സെന്നിന്റെ ശുഭ്ര പഥങ്ങളിൽ

സജി എബ്രഹാം

”ബുദ്ധമതത്തെ മനസ്സിലാക്കുകയെ
ന്നാൽ, അറിവ് നേടുവാനുദ്ദേശിച്ച് നിരവധി
വിവരങ്ങൾ ശേഖരിച്ച് കൂട്ടുക എന്നതല്ല.
അറിവ് ശേഖരിക്കുന്നതിന് പകരം നി
ങ്ങൾ മനസ്സിനെ തെളിച്ചമുള്ളതാക്കുക
എന്നതാണ്”

– ഷുന്റു സുസുക്കി (Zen Mind Beginner’s Mind).

സെൻ ബുദ്ധിസത്തിൽ അഗാധമായ
താത്പര്യമുള്ള ഒരച്ഛൻ തന്റെ പതിനൊ
ന്നുകാരനായ മകനുമൊത്ത് 1968-ൽ മി
നിയാപോളിസിൽ നിന്നും സാൻഫ്രാൻ
സിസ്‌കോ വരെ ഒരു മോട്ടോർസൈക്കി
ളിൽ യാത്ര ചെയ്യുന്നു. കോടമഞ്ഞിലൂടെ,
ശീതക്കാറ്റിലൂടെ, നിർത്താതെ പെ
യ്യുന്ന മഴയിലൂടെ, ഇളംവെയിലിൻ പു
ഞ്ചിരിയിലൂടെ, സമുദ്രോരങ്ങളിലൂടെ,
സമതലങ്ങളിലൂടെ, കാടിന്റെ നിഗൂഢതകളിലൂടെ,
കുറുനരികൾ കുറുകെ ചാടു
ന്ന പ്രയാസമേറിയ കയറ്റിറക്കങ്ങളിലൂടെ,
ചിണുങ്ങിയും പിണങ്ങിയും വയറുവേദന
കൊണ്ടു നിലവിളിച്ചും അമ്മയുടെ
അടുത്തേക്ക് പോകാൻ ശാഠ്യം പിടി
ക്കുന്ന ക്രിസ് എന്ന മകനേയുംകൊണ്ട്
പതിനേഴുദിവസത്തെ യാത്ര ആ അച്ഛൻ
അവസാനിപ്പിക്കുമ്പോൾ അത് അമൂല്യ
മായൊരു പുസ്തകത്തിന്റെ പിറവിക്ക്
നിമിത്തമാകുകയായിരുന്നു. തത്വചിന്താപരമായ
നോവലെന്നോ യാത്രാവിവരണമെന്നോ,
ആത്മകഥയെന്നോ, ആ
ത്മീയജീവിതത്തിന്റെ വളർച്ചയ്ക്കുപകരിക്കുന്ന
രക്ഷാസഹായിയെന്നോ, ക്ലാസിക്
തത്വചിന്തയുടെ സമകാലിക വിശകലനമെന്നോ,
ഉൾക്കാഴ്ച നിറഞ്ഞ ഗി
രിപ്രഭാഷണമെന്നോ, കാരുണ്യരാഹിത്യ
ത്തിലടിപ്പെട്ടുപോയ യുവതലമുറയ്ക്കു
ള്ള സ്‌നേഹക്കത്തെന്നോ – അങ്ങനെ
എങ്ങനെ വേണമെങ്കിലും വിശേഷിപ്പി
ക്കാവുന്നൊരു മഹത്തായ കൃതിയാണ്
ഇക്കഴിഞ്ഞ ലോകപുസ്തകദിനത്തി
ന്റെ പിറ്റേന്ന് (2017 ഏപ്രിൽ 24) അന്തരി
ച്ച Robert M Pirsig എഴുതിയ Zen and the Art of Motorcycle Maintenance: An Inquiry into Values).

ബനാറസ്
ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ പഠിക്കുകയും
കേവലം പതിനഞ്ചാം വയസ്സിൽ മി
നസോട്ട സർവകലാശാലയിൽ പഠിപ്പി
ക്കാൻ തുടങ്ങുകയും ചെയ്ത ഈ ജർ
മൻ വംശജനായ പ്രതിഭാശാലി പതിനേഴാം
വയസ്സിൽ അമേരിക്കൻ സൈനികനായി
കൊറിയയിൽ എത്തിയപ്പോഴാണ്
സെൻ ബുദ്ധിസത്തിന്റെ വശ്യതയി
ലേക്ക് ആകർഷിക്കപ്പെടുന്നത്. കറങ്ങി
യടിച്ച് നാട്ടിൽ തിരികെയെത്തുമ്പോൾ
കോർപറേറ്റ് മുതലാളിത്തവും സൈനി
ക വ്യവസായവും ആത്മീയരഹിതമായ
ഹൈടെക് സാങ്കേതിക വിദ്യയുടെ സഹായത്താൽ
അമേരിക്കൻ വാസികൾ
ക്ക് മേൽ ആധിപത്യം പൂർണമാക്കിക്കഴി
ഞ്ഞിരുന്നു. ഹിപ്പികളുടേയും ലഹരിക്കു
പ്പികളുടേയും നഗരങ്ങളെങ്ങും ഉയർന്നുവന്നു.
അരക്ഷിതത്വവും ആത്മഹത്യ
യും മൂല്യരഹിതമായൊരു സാംസ്‌കാരി
കാവസ്ഥയുടെ ഫലശ്രുതികളായി. രാഷ്ട്രീയത്തിൽ
മാർട്ടിൻ ലൂഥർകിങും കായികത്തിൽ
മുഹമ്മദ് അലിയും സംഗീത
ത്തിലൂടെ ബീറ്റിൽസും Future Shock-ലൂടെ
ആൽവിൻ ടോഫ്‌ലറും ഈ ഇരുണ്ട
കാലത്തിനെതിരെ ഇമഴഭളണറ ഇഴഫളഴറണന്റെ
പടഹധ്വനികളുയർത്തി. സംഭവചടുലമായ
ഈ അന്തരീക്ഷത്തിലാണ് റോബർട്ടിന്റെ
യാത്രയും പുസ്തകരചനയും.

വളരെപ്പെട്ടെന്ന് യാന്ത്രികമാക്കപ്പെ
ട്ടൊരു സമൂഹത്തെക്കണ്ട് റോബർട്ടിലെ
സെൻബുദ്ധിസ്റ്റ് ചിരിച്ചു. ബുദ്ധിസത്തി
ന്റെ മഹത്തായ മാനവിക ദർശനം കൊ
ണ്ട് വെളിച്ചത്തിന്റെ തിരി അദ്ദേഹം കൊളുത്തി.
യന്ത്രപ്പുകയാൽ ഇരുണ്ട ആകാശത്തെ
അദ്ദേഹം സെന്നിന്റെ നവ്യത
കൊണ്ട് പ്രകാശഭരിതമാക്കി. ഒരു മോട്ടോർ
സൈക്കിൾ ഓടിച്ച് പോകുന്ന അനായാസതയോടെ
അദ്ദേഹം എഴുതി.
കാട്ടുചോലകളിൽ കിളികൾ കളിച്ചു രസിക്കുന്നതുപോലെ,
മരച്ചില്ലകളിൽ പൂ
ക്കൾ വിടർന്ന് പരിലസിക്കുന്നതു പോലെ
ലാളിത്യത്തിന്റെ സൗന്ദര്യ ചോലകൾ
പോലെ വചനങ്ങൾ ഒഴുകിപ്പരന്നു.
‘Zen and the Art of Motorcycle Maintenance’ പോയ നൂറ്റാണ്ടിലെ മ
ഹത്ഗ്രന്ഥങ്ങളിലൊന്നായി. സെൻബു
ദ്ധിസത്തിന്റെ പ്രഭാവം ഈ എഴുത്തുകാരന്റെ
ജീവിതത്തിൽ നിറഞ്ഞുനിന്നിരു
ന്നു. ഉലയാത്ത സമചിത്തത എന്നും അദ്ദേഹം
നിലനിർത്തി. പുസ്തകരചനയ്
ക്ക് നിമിത്തമായ യാത്രയിൽ തന്നോടൊപ്പമുണ്ടായിരുന്ന
പ്രിയമകൻ ഏതാനും
വർഷങ്ങൾക്കുശേഷം കൊല്ലപ്പെട്ട
പ്പോഴുള്ള വേദനാഭരിതമായ സന്ദർഭ
ത്തെ ഈ ഉലയാത്ത സമചിത്തത കൊ
ണ്ടാണ് അദ്ദേഹം നേരിട്ടത്. പുസ്തക
ത്തിന്റെ പിന്നുരയിൽ അതിനെപ്പറ്റി അദ്ദേഹം
വേദന തീണ്ടാതെ എഴുതുന്നതു
നോക്കുക:

He was murdered. At about 8:00 P.M. on saturday, November 17, 1979, in San Francisco, he left the Zen centre, where he was a student, to visit a friend’s house a block away on High Street. According to the witnesses, a car stopped on the street beside him and two men, black, jumped out. One came from behind him so that Chris couldn’t escape, and grabbed his arms. The one in front of him emptied his pockets and found nothing and became angry. He threatened Chris with a large kitchen knife. Chris said something which the witnesses could not hear. His assailant became angrier. Chris then said something that made him even more furious. He jammed the knife into Christ’s chest. Then the two jumped into their car and left. Chris learned for a time on a parked car, trying to keep from collapsing. After a time he staggered across the street to a lamp at the corner of Haight and Octavia. Then, with his right lung filled with blood from a severed pulmonary artery, he fell to the side walk and died (P. 415)

യാദൃച്ഛികമെന്ന് പറയട്ടെ, ഏകദേശം
പത്ത് വർഷക്കാലം എന്റെ കയ്യിലു
ണ്ടായിരുന്ന ഈ പുസ്തകം ഈയിടെയാണ്
ഞാൻ വായനയ്‌ക്കെടുത്തത്.
(ഞാനീപുസ്തകം വായിച്ചവസാനിപ്പി
ക്കുന്ന അതേ നിമിഷങ്ങളിലാണ് റോബർട്ട്
പിർസിഗ് അന്ത്യശ്വാസം വലിച്ച
ത്). നമോവാകം പ്രിയ എഴുത്തുകാ
രാ!!!!!

ഗുരുദേവോ ഭവ:

ചെറിയവരൊക്കെ വലിയവരായി
നടിക്കുന്ന ഈ കാലത്ത് വലിയവർക്കി
ടയിൽ എളിമയോടെ ജീവിച്ചും എഴുതി
യും വലിയവനായി തലപ്പൊക്കത്തോടെ
നിലകൊണ്ട നിരൂപകനും എഴുത്തുകാരനും
അദ്ധ്യാപകനുമായിരുന്ന പ്രൊ.
എം. അച്യുതന്റെ നിര്യാണം (2017 ഏപ്രിൽ
9-ന് കൊച്ചിയിൽ) കൈരളിയെ
ദു:ഖത്തിലാഴ്ത്തുന്നു. സാഹിത്യനിരൂപണം
ഏറ്റവും സമ്പന്നമായ കാലയളവി
ലാണ് അദ്ദേഹം എഴുത്തിലേക്ക് കട
ന്നുവരുന്നത്. മുണ്ടശ്ശേരി, മാരാർ,
പി.ജി., തായാട്ട്, ഡോ. കെ.എൻ. എഴു
ത്തച്ഛൻ തുടങ്ങിയ അതികായകന്മാർ നി
റഞ്ഞ് തിളങ്ങുമ്പോൾ ആധുനികർ പ്ര
ക്ഷുബ്ധമായി കത്തിക്കയറുമ്പോൾ
ഈ അറിവ് നിറഞ്ഞ ഗുരുഭൂതൻ സൗമ്യ
മായി തന്റെ കർമമേഖലയിൽ ഉത്സാഹത്തോടെ
വ്യാപരിക്കുകയായിരുന്നു. കഴി
ഞ്ഞ നൂറ്റാണ്ടിൽ നമ്മുടെ ഭാഷയ്ക്ക് ലഭി
ച്ച അപൂർവ ലാവണ്യമാർന്ന രണ്ടു പുസ്തകങ്ങൾ
‘പാശ്ചാത്യ സാഹിത്യ ദർശന’വും,
‘ചെറുകഥ ഇന്നലെ ഇന്നും’ ഈ
സൗമ്യോത്സാഹത്തിന്റെ ഫലശ്രുതിക
ളാണ്. സാഹിതീയ ചിന്താലോകത്തെ
പുഷ്ടിപ്പെടുത്താനുതകുന്ന അറിവുക
ളാലും നിരീക്ഷണങ്ങളാലും ആശയങ്ങ
ളാലും സമൃദ്ധമായ ഈ പുസ്തകങ്ങൾ
എക്കാലത്തേയും ചിന്താശീലരായ വായനക്കാരും
സാഹിത്യപഠിതാക്കളും ചി
ന്തകരും ചുംബിച്ചെടുക്കും. വലിയ എഴു
ത്തുകാർക്കു മാത്രം ലഭിക്കുന്ന നീണ്ട സ്വീ
കരണങ്ങളാണിത്. ഒരെഴുത്തുകാരൻ വലിയവനാകുന്നത്
ഭാവിയിലേക്ക് അ
യാൾ കൊടുത്തയയ്ക്കുന്ന സമ്മാനപ്പെ
ട്ടികളുടെ മൂല്യം മൂലമാണ്.
അച്യുതൻ മാഷിന്റെ വിടവാങ്ങലി
നു ശേഷം, ഡോ. എം. ലീലാവതിയുൾ
പ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ഒരനുസ്മരണ
സമ്മേളനത്തിൽ, പ്രൊ. എം.
അച്യുതന് അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ലെന്നും
മഹാകവി ജി.യോടുള്ള ശത്രുതയാണ്
മരുമകനായ അച്യുതനോടു
ള്ള അവഗണനയ്ക്ക് കാരണമെന്നും അഭിപ്രായമുയരുകയുണ്ടായി.
ജീവിതത്തി
ലും എഴുത്തിലും ഉയർന്ന അന്തസ്സ് പാലിച്ച
ഒരെഴുത്തുകാരനോട്, ഇത്തരം കുറഞ്ഞ
തരം അഭിപ്രായ പ്രകടനങ്ങളിലൂടെ
അനുസ്മരണക്കാർ അനീതി കാട്ടുകയായിരുന്നു.
മാരാരെക്കുറിച്ചോ, മുണ്ട
ശ്ശേരിയെക്കുറിച്ചോ, ബഷീറിനെക്കുറി
ച്ചോ, വിജയൻമാരെക്കുറിച്ചോ (ഒ.വി.,
എം.എൻ.) ഒക്കെ നിഷ്പ്രയാസം പറയാൻ
കഴിയുന്നതും എന്നാൽ ഒരിക്കലും
പറയാൻ പാടില്ലാത്തതുമായ ഇത്തരം
വ്യർത്ഥ വാക്കുകൾ കൊണ്ട് അവർ അ
ച്യുതൻ മാഷിന് ഹാരാർപ്പണം നടത്തുകയായിരുന്നു.
ഉജ്ജ്വലങ്ങളെന്ന് നിസ്സംശയം
വിശേഷിപ്പിക്കാവുന്ന പുസ്തക
ങ്ങൾ എഴുതുകയും നമ്മുടെ സാംസ്‌കാരിക
രംഗത്തെ പ്രഭാഷണങ്ങൾ കൊണ്ട്
പ്രകാശഭരിതമാക്കുകയും ചെയ്ത ഒരു
പ്രതിഭയെ രണ്ടോ മൂന്നോ ലൊട്ടുലൊടു
ക്ക് അവാർഡുകളുടെ പേരിലല്ല വിലയി
രുത്തേണ്ടത്. ഏറ്റവും കൂടുതൽ അവാർ
ഡുകൾ ലഭിച്ചയാളാണ് ഏറ്റവും വലിയ
എഴുത്തുകാരനെങ്കിൽ അത് തീർച്ചയായും
എം.പി. വീരേന്ദ്രകുമാറും, ഏറ്റവും
കൂടുതൽ സ്ഥാനമാനങ്ങളാണ് മാനദ
ണ്ഡമെങ്കിൽ അതൊരുപക്ഷേ പായിപ്ര
രാധാക്യഷ്ണനും ആയിരിക്കും.
ആയതിനാൽ കുറേയേറെ അവാർ
ഡുകൾ നൽകിക്കൊണ്ടോ ഒരുപാട് സ്ഥാനമാനങ്ങൾ നൽകിക്കൊണ്ടോ അല്ല
അച്യുതൻ മാഷിനെപ്പോലെ ഒരു എഴു
ത്തുകാരനെ ആദരിക്കേണ്ടത്. മറിച്ച് അദ്ദേഹം
രചിച്ച വിലപ്പെട്ട ഗ്രന്ഥങ്ങൾ വീ
ണ്ടും വീണ്ടും വിശകലനം ചെയ്തും ഉൾ
ക്കൊണ്ടുമാണ്. കാലം നിശ്ചയമായും
അത്തരം ആദരവ് മാഷിന് നൽകും.

ജീവിതം സമം വായന

ജീവിക്കാൻ സമയമില്ലെന്ന് പറയു
ന്നത് വായിക്കാൻ സമയമില്ലെന്ന് പറയു
ന്നതുപോലെയാണെന്ന് അപ്പൻ സാറാ
ണ് പറഞ്ഞത്. എഴുത്തുകാരനും നാടകക്യത്തുമായ
എൻ. ശശിധരന് വായിക്കാനേ
സമയമുള്ളൂ. അപൂർവമായി അതിനി
ടയിൽ കിട്ടുന്ന വിശ്രമത്തിന്റെ ഇടവേളകളിൽ
അദ്ദേഹം എഴുതുന്നു. സാത്വികതയാണ്
ശശിധരന്റെ എഴുത്തിന്റെ അടി
സ്ഥാന ഭാവം. ആത്മാർത്ഥതയുടെ ദ്രുതനടനം
നാമതിൽ അനുഭവിക്കുന്നു. മനുഷ്യനോടുള്ള
അദമ്യവും കളങ്കമില്ലാത്ത
തുമായ സ്‌നേഹത്താൽ ഈ എഴുത്തുകാരൻ
എന്നും പ്രചോദിതനാണ്. നന്മ
യുടെ കാന്തിക ശക്തി അദ്ദേഹത്തിന്റെ
അക്ഷരങ്ങളെ വിശിഷ്ട വിരുന്നാക്കു
ന്നു. വറ്റിപ്പോകാത്ത മാനുഷികതയെ
ഈ നല്ല എഴുത്തുകാരൻ എപ്പോഴും സ്വ
പ്നം കാണുന്നു. പുസ്തകങ്ങൾ സ്വപ്നാനുഭവങ്ങളും
സ്വപ്‌നങ്ങൾ പുസ്തകാനുഭവങ്ങളുമാണ്
ശശിധരന്.
അതുകൊണ്ടുതന്നെ ഒരു സ്വപ്‌നപ്രഭു
എന്നാണ് സ്വയം അദ്ദേഹം വിശേഷി
പ്പിക്കുന്നത്. ദുരന്തയാഥാർത്ഥ്യങ്ങളുടെ
പ്രഹരത്താൽ ശിഥിലമായിക്കൊണ്ടിരി
ക്കുന്ന ലോകത്ത് പ്രത്യാശ കണ്ടെ
ത്താൻ ഈ സ്വപ്‌നങ്ങളും പുസ്തകങ്ങ
ളും അദ്ദേഹത്തെ എങ്ങനെ സഹായി
ക്കുന്നുവെന്നു പറഞ്ഞു തരുന്ന കുറിപ്പുകളുടെ
സമാഹാരമാണ് ഡി സി ബുക്‌സ്
ഈയിടെ പുറത്തിറക്കിയ ‘കപ്പൽച്ചേതം
വ ന്ന നാ വി കൻ’. ആത്മക ഥ യെ
തന്റെതന്നെ വായനയുടെ ജീവചരിത്രമാക്കിയ
ശശിധരന് പുസ്തകങ്ങളെല്ലാം
മനുഷ്യരാണ്. ‘കപ്പൽച്ചേതം വന്ന നാവി
കനും’ ഈ ആത്മകഥയുടെ ഹൃദ്യമായ
തുടർച്ച യാണ്. വിശ്വാസിയല്ലെങ്കിലും,
ഈ ഭൂമി വിട്ടു പോകുമ്പോൾ തന്റെ ചിതയ്‌ക്കൊപ്പം
കരമസോവ് സഹോദരന്മാരുടെ
ഒരു കോപ്പി കൂടി കൊണ്ടുപോകാൻ
അഭിലഷിക്കുന്ന ഈ കുറ്റിയാട്ടൂരുകാരന്റെ
വായനാജീവിതത്തെ ആഴത്തിൽ അടയാളപ്പെടുത്തുകയാണ്
ഈ നല്ല പുസ്തകം.

ആനുകാലികങ്ങളിലൂടെ
ഒറ്റനോട്ടത്തിൽ

”എഴുത്തിടങ്ങളിലെ അനുഭവ വ്യാ
ഖ്യാനങ്ങളുടെ അർത്ഥനിർമിതിയിൽ
അധികാരവ്യവഹാരങ്ങളുടെ സൂക്ഷ്മ
രേഖകൾ നിർണായകമായ പങ്ക് വഹി
ക്കുന്നുണ്ട്” ആയ കാലത്തെ ആഷാമേനോനെയും
ഞെട്ടിപ്പിച്ചുകളയുന്ന ഇത്ത
രമൊരു വാചകത്തോടയാണ് മ്യൂസ്‌മേരി
യുടെ ‘പുരുഷന്മാരെഴുതിയ സ്ത്രീവാദ
നിരൂപണം’ എന്ന സ്ത്രീവാദ നിരൂപണം
തുടങ്ങുന്നത് (ഭാഷാപോഷിണി ഏ
പ്രിൽ 2017). എൺപതുകളിൽതന്നെ ഉപേക്ഷിക്കപ്പെട്ട
ഇത്തരം ജാഡഭാഷയെ
പുനരാനയിക്കുന്ന, കവിതയിൽ പൊട്ടി
പ്പൊളിഞ്ഞുപോയ ഇത്തരം മലയാള അ
ദ്ധ്യാപകരാണ് ഇക്കാലത്തെ എഴുത്തി
നെ ഇങ്ങനെ വികലമാക്കുന്നത്. ആർ
ക്കും എന്തും എങ്ങനെയും എഴുതിത്ത
ള്ളാവുന്ന വലിയൊരു കച്ചറ ഡബ്ബ ആണെന്ന്
തോന്നുന്നു മലയാളനിരൂപണം.
എൺപതുകളുടെ ഒടുവിലാണ് പ്രസന്നരാജനെ
വായിച്ചുതുടങ്ങുന്നത്. ക്ലാസ്മുറിയിലും
പുറത്തും കെ.പി. അപ്പന്റെ
ഈ അരുമശിഷ്യൻ അദ്ദേഹത്തിന്റെ ഒരു
നിഴൽ പോലെ സഞ്ചരിച്ചു. സൗമ്യനായ
ഈ സാഹിത്യാദ്ധ്യാപകൻ വിവേക
ത്തിന്റെ ഭാഷയിലേ എഴുതിയിട്ടുള്ളൂ. എ
ന്നാൽ വിമർശനത്തിൽ രൂക്ഷമായ നിലപാടുകൾ
കൊണ്ടു വലിയ ചലനങ്ങളൊ
ന്നും അദ്ദേഹം നാളാലിതുവരെ നടത്തി
യിട്ടില്ല. ആക്രമണത്തിൽ തന്റെ ഗുരു പ്രകടിപ്പിച്ച
അത്യുജ്ജ്വലമായ വീറും കരു
ത്തും ശിഷ്യനെ അനുഗ്രഹിച്ചില്ല. എൺ
പതുകളിൽ തുടങ്ങിയിടത്തുതന്നെ അദ്ദേഹം
ഇപ്പോഴും നിൽക്കുകയാണ്. നിലപാടുകളിലും
ദർശനങ്ങളിലും വ്യാഖ്യാന
ചാതുര്യത്തിലും ഒരു വളർച്ചയും ഈ നി
രൂപകനിൽ നാം കാണുന്നില്ല. അതിന്റെ
പുതിയ ഉദാഹരണമാണ് ഇ.പി.
ശ്രീകുമാറിന്റെ മാംസപ്പോരെന്ന നോവലിനെപ്പറ്റി
അദ്ദേഹം കലാപൂർണ മാസി
കയുടെ 2017 മെയ് ലക്കത്തിലെഴുതിയ
‘അധിനിവേശപ്പെട്ട ശരീരങ്ങൾ’ എന്ന
നോവൽപഠനം. എഴുതിയെഴുതി പ്രസ
ന്നരാജൻ മാഷ് പുരുഷനിരൂപകർക്കിടയിലെ
ഒരു എം. ലീലാവതിടീച്ചർ ആയി
മാറിക്കൊണ്ടിരിക്കുന്നു.
മൺസൂണകൾ, കാലാവസ്ഥാമാറ്റ
ങ്ങൾ, കടൽ-അന്തരീക്ഷ പ്രതിക്രിയ
കൾ തുടങ്ങിയ അതീവ പ്രാധാന്യമുള്ള
വിഷയങ്ങൾ ഉൾപ്പെടുന്ന tropical mateoriology-ൽ വിദഗ്ധനായ കാലാവ
സ്ഥാശാസ്ത്രജ്ജനാണ് ഡോ. പി.വി.
ജോസഫ്. Indian Meteoriological Society Lifetime Achievement Award നേടിയ
അദ്ദേഹവുമായി മറ്റൊരു മലയാളി ശാസ്ത്രജ്ഞനായ
ഡോ. കെ. ബാബു ജോസഫ്
നടത്തുന്ന ഒരു അഭിമുഖമുണ്ട് ‘എഴുത്ത്’
മാസികയുടെ മെയ് ലക്ക
ത്തിൽ. വേണ്ടത്ര തയ്യാറെടുപ്പുകളൊ
ന്നും ഇല്ലാതെ അലക്ഷ്യമായി നടത്തിയ
ഇത്തരമൊരു അഭിമുഖത്തിലൂടെ ശാസ്ത്ര
വിഷയത്തിൽ ആഭിമുഖ്യമുള്ളവരെ
നിരാശപ്പെടുത്തുകയാണ് മാസിക.
എന്നാൽ ഇതിൽനിന്നും പാടേ വ്യ
ത്യസ്തമാണ് മാധ്യമം വാരിക മെയ് 29 ല
ക്കത്തിൽ ആനന്ദ് തെൽതുംബ്ദേയുമായി
വിദ്യ ഭൂഷൻ റാവത്ത് നടത്തിയ ദീർ
ഘമായ അഭിമുഖസംഭാഷണം. രാജ്യാ
ന്തര തലത്തിൽ ശ്രദ്ധേയനായ ദളിത്പ
ക്ഷ ചിന്തകനും, രാഷ്ട്രീയനിരീക്ഷകനും,
ഖോരഗ്പൂർ ഐ.ഐ.ടിയിലെ അദ്ധ്യാപകനുമായ
ആനന്ദ്, ഡോ. അംബേദ്കറുടെ
പൗത്രി രമയുടെ ഭർത്താവുമാണ്. ദളിത്
രാഷ്ട്രീയത്തിന്റെ ഇന്നത്തെ അവ
സ്ഥയും ദളിത് പ്രസ്ഥാനങ്ങളുടെ ചരിത്രവും
വർത്തമാനവും കൂലങ്കഷമായി അദ്ദേഹം
വിലയിരുത്തുന്നു. ജാതിയും ഉപ
ജാതിയും അതിന്റെ നിലയ്ക്കാത്ത സംഘർഷങ്ങളും
യുക്തിപരമായി അപഗ്രഥിക്കപ്പെടുന്നു.
സമകാലിക രാഷ്ട്രീയ
സാമൂഹ്യ സന്ദർഭത്തിൽ ഏറ്റവും പ്രാധാന്യമുള്ള
ഈ സംഭാഷണം നമ്മുടെ വി
ശേഷ ശ്രദ്ധ അർഹിക്കുന്നു.

ദാവീദിന്റെ സങ്കീർത്തനം

ഈ വർഷത്തെ മാൻബുക്കെർ സ
മ്മാനം എഴുത്തിനും സമാധാനത്തിനും
വേണ്ടിയുള്ള സമരമാക്കി ജീവിതത്തെ
മാറ്റിയ പ്രശസ്ത ഇസ്രായേലി നോവലി
സ്റ്റ് ഡേവിഡ് ഗ്രോസ്സ്മാന് ലഭിച്ചിരിക്കു
ന്നു. 1988-ൽ പലസ്തീനിയൻ രാഷ്ട്രീയനേതൃത്വം
സ്വന്തം രാഷ്ട്രം പ്രഖാപിച്ചെ
ന്ന വാർത്ത തമസ്‌കരിക്കാൻ വിസമ്മ
തിച്ചതിന് ഇസ്രയേൽ ബ്രോഡ്കാസ്റ്റിംഗിൽ
നിന്ന് പിരിച്ചുവിടപ്പെട്ട ഗ്രോസ്സ്മാൻ
എല്ലായ്‌പോഴും അന്ധമായ ജൂ
തദേശീയതയ്‌ക്കെതിരായിരുന്നു. ഇടതുപക്ഷത്തോട്
എല്ലായ്‌േപാഴും ചേർന്നു
നടന്ന ഈ ശാന്തിദൂതൻ പലസ്തീനികളുടെ
ദുരിതം നിറഞ്ഞ ജീവിതങ്ങളോട്
എന്നും ഐക്യദാർഢ്യം പുലർത്തി. 2006
ആഗസ്റ്റ് 10-ന് സഹ എഴുത്തുകാരായ
ആമോസ് ഓസിനും എ.ബി. യഹോശുവയ്ക്കുമൊപ്പം
നടത്തിയ പത്രസമ്മേളനത്തിൽ
വച്ച് ഹിസ്ബുള്ളയ്‌ക്കെതിരെ
ഇസ്രയേൽ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാൻ
ആഹ്വാനം ചെയ്തത് യാഥാസ്ഥിതിക
യഹൂദന്മാർക്ക് വലിയ തി
രിച്ചടിയായി. കൃത്യം രണ്ടു ദിവസങ്ങൾ
ക്കു ശേഷം ഇസ്രായേലി പട്ടാളത്തിലെ
സെർജെന്റായ തന്റെ ഇരുപതുകാരനായ
മകൻ ഉരിയെ ഹിസ്ബുൾ മിസൈൽ
കൊന്നിട്ടും തന്റെ നിലപാടുകളിൽ മായം
ചേർക്കാൻ അദ്ദേഹം തുനിഞ്ഞില്ല. Falling Out of Time-ലൂടെ ഉരിയുടെ മരണത്തെ
അദ്ദേഹം നോവലിലേക്ക് പകർ
ത്തി. കൂടുതൽ ആക്ടിവിസത്തിലേക്ക്
അദ്ദേഹം തിരിഞ്ഞു. പലസ്തീനികളി ലേക്കി റങ്ങിച്ചെന്നുകൊണ്ട് പശ്ചി
മേഷ്യയുടെ പുരോഗതിയെ പ്രത്യാശി
ക്കാൻ അദ്ദേഹം യഹൂദ് ഒമെർടിന്റെ സർ ക്കാരിനോട് ആവശ്യപ്പെട്ടത് വലിയ
വാർത്ത ആയിരുന്നു. 2010-ൽ അദ്ദേഹം
ഇസ്രായേലി സെറ്റിൽമെന്റിനെതിരായ
പ്രക്ഷോഭങ്ങളിൽ പങ്കാളിയായി. തന്റെ
നിലപാടുകൾ ആവിഷ്‌കരിക്കാൻ പ്രിയ
മാധ്യമമായ നോവലിനെ അദ്ദേഹം തിരഞ്ഞെടുത്തു.
To the End of the Land ഇതിന്റെ
തുടക്കമായി.
ആട്ടിൻകുട്ടിയുടെ ചിരി
(The Smile of the Lamb) പോലെ വളരെ പ്രശസ്തമായ
രചനയോടെ ആയിരുന്നു ഗ്രോസ്സ്മാന്റെ
തുടക്കം. പ്രതികാരത്തിന്റെ യാ ന്ത്രികതയ്‌ക്കെതിരായ എഴുത്തായിരു
ന്നു ഈ നവ ദാവീദിന്റേത്. ഇപ്പോൾ
ബുക്കെർ സമ്മാനം നേടിയ ‘Horse Walks into a Bar’ അദ്ദേഹം 2014-ൽ ഹീബ്രുവി
ലാണ് രചിച്ചത്. അവിശായ് ലാസർ എ
ന്നു പേരായ അടുത്തൂൺ പറ്റിയ ഒരു ജി
ല്ലാ ന്യായാധിപൻ പറഞ്ഞു പറഞ്ഞു
പോകുന്ന ഒരു ഹാസ്യ നടന്റെ
(Dovaleh Greenstein) ഭൂതകാലജീവിതമാണ് ഈ
നോവലിന്റെ സംഗ്രഹം. ഹിംസയും ആക്രമണങ്ങളും
കൊടിപാറിക്കുന്ന ഇക്കാല
ലോകത്തിന് അശാന്തിയുടെ താഴ്‌വാരങ്ങളിലിരുന്നു
വീണ മീട്ടാതെ നൽകുന്ന
ഗ്രോസ്സ്മാന്റെ സങ്കടപ്പാട്ടാണ് ഈ നോ
വൽ.