ഫാ. പത്രോസിന്റെ ചിത്രത്തിന് പി. രാമൻ ശ്ലോകം രചിച്ചപ്പോൾ…

വൃത്തവും അലങ്കാരവും രൂപഘടനകളുമൊക്കെ കവിതയിൽ എത്രത്തോളം സ്വീകാര്യമാണ് എന്ന് തുടങ്ങി കവിതയിലെ പുത്തൻ പ്രവണതകളെക്കുറിച്ചുള്ള ദീർഘമായ ഒരു ചർച്ചയാണിവിടെ നടക്കുന്നത്. പലകാലങ്ങളിൽ പല ദേശത്തിരുന്നു പല സമയങ്ങളിൽ നടത്തുന്ന ഈ സംവാദം മലയാളത്തിൽ ആദ്യമായി ഒരു വാട്‌സാപ്പ് ഗ്രുപ്പിൽ നടന്ന ഒരു ചർച്ചയുടെ പ്രസിദ്ധീകരണ രൂപമാണെന്നത് ഇതിന്റെ പ്രത്യേകതയാണ്. വി. കെ. ശ്രീരാമനും, പി.പി. രാമചന്ദ്രനും, പി. എം. ആരതിയും നിയന്ത്രിക്കുന്ന ഞാറ്റുവേലയിൽ രൂപം കൊണ്ട ഈ ചർച്ചയിൽ മലയാളത്തിലെ മുൻനിര കവികളായ അൻവർ അലി, പി. രാമൻ, പി. എൻ. ഗോപീകൃഷ്ണൻ, റഫീക് അഹമ്മദ്, മനോജ് കുറൂർ തുടങ്ങി ഞാറ്റിലെ ഒട്ടനവധി കവിതാപ്രേമികൾ പങ്കെടുക്കുന്നു. പത്രോസ് അച്ചന്റെ പ്രഭാത സവാരിക്കിടയിലെ ഒരു ചിത്രത്തിന് രാമൻ ചമയ്ക്കുന്ന ഒരു ശ്ലോകത്തിൽ തുടങ്ങുന്ന ചർച്ച ശ്രീരാമേട്ടന്റെ ഇടപെടലിലാണ് രണ്ടുദിവസം കഴിഞ്ഞ് ഒരു അന്ത്യം കുറിക്കുന്നത്. സമകാലിക മലയാള കവിതയെക്കുറിച്ചു ഇനിയും ധാരാളം പറയാനുണ്ടല്ലോ എന്ന വൈമുഖ്യത്തോടെയാണ് കവികൾ ഒടുവിൽ പിന്മാറുന്നത്.

മരക്കൊമ്പിൻ കൂർപ്പും പടപടെയടിക്കുന്ന ചിറകിൻ
ഗതിക്കൂർപ്പും കാണുന്നിരുമിഴികൾ തൻ സൂക്ഷ്മതയതും
അഭേദം താൻ, എല്ലാം ചലനരഹിതം, പിന്നിലൊഴുകും
മഹാ വ്യോമക്കുത്തിൽ നിലപതറിടാ നിശ്ചലത താൻ!

– പി. രാമൻ
(അച്ചന് ഒരു ശ്ലോകം)

മനോജ് കുറൂർ:: രാമാ, ഈ വൃത്തത്തിൽ അധികം പേർ എഴുതിക്കാണാറില്ല. ആ പടപടെയടിക്കുന്ന ചിറകിന് ഒന്നു വേറേ തൊഴുന്നേൻ.

അതിലൊരു കാഴ്ചയുണ്ട്, ചടുലമായ ഒരു ചലനമുണ്ട്, ഇഴഞ്ഞും മുറുകിയും വീണ്ടും ഇടമട്ടാക്കിയും വിചിത്രഗതിയിൽ നീങ്ങുന്ന താളവുമുണ്ട്. ശിഖരിണിയും ദ്രുതവിളംബിതവും പോലെ വിവിധലയങ്ങളുടെ ചേരുവകളായ താളക്രമങ്ങൾ പുതുകവികൾ പൂർണമായും ഉപേക്ഷിച്ചു എന്നു തോന്നുന്നു. ഉപയോഗിക്കുന്നവർ അക്ഷരശ്ലോകപ്പഴമ വിട്ടു പോരാറുമില്ല. ഗദ്യത്തിലെന്നപോലെ ഒരു പുതുക്കം പദ്യത്തിലുമാവാം. പദ്യത്തിൽ പുതുമ വന്നാൽ അത് ഏകതാനമായ ഗദ്യത്തെ മറികടന്നെന്നും വരും. പദ്യത്തിൽ നിന്നു ഗദ്യത്തിലേക്ക് എന്ന മട്ടിൽ രേഖീയമായാണ് കാവ്യരൂപത്തിന്റെ പരിണാമം എന്നു കരുതാത്ത ഒരാളുടെ വിചാരമായി ഇതിനെ കരുതിയാൽ മതി.

14/09, 12:32 പി. രാമൻ: മലയാളം അനന്തമായ വൃത്ത വൈവിധ്യമുള്ള ഭാഷാസാഹിത്യമാണ്. അതിനെ കാലാനുസൃതമായി പരിഷ്‌കരിക്കുകയും പഴമ കുടഞ്ഞു കളഞ്ഞ് പ്രയോജനപ്പെടുത്തുകയുമാണു വേണ്ടത്. അതിനെ ഒരു ടൂൾ അഥവാ മനോജിന്റെ ഭാഷയിൽ ‘പൊയറ്റിക് ഡിവൈസ്’ ആയി ഉപയോഗിക്കണം.

പി രാമൻ

14/09, 12:41 പി. എൻ. ഗോപീകൃഷ്ണൻ: തീർച്ചയായും. പക്ഷെ, ശിഖരിണിയും ദ്രുതവിളംബിതവുമൊക്കെ താളത്തെ വർഗീകരിക്കാനും വ്യവസ്ഥയുണ്ടാക്കാനും വേണ്ടി കണ്ടു പിടിച്ച
പേരുകൾ. സാങ്കേതികമായി ആ ലക്ഷണത്തികവിൽ തന്നെ വേണമോ പുതിയ എഴുത്ത്? അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് ചാടിക്കൂടേ? കോടിയ വൃത്തങ്ങളിലല്ലേ ഇന്നത്തെ കോടിയ കവിത ഇരിയ്ക്കൂ?

14/09, 12:59 പി. രാമൻ: അതേ ചിട്ടയിൽ ഉപയോഗിക്കണമെന്നല്ല, അതിന്റെ സാധ്യതകളെ മുഴുവൻ പഴഞ്ചൻ എന്നു കരുതി മാറ്റി നിർത്തരുത്.

14/09, 1:09 മനോജ് കുറൂർ: ഒരു പ്രത്യേക ക്രമത്തെ സൂചിപ്പിക്കാൻ പേരു പറയുന്നു എന്നല്ലേയുള്ളു. പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല. ആ ലക്ഷണത്തികവിലല്ലാതെയും ആവാം. ‘ഫ്രീവേഴ്‌സ്’ തന്നെ അത്തരം ഒരു സാധ്യതയാണല്ലൊ. ഇന്നത്തെ കവിതകളെല്ലാം വൃത്തത്തിൽ വേണം എന്ന് ഇന്നാരും പറയില്ലല്ലോ. പക്ഷേ രൂപപരമായ വൈവിധ്യത്തിനുള്ള ഒരു സാധ്യത ഈ താളക്രമങ്ങളും തരുന്നുണ്ട്. മറ്റെല്ലാ വ്യസങ്കേതങ്ങളും, പരമ്പരാഗതമായതും അല്ലാത്തതും, ഉപയോഗിക്കും; താളമോ വൃത്തമോ മാത്രം പറ്റില്ല എന്നു പറയുന്നത് (ഗോപിയല്ല: പൊതുവേ) ഒരു തമാശയായി തോന്നും. പദ്യഭാഷയിൽ വരുന്ന പുതുക്കം പലരും കണ്ടെന്നു നടിക്കാറില്ല. കണ്ടാൽത്തന്നെ വൃത്തമെന്നു പറഞ്ഞ് അലസമാകുന്നതുമാണു കാണാറുള്ളത്. അശേഷം താളബോധമില്ലാത്ത ചില ഭാഷാധ്യാപകരാണ് വൃത്ത-താള വിരോധത്തിനു പ്രധാന കാരണക്കാരെന്നും തോന്നാറുണ്ട്. ഗോപി, നമ്മൾ കവിതയുടെ രൂപത്തെക്കുറിച്ചുള്ള ചർച്ചയിൽ ഒരു നൂറ്റാണ്ടെങ്കിലും പുറകിലാണെന്നു തോന്നുന്നു. താളത്തെ, അതിനുള്ളിൽ വരുത്തുന്ന intentional distortion ഉൾപ്പെടെ, 1920-കളിലെ ന്യൂ ക്രിറ്റിക്കുകളും ഫോർമലിസ്റ്റുകളും സ്ട്രക്ചറലിസ്റ്റുകളുമൊക്കെ ചർച്ച ചെയ്തിട്ടുള്ളതാണല്ലൊ.

14/09, 2:29 പി.എൻ. ഗോപീകൃഷ്ണൻ: അതെ. ഇന്നലെയുണ്ടായതാണ് കവിത എന്ന മട്ടിൽ എലമെന്ററി ലവലിൽ ചർച്ച ചെയ്യേണ്ടി വരുന്നു എന്നതാണ് ദുര്യോഗം. കഥയിലൊക്കെ വായനക്കാരും കഥാകൃത്തുക്കളും ചർച്ചയിൽ ഇടപെടുമ്പോൾ സ്വയമേവ സ്വീകരിക്കുന്ന ഒരു സമകാലികവത്കരണം ഉണ്ട്. രൂപത്തെപ്പറ്റിയായാലും മറ്റെന്തിനെപ്പറ്റിയായാലും. ഈ ഒരു അവസ്ഥ കവിതയിൽ ഇല്ല.

14/09, 2:56 ഡോ. മോഹൻദാസ്: എനിക്കെന്തൊരു സന്തോഷം ഇതു വായിച്ചപ്പോൾ. വൃത്തവൈവിധ്യങ്ങൾ നഷ്ടപ്പെട്ടുപോകുമല്ലോ എന്ന ഒരു ആധി എല്ലായ്‌പോഴും മനസ്സിലുണ്ടായിരുന്നു. പഴമയുടെ പൂപ്പൽ മണം പോയ വൃത്താനുസാരികളായ നല്ല പുതിയ കവിതകൾ കാണാൻ കൊതിയാകുന്നു.

14/09, 3:41 രാമൻ:ദൈനംദിന കാര്യങ്ങൾക്കായി നാം എടുത്തു പെരുമാറുന്ന ഭാഷയിൽ നിന്ന് വ്യത്യസ്തമാണ് കവിതയുടെ ഭാഷ എന്ന പഴയ നിരീക്ഷണം തള്ളിക്കളയേണ്ടതല്ലെന്നാണ് എനിക്കു തോന്നുന്നത്. ഭാഷയുടെ സമനിരപ്പിൽ നിന്ന് എറിച്ചു നിൽക്കുന്ന ശില്പമാണ് കാവ്യഭാഷ. ഗദ്യത്തിലായാലും സംസാരഭാഷയിലായാലും അത്തരമൊരു വിശേഷ വ്യവഹാരിത സൂക്ഷിക്കാൻ കഴിഞ്ഞാലേ കവിത നമ്മെ സ്പർശി
ക്കൂ. ആ വിശേഷ വ്യവഹാരിത കൈവരിക്കാനുള്ള ഒരു വഴിയാണ് താളം, ഈണം എന്നിവ വ്യവസ്ഥപ്പെടുത്തിയുള്ള വൃത്തം. സ്വതവേ അയഞ്ഞ വാക്യഘടനയുള്ള മലയാളത്തിന് വിശേഷ വ്യവഹാരമായി മുറുകാൻ വൃത്തം സഹായിക്കുന്നു. വൃത്തം വേണമോ വേണ്ടയോ എന്നത് ചർച്ച ചെയ്യേണ്ടതേയല്ലാഞ്ഞിട്ടും കഴിഞ്ഞ പത്തമ്പതു കൊല്ലമായി നാമതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു. അത് മലയാള കാവ്യ സൈദ്ധാന്തികതയുടെ ഗതികേട്! വൃത്തം വേണോ വേണ്ടയോ, സാമൂഹ്യ പ്രതിബദ്ധത നിർബന്ധമോ അല്ലയോ എന്നീരണ്ടേ രണ്ടു വിഷയങ്ങളല്ലാതെ മറ്റെന്താണ് ഇവിടെ ഇന്നോളം ചർച്ച ചെയ്തിട്ടുള്ളത്? ഒരു ടൂൾ എന്ന നിലയിൽ വൃത്തത്തിന്റെ സാദ്ധ്യതകളാണ് നാമന്വേഷിക്കേണ്ടത്. ഇംഗ്ലീഷടക്കം പല ഭാഷകളിലും കവിതയിൽ വൃത്തപ്രയോഗം തിരിച്ചു വന്നിരിക്കയാണെന്നും കേൾക്കുന്നു.

14/09, 3:46 പി. എൻ. ഗോപീകൃഷ്ണൻ: വൃത്തത്തിലുള്ളതോ അല്ലാത്തതോ കവിത എന്നൊക്കെയുള്ള ചോദ്യങ്ങൾ കുടം തുറന്ന പോലെയാണ് വ്യാപിച്ചത്. ഒരു യു-ടേൺ അടിച്ച പോലെ
ചോദ്യങ്ങളെല്ലാം പഴതായി. ഒരു പുതിയ ചോദ്യവും ജനിക്കാതെയായി. കഥയോ നോവലോ മറ്റേതൊരു കലാമാധ്യ
മമോ ഈ പഴയ ചോദ്യങ്ങളെക്കൊണ്ട് ലക്കു കെട്ടിട്ടില്ല,

14/09, 4:12 പി. രാമൻ:അത് കാവ്യ വിമർശനത്തിന്റെ രംഗത്ത്. പക്ഷേ, മലയാളത്തിൽ കഴിഞ്ഞ അമ്പതു കൊല്ലത്തിനിടെ കവിതയോളം മാറ്റങ്ങൾക്കു വിധേയമായ സാഹിത്യരൂപം ഉണ്ടോ? കാവ്യരൂപപരമായ അന്വേഷണങ്ങളെ വൃത്തം വേണം -വേണ്ട ചർച്ച അലസിപ്പിക്കുകയാണ്. സാമൂഹ്യപ്രതിബദ്ധത നിർബന്ധമാണ് – അല്ല എന്ന ചർച്ച ആശയ, അനുഭൂതി തലത്തിലെ ചർച്ചകളെ അലസിപ്പിക്കുന്ന പോലെ.

14/09, 4:23 പി. എൻ. ഗോപീകൃഷ്ണൻ: കാവ്യ വിമർശനത്തിന്റെ കാര്യം ആണ് പറയുന്നത്. രമണമഹർഷി കവിതയിൽ ‘സിനിമാപ്പടം’ എന്ന് പലവട്ടം എഴുതി. ‘ആവി വൻതോണി’ എന്നും ‘സാമഗ്രി’ എന്നും ശ്രീനാരായണഗുരു എഴുതി.

14/09, 5:35 മനോജ് കുറൂർ: കനേഡിയൻ കവിയും നോവലിസ്റ്റുമായ മാർഗരറ്റ് ആറ്റ്‌വുഡ് ‘കവിതയുടെ യൂണിറ്റ് അക്ഷരമാണ്; അക്ഷരം തെറ്റിയാൽ എല്ലാം തെറ്റും’ എന്നു പറഞ്ഞതുകേട്ട് അന്തംവിട്ടുപോയി. വൃത്തമുണ്ടെങ്കിലും ഇല്ലെങ്കിലും ഓരോ ഭാഷയിലും അക്ഷരത്തിന്റെ അളവുതൂക്കങ്ങളെ കവിത ആശ്രയിക്കുന്നുണ്ട്. ഓരോ ഭാഷയുടെയും താളം കവിതയിലെ മൊഴിച്ചേർപ്പിനെ നിർണയിക്കുന്നുണ്ട്. വൃത്തം/താളം, ഒക്കെ മറ്റു നാടുകളിലെ കവിതയിൽ നിന്ന് ഇടക്കാലത്ത് എപ്പോഴോ പോയി എന്നു തോന്നിപ്പിച്ചത് ഏതു ഭാഷയിലെയും കവിതയെ ആശയം മാത്രം അടിസ്ഥാനപ്പെടുത്തി ഉണ്ടായ വിവർത്തനങ്ങളും കാവ്യരൂപവിചാരത്തിൽ പൊതുവേയുള്ള അലസതയുമാണ്. ഇന്നത്തെപ്പോലെ ഏകതാനമായ ഗദ്യത്തിൽ കവിത നിൽക്കില്ല എന്നും രൂപപരമായ വൈവിധ്യം കവിതയിൽ ഇനിയും സംഭവിക്കും എന്നുമാണ് എനിക്കു തോന്നുന്നത്. വൃത്തമൗലികവാദവും ഗുണം ചെയ്യില്ല. വളരെ conventional ആയ രീതിയിൽ കവിതയെഴുതുന്നവരാണ് പലപ്പോഴും വൃത്തവാദികളായി രംഗത്തു വരാറുള്ളത്. അവരുടെ കവിതയിലെ അവിദഗ്ധ പദ്യത്തെ കവിതാസാക്ഷരതയില്ലാത്തവർ മഹാസംഭവമായി വിചാരിക്കുന്നുമുണ്ട്.

14/09, 5:46 പി. എൻ. ഗോപീകൃഷ്ണൻ: ഏത് മീഡിയവുമായുള്ള ജൈവ ബന്ധം എന്നത് സ്വാതന്ത്ര്യത്തെ അടിസ്ഥാനപ്പെടുത്തിയാണ്. മനുഷ്യർ അവരുടെ സ്വാതന്ത്ര്യം കണ്ടെത്തുന്നത് പ്രവൃത്തിയിലുടെ എന്ന അസ്തിത്വവാദ ആശയത്തേക്കാൾ സ്വതന്ത്രരായവർക്കേ പ്രവർത്തിക്കാനാകൂ എന്ന ആനന്ദിന്റെ ഒക്കെ വാദത്തിൽ ആണ് എനിക്ക് വിശ്വാസം. സ്വതന്ത്രമായി ഇടപെടേണ്ട ഒന്നാണ് കല. ആ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു ബോധവും ആർട്ടിനെ സംബന്ധിച്ചിടത്തോളം പ്രശ്‌നമോ ഭാരമോ ആണ്. ആറ്റ്‌വുഡ് പറഞ്ഞത് വായിച്ചപ്പോൾ, നമ്മുടെ ആനുകാലികങ്ങളിലെ കവിതാ ഢധലയഫടസ ഓർത്തു പോയി. സ്‌പേസിംഗ് തീരെ ശ്രദ്ധിക്കില്ല. കവിതയിൽ രണ്ടു ഖണ്ഡികകൾക്കിടയിലെ അകലം നിശ്ശബ്ദത കൂടിയാണ്. കവിത അങ്ങനെ രണ്ടു വാക്കുകൾക്കിടയിലെ നിശ്ശബ്ദതയുടെ കല കൂടിയാണ്. ഇത് ലേ ഔട്ട്കാർക്ക് അറിഞ്ഞു കൂടാ

14/09, 5:57 മനോജ് കുറൂർ: ലേ ഔട്ട് ചെയ്യുമ്പോൾ ലളടഭഹട തിരിക്കുന്നതുപോലും കളയാറുണ്ട്. താളത്തിലുള്ള കവിതയ്ക്ക് അക്ഷരത്തെറ്റു വരുത്തി അവതാളത്തിൽ ആക്കുന്നതിനും ഉദാഹരണം
ഏറെയുണ്ട്.

മനോജ് കുറൂർ
14/09, 6:08 അൻവർ അലി: സംസ്‌കൃത വൃത്തങ്ങൾ ആധുനിക ജീവിതത്തെ എഴുതാൻ വേണ്ട സ്വാതന്ത്ര്യം അനുവദിച്ചു തരില്ല. അതിന് ഒരു ആർട്ടീസാൻ സ്വഭാവമാണുള്ളത്. ആ കൈവേല അറിയുന്നവർക്ക് വല്ലപ്പൊഴും ബോറടി മാറ്റാൻ വർണവൃത്താഭ്യാസം ഉപകാരപ്പെടും.

എല്ലാറ്റിലുമുപരി, രൂപപരമായി മണിപ്രവാളത്തിലും സാംസ്‌കാരികമായി ഫ്യൂഡൽ വരേണ്യതയിലും ദ്രാവിഡമലയാളത്തെ കൊണ്ടുപോയി കെട്ടുന്നതിൽ ശ്ലോക രചനാരീതി കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. തമിഴിലൊന്നുമില്ലാത്ത ഈ പാരമ്പര്യത്തിന്റെ സ്വാധീനം മധ്യകാലം മുതൽ മലയാളകാവ്യഭാഷയെ വല്ലാതെ
ബ്രാഹ്മണവത്കരിച്ചിട്ടുണ്ട്. വഴി മാറ്റി ഒഴുക്കിയിട്ടുണ്ട്. ഇനിപ്പറഞ്ഞിട്ടു കാര്യമില്ലെങ്കിലും ഈ ‘സംസ്‌കൃതീകൃതാ
ച’ നമ്മുടെ മൊഴിയുടെ ശബ്ദപരവും സാംസ്‌കാരികവുമായ മലയാണ്മത്ത സാധ്യതകളെ അടച്ചു കളഞ്ഞതായാണ്
എന്റെ തോന്നൽ. ഈ കാലത്തിരുന്ന് വർണവൃത്തത്തിൽ ഗൗരവത്തോടെ കാവ്യരചന നടത്താൻ ശ്രമിക്കുന്നത് ശു
ദ്ധ ഭോഷ്‌കാണ്. അക്ഷരശ്ലോകം പോലുള്ള പദ്യവിനോദങ്ങൾക്കും സംസ്‌കൃത മണിപ്രവാള കൃതികൾ വായിക്കാനുള്ള ഉപകരണം എന്ന നിലയിലുമൊക്കെ ആ സങ്കേതം നമ്മൾ ഭാഷാജ്ഞാനശേഖരത്തിൽ സൂക്ഷിക്കുക. അത്രയേ ചെയ്യാൻ പാടുമുള്ളൂ.

14/09, 6:20 റഫീക് അഹമ്മദ്: ‘വൃത്തമോ പദ്യമോ ഗദ്യമോ എന്നതല്ല വിഷയം. കാവ്യ ഭാഷ എന്ന ഒന്ന് ഉണ്ടോ എന്നതു മാത്രമാണ്.

14/09, 6:26 മനോജ് കുറൂർ: വൃത്തങ്ങളിൽ ഈ സംസ്‌കൃത-ഭാഷാവ്യത്യാസം,
താള-വർണഘടനയെ അടിസ്ഥാനമാക്കിയാണ്, അല്ലാതെ ഭാഷാപരമോ സാംസ്‌കാരികമോ അല്ല എന്നു പ്രത്യേകം പറയേണ്ടി വരുന്നു. തമിഴിലില്ലാത്തതിന് ഒരു കാരണം അവിടെ അശക്കണക്കിലുള്ള വളരെ വ്യത്യസ്തമായ
ഒരു വൃത്തപദ്ധതി നിലനിന്നതുമാകാം. വെണ്മണിമാരുടെ സംസ്‌കൃത പദ്യമല്ലല്ലൊ, ശ്രീനാരായണഗുരുവിന്റെ സംസ്‌കൃതപദ്യം. വള്ളത്തോളിന്റെ ശൈലിയേ അല്ലല്ലൊ കുമാരനാശാന്റെ സംസ്‌കൃതവൃത്തങ്ങളിൽ. ‘മഴക്കാലമാണ്, മറക്കേണ്ട കുഞ്ഞേ’ എന്നു തുടങ്ങുന്ന, സംസ്‌കൃതവൃത്തമായ ഭുജംഗപ്രയാതത്തിന്റെ സ്വതന്ത്രരൂപത്തിൽ സമകാലികജീവിതം എഴുതിയ അൻവറിന്റെ ഈ അഭിപ്രായം അമ്പരപ്പിക്കുന്നു. അത്തരത്തിലുള്ള സ്വതന്ത്രരൂപങ്ങളുടെ പ്രസക്തിയാണല്ലൊ ഇതുവരെ പറഞ്ഞുവന്നതും! കാവ്യഭാഷയിൽ ഇതെല്ലാം വരില്ലേ റഫീക്ക്?

14/09, 6:32 റഫീക് അഹമ്മദ്: ഉവ്വ്. കവിതയിൽ വരുന്നുണ്ടോ?

14/09, 6:39 മനോജ് കുറൂർ: പദ്യം, ഗദ്യം എന്ന വേർതിരിവോ ഇവയുടെ കലർപ്പോ ഒക്കെ വരുന്നതുകൊണ്ടു കവിതയാവണമെന്നില്ല. പക്ഷേ linguistic-ന്റെ സാധ്യത ഉപയോഗിച്ചു കവിത വായിക്കാനും metricന്റെ സങ്കേതങ്ങൾ ഉപയോഗിച്ച് കാവ്യഭാഷയെ വിശദീകരിക്കാനും ഇത്തരം കാര്യങ്ങളും പരിഗണിക്കേണ്ടി വരുമല്ലൊ. കവിത വായിച്ച് അതിന്റെ അനുഭവത്തിൽ മുഴുകുന്നവർക്ക് ഇതൊക്കെ സാങ്കേതിക കാര്യമെന്നു മാറ്റിവയ്ക്കാം. ഒരു വായനാനുഭവം വിശദീകരിക്കണം എന്നു വിചാരിക്കുന്നവർക്ക് ഇതെല്ലാം ആവശ്യമായി വരില്ലേ?

14/09, 7:13 പി. രാമൻ: അൻവർ കുറച്ചുമുമ്പ് പറഞ്ഞത് അൻവർ തന്നെ മുമ്പു പലപ്പോഴും സംഭാഷണങ്ങളിൽ പറഞ്ഞിട്ടുള്ളതിന് വിരുദ്ധമാണ്. മോശം കവിതകളെ മുൻനിർത്തി ഒരു വാദം ഉന്നയിക്കരുത്.

‘കറുത്ത ഗണനായകൻ
ടെലിവിഷന്റെ ചുടു ചാനലിൽ
പിടക്കുമുടലിന്നകം
കുടലുമാല കുടയും പടി’ എന്നൊക്കെ കവികളെഴുതുന്നിടത്ത്, സംസ്‌കൃതവൃത്തങ്ങളെപ്പറ്റി അൻവർ ഉന്നയിച്ച
പരാതി ബാധകമാണോ എന്നറിഞ്ഞാൽ കൊള്ളാം. അതുപോലെ, ബാലചന്ദ്രന്റെ ‘താതവാക്യം’ എന്ന കവിതയുടെ രൂപഘടനയെ അൻവർ എങ്ങനെ കാണുന്നു? വസന്തതിലകം എന്ന സംസ്‌കൃത വൃത്തത്തിലാണത്.

14/09, 8:09 പി. എൻ. ഗോപീകൃഷ്ണൻ: ക്ലാസ്സിക് കലകൾ കഴിഞ്ഞാൽ ഭൂതരൂപങ്ങളെ ചൊല്ലി ഇത്രമേൽ ചർച്ച ചെയ്യുന്ന ഒരു ടറള തമറബ കവിത ആയതെന്തുകൊണ്ട്? ഓട്ടം ഓഫ് ദി പാട്രിയാർക്ക് എഴുതുമ്പോൾ റൂബൻ ഡാരിയോവിന്റെ ഭാഷ ഉപയോഗിച്ചുവെന്ന് മാർക്കേസ് ഇന്റർവ്യൂവിൽ പറയുന്നുണ്ട്. സക്കറിയ പല കാലങ്ങളിലെ മലയാളം ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ, ഇതൊക്കെ മാർക്കേസിനെപ്പറ്റിയോ സക്കറിയയെപ്പറ്റിയോ പഠിക്കുമ്പോൾ രണ്ടാംതരം പരാമർശങ്ങൾ മാത്രമാണ്- കവിതയിൽ ഫോം ദർശനത്തിന്റെ ഭാഗമാകാത്തിടത്തോളം സാങ്കേതികതയാണ്. ദർശനത്തിന്റെ ഭാഗമാകുമ്പോൾ അതിന് പുതിയൊരർത്ഥം ഉണ്ട്.

14/09, 8:23 പി. രാമൻ: ഗോപി പറയുന്നതു കേട്ടാൽ തോന്നുക ഭൂതകാലരൂപങ്ങൾ മാത്രമേ കവിതയിൽ ചർച്ച ചെയപ്പെടുന്നുള്ളൂ എന്നാണ്. 1940-50 കാലത്തെ കാല്പനിക കവിതാഗദ്യം, 1970കളിലെ പ്രഭാഷണ സ്വഭാവമുള്ള ഗദ്യം 90-കളോടെ പ്രബലമായ സംഭാഷണ ഗദ്യം, ആഖ്യാനാത്മക കവിതാഗദ്യം എന്നിവയൊക്കെ ചർച്ചയായിട്ടില്ലേ? പഴയകാവ്യരൂപങ്ങളെക്കുറിച്ചു മാത്രം മിണ്ടരുത് എന്നുണ്ടോ?

പി. എൻ. ഗോപീകൃഷ്ണൻ
14/09, 8:29 പി. എൻ. ഗോപീകൃഷ്ണൻ: അല്ല. അത് ആധിപത്യം നേടുന്നത്. ഇന്നിന്റെ സങ്കീർണതയെ എങ്ങനെ ആവിഷ്‌കരിക്കാം എന്ന തലചുറ്റിക്കുന്ന പ്രാന്തിലാണ് എല്ലാ ആർട് ഫോമുകളും. പല തരം ആർട് ഫോമുകളുടെ കൂടിക്കലരൽ ഒക്കെ ബിനാലേയിൽ. സിനിമകൾ പലതരത്തിൽ നരേറ്റീവുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. കാവ്യവിചാരം മാത്രം ഇങ്ങനെ ഭൂതക്കുറ്റിയിൽ കറങ്ങുന്നു. ഗുഹകളിൽ വരച്ചു പഠിച്ചുണ്ടായതല്ലേ അക്ഷരം. ബൈബിൾ അതിനും പിന്നീട് ഉണ്ടായത്.

14/09, 8:31 പി. രാമൻ:അതു തെറ്റാണെന്നാണ് ഞാൻ പറഞ്ഞത്.

14/09, 8:32 പി. എൻ. ഗോപീകൃഷ്ണൻ: ഞാൻ നിന്നെപ്പറഞ്ഞതല്ല. കാവ്യവിചാരത്തിന്റെ അവസ്ഥയെപ്പറ്റി പറഞ്ഞതാണ്. സമകാലികതയിൽ നിന്ന് മുഖം തിരിക്കുന്ന എന്തും മ്യൂസിയം പീസാണ്. ചങ്ങമ്പുഴ ആദ്യം ചെയ്ത ഒരു കാര്യം ശ്ലോക മുത്തശ്ശിയെ കടപുഴക്കിയെറിയലാണ്. സഞ്ജയൻ നീണ്ട യുദ്ധം നടത്തി ഇക്കാര്യത്തിൽ.

14/09, 8:34 മനോജ് കുറൂർ: ഫോമിനെപ്പറ്റി പറയുന്നതു സാങ്കേതികഭാഷയിലാവാം. പക്ഷേ ഫോം വെറും സാങ്കേതികതയല്ല; കവിതയിലെ കലാപരമായ പ്രധാന ഘടകമാണ്.

14/09, 8:36 പി. രാമൻ: മലയാളത്തിൽ അത്തരം രൂപ വിചാരങ്ങൾക്കു തടസ്സം ഭൂതകാല രൂപങ്ങളെക്കുറിച്ചുള്ള ചർച്ചയല്ല. മറിച്ച് തീർത്തും പ്രമേയബദ്ധമായ സ്ഥിരം ചർച്ചകളാണ്. സമകാലികത
കാവ്യകലയുടെ ശത്രുവാണെന്നു പോലും ഇടയ്ക്കു തോന്നാറുണ്ട്.

14/09, 8:36 റഫീക് അഹമ്മദ്: ഇന്നിന്റെ പ്രാന്തുകളെ ആവിഷ്‌കരിക്കൽ മാത്രമാണോ കവിതയുടെ ആത്യന്തിക ലക്ഷ്യം? അത് ട്രോളുകാർ ചെയ്യുന്നുണ്ടല്ലൊ. എല്ലാവർക്കും അറിയാവുന്നതും എല്ലാവരും ഉത്കണ്ഠപ്പെടുന്നതുമായ വർത്തമാന വിഷമതകൾ പുതിയ ഒരു തലവും തുറക്കാതെ വെറുതെ പ്രസ്താവിക്കുന്നതു കൊണ്ട് എന്തു ഫലം?

14/09, 8:39 പി. എൻ. ഗോപീകൃഷ്ണൻ: ഫോം എന്നത് വിഷന്റെ ഭാഗമാകാത്തിടത്തോളം സാങ്കേതികമാണ്. കുഞ്ഞിക്കുട്ടൻ തമ്പുരാൻ ‘ബാല ശിക്ഷയ്ക്കലട്ടുന്നു / ബാല പുത്രി സരസ്വതി’ എന്നൊക്കെ എഴുത്ത് കടയിലേക്ക് കൊടുത്തയയ്ക്കുന്നതും പദ്യത്തിൽ കത്തിടപാടുകൾ നടത്തുന്നതുമൊക്കെ തമാശയായിട്ടേ
തോന്നിയിട്ടുള്ളൂ. അതേസമയം മഹാഭാരതം തർജമയിൽ ‘അശാന്തന്നില്ലാ സുഖം’ എന്നൊക്കെ പറയുമ്പോൾ
തർജമയിലെ സാങ്കേതികത്വം പോലും നാം മറന്ന് പോകുന്നു

14/09, 8:42 റഫീക് അഹമ്മദ്: സംഗതി ശരിയാണ്. പക്ഷെ, ‘ഡാ നീപോയി ബാലശിക്ഷ എന്ന പുസ്തകം വാങ്ങി വാ’ എന്നു പറയുന്നതിൽ നിന്ന് എന്തോ ഒരു വ്യത്യാസം കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഉണ്ടാക്കുന്നില്ലെ?

14/09, 8:42 പി. രാമൻ: വിഷന്റെ ഭാഗമായ ഫോമിനെക്കുറിച്ചാണ്, അതിനെക്കുറിച്ചു മാത്രമാണ്, നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്നത്.

14/09, 8:45 പി. എൻ. ഗോപീകൃഷ്ണൻ: അല്ല. ഇന്നിന്റെ യമണളധഡണഷയറണലലധമഭ. വിജയൻ തന്റെ ഉൾത്തലങ്ങളിൽ നിന്ന് എഴുതാൻ പറ്റാതെ നീരാവിയായിപ്പോകുന്ന അനുഭവങ്ങളെക്കുറിച്ച് നെടുവീർപ്പിടുന്നത് കേട്ടിട്ടുണ്ട്. ആനന്ദും എം. ഗോവിന്ദനെഴുതിയ കത്തുകളിൽ എഴുത്തിന്റ പിടികിട്ടായ്കകളെ ക്കുറിച്ച് പറയുന്നതും. നമുക്ക് നമ്മൾ ഈ മീഡിയവുമായി നടത്തുന്ന ഗുസ്തിയെപ്പറ്റി മിണ്ടാനേ ഇല്ല. ഒരു തരം വ്യാജ സംതൃപ്തി. ആ സംതൃപ്തി കൊണ്ടുവരുന്ന സുഖം നമ്മുടെ കാവ്യചർച്ചകളിൽ ഉണ്ട്. അതിന്റെ പേര് കൗതുകം. മലയാളത്തിലെ വൃത്ത ചർച്ചകളും പ്രാസ ചർച്ചകളും, ഫോമിന്റെ സുഖത്തെ ചൊല്ലിയല്ലാതെ വിഷന്റെ അസുഖത്തെപ്പറ്റി ചർച്ച ചെയ്യുന്നത് അധികം കണ്ടിട്ടില്ല

14/09, 8:48 മനോജ് കുറൂർ: ഗോപീ, നിനക്ക് ‘ഇക്കാര്യത്തിൽ’ ഈ പരട്ടപ്പദ്യങ്ങളേ
ഉദ്ധരിക്കാനുള്ളോ എന്നു ചോദിച്ചാൽ പിണങ്ങരുത്. ഭാഷയുള്ളിടത്തോളം താളം ഭൂതകാലമാവില്ല. എല്ലാ
കവികളും തന്നെ താളത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നുണ്ട്; വരി മുറിച്ചെഴുതുന്നതിൽപ്പോലും പേഴ്‌സണലൈസ്ഡ് ആയ രീതിയിൽ ഈ താളം പ്രവർത്തിക്കുന്നുണ്ട്. ഇതുകൊണ്ടുപോയി പഴഞ്ചൻ പദ്യത്തിൽ കെട്ടുന്നതെന്തിനാണ്?

14/09, 8:50 പി. എൻ. ഗോപീകൃഷ്ണൻ: പരട്ട പദ്യപ്രശ്‌നമല്ല. കവിത എന്ന മീഡിയത്തോടുള്ള അദമ്യമായ സ്‌നേഹം അങ്ങേരെപ്പോലുള്ള ഒരു കവിയിൽപ്പോലും കൗതുകങ്ങൾ വിരിയിക്കാനാണ് കവിഞ്ഞൊഴുകിയത് എന്ന് കാണിക്കാൻ പറഞ്ഞതാണ്.

14/09, 8:48 റഫീക് അഹമ്മദ്:ആധുനികതയ്ക്കു മുമ്പുള്ള കവികൾ, നമ്മൾ ഇന്ന് ഏറെ ബഹുമാനത്തോടെ പരാമർശിക്കുന്നവർ ഇടശ്ശേരി, വൈലോപ്പിള്ളി തുടങ്ങിയവർ ഫോമിൽ എന്തു മാറ്റമാണ് കൊണ്ടു വന്നത്?

14/09, 8:49 മനോജ് കുറൂർ: നിരവധി മാറ്റങ്ങൾ. ഭാഷയിലും താളത്തിലും ഘടനയിലുമുൾപ്പെടെ.

14/09, 8:50 പി. രാമൻ: ഗോപി പറഞ്ഞ കാര്യങ്ങൾ പരിഹരിക്കേണ്ടത് വൃത്തത്തെക്കുറിച്ച് ചർച്ച ചെയ്യാതിരുന്നിട്ടല്ല. പുതിയ കാഴ്ചപ്പാടോടെ ചർച്ച ചെയ്തു കൊണ്ടാണ്.

14/09, 8:53 റഫീക് അഹമ്മദ്: ഇടശ്ശേരിയും, വൈലോപ്പിള്ളിയും നിയതമായ വൃത്തങ്ങൾ ഉപയോഗിച്ചവർ അല്ലെ?
കം
തകം
പാതകം
എന്നൊക്കെ എഴുതുന്നതിൽ ആർജവം ഉണ്ടോ?

14/09, 8:54 മനോജ് കുറൂർ: ഞാൻ ചെണ്ടകൊട്ടുന്നത് ഏതു ഗതിയാണ്, ലയമാണ്, ജതിയാണ്, യതിയാണ് എന്നൊന്നും ആലോചിച്ചു കൊണ്ടല്ല. പക്ഷേ കൊട്ടിനെപ്പറ്റി പറയുമ്പോൾ ഈ സാങ്കേതികവാക്കുകൾ ഉപയോഗിക്കും. അതുകൊണ്ട് കൊട്ടു സാങ്കേതിക കാര്യമാവില്ല. അതു കലതന്നെയാണ്.

14/09, 8:54 പി. രാമൻ: കഥയിൽ കഥാകഥന കൗതുകം പോലെ കവിതയിൽ വാഗ് ലീലയാണ് പ്രഥമ കൗതുകം

14/09, 8:56 മനോജ് കുറൂർ: അവർ അതിനുമുമ്പില്ലാത്ത നിരവധി താളക്രമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. വൃത്തമഞ്ജരിയിൽ അവ കാണില്ല. എന്റെ ഗവേഷണപ്രബന്ധം തന്നെ ഈ താളക്രമങ്ങളെപ്പറ്റിയാണ്.

14/09, 8:56 പി. എൻ. ഗോപീകൃഷ്ണൻ: (റഫീക്കിനോട്): ഒരു പാട്. കുറ്റിപ്പുറം പാലത്തിൽ ‘ഇരുപത്തിമൂന്നോളം ലക്ഷമിപ്പോൾ’ എന്ന് തുടങ്ങുന്നതിൽ ഗദ്യത്തിലേക്ക് ഉള്ള ഒരു അടുപ്പിക്കൽ ഉണ്ട്. അതും പുതുതായി വന്ന പത്രഗദ്യത്തിലേയ്ക്ക്. നങ്ങേമക്കുട്ടിയിൽ പോലും ഗദ്യമാകാൻ വെമ്പുന്ന ഒരു പദ്യത്തെ കാണാം. ഇതൊന്നും ഗദ്യമാക്കണം എന്ന് വിചാരിച്ച് പരീക്ഷണം ചെയ്തതാണ് എന്നല്ല വാദിക്കുന്നത്. കാവ്യലോക സ്മരണകളിൽ വൈലോപ്പിള്ളി എഴുതിയത് ഓർമയില്ലേ. വള്ളത്തോളിനെ കവിത കാണിച്ചപ്പോൾ ‘സൗന്ദര്യം’ എന്നെഴുതിയത് വെട്ടി ‘ചന്തം’ എന്നാക്കിയത്. അതിന്റെ അസ്വാരസ്യം മനസ്സിൽ കിടന്ന് നിറഞ്ഞത്. അത് ഫോമിന്റെയും കാവ്യ ഭാഷയുടേയും പ്രശ്‌നം കൂടിയാണെന്ന് വിചാരിക്കുന്നു.

14/09, 8:57 പി. രാമൻ: അതെ, ഗോപീ.

14/09, 8:57 പി. എൻ. ഗോപീകൃഷ്ണൻ: ആ ഫോക്കസ് ഷിഫ്റ്റ് ഊന്നിപ്പറയണം എന്നേ ആവശ്യപ്പെടുന്നുള്ളൂ.

14/09, 8:58 അൻവർ അലി:ശബ്ദത്തെ പാടി നീട്ടൽ, ശബ്ദത്തെ ഫൊണീം (മലയാള പരികല്പന ഓർമ വരുന്നില്ല) എന്ന സാങ്കേതികതയിൽ തന്നെ നിലനിർത്തൽ – ഇതാണ് പാട്ട് വൃത്തവും വർണവൃത്തവും തമ്മിലുള്ള അടിസ്ഥാന സാങ്കേതിക വ്യത്യാസം. കവിത പദ്യവുമായി ഉണ്ടാക്കുന്ന യാന്ത്രിക ബന്ധത്തെ അടിസ്ഥാനമാക്കിയല്ല, മറിച്ച് കാവ്യത പദ്യസങ്കേതത്തിൽ സ്വാഭാവികമായി, കാലികമായി, ചിലപ്പോൾ വളരെ ‘അവാൻഗാദായി’ നിലവിലെ വ്യവസ്ഥയ്ക്ക് ചേരാത്തവണ്ണം ‘ക്രിമിന’ലായി സംഭവിക്കുന്ന നിമിഷങ്ങളെ അടിസ്ഥാനമാക്കി വേണം ‘എസ്‌തെറ്റിക്കൽ’ ആയ രൂപ ചർച്ച വേണ്ടത് എന്ന് തോന്നുന്നു. ആശാന്റെയും വി.സി. ബാലകൃഷ്ണപ്പണി ക്കരുടെയും പദ്യത്വം, താതവാക്യത്തിന്റെയും മാനസാന്തരത്തിന്റെയും പദ്യത്വം ഇതൊക്കെ വിശദമായി സംസാരിക്കേണ്ടതുണ്ട്. ചർച്ച വരട്ടെ. കാവ്യഭാഷയെക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങൾ മാറുന്നുണ്ടെന്ന രാമന്റെ അഭിപ്രായം ശരിയാണെന്നു തോന്നുന്നു. അവസരവാദമില്ല അതിൽ എന്നു മാത്രമേ ഇപ്പോൾ പറയാനുള്ളൂ. ശ്ലോകം, പ്രത്യേകിച്ചും നീണ്ട ശ്ലോകഘടന,വസന്തതിലകം മുതൽ ശാർദൂലവിക്രീഡിതം വരെ, എന്തിന്റെ പേരിൽ, ഏതറ്റം വരെ, നമുക്ക് സമകാലീനമായ എഴുത്തിന്റെ ഭാഗമാക്കാൻ പറ്റും എന്ന് എനിക്ക് അങ്ങോട്ട് പിടികിട്ടുന്നില്ല.ഫോം എന്ന യുക്തിയിൽ മനോജുമായി ഈ വിഷയം സംസാരിക്കാൻ ഇഷ്ടം. രാമനുമായും.

14/09, 8:58 മനോജ് കുറൂർ: പൂതപ്പാട്ടിന് ഒരു പാശ്ചാത്യ പോപ് ഗാനത്തിന്റെ ഘടനയാണെന്ന് എം.പി. ശങ്കുണ്ണി നായർ.

14/09, 8:58 ധനം: കുഞ്ഞിക്കുട്ടൻ തമ്പുരാൻ കൗതുകം ആയല്ല കവിതയെ കണ്ടത്. ആശയവിനിമയത്തിന് ഉപയോഗിച്ചു എന്നത് ശരി. പക്ഷേ മലയാളപദങ്ങളുടെ സ്രോതസ്സ് ഉപയോഗിച്ച്,
താളക്രമത്തോടെ കാവ്യരീതിയെ സൃഷ്ടിച്ചു എന്ന് ചിന്തിക്കാനാണ് ഇഷ്ടം.

14/09, 8:59 മുരളി വെട്ടത്ത്: ചൊല്ലലിന് ഒരേകീകൃത ഘടനയുണ്ടോ?

14/09, 9:00 മനോജ് കുറൂർ:ഏതർത്ഥത്തിലാണ് മുരളി അതു പറഞ്ഞതെന്നു വ്യക്തമായില്ല. ഏകീകൃത ഘടനയില്ല; പലയിടത്തും ഫ്‌ളെക്‌സിബിൾ ആണ്.

14/09, 9:01 റഫീക് അഹമ്മദ്: തീർച്ചയായും ധനം. പക്ഷെ അവർ കേക, മഞ്ജരി മുതലായ ഫോമുകൾക്കകത്ത് നിന്നാണ് അത് നിർവഹിച്ചത്.

14/09, 9:01 പി. രാമൻ: ആറ്റൂരിന്റെ കവിത നോക്കൂ. ശില്പകലയോട് അടുപ്പിക്കുന്നതു കാണാം.

റഫീഖ് അഹ്‌മദ്‌
14/09, 9:01 റഫീക് അഹമ്മദ്: കവിതയെ കവിത അല്ലാത്തവയിൽ നിന്ന് വേർതിരിച്ച് അറിയേണ്ടതുണ്ടോ? അതിന് വരി മുറിച്ച് എഴുതിയാൽ മാത്രം മതിയോ? അഥവാ മുകളിൽ കവിത എന്ന് എഴുതി സ്ഥാപിച്ചാൽ മാത്രം മതിയോ?

14/09, 9:02 മനോജ് കുറൂർ: അങ്ങനെയുള്ളവയുണ്ട് ധാരാളം. പക്ഷേ അവ മാത്രമല്ലല്ലൊ റഫീക്ക്. അമ്പരപ്പിക്കും വിധത്തിലുള്ള വൈവിധ്യമുണ്ട്.

14/09, 9:02 റഫീക് അഹമ്മദ്: അതല്ലേ യഥാർത്ഥത്തിൽ കൗതുകം? തമ്പുരാനെ മാത്രം ഒരു കുതുകിയായി കാണുന്നത് ശരിയോ?

14/09, 9:04 പി. എൻ. ഗോപീകൃഷ്ണൻ: ഒരെഴുത്തുകാരൻ, വാദകൻ എന്ന നില പോലെ, സംസാരിക്കുന്നതാണ്. കവികളോട് ആണല്ലോ സംസാരിക്കുന്നത്.

14/09, 9:04 ഡോ. വിനി: അഭിജാതമായ വികാരം ശ്രേഷ്ഠമായ ചിന്തകളെപ്പോലെത്തന്നെ ഉന്നതമായ മനസ്സിൽ നിന്നും പുറപ്പെടുന്നു. വികാരം യഥാർത്ഥമായിരുന്നാൽ പോരാ… അത് ഉചിതസ്ഥാനീയവുമായിരിക്കണം.

14/09, 9:05 മനോജ് കുറൂർ: ഫൊണീമിനു സ്വനിമം എന്നാണു മലയാളത്തിൽ പറയാറ്. ചർച്ച ഇത്തരത്തിലാണു വേണ്ടത് എന്ന കാര്യത്തിൽ യോജിപ്പ്.

14/09, 9:05 പി. എൻ. ഗോപീകൃഷ്ണൻ: അതിൽ ഒരു വെടിയലും ഒരു പുൽകലും ഉണ്ട്. മറ്റേതിൽ യൂട്ടിലറ്റേറിയനിസം.

14/09, 9:05 പി. രാമൻ: റഫീക്ക് പറഞ്ഞതിതാണ്. പഴയ കാവ്യരൂപങ്ങളെ തള്ളിപ്പറഞ്ഞു കൊണ്ടല്ല വൈലോപ്പിള്ളിയും ഇടശ്ശേരിയുമൊന്നും തങ്ങളുടെ കാലത്തിന്റെ സമകാലികരായത്.

14/09, 9:06 റഫീക് അഹമ്മദ്:
കണ്ണാശുപത്രിയുടെ
‘കണ്വാശ്രമത്തിലൊരു
കണ്വൻ കടം കഥ പറഞ്ഞു” എന്ന മാതിരി നിരുത്തരവാദപരമായി പൂർവ കവികൾ എഴുതിയിട്ടില്ല. തട്ടിപ്പിനെ തട്ടിപ്പായി കാണാനുള്ള ആർജവം നമ്മൾ കാണിക്കണം

14/09, 9:07 പി. എൻ. ഗോപീകൃഷ്ണൻ: ഞാൻ പറയുന്ന പോയിന്റ് അതല്ല ധനം. നിത്യനിദാനത്തെ പദ്യപ്പെടുത്തുകഎന്ന കൗതുകങ്ങളെക്കൊണ്ടല്ല കാവ്യവിചാരം പുലരേണ്ടത് എന്ന് മാത്രം. അവർ കാവ്യവിചാരം നടത്തിയിരുന്നത് പഴയ രീതിയിൽ ആണ് എന്നതാണ്. തങ്ങൾ കവിതയിൽ കയറിയ ശൃംഗങ്ങൾ അവരാരും കാവ്യവിചാരത്തിൽ ആ വിഷ്‌കരിച്ചിട്ടില്ല. പിൽക്കാലത്താണ് അവരുടെ സംഭാവനകളെ കണ്ടെടുത്തത്.

14/09, 9:09 പി. രാമൻ: സമകാലീനരാവാൻ പഴയ കാവ്യരൂപങ്ങളെ തള്ളിപ്പറയണമെന്ന് നിർബന്ധവുമില്ല.അങ്ങനെയുണ്ടെന്നാണ് നമ്മുടെ മിക്ക സമകാലീന കവികളുടേയും ധാരണ.

14/09, 9:10 മനോജ് കുറൂർ: പക്ഷേ ഞാൻ ഇക്കാര്യത്തിൽ സാങ്കേതിക പദങ്ങളെ ആശ്രയിക്കും ‘അനിർവചനീയമായ അന്തരാത്മാവിന്റെ ഗദ്ഗദങ്ങൾ’ ഒഴിവാക്കാൻ അതു സഹായിക്കും.

14/09, 9:12 പി. എൻ. ഗോപീകൃഷ്ണൻ: തട്ടിപ്പ് അല്ല. നമ്മൾ ഒരിടത്ത് ഉറച്ചു പോയാൽ, എന്നന്നേയ്ക്കുമുള്ള ആർട് ഫോമുകൾ കണ്ടെത്തിക്കഴിഞ്ഞു എന്ന ക്ലാസ്സിസ്സിസം ഉണ്ടാക്കിയ കാവ്യ വിചാരത്തിനടിമപ്പെട്ടാൽ, തോന്നുന്നതാണത്. ഫിക്ഷനിൽ ഒക്കെപ്പോലെ ഒരു തുറന്ന വിചാരമാണ് വേണ്ടത് എന്ന പക്ഷത്തിലാണ് ഞാൻ.

14/09, 9:12 മനോജ് കുറൂർ: അവയെ പുതുക്കിക്കൊണ്ടാണ്. സമ്മതമാണ്.

14/09, 9:14 പി. രാമൻ: ചോദിക്കട്ടെ. കുറേ നേരമായി ഫിക്ഷനെപ്പറ്റി പറയുന്നു. മലയാള ഫിക്ഷനിൽ എന്തു തുറന്ന വിചാരമാണുള്ളത്? ഫിക്ഷൻ ജേർണലിസത്തിന്റെ ഒരു ശാഖയായി മാറിയതൊഴിച്ചാൽ?

14/09, 9:16 ഡോ. വിനി: ആത്മാവിന്റെ ആനന്ദത്തിനുവേണ്ടി രചിക്കപ്പെടുന്ന കവിതകൾ ഔന്നിത്യത്തില്പം താഴെപ്പോയാൽ കുത്തനെ നിലത്തെത്തുന്നതും അതുകൊണ്ടാണ്

14/09, 9:27 പി. എൻ. ഗോപീകൃഷ്ണൻ: Writers’ പോയിന്റിൽ നിന്ന്. നമ്മുടെ ചർച്ചയുടെ ആകെത്തുകയിൽ, ഒരു പ്രധാന പ്രശ്‌നമാണ് ഉള്ളത്. ഫോമിനെപ്പറ്റി നാം ചർച്ച ചെയ്യേണ്ടത് ഇന്നലെത്തെ വിചാരങ്ങളിൽ നിന്നല്ല. ഇന്നത്തെ യാഥാർത്ഥ്യത്തിൽ നിന്നാണ്. ഈ ഫോക്കസ് ഷിഫ്റ്റിൽ ഊന്നാത്തിടത്തോളം കാലം അടുത്ത തലമുറയിലെ കവികളും ക്ലാസ്സുകളിൽ പോയി നിന്ന് വൃത്തമുള്ളതാണോ അല്ലാത്തതാണോ കവിത എന്നൊക്കെ പറയേണ്ടി വരും. ഒരു art form നും ലോകത്തിൽ ഇന്നീഗതികേടില്ല.

14/09, 9:30 കെ. വി. അബ്ദുൽ ഖാദർ: കവിതയിൽ കാവ്യഗുണം വേണം. ആശയം മാത്രം പോര. ചില കവിതകൾ ഗദ്യം മാത്രമാകുന്നു. എന്നാൽ പിന്നെ അത് ഗദ്യമായി തന്നെ എഴുതുകയല്ലേ നല്ലത്.

14/09, 9:31 പി. എൻ. ഗോപീകൃഷ്ണൻ: ഗദ്യം കവിതയിൽ ഉപയോഗിക്കുന്നതിന് നീണ്ട ചരിത്രം ഉണ്ട് കാദറിക്ക. കാവ്യ ഗുണം എന്നത് സംഗീതം മാത്രമല്ല.

14/09, 9:36 ധനം: പക്ഷേ അതിലും കാവ്യം ഉണ്ട്. കാവ്യവിചാരമുണ്ട് എന്ന് എന്റെ ചിന്ത.

14/09, 9:38 മനോജ് കുറൂർ: അതു കവിതയ്ക്ക് ഭാഷയുമായി, ശബ്ദവുമായി മറ്റു കലകൾക്കുള്ളതിനേക്കാൾ ബന്ധമുള്ളതുകൊണ്ടാണ്. അതു ഗതികേടല്ല ഗോപി. നീഏതോ പഴയ വൃത്തസങ്കല്പത്തെ മുന്നിൽ കാണുന്നതാണു പ്രശ്‌നം എന്നു തോന്നുന്നു. താളം ബ്രേക്ക് ചെയ്യാനുമുള്ള ഒരു സംഗതിയാണ്. Repetition, expectency എന്നിവയാണ് അതിന്റെ രണ്ടു പ്രധാന ഘടകങ്ങൾ. ആവർത്തനം മാത്രമല്ല, ആവർത്തനത്തെ പ്പറ്റി, തുടർച്ചയെപ്പറ്റി ഒരു പ്രതീക്ഷ അതു തരുന്നു. പക്ഷേ ആ പ്രതീക്ഷയെ തകർക്കുന്നതിലൂടെ സംഭവിക്കുന്ന താളഭംഗത്തെ, പുതിയ താളത്തെക്കൂടി പരിഗണിക്കേണ്ടതുണ്ട്. ഒന്നു പതിവു പാറ്റേണിലായാൽ അതിനെ പൊളിച്ചുകൊണ്ട് പുതിയതു വരും. അതും തകർക്കപ്പെടും. ഐ.എസ്. റിച്ചാഡ്‌സും മുകറോവ്‌സ്‌കിയും ഈ മട്ടിലാണ് poetic rhythm ത്തെപ്പറ്റി പറയുന്നത്. പഴയ വാദമാണ്. പക്ഷേ നാം അത്രപോലും കണക്കിലെടുക്കാറില്ല!

14/09, 9:39 പി. എൻ. ഗോപീകൃഷ്ണൻ: ആ ധാരണയൊക്കെ രൂപപ്പെടുന്നതിന്റെ കാരണം എന്താണ്. നാം ഒന്നിനേയും ചരിത്രവത്കരിക്കുന്നില്ല എന്നതുകൊണ്ട്. സാഹിത്യം പ്രസവിച്ചുണ്ടാകുന്നതാണ് സാഹിത്യം എന്ന ധാരണയിൽ വിശ്വസിച്ചാൽ ഇരുപതാം നൂറ്റാണ്ട് മുതൽ സാഹിത്യരാഹിത്യം അനുഭവപ്പെടും. Making it new എന്ന് എസ്‌റാ പൗണ്ടിനെപ്പോലെ പറയാൻ എന്താണ് പേടി? new എന്നതിൽ പഴയ രൂപങ്ങളുടെ പുതുക്കൽ കൂടി ഉൾക്കൊള്ളിക്കാൻ കഴിഞ്ഞാൽ പോരേ?

14/09, 9:41 ധനം: കൂടുതൽ അറിയില്ല. ഒരു വായനക്കാരി എന്ന നിലയിൽ കവിതയെ ഗൗരവമായി കാണുന്നു. ഒരു വരിയോ, വാക്കോ, ആശയമോ വായിക്കുന്നവന്റെ ആത്മാവിനെ വേട്ടയാടുകയോ സ്പർശിക്കുകയോ ചെയ്തില്ലെങ്കിൽ കവിത നിർജീവം. അത് ഏത് ഫോം ആയാലും. അത്രയേ എനിക്കറിയൂ. വായിച്ചു പോവുന്ന അനേകം വരികളിൽ എത്ര തള്ളേണ്ട ഒരു കാവ്യകാലം. അവിടെ തമ്പുരാന്റെ കൗതുകം പോലും കാവ്യാത്മകമായി തോന്നി.

14/09, 9:41 പി. എൻ. ഗോപീകൃഷ്ണൻ: കവിത ആ താളഗണം വിട്ട് നോക്കിയാൽ, let it be എന്ന നിലപാട് എടുക്കണമെന്നേ ഞാൻ പറയുന്നുള്ളൂ. നീ പറയാൻ ശ്രമിക്കുന്നതിനോട് അനുകൂലിച്ചുകൊണ്ട് ഇത്രയും ഞാൻ കൂട്ടിച്ചേർക്കും എന്ന് മാത്രം. ധനം, ഇവിടെ പാഠപുസ്തകം രചിക്കുന്നില്ല ആരും- ചർച്ച ചെയ്യുകയാണ്. ആധികാരിക അഭിപ്രായങ്ങൾ ആർക്കും ഇല്ല.

14/09, 9:43 ഗോവിന്ദൻ: പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽതന്നെ ഫ്രാൻസിലും ജർമനിയിലും ഗദ്യകവിതകൾ എഴുതപ്പെട്ടിരുന്നുവത്രെ.

14/09, 9:44 പി. എൻ. ഗോപീകൃഷ്ണൻ:അതിലും മുമ്പേ ഉണ്ട് ഗോവിന്ദേട്ടാ. പക്ഷെ ഇന്നത്തെ ഗദ്യകവിതയെ, അരോചകമാണ് ആ പദം, അതിന്റെ തുടർച്ചയായി കാണാൻ പറ്റുമോ എന്ന കാര്യത്തിൽ സംശയം

14/09, 9:57 പി. രാമൻ: പക്ഷേ ഭണശ എന്നു പറയുന്നവർക്ക് പഴയ രൂപങ്ങളെന്നു കേൾക്കുമ്പോഴേ കലിപ്പാണ് എന്നതാണ് ഇപ്പോഴത്തെ ഒരു പ്രശ്‌നം.

14/09, 10:19 മനോജ് കുറൂർ:എഴുത്ത് ധഭളണഭളധമഭടഫആണോ സ്വാഭാവികമാണോ എന്നൊരു ചർച്ചക്കു സ്‌കോപ്പുണ്ട്.

14/09, 10:37 പി. രാമൻ:
വെൺ തൂവൽച്ചിറകാരചിപ്പു ജല-
ഹർഷത്തിന്റെ നൃത്തോത്സവം
വെള്ളത്തുള്ളികൾ കൺമിഴിച്ചിതൾവിടർ-
ത്തീടുന്നു വെൺപൂവുകൾ
കണ്ണാടിത്തെളിമക്കകത്തു നിഴലിൻ
വെൺ സ്പന്ദനം, കൊക്കിലെ-
പ്പൊന്നോറഞ്ചു നിറത്തെയെത്രയഴകിൽ
കാക്കുന്നിതാ വെൺനിറം!

14/09, 10:57 സി.എസ്. ചന്ദ്രിക: സമകാലികതയ്ക്ക് അതിന്റേതായ താളങ്ങളും വൃത്തങ്ങളും വൃത്തമില്ലാവൃത്തങ്ങളുമില്ലേ ഗോപി? ഗദ്യത്തിനു പോലും പുതിയ പുതിയ താളമില്ലാത്ത താളങ്ങളുണ്ടാവുമ്പോഴാണോ കവിതയെ ‘സമകാലിക’ ചട്ടത്തിനുള്ളിൽ മാത്രമാക്കണമെന്ന് പറയുന്നത്? സമകാലികതകൾ ഉണ്ട്. അതിലെ ജീവിതങ്ങൾക്ക് താളവൈവിധ്യങ്ങളും സൗന്ദര്യവുമുണ്ട്. സമകാലിക ജീവിത വൈഷമ്യങ്ങളുടെ നേരെയുള്ള പ്രതിരോധങ്ങൾക്കും കീഴടങ്ങലുകൾക്കും അതിജീവനങ്ങൾക്കും വരെ പല പല താളങ്ങളുണ്ട്. ചിലതെല്ലാം വെറും നേരെയെന്ന് തോന്നുമ്പോഴും അതിലുമുണ്ട് എന്തൊക്കെയോ താളങ്ങൾ, അവതാളങ്ങൾ.

14/09, 11:36 ധന്യ: ഇത് എപ്പോഴും ഒരു ചോദ്യമായി മനസിലുണ്ട്. അതിനെ കുറിച്ചുള്ള ചർച്ചയ്ക്ക് ഏറെ പ്രസക്തിയും ഉണ്ട്. റഫീക്ക് ഭായിയും, കുറൂർ മാഷും, അൻവറിക്കയും, പിഎൻജിയും ഹരികവിയുമൊക്കെ (ഇവർ മാത്രമല്ല ഞാറ്റിലെ കവികളെല്ലാം) കവിതയെ എങ്ങനെ വിരിയിക്കുന്നുവെന്ന് അറിയാൻ ആഗ്രഹമുണ്ട്.

14/09, 11:40 പി. എൻ. ഗോപീകൃഷ്ണൻ: ഏത് പ്രേരിത എഴുത്തിലും ഒരു സ്വാഭാവികതയുണ്ട്. പ്രേരിതത്തിന്റെ സ്വാഭാവികത. ആശാനിൽ ഇത് തെളിഞ്ഞു കാണാം. മറിച്ചും. സ്വാഭാവികം എന്ന് വിളിക്കുന്നത് മിക്കവാറും ശീലത്തിന്റെ എഴുത്താണ്. ശീലം മാറ്റണമെങ്കിൽ കിണഞ്ഞു പരിശ്രമിച്ചേ തീരൂ. സമകാലികത എന്ന് പറഞ്ഞത് വെറും ചട്ടമല്ല ചന്ദ്രികേ. അത് നിരവധി ഒഴുക്കുകളും ഓളങ്ങളും ഒക്കെയുള്ള ഒരു ചലനാത്മകത. മുമ്പുള്ളവർ എങ്ങനെ ചിന്തിച്ചു എന്ന് പറയുന്നത് നമ്മുടെ സമകാല ഭാവന.

14/09, 11:48 ധന്യ: വെറുതെ ഇരിക്കുമ്പോൾ നാവിലേക്ക് ഒഴുകിയെത്തുകയും നാം പകർത്തുകയും ചെയ്യുന്ന ഒരു രീതിയെയും പ്രേരിത എഴുത്തിന്റെ സ്വാഭാവികതയെയും എങ്ങനെ ഐഡൻറ്റിഫൈ ചെയ്യാൻ കഴിയും? കനത്ത പദസമ്പത്തുമായി കുത്തിയിരുന്ന് കുറിച്ചുവിടുന്നവയെയും ഒരു വൃത്തവും കവിതയും ഇല്ലാതെ ഫാക്റ്റ് പറഞ്ഞ് കവിതയെന്ന് വ്യാഖ്യാനിക്കുന്നതും ഏത് ഗണത്തിൽ പെടുത്താം?

സി. എസ്. ചന്ദ്രിക

സി.എസ്. ചന്ദ്രിക: സമകാലി
കതയ്ക്ക് അതിന്റേതായ താള
ങ്ങളും വൃത്തങ്ങളും വൃത്തമി
ല്ലാവൃത്തങ്ങളുമില്ലേ ഗോപി?
ഗദ്യത്തിനു പോലും പുതിയ
പുതിയ താളമില്ലാത്ത താളങ്ങ
ളുണ്ടാവുമ്പോഴാണോ കവിതയെ
‘സമകാലിക’ ചട്ടത്തിനു
ള്ളിൽ മാത്രമാക്കണമെന്ന് പറയുന്നത്?
സമകാലികതകൾ ഉണ്ട്. അതിലെ ജീവിതങ്ങൾക്ക്
താളവൈവിധ്യങ്ങളും സൗന്ദര്യ
വുമുണ്ട്. സമകാലിക ജീവിത
വൈഷമ്യങ്ങളുടെ നേരെയുള്ള
പ്രതിരോധങ്ങൾക്കും കീഴടങ്ങ
ലുകൾക്കും അതിജീവനങ്ങൾ
ക്കും വരെ പല പല താളങ്ങളു
ണ്ട്. ചിലതെല്ലാം വെറും നേരെയെന്ന്
തോന്നുമ്പോഴും അതിലുമുണ്ട്
എന്തൊക്കെയോ താളങ്ങൾ, അവതാളങ്ങൾ.

14/09, 11:52 പി. എൻ. ഗോപീകൃഷ്ണൻ: ചീത്തക്കവിതയും നല്ല കവിതയും എക്കാലത്തും ഉണ്ട് ധന്യാ. കാവ്യസംസ്‌കാരം കൊണ്ട് തിരിച്ചറിയാവുന്നതേ ഉള്ളൂ അത്. എന്നാൽ കവിതയുടെ അതിരുകളെ ലംഘിക്കാനൊരുമ്പെടുന്ന ചീത്ത ശ്രമങ്ങളെ പോലും നാം ശ്രദ്ധിക്കണം. ചീത്തക്കവിത എഴുതാത്ത നല്ല കവികൾ കുറവ്.

15/09, 12:25 മനോജ് കുറൂർ: കവിത എന്തായാലും എഴുതണം എന്നു തീരുമാനിച്ചുറപ്പിച്ച് എഴുതാനാവുമെന്നു തോന്നുന്നില്ല. മറ്റുള്ളവർ പറയട്ടെ. കേൾക്കാം. ശീലം മാറണമെങ്കിൽ ഫോമിൽ പണിയെടുക്കുക എന്നൊരു സംഗതികൂടിയില്ലേ? സ്വാഭാവികമായി എഴുതുമ്പോൾത്തന്നെ വ്യത്യസ് തമാകണം എന്നൊരു കരുതൽ ഇല്ലേ?

15/09, 1:31 അൻവർ അലി: സ്വതന്ത്ര രൂപങ്ങളല്ല പ്രശ്‌നം. സ്വതന്ത്രമല്ലാത്ത രൂപങ്ങൾ ആണ്. ഞാൻ വൃത്തമെന്ന് ശൈലീകരണത്തെ ഇഷ്ടപ്പെടുന്ന ആളാണ്. പക്ഷേ അതിന്റെ ശൈലീനിയമങ്ങളെ സത്താവാദം പോലെ വിഴുങ്ങാൻ തയ്യാറല്ല എന്നേയുള്ളൂ. വൃത്തം, കവിതയെന്ന ഭാഷാകലയുടെ സഹജസ്വഭാവമായിരിക്കെത്തന്നെ അത് കെട്ടിക്കിടന്ന് അഴുകരുത് എന്നേയുള്ളൂ. മണിപ്രവാള സ്വാധീനമില്ലാതെ, അതായത് സംസ്‌കൃതരൂപങ്ങളുടെ സ്വാധീനമില്ലാതെ ശ്ലോകരചന സാധ്യമല്ല. അത് കുമാരനാശാനായാലും രാമമ്മാഷായാലും. ഭാഷയിലെ സാംസ്‌കാരികധിനിവേശസ്വഭാവമുള്ള സ്ഥലം കവിതയാണ്. പല കാലഘട്ടങ്ങളും വന്ന് ഭാഷയെ മാറ്റിമറിച്ചിട്ടും അത് സംസ്‌കൃത ഭാഷാ / വ്യത്ത നിയമങ്ങളിൽ ഇത്ര ഒബ്‌സെസ്ഡ് ആയി തുടരുന്നത് എന്തുകൊണ്ടാവാം.

15/09, 2:03 മനോജ് കുറൂർ: അങ്ങനെ വൃത്തനിയമങ്ങളോട് ഒബ്‌സഷനൊന്നും നമുക്കാർക്കുമില്ലല്ലൊ. വൃത്തം സാമാന്യവത്കരിച്ച താളക്രമം മാത്രമാണ്. അതിനെ സ്വതന്ത്രമാക്കാം; മുറിക്കാം. സംസ്‌കൃതവൃത്തത്തിൽ പോലും ഇത്തരം സ്വാതന്ത്ര്യം ചങ്ങമ്പുഴയും മറ്റും പണ്ടേ ചെയ്തിട്ടുണ്ട്. ഇന്നാരെങ്കിലും വൃത്തം കടുകിട തെറ്റാതെ ഉപയോഗിക്കണം എന്നു പറയുമെന്നു തോന്നുന്നില്ല. നിലവിലുള്ള താളക്രമങ്ങളെ ബ്രേക്ക് ചെയ്ത്, അങ്ങനെ ബ്രേക്ക് ചെയ്യൽ സാധാരണമാകുമ്പോൾ അതിനെയും ബ്രേക്ക് ചെയ്ത് ഒക്കെ പുതിയ താളങ്ങൾ കവിതയിൽ സംഭവിക്കാമല്ലൊ. അത്തരം സാധ്യതകൾ രൂപവൈവിധ്യത്തിനു സഹായകമാകുമല്ലൊ. പ്രചാരം നഷ്ടപ്പെട്ട ചില താളക്രമങ്ങളും കാവ്യസങ്കേതമെന്ന നിലയിൽ വരാവുന്നതാണ്. അത്തരം ചില സാധ്യതകൾ സൂചിപ്പിച്ചതാണ്. ബോധപൂർവം കൃത്രിമമായി എഴുതണമെന്നല്ല; സ്വാഭാവികമായി വരുന്നെങ്കിൽ തടയേണ്ടതുമില്ല. പിന്നെ ഇക്കാര്യത്തിലുള്ള സാക്ഷരതയും കുറഞ്ഞുവരുന്നതായി തോന്നുന്നു. (ഗദ്യഘടനകൾ ഏകതാനമായി തോന്നിയപ്പോൾ വംശപത്രപതിതം എന്ന അപൂർവവൃത്തത്തിൽവരെ ഒരു കൗതുകത്തിന് എഴുതിയിട്ടുണ്ട്; ആരും അറിഞ്ഞില്ലെന്നേയുള്ളു).

പി. എൻ. ഗോപീകൃഷ്ണൻ
നമ്മുടെ ചർച്ചയുടെ ആകെത്തുകയിൽ,
ഒരു പ്രധാന പ്രശ്‌നമാണ്
ഉള്ളത്. ഫോമിനെപ്പറ്റി നാം
ചർച്ച ചെയ്യേണ്ടത് ഇന്നലെത്തെ
വിചാരങ്ങളിൽ നിന്നല്ല. ഇ
ന്നത്തെ യാഥാർത്ഥ്യത്തിൽ നി
ന്നാണ്. ഈ ഫോക്കസ് ഷിഫ്
റ്റിൽ ഊന്നാത്തിടത്തോളം കാലം
അടുത്ത തലമുറയിലെ കവികളും
ക്ലാസ്സുകളിൽ പോയി നിന്ന്
വൃത്തമുള്ളതാണോ അല്ലാത്ത
താണോ കവിത എന്നൊക്കെ പറയേണ്ടി
വരും. ഒരു ടറള തമറബനും
ലോകത്തിൽ ഇന്നീഗതികേടില്ല

15/09, 7:01 ഡോ. മോഹൻദാസ്: സംസ്‌കൃത സ്വാധീനമില്ലാതെ ശ്ലോകകരചന സാദ്ധ്യമല്ല എന്നൊക്കെ തീർത്തുപറയാമോ? പച്ചമലയാളപ്രസ്ഥാനത്തെക്കുറിച്ചു കൂടി അറിവുള്ളവർ പറഞ്ഞുകേൾക്കാൻ മോഹം.

അൻവർ അലി

15/09, 7:40 അൻവർ അലി: ശ്ലോകരചനയ്ക്ക് എന്തെങ്കിലും സാഹിത്യ സ്വാധീനമോ ഏതെങ്കിലും ഭാഷാസ്വാധീനമോ വേണ്ട. ആ ആശാരിപ്പണി നന്നായി പഠിച്ചാൽ മതി ഡോക്ടറേ. പിന്നെ നല്ല കവി ഏതു രൂപത്തിലെഴുതിയാലും കവിതയാവുന്നത് അയാളുടെ കൈക്കുറ്റപ്പാട്. പത്രോസച്ചന്റെ പടത്തെക്കുറിച്ച് രാമൻ എഴുതിയ ശ്ലോകം തന്നെ ഒരുദാഹരണം.

5/09, 7:45 പി. എൻ. ഗോപീകൃഷ്ണൻ: പണിക്കർ സാർ ഒരു കുഞ്ചൻ പാരമ്പര്യത്തെ പുതുക്കിയിരുന്നു. അതിനെ വ്യാപിപ്പിച്ചിരുന്നു. അതിനെ ആവർത്തിച്ചല്ല. മറിച്ച് ആ ഊർജത്തെ സമകാലികതയിൽ വിനിയോഗിച്ച്. പാരമ്പര്യം എന്നത് ലക്ഷണമല്ല. ഊർജമാണ്. കവിതയിലായാലും ലോകത്തിലായാലും.

15/09, 7:54 ഡോ. മോഹൻദാസ്: കൂടുതൽ പറയാൻ ഞാനാളല്ല. എങ്കിലും കവികളോട് ‘വല്ലതും മുൻമട്ടിൽ സംസാരിക്കൂ’ എന്നു പറയാൻ ചിലപ്പോഴൊക്കെ തോന്നാറുണ്ട്.

15/09, 9:05 പി. രാമൻ: സാഹിത്യ സ്വാധീനവും ഭാഷാസ്വാധീനവും ഇല്ലാത്തൊരാൾക്ക് ആ ആശാരിപ്പണി പഠിക്കാനാവില്ല. പഠിഞ്ഞാൽ തന്നെ ജീവനുണ്ടാവില്ല. പിന്നെ ചിലർക്ക് കവിതയെഴുത്ത്, അതു സംസ്‌കൃത വൃത്തത്തിലോ ദ്രാവിഡത്തിലോ ആധുനിക ഗദ്യത്തിലോ അരാജക തെറി ഗദ്യത്തിലോ ഏതിലുമാകാം, ഒഴിവാക്കാനാവാത്ത ഒരു ദുശ്ശീലമാണ്. അല്ലെങ്കിൽ വലിവുപോലെ, ഗ്യാസ് ട്രബിൾ പോലെ, ഷുഗറുപോലെ ചികിത്സിച്ചു മാറ്റാനാവാത്ത ബാധ. അരാജക തെറി ഗദ്യത്തിലായാലും കാള മൂത്രം കാള മൂത്രം തന്നെ. ജീവനാണു പ്രധാനം എന്ന് അംഗീകരിക്കാത്ത ആരുണ്ടിവിടെ വൃത്ത ചർച്ചയിൽ പങ്കെടുക്കാൻ? വൃത്ത ചർച്ച എന്നൊക്കെ കേൾക്കുമ്പൊഴേ നമ്മൾ മുൻധാരണയിലെത്തുകയാണ്. അതാണു പ്രശ്‌നം.

15/09, 9:39 അൻവർ അലി: വൃത്തം എന്നതു തന്നെ ഒരു മുൻധാരണയല്ലേ രാമാ?

15/09, 9:39 പി. രാമൻ:അൻവറേ, ഗോപീ, ശാർദൂലവിക്രീഡിത കാളമൂത്രത്തേക്കാൾ അരാജകനാട്യ തെറിഗദ്യ കാളമൂത്രം ശ്രേഷ്ഠമാകുമോ? എങ്ങനെ?

15/09, 9:44 അൻവർ അലി: നീബോജാറാവാതെ രാമാ. എന്താണ് ഈ അരാജക നാട്യ തെറിഗദ്യം എന്നതുകൊണ്ട് നീ ഉദ്ദേശിച്ചത്?

15/09, 9:46 പി. രാമൻ:അരാജക നാട്യ തെറി ഗദ്യം. കാള മൂത്രം പതിവായി സേവിച്ചു ശീലിച്ചവർക്ക് ശാർദ്ദദൂലവിക്രീഡിത.കാള മൂത്രം പഥ്യമാവില്ല. തിരിച്ചും. അതു നിനക്ക് കൃത്യമായി മനസ്സിലായിട്ടുണ്ട് എന്നെനിക്കറിയാം. ഭാഷ തന്നെ ഒരു മുൻധാരണയാണ്.

15/09, 1:00 പി. എം. ആതിര: കവിതാചർച്ചയെ അലോസരപ്പെടുത്താതെ ഇവിടുത്തെ കവികളോടൊരു കാര്യം ചോദിച്ചോട്ടെ? ഈ കവിതയെഴുത്ത് സ്വകാര്യ സുഖത്തിനായുള്ള ഒരു കാര്യമാണോ? ഒന്നുകൂടി വ്യക്തമാക്കിയാൽ – what do you do when you write poetry?

15/09, 1:05 റഫീക്ക് അഹ്മദ്: ഒരു ഇടിമിന്നൽ പോലെ ഉള്ളിൽ വന്നു വീഴുന്നതിനെ അവ്യക്തമായെങ്കിലും വാക്യപ്പെടുത്തുന്നതിന്റെ ഒരിത്. അങ്ങനായൊക്കെയെ എനിക്ക് പറയാൻ പറ്റുള്ളു.

15/09, 1:21 പി. എൻ. ഗോപീകൃഷ്ണൻ: ഞാനായിട്ട് ഒരു ദ്വീപിൽ ഒറ്റയ്ക്ക് ജീവിയ്ക്കുകയാണെങ്കിൽ എഴുത്തിനുള്ള ഒരു അന്ത:പ്രേരണയും ഉണ്ടാകുമായിരുന്നില്ല. ഞാനായിട്ട് ഒരു ഭാഷയിൽ ഒറ്റയ്ക്ക് ജീവിക്കുകയാണെങ്കിലും. ഏത് എഴുത്തിലും ഏറ്റവും ചുരുങ്ങിയത് ഒരു അപര / അപരൻ ഉണ്ട്. ലോകവുമായുള്ള ഏർപ്പാടുകളിൽ ഞാൻ വിലമതിക്കുന്ന ഒന്ന്. ഒരു കവിതയിലും വാക്കുകളുടെ പാറ്റേണുകൾ നിർമിക്കുന്ന പശയിലല്ലാതെ കവിയെ കണ്ടിട്ടില്ല. വാക്കുകളെല്ലാം ലോകം തന്നത്.

15/09, 1:28 ഡോ. മോഹൻദാസ്: ഇതൊരു നല്ല ചോദ്യം ആണെന്നു തോന്നുന്നു. കവിത മാത്രമല്ല. എല്ലാ എഴുത്തുകളും. എന്തിനാണ് എഴുതുന്നത്? ഞാൻ എന്റെ ജീവിതം ജീവിച്ചു പോകുമ്പോൾ ഇടയിൽ വന്ന് ദാ ഇതൊന്നു വായിക്കൂ എന്ന് പറയാൻ എഴുത്തുകാരെ പ്രേരിപ്പിക്കുന്ന വികാരം എന്ത്?

15/09, 1:38 പി. രാമൻ: അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം. ആത്മസുഖത്തെ ഒഴിവാക്കാൻ പറ്റില്ല എന്നും കൂടി.

15/09, 1:46 റഫീക് അഹമ്മദ്: മിണ്ടൽ എന്ന ആദിമ ചോദനയുടെ പരിണാമങ്ങളാവില്ലേ വെട്ടം? ലണ്ടനിൽ ഇരിക്കുന്ന നിങ്ങളെ അക്ഷരങ്ങൾ കൊണ്ട് ഒരാൾക്ക് കെട്ടിപ്പിടിക്കാൻ തോന്നുന്നുവെങ്കിൽ അയാളെ / അവളെ അതിന് അനുവദിച്ചേക്കു.

15/09, 1:53 പി. എൻ. ഗോപീകൃഷ്ണൻ: ആത്മസുഖം സ്വാർത്ഥ സുഖമല്ലെങ്കിൽ . ബ്രോഡ്‌സ്‌കിയും അന്നയും മറ്റും കവിതയ്ക്കു വേണ്ടി എന്തിന് സഹിച്ചു എന്ന ചോദ്യം കൂടി കൂട്ടിവെച്ചാൽ നമ്മുടെ ഉത്തരങ്ങളിലൊക്കെ എന്തോ കനക്കുറവുണ്ട്. അല്ലെങ്കിൽ നാം ആ ചോദ്യത്തിനുള്ള ആദ്യത്തെ ഉത്തരം മാത്രമാണ് പറയുന്നത്

15/09, 1:57 അൻവർ അലി: ആറ്റൂര് പറയാറുള്ളത് വേറെ ഏതോ സ്ഥലത്ത് കാലത്ത് ഉള്ള ഒരാളോടുള്ള സ്വകാര്യം പറച്ചിൽ പോലെ എന്നാണ്. അതേതാണ്ട് ശരിയാണെന്നു തോന്നാറുണ്ട്. ഭാഷയിൽ ഒരു പുതിയ ശില്പം ഉണ്ടായിവരുന്നതിന്റെ ത്രില്ല് ഉണ്ട്. തികച്ചും വ്യക്തപരമായി ആലോചിക്കുമ്പോൾ. എഴുതാനിരിക്കുമ്പോൾ തോന്നും, നശ്വരരായ, നിസ്സാരരായ നമുക്കഭിമുഖമായിരിക്കുന്ന, നൂറ്റാണ്ടുകളായി ജീവിച്ചിരിക്കുന്ന, ഒരത്ഭുതജന്തുവല്ലേ ഈ വാക്കെന്ന്.

15/09, 1:58 പി. എൻ. ഗോപീകൃഷ്ണൻ: അതെ. തന്റെ മുപ്പതുകളിൽ കവിത എഴുതിയതിന് ശേഷം പിന്നെ എഴുതുന്നത് അറുപതുകളിൽ. ശദടള ട ഫധതണ. അക്കാലത്ത് മക്കളെക്കൊണ്ട് കവിത ഹൃദിസ്ഥമാക്കിച്ച ശേഷം എഴുതിയ കടലാസ് കടിച്ചു മുറിച്ച് തിന്നവർ ഉണ്ട്.

15/09, 2:56 പി. രാമൻ: കവിത ആത്മസുഖത്തിനല്ല, മറ്റുള്ളവർക്കു വേണ്ടിയാണ്, സമൂഹത്തിനു വേണ്ടിയാണ്, അതേ ആകാവൂ എന്നു ശഠിച്ച കൂട്ടരാണ് അന്നയേയും ബ്രോഡ്‌സ്‌കിയേയുമൊക്കെ ശരിപ്പെടുത്തിയത് എന്നും ഓർക്കണം.

15/09, 3:27 പി. എൻ. ഗോപീകൃഷ്ണൻ: സമൂഹം, സ്വന്തം എന്ന ദ്വന്ദ്വം കൊണ്ടുവരല്ലേ. ലോകബോധവും ആത്മബോധവും തമ്മിലുള്ള പിടികിട്ടിയതും കിട്ടാത്തതുമായ കെട്ടിപ്പിണച്ചിലുകൾ, പോരുകൾ. അനുഭവത്തിന്റെ ഭൂപടം ഭാഷയിൽ തെളിയിച്ചെടുക്കൽ. അവരവരിൽ ഇരുന്നാൽ ഉണ്ടാകുന്ന സുഖമല്ലല്ലോ അത്.

15/09, 3:27 പി. രാമൻ: വിഷയം മാറ്റാതെ ഗോപീ. അന്നയേയും ബ്രോഡ്‌സ്‌കിയേയുമൊക്കെ ശരിയാക്കിയത്. കവിതയെ വൈയക്തിതമാക്കുന്നു എന്നതാണ് അവരുടെയൊക്കെപ്പേരിൽ ഉയർത്തിയ ആരോപണം.

15/09, 3:34 പി. എൻ. ഗോപീകൃഷ്ണൻ: അവരുടെ കവിതകൾ അന്നത്തെ അധികാരികളുടെ ഇഷ്ടത്തിനെതിരേ നിന്നു. ഇന്നും ലോകത്ത് നല്ല കവിതകളൊക്കെ അധികാരികളുടെ ഇഷ്ടത്തിനെതിരെ. സമൂഹം എന്നാൽ അധികാരികളാൽ വിരചിതമായ ഒന്നാണെന്നാണോ നിന്റെ വിചാരം?

15/09, 3:35 പി. രാമൻ: കവിതയെ വൈയക്തിതമാക്കുന്നു എന്നതാണ് അവരുടെയൊക്കെപ്പേരിൽ ഉയർത്തിയ ആരോപണം.

15/09, 3:36 പി. എൻ. ഗോപീകൃഷ്ണൻ: ആത്മസുഖമാണോ വൈയക്തികത?

15/09, 3:37 പി. രാമൻ: കവികളുടെ ശബ്ദത്തെ ഒതുക്കാൻ ഉപയോഗിച്ച വാക്കാണ് വൈയക്തികത. ആ context-ൽ.

15/09, 3:47 പി. എൻ. ഗോപീകൃഷ്ണൻ:അതെ. അതിനൊന്നും നാം പറയുന്ന കാര്യവുമായി ഒരു ബന്ധവുമില്ല. ഏത് തരത്തിലുള്ള കവിതയും അധികാര വേട്ടയ്ക്ക് ഇരയായിട്ടുണ്ട്. നമ്മൾ, നേരത്തെപ്പറഞ്ഞ പോലെ, വ്യക്തി, സമഷ്ടി തുടങ്ങിയ ദ്വന്ദ്വങ്ങളെപ്പറ്റി പഴേ മട്ടിൽ സംസാരിക്കുന്നതിൽ അർത്ഥമില്ല. ഭാഷ തന്നെ ഒരു ലോക സാന്നിദ്ധ്യമാണ്. അതിൽ വ്യാപരിക്കുന്ന ഒരു കവി ആ ലോകത്തോട് ഏറ്റുമുട്ടുന്നുണ്ട്. അവൾ / അയാൾ അത് പ്രകാശിപ്പിക്കുന്നുണ്ട്. അപ്പോൾ ആത്മസുഖത്തിൽ കവിഞ്ഞ് അതിൽ എന്തോ ഉണ്ട്. അക്കാര്യം പറയുമ്പോൾ കവിത സാമാന്യ ഭാഷയാണെന്നോ ഏതെങ്കിലും സാമൂഹ്യ ലക്ഷ്യത്തിന്റെ ഉപാധിയാണെന്നോ ഒന്നുമല്ല പറയുന്നത്. മറ്റു പ്രവൃത്തികളിൽ എന്നപോലെ ഏറിയും കുറഞ്ഞും ലോകബോധം കെട്ടുപിണഞ്ഞ് കിടപ്പുണ്ട് ഏറ്റവും സ്വകാര്യ കവിതകളിൽപ്പോലും. അതേറ്റ് പറയുന്നതുകൊണ്ട് ഒരു കുഴപ്പവും കവിയ്‌ക്കോ കവിതയ്‌ക്കോ വരാനില്ല. പകരം ലോകബോധം എന്ന് കേട്ടാൽ ഷഡനോവ് ഉണ്ടാക്കിയ ഏതോ ന്യൂനീകരണ സിദ്ധാന്തം ആണെന്ന് കരുതുന്നതാണ് തെറ്റ്.

ആനന്ദിന്റെ രചനകളിലൊക്കെ പാലം എന്നൊരു സങ്കല്പനം ഉണ്ട്. സമൂഹത്തിൽ നിന്നും മാറിനിൽക്കുന്ന വ്യക്തി അതിലേയ്ക്ക് ഒരു പാലം പണിയുക കൂടി ചെയ്യുന്നുണ്ട്. അത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു.

15/09, 3:54 റഫീക് അഹമ്മദ്: ഇത്ര അത്യാപത്തുള്ള കാര്യമാണെന്ന് അറിഞ്ഞിരുന്നെങ്കിൽ അന്നേ എഴുത്ത് നിർത്തിയേനെ.

15/09, 5:32 അൻവർ അലി: വൃത്തരൂപങ്ങളും ഛായകളും കവിതയുടെ ശൈലീകരണ സങ്കേതങ്ങളെ നിരന്തരം പുതുക്കാൻ ഉപയോഗിക്കണം എന്ന കാര്യത്തിൽ എനിക്ക് മനോജുമായും രാമനുമായും യോജിപ്പാണുള്ളത്. തികച്ചും വിരുദ്ധമായ ഒരു നിലപാട് ഞാനെടുത്തുവെന്ന തോന്നൽ ശരിയല്ല. അതിനായി പരമ്പരാഗത രൂപങ്ങൾക്ക് സഹജമായുള്ള പൂർവഭാരങ്ങൾ (അല്ല, വൃത്തങ്ങൾ ശുദ്ധ രൂപമാണ് പൂർവ ഭാരമൊന്നുമില്ല എന്നു വാദിച്ചാൽ ഈ ചർച്ച അപ്പാടെ അപ്രസക്തം) നമ്മൾ ചുമക്കേണ്ടതുണ്ടോ എന്നതാണ്, അതു മാത്രമാണ്, എന്റെ സംശയം. ശ്ലോകരചന മധ്യകാലത്തെ അതേ ഘടനയിൽ നിലനിർത്തുന്നതിൽ യാതൊരർത്ഥവുമില്ല എന്നല്ല, ചില അനർത്ഥങ്ങൾക്ക് കാരണവുമാകാം. അനായാസമായി ഒറ്റ ശ്ലോകങ്ങളെഴുതുന്ന എൻ.കെ. ദേശത്തെ ഒരു മലയാള പദ്യവിദ്യാർത്ഥിയായ ഞാൻ രസിച്ചു വായിക്കും. പക്ഷേ അത് നമ്മുടെ പൊയറ്റിക് ഇഡിയത്തിലേക്ക് യാതൊന്നും കൂട്ടിച്ചേർക്കുന്നില്ല. ചുള്ളിക്കാടും ടോണിയും ഇപ്പോൾ രാമനും തികച്ചും കാവ്യാത്മകമായി സംസ്‌കൃത വൃത്തങ്ങൾ ഉപയോഗിക്കുന്നുണ്ട്. അവർ പതിവായി വർണവൃത്തത്തിന്റെ ഇടുക്കത്തിൽ കിടക്കുന്നവരുമല്ല. അപ്പോഴും എനിക്ക് സംശയം ബാക്കി നിൽക്കുന്നു.സംസ്‌കൃത പദരൂപങ്ങളുടെ ‘കുമാരനാശാനത്ത’മുള്ള താതവാക്യത്തിലും പച്ചമലയാളശൈലിയുടെ തുടർച്ചയുള്ള കുന്നിലും (കെ.ആർ. ടോണി) ഒക്കെ ഇത്രയും കർക്കശമായ ‘വസന്തതിലകറിയലിസം’ എന്തിനാണ്?

ഒന്നു രണ്ടു കാര്യങ്ങൾ കൂടി – മൊഴിയുടെ ഭൂത-ഭാവികളിലേക്ക് തന്നാലാവും വിധം സൂക്ഷ്മതയോടെ സഞ്ചരിക്കലാണ് പ്രാഥമികമായ ഒരു കവിധർമം. ശബ്ദ സംബന്ധിയായ പരമ്പരാഗത സങ്കേതങ്ങൾ തന്റെ മാധ്യമത്തിന്റെ ഈടുവയ്പുകളാണെന്ന തിരിച്ചറിവു പോലെതന്നെ പ്രധാനമാണ് അവയ്‌ക്കൊന്നും ചരിത്ര നിർമുക്തമായ ശുദ്ധത കല്പിക്കരുതെന്ന തിരിച്ചറിവും. മലയാള കാവ്യചരിത്രത്തിൽ ശ്ലോകരചനയ്ക്ക് വമ്പിച്ച പ്രാധാന്യമുണ്ടായിരുന്നത് മണിപ്രവാളം മുതൽ പച്ചമലയാള പ്രസ്ഥാന കാലം വരെയാണ്. ആ രൂപത്തെ ഏറ്റവും വിധ്വംസകമായി ഉപയോഗിച്ച ആശാൻ പോലും ചണ്ഡാലഭിക്ഷുകിയിലെത്തിയതോടെ പാട്ടു വൃത്തങ്ങളിലേക്ക് ചുവടുമാറി. വള്ളത്തോൾ, ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി, ചങ്ങമ്പുഴ, പി., ഇടശ്ശേരി, ബാലമണിയമ്മ തുടങ്ങിയവരെല്ലാം വർണവൃത്തങ്ങളിൽ കൃതഹസ്തരായിരുന്നെങ്കിലും ദ്രാവിഡശീലുകളിലേക്കും വിവിധ നാട്ടീണങ്ങളിലേക്കുമാണ് അവരുടെ സ്പർശിനികൾ കൂടുതൽ നീണ്ടത്. സുഗതകുമാരി വർണവൃത്ത രീതിയിൽ ഒട്ടും വ്യാമുഗ്ദ്ധയായില്ല. പണിക്കർ, കക്കാട്, ആറ്റൂർ എന്നീആദ്യകാല ആധുനികരിൽ യുവ കക്കാട് മാത്രമാണ് ശ്ലോകരചനയിൽ താത്പര്യം കാണിച്ചത്. പിന്നെയുള്ള ആധുനികതയിൽ പാട്ടു വൃത്തങ്ങൾക്കു തന്നെയും അതിന്റെ വ്യവസ്ഥാപിത രൂപത്തിൽ നിലനിൽക്കാൻ പറ്റാത്ത സ്ഥിതിയായി. മറ്റ് പല ഇന്ത്യൻ ഭാഷാധുനികതകളെയും അപേക്ഷിച്ച് ഛന്ദസ്സിനോട് ആഭിമുഖ്യമുണ്ടായിട്ടു കൂടിയും മലയാളവും പദ്യരചനയുടെ അടഞ്ഞ സങ്കേതങ്ങളിൽ നിന്ന് തുറന്ന രീതികളിലേക്കാണ് ആധുനിക കാലത്ത് സഞ്ചരിച്ചത് എന്നു സാരം (അപവാദങ്ങൾ ഉണ്ടാവാം. അല്ല ഉണ്ട്).

വായ്‌മൊഴിയിലൂടെ ചിട്ടപ്പെട്ട പരമ്പരാഗത വൃത്തരൂപങ്ങൾ ലോകത്തെങ്ങും അട്ടിമറിക്കപ്പെട്ടത് അച്ചടി വിദ്യയെ തുടർന്നാണ്. എന്നാൽ കവിതയിലെ മോഹിപ്പിക്കുന്ന ശബ്ദകലയിൽ നിന്ന് കവികൾക്ക് മോചനമില്ല. അതുകൊണ്ടാവാം, അവർ ഗുട്ടൻബർഗ് കാലത്തെ എഴുത്തുകലയെയും താളവും പ്രാസവും കൊണ്ട് നൃത്തം ചെയ്യിക്കാൻ ശ്രദ്ധിച്ചു. ഒപ്പം, അടിത്തട്ടിലും അധോലോകത്തുനിന്നുമൊക്കെ വാമൊഴിക്കവിതയുടെ ബദലുകൾ രാഷ്ട്രീയ കലുഷമായ പ്രദേശങ്ങളിലും ഭാഷകളിലും ഉയർന്നു വരികയും ചെയ്തു.

ഒരു കാലത്തും പദ്യരചനയെ ഒഴിച്ചുനിർത്താത്ത ഭാഷകളുണ്ട്. ഉദാഹരണം റഷ്യ. പുഷ്‌കിനിലൊക്കെ തുടങ്ങി സ്വറ്റേവയും ബ്രോഡ്‌സ്‌കിയും വരെയെത്തുന്ന ആധുനികത്വ കാലത്തിന്റെ രണ്ടറ്റങ്ങളിലും പരമ്പരാഗത റഷ്യൻ താളപ്രാസസങ്കേതങ്ങൾ സജീവ സാന്നിധ്യമാണ്. ഇംഗ്ലീഷ് ബ്രോഡ്‌സ്‌കിയിലെ റഷ്യൻ കാവ്യാലങ്കാരസ്വാധീനത്തെ ക്കുറിച്ചൊക്കെ വിശദമായ അക്കാദമിക് പഠനങ്ങളുണ്ട് (പുസ്തക ലിങ്കുകൾ പിന്നീട് ഇടാം). പുതിയ തലമുറയിലെ കവികൾ എഴുതുന്ന തെറിയാണോ പഴകിയ ശ്ലോകരചനയേക്കാൾ ഭേദം തുടങ്ങിയ രാമന്റെ ചോദ്യങ്ങളിൽ പരമ്പരാഗത രൂപസങ്കേതങ്ങൾ പഠിക്കാൻ മെനക്കെടാത്ത പുതുതലമുറയോടുള്ള വിമർശനം അടങ്ങിയിട്ടുള്ളത് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, പരമ്പരാഗതരൂപങ്ങളിൽ വല്ലാതെ അഭിരമിക്കാനുള്ള വാസനയും അതിലുണ്ട്. രണ്ടാമത്തേതിനോട് എനിക്ക് താത്പര്യമില്ല.

വി. കെ. ശ്രീരാമൻ

15/09, 7:25 പി. രാമൻ: ഇതുതാൻ കുരൂരും ഞാനുമൊക്കെപ്പറഞ്ഞു കൊണ്ടിരിക്കുന്നത്. സമകാല നൂതന വൃത്ത പരിഷ്‌കൃതി. പാരമ്പര്യത്തെ ഇങ്ങനെ പൊളിച്ചു പുതുക്കിപ്പണിയണം. നമോവാകം!

15/09, 8:07 മനോജ് കുറൂർ: ഒരു കാര്യം അൻവർ. പോസ്റ്റ്-ഗുട്ടൻബർഗ് പിരീഡിലും കവിതയുടെ ശബ്ദതലവും താളപരീക്ഷണങ്ങളും പ്രസക്തമാകുന്നതിനെപ്പറ്റി വളരെ ആഴത്തിലുള്ള പഠനങ്ങൾ നടന്നിട്ടുണ്ട്. അച്ചടിച്ച വരികളുടെ കാഴ്ചയിൽ നിന്ന് കേൾവി എന്ന നിലയിലേക്കു മാറി ശബ്ദം ബോധതലത്തിൽ പ്രവർത്തിക്കുന്നതെങ്ങനെ യെന്നും കാലം, വികാരം എന്നിവയുമായി ശബ്ദം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും കവിതയെ മുൻനിർത്തിത്തന്നെ ടഴഢധളമറസ ധബടഥധഭടളധമഭ എന്ന സങ്കല്പനത്തിലൂടെ ഹാർവേ ഗ്രോസ് വിശദീകരിക്കുന്നുണ്ട്. ധെഡദടറഢ ഉ ഇഴറണളമഭ, ഡെറക്ആട്രിഡ്ജ് എന്നിവർ ഇതു കൂടുതൽ വികസിപ്പിക്കുന്നുമുണ്ട്. ജി എസ് ഫ്രേസർ, ഐ എ റിച്ചാഡ്‌സ്, എലിയറ്റ്, എസ്രാ പൗണ്ട്, ഫ്രോസ്റ്റ്, ടെഡ് ഹ്യൂസ്, ഷീമസ് ഹീനി തുടങ്ങി ഇന്ത്യയിൽ അരബിന്ദോ വരെയുള്ളവർ ഈ വിഷയം പല തരത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. ചർച്ച കുറച്ചു കൂടി വിപുലമാക്കാൻ ഈ നിരീക്ഷണങ്ങളും സഹായിക്കും.

15/09, 8:19 അൻവർ അലി: ഓഡിറ്ററി ഇമാജിനേഷൻ എന്ന സൂക്ഷ്മവിഷയത്തിൽ എനിക്ക് കാര്യമായ വായനയൊന്നുമില്ല. നീ മുമ്പും ഈ വിഷയം വളരെ പ്രധാനമാണെന്ന് എന്നോട് പറഞ്ഞതോർമയുണ്ട്. ഇതിൽ ഒരു പണി മലയാളത്തിൽ നമ്മൾ ഏറ്റെടുക്കേണ്ടതല്ലേ? ഒരു പുസ്തകവും പെർഫോമെൻസ് ഇൻസ്റ്റലേഷനും ചേരുന്ന ഇനം ഒന്ന്?

കവിത ബാലകൃഷ്ണൻ
15/09, 8:21 കവിത ബാലകൃഷ്ണൻ: അച്ചടിച്ച വരികളെത്തന്നെ കാഴ്ചയായി സവിശേഷം കാണൽ പരമ്പരയാ – കാലിഗ്രാഫി പോലൊക്കെ – വികസിച്ചയിടങ്ങളിൽ കവിതയുടെ വൃവഹാരചക്രവാളം എന്നേ വികസിപ്പിച്ചിരുന്നു. നമ്മുടെ കൊളോണിയൽ രുചിയിൽ സാഹിത്യത്തിനകത്തെ കഥാപാത്രത്തിന്റെ അംഗപ്രത്യംഗവർണനയായിട്ട്, അല്ലെങ്കിൽ മെറ്റഫറുകളുടെ അക്ഷരാർത്ഥ ചിത്രണമായിട്ട്, പരിമിതപ്പെടുത്തിയിട്ടേ എഴുത്തിലെ കാഴ്ചാവിതാനം പൊതുവേ കണക്കാക്കാറുള്ളൂ എന്നും തോന്നുന്നു. ഈ ബഹുതലസ്പർശിത്വം കാരണം കവിത സാഹിത്യാനുഭവം മാത്രമല്ലെന്നും തിരിച്ചറിയേണ്ടിവരും.

15/09, 8:30 ബഷീർ: എല്ലാ തലത്തിലുമുള്ള സംവേദനങ്ങളുടെ സാദ്ധ്യതകൾ പരമാവധി ഉൾക്കൊള്ളാനുള്ള ആഴവും ധപരപ്പും കവിതയ്ക്ക് മാത്രമേയുള്ളു എന്നു തോന്നുന്നു. ശബ്ദവും ദൃശ്യവും അതിന്റെ മുഴക്കം കൂട്ടുന്നു എന്നാണനുഭവം. ബിംബങ്ങളിലൂടെ ആയാൽപ്പോലും. കവിത കാലത്തിലൂടെ സഞ്ചരിക്കുന്നത് അങ്ങനെയല്ലേ അൻവർ?

15/09, 8:32 മനോജ് കുറൂർ: കവിതയിലെ കാഴ്ചയുടെ തലത്തെപ്പറ്റിയും കൂടുതൽ ആലോചിക്കേണ്ടതാണ്. കവിതയ്ക്കു കൂടുതൽ പറയരുതോ?

15/09, 8:56 കവിത ബാലകൃഷ്ണൻ: ശ്രമിക്കാം. കവിതയ്ക്കും ദൃശൃപ്രദർശനകലകൾക്കും 20-ാം നൂറ്റാണ്ടിൽ ഒരുപോലെ നേരിടേണ്ടിവന്ന ഒരു സമൂലപ്രശ് നമാണ് ഇത് കല/കവിത ആകുമോയെന്ന്. അസ്തിത്വം നഷ്ടപ്പെടുത്തും വിധം പോലും ഒരു സർഗാത്മകരൂപം സ്വയം വികസിക്കേണ്ടിവന്നത്, ആധുനികകലയിലും, കവിതയിലുമാണ്. ചെറുകഥയും നോവലും പോലുള്ള സാഹിത്യരൂപങ്ങൾക്ക് താരതമ്യേന ഈ മാരകപ്രശ്‌നം നേരിടേണ്ടിവന്നിട്ടില്ല. എന്നാൽ നമുക്ക് കവിത തുടങ്ങുന്നതും ഒടുങ്ങുന്നതും മാരകമായ അസ്തിത്വപ്രതി
സന്ധിയിലേക്കിട്ടു കൊടുക്കാത്ത, സാഹിത്യമെന്ന വൃവഹാരത്തിൽ മാത്രം! അതുകൊണ്ട് നമ്മൾ വലിയ തോതിലുള്ള ഇന്ദ്രിയാനുഭവ ബഹുലതകൾ ഉൾക്കൊള്ളുന്ന, സാഹിത്യമായും ഇതരരൂപങ്ങളായും എങ്ങനെ വേണമെങ്കിലും നിൽക്കാവുന്ന ഒരു രൂപത്തെപ്പറ്റിയാണ് പറയുന്നതെന്ന് പൊതുവിൽ ഓർക്കാറില്ല. ഇത് ഓർക്കേണ്ടിവരുന്ന പരീക്ഷണാത്മകകാലമാണിത്. ഇന്ന് കലയിലെന്ന (ണഷദധഠധളധമഭ യറടഡളധഡണല) പോലെ കവിതയുടെ ദാർശനികതയും ഒരനുഭവത്തിന്റെ ഇന്ദ്രിയരൂപമനുസരിച്ച് അപ്രതീക്ഷിതമായി വരാം. ഇങ്ങനെ ഉരുവംകൊള്ളുന്ന പുതിയ ഒരു മേഖലയുമാണിന്ന് കവിത. വൃത്തം, പദ്യം, ഗദ്യം തുടങ്ങിയ സാഹിത്യചിന്തകളും, ചിത്രം ശില്പം, വസ്തു, ആവിഷ്‌കാരരീതികൾ, ടെക്‌നിക്കുകൾ തുടങ്ങിയ കലാചിന്തകളും ഈ പരീക്ഷണാത്മകതയിലേക്ക് ഡമഭവണറഥണ ചെയ്യുകയാണ്. ഇത് കൂടുതലായി വിശദീകരിക്കാൻ ഒരു സിരീസുപോലെ ചിലത് ഞാൻ വഴിയേ ശ്രമിക്കാം മനോജ്.

15/09, 8:59 പി. എൻ. ഗോപീകൃഷ്ണൻ: യോജിക്കുന്നു. അത് സമകാലത്തിൽ നിന്നുള്ള വിചാരമാകയാൽ. കവിതയുടെ ചക്രവാളത്തിൽ ഊന്നി വേണം വിചാരങ്ങൾ എന്ന കാര്യത്തിലേ എനിക്ക് തർക്കം ഉള്ളൂ. ഇന്നലെ, ഓണപ്പാട്ടുകാർക്ക് എം.എൻ. വിജയൻ എഴുതിയ അവതാരിക വായിക്കാനിടയായി. അതിൽ പകുതിയും
വൈലോപ്പിള്ളി രൂപഭദ്രൻ അല്ല എന്ന യാഥാസ്ഥിതിക വിമർശനത്തിന് മറുപടി പറയാനാണ് നിയോഗിച്ചിരിക്കുന്നത്.

15/09, 9:08 കവിത ബാലകൃഷ്ണൻ: സമകാലത്തിൽനിന്നുള്ള വിചാരങ്ങളിൽ ഗദ്യം വൃത്തം പദ്യം തുടങ്ങിയ യാഥാസ്ഥിതിക പ്രശ്‌നങ്ങളായ പലതും ഭാഷയുടെ സൂക്ഷ്മമേഖലയായി ഉരുക്കഴിക്കാൻ കഴിയാത്തത്, കവിത
എന്ന സാഹിത്യരൂപത്തിന്റെ ചക്രവാളത്തിനകത്തു നിൽക്കാൻ പെടാപ്പാടുപെടുന്നതുകൊണ്ടല്ലേ? ആ ചക്രവാളം വികസിച്ചുവരുന്നു എന്ന് ശീലം കൊണ്ട് തോന്നുന്നതുമില്ല.

16/09, 7:03 റഫീക് അഹമ്മദ്: കാവ്യ പ്രചോദനത്തെക്കുറിച്ചുള്ള ചോദ്യത്തെ തുടർന്ന് പതിവു പോലെ മലയാള കവിതയിലെ ഒരു ഒബ്‌സെഷൻ ആയ പദ്യഗദ്യ വിചാരത്തിലേക്കും മറ്റു പല സങ്കീർണതകളിലേക്കും കടന്ന കവിതാചർച്ച നന്നായി. അറിവു കുറവുകൊണ്ടാണ് സജീവമായി ഇടപെടാൻ കഴിയാതെ പോയത്.

ചില സന്ദേഹങ്ങൾ കുറിക്കുന്നു: സാഹിത്യത്തിന്റെ ഏതു ശാഖയിൽ പെരുമാറുന്നയാളും പ്രഥമ മായി കൈകാര്യം ചെയ്യുന്നത് ഭാഷയാണ്. ഒരു കാലത്ത് ഭാഷ പുതുക്കപ്പെടകയും വളരുകയുമൊക്കെ ചെയ്തിരുന്നത് കവിതയിലൂടെ ആയിരുന്നു. ഇന്ന് അങ്ങനെയാണോ? ഒരു പ്രമേയത്തെ അവതരിപ്പിക്കുക എന്ന ബൗദ്ധികവൃത്തിക്കപ്പുറം ഭാഷയുടെ ശക്തി സൗന്ദര്യങ്ങളെ പ്രകാശപ്പെടുത്തുക എന്നത്, വാക്കുകളെ നിയതാർത്ഥങ്ങളിൽ നിന്ന് ഉയിർപ്പിക്കുക എന്നതും കവതയുടെ ഒരു സാധ്യതയല്ലെ? വൃത്തങ്ങൾ ഉൾപ്പെടെ എ്താണ് അതേപടി നിൽക്കുന്നത്? പുതിയ കാലത്തെ അർത്ഥപ്പെടുത്തുന്നതിന് ഒട്ടും ചേരാത്ത പഴയ വൃത്തങ്ങൾ ഇന്ന് ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ. ചില കവിതകൾ സംസ്‌കൃത വൃത്തം പോലെയുള്ള ഫോമിൽ അല്ലായിരുന്നെങ്കിൽ അതിന് ഇപ്പോഴുള്ള ഗരിമ ഉണ്ടാകുമായിരുന്നോ? ഉദാഹരണത്തിന് താതവാക്യം പോലുള്ളവ. സംസ്‌കൃത വൃത്തത്തിൽ ആയതു കൊണ്ടു മാത്രം അതിന്റെ നവീനത നഷ്ടമാവുകയുണ്ടായോ. വൃത്തവൈവിധ്യ ങ്ങളുടെ ഒരു വൻ ഭാഷാ ഈടുവെയ്പ് ഒട്ടാകെ കയ്യൊഴിക്കുമ്പോൾ പകരം അത്രയും സമ്പന്നമായ മറ്റൊരു സാധ്യത തുറക്കുന്നുണ്ടോ. കാവ്യഭാഷ എന്നത് കാലഹരണപ്പെട്ട ഒരു വിചാരമാണോ? വിരസവും ഏക പ്രതലപരവും ഏകതാനവുമായ, പ്രമേയാധിഷ്ഠിതവും മാത്രമായ കവിതകൾ കൂടുതൽ മികച്ചതായി വിലയിരുത്തപ്പെടുന്നതിന്റെ യുക്തി എന്താണ്? ഇനി ഞാനൊരു സത്യം പറയട്ടെ (ഇന്നസെന്റായിട്ട് – എനിക്ക് ഒരു വൃത്തവും ഗണം തിരിച്ച് കണ്ടു പിടിക്കാൻ അറിയില്ല).

അൻവർ അലി: ശ്ലോകരചന മധ്യകാലത്തെ അതേ ഘടനയിൽ നിലനിർത്തുന്നതിൽ യാതൊരർത്ഥവുമില്ല എന്നല്ല, ചില അനർത്ഥങ്ങൾക്ക് കാരണവുമാകാം. അനായാസമായി ഒറ്റ ശ്ലോകങ്ങളെഴുതുന്ന എൻ.കെ. ദേശത്തെ ഒരു മലയാള പദ്യവിദ്യാർത്ഥിയായ ഞാൻ രസിച്ചു വായിക്കും. പക്ഷേ അത് നമ്മുടെ പൊയറ്റിക് ഇഡിയത്തിലേക്ക് യാതൊന്നും കൂട്ടിച്ചേർക്കുന്നില്ല. ചുള്ളിക്കാടും ടോണിയും ഇപ്പോൾ രാമനും തികച്ചും കാവ്യാത്മകമായി സംസ്‌കൃത വൃത്തങ്ങൾ ഉപയോഗിക്കുന്നുണ്ട്. അവർ പതിവായി വർണവൃത്തത്തിന്റെ ഇടുക്കത്തിൽ കിടക്കുന്നവരുമല്ല. അപ്പോഴും എനിക്ക് സംശയം ബാക്കി നിൽക്കുന്നു. സംസ്‌കൃത പദരൂപങ്ങളുടെ ‘കുമാരനാശാനത്ത’മുള്ള താതവാക്യത്തിലും പച്ചമലയാളശൈലിയുടെ തുടർച്ചയുള്ള കുന്നിലും (കെ.ആർ. ടോണി) ഒക്കെ ഇത്രയും കർക്കശമായ ‘വസന്തതിലകറിയലിസം’ എന്തിനാണ്?

16/09, 7:24 പി. എൻ. ഗോപീകൃഷ്ണൻ: ഭാഷയുടെ ഏറ്റവും സാന്ദ്രരൂപം കവിതയാണ്. അതിന്റെ കാരണം കവിത ഭാഷയുടെ ഒരു വ്യായാമം ആയത് കൊണ്ടല്ല. മറിച്ച് അത് അനുഭവത്തിൽ വ്യാപരിക്കുന്നതു കൊണ്ടു കൂടിയാണ്. പുതിയ കാലത്തിന്റെ അനുഭവം ആവിഷ്‌കരിക്കാൻ ഇതുവരെയുള്ള സാഹിത്യം ഉല്പാദിപ്പിച്ച രൂപങ്ങളെയും ആവിഷ്‌കാരങ്ങളെയും അതേപടി ആവർത്തിച്ചാൽ പോരാ. കാരണം ഇരുപതാം നൂറ്റാണ്ട് മുതൽക്കെങ്കിലും സാഹിത്യം പ്രസവിച്ചുണ്ടാകുന്നതല്ല സാഹിത്യം. വിശിഷ്യാ കവിത. ജീവിതത്തിന്റെ കുളമേ, എന്നല്ല കവി പറഞ്ഞത്. ജീവിതത്തിന്റെ കടലേ, കവിതയ്ക്ക് മഷിപ്പാത്രം എന്നാണ്. അതിനാൽ കവിതയുടെ ഏത് ഘടകം ചർച്ച ചെയ്യുമ്പോഴും മുന്നോട്ട് നോക്കി ചർച്ച ചെയ്യണം. ഭൂതം ഒരു ഊർജമാണ്. ആവർത്തിക്കാൻ വേണ്ടിയുള്ള ചിരഞ്ജീവത്വം അല്ല.

ഹാംലെറ്റിയൻ അന്തരീക്ഷവും കൂടി കലർന്നാണ് താതവാക്യം രൂപപ്പെടുന്നത്. യഹോവയോളം നീളുന്ന ഒരു പിതൃസ്വരൂപത്തെ ആവിഷ്‌കരിക്കുന്നതുകൊണ്ടാണ് അത് മുഴങ്ങുന്നത്. ആ മുഴക്കത്തിന് സാധാരണ പരിചയമുള്ള ലിറിക്കൽ ഘടന വെടിഞ്ഞ് ശ്ലോക വൃത്തങ്ങളെ ബാലചന്ദ്രൻ ഉപയോഗിച്ചു. അതേസമയം ശ്ലോക വൃത്തങ്ങളുടെ കടയും തലയും ഒന്ന് എന്ന മട്ട് വെടിഞ്ഞ് നാടകീയത എന്ന താരതമ്യേന പുതിയ ഉള്ള ടക്കം സ്വീകരിക്കുകയും ചെയ്തു

16/09, 7:24 കവിത ബാലകൃഷ്ണൻ: അനുബന്ധമായി ഒന്നു പറഞ്ഞുകൊള്ളട്ടെ,
നിയതാർത്ഥങ്ങളിൽനിന്ന് വാക്കിനെ മാത്രമല്ല കവിതയെന്ന വ്യവഹാരത്തെത്തന്നെ ഉയിർപ്പിക്കുന്ന കാലത്താണ്
നമ്മൾ ജീവിച്ചിരിക്കുന്നത്. കാവ്യഭാഷ ഒട്ടുമേ കാലഹരണപ്പെട്ടതല്ല, അത് ശാഠ്യങ്ങളിൽനിന്ന് രക്ഷപ്പെട്ട് വിരിഞ്ഞ്, തന്റെ വ്യാവഹാരികതയ്ക്കപ്പുറമുള്ള ചിലതിനെക്കൂടി കാവ്യഭാഷയെന്ന് തിരിച്ചറിയുന്ന കാലമാണിത് എന്നെനിക്ക് തോന്നുന്നു.

16/09, 7:35 പി. എൻ. ഗോപീകൃഷ്ണൻ:> ഇത്തരം ചർച്ചകൾ ഒരു break എടുത്ത് മുന്നോട്ട് പോകുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു. കൂടുതൽ കൂടുതൽ ആലോചനകളും വീണ്ടുവിചാരങ്ങളും ഉണ്ടാകേണ്ട വിഷയം ആകയാൽ.

16/09, 7:35 മനോജ് കുറൂർ: ഇതുവരെയുള്ള കാവ്യചർച്ച കണ്ടപ്പോൾ ചില കാര്യങ്ങളിൽ വ്യക്തത വേണമെന്നു തോന്നുന്നു.

1. കവിതയിലെ താളത്തെ സംഗീതത്തിന്റെ സാന്നിധ്യമായി പൊതുവേ കരുതാറുണ്ട്. സംഗീതത്തിലും ഭാഷയിലും പൊതുവായുള്ള ഒരു ഘടകമാണു താളം. കാരണം, കുറിയതും നെടിയതുമായ അക്ഷരങ്ങളുടെ ഉച്ചാരണത്തിൽത്തന്നെ താളഘടകങ്ങളുടെ സാന്നിധ്യമുണ്ട്. അവയെ മൊഴിച്ചേർപ്പുകളിലൂടെ കവിതയിൽ ക്രമപ്പെടുത്തുമ്പോഴും ക്രമം തെറ്റിക്കുമ്പോഴും ഈ താളഘടകങ്ങളും പ്രവർത്തിക്കുന്നു. അത്തരത്തിൽ സംസാരത്തിലും സംഗീതത്തിലും പൊതുവായുള്ള ഘടകമാണു താളം. ഈണം ഇതിൽനിന്നു വ്യത്യസ്തമാണ്; അതു ഭാഷയുടെ അനിവാര്യഘടകമല്ല. പക്ഷേ പലതരം ടോണുകൾ, ലീന ധ്വനികൾ (ലഴയറടലണഥബണഭളടഫല) ഒക്കെ വരുന്നിടത്ത് ഈണം എന്ന ഘടകത്തിന്റെ സാന്നിധ്യവും ഉണ്ടാകാം. ഇവിടെ ഇപ്പോൾ സംസാരിക്കുന്ന കവികളെല്ലാംതന്നെ ഈ സാധ്യതകൾ ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോൾ എടുത്തുപറയാൻ തോന്നുന്ന കവിത മെഹ്ബൂബ് എക്‌സ്പ്രസ് തന്നെ. വൃത്തത്തിലുള്ള കവിതയല്ലത്. തീവണ്ടിയുടെ ശബ്ദത്തെ വായ്ത്താരികളാക്കുകയും പല തരം ടോണുകളും ലീനധ്വനികളും ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ സംഗീതത്തെയും സംസാരത്തെയും ഈ കവിത ചേർത്തുവയ്ക്കുകയും കലർത്തുകയും ചെയ്യുന്നുണ്ട്.

2. താളം ഒരു ഭൂതകാലസങ്കേതമാണെന്നു തോന്നുന്നില്ല. അക്ഷരങ്ങളെ പ്രത്യേകരീതിയിൽ ക്രമപ്പെടുത്തുമ്പോൾ സംഭവിക്കുന്നതാണത്. അതിനു നിശ്ചിതമായ സാമാന്യനിയമം കല്പിക്കുമ്പോൾ ഇതുവരെ പറഞ്ഞതോ പറയാത്തതോ ആയ വൃത്തമാകുന്നു. അത്തരത്തിലുള്ള ക്രമം ലംഘിക്കുമ്പോൾ അതതു കവിതയുടെ പൊതുവായ രൂപഘടനയോടു ചേർന്നോ ഇടഞ്ഞോ നിൽക്കുന്ന മട്ടിൽ അതു സവിശേഷമാകുന്നു. വൃത്തം സാമാന്യമെങ്കിലും അതുപയോഗിക്കുന്ന കാവ്യസന്ദർഭം വിശേഷമാണ്. അത്തരത്തിൽ ഭൂതകാലത്തിൽ ഉപയോഗിച്ചതോ അല്ലാത്തതോ ആയ ഏതു ക്രമവും കാവ്യസന്ദർഭത്തിൽ സവിശേഷമാകുന്നതിലൂടെ സമകാലികവുമാകും. മാത്രമല്ല, സാമാന്യനിയമങ്ങളുള്ള വൃത്തങ്ങൾ പല കവിതയിൽ വരുമ്പോൾ, മൊഴിച്ചേർപ്പുകളുടെ രീതി വ്യത്യസ്തമാകുന്നതിലൂടെയും സവിശേഷമാകും. രാമചന്ദ്രന്റെ ‘ഇരിപ്പും’ അൻവറിന്റെ ഏകാന്തതയുടെ അമ്പതു വർഷങ്ങളും ഒരേ വൃത്തമാണെങ്കിലും പരിചരണത്തിൽ വളരെ വ്യത്യസ്തമാണ്. റഫീക്കിന്റെ മത്സ്യം അത്ര സാധാരണമല്ലാത്ത ഒരു വൃത്തത്തിലായിട്ടും മൊഴിച്ചേർപ്പിൽ മുറുക്കവും പുതുമയുമുള്ള കവിതയാണ്. അനിതയുടെ വൃത്തി എന്ന കവിത വക്ത്രം എന്ന വൃത്തത്തിലാണെന്നു പറഞ്ഞാൽ കവികൾ പിണങ്ങരുത്. രാമന്റെ സ്മാരകം എന്ന കവിത കുസുമമഞ്ജരിയെ പുതുക്കുന്നതു നോക്കുക. കവിതയിൽ വൃത്തം പൊതുവേ ഉപയോഗിക്കാറില്ലാത്ത ഗോപിയുടെ വാതിലുകൾ എന്ന കവിത മൊഴിച്ചേർപ്പുകളുടെ ഡമഭളറടലളലൂടെ താളസാധ്യതയാണു പ്രയോജനപ്പെടുത്തുന്നത്. (ഇതിനെക്കുറിച്ചൊക്കെ ഞാൻ വിസ്തരിച്ച് എഴുതിയിട്ടുണ്ട്- പുതുകവിതയിലെ താളരൂപങ്ങൾ എന്ന ലേഖനത്തിൽ.)

3. കവികൾ താളമുപയോഗിക്കുന്നത് അക്ഷരം ഗണം തിരിച്ചുനോക്കിയിട്ടല്ല; ചിലപ്പോൾ ഏതു വൃത്തത്തിലാണെഴുതുന്നതെന്നും ഓർത്തുകൊണ്ടാവില്ല. ഭാഷയുടെ താളക്രമമാണ് അവരുടെ എഴുത്തിൽ
പ്രവർത്തിക്കുന്നത്. ആ ക്രമത്തെ അവർ സൂക്ഷിക്കുകയോ വ്യത്യസ്തമാക്കുകയോ മുറിക്കുകയോ ചെയ്യും.
ഷീമസ് ഹീനി പറയുന്നതുപോലെ, ബോധത്തിന്റെ സാക്ഷരമായ ഭാഗങ്ങളിൽ നിന്നാവില്ല, നിരക്ഷരമായ ഭാഗങ്ങളിൽ നിന്നാവും പലപ്പോഴും എഴുത്ത് ഉണ്ടാകുന്നത്. വ്യാകരണമറിഞ്ഞുകൊണ്ടല്ലല്ലൊ എല്ലാവരും ഭാഷ സംസാരിക്കുന്നത്. അങ്ങനെ സംസാരിച്ചാലും വ്യാകരണമറിയുന്ന ഒരാൾക്ക് അതിന്റെ ഘടനയെന്തെന്നു വിശദീകരിക്കാനായേക്കും.

4. വ്യാകരണം അറിഞ്ഞാലും ഇല്ലെങ്കിലും ഭാഷ ഉപയോഗിക്കാം. വൃത്തമോ താളമോ അറിഞ്ഞാലും ഇല്ലെങ്കിലും കവിതയെഴുതാം. വ്യാകരണവും വൃത്തവുമൊക്കെ സാങ്കേതികമായി അറിയുന്നവരും അതിന്റെയൊക്കെ സാങ്കേതിക കാര്യങ്ങൾ ഓർത്തുകൊണ്ടല്ല ഭാഷയും താളവുമൊക്കെ പ്രയോഗിക്കുന്നത്.

16/09, 7:35 പി. എൻ. ഗോപീകൃഷ്ണൻ: ആ തർക്കങ്ങൾ ഒന്നും നിലവിലില്ല മനോജ്. ഗദ്യരൂപങ്ങളെപ്പോലും താളാടിസ്ഥാനത്തിൽ തരം തിരിക്കാവുന്നതും വർഗീകരിക്കാവുന്നതുമാണ്. കവിത എഴുതുന്ന ആൾ എന്ന പൊസിഷനിൽ നിന്ന് നോക്കുമ്പോൾ ഫോമിൽ മാത്രമായി മാറ്റം സംഭവിക്കുന്നില്ല. അത് വിഷനിൽ വരുന്ന മാറ്റമാണ്. 19-ാം നൂറ്റാണ്ടിലെ ഭൂപടവും ഇരുപതാം നൂറ്റാണ്ടിന്റെ ഭൂപടവും തമ്മിലുള്ള വ്യത്യാസം, ഭൂപടത്തിന്റെ തോതിൽ വന്ന വ്യത്യാസമല്ല. ലോകത്ത് വന്ന മാറ്റത്തിന്റ പ്രതിഫലനം ഭൂപടത്തെ മാറ്റി. ഭാവഗീതാത്മകതയുടെ സ്ഥാനത്ത് നാടകീയത വരുമ്പോൾ, നാടകീയതയെ ധ്വനിപ്പിക്കാൻ വൃത്തത്തിൽ കിടന്ന് ക്ലേശിക്കേണ്ട – അതിന് പുതിയ, തുറന്ന രൂപങ്ങൾ തേടാം. വൈയക്തികമായ ഒരു അഭിപ്രായം എന്ന നിലയ്ക്ക്, വൃത്ത വ്യവസ്ഥയ്ക്ക് (താള വ്യവസ്ഥകൾക്കല്ല) ഒരു അടഞ്ഞ രൂപം ഉണ്ട്. ആ വാക്ക് ധ്വനിപ്പിക്കുന്ന പോലെ തുടക്കത്തിൽ തന്നെ അവസാനിക്കുന്ന ഒന്ന്. ഒരു ഡഫമലണഢ ലസലളണബ. ആവർത്തനങ്ങൾ കവിതാശരീരത്തെ നിർമിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നെങ്കിലും ഏകതാനമായ ഒരാവർത്തനം എത്ര ശ്രമിച്ചാലും വൃത്തം ധഭദണറണഭള ആയിഉണ്ടാക്കിക്കൊണ്ടിരിക്കും. പിന്നത്തെ കാര്യം, മുറുക്കത്തിനാണ് വൃത്തം ഉപയോഗിക്കുന്നതെന്ന വാദം. ശബ്ദജാലത്തിന് മുൻതൂക്കം കൊടുക്കുന്ന കവിതകൾ ഇതിന്റെ ഫലമായി ഉണ്ടായില്ലേ? ചിലപ്പോഴെങ്കിലും ആ ശബ്ദജാലം അനാവശ്യമായി കവിതയെ നീട്ടുന്നില്ലേ. താതവാക്യത്തിലെ അവസാന ശ്ലോകം, അതിന്റെ രചനാ വൈദഗ്ദ്ധ്യവും ശാബ്ദിക മാധുര്യവും മാറ്റി നിർത്തിയാൽ അധികപ്പറ്റല്ലേ? കവിത ഒരു അടഞ്ഞ വ്യവസ്ഥയാണ് എന്ന ബോധം അവിടില്ലേ?

16/09, 7:35 മനോജ് കുറൂർ: മുറുക്കത്തിനാണു വൃത്തം ഉപയോഗിക്കുന്നതെന്നോ ചൊല്ലി ഓർത്തുവയ്ക്കാനാണ് അതുപകാരപ്പെടുന്നതെന്നോ അതു സംഗീതത്തിന്റെ മാത്രം കാര്യമാണെന്നോ ഒക്കെയുള്ള സാമാന്യവത്കരണങ്ങളോട് ഞാനും യോജിക്കുന്നില്ല. ഇതൊക്കെയുണ്ടാവാം; പക്ഷേ കവിതയുടെ ഫോമിന്റെ ഭാഗമാണത്. നീവിഷനുമായി ചേർത്തുവയ്ക്കണം എന്നു പറയുമ്പോൾ അതും ചെയ്യാവുന്നതാണ് എന്നാണ് എനിക്കു പറയാൻ തോന്നുന്നത്. അങ്ങനെ പറയുന്നതിന് ഒരു കാരണമുണ്ട്; ഏതു കാവ്യഘടകത്തെക്കുറിച്ചു പറയുമ്പോഴും അതിനെ അതായിത്തന്നെ പരിഗണിക്കാനും കവിതയുടെ ഇതരമാനങ്ങളോടു ചേർത്തു പരിഗണിക്കാനുമുള്ള സാധ്യതയുണ്ട്. ഓരോ കാവ്യഘടകത്തെയും പ്രത്യേകമായെടുത്തു സാങ്കേതികമായി വിശകലനം ചെയ്യാൻ തുടങ്ങിയാൽ കവികൾ അപ്പോഴേ അസ്വസ്ഥരാകുന്നതു കാണാം. അപ്പോഴേ കവികർമത്തെ മഹത്വവത്കരിച്ച് കവിതയുടെ ളമളടഫധളസയെക്കുറിച്ചു പറയാൻ തിടുക്കപ്പെടും. ഏതു കാവ്യഘടകത്തെക്കുറിച്ചുള്ള ചർച്ചയും മുന്നോട്ടുപോവാത്തത്, കവികളുടെയും കവിതയെ അതിഭൗതികമാനങ്ങളിൽ കാണുന്ന ഭൂരിപക്ഷവായനക്കാരുടെയും ഈ അസ്വസ്ഥത കാരണമാണ്.

ചർച്ച രണ്ടു ദിവസം പിന്നിട്ടു വീണ്ടും തുടരുന്ന ലക്ഷണം കണ്ടപ്പോൾ ശ്രീരാമേട്ടൻ ഇടപെട്ടു.

വി. കെ. ശ്രീരാമൻ: കാവ്യ ചപ്പാത്തി എന്നൊരു ഗ്രൂപ്പുണ്ടാക്കി ഈറ്റിങ്ങളെ അങ്ങോട്ടു തട്ടിയാലോ?

ഫാ. പത്രോസ്: ശരിയെന്നു തോന്നുന്നത് ചെയ്യാൻ മടിക്കരുത്. സധൈര്യം മുന്നോട്ടു പോവുക.

അൻവർ അലി: ചർച്ച നടന്ന ദിവസങ്ങളിൽ കുറച്ചു സമയം മാത്രമേ സജീവമാകാൻ കഴിഞ്ഞുള്ളു. അതുകൊണ്ട് പിന്നീട് എഴുതിച്ചേർക്കേണ്ടിവന്ന വരികളാണ് ചുവടെ.

1) ദർശനം (വിഷൻ) എന്ന ഗുണം എല്ലാ കലയിലുമെന്നപോലെ കവിതയിലും പരമപ്രധാനം തന്നെ. അക്ഷരാർത്ഥത്തിലുള്ള ഫോമിൽ നിന്നു തന്നെ ഒരു കവിതയുടെ ദാർശനികഗുണം ഭാവുകത്വമുള്ളവർക്ക് പിടികിട്ടും.

2) നോവലും കഥയുമായി താരതമ്യപ്പെടുത്തി കവിതയിലെ രൂപസംവാദങ്ങളുടെ സമകാലികതയെ വിലയിരുത്തുന്നത് ലളിതവത്കരണമാണ്. കവിത ഭാഷയിലെ ഏറ്റവും പഴക്കമുള്ള ഗണമാണ്. അതിന്റെ ഭാരവും ബാധ്യതകളും ചുമക്കുക കവികളുടെ തലയിലെഴുത്താണ്. ആ നിലയിൽ പരമ്പരാഗത രചനാ സങ്കേതങ്ങൾ – ക്ലാസിക്കൽ മുതൽ നാടോടി വരെയുള്ളവ – അവരെ മോഹിപ്പിക്കുകയും പരിഭ്രാന്തരാക്കുകയും വിഴുങ്ങുകയും അകറ്റുകയും ചെയ്തു കൊണ്ടിരിക്കും.

3) രൂപം വെറും വാഹനമായി കാണുന്ന ലളിതവത്കരണം,ശ്ലോക/പദ്യ കൗതുകത്തിലും ഉണ്ടാവാറുണ്ട്, പ്രഭാഷണഗദ്യത്തിൽ രമിക്കുന്ന ശബ്ദായമാനമായ രാഷ്ട്രീയ കവിതയിലും ഉണ്ട്. ജീവിതത്തിന്റെ ഒരു സമാന്തര സൂക്ഷ്മ ലോകം ഭാഷയിൽ സൃഷ്ടിക്കുന്ന തച്ചുപണിയായാണ് ഞാൻ കവിതയെ കാണുന്നത്. ഒരോ കവിതയും ഓരോ രൂപം തന്നെ, കാലാനുസാരിയായും സ്ഥലാനുസാരിയായും മാത്രമല്ല വ്യക്ത്യനുസാരിയായും കാവ്യരൂപം അനുനിമിഷം മാറും. അപ്പോഴും കവിതത്തം (യമണഡസ) എന്ന ഭാവുകത്വ സമ്മതിയുടെ പരിഗണന അതിനെ പിന്തുടരും. 1992ൽ എ. അയ്യപ്പനെക്കുറിച്ച് എഴുതിയ ഒരു ഒറ്റ ശ്ലോകം ഇവിടെ പകർത്തുന്നു.

ഒറ്റയ്‌ക്കേ യാത്ര ചെയ്വോ, നടിയിളകിയ പാഴ്-
പ്പാദുകം മാത്രമായോൻ
കൂട്ടങ്ങൾക്കന്യ, നാരും ബഹിർനയനതയാൽ
കണ്ടിടാക്കാഴ്ചകാൺമോൻ
ദു:ഖത്തിൻ കാട്ടിൽ മഞ്ഞപ്പുലിയുടെ ചിരി മേ-
ലേറിയേ സഞ്ചരിപ്പോ-
നയ്യപ്പൻ, ചോര കൊണ്ടേ കവിത കഴുകുവോൻ
ബുദ്ധരിൽ ഭ്രാന്തനായോൻ.