പുതിയ തലമുറയിൽ രാഷ്ട്രീയബോധം ഉണ്ടാവണം: പി.വി.കെ. നമ്പ്യാർ

ഉല്ലാസ് എം. കെ.

കേരളത്തിന്റെ വടക്കേയറ്റത്തുനിന്നും ജോലി തേടി മഹാനഗരത്തിലെത്തി,
ഇവിടുത്തെ ജനങ്ങൾക്കുവേണ്ടി പോരടിച്ച് അവരുടെ
സ്വന്തം നഗരാനുഭവമായിത്തീർന്ന പി.വി.കെ. നമ്പ്യാരെക്കുറിച്ച്
കേൾക്കാത്തവർ വിരളമായിരിക്കും. ഏകദേശം നാല്പതു
വർഷം മുമ്പ്, 1975-ലാണ് തളിപ്പറമ്പ് പടിക്കൽ വീട്ടിൽ എൽ.പി.
സ്‌കൂൾ അദ്ധ്യാപകനായ ചിണ്ടൻ നമ്പ്യാരുടെ മകൻ പി.വി.കെ.
നമ്പ്യാർ മുംബയിലെത്തുന്നത്. അന്ധേരിയിലെ ഒരു സ്ഥാപന
ത്തിൽ സ്റ്റെനോ ആയി ജീവിതമാരംഭിച്ചു. കടന്നപ്പള്ളി, വി.എം.
സുധീരൻ എന്നിവരുമൊത്തം സ്‌കൂൾവിദ്യാഭ്യാസകാലത്ത് രാഷ്ട്രീ
യപ്രവർത്തനത്തിലേർപ്പെട്ടിരുന്നെങ്കിലും 1984-ൽ വസായിലെ
ത്തിയശേഷമാണ് നമ്പ്യാർ സജീവമായി പൊതുരംഗത്ത് കർമനി
രതനാകുന്നത്.

ബസീൻ കേരളസമാജത്തിന്റെ ആദ്യ തെരഞ്ഞെടുപ്പിൽ
അതിന്റെ ട്രഷററായിരുന്നു നമ്പ്യാർ.

”മലയാളികൾക്ക് ഒരു കൂട്ടായ്മ. ആ ലക്ഷ്യത്തിനായിരുന്നു
ഞങ്ങളുടെ അക്കാലത്തെ പ്രവർത്തനങ്ങൾ. ബി.കെ.എസ്സിന്
യാതൊരു രാഷ്ട്രീയ അജണ്ടയുമില്ല. പാനലുകളില്ലാതെയാണ്
ഇവിടെ മത്സരങ്ങൾ. സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുമ്പോൾ
എല്ലാവരും ഒരുപോലെയല്ലേ? എന്തിനാണീ പാനലുകൾ?”
നമ്പ്യാർ പറയുന്നു.

വസായിൽ 30,000-ത്തിലധികം മലയാളികളുണ്ട്.
ബി.കെ.എസ്സിനാകട്ടെ 1600-ലധികം അംഗങ്ങളും. എല്ലാവരെയും
ഒത്തൊരുമിപ്പിച്ച് ശക്തമായ ഒരു സംഘടനയാക്കി
ബി.കെ.എസ്സിനെ വളർത്തിയെടുക്കുക എന്നതാണ് ഞങ്ങളുടെ
ഉദ്ദേശ്യം. ബി.കെ.എസ്സിനിപ്പോൾ സ്‌കൂളും ജൂനിയർ-ഡിഗ്രി
കോളേജുകളുമുണ്ട്.

അഴിച്ചുപണി ആവശ്യപ്പെട്ട് പല സമാജങ്ങൾക്കുള്ളിലും പൊട്ടി
ത്തെറികളുണ്ടാവുന്നു. കേന്ദ്രസംഘടനയിലും ഡോംബിവ്‌ലി
സമാജത്തിലുമൊക്കെ അരങ്ങേറുന്ന സംഭവങ്ങൾ പത്രവാർത്ത
കളാണ്. എന്നാൽ ബസ്സീൻ സമാജത്തിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ,
പ്രത്യേകിച്ച് മലയാളികളുടെ, ഉന്നമനത്തെ ലക്ഷ്യമാ
ക്കിയുള്ളതാണ് – നമ്പ്യാർ അഭിമാനപൂർവം പറഞ്ഞു. ആശയപരമായ
അഭിപ്രായ ഭിന്നതകൾ ഞങ്ങൾക്കിടയിലുണ്ടെങ്കിലും അത്
പറഞ്ഞുതീർക്കുകയാണ് പതിവ്.

1991-ൽ വസായ് ഗ്രാമപഞ്ചായത്തിൽ മത്സരിച്ചു ജയിച്ച
നമ്പ്യാർ ജിതേന്ദ്ര ഠാക്കൂർ എം.എൽ.എ. കോൺഗ്രസ് വിട്ടപ്പോൾ
അദ്ദേഹത്തോടൊപ്പം കൂടുകയായിരുന്നു.
2009-ലാണ് വസായ്-വിരാർ മുനിസിപ്പൽ കോർപറേഷൻ
നിലവിൽ വരുന്നത്. തുടർന്നു നടന്ന ആദ്യ നഗരസഭാ തെരഞ്ഞെ
ടുപ്പിൽ ആകെയുള്ള 89-ൽ 55 സീറ്റും കരസ്ഥമാക്കിയാണ് ജിതേന്ദ്ര
ഠാക്കൂർ നയിക്കുന്ന ബഹുജൻ വികാസ് അഘാഡി ഭരണം കൈക്ക
ലാക്കുന്നത്. നമ്പ്യാരും വിജയിച്ചു.

മറ്റു വമ്പൻ പാർട്ടികളായ കോൺഗ്രസിന് രണ്ടും ശിവസേനയ്ക്ക്
മൂന്നും ബി.ജെ.പിക്കും ഒന്നും സീറ്റുകളാണ് ഇവിടെ ലഭിച്ചത്. ശരദ്
പവാറിന്റെ എൻ.സി.പിക്ക് ഒരു സീറ്റുപോലും ലഭിച്ചില്ല. പ്രധാന
പ്രതിപക്ഷം 19 സീറ്റ് നേടിയ ലോഖിത്‌വാഡി ലീഡർ പാർട്ടിയാണ്.
ജനങ്ങൾക്കുവേണ്ടി, അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ട്
പ്രവർത്തിക്കുന്നതാണ് ഞങ്ങളുടെ പാർട്ടിയുടെ ലക്ഷ്യം. അതാണ്
ഈ വിജയത്തിനു പിന്നിലെ രഹസ്യം – നമ്പ്യാർ ഒരു പുഞ്ചിരി
യോടെ പറഞ്ഞു.

മോഡി രാഷ്ട്രീയത്തിന് തങ്ങൾ തികച്ചും എതിരാണെന്നു പറയാനും
നമ്പ്യാർ ഒരു മടിയും കാണിച്ചില്ല.

”സാമ്പത്തികമായി ഗുജറാത്ത് മുന്നേറിയെന്ന് പറയപ്പെടുന്നു.
പക്ഷെ ഹിന്ദു വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ്
മോഡിയുടേത്. അത് ഭാരതീയ തത്വചിന്തയ്‌ക്കെതിരാണ്” നമ്പ്യാർ
പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ പരിത:സ്ഥിതികൾ വളരെ പരിതാപകരംതന്നെ.
പാർട്ടികൾ തമ്മിലുള്ള പിടിവലിയല്ലാതെ ജനക്ഷേമകരമായ
പ്രവർത്തനത്തിന് അവിടെ സമയമില്ല. അന്ധമായ എതി
ർപ്പുകൾ; നല്ലതായാലും ചീത്തയായാലും. അത് ജനങ്ങൾ മനസി
ലാക്കിയാൽ മാത്രമേ കേരളം വളരൂ. അതുപോലെതന്നെ പുതിയ
തലമുറയിൽ രാഷ്ട്രീയബോധം ഉണ്ടാവണം. ജോലിക്കുവേണ്ടി
മാത്രമാവരുത് വിദ്യാഭ്യാസം; സമൂഹത്തിനുവേണ്ടിയുമാകണം –
നമ്പ്യാർ പറഞ്ഞുനിർത്തി.