ബാഹുബലി: ഭ്രമാത്മകതയിൽ ഒളിപ്പിച്ച കമ്പോളയുക്തികൾ

രാജേഷ് കെ എരുമേലി

കളക്ഷൻ റെക്കോർഡുകൾക്കപ്പുറത്ത് ബാഹുബലിയുടെ രാഷ്ട്രീയം
പരിശോധിക്കപ്പെടേണ്ടതാണ്. യുക്തിയെ പൂർണമായും
തള്ളിക്കളയുന്ന സമൂഹത്തിലേക്ക് എങ്ങനെയാണ് അന്ധവി
ശ്വാസത്തെ അവതരിപ്പിക്കാൻ കഴിയുന്നതെന്ന് തെളിയിക്കുകയാണ്
ഈ സിനിമ. സാങ്കേതികവിദ്യയുടെ പിൻബലത്തോടെയാണ്
ഇത് സാധിച്ചെടുക്കുന്നത്. പ്രേക്ഷകനെ ത്രസിപ്പിക്കുന്ന
അനുഭവത്തിൽ നിർത്തിക്കൊണ്ട് ഒരു ഭാവനാലോകത്തെ സൃഷ്ടിക്കുകയാണ്
ഈ സിനിമ. കാഴ്ചാസമയത്തോ തിയേറ്ററിനു
പുറത്തിറങ്ങിയാലോ ഒരു തരത്തിലുമുള്ള അസ്വസ്ഥതകൾ സൃഷ്ടിക്കാതെയാണ്
ബാഹുബലി ഒന്നും രണ്ടും കണ്ട് ഇറങ്ങുന്ന
വരുടെ അനുഭവം.

ബാഹുബലി എന്ന തെലുങ്ക് സിനിമ
സൽമാൻ ഖാന്റെ ബജ്‌റങ് ഭാജിയാനും
അമിർഖാന്റെ ദങ്കലും കടന്ന് കളക്ഷൻ റി
ക്കോഡിൽ മുന്നിലെത്തിയിരിക്കുന്നു.
എന്താണ് ഈ സിനിമയുടെ വിജയത്തി
നു പിന്നിലെ ഘടകം. ഏത് സൗന്ദര്യശാസ്ത്രത്തെയാണ്/രാഷ്ട്രീയത്തെയാ
ണ് ഈ സിനിമ മുന്നോട്ട് വയ്ക്കുന്നത്.
ആധുനിക സാങ്കേതിക വിദ്യയിലൂടെ വി
കസിപ്പിച്ചെടുത്ത ഒരു കമ്പോള/ജനപ്രി
യ സിനിമയായി മാത്രം ഇതിനെ വിലയി
രുത്തായാൽ മതിയോ. ഇത്തരം നിരവധി
സവിശേഷ ചോദ്യങ്ങളെ മുൻനിർ
ത്തി മാത്രമേ ഈ സിനിമയെയും അതി
ന്റെ രാഷ്ട്രീയത്തെയും വിശകലനം ചെ
യ്യാൻ കഴിയൂ.

ഫാന്റസിയെ എങ്ങനെയാണ് പ്രേ
ക്ഷകനിലേയ്ക്ക് കടത്തിവിടാൻ കഴിയുക
എന്നതിനുള്ള ഉദാഹരണമാണ് ബാഹുബലി.
ഈ സിനിമയ്ക്ക് മുമ്പ് ഫാന്റ
സിയെ ആഘോഷമാക്കുന്ന സിനിമ
കൾ ഉണ്ടായിട്ടില്ല എന്നല്ല ഇതിനർത്ഥം.
ബാഹുബലി ആന്തരികമായി പിന്താ
ങ്ങുന്നത് ഇന്ത്യയിലെ അധീശത്വ പ്രത്യ
യശാസ്ത്രത്തെയാണ് എന്നുള്ളതാണ്.
അത് കൃത്യമായി ഫാന്റസിയിലൂടെ കട
ത്തിവിടാൻ കഴിഞ്ഞു. മൗറീസ് ലെവി
യെപ്പോലുള്ളവരുടെ ഫാന്റസിയെ സംബന്ധിച്ച
നിരീക്ഷണം ഇവിടെ പ്രസക്ത
മാണ്. ”സത്യത്തിന്റെ തലത്തിൽ മനുഷ്യന്
നഷ്ടമാകുന്നതെന്തോ അതിന് പകരമായി
മനുഷ്യൻ അവനവനുവേണ്ടി
ത്തന്നെ ഭാവനയുടെ തലത്തിൽ ഉണ്ടാ
ക്കിക്കൊടുക്കുന്ന സന്തുലനമാണ് ഫാന്റ
സി അഥവാ ഭ്രമകല്പന” എന്ന് മൗറീസ്
ലെവി പറയുന്നുണ്ട്. ഇവിടെ നിലനിൽ
ക്കുന്ന ജാതിവ്യവസ്ഥയെന്ന സത്യത്തെ
മൂടിവച്ചുകൊണ്ട് ഹിന്ദുത്വ മിത്തുകളെ
എത്ര ഭംഗിയായി അവതരിപ്പിക്കാനാണ്
ബാഹുബലി ശ്രമിക്കുന്നത്.

ഭാരതീയത, തനത് എന്നൊക്കെ പ്രഖ്യാപിച്ചുകൊണ്ടാണ്
പലപ്പോഴും മി
ത്തുകൾ സൃഷ്ടിക്കപ്പെടുന്നതും അത് ച
രിത്രമായി മാറുന്നതും. കൊളോണിയലി
സം, അധുനികതയുടെ വരവ്, സമുദായ
സ്വത്വങ്ങളുടെയും പൗരസമൂഹങ്ങളുടെയും
രൂപീകരണം എന്നിവയിലൂടെയാണ്
ഒരോ ചരിത്രഘട്ടത്തിലും സിനിമ നട
ന്നു പോയിട്ടുള്ളത്. ഇങ്ങനെയാണ്
ഫാന്റസി സിനിമയിലേയ്ക്ക് കടന്നു വ
ന്നത്. മിത്ത്, ഐതിഹ്യം, നാടൻ സാഹി
ത്യം തുടങ്ങിയ പ്രാചീന രൂപങ്ങളെ ആധുനിക
സിനിമാ സങ്കല്പനങ്ങളിലേക്ക്
കൊണ്ടുവരുമ്പോൾ ഫാന്റസി വ്യത്യസ്തമായ
തലങ്ങളിലാണ് പ്രവർത്തിക്കു
ന്നത്. ഫാന്റസിയുടെ ഘടന, സ്വഭാവം,
ധർമം എന്നിവയിൽ വലിയ മാറ്റം കാണാൻ
കഴിയും. അത്ഭുതം ജനിപ്പിക്കുന്ന
തരത്തിലുള്ള അയുക്തികൾക്കായിരു
ന്നു മുമ്പു ഫാന്റസിയിൽ സ്ഥാനമുണ്ടായിരുന്നത്.
ഇന്ന് അതിൽ മാറ്റം വന്നിട്ടു
ണ്ട്. വിഹ്വലതകൾ, വിഭ്രാന്തികൾ, അനുഭൂതികൾ,
ദർശനങ്ങൾ എന്നിവയ്ക്ക്
ഇതിൽ വലിയ സ്വാധീനം ചെലുത്താൻ
കഴിയുന്നുണ്ട്.

കളക്ഷൻ റെക്കോർഡുകൾക്കപ്പുറ
ത്ത് ബാഹുബലിയുടെ രാഷ്ട്രീയം പരി
ശോധിക്കപ്പെടേണ്ടതാണ്. യുക്തിയെ
പൂർണമായും തള്ളിക്കളയുന്ന സമൂഹ
ത്തിലേക്ക് എങ്ങനെയാണ് അന്ധവി
ശ്വാസത്തെ അവതരിപ്പിക്കാൻ കഴിയു
ന്നതെന്ന് തെളിയിക്കുകയാണ് ഈ സി
നിമ. സാങ്കേതികവിദ്യയുടെ പിൻബലത്തോടെയാണ്
ഇത് സാധിച്ചെടുക്കുന്ന
ത്. പ്രേക്ഷകനെ ത്രസിപ്പിക്കുന്ന അനുഭവത്തിൽ
നിർത്തിക്കൊണ്ട് ഒരു ഭാവനാ
ലോകത്തെ സൃഷ്ടിക്കുകയാണ് ഈ സി
നിമ. കാഴ്ചാസമയത്തോ തിയേറ്ററിനു
പുറത്തിറങ്ങിയാലോ ഒരു തരത്തിലുമു
ള്ള അസ്വസ്ഥതകൾ സൃഷ്ടിക്കാതെയാണ്
ബാഹുബലി ഒന്നും രണ്ടും കണ്ട് ഇറ
ങ്ങുന്നവരുടെ അനുഭവം.

‘കട്ടപ്പ എന്തിന് ബാഹുബലിയെ
കൊന്നു’ തുടങ്ങിയ ചോദ്യങ്ങൾ നിരന്ത
രം ചോദിച്ചുകൊണ്ടാണ് സിനിമ മുന്നോ
ട്ട് നീങ്ങുന്നത്. ഒരു പരസ്യവാചകം പോലെ
ഇത് പ്രേക്ഷകരുടെ ഉള്ളിലേക്ക് കയറുകയാണ്
ചെയ്യുന്നത്. സാങ്കേതികമായ
സംവിധാനങ്ങളെ ബാഹുബലിയിൽ ഉപയോഗിച്ചിരിക്കുന്നത്
തള്ളിക്കളഞ്ഞുകൊണ്ടല്ല
ഈ നിരീക്ഷണം. ചരിത്രവുമായോ
മനുഷ്യ മുന്നേറ്റവുമായോ ബന്ധ
മില്ലാത്ത ഒരു പുരാവൃത്തത്തെ സൃഷ്ടി
ച്ച് വിജയമാക്കിയത് ഇന്ത്യൻ സമൂഹ
ത്തിന് മേൽ നിറഞ്ഞുനിൽക്കുന്ന അധീ
ശത്വബോധത്തെ ഉറപ്പിക്കുന്നതിന് കൂടി
യാണ്. ഹിന്ദി ടെലിവിഷനിൽ കാണാറു
ള്ള ചില സീരിയലുകൾ പോലെയാണ്
ബാഹുബലിയും സൃഷ്ടിക്കപ്പെട്ടിരിക്കു
ന്നത്. രാമയണത്തോടും മഹാഭാരത
ത്തോടുമൊക്കെ സാമ്യം തോന്നാവുന്ന
തരത്തിലാണ് ഇതിന്റെ കഥ ഒരുക്കിയി
രിക്കുന്നത്. രാജഭരണകാലത്തെ വെട്ടി
പ്പിടിക്കലുകളും പെണ്ണിനുവേണ്ടിയുള്ള
പോരാട്ടങ്ങളും പുരുഷന്റെ ആധിപത്യ
സ്വഭാവങ്ങളും ബാഹുബലിയിലും ക
ണ്ടെത്താൻ കഴിയുന്നു. 2014ലെ മികച്ച
സിനിമയ്ക്കുള്ള ദേശീയ അവാർഡ് ബാഹുബലിക്ക്
ലഭിക്കുമ്പോൾ പ്രാദേശിക
സിനിമയ്ക്കുള്ള അംഗീകാരമായി വിലയിരുത്തുമ്പോഴും
ഇന്ത്യൻ സിനിമയുടെ
യാത്ര എത്രമാത്രം പിന്നോക്കമാണെന്ന്
തിരിച്ചറിയാൻ കഴിയും. എന്നാൽ ഹോളിവുഡിനൊപ്പം
നമ്മൾ എത്തി എന്നു പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.
ഹോളിവുഡ്/ബോളിവുഡ്/മലയാളം
(ഇന്ത്യ
യിലെ മറ്റ് പ്രാദേശിക ഭാഷാസിനിമകളും)
എന്നിങ്ങനെ മൂന്നായി സിനിമയെ
വേർതിരിച്ചു കാണുന്ന രീതിയാണ് ഇപ്പോഴുള്ളത്.
ഹോളിവുഡ് സിനിമകൾ
എല്ലാംതന്നെ ഏഷ്യൻ, ആഫ്രിക്കൻ ജനസൂഹത്തെ
കാണാതെ പോകുന്നതോ
അല്ലെങ്കിൽ അവരെ അധമരായി ചിത്രീ
കരിക്കുന്ന രീതിയാണുള്ളത്. എന്നാൽ
നമുക്ക് ഹോളിവുഡിനോടാണ് എപ്പോഴും
ആരാധന. അവർക്കൊപ്പം വളരണം
എന്നാണ് എപ്പോഴും പറഞ്ഞുകൊണ്ടേ
യിരിക്കുന്നത്. ഇത് ഒരുതരം വിധേയത്വ
ബോധമാണ്.

ബാഹുബലിയുടെ ശരീര,
ബിംബ നിർമിതി

സാങ്കേതികവിദ്യയും ആഗോളീകര
ണവും ശരീരത്തിന്റെ കാഴ്ചകളെ എങ്ങ
നെയാണ് മാറ്റിമറിച്ചത്/നിർമിച്ചത് എ
ന്നത് പരിശോധിക്കപ്പെടണം. രാഷ്ട്രീയമായ
അർത്ഥത്തിലാണ് ഇത് സംഭവിച്ച
ത്. ചാപ്ലിനും ബസ്റ്റൺ കീറ്റനും എങ്ങ
നെയാണ് ശരീരത്തെ ആവിഷ്‌കരിച്ചത്
എന്നു പരിശോധിക്കുമ്പോഴാണ് ‘ബാഹുബലി’യുടെ
ശരീര നിർമിതി ചോദ്യം
ചെയ്യപ്പെടുന്നത്. ചാപ്ലിനും കീറ്റണും ശരീരത്തെ
പ്രതിരോധത്തിന്റെ ആയുധമാ
ക്കിയപ്പോൾ ബാഹുബലി നിലവിലെ
അധീശ വ്യവഹാരങ്ങളോടും അധികാരപ്രയോഗങ്ങളോടും
സമരസപ്പെടുന്ന രാഷ്ട്രീയമാണ്
ഉല്പാദിപ്പിക്കുന്നത്. ഒരു
കൊമേഴ്‌സൽ സിനിമയെന്ന നിലയിൽ
മാത്രം വിശകലനം ചെയ്ത് പോകാമെ
ന്ന് ലളിതയുക്തികൊണ്ട് ഈ സിനിമയെ
പൂരിപ്പിക്കാമെങ്കിൽ അത് യാഥാർ
ത്ഥ്യങ്ങളെ പുറത്തുനിർത്തി പ്രതീകാ
ത്മക യാഥാർത്ഥ്യത്തെ അംഗീകരിക്കു
ന്നതിനു തുല്യമാണ്. ഇവിടെ കാഴ്ചയി
ലൂടെ ഒരു ഭ്രമാത്മക ലോകത്തെ സൃഷ്ടിക്കുകയാണ്
ചെയ്യുന്നത്. അപ്പോൾ ഉയരുന്ന
ചോദ്യം സിനിമ ജീവിതത്തെ അതേപോലെ
ചിത്രീകരിക്കേണ്ടതുണ്ടോ
എന്നാവും. ശരിയാണ്, സിനിമയ്ക്ക് മനുഷ്യന്റെ
ഇന്ദ്രിയങ്ങളെ ഉണർത്താനും
ഭാവനയുടെ അതിരുകൾക്കപ്പുറം കട
ക്കാനും കഴിയും. എന്നാൽ ബാഹുബലി
യുടെ ഭാവനാലോകം എല്ലാത്തരം യാഥാർത്ഥ്യങ്ങളെയും
നിഷേധിക്കുകയും
അധീശ ബിംബ പ്രതിഷ്ഠയ്ക്ക് തയ്യാറാവുകയുമാണ്
ചെയ്യുന്നത്. ഇവിയെ ഒരു
അപരലോകം ആരും കാണാതെ കിട
ക്കുന്നുണ്ട്. ബാഹുബലിയുടെ ശരീരം
ഈ അപര ശരീരങ്ങളെ മറയ്ക്കുകയാണ്.
പുരുഷ നായകശരീരം ഇവിടെ മൂല്യ
ങ്ങളെ പ്രദാനം ചെയ്യുന്നതായാണ് അവതരിപ്പിക്കുന്നത്
(വീരം, പൗരുഷം). നായകന്റെ
ശരീരത്തിലേക്കുള്ള ഫ്രെയ്മുകൾ
ഇതാണ് തുറന്നു വയ്ക്കുന്നത്. സിനിമ
ഒരു വികാരപ്രപഞ്ചമായും ഐന്ദ്രിയാനുഭൂതിയായും
കാണുന്നവരുണ്ട്. കേഴ്‌വിയിലൂടെയും
കാഴ്ചയിലൂടെയും കാഴ്
ചക്കാർ അനുഭവിക്കുന്നതാണ് യഥാർ
ത്ഥ്യ സൗന്ദര്യാസ്വാദനം/ആഹ്ലാദകത്വം
എന്ന ആശയത്തിന്റെ പിൻബലത്തിലാണ്
ഇത് സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
സോഫിസ്റ്റ് സങ്കല്പത്തിന്റെ അടിസ്ഥാന
ത്തിൽ ചിന്തിക്കുന്നവരാണ് ഈ ആശയം
മുന്നോട്ടുവയ്ക്കുന്നത്. ജനപ്രിയ സി
നിമകൾ കാഴ്ചക്കാരിൽ ഒരു തരത്തിലു
ള്ള അസ്വസ്ഥകളും സൃഷ്ടിക്കുന്നില്ല എ
ന്നതാണ് യാഥാർത്ഥ്യം. അതായത് യാഥാർത്ഥ്യത്തിൽനിന്ന്
ഫാന്റസിയിലേ
ക്കും സാമൂഹികതയിൽനിന്ന് വ്യക്തിപരതയിലേക്കും
ഭൗതീകതയിൽനിന്ന് ആ
ത്മീയതയിലേക്കും തിരിയുന്ന നായകന്റെ
ആത്മസംഘർഷങ്ങളാണ് ബാഹുബലിയിൽ
കാണുന്നത്.

ഹിംസയെന്ന ഇന്ത്യൻ
യാഥാർത്ഥ്യം

ഹിംസ എങ്ങനെയാണ് ഇന്ത്യൻ സമൂഹത്തിനുമേൽ
ആധിപത്യം സ്ഥാപി
ച്ചിരിക്കുന്നത് എന്നതിന് തെളിവാണ്
ഈ സിനിമയിലെ രംഗങ്ങൾ. പുരാണ
-ഇതിഹാസങ്ങളെ കൂട്ടുപിടിച്ച് എടുത്ത
സിനിമയെന്ന നിലയിൽ അത് ചരിത്രപരമായി
അവതരിപ്പിക്കാൻ സംവിധായകന്
കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ മിത്തായാലും
ചരിത്രമായാലും ഹിംസ എന്നും സവർണർ
അവർണനോടാണ് കാട്ടിയിട്ടു
ള്ളത്. ബാഹുബലിയിലും കറുത്ത സൈന്യത്തോട്
ഏറ്റുമുട്ടുമ്പോൾ ഈ രാഷ്ട്രീ
യം തന്നെയാണ് പ്രവർത്തിക്കുന്നത്. യു
ദ്ധം ചെയ്യാനറിയാത്ത പ്രാകൃതരാണ്
അവരെന്ന ബോധത്തെയാണ് ഇവിടെ
ഉല്പാദിപ്പിക്കുന്നത്. അതാണ് ഇതിലെ ഒരു
രംഗവും രാഷ്ട്രീയമുക്തമല്ല എന്നു പറയുന്നത്.

വലിയ ശിവലിംഗവുമായി
പാറക്കെട്ടുകൾ കയറി നദിക്ക് കുറുകെ
ചാടുന്ന നായകൻ ശക്തിയുടെ പ്രതീകമാണ്.
എന്നാൽ ഈ ബിംബവത്കരണം
പൊതുബോധമായി മാറുകയാണ്
ചെയ്യുന്നത്. അതുകൊണ്ട് അതിൽ നമു
ക്ക് ഒരു ആശങ്കയോ ശാസ്ത്രീയ അന്വേ
ഷണമോ ഉണ്ടാകുന്നില്ല. കാഴ്ചയിൽ ഒരു
അബോധ നിർമിതി എങ്ങനെ രൂപപ്പെടുന്നു
എന്നതിന് തെളിവാണിത്. സി
നിമയെന്നത് പ്രേക്ഷകനെ രസിപ്പിക്കുക
എന്ന ഒന്നു മാത്രമാണോ. സിനിമയെന്ന
സാംസ്‌കാരിക നിർമിതിയിൽ അതിന്റെ
നിർമാണത്തിലും ആസ്വാദനത്തിലുെമല്ലാം
ഇന്ദ്രിയാനുഭൂതികളെ കണ്ടെ
ത്താൻ കഴിയും. ഓരോ പ്രേക്ഷകനും വ്യ
ത്യസ്ത അനുഭൂതികളിൽ നിന്നുകൊ
ണ്ടാണ് സിനിമ കാണുന്നത്. സ്ഥലം, കാലം,
മാനസികാവസ്ഥ എന്നിവയുമായി
ബന്ധപ്പെട്ടാണ് ഈ സംവേദനം നടക്കു
ന്നത്. കാഴ്ചയെ അടിസ്ഥാനപ്പെടുത്തി
വികസിക്കുന്ന ഈ സംവേദനം പലപ്പോഴും
യാഥാർത്ഥ്യമാകണമെന്നില്ല.
അതുകൊണ്ടാണ് ഇമാജിനറിയെയാണ്
പ്രേക്ഷകൻ സ്വീകരിക്കുന്നതെന്ന് മെക്‌സിനെപ്പോലെയുള്ളവർ
പറയുന്നത്.
സാമൂഹികജീവിയായ മനുഷ്യൻ അവന്റെ
ജീവിതാനുഭവങ്ങളിൽ നിന്ന് പാഠ
ങ്ങളെ ഉൾക്കൊള്ളുമ്പോൾ ബാഹുബലിപോലുള്ള
സിനിമകൾ സാമൂഹ്യപരതയിൽ
നിന്ന് മാറി വ്യക്തിപരതയിലേ
ക്ക് അതിഭൗതികയിലേക്ക് യാത്രചെയ്യു
ന്നു.

മൂലധനത്തിന്റെ കാഴ്ചകൾ

മൂലധന കേന്ദ്രീകൃതമായ ഒരു ലോകത്തിൽ
സിനിമ എങ്ങനെയാണ് പ്രവർ
ത്തിക്കുന്നത് എന്ന പരിശോധനയാണ്
ഇവിടെ പ്രധാനമാകുന്നത്. അതുകൊ
ണ്ടാണ് മറ്റു സിനിമകൾക്കൊന്നും ഇടം
ലഭിക്കാത്ത തരത്തിൽ എല്ലാ തിയേറ്റ
റും കൈയടക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞത്.
അതിസാഹസിക ലോകത്തെ
മുന്നിൽവച്ച് സമൂഹത്തിന്റെ പ്രശ്‌നങ്ങ
ളെ മറക്കുക എന്ന ആഗോളവത്കരണ
രാഷ്ട്രീയമാണ് ഇതിന് പിന്നിൽ പ്രവർ
ത്തിക്കുന്നത്. യുക്തി നമ്മുടെ തലയ്ക്കു
മുകളിൽ പറക്കുമ്പോഴും അയുക്തിയെയും
അന്ധവിശ്വാസത്തെയും സമൂഹം
സ്വീകരിച്ചുകൊണ്ടേ ഇരിക്കുന്നു എന്ന
തിന് തെളിവാണ് ബാബുബലിയുടെ ഇവിടുത്തെ
വിജയം. കലയെന്നത് ജീവി
ത്തിനുനേരെ എത്തുന്ന പ്രശ്‌നങ്ങളോടുള്ള
ആന്തരിക കലാപമാകുമ്പോൾതന്നെ
നിലവിലെ കാഴ്ചകളെ പൂർണമായി
എങ്ങനെയാണ് തള്ളിക്കളയാൻ കഴി
യുക എന്ന ചോദ്യവും ഉയർത്തേണ്ടതു
ണ്ട്. അരാഷ്ട്രീയതയുടെ സങ്കല്പലോകത്തെയും
ബാഹുബലി തുറന്നുവയ്ക്കു
ന്നു. ”നിലനില്പിനുള്ള യഥാർത്ഥ ഭൗതി
കാവസ്ഥയോട് വ്യക്തികൾക്കുള്ള സാ
ങ്കല്പിക ബന്ധത്തിന്റെ പ്രതിനിധാനമാണ്
പ്രത്യയശാസ്ത്രമെന്ന്” അൽത്തൂസറിനെപ്പോലെയുള്ളവർ
പറയുന്നുണ്ട്.

അതുകൊണ്ടാണ് കഥയും കഥാപാത്ര
ങ്ങളും സാങ്കല്പികമാണെന്ന തരത്തിലു
ള്ള പരസ്യ വാചകവുമായി ചില സിനിമകൾ
പ്രത്യക്ഷപ്പെടുന്നത്.

കമ്പോളസിനിമയെ സംബന്ധിച്ച
ടുത്തോളം യാതൊരു തരത്തിലുള്ള സാമൂഹിക
ബാദ്ധ്യതയും അത് സൃഷ്ടിക്കു
ന്നില്ല. എന്നാൽ സാങ്കേതികരംഗത്തെ
ലക്ഷ്യം വയ്ക്കുന്നുണ്ട്. മാർക്കറ്റിന്റെ മൂല്യമനുസരിച്ചാണ്
അതിന്റെ വിജയപരാജയങ്ങൾ
തിരിച്ചറിയുന്നത്. കമ്പോളത്തെ
ലക്ഷ്യമാക്കി സിനിമ നിർമിക്കുമ്പോൾ
അത് സമൂഹത്തിൽ നിന്ന് മാറി
വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളുടെ ആവിഷ്‌കാരമായി
മാറുന്നു. എന്നാൽ സംസ്
കാരത്തെ പ്രതിനിധാനം ചെയ്യുന്ന
സിനിമകൾ സമൂഹത്തോട് ബാദ്ധ്യതയു
ള്ളവയാണ്. അത്തരം സിനിമകളിൽ സമൂഹത്തിന്റെ
പ്രതിബിംബംതന്നെയാണ്
കാണാൻ കഴിയുന്നത്.

ഡിജിറ്റൽ-ഇന്റർനെറ്റ് കാലത്ത് എല്ലാവരും
അതിന്റെ ആധിപത്യ ലോക
ത്താണ് ജീവിക്കുന്നത്. ഒരു പക്ഷേ സാങ്കേതികവിദ്യ
ഒരുക്കിത്തരുന്ന സാധ്യതകളിൽ
നമ്മൾ അറിയാതെതന്നെ അതി
നുള്ളിൽ പ്രവേശിക്കുകയാണ് ചെയ്യുന്ന
ത്. ഒരു നൂറ്റാണ്ടു പിന്നിടുന്ന സിനിമയുടെ
ചരിത്രം പരിശോധിക്കുമ്പോൾ ഏതെങ്കിലും
സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ
മാത്രം ഇന്നു സിനിമയെ വിശകലനം
ചെയ്യാൻ കഴിയില്ല. ആഗോളവത്കരണം
പ്രേക്ഷകനെ തിേയറ്ററിൽനി
ന്ന് വീട്ടിനുള്ളിലേക്ക് വലിച്ചു കയറ്റി എ
ന്നു വിലയിരുത്തുന്നവരുണ്ട്. ഒരു പരിധി
വരെ ശരിയാണ്. ചാനലും സീഡിയുമെല്ലാം
ലഭ്യമായതോടെ ഗ്രാമീണ തിയേറ്ററുകളെല്ലാം
കൊഴിഞ്ഞുപോയി. പകരമായി
മൾട്ടിപ്ലസ് തിയേറ്ററുകൾ നഗരം കീഴടക്കി.
എന്നാൽ ബാഹുബലി പോലുള്ള
സിനിമകൾ എല്ലാ തിേയറ്ററുകളും കൈയടക്കുകയായിരുന്നു.
തിയേറ്ററുകൾ കിട്ടാതായതോടെ അങ്ങനെ പല ചെറു സി
നിമകളും പെട്ടിക്കുള്ളിലായി. ഇതാണ്
ബാഹുബലി തരംഗമായപ്പോൾ കേരള
ത്തിൽ സംഭവിച്ചത്.