഞ മാ
റ്റത്തിന്റെ സൂചനകളാണ്.
തൊണ്ണൂറുകൾ വരെ മലയാള സിനി
മ സ്വീകരിച്ചിരുന്ന ദൃശ്യ മനുഷ്യരെ മാറ്റി
നിർത്തി ചില അദൃശ്യ മനുഷ്യർ രണ്ടായിരത്തോടെ
കടന്നു വരികയാണ്. അതിന്റെ
ഭാഗമായാണ് കീഴാള പ്രതിനിധാനങ്ങളും
(representation), സ്ത്രീകർ
തൃത്വവും അടയാളപ്പെടുന്നത്. അതുവരെ
ഇത്തരം മനുഷ്യർ സവർണ ആൺ
കോയ്മയുടെ അധികാരത്താൽ നിയ
ന്ത്രിക്കപ്പെടുന്നവരായിരുന്നു. അത്തര
ത്തിൽ ആണത്തത്തിന്റെ ആഘോഷമായിരുന്ന
മലയാള സിനിമയ്ക്ക് ചെറിയ
തോതിലാണെങ്കിലും മാറ്റം സംഭവിച്ചത്
ന്യൂ ജനറേഷൻ സിനിമകളുടെ വരവോടെയാണ്.
എന്നാൽ സ്ത്രീവിരുദ്ധതയുടെയും
ചരിത്രനിഷേധത്തിന്റെയും കീഴാള
വിരുദ്ധതയുടെതുമായ നവ ബ്രാഹ്മ
ണിക്കൽ മൂല്യങ്ങൾ ന്യൂ ജനറേഷൻ സി
നിമകളെ തഴുകി നിൽക്കുന്നുണ്ട് എന്ന
കാര്യം മറക്കേണ്ടതില്ല. തുളസിത്തറയും
കിണ്ടിയും വരിക്കാശേരി മനയും കുളവും
അപ്രത്യക്ഷമായി എന്നത് യാഥാർ
ത്ഥ്യമാണ്.

വരേണ്യ സൗന്ദര്യ മിത്തിനുമേൽ
സൃഷ്ടിച്ച ആഘാതം

പൊതു/വരേണ്യ സൗന്ദര്യ മിത്തിനുമേൽ
വലിയ ആഘാതമാണ് വിനായകന്റെ
അവാർഡ് സൃഷ്ടിച്ചിരിക്കുന്നത്. കലാഭവൻ
മണിക്ക് ലഭിക്കാതെ പോയ പുരസ്‌കാരം
വിനായകനിലൂടെ, എന്നു
സോഷ്യൽ മീഡിയയിലൂടെ പലരും വിളി
ച്ചു പറഞ്ഞത് അതുകൊണ്ടാണ്. കലാഭവൻ
മണിക്ക് (വാസന്തിയും ലക്ഷ്മിയും
പിന്നെ ഞാനും) മൽസരിക്കേണ്ടി വന്ന
ത് മോഹൻലാലിനോടാണ് (വാനപ്ര
സ്ഥം). വിനായകനും (കമ്മട്ടിപ്പാടം) ലാലിനോട്
(ഒപ്പം) തന്നെയാണ് മൽസരി
ച്ചത്. വിനായക വിജയത്തോടെ മലയാള
താരാധിപത്യം അടക്കം എല്ലാം അടിച്ച
മർത്തലുകളും അവസാനിച്ചിരിക്കുന്നു.
ഒപ്പം, പിന്നെയും എന്നീസിനിമകൾ പരി
ഗണിക്കാതെ പോയത് അതുകൊണ്ടാണ്.
ഏതെങ്കിലും ഒരു മിത്തിന്റെ അടി
സ്ഥാനത്തിൽ നിലനിൽക്കുന്നതല്ല മലയാള
സിനിമ എന്നതാണ് യാഥാർത്ഥ്യം.
ഇത്തരത്തിൽ പരിഗണന ലഭിക്കുമ്പോഴും
കീഴാള ശരീരങ്ങൾ ഏത് രീതിയിലാണ്
മലയാള സിനിമയിൽ ഇന്നും അടയാളപ്പെടുത്തുന്നത്
എന്നത് പരിശോധിക്ക
പ്പെടേണ്ടതാണ്.

എംടിയും അടൂരും സൃഷ്ടിച്ച ദേശ
ങ്ങളിൽനിന്നും ആൺ/പെൺ ശരീരങ്ങ
ളിൽനിന്നും വ്യത്യസ്തമായി കെ ജി
ജോർജും ഭരതനും പത്മരാജനും ലോഹി
തദാസും കണ്ട ദേശ-ശരീരങ്ങൾ ഇന്ന് പുനർവായനകൾക്ക്
വിധേയമാകുന്നത്
അതുകൊണ്ടാണ്. കറുത്ത ശരീരങ്ങൾ മലയാള
സിനിമയിൽ അടുത്തകാലം വരെ
പ്രത്യക്ഷപ്പെടാതിരുന്നതിന് കാരണം
അത്തരം മനുഷ്യർ ഇവിടെ ജീവിക്കാതി
രുന്നതുകൊണ്ടല്ല. മറിച്ച് വരേണ്യഭാവുകത്വത്താൽ
എഴുതപ്പെട്ടതായിരുന്നു ഇവിടുത്തെ
കഥകളെല്ലാം എന്നതിനാലാണ്.

അതുപോലെ മലയാള സിനിമ സൃഷ്ടിച്ച
കേരളീയ ദേശങ്ങൾ പലപ്പോഴും
പാടങ്ങളുടേതും കടലുകളുടേതുമായിരു
ന്നു. എന്നാൽ പാടശേഖരത്ത് പണിയെടുക്കുന്ന
മനുഷ്യരും കടലിൽ മീൻ പിടി
ക്കുന്ന മനുഷ്യരുടെ യഥാർത്ഥ അനുഭവ
ങ്ങളും ദൃശ്യപ്പെടാതെ പോവുകയായിരു
ന്നു. മലകളും കുന്നുകളും തോടുകളും കാടുകളിലെ
മനുഷ്യരും മലയാള സിനിമയിൽ
അപരരായി നിൽക്കുകയായിരു
ന്നു. കീഴാള മനുഷ്യരും കടലോര മനുഷ്യ
രും അവരുടെ യഥാർത്ഥ ജീവിതം പറ
ഞ്ഞു തുടങ്ങിയതോടെയാണ് ഇതുവരെ
സൃഷ്ടിച്ചതെല്ലാം വ്യാജമായിരുന്നു എ
ന്നു മലയാളി തിരിച്ചറിയാൻ തുടങ്ങിയത്.

ഗുണ്ടായിസം, ജാതി, വൃത്തി, സദാ
ചാരം, ഭാഷ തുടങ്ങി പൊതുബോധം സൃഷ്ടിക്കുന്ന
മൂല്യബോധ്യങ്ങളിലാണ് കീ
ഴാള മനുഷ്യർ അടയാളപ്പെടുന്നത്. അതുകൊണ്ടുതന്നെ
അപരിഷ്‌കൃതരായാണ്
അവരെ ചിത്രീകരിച്ചിരുന്നത്. എന്നാൽ
ഇന്ന് കീഴാള സമൂഹങ്ങൾ മാറ്റത്തിന്റെ വലിയ
പാതയിലാണ്. പഠനത്തിലൂടെയും
അറിവിലൂടെയും അവർ നേടിയെടുത്ത
വിജ്ഞാനം ഇന്ന് വലിയ സാമൂഹിക മാ
റ്റത്തിനു കാരണമാകുന്നുണ്ട്. എന്നാൽ
ഇന്നും ഇല്ലായ്മയുടെ കാഴ്ചയിലൂടെ കീ
ഴാളരെ പരിചരിക്കാനാണ് മലയാള സി
നിമയ്ക്ക് ഇഷ്ടം.

മനുഷ്യവിരുദ്ധതയും ഫ്യൂഡൽ കാഴ്ചകളും

ചലച്ചിത്രം ദൃശ്യപരതയുടെ ഭാഷയെ
അടയാളപ്പെടുത്തുന്നതാണ് എന്ന്
സാമാന്യമായി പറഞ്ഞാൽ വലിയ സംവാദത്തിന്
വഴി തുറക്കാൻ കാരണമാകുമെന്നു
തോന്നുന്നില്ല. ഈ വിശകലന
സംജ്ഞ എന്നാൽ ചലച്ചിത്ര നിരൂപകരും
എഴുത്തുകാരുമൊക്കെ ഉപയോഗിച്ച്
ക്ലീഷേയുമായി. ആഗോളീകരണ കാല
ത്ത് ചലച്ചിത്രത്തിന്റെ ദൃശ്യപരതയിലും
സംഭാഷണ വിന്യാസത്തിലുമൊക്കെ
വളരെ നിശബ്ദമായി നിലയുറപ്പിച്ചു
കൊണ്ടിരിക്കുന്നത് മനുഷ്യവിരുദ്ധകാഴ്
ചപ്പാടുകളും ഫ്യൂഡൽ മൂല്യങ്ങളുടെ സംരക്ഷണവുമൊക്കെയാണ്.
മലയാള സിനിമ പിറവിയെടുത്ത
കാലം മുതൽ (ആദ്യ സിനിമയായ വിഗതകുമാരനിൽ
തുടങ്ങി ശബ് ദസിനിമയായ
ബാലനിലൂടെ ന്യൂ ജനറേഷൻ വരെ
എത്തി നിൽക്കുന്ന, ഒട്ടുമിക്ക സൂപ്പർ
സ്റ്റാർ സിനിമകളിൽ പോലും) മനുഷ്യ
വിരുദ്ധവും സ്ത്രീവിരുദ്ധവുമായ കാഴ്ച
കൾ അവതരിപ്പിക്കുന്നതിനൊപ്പം തകർന്ന
ഫ്യൂഡൽ മൂല്യങ്ങളെ പ്രതിഷ്ഠി
ക്കാനാണ് ശ്രമിക്കുന്നത്. പൂർണമായും
പുരുഷാധിപത്യ നിലപാടുകളുടെ ഫ്രെയിമിലൂടെ
വളരുന്ന സിനിമയെന്ന കല
പുരുഷന്റെ കണ്ണിലൂടെ സ്ത്രീയെ അവതരിപ്പിക്കാനാണ്
എക്കാലവും ശ്രമിച്ചി
ട്ടുള്ളത്. ഈ നിലപാടുകൾ പലതും സവർണകേന്ദ്രീകൃതമായ
പുരുഷ മൂല്യ
ബോധത്തെ അടിച്ചേല്പിക്കുന്നതായിരു
ന്നു. സവർണ കേന്ദ്രീകൃത സൗന്ദര്യ ശാസ്ത്ര
നിർമിതിക്ക് മേൽ പ്രഹരമേല്പിച്ച്
സ്ത്രീകൾ, പ്രത്യേകിച്ച ് മറക്കുടയ്ക്കു
ള്ളിലെ സ്ത്രീകൾ പോലും അഭിനയ രംഗത്തേക്ക്
കടന്നു വരാത്ത ഘട്ടത്തിലാണ്
കീഴാള സ്ത്രീയായ റോസി ‘വിഗതകുമാരനി’ൽ
അഭിനയിക്കുന്നത്. എ
ന്നാൽ ഇതിനെതിരെ സവർണ പുരുഷ
ന്മാർ വാളെടുക്കുകയായിരുന്നു. ഒടു
വിൽ റോസിക്ക് ഇവിടെനിന്ന് ഒളിച്ചോടേണ്ടി
വന്നു. പിന്നീട് ഇങ്ങോട്ട് മലയാള
സിനിമയിൽ കീഴാള സ്ത്രീകൾ അഭിനയ
രംഗത്തേക്ക് വരാത്തതിന് കാരണം
സ്ത്രീകഥാപാത്രനിർമിതി, നടികളുടെ
തിരഞ്ഞെടുപ്പ്, നടിയുടെ ശരീരഭാ
ഷ/നിറം സംഭാഷണം വേഷം ഇവയെല്ലാം
സവർണ പുരുഷ കേന്ദ്രീകൃതമായതിനാലാണ്.
കീഴാള സാമൂഹിക വ്യവഹാരങ്ങളോട്
മലയാള സിനിമാലോകം
പുലർത്തുന്ന കാഴ്ചപ്പാടുകൾ തന്നെ
യാണ് വിരുദ്ധതയായി വായിച്ചെടുക്കേ
ണ്ടത്. മലയാള സിനിമ മനുഷ്യ വിരുദ്ധ
മാകുന്നുവെന്ന് പറഞ്ഞാൽ അതിന്റെ
അടയാളപ്പെടുത്തൽ സവർണ കേന്ദ്രീ
കൃതമാകുന്നുവെന്നതാണ്.
സ്ത്രീശരീരത്തിലേക്കുള്ള
ആൺ നോട്ടങ്ങൾ
ലോക സിനിമയ്ക്കുതന്നെ വലിയ
സംഭാവന നൽകിയ അടൂർ ഗോപാലകൃഷണന്റെ
സിനിമയിൽ പോലും തകർ
ന്ന ഫ്യൂഡൽ മൂല്യങ്ങളെ ഓർമപ്പെടുത്തു
ന്ന ബിംബങ്ങളാണ് അവതരിപ്പിക്കുന്ന
ത്. അത് ‘സ്വയംവരം’ മുതൽ ‘പിന്നെ
യും’ വരെ കാണാൻ കഴിയും. അടൂരിന്റെ
സിനിമകൾ ഫ്രാൻസ് ഉൾപ്പെടെ വിദേശ
രാജ്യങ്ങളിലെ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുമ്പോൾ
കേരളത്തിലെ സ്ത്രീയവസ്ഥയുടെ
ഉപരിപ്ലവതെയാണ്
അദ്ദേഹം തുറന്നുവയ്ക്കുന്നത്. അടൂരി
ന്റെ ദൃശ്യാഖ്യാനത്തെയല്ല ഇവിടെ വി
മർശന വിധേയമാക്കുന്നത്, മറിച്ച് അദ്ദേഹം
പറഞ്ഞുവയ്ക്കുന്ന കഥയെയാണ്.
ദൃശ്യവത്കരണത്തിൽ അടൂർ പ്രകടിപ്പിക്കുന്ന
സൂക്ഷ്മതയെ ഇവിടെ അംഗീകരിക്കാതിരിക്കാൻ
കഴിയില്ല. കഥയിൽ
പുതിയ കാലത്തെ അടയാളപ്പെടു
ത്താൻ കഴിയുന്നില്ല എന്നതിനൊപ്പം
ഫ്യൂഡൽ ബിംബങ്ങളിൽ ജീവിക്കുന്ന സ്ത്രീകളുടെ
ലൈംഗികതയും അന്യപുരുഷ
ബന്ധങ്ങളും അവതരിപ്പിച്ച് കേരള
ത്തിലെ സ്ത്രീപോരാട്ടങ്ങളെ അപ്രസ
ക്തമാക്കുകയാണ് അദ്ദേഹം ഉൾപ്പെടെയുള്ളവർ.
കേരളത്തിലെ സ്ത്രീശരീര
ങ്ങൾ എന്നാൽ അത് നായർ/നമ്പൂതിരി
സ്ത്രീകൾ എന്ന കാഴ്ചപ്പാടാണ് പല ച
ലച്ചിത്ര എഴുത്തുകളിലും കാണാവുന്ന
ത്.
സ്ത്രീശരീരങ്ങളെ ലൈംഗികതയ്
ക്കുള്ള ഉപകരണമെന്ന നിലയിലും സ്ത്രീ-പുരുഷ
ബന്ധങ്ങളെ/സൗഹൃദങ്ങ
ളെ ലൈംഗികതയിലൂടെ മാത്രവും നോ
ക്കിക്കാണുക എന്നത് മലയാള സിനിമയിൽ
പുരുഷകേന്ദ്രീകൃമായി നിർമിക്ക
പ്പെടുന്ന തിരക്കഥകളിൽ ദൃശ്യമാകുന്ന
കാര്യമാണ്. നല്ല ഉരുപ്പടി/ചരക്ക്/കൊ
ള്ളാവുന്ന പീസ് ഇത്തരത്തിൽ കാലാനുസൃതമായി
മാറിവരുന്ന, സ്ത്രീയെ സൂ
ചിപ്പിക്കുന്ന പുരുഷ നിർമിത പേരുകൾ
പലതും സിനിമയുടെ ഉല്പന്നങ്ങളാണ്.
അതുപോലെ ‘നീപെണ്ണാണ് എന്ന് ഓർ
ക്കണം’, ‘ഓന്ത് ഓടിയാൽ എവിടെ വരെ’
എന്നീപ്രയോഗങ്ങൾ സ്ത്രീകളുടെമേലുള്ള
ആൺ അധികാരത്തെ ഉറപ്പി
ക്കുന്നതാണ്. ഇത്തരം വിളികൾ സ്ത്രീ
വിരുദ്ധം എന്ന സംജ്ഞയിലേ പെടു
ത്താൻ കഴിയൂ.
ബാലനുശേഷം മലയാള സിനിമയിൽ
ചരിത്രാഖ്യായികളും സാഹിത്യകാരന്മാരുടെ
കൃതികളും മറ്റും ചലച്ചിത്രമായി
തിരശീലയിലേക്ക് കടക്കുമ്പോൾ പ്രണയവും
കുടുംബ ജീവിതവും ലൈംഗി
കതയും ഉൾപ്പെടെ എല്ലാവിഷയങ്ങളും
കഥയാകുന്നുണ്ട്. 1928-ൽ ആദ്യ സിനിമയായ
‘വിഗതകുമാരൻ’ പുറത്തിറങ്ങിയ
ശേഷം പത്ത് വർഷം കഴിഞ്ഞാണ് ആദ്യ
ശബ്ദ സിനിമയായ ‘ബാലൻ’ വരു
ന്നത്. 1928-നും 1950-നും ഇടയിലുള്ള മലയാള
സിനിമയുടെ ചരിത്രം പരിശോധിച്ചാൽ
രണ്ട് പ്രവണതകൾ കണ്ടെ
ത്താൻ കഴിയും. ഒന്ന്, ജനപ്രിയ സാഹി
ത്യ കൃതികൾ സിനിമയാകുന്നതും രണ്ടാമത്തേത്
എഴുത്തുകാർ സിനിമയുമായി
പുലർത്തിയ അടുത്തബന്ധവും. ഈ
കാലഘട്ടത്തിൽ ജനജീവിതത്തെ സ്വാധീനിക്കുന്ന
അവരുടെ അനുഭവങ്ങളെ
ആവിഷ്‌കരിക്കുന്ന നിരവധി സിനിമകൾ
ഉണ്ടാകുന്നുണ്ട്. ‘നീലക്കുയിൽ’,
‘ന്യൂസ്‌പേപ്പർ ബോയ്’, ‘രാരിച്ചൻ എന്ന
പൗരൻ’, ‘പാടാത്ത പൈങ്കിളി’, ‘ചെ
മ്മീൻ’, ‘ഓളവും തീരവും’ ഇവയൊക്കെ
(വിമർശനങ്ങൾ നിലനിർത്തിക്കൊണ്ടു
തന്നെ) ജനപക്ഷത്ത് നിന്ന സിനിമകളാണെന്ന്
പറയാൻ കഴിയും. പിന്നീട് നവ
സിനിമ കടന്നുവരുമ്പോൾ ഫ്യൂഡൽ
സൗന്ദര്യ ശാസ്ത്ര നിർമിതിയിൽ ചില
പൊളിച്ചെഴുത്തലുകൾ ഉണ്ടാകുന്നുണ്ട്.

ആഗോളീകരണത്തിന്റെ
കമ്പോള യുക്തികൾ

തൊണ്ണൂറുകൾക്ക് ശേഷം ആഗോളീ
കരണം കൂടുതൽ ശക്തമായതോടെയാണ്
മലയാള സിനിമ കൂടുതൽ ജനവിരു
ദ്ധമായി തുടങ്ങിയത്. കഥയുടെ ആവശ്യമല്ലെങ്കിൽകൂടി
ലൈംഗികതയുടെ ദൃശ്യങ്ങളും
തട്ടുപൊളിപ്പൻ സംഘട്ടന രംഗങ്ങളും
അശ്ശീലച്ചുവയുള്ള സംഭാഷണ
ങ്ങളും കുത്തിനിറയ്ക്കാൻ മലയാള സി
നിമയിൽ കൊണ്ടു പിടിച്ച ശ്രമമുണ്ടായി.
കമ്പോളത്തിനെ മാത്രം ലക്ഷ്യം വച്ച് ക
ച്ചവടത്തിന്റെ മേച്ചിൽപുറം തേടുന്ന മലയാളസിനിമയെയാണ്
ഈ കാലയള
വിൽ കാണാൻ കഴിഞ്ഞത്. സാങ്കേതികവിദ്യയുടെ
സാധ്യതകൾ ഉപയോഗപ്പെ
ടുത്തി സിനിമയെ കച്ചവടത്തിന്റെ വഴി
കളിലൂടെ നടത്തിയവർ തന്നെയാണ്
സിനിമയെ ജനവിരുദ്ധമാക്കിയത്. തമി
ഴിലും ഇതരഭാഷയിലും സാധാരണ മനുഷ്യരുടെ
ജീവിതം, പ്രത്യേകിച്ച് കീഴാള
ജീവിതം സിനിമയിൽ അടയാളപ്പെടു
ത്തിയപ്പോഴും ആഗോളീകരണ കാല
ത്തും മലയാള സിനിമയുടെ സൗന്ദര്യ
ശാസ്ത്ര നിർമിതിയുടെ പൊതുബോധം
സവർണതയുടേതാണ്. ഇത്തര
ത്തിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം
ജനവിരുദ്ധമായി മായി. അങ്ങനെ ജനവിരുദ്ധതയുടെ
പൊതുബോധം ഇത്ത
രം സിനിമകളിലൂടെ നിർമിക്കപ്പെട്ടു. കീ
ഴാള ജനതയെയും കഥാപാത്രങ്ങളെയുമെല്ലാം
ജാതി സ്വത്വവാദികൾ എന്ന് വി
ളിച്ച ചലച്ചിത്ര പ്രവർത്തകർ പേരിലെ
ജാതിപോലും കളയാതെ കപട മതേതര-ജാതി
വിരുദ്ധവേഷം അണിയാൻ ത
യ്യാറായി. എന്ത് കോപ്രായങ്ങൾ കാണി
ച്ചാലും 50ഉം 100ഉം രൂപ കൊടുത്ത് തിയേ
റ്ററിൽ കയറി കൈയടിക്കാൻ നാട്ടുകാർ
തയ്യാറായി. എന്നാൽ തട്ടുപൊളിപ്പൻ
സിനിമയുടെയെല്ലാം ഉള്ളടക്കം ജനവി
രുദ്ധതയുടേതാണെന്ന് തിരിച്ചറിയാൻ
ഇവർക്ക് കഴിയാതെ പോയി.
മിക്ക മൂന്നാം ലോക രാജ്യങ്ങളിൽ നി
ന്നും അതാത് രാജ്യങ്ങളുടെ സമകാലിക
പ്രശ്‌നങ്ങൾ സിനിമയായപ്പോൾ ഇന്ത്യ
യിൽ, പ്രത്യേകിച്ച് കേരളത്തിൽ ഇതൊരു
ചർച്ചയേയാകുന്നില്ല. അരിക്ക് വില
കൂടുന്നതോ/തൊഴിൽ നഷ്ടമാകുന്ന
തോ/സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്ന
തോ, ഇവയെ പ്രതിരോധിക്കുന്നതോ ഒ
ന്നും നമുക്ക് കഥയേയല്ല. സാംസ്‌കാരി
ക/മത/വംശീയ/രാഷ്ട്രീയ/ലൈംഗി
ക/സദാചാര മേഖലകളിലെല്ലാം ജനവിരുദ്ധതയുടെ
കാഴ്ചയാണ് സമകാലി
ക മലയാള സിനിമ അവതരിപ്പിക്കുന്ന
ത്. മനുഷ്യനുമായി ബന്ധപ്പെട്ട ഇത്തരം
വിഷയങ്ങളെയെല്ലാം കച്ച വടത്തിന്റെ
കണ്ണിലൂടെ അവതരിപ്പിക്കാനാണ് ഇവരുടെ
ശ്രമം. അടുത്ത കാലത്ത് ഷാജി
കൈലാസും രഞ്ജിത്തും മോഹൻലാലുമൊക്കെ
ചേർന്ന് പുറത്തിറക്കിയ തമ്പുരാൻ
സിനിമകളിലാണ് തകർന്ന ഫ്യൂഡൽ
മൂല്യങ്ങളെ പ്രതിഷ്ഠിക്കാൻ വലി
യ ശ്രമം നടന്നത്. ഇന്ത്യയിൽ നിശബ്ദമായും
ചിലപ്പോഴൊക്കെ വലിയ ഒച്ച
പ്പാടുകൾ സൃഷ്ടിച്ചും (ഗുജറാത്ത്, ഒറിസ
അനുഭവം) കടന്നു വന്ന ഹിന്ദു വർഗീയതയെ
സർഗാത്മകമായി ആവിഷ്‌കരി
ക്കുകയാണ് ഷാജി കൈലാസും കൂട്ടരും
ചെയ്തത്. ഫ്യൂഡൽ പുരുഷശരീരമായി
എത്തുന്ന മോഹൻലാൽ താനൊരു മാട
മ്പിയാണെന്ന് പ്രഖ്യാപിച്ച് എല്ലാവരെയും
അടിച്ചുവീഴ്ത്തുകയും സ്ത്രീകഥാപാത്രത്തിനുനേരെ
വഷളൻ ഡയലോഗുകൾ
തട്ടിവിടുകയും ചെയ്യുന്നു. അടു
ത്ത സമയത്ത് ഇറങ്ങിയ മോഹൻലാൽ
സിനിമകളെല്ലാം ഇത്തരത്തിൽ ജനവി
രുദ്ധവും സ്ത്രീവിരുദ്ധവുമായിരുന്നു. അ
ദ്ധ്വാനത്തിന്റെ ശിശു എന്ന് വിശേഷിപ്പി
ക്കാവുന്ന കലയെ മറ്റെന്തോ ആക്കി
ത്തീർത്ത് അധീശത്വ വ്യവഹാരങ്ങൾക്ക്
കീഴ്‌പ്പെടുത്താനാണ് ജനവിരുദ്ധ സിനി
മാപ്രവർത്തകർ ശ്രമിക്കുന്നത്. കലയെ
വെറുമൊരു വിജ്ഞാന രൂപമായി കാണണമെന്ന
വാശിയിലല്ല ഈ വാദം ഉന്ന
യിക്കുന്നത്. മാറിമറിയുന്ന മൂല്യസങ്കല്പ
ങ്ങളിൽ മലയാള സിനിമ ജനവിരുദ്ധതയുടെയും
കച്ചവടവത്കരണത്തിന്റെ
യും പാതയിലൂടെ സഞ്ചരിക്കുന്നതിനെ
പ്രതിരോധിക്കേണ്ടതുണ്ട്. ഇത്തവണ
ത്തെ അവാർഡ് ഇത്തരത്തിൽ നിരവധി
ചോദ്യങ്ങൾ മുന്നോട്ടുവയ്ക്കുന്നു.