പരേഷ് മൊകാഷി ഹാസ്യത്തെ പുൽകുമ്പോൾ

എൻ ശ്രീജിത്ത്

 മറാഠി സിനിമയിൽ പുതുഭാവുകത്വം നൽകിയതിൽ പ്രമുഖനാണ്
പരേഷ് മൊകാഷി. നടൻ,
നാടകസംവിധായകൻ എന്നീനിലകളി
ലൂടെ വളർന്ന് മറാഠി സിനിമയിൽ വൻച
ലനങ്ങൾ സൃഷ്ടിച്ച സിനിമകൾ മൊകാഷിയുടേതായി
പുറത്തെത്തിയിട്ടുണ്ട്. എ
ന്നും നേർമയേറിയ ഹാസ്യം തന്റെ സിനി
മയിൽ കണ്ണി ചേർക്കാറുള്ള മൊകാഷി,
തന്റെ പുതിയ ചിത്രമായ ചി വാ ചി സൗ
കാ എന്ന ചിത്രം കുടുംബാന്തരീക്ഷത്തെ
ഹാസ്യത്തിന്റെ ലോകത്തിലൂടെ അവതരിപ്പിക്കുകയാണ്.

ഹാസ്യത്തിന്റെ ശക്ത
മായ സാന്നിദ്ധ്യമുള്ള ഈ ചിത്രം പരേഷ്
മൊകാഷിയുടെ മറ്റ് ചിത്രങ്ങളിൽ നിന്ന്
വ്യത്യസ്തമായ മറ്റൊരു രീതിയെയാണ്
മുന്നോട്ടു വയ്ക്കുന്നത്.

ഹരിശ്ചന്ദ്രാച്ചി ഫാക്ടറി, എലിസബത്ത്
ഏകാദശി എന്നീചിത്രങ്ങൾക്ക്
ശേഷം പുറത്തെത്തിയ പുതിയ ചിത്രമാണ്
ചി വാ ചി സൗ കാ. പരേഷ് മൊകാഷിയുടെ
ഓരോ ചിത്രവും നൽകുന്ന സംവേദന
രീതി വ്യത്യസ്തമാണ്.

ദുരനുഭവങ്ങളെയും പ്രതിസന്ധിക
ളെയും ഇല്ലായ്മകളെയും തന്റെ ജീവി
തം കൊണ്ട് ഹാസ്യാത്മകമായി നേരിട്ട
വ്യക്തിത്വമാണ് ദാദ ഫാൽക്കെ. പരേഷ്
മൊകാഷി തന്റെ ആദ്യ ചിത്രമായ ഹരി
ശ്ചന്ദ്രാച്ചി ഫാക്ടറി രുപപ്പെടുത്തിയപ്പോഴും
ഫാൽക്കെയുടെ ജീവചരിത്രം സ
മ്പൂർണമായി പറയാനല്ല ശ്രമിച്ചത്. നനു
ത്ത നർമത്തിന്റെ ട്രാക്കിലൂടെയാണ് പരേഷ്
മൊകാഷി ഹരിശ്ചന്ദ്രാച്ചി ഫാക്ട
റി വികസിപ്പിക്കുന്നത്. ചലച്ചിത്രകാര
നാവാനുള്ള ശ്രമത്തിൽ ഫാൽക്കെ നേരിട്ട
പ്രതിസന്ധികളാണ് സിനിമയുടെ
വിഷയം.

സിനിമ ഒരഭിനിവേശമായി മനസ്സിൽ
നിറഞ്ഞതു തൊട്ട് ആദ്യചിത്രമായ
‘രാജാഹരിശ്ചന്ദ്ര’ റിലീസായതുവരെയുള്ള
രണ്ടുവർഷമാണ് പരേഷ് മൊകാഷി
ഈ ചിത്രത്തിൽ അവതരിപ്പിക്കുന്ന
ത്. റോഡരുകിലെ കൂടാരത്തിൽ കറുപ്പി
ലും വെളുപ്പിലും ക്രിസ്തുവിന്റെ ജീവി
തം വെള്ളിത്തിരയിലെത്തിയത് കാഴ്ച
ക്കാരനായി നോക്കിക്കാണുകയും അവി
ടെ നിന്നു കിട്ടിയ തുണ്ടു ഫിലിമുകൾ ആ
ശ്ചര്യത്തോടെ നോക്കിയതും മുതൽ പ്രതിസന്ധികൾ
എല്ലാം മറികടന്ന് ‘രാജാഹരിശ്ചന്ദ്ര’
മുംബൈയിലെ കോർണേഷൻ
തീയറ്ററിന്റെ വെള്ളിത്തിരയിൽ കാണുന്നതുവരെയാണ്
‘ഹരിശ്ചന്ദ്രാച്ചി
ഫാക്ടറി’ എന്ന സിനിമ.

1913 ഏപ്രിലിലാണ് മുംബൈയിലെ
കോർണേഷൻ തീയറ്ററിൽ ഫാൽക്കെയുടെ
രാജാഹരിശ്ചന്ദ്ര പ്രദർശിപ്പിക്കപ്പെടു
ന്നത്. നൂറു വയസ്സിലേക്ക് ഇന്ത്യയിലെ
ആദ്യ ഫീച്ചർ സിനിമ കടക്കുമ്പോൾ ആദ്യ
മുഴുനീള ചലച്ചിത്രത്തിന്റെ നിർമാണ
ത്തിനു പിന്നിൽ ദണ്ഡിരാജ് ഗോവിന്ദ്
ഫാൽക്കെ എന്ന ദാദാസാഹിബ് ഫാൽ
ക്കെ അനുഭവിച്ച വേദനകളും സമർപ്പിച്ച
ജീവിതവും അതിലും വലുതായിരുന്നു.
അത്തരം ജീവിതത്തെയാണ് പരേഷ്
മൊകാഷി തന്റെ ആദ്യ ചിത്രത്തിൽ അവതരിപ്പിച്ചത്.
തെരുവിൽ ജാലവിദ്യ കാ
ട്ടി ജനങ്ങളെ രസിപ്പിച്ചിരുന്ന ദണ്ഡിരാജ്‌ഗോവിന്ദ്
ഫാൽക്കെ ‘ക്രിസ്തുവിന്റെ ജീ
വചരിത്ര’മെന്ന സിനിമ കാണാനിടയായതാണ്
ഇന്ത്യൻ സിനിമയുടെ ഗതി മാ
റ്റിമറിച്ചത്. പ്രകാശത്തിനൊപ്പം വെള്ളി
ത്തിരയിൽ പതിയുന്ന മനുഷ്യരുടെയും
മൃഗങ്ങളുടെയുമൊക്കെ രൂപങ്ങൾ മറ്റാരെയും
പോലെ ഫാൽക്കെയെയും വിസ്മയിപ്പിച്ചു.
ക്രിസ്തുവിന്റെ ജീവിതകഥ
പോലെ, ശ്രീകൃഷ്ണ ചരിതവും സിനിമയാക്കാമെന്ന്
ഫാൽക്കെ തീരുമാനിച്ചു.
തെരുവിലെ ജാലവിദ്യ അവസാനിപ്പിച്ച്
അദ്ദേഹം അതിനായുള്ള ശ്രമങ്ങളാരംഭി
ച്ചു. എന്നാൽ സിനിമയാക്കാൻ കഴിഞ്ഞ
ത് രാജാ ഹരിശ്ചന്ദ്രയുടെ കഥയാണ്. അ
ങ്ങനെ ആദ്യ ഇന്ത്യൻ മുഴുനീള ഫീച്ചർ സി
നിമ പുറത്തു വന്നു. ഫാൽക്കെയെന്ന കലാകാരനെ
മൊകാഷി ഈ ചിത്രത്തിൽ
മഹത്വവത്കരിക്കുന്നില്ല. ഒരു സാധാരണ
മനുഷ്യന്റെ തലത്തിൽ, പലപ്പോഴും
അരക്കിറുക്കന്റെ ഭാവത്തിൽ, പലപ്പോഴും
രൂപത്തിലും ചലനത്തിലും ചാർളി
ചാപ്ലിനോട് സാദൃശ്യം തോന്നുന്ന ഫാൽ
ക്കെയാണ് നമ്മുടെ മുന്നിലെത്തുന്നത്.

തന്റെ 20 വർഷത്തെ സിനിമാജീവി
തത്തിനിടയിൽ ദാദാ സാഹിബ് ഫാൽ
ക്കെ 95 സിനിമകളും 26 ഹ്രസ്വ ചിത്രങ്ങ
ളും നിർമിച്ചു. മോഹിനി ഭസ്മാസുർ, സത്യവാൻ
സാവിത്രി, ലങ്കാദഹൻ, ശ്രീകൃഷ്ണജന്മ,
കാളിയമർദൻ തുടങ്ങിയവ
അദ്ദേഹത്തിന്റെ പ്രശസ്തമായ ചലച്ചി
ത്രങ്ങളാണ്. 1969 മുതൽ ദാദാ സാഹിബ്
ഫാൽക്കെയോടുള്ള ആദരസൂചകമായി
ഭാരത സർക്കാർ സിനിമയിൽ മികച്ച സംഭാവന
നൽകിയവർക്ക് ഫാൽക്കെ പുരസ്‌കാരം
നൽകിത്തുടങ്ങി.
നാല്പതുകാരനായ പരേഷ് മൊകാഷിയുടെ
ആദ്യ സിനിമായാത്രയും ഫാൽ
ക്കെയുടെ വഴിയിലൂടെയായിരുന്നു. ‘ഹരിശ്ചന്ദ്രാച്ചി
ഫാക്ടറി’യുടെ തിരക്കഥ
2005-ൽ പൂർത്തിയാക്കിയതാണ്. പ
ക്ഷേ, സിനിമയാക്കാൻ ആരും മുന്നോട്ടുവന്നില്ല.
ഒടുവിൽ, തന്റെ സ്വത്ത് പണയപ്പെടുത്തിയാണ്
മൊകാഷി സിനിമ നിർ
മിച്ചത്. 2009ൽ പുറത്തിറങ്ങിയ സിനിമ
ആ വർഷം ഒസ്‌കാറിലേക്ക്
മത്സരിക്കുകയും ചെയ്തു.
രണ്ടു കോടി ചെലവിട്ടു നിർ
മിച്ച ‘ഹരിശ്ചന്ദ്രാച്ചി ഫാക്ട
റി’ മൂന്നു കോടി രൂപ നേടി
ബോക്‌സ് ഓഫീസിൽ ഹി
റ്റാ യി. ദാ ദ ാസാ ഹി ബ്
ഫാൽക്കെ എന്ന സിനിമാ
സംവിധായകന്, നിർമാതാവിന്,
മറാഠി ജനത നൽകി
യ ആദരവായിരുന്നു ഹരി
ശ്ചന്ദ്രാച്ചി ഫാക്ടറി.

രണ്ടാമത്തെ ചിത്രമായ
എലിസബത്ത് ഏകാദശി മഹാരാഷ്ട്രയിലെ
ക്ഷേത്രനഗരമായ
പാന്തർപൂറിന്റെ പ
ശ്ചാത്തലത്തിൽ ഒരമ്മയുടേയും കുട്ടിയുടേയും
അസാധാരണ ജീവിതകഥ പറയുകയാണ്.

കുടുംബം പുലർത്താൻ കഷ്ട
പ്പെടുന്ന അമ്മയെ സാമ്പത്തികമായി സഹായിക്കാൻ
നിർബന്ധബുദ്ധിയോടെ
ഇറങ്ങിപ്പുറപ്പെടുന്ന ധ്യാനേഷ് എന്ന കു
ട്ടിയുടെയും അവന്റെ സന്തത സഹചാരി
യായ എലിസബത്ത് എന്ന സൈക്കിളി
ന്റെയും കഥ പറയുകയാണ് പരേഷ് മൊകാഷി.
ഈ ചിത്രത്തിൽ ശ്രീരംഗ് മഹാ
ജൻ എന്ന മിടുമിടുക്കനാണ് കഥപറച്ചി
ലുകാരൻ കൂടിയായ കേന്ദ്രകഥാപാത്രം.
പക്ഷെ അച്ഛന്റെ മരണം അവരുടെ ജീവി
തം പ്രതിസന്ധിയിലാക്കുകയാണ്. മു
ത്തശ്ശി, അവൻ, അനിയത്തി ഇവരടങ്ങി
യ കുടുംബത്തിന്റെ താങ്ങ് പിന്നെ അമ്മ
യാണ്. തുന്നൽപ്പണിയെടുത്ത് അമ്മ കുടുംബം
സംരക്ഷിക്കാൻ ശ്രമിക്കുകയാണ്.
വായ്പ തിരിച്ചടയ്ക്കാനാവാതെ വ
ന്നതോടെ അമ്മയ് ക്ക് ഏകാശ്രയമായ
മെഷീൻ നഷ്ടമാവുന്നു. അടുക്കളപ്പാത്ര
ങ്ങൾ വരെ എടുത്തു വിറ്റാണ് അമ്മ സാഹചര്യങ്ങളെ
നേരിടുന്നത്. ക്ഷേത്രത്തി
നടുത്ത് വളയും മാലയുമൊക്കെ വിൽ
ക്കുന്ന ഒരു കട തനിക്ക് തുടങ്ങാനായാൽ
പ്രശ്‌നമൊക്കെ പരിഹരിക്കാമെന്ന് അവൻ
അമ്മയോട് പറയുന്നു. പക്ഷേ അ
മ്മയ്ക്കത് സമ്മതമല്ല. അമ്മ അതു വില
ക്കുകയാണ്. പകരം അമ്മ കണ്ടെത്തിയ
മാർഗം അച്ഛന്റെ ഓർമകളുള്ള അവന്റെ
പ്രിയപ്പെട്ട സൈക്കിൾ വിൽക്കാമെന്നാണ്.

അലങ്കരിച്ച മനോഹരമായ മഞ്ഞ
സൈക്കിൾ. അവനത് തടഞ്ഞേ മതിയാവൂ.
ആ സൈക്കിൾ അവനത്രയ്ക്ക് പ്രി
യപ്പെട്ടതാണ്. ന്യൂട്ടന്റെ ആരാധകനായ
അച്ഛനാണ് ആ കൈപ്പണിയൊക്കെ ചെ
യ്ത് അവന് എലിസബത്ത് ഏകാദശി
യെന്നു പേരിട്ട സുന്ദരൻ സൈക്കിൾ സ
മ്മാനിക്കുന്നത്. ഏതൊരു കുട്ടിയേയും
ആകർഷിക്കുന്ന സൈക്കിളിന്മേലാണ്
ധ്യാനേഷ് എന്ന മിടുക്കനും അനിയത്തി
യും എപ്പോഴും. അവനും കൂട്ടുകാരും
ചേർന്ന് അമ്മ അറിയാതെ സാഹസികമായി
കട തുടങ്ങുകയാണ്. കുട്ടികൾ പ്രതിസന്ധികൾ
തരണം ചെയ്ത് സൈ
ക്കിളിനു മേൽ തുണി വിരിച്ച് മാലയും വളകളുമൊക്കെ
കെട്ടിയിട്ട് വില്പന ആരംഭി
ക്കുന്നു. കഠിനമായ ദരിദ്രാവസ്ഥകളെ,
തിരിച്ചടികളെ നേരിടുന്ന കുട്ടികൾ. സ്വ
പ്‌നത്തിലേയ്ക്ക് എത്ര സാഹസികമായും
ചെന്നെത്താനുള്ള പരിശ്രമങ്ങളാണ്
ഈ ചിത്രം. കുട്ടികളുടെ അനുഭവങ്ങ
ളാൽ പ്രസന്നമായ ഈ ചിത്രം മറാത്ത
യിലെ ആത്മീയ, ശാസ്ത്രീയ ധാരണകളെ
വെളിപ്പെടുത്താനാണ് ശ്രമിക്കുന്ന
ത്.

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ
ഉദ്ഘാടന ചിത്രമായിരുന്ന ഈ
സിനിമയ്ക്ക് മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള
ദേശീയ പുരസ്‌കാരവും ലഭിച്ചു
. മികച്ച ദേശീയ ചിത്രമായി തിരഞ്ഞെടു
ക്കപ്പെട്ടതിനൊപ്പം ബോക്‌സോഫീ
സിൽ ചലനമുണ്ടാക്കുകയും ചെയ്തിട്ടു
ണ്ട് ഈ പരേഷ് മൊകാഷി ചിത്രം. നിരവധി
ചലച്ചിത്രമേളകളിൽ പ്രദർശിപ്പി
ക്കുകയും ചെയ്തിട്ടുണ്ട്.

പരേഷ് മൊകാഷിയുടെ ചി വാ ചി
സൗ കാ എന്ന പുതിയ ചിത്രം, ഹാസ്യാ
ത്മകവും പുതിയ ആശയങ്ങളെ ഉൾ
ക്കൊള്ളുന്ന കുടുംബാന്തരീക്ഷത്തിന്റെ
വിചാരണയുമാണ്. സത്യവാൻ സാവി
ത്രി എന്ന പഴയ ഏകകത്തിൽ നിന്ന് സത്യയിലും
സാവിയിലും എത്തുമ്പോൾ
സംഭവിക്കുന്ന മാറ്റങ്ങളെ മനോഹരമായ
രീതിയിൽ രുപപ്പെടുത്തിയ ഈ ചിത്രം
കുടുംബാന്തരീക്ഷത്തിലേക്ക് എത്താൻ
വേണ്ടി സഹജീവിതം സാദ്ധ്യമാക്കി, ത
ങ്ങളുടെ സ്വാതന്ത്ര്യത്തെ മറ്റുള്ളവർ മാനിക്കുന്നുണ്ടോ,
ഹനിക്കുന്നുണ്ടോ എന്ന്
അന്വേഷിക്കുന്ന പുതിയ കാലത്തെയാണ്
വെളിപ്പെടുത്തുന്നത്. സോളാർ പാനൽ
നിർമാണ രംഗത്ത് സജീവമായ എ
ഞ്ചിനീയറായ സത്യ, മൃഗസ്‌നേഹിയും
ഡോക്ടറുമായ സാവിയെ വിവാഹം ചെ
യ്യുന്നതിന് മുൻപെ നടത്തു
ന്ന പരീക്ഷണങ്ങളാണ് ഈ
പുതിയ ചിത്രം. വീഗനായ
(പാൽ ഉൾപ്പെടെയുള്ള മൃഗ
ങ്ങളുടെ ഒന്നും ഉപയോഗി
ക്കാതെ, അവരെ ബഹുമാനി
ക്കുന്ന മനുഷ്യക്കൂട്ടായ്മ)
സാവിയും, സത്യയും ആരംഭി
ക്കുന്ന സഹജീവിതത്തിലൂ
ടെ ഓരോരുത്തരുടെയും ശീ
ലങ്ങൾ പൊങ്ങി വരുന്നു. ശീ
ലങ്ങളിൽ ഉറച്ചുപോയ ജീവി
തത്തെ പെട്ടെന്ന് മാറ്റിപ്പണി
യാനാവില്ലെ ന്ന തിരിച്ചറിവ്
പ്രേക്ഷകർക്ക് നൽകിയാണ്
ഈ ചിത്രം അവസാനിക്കു
ന്നത്.

തന്റെ പഴയ സിനിമയുടെ രീതിയിലല്ല
പരേഷ് മൊകാഷിയുടെ പുതിയ ചി
ത്രം സഞ്ചരിക്കുന്നത്. എല്ലാവരെയും രസിപ്പിക്കുന്ന
നിറക്കൂട്ടുകൾ ഉൾപ്പെടു
ത്തിയ ഈ ചിത്രം മറാഠി പ്രേക്ഷകർ ഏ
റ്റുവാങ്ങിക്കഴിഞ്ഞു. ശൈലിയിലും രൂപകല്പനയിലും
ഏറെ വ്യത്യസ്തമാണ് ഈ
ചിത്രം.

തന്റെ ഓരോ ചിത്രവും വ്യത്യസ്തമാ
ക്കാനും തന്റെ ചിത്രങ്ങളെ മറ്റുള്ളവയിൽ
നിന്ന് മാറ്റിത്തീർക്കാനും പരേഷ് മൊകാഷിക്ക്
സാദ്ധ്യമായിട്ടുണ്ട്. പുതിയ ചിത്രം
മറ്റ് രണ്ട് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തയിൽ
ഏറെ ദൂരം സഞ്ചരിച്ചിട്ടുണ്ട്. കമ്പോളത്തിന്
ഏറെ ഇണങ്ങുന്ന രീതിയി
ലാണ് പുതിയ ചിത്രത്തിന്റെ സഞ്ചാരം.
എങ്കിലും പരേഷ് മൊകാഷി എന്ന സംവിധായകൻ
പുതിയ ചിത്രത്തിലും വലി
യ വിജയംതന്നെയാണ്
നേടുന്നത്.