കറുപ്പും വെളുപ്പും: മരണമില്ലാത്ത മാധ്യമങ്ങൾ

സജി എബ്രഹാം

1998-ൽ ലാറി പേജും സെർജി ബ്രിനും ചേർന്ന് ഗൂഗിൾ എന്ന
അത്ഭുതകരമായ തിരച്ചിൽയന്ത്രം കണ്ടുപിടിച്ചപ്പോൾ ‘ഇതാ
ഇപ്പോൾതന്നെ’ അച്ചടിമാധ്യമങ്ങളുടെ മരണം സംഭവിച്ചുകഴിഞ്ഞു
എന്ന് ഭൂരിപക്ഷം പേരും പ്രഖ്യാപിച്ചു. ന്യൂയോർക്ക്
ടൈംസിന്റെ മുതൽ മലയാള മനോരമയുടെ വരെ ഓഫീസുകൾക്കു
മുന്നിൽ റീത്തു സമർപ്പിക്കാനായി പലരും തയ്യാറെടുത്തു. യന്ത്ര
സരസ്വതിയുടെ മോഹിപ്പിക്കുന്ന നുണക്കുഴികളെ കുറിച്ചുള്ള സ്വപ്ന
ങ്ങളാൽ പലരും തങ്ങളുടെ രാവുകളെ രതിസാന്ദ്രമാക്കി. എന്നാ
ൽ, ജ്ഞാനം തേടുന്ന മനുഷ്യന് നിശ്ചയമായും വലിയ അനുഗ്രഹമായിരുന്നു
ഗൂഗിൾ എഞ്ചിൻ. അറിവിന്റെ ദ്വീപുകളെ അത് അന
ന്തമായി വികസിപ്പിച്ചുകൊണ്ടിരുന്നു. ഓൺലൈനുകളിലൂടെ
അക്ഷരങ്ങൾ നിലയ്ക്കാതെ പ്രവഹിച്ചുകൊണ്ടിരുന്നു. വായനയുടെ
സാദ്ധ്യതകളെ അത് അതിശയകരമായ വിധം വ്യാപിപ്പിച്ചു.

എന്നാൽ പലരും സന്ദേഹിച്ചതുപോലെ അത് പ്രിന്റ് മീഡിയയെ
ടൈപ്‌റൈറ്റിനെപോലെ അപ്രത്യക്ഷമാക്കിയില്ല. വാഷിംഗ്ടൺ
പോസ്റ്റിന്റെയോ ലണ്ടൻ ടൈംസിന്റെയോ കോപ്പികളുടെ എണ്ണം
വേൾഡ് ട്രേഡ് സെന്റർ പോലെ ഇടിഞ്ഞുതകർന്നില്ല. മനോരമയോ
മാതൃഭൂമിയോ അടച്ചുപൂട്ടി സോപ്പുചീപ്പുസുഗന്ധലേപനക്ക
ടകളാക്കി മാറ്റിയില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം അച്ചടി
മേഖല അസാധാരണമായൊരു കുതിപ്പാണ് ഗൂഗിൾ കാലത്തോടൊപ്പം
നടത്തിയത്. ഏറിയാൽ മൂന്നോ നാലോ പുസ്തകപ്രസിദ്ധീ
കരണശാലകൾ മാത്രമുണ്ടായിരുന്ന നാട്ടിൽ ജില്ലകൾ തോറും
നാലിലധികം സ്വകാര്യ പ്രസിദ്ധീകരണ സ്ഥാപനങ്ങൾ ഉണ്ടായി.
‘മാധ്യമം’, ‘സമകാലിക മലയാളം’ തുടങ്ങിയ വാരികകൾ മുഖ്യ
ധാരയിലേക്ക് ഉദിച്ചുയർന്നു. ‘ഇന്ന്’ പോലുള്ള ഇൻലന്റ് മാസികകളിൽ
ഒതുങ്ങിനിന്നിരുന്ന സമാന്തര പ്രസിദ്ധീകരണങ്ങൾ ഇന്ന്
ഒരു ഡസനോളമായി വളർന്ന് അതിശക്തമായ സാന്നിദ്ധ്യം
നമ്മുടെ സാംസ്‌കാരിക രംഗത്ത് അടയാളപ്പെടുത്തുന്നു. ട്വിറ്ററി
നെയും ഇൻസ്റ്റഗ്രാമിനെയും ബ്ലോഗിനെയും പിന്നിലാക്കി
ക്കൊണ്ട് കടലാസിലും കംപ്യൂട്ടറിലും രചനകൾ തയ്യാറാക്കി പത്രമാഫീസിൽ
എത്തിക്കുന്നവരുടെ എണ്ണം അവിശ്വസനീയമായവിധം
വർദ്ധിച്ചിരിക്കുന്നു. പൂനെയിലെയും മുംബൈയിലെയും മലയാള
പ്രസിദ്ധീകരണങ്ങളുടെ പത്രാധിപന്മാർക്കു മുന്നിൽ, നാട്ടിൽ
നിന്നും ഒരുപാട് സൃഷ്ടികൾ യാചനാഭാവത്തോടെ ഓരോ
മാസവും വന്നു ക്യൂ നിൽക്കുന്നു. മതമേതായാലും മനുഷ്യൻ നന്നായാൽ
മതി എന്നതുപോലെ വായന എങ്ങനെയായാലും എഴുത്ത്
പൊടിപൊടിക്കുന്നു. വായനയും അങ്ങനെ മോശമവസ്ഥയിലൊ
ന്നുമല്ല കേട്ടോ. കാരണം ഇങ്ങനെ എഴുതിക്കൂട്ടുന്നവർ കുറഞ്ഞ
പക്ഷം തങ്ങളുടെ രചനകളെങ്കിലും നിരന്തരം വായിച്ചുകൊണ്ട്
‘വായന’ എന്ന കർമത്തെ പരിപോഷിപ്പിക്കുന്നുണ്ടല്ലോ!
ഓണക്കാലസാഹിത്യം

സമകാലിക പ്രസിദ്ധീകരണങ്ങളുടെ കേരളീയ ചരിത്രത്തിൽ
ഇത്രയേറെ പ്രസിദ്ധീകരണങ്ങൾ ഇക്കഴിഞ്ഞ ഓണക്കാലത്തേതുപോലെ
ഒരിക്കലും വന്നിട്ടുണ്ടാകില്ല. മുഖ്യധാരാപ്രസിദ്ധീകരണ
ങ്ങൾ പതിവുപോലെ പ്രശസ്തരുടെ മോശപ്പെട്ട രചനകളും അടി
വസ്ര്തങ്ങളുടെയും പാലടകളുടെയും പരസ്യങ്ങളും മസാലക്കൂട്ടുകളുടെയും
ഷാംപൂവിന്റെയും സാമ്പിൾ പായ്ക്കറ്റുകളുമായി ഓണ
ക്കച്ചവടം ഉഷാറാക്കിയപ്പോൾ മികച്ച രചനകളോടെ, വാണിജ്യ
താത്പര്യങ്ങളില്ലാതെ പവിത്രമായ സാംസ്‌കാരിക ദൗത്യം നിർ
വഹിച്ചത് സമാന്തര പ്രസിദ്ധീകരണങ്ങളായിരുന്നു. ഈ വർ
ഷത്തെ ഓണത്തെ അർത്ഥഭരിതമായ ആഘോഷമാക്കിത്തീ
ർത്ത പ്രസിദ്ധീകരണങ്ങളിൽ പ്രധാനപ്പെട്ടത് ‘പ്രസാധകൻ’,
‘കലാപൂർണ’ ‘കവിമൊഴി’ എന്നിവയാണ്. മുഖ്യധാരയിലെ പ്രാമാണികരായ
മിക്ക എഴുത്തുകാരും ഈ പ്രസിദ്ധീകരണങ്ങളിൽ
അണിനിരക്കുന്നു. മൗലികതയുള്ള പുതിയ എഴുത്തുകാർക്ക്
ഇതിൽ ഇടം ലഭിക്കുന്നു. വിഷയസ്വീകരണത്തിലും വൈവിധ്യ
ത്തിലും അഭിനന്ദനാർഹമായ കൈയൊതുക്കം ഇവർ പാലിക്കു
ന്നു. ഒരിക്കലും ഗൂഗിളിനെ തങ്ങളുടെ ചരമക്കുറിപ്പെഴുതാൻ അനുവദിക്കാതെ
ജീവന്റെ, സംസ്‌കാരത്തിന്റെ, സാമൂഹ്യബോധ
ത്തിന്റെ വിവിധയിനം വൃക്ഷങ്ങളായി പ്രതീക്ഷയുടെ ശാഖ വിട
ർത്തി നിൽക്കുന്നു ഈ പ്രസിദ്ധീകരണങ്ങൾ.

ഓർമകൾ ഉണ്ടായിരിക്കണം; ഉണ്ട്

ജർമനി എന്ന് കേട്ടാൽ ഓരോ ഫാസിസ്റ്റിന്റെയും ഞരമ്പുകളിൽ
ചോര തിളച്ച് ഒഴുകും. കഴിഞ്ഞയാഴ്ച നടന്ന ജർമനിയിലെ
പൊതുതിരഞ്ഞെടുപ്പിനെ ഇവർ ആവേശപൂർവമാണ് വീക്ഷിച്ച
ത്. സിറിയയിൽ നിന്നും മറ്റുമുള്ള പത്തു ലക്ഷത്തോളം അഭയാർ
ത്ഥികൾ മതിലുകളൊന്നുമില്ലാത്ത ജർമനിയുടെ സ്വച്ഛന്ദപ്രാന്ത
ങ്ങളിലേക്ക് പ്രവേശിച്ചപ്പോൾ തുടർച്ചയായി നാലാം തവണയും
ചാൻസലറാകാൻ ഒരുങ്ങുന്ന ആഞ്ചല മെർക്കലിന്റെ ശവക്കുഴി
തയ്യാറായി എന്നവർ ഉറപ്പിച്ചു. എന്നാൽ ജർമൻ ജനത കനി
വിനും ആർദ്രതയ്ക്കും നിസ്സഹായരായി പലായനം ചെയ്യേണ്ടിവരുന്ന
പാവപ്പെട്ട മനുഷ്യർക്കുമൊപ്പമാണ് എന്ന് ഒരിക്കൽകൂടി
ലോകത്തോട് ഉറക്കെപ്പറഞ്ഞുകൊണ്ട് മെർക്കലിനെത്തന്നെ തിരഞ്ഞെടുത്തു.
എന്നാൽ വെറുപ്പിന്റെ സുവിശേഷക്കാർ തങ്ങളുടെ
ഇടം വലുതാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനെക്കുറിച്ചുള്ള
വ്യക്തമായ സൂചനകൾ, യൂറോപ്യൻ രാഷ്ട്രീയത്തെ പഠിക്കുന്നവർ
നൽകിയതിനെ സാധൂകരിക്കുന്നതു കൂടിയാണ് ഈ തിരഞ്ഞെടു
പ്പുവിധി. ഇത് ഭീതിജനകമാണ്. കാരണം ഫാസിസത്തെക്കുറി
ച്ചുള്ള ഓർമകൾ കൂടി അത്രമേൽ നടുക്കുന്നതാണ്. ജർമനിയെ
എഴുതുന്നവർക്കാർക്കും ഈ നടുക്കത്തെ, രക്തത്തെ നിശ്ചലമാ
ക്കുന്ന ഭീകരമായ ക്രൂരതയെ ഒഴിവാക്കുകവയ്യ. പ്രശസ്ത മാധ്യമ
പ്രവർത്തകയും ആക്ടിവിസ്റ്റും സംവിധായികയുമായ വിധു വിൻ
സെന്റിന്റെ, ഉടൻതന്നെ പുറത്തുവരുന്ന ‘ജർമൻ സ്‌കെച്ചസ്’
എന്ന യാത്രാവിവരണത്തിൽ നിന്നുള്ള ഒരദ്ധ്യായം ‘പ്രസാധകൻ’
മാസികയുടെ ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്; അവർതന്നെ
വരഞ്ഞ ചിത്രങ്ങളോടൊപ്പം.

മനുഷ്യചരിത്രത്തിലെ വിവരണാതീതമായ ക്രൂരതയുടെ നടു
ക്കുന്ന ഓർമകളെ വിധു വിൻസെന്റ് ഉണർത്തിയെടുക്കുന്നു. ആൻ
ഫ്രാങ്കും റുമേനിയൻ ആൻ ഫ്രാങ്ക് എന്ന് വിളിക്കപ്പെട്ട അന്ന
നൊവാക്കും മാർട്ടിൻ നിലോമറും പ്രിമോ ലെവിയും അവരുടെ
ഭീകരമായ അനുഭവങ്ങളോടെ നമ്മുടെ സ്മരണകളിലേക്ക് ഇര
മ്പിക്കയറുന്നു. യാത്രാവിവരണങ്ങൾ മഞ്ഞലകളുടെ പ്രഭാതസവാരികളെക്കുറിച്ചും
ഷോപ്പിംഗ് മാളുകളുടെ പെയിന്റിനെക്കുറിച്ചും
ജലധാരകളെക്കുറിച്ചും ഒക്കെയുള്ള വർണനകളായി ചുരുക്കിക്കെ
ട്ടുന്ന അറുബോറൻ പ്രവണതകളിൽ നിന്ന് വ്യത്യസ്തമായി ഓർമകളുടെ
വീണ്ടെടുപ്പായി മാറ്റുകയാണ് വിധു വിൻസെന്റ് ചെയ്യുന്ന
ത്. രാജ്യം കത്തുമ്പോൾ രാജാവിന് വീണ വായിക്കുകയോ മദ്ദളം
കൊട്ടുകയോ ചെയ്യാം. അല്ലെങ്കിൽ കിം ജോങ് ഉന്നിനെപ്പോലോ
ഡൊണാൾഡ് ട്രംപിനെപ്പോലോ പരസ്പരം തെറി പറഞ്ഞ് രസി
ക്കാം. എന്നാൽ ചരിത്രത്തോടും സമൂഹത്തോടും ഉത്തരവാദിത്വ
മുള്ള എഴുത്തുകാർക്ക് ഇങ്ങനെ രസിക്കുക സാദ്ധ്യമല്ല. അവർ
ഒടടപപട ുഡളമഠണറ 2017 ലടനധ 2
ക്രൂരമായ ഓർമകളെ വീണ്ടെടുത്തു കൊണ്ടുവന്ന് നമ്മെ പൊള്ളി
ക്കുന്നു. പ്രതിബദ്ധതയുള്ള കലാകാരിയായ വിധു വിൻസെന്റ് ഈ
ഗണത്തിൽപ്പെടുന്നു. അവരുടെ പുസ്തകത്തിനായി നമുക്ക് കാത്തി
രിക്കാം.

കഥകളുടെ പ്രളയകാലം

നിശ്ചയമായും ഉറപ്പിച്ചു പറയാം – ഇത് കഥകളുടെ കാലമാണ്.
കഥകൾ, മേഘപാളികൾ പൊട്ടി പ്രളയജലം വീഴുന്നപോലെ
നിറഞ്ഞുപരക്കുകയാണ്. സാധാരണ വായനക്കാർ ഈ പ്രളയവാരിധിയിൽ
സുരക്ഷയ്ക്കായി നീന്തുകയാണ്. ‘ഇതെന്തൊരു നശിച്ച
മഴ’ എന്ന് പലപ്പോഴും നാം പ്രകൃതിയെ ശപിക്കുന്നതുപോലെ ‘ഇതെന്തൊരു
നശിച്ച കഥ’ എന്ന് നാം ഈ കഥാപ്രളയത്തെക്കണ്ട്
പ്‌രാകുന്നു. ചെറുകിട എഴുത്തുകാരോ എഴുതാൻ മുട്ടിയിരി
ക്കുന്നവരോ ഇങ്ങനെയൊക്കെ കഥയെഴുതിയാൽ പൊറുക്കാം.
എന്നാൽ ലബ്ധപ്രതിഷ്ഠരായവർ, ടി. പത്മനാഭനെപ്പോലെ കഥയുടെ
ചക്രവർത്തിമാരായി സ്വയം അവരോധിതരായവർ, ആന
ന്ദിനെയും സക്കറിയയെയും പോലുള്ള ഗജകേസരികൾ,
എൻ.എസ്. മാധവനെയും സാറാജോസഫിനെയും ചന്ദ്രമതി
യെയും പോലുള്ള വലിയ പ്രതിഭകൾ, ഗ്രേസിയെയും എസ്.
സിതാരയെയും പോലുള്ള പുലിമുരുകികൾ ‘സാദാ’ കഥകൾ
എഴുതിക്കൊണ്ട് ഈ ഓണക്കാലത്തെ കഥാവായനയെ നിരാഹ്ലാദമാക്കിത്തീർത്തു.
‘ഒരു വീട് നോക്കണം, വാടകയ്ക്ക് മതി’ എന്ന
ടി. പത്മനാഭ കഥ (മലയാള മനോരമ) വായിക്കുമ്പോൾ, ഈ പൂച്ച
കളുമായി എത്രകാലം ഇദ്ദേഹം കഥകളെഴുതും എന്ന് സങ്കടത്തോടെ
ഓർത്തുപോവും. അത്രമേൽ അപഹാസ്യമായിരിക്കുന്നു
അദ്ദേഹത്തിന്റെ കഥകളിലെ പൂച്ചക്കരച്ചിലുകൾ. ഈ പൂച്ചകളെയെല്ലാം
എവിടെയെങ്കിലും കൊണ്ടുപോയി കളയൂ കഥാകാരാ
എന്ന് നല്ല സഹൃദയർ നിലവിളികളോടെ അദ്ദേഹത്തോട് അപേ
ക്ഷിക്കുന്നു.

തീവ്രമായ രോഷത്തിൽ നിന്നാണ് എസ്. സിതാരയുടെ കഥകൾ
ജനിക്കുന്നത്. വാളെടുത്ത് തുള്ളുന്ന അക്ഷരങ്ങൾ, ആണഹന്തയെ
തകർത്തെറിയുന്ന രൂക്ഷമായ പരിഹാസങ്ങൾ, പുരുഷമേധാവിത്വത്തിന്റെ
അധികാരഗർവുകളെ ഉഗ്രമായി തൊഴിച്ചു
തെറിപ്പിക്കുന്ന ബിംബാവലികൾ ഇവയൊക്കെക്കൊണ്ട് തന്റെ
കഥകളെ അവർ പ്രതിരോധത്തിന്റെയും ആക്രമണത്തിന്റെയും
യുദ്ധഭൂമികളാക്കി മാറ്റുന്നു. നട്ടെല്ലുള്ള ഭാഷയിലൂടെ പെൺവിചാരങ്ങൾ
ബാരിക്കേഡുകളായി നീങ്ങുന്നു. ധാർഷ്ട്യത്തിന്റെ ഉദ്ധരിച്ച
ലിംഗങ്ങളെ കോപാഗ്‌നി കൊണ്ട് കത്തിച്ചുകളയുന്ന കഥാകാരി
യാണവർ. എസ്. സിതാരയ്‌ക്കെന്തുമാകാം. സമ്മതിക്കുന്നു. വാളും
ചിലമ്പുമെടുത്ത് ഉറഞ്ഞുതുള്ളാം. പുരുഷലിംഗത്തെ കാലു
മടക്കി തൊഴിക്കാം. ആണധികാരത്തിന്റെ സമസ്ത സ്ഥലികളെയും
പുച്ഛിച്ച് അകറ്റാം. സ്ര്തീപീഡനങ്ങൾക്കെതിരെ നിയമം കൊണ്ടും
കഥകൾ കൊണ്ടും പൊരുതാം. എത്രമേൽ ആഴത്തിൽ ഒരു വനദു
ർഗയെ പോലെ കോപാക്രാന്തയാകാം. എന്നാൽ കവചം പോലെ
ഒരു കഥ മാത്രമെഴുതരുത് (മലയാള മനോരമ)! അഥവാ എഴുതി
യാൽ അതിൽ കുരുന്നു യോനിയിലേക്ക് മൂർച്ചയേറിയ കത്തി
കുത്തിയിറക്കുന്നതിനെപ്പറ്റി എഴുതരുത്. നമുക്കു ചുറ്റും നിരന്തരമായി
തുടരുന്ന ബാലികാ ലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള
അതിശക്തമായ പ്രതിഷേധമാണ് എസ്. സിതാര ഈ കഥയി
ലൂടെ പ്രകടിപ്പിക്കുന്നത്. അത്തരം പ്രതികരണസന്നദ്ധമായ നല്ല
മനസ്സിന് നമുക്ക് സ്തുതി ചൊല്ലാം. എന്നാൽ, മുതിർന്നവരാൽ
പീഡിപ്പിക്കപ്പെട്ട് ഗർഭവതിയായിത്തീർന്ന പിഞ്ചുബാലിക ഉറങ്ങി
ക്കിടക്കവെ അമ്മ വന്ന് കുഞ്ഞിന്റെ യോനിയുടെ മധ്യഭാഗത്തേക്ക്
വിറയലോടെ കത്തിമുന നീട്ടരുത്. ഉണർന്ന് കാറിക്കരയാൻ തുട
ങ്ങുന്ന കുഞ്ഞിന്റെ വായ പൊത്തി തലങ്ങും വിലങ്ങും വെട്ടിക്കീറരുത്.
ബാലികാപീഡനങ്ങളെപ്പോലെ അതിക്രൂരമാണ് ഇത്തരം
നടുക്കുന്ന വർണനകൾ. സർഗാത്മകതയുടെ പ്രൗഢതയെ
ഇത്തരം ഭാവനകൾ നിഷ്ഠൂരമായി മാനഭംഗപ്പെടുത്തുകയാണ്.
ആ കാരണത്താൽതന്നെ അപഹാസ്യമാംവിധം അരോചകമായി
ത്തീരുന്നു ഈ ചെറുകഥ.

സമകാലിക രാഷ്ട്രീയം പറയുന്ന കഥകൾ

എം. സുകുമാരൻ, യു.പി. ജയരാജ്, പി.കെ. നാണു തുടങ്ങിയ
മികച്ച എഴുത്തുകാർ തങ്ങളുടെ കഥകളെ ബൃഹത്തായ രാഷ്ട്രീയ
സമസ്യകൾ കൊണ്ട് നിറച്ചവരാണ്. കഥകളിൽ നിന്ന് രാഷ്ട്രീയം
പൊട്ടിപ്പുറപ്പെട്ടുകൊണ്ടേയിരിക്കണമെന്നവർ ശഠിച്ചു. രാത്രി
പെട്ടെന്ന് പകലായി മാറണമെന്നവർ കൊതിച്ചു. കാഴ്ചകളിൽ
നിന്നും കേൾവികളിൽ നിന്നും അവർ കഥകളുടെ മജ്ജയും
മാംസവും സ്വീകരിച്ചു. അവർ വലിയ സ്വപ്നങ്ങൾ കണ്ടു. സമകാലിക
രാഷ്ട്രീയ സന്ദർഭങ്ങൾക്ക് അവർ തങ്ങളുടെ പ്രത്യയശാസ്ര്തം
കൊണ്ട് കഥകളിൽ വ്യാഖ്യാനങ്ങൾ ചമച്ചു. തങ്ങൾ വിശ്വസിച്ച
പ്രത്യയശാസ്ര്തത്തോട് നിർവ്യാജമായ കൂറും വിശ്വാസവും അവർ
പുലർത്തി. അവരുടെ കഥകൾപോലെതന്നെ ജീവിതവും ആവേശങ്ങളുടെയും
പ്രത്യാശകളുടെയും നിരാശകളുടെയും സങ്കലനമായിരുന്നു.
എന്നാൽ അവർക്കു ശേഷം വന്ന തലമുറയിലെ കാഥി
കരുടെ രാഷ്ട്രീയ സമീപനങ്ങൾ വ്യത്യസ്തമായിരുന്നു. പ്രത്യക്ഷ
ത്തിൽ നിന്ന് ആന്തരികതയിലേക്ക് തങ്ങളുടെ രാഷ്ട്രീയബോധത്തെ
അവർ വ്യാപിപ്പിച്ചു. സ്ഥൂലത്തിൽ നിന്ന് സൂക്ഷ്മത്തിലേ
ക്കാണ് അവരുടെ രാഷ്ട്രീയം സഞ്ചരിച്ചത്. അത് പെട്ടെന്ന് നമുക്ക്
വഴങ്ങിത്തരുന്ന മുദ്രാവാക്യസമാനമായ രാഷ്ട്രീയമായിരുന്നില്ല.
സന്തോഷ് എച്ചിക്കാനത്തിന്റെയും ഇ. സന്തോഷ്‌കുമാറിന്റെയും
എസ്. ഹരീഷിന്റെയും കഥകളിൽ ഉജ്ജ്വലമായ രാഷ്ട്രീയബോധ
ത്തിന്റെ കത്തുംകനലുകളുണ്ട്. നീതിയുടെയും സമത്വത്തിന്റെയും
മാനവികതയുടെയും രാഷ്ട്രീയമാണ് അവരുടെ കഥകളുടെ ഉള്ള
ടരുകളെ പ്രകാശഭരിതമാക്കുന്നത്. കക്ഷിരാഷ്ട്രീയത്തിന്റെ കാപട്യക്കളരിയിലെ
ശുശ്രൂഷവേലക്കാരല്ല ഈ കാഥികർ. അതുകൊണ്ട്
അവർ രാഷ്ട്രീയപ്രചാരത്തിനായി കഥകളെ കൊടികുത്തി
നിർത്തിയില്ല. എന്നാൽ, പ്രതിഭയുടെ തിളക്കം കൊണ്ട് ഇവരുടെ
നിരയിൽ നിൽക്കുന്ന ഇതേ തലമുറക്കാരിയായ കെ.ആർ. മീര
ആഗസ്റ്റ് ലക്കം മാതൃഭൂമി വാരികയിലെഴുതിയ ത്രികഥ – സ്വച്ഛഭാരതി,
സംഘിയണ്ണൻ, മാധ്യമധർമൻ – പ്രത്യക്ഷ രാഷ്ട്രീയത്തിന്റെ
കടുത്ത പ്രസരത്താൽ സർഗാത്മക തലത്തിൽ ഇടറിപ്പോകുകയാണ്.
മാനവികതയിൽ വിശ്വസിക്കുന്ന ഏതൊരാളും കൈക്കൊള്ളേണ്ട
രാഷ്ട്രീയ നിലപാടാണ് കെ.ആർ. മീരയുടേത്. അവരും
അവരുടെ കഥകളും എപ്പോഴും മനുഷ്യരുടെ പക്ഷത്തുതന്നെ
യാണ് നിലകൊള്ളുന്നത്. അസാമാന്യമായ ധീരതയോടെ അവർ
തങ്ങളുടെ നിലപാടുകൾ സമൂഹത്തോട് വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കുന്നു.
നാടിനെ ഫാസിസം അപഹരിക്കുമ്പോൾ
ജീവിതം കൊണ്ടും എഴുത്തുകൊണ്ടും അവർ നടത്തുന്ന പ്രതി
രോധം അത്യന്തം പ്രാധാന്യമുള്ളതുതന്നെയാണ്. എന്നാൽ അവരെപ്പോലെ
കരുത്തുള്ളൊരു പ്രതിഭാശാലി കഥകളെഴുതുമ്പോൾ
അവ പ്രചാരണത്തിന്റെ ഉച്ചഭാഷിണികളായി മാറരുത്. ചെറു
കാടോ സുബ്രഹ്മണ്യം തിരുമുമ്പോ കെ.പി.ജി. നമ്പൂതിരിയോ
ആയി മീര മാറരുത്. അത് അവരുടെ കഥകളെ സ്‌നേഹിക്കുന്നവരെ
നിരാശാഭരിതരാക്കുകതന്നെ ചെയ്യും.

സംസ്‌കാരങ്ങളുടെ സംഘർഷങ്ങൾ!

കെ.വി. പ്രവീൺ

കഥകളുടെ ഈ പ്രളയവാരിധിക്കിടയിൽ അതീവ ഹൃദ്യമായ
ഒരു കഥ പറന്നു വന്നത് ഏഴാംകടലിനക്കരെ നിന്നായിരുന്നു –
ഭാഷാപോഷിണിയുടെ വാർഷികപ്പതിപ്പിൽ കെ.വി. പ്രവീൺ എഴുതിയ
‘ചിത്രദുർഗം’. പുതുപുത്തനായ കാലവും മനുഷ്യരും അവരുടെ
അനുഭവലോകവും അതിസൂക്ഷ്മമായി പ്രവീൺ ഈ കഥയിൽ
അടയാളപ്പെടുത്തുന്നു. യന്ത്രനിർമിതികളാൽ ഭരിക്കപ്പെ
ടുന്ന കുഞ്ഞുതലമുറകളുടെ ആഹ്ലാദാഭിരുചികളും മൂല്യബോധ
ങ്ങൾ തകർന്നടിയുന്നതിനെക്കുറിച്ചുള്ള ആധിയാൽ ആന്തരിക
സംഘർഷത്തിൽപ്പെട്ടുഴലുന്ന മുൻതലമുറയുടെ ശാഠ്യങ്ങളും തമ്മി
ലുള്ള അനുരഞ്ജനങ്ങൾക്ക് വഴങ്ങാത്ത സംഘർഷങ്ങളെയാണ്
കെ.വി. പ്രവീൺ ഈ മികച്ച കഥയിലൂടെ ചിത്രീകരിക്കുന്നത്.
മോൺസ്റ്റർ ഗ്യാങ്ങിന്റെ നിരന്തര ബഹളങ്ങളുടെ ലഹരിയിൽ
മുഴുകുന്ന മകളും മഴവില്ലിന്റെ മനോഹാരിതയിൽ ലയിക്കുന്ന
അമ്മയും തമ്മിലുള്ള ഈ സംഘർഷങ്ങൾ ആത്യന്തികമായി
വിരുദ്ധ ധ്രുവങ്ങളിലുള്ള രണ്ട് സംസ്‌കാരങ്ങൾ തമ്മിലുള്ളതാണ്.
മിതവും സമ്പന്നവുമായ വാങ്മയങ്ങളിലൂടെ ഈ സംഘർ
ഷത്തെ മനോഹരമായി അവതരിപ്പിക്കുന്നു കെ.വി. പ്രവീൺ.

ഗുരുപ്രഭയിൽ നിറയുന്ന കാഥികർ

അലങ്കരിച്ച നവരാത്രിമണ്ഡപത്തിന്റെ സൗന്ദര്യമാണ് സുഭാഷ്
ചന്ദ്രന്റെ ഗദ്യത്തിന്. പറയേണ്ടത് എന്ത് എന്നതിനെക്കുറിച്ചും, പറയേണ്ടത്
എങ്ങനെ എന്നതിനെക്കുറിച്ചും വ്യക്തമായ ധാരണയു
ള്ളവരുടെ ഗദ്യം ഇങ്ങനെ സൗന്ദര്യാത്മകമായിരിക്കും. 2017 സെപ്തംബർ
17ലെ മാതൃഭൂമി ദിനപത്രത്തിൽ അദ്ദേഹം എഴുതിയ ‘അ
ച്ചൂണ്ടു വിരലോളം വളർന്നീലല്ലോ ഞങ്ങൾ’ എന്ന ലേഖനം
വ്യക്തവും കൃത്യവുമായി ഗുരദർശനത്തിന്റെ മഹിമയെക്കുറിച്ച്
ഒരിക്കൽകൂടി നമ്മെ ഓർമപ്പെടുത്തുകയും, പാതിവഴിയിൽ വച്ച്
ഗുരുവിനെ പരാജയപ്പെടുത്തിയതിനാൽ തോറ്റുപോയ ഒരു ജനതയാണ്
നാമെന്ന് ആത്മാർത്ഥതയോടെ വിമർശിക്കുകയും ചെയ്യു
ന്നു. ഗുരുവെന്ന മഹാമനുഷ്യനെ ദൈവമാക്കിക്കൊണ്ട് നമ്മുടേതും
അവരുടേതുമാക്കി വിഭജിച്ച് അകറ്റുന്ന, വിഭാഗീയതയുടെ
നീണ്ട പിളർപ്പുകൾക്കിടയിൽ അദ്ദേഹമവതരിപ്പിച്ച മഹത്തായ
മാനവികദർശനത്തെ മൂടിക്കളയുന്ന ഈ കെട്ട കാലത്ത് നമ്മുടെ
കഥാകൃത്തുക്കളിൽ പലരും ഗുരുപ്രഭയിൽ നിറയുന്നത് ആഹ്ലാദകരമായ
കാഴ്ചയാണ്. ഫാസിസത്തിനെതിരായ ഏറ്റവും മികച്ച
പ്രതിരോധമായി ഗുരുചിന്തകളെ അവർ മാറ്റുന്നു. കുറെ മാസങ്ങ
ൾക്കു മുൻപാണ് എസ്. ഹരീഷ് ‘മോദസ്ഥിതനായങ്ങ് വസിപ്പൂ മല
പോലെ’ എന്ന കഥയിലൂടെ ഗുരുവിന് വന്ദനം ചൊല്ലിയത്.
ആഗസ്റ്റ് ലക്കം മാതൃഭൂമിയിൽ കെ.ആർ. മീര രചിച്ച ‘സംഘിയണ്ണ
ൻ’ എന്ന കഥയിൽ ഗുരുശ്ലോകങ്ങൾ ശുദ്ധപരാഗങ്ങളായി പരക്കു
ന്നു. കഥാകൃത്തായ സുഭാഷ് ചന്ദ്രൻ ഈ പ്രൗഢലേഖനത്തി
ലൂടെ മറ്റൊരു ഗുരുദക്ഷിണ ശ്രീനാരായണനു നൽകുന്നു. ഇത്
സാംസ്‌കാരികലോകത്തെ പ്രകാശഭരിതമാക്കുന്നു.

കാഴ്ചകളുടെ പ്രഹരങ്ങൾ

എന്നാലിത്തരം മനോഹരദൗത്യങ്ങൾക്കിടയിലും ചില കഷ്ട
ദൃശ്യങ്ങൾ വന്ന് നമ്മുടെ മുഖത്തടിക്കുന്നു. അഹങ്കാരികളായിരി
ക്കുന്നതിൽ അഭിമാനിക്കുന്ന മനുഷ്യരാൽ നമ്മുടെ സാമൂഹ്യ
സാംസ്‌കാരിക രംഗം നിറയുകയാണോ എന്ന് സന്ദേഹിക്കുന്നു.
നമ്പൂതിരിയെ മനുഷ്യനാക്കാൻ അദ്ധ്വാനിച്ചവരുടെ ദേശത്ത്
ഇരുന്ന് ഒരാൾ പറയുന്നു, തനിക്ക് അടുത്ത ജന്മത്തിൽ ബ്രാഹ്മ
ണനായി ജനിച്ചാൽ മതിയെന്ന്. ഇങ്ങനെ ഉറക്കെ പറഞ്ഞുകൊ
ണ്ടിയാൾ താൻ ജനിച്ചുവളർന്ന സമുദായത്തെ അപമാനിക്കുന്നു.
ജാതിഭ്രാന്തിനും ഉച്ചനീചത്വങ്ങൾക്കും എതിരായി പോരാടിയ
എണ്ണമറ്റ മഹാന്മാരെ അപമാനിക്കുന്നു. സവർണമേധാവിത്വ
ത്തിന്റെ അടിമനുകങ്ങളിൽ ഇപ്പോഴും കുടുങ്ങിക്കഴിയുന്ന ദളിത്
പിന്നോക്കാദിജനങ്ങളെ അപമാനിക്കുന്നു. ഇത്തിരിയെങ്കിലും
വിവേകത്തിന്റെ കണികയുണ്ടെങ്കിൽ വരും ജന്മത്തെപ്പറ്റി
ജിജ്ഞാസുവാകാതെ ഈ ജന്മത്തിൽ, തോക്കെടുക്കാതെ നല്ല
നാലു ചലച്ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിയണേ എന്നായി
രുന്നു ഈ നടൻ ആഗ്രഹിക്കേണ്ടിയിരുന്നത്. ജാതിയല്ല, കലയാണ്
മഹത്തരം എന്ന ബോധം വേണം അങ്ങനെ ആഗ്രഹിക്കാ
ൻ. വികല മനുഷ്യരെല്ലാം തങ്ങളുടെ ദുർമിഴികൾ തുറന്നുകൊണ്ട്
അലറിവിളിക്കുകയാണ്. മന്ത്രമാരണങ്ങളുടെ പാതാളങ്ങളിലേക്ക്
നമ്മെ വീഴ്ത്തിക്കളയുന്ന ഇത്തരം കോമരങ്ങളിൽ നിന്ന് നമ്മുടെ
സാമൂഹ്യ സാംസ്‌കാരിക രംഗത്തെ രക്ഷിച്ചെടുക്കേണ്ടത് അനിവാര്യമായ
കർത്തവ്യമാണ്.

നിരീക്ഷണങ്ങൾ

* ഒരിക്കൽ ഏറ്റവും കാമ്പുറ്റ ഓണപ്പതിപ്പുകളിറക്കിയിരുന്ന
കേരളകൗമുദിയും ഇന്ത്യാടുഡേയും നിലവാരമില്ലായ്മയുടെ
പാതാളക്കല്ലറകളിലേക്ക് വീണുപോയിരിക്കുന്നു. നല്ല വായന
ക്കാരെ ഇവർ നിരാശാഭരിതരാക്കുന്നു.
* കേരളകൗമുദിയുടെ ഓണപ്പതിപ്പിൽ, ദീർഘനാളുകൾക്കു
ശേഷം ‘കണ്ണനെത്തേടി’ എന്ന പതിനാറു വരി കവിതയുമായി
അക്കിത്തം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ദയനീയമാണ് ഈ കവിത.
അതെ, അത്യന്തം ദയനീയം. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരൻ
ചിലപ്പോൾ മെലിഞ്ഞിട്ടുണ്ടാകാം, പക്ഷെ തൊഴുത്തിൽ
കെട്ടിയിടപ്പെടാനായി ഇങ്ങനെ നിന്നുകൊടുക്കരുത്.
* തികച്ചും വ്യത്യസ്തമായ ഉള്ളടക്കത്തോടെ പുറത്തിറങ്ങിയിരി
ക്കുന്നു ‘കവിമൊഴി’ മാസികയുടെ വാർഷികപ്പതിപ്പ്. കാനായി
കുഞ്ഞിരാമനുമായി സുനിൽ സി.ഇ. നടത്തുന്ന ശ്രദ്ധേയമായ
അഭിമുഖം, സതീഷ് ബാബുവും ബി. മുരളിയും വിനു എബ്രഹാമും
മിനി പി.സിയും ദീപ പി.എയും പങ്കെടുത്ത കാമ്പുള്ള കഥാചർ
ച്ച, സെബാസ്റ്റ്യനും ശാന്തനും അസീം താന്നിമൂടും തമ്മിലുള്ള കവി
താസംവാദം, സി.എസ്. ചന്ദ്രികയുടെ കഥകളെക്കുറിച്ച് എം. മുകു
ന്ദനും ലാസർ ഷൈൻ എന്ന കഥാകാരനെക്കുറിച്ച് എസ്.
ഹരീഷും എഴുതിയ ഹൃദ്യമായ കുറിപ്പുകൾ, എം. രാജീവ്കുമാറി
ന്റെയും ഷാഹിന ഇ.കെയുടെയും കഥകൾ, സി. രാധാകൃഷ്ണന്റെയും
സത്യചന്ദ്രൻ പൊയിൽക്കാവിന്റെയും മണമ്പൂർ രാജൻ
ബാബുവിന്റെയും കവിതകൾ ‘കവിമൊഴി’യെ സമ്പന്നമാക്കുന്നു.
സമാന്തര ധാരയെ തനതായ വ്യക്തിത്വം കൊണ്ട് ഇത്തരം പ്രസി
ദ്ധീകരണങ്ങൾ ശാക്തീകരിക്കുന്നു. വാസ്തവമായും ഇതൊക്കെ
യാണ് മുഖ്യധാരാസാഹിത്യം. ബ്രാൻഡ്‌നെയിമുകളെ ഉപേക്ഷി
ക്കേണ്ട കാലം സമാഗതമായിരിക്കുന്നു.
* പച്ചക്കുതിരയുടെ സെപ്തംബർ ലക്കത്തിൽ, പെരുമാൾ മുരുകൻ
നടത്തിയ ഡി.സി. കിഴക്കേമുറി സ്മാരക പ്രഭാഷണത്തിന്റെ
ലിഖിതരൂപം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തമിഴ് സാഹിത്യത്തിൽ ഗവേഷണം
നടത്തുന്നവർക്ക് മാത്രമായുള്ള സ്ഥിതിവിവരപ്പട്ടികയായി
ഈ പ്രഭാഷണം. മൗലികവും നൂതനവുമായ സാഹിത്യവീക്ഷണ
ങ്ങളൊന്നും മുരുകൻ അവതരിപ്പിക്കുന്നില്ല.