ഡോ. ബിജോയ് കുട്ടി – ആതുരരംഗത്തെ മലയാളിയുടെ അഭിമാനം

ഉല്ലാസ് എം. കെ.

രണ്ടു ഹൃദയങ്ങളുടെ താളക്രമങ്ങൾ ശസ്ര്തക്രിയയിലൂടെ ക്രമീ
കരിക്കുന്നതിനിടയ്ക്കുള്ള ഇടവേളയിലാണ് ഡോ.
ബിജോയ്കുട്ടിയെ ഞാൻ കാണാനെത്തുന്നത്. പലപ്പോഴും ഇങ്ങ്‌നെയാണ്.
ഒരു ദിവസംതന്നെ രണ്ടു ബൈപാസ് സർജറികളുണ്ടാവും.
ഇതിപ്പോൾ ജീവിതത്തിന്റെ ഒരു ക്രമമായിതന്നെ മാറിയിരി
ക്കുന്നു. ഇളം പച്ചനിറത്തിലുള്ള മാസ്‌ക് അഴിച്ചുമാറ്റുന്നതിനിടയിൽ
ഡോക്ടർ പറഞ്ഞു.

മുംബയുടെ പടിഞ്ഞാറു ഭാഗത്ത് മുളുണ്ടിൽ ചെക്ക്‌നാക്കയി
ലാണ് ഡോ. ബിജോയ്കുട്ടിയുടെ പ്ലാറ്റിനം ഹോസ്പിറ്റൽ. തിരക്കേറിയ
നഗരത്തിലെ പൊന്നുംവിലയുള്ള പരിമിതമായ
സ്ഥലത്ത് വളരെ വിദഗ്ദ്ധമായി പണിതുയർത്തിയിരിക്കുന്ന
ഹോസ്പിറ്റലിൽ എപ്പോഴും നിറയെ ജനങ്ങളാണ്. ഉള്ള സൗകര്യ
ത്തിൽ തങ്ങളുടെ ഊഴവും കാത്തിരിക്കുന്ന ഇടത്തരക്കാരായ
രോഗികൾ. ആർക്കും ധൈര്യമായി കടന്നുചെല്ലാൻ പറ്റുന്ന ഒരാശുപത്രി.

”സമൂഹത്തിലെ ഉന്നതന്മാർക്ക് പോകാനിവിടെ ആശുപത്രി
കൾക്ക് യാതൊരു പഞ്ഞവുമില്ല. അതുകൊണ്ടുതന്നെ എന്റെ
ലക്ഷ്യം സാധാരണക്കാരനു വേണ്ടി ഒരാശുപത്രി പണിയുകയെന്ന
തായിരുന്നു. അതിന്റെ അനന്തരഫലമാണീ ആശുപത്രി”
ഡോക്ടർ തന്റെ ആശയം വെളിപ്പെടുത്തി.

ലോകമെമ്പാടും ആതുരസേവനം ഒട്ടുമുക്കാലും ഒരു കച്ചവടമായി
മാറിക്കഴിഞ്ഞിട്ടും, ജീവിതത്തിലെ മൂല്യങ്ങൾ കൈവിടാതെ
സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന പ്ലാറ്റിനം ഹോസ്പിറ്റൽ
മുംബയ് നഗരത്തിന് ഒരു മലയാളി നൽകുന്ന സംഭാവനയാണ്.
ഡോ. ബിജോയ്കുട്ടി ഒരു മുംബയ് മലയാളിയല്ല. ഭാഷക
ൾക്കും പ്രദേശങ്ങൾക്കും അതീതമായി മനുഷ്യൻ എന്ന സങ്കല്പ
ത്തിൽ വിശ്വസിക്കുന്ന ഒരു ലോകമലയാളിയാണ്.
വെറും നാലുവർഷം മുമ്പ്, 2008-ലാണ് ഡോക്ടർ മുംബയ് നഗരത്തിലെത്തുന്നത്.
നഗരപ്രാന്തത്തിൽ മലയാളികൾ തിങ്ങിനി
റഞ്ഞു താമസിക്കുന്ന ഡോംബിവ്‌ലിയിൽ ഡോക്ടർ ആദ്യമായി
ഐക്കൺ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് എന്ന ആശുപത്രി സ്ഥാപിച്ചു.
തൃശൂരിൽ നെല്ലുവായിക്കടുത്ത് എരുമപ്പെട്ടിയിൽ ധന്വന്തരി
ക്ഷേത്രത്തിനടുത്താണ് ഡോക്ടർ ബിജോയ്കുട്ടിയുടെ കുടുംബവീട്.
കുടുംബത്തിൽ ആരും ഡോക്ടർമാരില്ല. മുത്തച്ഛൻ പാണ്ഡത്
കുഞ്ചുവാര്യർ പക്ഷെ ഒരായുർവേദ ഭിഷഗ്വരനായിരുന്നു. കോയ
മ്പത്തൂർ ആര്യവൈദ്യശാലയുടെ പ്രധാനിയായി ഔദ്യോഗിക
ജീവിതത്തിൽ നിന്ന് വിരമിച്ചു. അച്ഛൻ അക്കൗണ്ട്‌സ് ഓഫീസറായി
ഒറീസയിൽ. അങ്ങനെ ബിജോയ്കുട്ടിയുടെ
എം.ബി.ബി.എസ്. പഠനവും ഒറീസയിൽ സംബാൽപൂരിലായിരു
ന്നു.

കേരളത്തിനു വെളിയിലായിരുന്നു താമസവും പഠനവുമെ
ങ്കിലും നന്നായി മലയാളം സംസാരിക്കാൻ ഡോക്ടർക്ക് ഒരു വിഷമവുമില്ല.
വീട്ടിൽ ഞങ്ങൾ മലയാളത്തിലായിരുന്നു സംസാരം. പക്ഷെ,
എഴുതാൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
പഠനം കഴിഞ്ഞ് ഡൽഹിയിൽ മെട്രോ ഹോസ്പിറ്റൽ, വേദാന്ത
മെഡി സിറ്റി, ഇന്ത്യയിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധരിലൊരാളായ
ഡോ. നരേഷ് ട്രെഹാന്റെ കൂടെ എസ്‌കോർട്‌സ് ഹോസ്പിറ്റൽ
എന്നിവയിൽ ജോലി നോക്കിയശേഷമാണ് മുംബയിലേക്ക് ഡോ.
ബിജോയ്കുട്ടി എത്തുന്നത്.

ഈ സമൂഹത്തിന് എനിക്ക് പലതും നൽകാനുണ്ടെന്നുള്ള ഒരു
തോന്നലായിരുന്നു അത്. സാധാരണക്കാർക്ക് അപ്രാപ്യമായ
വലിയ ആശുപത്രികളിൽ മാത്രം സേവനമനുഷ്ഠിക്കുനതിൽ
മാസികമായ ഒരു സംതൃപ്തിയും തോന്നിയിരുന്നില്ല. അങ്ങനെയാണ്
സുഹൃത്തായ ഡോ. മനോജ് ഭാമിയുമൊത്ത് സാധാരണ
മനുഷ്യർ ഇടതിങ്ങി പാർക്കുന്ന ഡോംബിവ്‌ലിയിൽ ‘ഐക്കൺ
ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്’ എന്ന സ്ഥാപനം ആരംഭിക്കുന്നത്.

”മലയാളിസമൂഹം എനിക്കെന്നും ഒരു പ്രചോദനം നൽകിപ്പോ
ന്നു. മലയാളികൾ മാത്രമല്ല, മഹാരാഷ്ട്രക്കാരും. അങ്ങനെയാണ്
ഞാൻ മുളുണ്ടിൽ പ്ലാറ്റിനം ആരംഭിക്കുന്നത്. സാധാരണക്കാരുടെ
ആശുപത്രി എന്ന ആശയത്തിലൂന്നിയാണ് എന്റെ പ്രവർത്തനം.
കുറഞ്ഞ ചെലവിൽ കൂടുതൽ പേർക്ക് ചികിത്സ നൽകുമ്പോൾ
ആശുപത്രിയിലെ വിലപിടിപ്പുള്ള യന്ത്രങ്ങൾ ഫലപ്രദമായി ഉപയോഗിക്കാനാവുന്നു.
അതുകൊണ്ടുതന്നെ ഇവിടെ കൂടുതൽ
ശസ്ര്തക്രിയകൾ ചെയ്യാൻ കഴിയും” ഡോക്ടർ വിശദീകരിച്ചു.

പ്ലാറ്റിനത്തിൽ 70 കിടക്കകളാണുള്ളത്. ഇവിടെ ഹൃദ്രോഗം
മാത്രമല്ല എല്ലാവിധ അസുഖങ്ങൾക്കുമുള്ള വിദഗ്ദ്ധ ചികിത്സ
ലഭ്യമാണ്. സംസാരത്തിനിടയിലും ഫോണിലൂടെ വാർഡിലെ
രോഗികളുടെ വിവരങ്ങൾക്ക് ഡോക്ടർ മറുപടി നൽകിപ്പോന്നു.
ചികിത്സ ഇക്കാലത്ത് വളരെ ചെലവേറിയതാണ്. രോഗങ്ങൾ
പലതരമാണല്ലോ. ലീഗൽ സിസ്റ്റമാകട്ടെ വളരെ ശക്തവും. അതുകൊണ്ടുതന്നെ
രോഗിയെ എല്ലാവിധ ടെസ്റ്റുകൾക്കും വിധേയനാ
ക്കാൻ ഒരു ഡോക്ടർ നിർബന്ധിതനാവുന്നു. രോഗം വരാതിരിക്കുവാൻ
ശ്രദ്ധിക്കുകയെന്നതുതന്നെ ഏറ്റവും പ്രധാന കാര്യം. പൊതു
ജനം അതു മനസിലാക്കി ജീവിചാൽ ഒരു പരിധിവരെ ആശുപത്രി
യിലേക്കുള്ള വരവു കുറയ്ക്കാം.

”ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള ഒരു മനസ്സ് നമുക്ക് നൽ
കുന്നു. അത് നല്ല ചിന്തകളിലേക്കും വിചാരങ്ങളിലേക്കും നമ്മെ
നയിക്കുന്നു. ഇന്ന് ഇന്റർനെറ്റ് സർവസാധാരണമാണല്ലോ.
വൈദ്യശാസ്ര്തപരമായി അറിവു നേടാൻ അത് ഉപയോഗിക്കണം.
അതിനായുള്ള ട്രെയിനിംഗ് കുട്ടികൾക്കു നൽകിയാൽ ആരോഗ്യ
മുള്ള ഒരു ജനതയെ വാർത്തെടുക്കാൻ നമുക്കാവും” ഡോക്ടർ
വിശദീകരിച്ചു.

വില കൂടിയ മരുന്നുകളും അതുമൂലമുള്ള ചികിത്സയും താങ്ങാനാവാതെ
വഴിമുട്ടി നിൽക്കുന്ന സാധാരണക്കാർക്ക് ഡോക്ടർ
ബിജോയ്കുട്ടി ഒരാശ്രയകേന്ദ്രമാണ്. പാവപ്പെട്ടവർക്ക് പണം
ചെലവാകാതെ നടത്തിയ എത്രയോ ഹൃദയശസ്ര്തക്രിയകൾക്ക്
ഈ ആശുപത്രി സാക്ഷ്യം വഹിച്ചിരിക്കുന്നു. അവർക്കായി ‘പ്ലാ
റ്റിനം ചാരിറ്റി ട്രസ്റ്റ്’ എന്നൊരു സംഘടനയും ഡോക്ടറുടെ നേതൃത്വത്തിൽ
പ്രവർത്തിക്കുന്നുണ്ട്.

ഒരു മാസം അമ്പതിലധികം ബൈപാസ് ശസ്ര്തക്രിയകളാണ്
ഡോക്ടർ ബിജോയ്കുട്ടി ഇപ്പോൾ നടത്തുന്നത്. ഒരു ജീവനെ
ങ്കിലും അധികം രക്ഷിക്കാനായാൽ ജീവിതത്തിൽ അതിലും ധന്യ
മായതെന്തുണ്ട്, ഡോക്ടർ ചോദിക്കുന്നു.
രാജ്യത്തിന്റെ പല ഭാഗത്തായി ചെറിയ അനവധി ആശുപത്രി
കൾ ആരംഭിക്കുന്നതാണ് ഒരു സ്ഥലത്ത് വലിയ ഒരാശുപത്രി ഉള്ള
തിലും നല്ലതെന്നാണ് ഡോക്ടറുടെ അഭിപ്രായം. പല സ്ഥലങ്ങ
ളിലുമുള്ള പാവപ്പെട്ടവർക്ക് വൈദ്യസഹായമെത്തിക്കാന അതുമൂലം
സാധിക്കുമല്ലോ.

പ്ലാറ്റിനത്തിന് ഇപ്പോൾ നാസിക്, ജബൽപൂർ എന്നിവിടങ്ങ
ളിൽ ബ്രാഞ്ചുകളുണ്ട്. മുംബയിൽ വസായിയിലും പ്ലാറ്റിനം പ്രവ
ർത്തിക്കുന്നു.

ഒരു ഡോക്ടർ തികച്ചും ഒരു സാമൂഹ്യജീവിയാണ്. മറ്റു പല
2013 ഏടഭഴടറസ ബടളളണറ 13 2
ഉദ്യോഗവും പോലെയല്ല. എന്നും, എല്ലായേ്പാഴും ജനങ്ങളോടൊപ്പം
അവരുടെ ദു:ഖവും ആശങ്കകളും പങ്കുവച്ച് ജീവിക്കുന്ന ഒരു
മനുഷ്യൻ. അതുകൊണ്ടുതന്നെ പണമുണ്ടാക്കാനല്ല, വേദനിക്കു
ന്നവരുടെ ദു:ഖം മനസിലാക്കാനാവുന്ന ഒരാൾക്കേ യഥാർത്ഥ
ഡോക്ടറാകാനാവൂ. ഭാഷയും മതവും വർഗവുമൊന്നും ഇവിടെ
പ്രശ്‌നമല്ല. തൃശൂരിലെ ഒരു ഉൾനാട്ടിൽ ജനിച്ച് മുംബയിലെ സാധാരണ
മനുഷ്യരുടെ രോഗശാന്തിക്കായി പ്രവർത്തിക്കുന്ന
ബിജോയ്കുട്ടി മലയാളികൾക്ക് ഒരു അഭിമാനമാണെന്നതിൽ തർ
ക്കമില്ല.