ബ്രഹ്മാണ്ഡസിനിമകളുടെ രഥചക്രങ്ങൾ

മധു ഇറവങ്കര

‘ചെറുതാണു സുന്ദരം’ എന്ന പഴമൊഴി അപ്രസക്തമായിക്കഴി
ഞ്ഞു. വലുത് സൗന്ദര്യത്തിലും മേന്മയിലും ചെറുതിനെ കട
ത്തിവെട്ടുന്നു. വലുതുകളുടെ ലോകം സ്വപ്നം കാണുന്ന ഒരു
തലമുറയാണിന്ന്. ചെറുതിലെ സൗന്ദര്യവും മേന്മയും പുതുതലമുറയ്ക്കു
പഥ്യമല്ല. എല്ലാം ബ്രഹ്മാണ്ഡമാകണം. ബ്രഹ്മാണ്ഡമെ
ങ്കിൽ അവർ അതിനു പിന്നാലെ പായും!

ബ്രഹ്മാണ്ഡ സിനിമകള കുഞ്ഞുസിനി
മകളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കാലമാണിന്ന്.
മുത്തശ്ശിക്കഥയിലെ രാക്ഷ
സനെ ഓർമയില്ലേ? ഗുഹാമുഖത്തു
നിന്നും ചുവന്ന കണ്ണുകളും പിളർന്ന
നാവുമായി രാക്ഷസൻ പുറത്തേക്കിറ
ങ്ങുകയാണ്. ബൃഹദാകാരനായ രാക്ഷ
സന്റെ മുന്നിൽ ഭൂമിയിലെ ഏറ്റവും
വലിയ മനുഷ്യൻ പോലും കീടസമാനൻ.
മാർഗത്തിലുള്ള എല്ലാം രാക്ഷസന്റെ
വദനഗഹ്വരത്തിലേക്കു കടക്കുന്നു.
പിന്നെ, വഴി ശൂന്യം. അപ്പോഴും രാക്ഷ
സൻ വായ പിളർത്തിത്തന്നെ നിൽക്കുകയാണ്.

സമകാലീന സിനി മാ രം ഗത്തെ
ഏറ്റവും വലിയ പ്രദർശനവിജയമായി
രുന്നു രണ്ടാം ബാഹുബലി. തെന്നിന്ത്യൻ
ഭാഷകളിലും ഹിന്ദിയിലും നിർമിച്ച
ചിത്രം അന്തർദേശീയ പ്രദർശന ശൃംഖലകളിൽ
ഒരേസമയം കാണികൾക്കു
കാണാനായ ആദ്യ ഇന്ത്യൻ ചിത്രമെന്ന
ബഹുമതി കരസ്ഥമാക്കി. ‘ബാഹുബലി
‘ക്കു മുൻ മാതൃകകളില്ലെങ്കിലും പ്രദർശനവിജയം
നേടിയ പല ചിത്രങ്ങളുടെയും
ഫോർമുല ഉപയോഗിച്ചുകൊണ്ട് സമകാലിക
രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളോടു
പോലും പ്രതികരിച്ച ്, പ്രമേയത്തിലും
അവതരണത്തിലും വ്യത്യസ്തത പ്രകടി
പ്പിച്ച ്, പ്രേക്ഷകന്റെ ബോധമണ്ഡല
ത്തിൽ പ്രചണ്ഡമാരുതനായി ആവേ
ശിച്ച സിനിമയായിരുന്നു അത്. ഒരു ചിത്ര
ത്തിന്റെ പ്രദർശനത്തിൽ ഭാഷാപരമായ
പരിധിയുടെ പരിണതഫലം വ്യക്ത
മായി അനുഭവിക്കുന്ന സംസ്ഥാനമാണ്
കേരളം. എങ്കിലും നമ്മുടേതുപോലുള്ള
ഒരു സംസ്ഥാനത്തിൽ എത്രയോ ആഴ്ച
കളാണ് മിക്കവാറും എല്ലാ തിയേറ്ററുകളിലും
‘ബാഹുബലി’ തകർത്തോടിയത്.
ബ്രഹ്മാണ്ഡ സിനിമയായ ‘ബാഹുബലി’
മലയാളസിനിമയെ രാക്ഷസീയമായി
വിഴുങ്ങുന്ന കാഴ്ചയായിരുന്നു
മെയ്മാസക്കാലം കണ്ടത്. ഇപ്പോഴും
അതിന്റെ കാൽന ഖങ്ങൾക്കുള്ളിൽ
നിന്നും നമ്മുടെ സിനിമ പൂർണമായി
മുക്തി നേടിയിട്ടില്ല.


നൂറു കോടി ക്ലബിലെത്തിയ ആമിർ
ഖാന്റെ ‘പി.കെ.’, സൽമാൻ ഖാന്റെ
‘ബജ്‌റംഗ് ഭായിജാൻ’, മോഹൻലാ
ലിന്റെ ‘പുലിമുരുകൻ’, 100 കോടിയിൽ
നിന്നും 500 കോടി ക്ലബിലെത്തിയ ആമി
ർഖാന്റെ ‘ദംഗൽ’ എന്നിവയെയൊക്കെ
പിന്തള്ളി ആയിരം കോടി ക്ലബിനപ്പുറമെത്തിയ
ബാഹുബലി പ്രദർശനവിജ
യത്തിന്റെ പുതിയ ആഗോള നിർവചനം
ചമയ്ക്കുകയായിരുന്നു.

ബ്രഹ്മാണ്ഡ സിനിമകൾ ചെറിയ
സിനിമകളുടെ ഇടങ്ങളിലാണ് തങ്ങ
ളുടെ സ്ഥാനമുറപ്പിക്കുന്നത്. നാലുപേ
ർക്ക് നിൽക്കാവുന്ന ഒരിടത്ത് ഒരാൾ
കയറിനിൽക്കുന്നു എന്നു സങ്കല്പിക്കുക.
അതുതന്നെയാണിവിടെയും സംഭവി
ക്കുന്നത്. എത്രയോ സിനിമകളുടെ ഇട
ങ്ങളാണ് ബ്രഹ്മാണ്ഡസിനിമകൾ അപഹരിക്കുന്നത്!
അവയുടെ തിരത്തള്ള
ലിൽ ചെറിയ സിനിമകൾ ഒലിച്ചുപോകുന്നു!
പെരുപ്പിച്ചുകാണിക്കലും അതി
മാനുഷികതയുടെ അവതരണവുമാണ്
ഇത്തരം സിനിമകളുടെ മുഖമുദ്ര. അവി
ശ്വസനീയമായതിനെ വിശ്വസനീയമാ
ക്കു കയും യുക്ത്യ തീ ത മാ യ തിനെ
യുക്തിസഹമാക്കുന്നതിനുമായി സിനി
മയുടെ ഇന്ദ്രജാലസ്വഭാവത്തെ ഇത്തരം
സിനിമയുടെ സംവിധായകർ കൂട്ടുപിടി
ക്കുന്നു. അങ്ങനെ ഇന്ദ്രജാലസിനിമ
കൾ പിറക്കുന്നു. ഇവ എന്നും ജനപ്രിയ
ങ്ങളായിരുന്നുതാനും! ഈ ജനപ്രിയത
ചൂഷണം ചെയ്യുകയാണ് ബ്രഹ്മാണ്ഡ
സിനിമാനിർമിതിയുടെ രഹസ്യം. അപൂ
ർവമായ ഈ ‘ആഭിചാരകർമ’ത്തിൽ
‘ബാഹുബലി’ വിജയിച്ചു എന്നു സാരം.

1895-ൽ പാരീസിൽ ജനിച്ച സിനിമ
1902 ആയപ്പോഴേക്കും ആദ്യത്തെ ഇന്ദ്ര
ജാല സിനിമ സംഭാവന ചെയ്തു. ഫ്രഞ്ച്
ജാലവിദ്യക്കാരനായിരുന്ന ജോർജ്
മെലിസ് സംവിധാനം ചെയ്ത ‘എ ട്രിപ്പ് ടു
ദ മൂൺ’ അന്നത്തെ കാഴ്ചക്കാരെ അത്ഭുതപരതന്ത്രരാക്കി.
ജോർജ് മെലിസ് ഭാവനയിലൂടെ
ബഹിരാകാശത്ത് സഞ്ചാരി
കളെ ചന്ദ്രനിലെത്തിച്ച ് എത്രയോ
വർഷം കഴിഞ്ഞാണ് യഥാർത്ഥ ബഹി
രാകാശ യാത്രികർ ചന്ദ്രനിലെത്തിയത്!
ദൃശ്യവിസ്മയം കൊണ്ട് കാണികളെ
അമ്പരപ്പിച്ച ആദ്യ ഇന്ത്യൻ സിനിമയായി
രുന്നു ‘ചന്ദ്രലേഖ’. 1948-ൽ തെന്നി ന്ത്യൻ
നിർമാതാവായ എസ്.എസ്. വാസൻ ‘ച
ന്ദ്രലേഖ’യിലൂടെ ബിഗ് ബജറ്റ് സിനിമക
ൾക്കു നാന്ദി കുറിച്ചു. അന്നത്തെ നിലയ്ക്ക്
അതിനെ ഒരു ബ്രഹ്മാണ്ഡ സിനിമയായി
കണക്കാക്കുന്നതിൽ തെറ്റില്ല. ദക്ഷിണേ
ന്ത്യൻ സിനിമയ്ക്ക് രാജ്യത്താകെ ഒരു വിലയുണ്ടാക്കിക്കൊടുത്തു
എന്ന ചരിത്രപരമായ
ദൗത്യവും ‘ചന്ദ്രലേഖ’ നിറവേറ്റി.

തുടർന്നും ബ്രഹ്മാണ്ഡ സിനിമകൾ
വല്ലപ്പോഴുമൊക്കെ പിറന്നുവീണു. അവയൊക്കെ
ബോക്‌സോഫീസ് വിജയം
കൊയ്യുകയും ചെയ്തു. ഇത്തരം സിനിമകളുടെ
പിറവിയും വിജയവുമൊക്കെ
കാലികം മാത്രമാണെന്ന തിരിച്ചറിവ്
ആശ്വാസകരമാണ്. ഓരോ പുതിയ
മാധ്യമങ്ങൾ വരുമ്പോഴും നാം മുറവിളി
കൂട്ടിയിട്ടുണ്ട്. ഇലക്‌ട്രോണിക് മാധ്യമങ്ങ
ളുടെ വരവോടെ പരമ്പരാഗത അച്ചടി
മാധ്യമങ്ങളും, ടെലിവിഷന്റെ ആവിർഭാവത്തോടെ
സിനിമയും, ഇന്റർനെറ്റിന്റെ
പ്രചുരപ്രചാരത്തോടെ ടെലിവിഷനും
തങ്ങളുടെ നഷ്ടപ്പെടാവുന്ന അസ്തിത്വ
ത്തെക്കുറിച്ചു വിലപിച്ചിട്ടുണ്ട്. പക്ഷേ
ഇപ്പോഴും അച്ചടിമാധ്യമങ്ങളും സിനി
മയും ടെലിവിഷനുമെല്ലാം പൂർവാധികം
ശക്തിയോടെ നിലകൊള്ളുന്നില്ലേ?

ബ്രഹ്മാണ്ഡസിനിമകളും അതുപോലെതന്നെയാണ്.
സൂക്ഷ്മവി ശ കലന
ത്തിൽ എല്ലാത്തരം സിനിമകൾക്കും
അവയുടേതായ ഇടങ്ങളുണ്ട് എന്നു
കണ്ടെത്താനാകും. അത് കുറച്ചുകാല
ത്തേക്ക് അപ്രത്യക്ഷമാകാമെങ്കിലും
കാർമേഘം വിഴുങ്ങിയ ചന്ദ്രനെപ്പോലെ
പൂർണ പ്രകാശമായി തിരിച്ചെത്തും. ഇടവേളകളുടെ
ആഘോഷത്തിമർപ്പിനു
ശേഷം നല്ല സിനിമ തളിർക്കുകയും
പൂവിടുകയും ചെയ്യും!
എങ്കിലും ബ്രഹ്മാണ്ഡസിനിമകൾ
സൃഷ്ടിക്കുന്ന സാംസ്‌കാരിക പ്രദൂഷണം
(ഡഴഫളഴറടഫ യമഫഫഴളധമഭ) കാണാതി രുന്നുകൂടാ.
ദേശീയത, വീരരസം, ചരിത്രം, പുരാവൃത്തങ്ങൾ,
പാരമ്പര്യങ്ങൾ, ആചാര
ങ്ങൾ എന്നിവയെക്കുറിച്ചെല്ലാമുള്ള
ധാരണകളെ തകിടം മറിക്കുന്ന രൂപത്തി
ലാണ് ഇത്തരം സിനിമകളുടെ ചട്ടക്കൂട്.
പുതിയൊരു സാംസ്‌കാരിക വിനിമയം
സാദ്ധ്യമാക്കുന്ന രീതിയിലാണ് ഇവ
യുടെ സൃഷ്ടി എന്നറിയുമ്പോഴാണ് ഇവ
നീട്ടുന്ന പ്രതിലോമകരങ്ങളായ ഫലങ്ങ
ളെപ്പറ്റി നാം ബോധവാന്മാരാകുന്നത്.

കലയിലെ ജനപ്രിയതയുടെ പുതിയ
സമവാക്യങ്ങൾ രൂപീകരിക്കുവാനും
ഇത്തരം സിനി മകൾ ശ്രമിക്കുന്നു.
പ്രേക്ഷകന്റെ ചിന്താശക്തിയെ അപ്പാടെ
പ്രതിരോധിക്കുകയും അവനെ അത്ഭുത
ത്തിന്റെ ലോകത്തിലെത്തിച്ച് നിസ്സംഗനാക്കുകയുമാണ്
ഇത്തരം സിനിമക
ളുടെ പ്രവർത്തനരീതി. സാംസ്‌കാരിക
തലത്തിലും മാധ്യമതലത്തിലും പാര
മ്പര്യനിഷേധം പ്രായോഗികമാക്കുന്ന
ബ്രഹ്മാണ്ഡസിനിമകളുടെ ഉദ്ദേശ്യശുദ്ധി
യിൽ കാളകൂടം കലർന്നിരിക്കുന്നു.
ബ്രഹ്മാണ്ഡസിനിമകളിലേക്ക് കൂടുതൽ
കൂടുതൽ നിർമാതാക്കളും സംവി
ധായകരും ആകർഷിക്കപ്പെടുന്നു എന്ന
ത് ഒരു ദുസ്സൂചനയാണ്. മുടക്കുമുതൽ
പതിന്മടങ്ങായി തിരിച്ചുപിടിക്കാവുന്ന
സുരക്ഷിതമാർഗമായി കൂടുതൽ പേർ
ഇത്തരം സിനിമകളെ കാണുന്നു എന്ന
ത് ആശാവഹമല്ല. ഫലമോ നല്ല സിനിമയുടെ
മരണമണി മുഴങ്ങുന്നു. ബ്രഹ്മാ
ണ്ഡ സിനിമകൾ ബഹുഭാഷാ സിനിമകളാണെന്നതും
ഭാഷാചി ത്രങ്ങൾ
ക്കൊരു ഇരുട്ടടിയാണ്. കേരളത്തെപ്പോലൊരു
ചെറിയ സംസ്ഥാനത്തിനു മേൽ
ഇത്തരം സിനിമകൾ സൃഷ്ടിക്കുന്ന
ആഘാതം ചെറുതല്ല.

വളർന്നുവരുന്ന മറ്റൊരു പ്രവണ
തയും ആശാസ്യമല്ല. ഒന്നാം ‘ബാഹുബലി’ക്ക്
ദേശീയതലത്തിൽ ലഭിച്ച അംഗീ
കാരത്തെ ചൊല്ലിയുള്ളതാണ്. ദേശീയ
ചലച്ചിത്ര പുരസ്‌കാരങ്ങളുടെ ഉദ്ദേശ്യല
ക്ഷ്യങ്ങളെത്തന്നെ ചോദ്യം ചെയ്യുന്ന
താണ് മികച്ച സിനിമയ്കുള്ള 2014-ലെ
പുരസ്‌കാരം ‘ബാഹുബലി’ക്കു ലഭിച്ച
ത്. ജനപ്രിയ സിനിമയ്ക്കുള്ള പുരസ്‌കാരം
പോലുമല്ല ഈ സിനിമയ്ക്കു ലഭിച്ചത്
എന്നത് ദേശീയ പുരസ്‌കാര നിർണയ
സമിതി അംഗങ്ങളുടെ വിധേയത്വത്തെ
യാണ് വെളിപ്പെടുത്തുന്നത്. ദേശീയ
പുരസ്‌കാരത്തിൽ കണ്ണു നട്ട് അതിനുശേഷം
‘ബാഹുബലി’യുടെ വാർപ്പുമാതൃകയിൽ
പടച്ചുവിട്ട ചില സിനിമകൾ
ജൂറി പരിസരത്തുപോലുമെത്തിയില്ലെ
ന്നത് മറ്റൊരു നിറമുള്ള തമാശ!
മലയാളസിനിമയെ സംബന്ധിച്ചിടത്തോളം
നിർമാണത്തിലെ ധാരാളി
ത്തവും നൂറു കോടി ക്ലബിൽ ചേക്കേറാനുള്ള
ശ്രമങ്ങളുമൊക്കെ സാധാരണമാകാൻ
വഴിയില്ലെന്നതാണ് ഏക ആശ്വാസം.

ഇന്ത്യൻ സിനിമയിൽ ഏറ്റവുമ
ധികം സാമൂഹ്യബോധം പുലർത്തുന്ന
സിനിമ എന്നു നമുക്കു ലഭിച്ച അംഗീ
കാരം ഏറ്റക്കുറച്ചിലുകളോടെ ഇന്നും
നിലനിൽക്കുന്നു. ജീവിതത്തെയും ജന
ങ്ങളെയും മറന്നുള്ള ഒരു സിനിമയ്ക്കും മലയാളമണ്ണിൽ
ആത്യന്തികമായി നിലനി
ല്പില്ല. ഈ സത്യമറിയുന്നതുകൊ
ണ്ടാകാം കച്ചവടസിനിമയുടെ ഏതു കട
ൽക്കൊള്ളയിലേക്കു കൂടു മാറിയാലും
അവസാനം അവർ നിളാനദിയുടെ
വിശുദ്ധമായ മണൽത്തിട്ടയിലേക്കു
തന്നെ മടങ്ങിവരുന്നത്!