വിസ്മൃതിയിലാവുന്ന വംശപ്പെരുമകൾ

‘ഗോച്ചിർ’ എന്ന ധൂമകേതു ഭൂമിയിൽ വന്നിടിക്കുന്നതോടെ ഈ
ഭൂമി ഇല്ലാതാകും. ആ ആഘാതത്തിൽനിന്നുയരുന്ന അഗ്നിജ്വാലകളിൽ
എല്ലാ പദാർത്ഥങ്ങളും ഉരുകിയൊലിച്ച് ഒരു വൻനദിയായി
ഈ ഭൂമിയിലൊഴുകും. അതിൽ നന്മ നിറഞ്ഞ മനുഷ്യരും തിന്മ
യുടെ വക്താക്കളും ഒരുപോലെതന്നെ. തിന്മ പ്രവർത്തിക്കുന്നവരുടെ
ആത്മാവിന് ആ അഗ്നിജലം ശാന്തിനൽകും; നന്മ നിറഞ്ഞ
വർക്കാകട്ടെ ഉരുകിയൊഴുകുന്ന ആ ഘോരാഗ്‌നിയും പാൽക്കടലായേ
അനുഭവപ്പെടൂ.

(ബുൻഡഹിഷ്ൻ: അദ്ധ്യായം 30)

മതങ്ങൾ തകർച്ചയെ നേരിടുന്നത് അസാധാരണമല്ല. ശതാബ്ദ
ങ്ങൾക്കപ്പുറം യൂറോപ്പിൽ ആധിപത്യം സ്ഥാപിച്ചിരുന്ന ഗ്രീക്ക്
മതവും അതിലെ ആരാധനാമൂർത്തികളായ ദേവന്മാരും ദേവിമാരുമെല്ലാം
കഥകളിൽ മാത്രമൊതുങ്ങിയതിന് ആരും കുറ്റക്കാരാവു
ന്നില്ല. മദ്ധ്യപൂർവേഷ്യയിലും ബാബിലോണിലും നിലനിന്നുപോന്ന
വിഗ്രഹാരാധനയും പാഗൻ ആത്മീയതയുമൊക്കെ ജൂതമതത്തിന്റെ
വളർച്ചയോടെ ഇല്ലാതായെങ്കിലും യൂറോപ്പിലെങ്ങും
ശക്തിയായിരുന്ന മോശയുടെ പിന്തുടർച്ചക്കാരും ഇന്ന് പ്രധാനമായും
ഇസ്രയേലിൽ മാത്രമായി അവശേഷിക്കുന്നു. ഏകദേശം
ബി.സി. 1300-നും 700-നുമിടയിൽ സറാത്തൂസ്ട്ര സ്ഥാപിച്ച
സൊറാസ്ട്രിയൻ മതമാണ് ഇപ്പോൾ ഈ ഭൂമുഖത്ത് ഭീകരമായ
തകർച്ചയെ നേരിടുന്ന ഒരു പൗരാണിക മതം.
മദ്ധ്യേഷ്യയിൽ, പ്രധാനമായും പേർഷ്യയിൽ, ശക്തിയാർജിച്ചി
രുന്ന സൊറാസ്ട്രിയർ എ.ഡി. 637-ൽ മുസ്ലിം അധിനിവേശത്തോടെയാണ്
അവിടെനിന്നും നിഷ്‌കാസിതരാകുന്നത്. വ്യക്തമായ
രേഖകളില്ലെങ്കിലും ഭാരതത്തിൽ ബുദ്ധമതം പ്രചരിക്കുന്ന ഒരു
കാലഘട്ടത്തിലാണ് സറാത്തൂസ്ട്ര മദ്ധ്യേഷ്യയിൽ വേരുറപ്പിക്കു
ന്നത്. ഇന്തോ-ആര്യൻ വംശജരായിരുന്നു പേർഷ്യക്കാരുമെന്നത്
ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

ആദിമ മനുഷ്യർക്ക് പ്രധാനമായിരുന്നത് സൂര്യാരാധനയായിരു
ന്നു. കൂടാതെ പഞ്ചമഹാഭൂതങ്ങളായ ഭൂമി, വായു, ജലം, അഗ്നി,
ആകാശം എന്നിവയെയും ജനങ്ങൾ ആരാധിച്ചുപോന്നു. അവർ
ക്ഷേത്രങ്ങൾ പണിത് അഗ്നിയെ പൂജിച്ചു. സറാത്തൂസ്ട്ര ‘അഹുർ
മസ്ദ’ എന്ന രൂപമില്ലാത്ത, ആദിയും അന്തവുമില്ലാത്ത ഏകദൈസിദ്ധാന്തം
മുന്നോട്ടുവച്ചെങ്കിലും മനുഷ്യസമൂഹത്തെ പഞ്ചഭൂത
ങ്ങളിലൂടെ സംരക്ഷിക്കുന്ന മാലാഖമാരെ പൂർണമായും തള്ളിക്ക
ളഞ്ഞില്ല. പ്രത്യേകിച്ചും അഗ്നിഭഗവാന് ഒരു പ്രത്യേക സ്ഥാനംതന്നെ
സൊറാസ്ട്രിയൻസും നൽകിപ്പോന്നു. അങ്ങനെ എല്ലാം
ശുദ്ധീകരിക്കുന്ന അഗ്നി പാർസികൾക്ക് ഏറ്റവും പ്രധാനപ്പെട്ട
ഒന്നായി ഇന്നും തുടരുന്നു.

ഏഷ്യയിലും യൂറോപ്പിലും പല ഭാഗങ്ങളിലും ക്രിസ്തുമതം വേരുറപ്പിക്കുന്നതിനും
ശതാബ്ദങ്ങൾക്ക് മുൻപുതന്നെ അഗ്നി ആരാധന
അവിടെ സർവവ്യാപ്തമായിരുന്നു. എന്നാൽ ഏഴാം നൂറ്റാണ്ടിന്റെ
അന്ത്യത്തോടെ ഇസ്ലാം ശക്തിപ്രാപിച്ചപ്പോൾ പാർസികൾക്ക്
സ്വന്തം രാജ്യത്ത് നിൽക്കക്കള്ളിയില്ലാതെയായി. ധാരാളം പേർ
മതംമാറ്റത്തിനു വിധേയരായി അഗ്നി ആരാധന നിർത്തിവച്ച
പ്പോൾ പലരും അവിടെനിന്ന് പലായനം ചെയ്തു. അവരിൽ വലി
യൊരു കൂട്ടം ഗുജറാത്തിലെ വൽസാഡിലുള്ള സർജനിയിൽ അഭയാർത്ഥികളായെത്തി.
അന്ന് ഗുജറാത്ത് ഭരിച്ചിരുന്ന രാജാവ് ഗുജ
റാത്തി ഭാഷ തങ്ങളുടെ ഭാഷയായി സ്വീകരിക്കാനുള്ള വ്യവസ്ഥ
യിൽ അഭയാർത്ഥികളായ പാർസികൾക്ക് അവിടെ അഭയം നൽ
കുകയും ചെയ്തു.

അങ്ങനെ സർജനിയിൽ അഭയാർത്ഥികളായെത്തിയ പാർസി
കൾ പലവിധ തൊഴിലുകളിലും വ്യവസായങ്ങളിലും ഏർപ്പെട്ട്
അവിടെ സ്ഥിരതാമസമാക്കി.

എന്നാൽ മുംബയിൽ പാർസികളെത്തുന്നത് അതിനും വളരെ
വർഷങ്ങൾക്കു ശേഷമായിരുന്നു. ദോറാബ്ജി നാനാഭായ് ആണ്
1640-ൽ ആദ്യമായി മുംബയിലെത്തിയ പാർസിയെന്ന് പറയപ്പെ
ടുന്നു. അതേസമയം 1660-നുശേഷം നെയ്ത്തുകാരും കൈത്തൊഴിൽ
വിദഗ്ദ്ധരും വ്യവസായികളുമായ പല പാർസികളെയും ബ്രിട്ടീ
ഷുകാർ ഇവിടേക്ക് കൊണ്ടുവരികയുണ്ടായി.
സൊറാസ്ട്രിയൻ മതക്കാരായ പാർസികളുടെ ജീവിതരീതി,
ഭക്ഷണം, സ്വഭാവം, ആചാരാനുഷ്ഠാനങ്ങൾ, വിശ്വാസ സങ്കല്പ
ങ്ങൾ എന്നിവയെല്ലാം മറ്റ് മതവിഭാഗക്കാരെ അപേക്ഷിച്ച് തികച്ചും
വ്യത്യസ്തവും സവിശേഷവുമാണ്. വ്യാവസായികവൈദഗ്ദ്ധ്യം,
ഉയർന്ന സാക്ഷരത, തെരഞ്ഞെടുക്കുന്ന രംഗങ്ങളിലെല്ലാം വൻ
വിജയം എന്നീ ഗുണവിശേഷങ്ങൾ അവരുടെ പ്രത്യേകതയത്രെ.
അവർ സത്യസന്ധരും ഉദാരമനസ്‌കരും സമാധാനകാംക്ഷികളും
സംസ്‌കാരസമ്പന്നരും കാരുണ്യമതികളും മാനവികമൂല്യങ്ങളെ
ആത്മാർത്ഥമായി ആദരിക്കുന്നവരും സ്‌നേഹസമ്പന്നരുമാണ്.
സ്വയം ജീവിക്കുകയും മറ്റുള്ളവരെ ജീവിക്കാനനുവദിക്കുകയും
ചെയ്യുകയെന്നതാണ് അവരുടെ അടിസ്ഥാന വിശ്വാസം.

മുംബയുടെ ചരിത്രം പരിശോധിച്ചാൽ അതിൽ പാർസികളുടെ
സംഭാവനകൾ സുപ്രധാനമാണെന്ന് കണ്ടെത്താനാകും. ഇവിടെ
പരുത്തിക്കച്ചവടത്തിന് ജീവൻ നൽകിയത് പാർസികളാണ്.
ബോംബെയിലെ അതിപുരാതന വർത്തമാനപത്രമായ
‘ബോംബെ സമാചാർ’ തുടങ്ങിവച്ചത് ഇവരാണ്. ടൈംസ് ഓഫ്
ഇന്ത്യ നിലവിൽ വരുംമുമ്പ് ബോംബെ ടൈംസ് എന്ന പേരിൽ
മറ്റൊരു പത്രവും ഇവർ പുറത്തിറക്കിയിരുന്നതായി പറയപ്പെടുന്നു.
ഇതിനുപുറമെ മുംബയിലെ പവായ് തടാകം പണികഴിപ്പിച്ചതും
പാർസികൾതന്നെ. മുംബയിലെ ജെ.ജെ. ഹോസ്പിറ്റൽ, ജെ.ജെ.
സ്‌കൂൾ ഓഫ് ആർട്‌സ് എന്നിവയും പാർസികളുടെ സംഭാവനകളാണ്.
മുംബയിലെ പഴയകാല കോൺഗ്രസ് നേതാക്കളും സ്വാതന്ത്ര്യ
സമരസേനാനികളുമായ ദാദാഭായ് നവ്‌റോജി, ഫിറോസ് ഷാ
മേത്ത, ദിൻ എഡൂജിവാഛ തുടങ്ങിയവർ പാർസികളാണ്. പ്രശസ്ത
വ്യവസായ സ്ഥാപനമായ ടാറ്റാ ഗ്രൂപ്പിന്റെ തലതൊട്ടപ്പൻ
ജംഷഡ്ജി ടാറ്റയും ഇപ്പോഴത്തെ രത്തൻ ടാറ്റയും പാർസി വംശ
ജരാണ്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥാപകനായ,
ഇന്ത്യൻ ബാങ്കിംഗ് ഇൻഡസ്ട്രിയുടെ പിതാവെന്ന പേരിൽ അറി
യപ്പെടുന്ന സർ സൊറാബ്ജി പോച്ച്ഖാൻവാലയും പാർസിയാണ്.
ഇങ്ങനെ മുംബയിലെ പാർസികളിൽ പ്രശസ്തരായ നിരവധി
വ്യക്തികളും സ്ഥാപനങ്ങളുമുണ്ട്.

ഇന്ത്യയിൽ ആദ്യമായി ക്രിക്കറ്റ് പരിചയപ്പെടുത്തിയതിന്റെ
ക്രെഡിറ്റും പാർസികൾക്ക് അവകാശപ്പെട്ടതാണ്. ഇതിന് തെളി
വാണ 1848-ൽ ഇവർ ഇവിടെ സ്ഥാപിച്ച ഓറിയന്റൽ ക്രിക്കറ്റ് ക്ലബ്.
വ്യവസായപരമായും തൊഴിൽപരമായും ഉള്ള ഓരോ
രംഗത്തും തങ്ങളുടെ ആധിപത്യവും മികവും പണ്ടുമുതൽക്കേ
സ്ഥാപിച്ച പാർസികളിൽ പലരുടെയും പേരുകൾക്കൊപ്പം അവരുടെ
പൂർവികരുടെ വ്യവസായത്തിന്റെയോ തൊഴിലിന്റെയോ
പേരുകൂടി കൂട്ടിച്ചേർത്താണ് അറിയപ്പെടുന്നത്. ഉദാഹരണമായി
ഫറൂക്ക് എഞ്ചിനീയർ, ബഹ്‌റാം കോൺട്രാക്ടർ, ബെഞ്ചമിൻ
ദാരുവാല ഇങ്ങനെയുള്ള നിരവധി പേരുകൾ ചൂണ്ടിക്കാണിക്കാനാവും.
ഹാർവാർഡിൽ ഗവേഷണത്തിലേർപ്പെട്ടിരിക്കുന്ന ദിൻയാർ
പട്ടേലിന്റെ അഭിപ്രായത്തിൽ പാർസികൾ ഇന്നൊരു ദിശാ
ബോധം നഷ്ടപ്പെട്ട വംശജരാണ്. പാർസികളിൽ അഞ്ചിൽ ഒരു
പുരുഷനും പത്തിൽ ഒരു സ്ര്തീയും 50-ാം വയസ്സിലും വിവാഹജീവി
തത്തിൽ കടക്കാത്തവരാണ്. ജനനനിരക്കാകട്ടെ മരണനിര
ക്കിലും വളരെ കുറവും. 1881-ൽ 85,397 പാർസി വംശജർ ഇന്ത്യ
യിൽ ഉണ്ടായിരുന്നെങ്കിൽ അത് 1941-ൽ 1,14,890 ആയി കുതിച്ചുകയറി.
പക്ഷെ, അതായിരുന്നു പാർസികളുടെ പ്രതാപകാലം.

പിന്നീടിങ്ങോട്ട് അത് ശുഷ്‌കിച്ച് 2001-ലെ സെൻസസിൽ വെറും
69,601-ലെത്തിനിൽക്കുന്നു. 2011-ലെ പുതിയ സെൻസസിൽ
അത് 61,000-ത്തിനടുത്തായിരിക്കുമെന്നാണ് ബോംബെ പാഴ്‌സി
പഞ്ചായത്ത് എന്ന സാമൂഹ്യസംഘടന പ്രവചിക്കുന്നത്.
പാർസികൾ ഫെർട്ടിലിറ്റി ക്ലിനിക്കുകൾ കൂടുതൽ ഉപയോഗപ്പെ
ടുത്തിയാൽ അത് ജനസംഖ്യാവർദ്ധനവിനെ ഒരളവുവരെ സഹായിക്കുമെന്നാണ്
ദിനയാർ പട്ടേലിന്റെ അഭിപ്രായം.

മറ്റു മതസ്ഥരെ കല്യാണം കഴിക്കുന്ന പാർസി സ്ര്തീകളുടെ
കുഞ്ഞുങ്ങൾ പാർസികല്ലാതാവുന്നതും ജനസംഖ്യ കുറയാൻ
പ്രധാന കാരണമായി വിദഗ്ദ്ധർ കണക്കാക്കുന്നു.

പക്ഷെ, പാർസികൾ മാത്രമല്ല ജൈവനാശം സംഭവിക്കുന്ന
വംശമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിലെ സിറി
യൻ ക്രിസ്ത്യാനികൾ, ജൂതന്മാർ തുടങ്ങിയവരും ഗുജറാത്തിൽ
ബോഹ്‌ന വംശജരുമെല്ലാം വംശനാശഭീഷണിയെ നേരിട്ടുകൊ
ണ്ടിരിക്കയാണ്. വിദഗ്ദ്ധന്മാർ നടത്തിയ ചില പഠനങ്ങൾ വെളി
പ്പെടുത്തുന്നത് ഈ സത്യംതന്നെയാണ്. ലോകബാങ്കിന്റെ മുൻ
കാല ജനസംഖ്യാശാസ്ര്തജ്ഞനായ ഡോ. കെ.സി. സഖറിയ
നടത്തിയ ഒരു പഠനത്തിൽ 2009-ൽ കേരളത്തിലെ ജനസംഖ്യ
മൂന്നേകാൽ കോടിയുള്ളപ്പോൾ ഓർത്തഡോക്‌സ് സിറിയൻ വംശ
ജർ വെറും 6,94,000-വും യാക്കോബക്കാർ വെറും 6,05,000-വും
മാത്രമായിരുന്നു. മറ്റൊരു പ്രമുഖ ചരിത്രകാരനായ പ്രൊഫസർ
ജോർജ് മെനാച്ചേരിയുടെ പഠനത്തിൽ ക്രിസ്തുമതവംശജർ 1970-ൽ
കേരളജനസംഖ്യയുടെ 25 ശതമാനമുണ്ടായിരുന്നത് 2009-ൽ 19
ശതമാനമായി ചുരുങ്ങിയിരിക്കുന്നതായി പറയുന്നു.

എന്നാൽ എല്ലാ മതങ്ങളും മൊത്തത്തിൽ വംശനാശത്തിനടി
മപ്പെടുമെന്നാണ് പല വിദഗ്ദ്ധരുടെയും അഭിപ്രായം. ഇക്കഴിഞ്ഞ
ഡിസംബറിൽ നടന്ന ബ്രിട്ടീഷ് സോഷ്യൽ അറ്റിറ്റിയൂഡ് സർവെയിൽ
ബ്രിട്ടനിൽ 42 ശതമാനം പേർ ക്രിസ്തുമതത്തിൽ വിശ്വസിക്കുന്നുവെന്നു
പറഞ്ഞപ്പോൾ 51 ശതമാനം പേരും ഒരു മതത്തിലും വിശ്വാസമർപ്പിക്കാത്തവരായിരുന്നു.
ബാക്കിയുള്ള 7 ശതമാനമാളുകൾ
മറ്റു വ്യത്യസ്ത മതക്കാരും.

‘ദൈവം സ്വപ്നലോകത്തെ ഒരു മനുഷ്യനാണെ’ന്ന് പ്രശസ്ത
ജ്യോതിശാസ്ര്തജ്ഞനായ സ്റ്റീഫൻ ഹാക്കിംഗ് ഈയിടെ പ്രഖ്യാപി
ച്ചത് മനുഷ്യന് മതത്തിന്റെ നിയന്ത്രണങ്ങളില്ലാതെയും ജീവിക്കാം
എന്ന തോന്നലിലാവാം.